Thursday, 16 January 2014

DEATH....OF OWN ... AND OF OTHERS

ചെറുപ്പ കാലത്ത് എന്നെ വളരെ ഏറെ ആകർഷിച്ച കലാ കൃതികളിൽ ഒരു ചെറു കവിതയും ഒരു മിമിക്രിയും ഉൾപ്പെടുന്നു. കലാ നഭസ്സിൽ അവയ്ക്ക് പ്രത്യേക സ്ഥാനങ്ങൾ വല്ലതും ഉണ്ടോ എന്ന കാര്യം സംശയമെങ്കിലും അവയിൽ പ്രതിഫലിച്ച തത്വ ശാസ്ത്രം ഇന്നും എന്നെ ആകർഷിച്ചു പോരുന്നു. അവതരിക്കപ്പെട്ട അതെ രൂപത്തിൽ എനിക്ക് അവയെ ഇവിടെ വർണ്ണിക്കാൻ ആവില്ലെങ്കിലും അവ ഏകദേശംഇങ്ങനെ ആണ്.

1. കവിത ---- നാട്ടിലെ കുയിൽ ആദ്യമായി ഒരു മുട്ട ഇട്ടു. മുട്ട കാണാനും അതൊന്നു ആഘോഷിക്കാനും അവൾ അയല്ക്കാരെ ക്ഷണിക്കുന്നു. പക്ഷെ അന്ന് വൈകുന്നേരം പുറത്തു പോയി വന്നപ്പോൾ കുയിൽ കാണുന്നത്, തന്റെ മുട്ട ആരോ തകർത്തിരിക്കുന്നു എന്നതാണ്. ദുഖിതയായി ദിവസം മുഴുവൻ കരഞ്ഞു തീർത്ത കുയിൽ അടുത്ത രാത്രി അയൽ വീട്ടിൽ എത്തി ഇപ്രകാരം പറയുന്നു. 'എന്റെ കുഞ്ഞു മരിച്ചു. ഉത്സവം നമുക്ക് മറ്റൊരു ദിവസം ആവാം'

2.മിമിക്രി ------ ഒരു വീടിന്റെ മുറ്റത്ത്‌ ഒരു പെണ്‍കുട്ടി കരഞ്ഞു കൊണ്ടിരിക്കുന്നു. വഴിയെ പോയ ഒരു സ്ത്രീ ഇത് കണ്ടു കാര്യം അന്വേഷിക്കുന്നു. പക്ഷെ പെണ്‍കുട്ടി കരഞ്ഞു കൊണ്ടെ ഇരിക്കുന്നത് കണ്ടു ആ സ്ത്രീയും കരയുന്നു. പിന്നാലെ വന്ന ഒരു പുരുഷൻ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ കരച്ചിൽ ആരംഭിക്കുന്നു. അല്പ സമയം കൊണ്ടു ആ പ്രദേശം മുഴുവൻ ഷാജിയുടെ 'സ്വം' എന്ന സിനിമയുടെ അവസാന രംഗം പോലെ ഒരു കൂട്ടകരച്ചിൽ വേദിയായി മാറുന്നു. അങ്ങനെ ഇരിക്കെ ഒരു ചെറിയ കുട്ടി അത് വഴി വന്നു കൂട്ടത്തിലുള്ള ആളോട് എന്തിനാ കരയുന്നത് എന്ന് ചോദിക്കുന്നു. അയാള് , മുന്നിലുള്ള ആളോട് ചോദിക്കാൻ കുട്ടിയോട് പറയുന്നു. അങ്ങനെ ചോദിച്ചു ചോദിച്ചു ഒടുവിൽ കരച്ചിലിന്റെ ഉറവിടമായ പെണ്‍കുട്ടിയിൽ എത്തുകയും ചെയ്യുന്നു. അപ്പോൾ പെണ്‍കുട്ടി പറഞ്ഞു. ഞാൻ പ്രായ പൂർത്തിയായി കല്യാണം കഴിച്ചു എനിക്ക് ഒരു കുട്ടി ഉണ്ടായാൽ, ആ കുട്ടി ഈ മുറ്റത്ത്‌ കൂടെ കളിച്ചു നടക്കുമ്പോൾ അപ്പുറത്തുള്ള പൊട്ട കിണറ്റിലോ മറ്റോ വീണു മരിച്ചു പോയാലോ എന്ന് ആലോചിച്ചു കരഞ്ഞു പോയതാണെന്ന്.

ആരും ഈ കവിത കേട്ട് കരയുകയോ, ഈ മിമിക്രി കേട്ട് ചിരിക്കുകയോ ചെയ്യില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷെ മരണം ഇന്നും നമ്മളെ വിഹ്വല പ്പെടുത്തുന്ന മഹാ സംഭവം തന്നെ ആണ്, ഉറ്റവരുടെതെങ്കിൽ പ്രത്യേകിച്ചും. പക്ഷെ ഒരു മരണത്തിനും തന്നെ തളർത്താൻ ആവില്ലെന്നും, ദിവസം മുഴുവൻ കരഞ്ഞു തളർന്ന ഞാൻ ഉൽസവങ്ങൾ എല്ലാ കാലത്തേക്കും വേണ്ടെന്നു വെക്കില്ലെന്നും, അവ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും കുയിൽ അയൽക്കാരനോട് പറയുകയാണ്‌.

ആപത്തുകളിൽ നമുക്കുള്ള സമാധാനം അവ നമുക്ക് വന്നു പെട്ടില്ല എന്നുള്ളതാണ്. പക്ഷെ ഒരു ആപത്തു നമുക്ക് വന്നു പെടാത്തതുകൊണ്ട് അത് നമ്മുടെ ആപത്തല്ലെന്നൊ അതിൽ നമ്മൾ ദുഖിക്കേണ്ട കാര്യമില്ലെന്നൊ അർത്ഥമില്ല. ഈ ലോകത്ത് സംഭവിക്കുന്ന ഏതൊരു വേദനകളും നമ്മളറിയാതെ നമ്മളെ ഉഴുതു മറിക്കുന്നുണ്ട് . 'ഈ ലോകത്തുള്ള ഒരു ദുഖവും നീ അറിയാതെ പോകുന്നില്ല' എന്ന് വേദങ്ങളിൽ എവിടെയോ പറഞ്ഞിട്ടുണ്ട്.

No comments:

Post a Comment