Wednesday, 8 January 2014

tellicherry stories

പണ്ടൊരിക്കൽ തലശ്ശേരിയിലെ ഒരു കച്ചവട കാരനും ഒരു ഐ എ എസ് കാരനും ജയന്തി ജനതയിൽ ഡൽഹിക്ക് പോയി. പോകുന്ന പോക്കിൽ ഐ എ എസ്സ് കാരന് ബോറടിച്ചു. അയാള് കച്ചോടകാരനോട് ഇങ്ങനെ പറഞ്ഞു 'ദൽഹി വരെ എത്തണ്ടേ ഇക്കാ. നമുക്ക് വല്ല ക്വിസ് പരിപാടിയോ മറ്റോ നടത്തിയാലോ? ഇക്കാക്ക്‌ വലിയ വിവരം ഒന്ന് ഇല്ലെങ്കിലും ഇക്ക സമ്മതിച്ചു. അപ്പോൾ ഐ എ എസ്സ് ഇങ്ങനെ കൂട്ടിച്ചേർത്തു. ഇക്ക എന്നോട് ഒരു ചോദ്യം ചോദിക്കുക. അതിനു എനിക്ക് ഉത്തരംപറയാൻ പറ്റിയില്ലെങ്കിൽ ഞാൻ ഒരു രൂപ നിങ്ങള്ക്ക് തരും. പിന്നെ ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കും. നിങ്ങള്ക്ക് ഉത്തരം പറയാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഇങ്ങോട്ട് 25 പൈസ തന്നാൽ മതി. അങ്ങനെ അങ്ങനെ ചോദിച്ചു ചോദിച്ചു നമുക്ക് ഡൽഹിയിൽ എത്താം. എന്താ? ഇക്കാക്ക്‌ സന്തോഷമായി. അപ്പൊ ഇക്ക പറഞ്ഞു ഞാൻ ആദ്യത്തെ ചോദ്യം ചോദിക്കാം, ഇതാ പിടിച്ചോ 'ആറു കാലുള്ള പക്ഷി ഏതാണ്? ഐ എ എസ്സ് പഠിച്ച ബുക്കുകൾ എല്ലാം ഓര്മിച്ചിട്ടും ഉത്തരം കിട്ടിയില്ല. അങ്ങനെ ഇക്കാക്ക് ഒരു രൂപ കിട്ടി. അടുത്ത ചോദ്യം ഐ എ എസ്സ് അങ്ങോട്ടേക്ക് ചോദിച്ചതും ഇക്ക 25 പൈസ തിരിച്ചു കൊടുത്തതും ഒപ്പം കഴിഞ്ഞു. അടുത്തതായി ഇക്ക ചോദിച്ചു നാല് വാലുള്ള മീൻ ഏതാണ്? ഐ എ എസ്സിന്റെ ഒരു രൂപ പിന്നെയും പോയി. അങ്ങനെ ഐ എ എസ്സും ഇക്കയും ഒരുമിച്ചു പരാജയങ്ങൾ ഏറ്റു വാങ്ങിക്കൊണ്ടിരുന്നെങ്കിലും ദൽഹി എത്താരായപ്പോഴേക്കും ഐ എ എസ്സിന്റെ പണമൊക്കെ തീര്ന്നു പോകുകയും ഇക്കാക്ക്‌ വേണ്ടു വോളം പണം കിട്ടുകയും ചെയ്തു. ഡൽഹിയിൽ എത്തി ക്വിസ് ഒക്കെ നിർത്തി ഐ എ എസ് ഇക്കയോട് ചോദിച്ചു. ഇക്ക ഈ ആറു കാലുള്ള പക്ഷി ഏതാണ്? അപ്പോൾ ഇക്ക പറഞ്ഞു "അമ്മോ, ഞമ്മക്ക് അറിയില്ല '. അപ്പോൾ നാല് വാലുള്ള മീനോ.? അതും ഞമ്മക്ക് അറിയില്ല. ഒന്നും ഞമ്മക്ക് അറിയില്ലാന്നെ. ഇന്നിട്ടും ഇങ്ങളെ പൈസ എല്ലാം ഞമ്മളെടത്തെക്ക് പോന്നില്ലേ .

No comments:

Post a Comment