കോളേജ് ബസ്സിൽ നിന്ന് ഇറങ്ങിയപാടെ രാമൻ തല ഉയർത്തിയത് ഉടുതുണി ഇല്ലാതെ നില്കുന്ന ഒരു പെണ്ണിന്റെ മുഖത്തേക്കാണ്. മാണി ടാക്കീസിൽ പുതിയ സിനിമ വന്ന വിവരം കോമൻ അറിഞ്ഞിട്ടുണ്ടാകില്ല. ഉണ്ടെങ്കിൽ അവനെ ഇവിടെ എവിടെ എങ്കിലും കാണേണ്ടതാ. സിനിമകളും മനുഷ്യരുടെ മനസ്സുകളും ഒരു പോലെ ആണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. രണ്ടും എപ്പോഴാ മാറുക എന്ന് പറയാൻ പറ്റില്ല.
അപ്പോഴാണ് ശ്രദ്ധിച്ചത് . ടാക്കീസിന്റെ അപ്പുറത്തുള്ള ഇടവഴിയിലൂടെ അതാ കോമന്റെ മുഖം പൊന്തി വരുന്നു. വന്നപാടെ അവൻ ഒരു ചോദ്യം 'എന്താടാ നാളെ ഇതിനു പോയിക്കൂടെ? 'അതെന്തിനാ നാളെ ആക്കുന്നത്. ഇപ്പൊ തന്നെ ആയിക്കൂടെ. നാളെ മാറിപ്പോയാൽ ആകാശം നോക്കി പ്പോകും' രാമൻ പറഞ്ഞു. ഇന്റെടുത്ത് പൈസ വല്ലതും ഉണ്ടോ? കോമൻ ചോദിച്ചു. 'അടുക്കളെലെ തട്ടിൽ നിന്ന് കോച്ചിയ ഒരു അഞ്ചു രൂപയുണ്ട്. ബീഡി നിന്റെ കയ്യിൽ ഉണ്ടല്ലോ?
അങ്ങനെ രണ്ടാളും മൂന്നാം ക്ലാസിന്റെ രണ്ടു ടിക്കറ്റും എടുത്തു മുൻപിൽ പോയി ഇരിപ്പായി. ഭാഗ്യം, പരിചയക്കാരൊന്നും ഇല്ല. ഇനി അഥവാ ഉണ്ടായാൽ തന്നെ അവരും ഇത് കാണാൻ തന്നെയാണല്ലോ വന്നിരിക്കുന്നത് എന്ന ഒരു സമാധാനം അവർക്ക് ഇരുവർക്കും ഉണ്ടായിരുന്നു.
സിനിമ പകുതി ആയപ്പോൾ രാമൻ കോമനോട് ചോദിച്ചു 'ഒന്നും കാണുന്നില്ലല്ലോ. പണം പോയോ? സമാധാനമായിരിക്കെടാ.പോസ്ടറിലെ രംഗമെകിലും ഉണ്ടാകാതിരിക്കില്ല.' കോമൻ മറുപടി പറഞ്ഞു. ഒടുവിൽ വിഷണ്ണരായി ദുംഖിതരായി, മൂകരായി സിനിമ തിയേറ്റർന്റെ പുറത്തേക്കു ഇരുവരും വന്നു കൊണ്ടിരിക്കെ രാമൻ കോമനോട് ഇപ്രകാരം ചോദിച്ചു.'പോസ്ടറിലെ രംഗം പോലും ഇല്ലെങ്കിൽ അവരെന്തിനാ ഈ പോസ്റ്റർ ഇട്ടതു. വഞ്ചകർ.'. രാമന്റെ ദുഃഖ പ്രകടനത്തിന് കോമൻ താഴെ പറയുന്ന മറുപടി കൊടുത്തു.
'പറ്റിക്കൽ ഒന്നുമല്ലെടാ. ആ രംഗം സിനിമയിൽ ഉണ്ട്. കടപ്പുറത്ത് രണ്ടു പെണ്ണുങ്ങൾ ഉടുതുണിയില്ലാതെ ഓടുന്ന രംഗം വന്നപ്പോൾ നീ കോട്ടുവാ ഇടുകയായിരുന്നു. നിന്റെ കോട്ടുവാ കഴിഞ്ഞപ്പോഴേക്കും രംഗം കഴിഞ്ഞു. അത് കൊണ്ടു അതിന്റെ പേരിൽ നമുക്ക് ഇവർക്കെതിരെ കേസ് കൊടുക്കാൻ പറ്റില്ല. ഇനി ഇതിനെ കുറിച്ച് എന്തെങ്കിലും കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ റോളണ്ട് ബാർതെസിന്റെ IMAGE, MUSIC , TEXT എന്ന പുസ്തകം വായിക്കുക. ഫോട്ടോഗ്രഫിഇലെ തരികിടകൾ എന്തൊക്കെ എന്ന് അതിൽ വ്യക്തമായി എഴുതിയിട്ടുണ്ട്.
ഈ സംഭവത്തിനു ശേഷം രണ്ടു പേർക്കും പോസ്ടറുകളിൽ ഉള്ള വിശ്വാസം നഷ്ടപ്പെടുകയും, മരം, പുഴ, ഇങ്ങനെയുള്ള അപകടകരമല്ലാത്ത പോസ്റ്ററുകൾ ഉള്ള ഇംഗ്ലീഷ് സിനിമകൾക്ക് മാത്രം അവർ പോകാൻ തുടങ്ങുകയും ചെയ്യുന്നു.
അനുബന്ധം : ഒരിക്കൽ കൌസു അമ്മ തന്റെ മോൻ രാമനോട് ചോദിച്ചു..' ഇഞ്ഞി എപ്പോളും ഇംഗ്ലീഷ് സിനിമക്ക് പോകുന്നുണ്ടെന്ന് അപ്പറത്തെ പിള്ളാരൊക്കെ പറയുന്നത് കേട്ടല്ലോ?' അതിനു രാമൻ പറഞ്ഞ മറുപടി ഇതാണ്. 'ഇംഗ്ലീഷ് ഭാഷ ശരിക്ക് പഠിക്കാൻ ഇംഗ്ലീഷ് സിനിമകൾ സ്ഥിരമായി കാണണം എന്ന് നമ്മുടെ ഇംഗ്ലീഷ് മാഷ് പറഞ്ഞിട്ടുണ്ട്' എന്ന്.

No comments:
Post a Comment