Tuesday, 21 January 2014

കോളേജ് മിനി കഥകൾ

കാന്റീനിൽ ആളൊഴിഞ്ഞ നേരത്ത് പാർവതി പാച്ചുവിന്റെ വിരലിൽ മോതിരമണിയിച്ചു. പ്രതീക്ഷിക്കാത്ത നെരത്തായിരുന്നതു കൊണ്ടു തിരിച്ചണിയിക്കാൻ പാച്ചു മറ്റൊരു മോതിരം കരുതിയിരുന്നില്ല. ഇനിയും നേരമുണ്ടല്ലോ എന്നാലോചിച്ചു വിറയ്ക്കുന്ന വിരലുകളോടെ പാച്ചു അവിടെ അൽപനേരം നിന്നു. കാന്റീനിൽ കുട്ടികൾ വന്നു കൊണ്ടിരിക്കുന്നതിന്റെ ശബ്ദം കേട്ട പാടെ അവർ അവിടെ നിന്നു മാറി അവരവരുടെ വഴിക്ക് പോയി.

വൈകുന്നേരം ദാമു ഏട്ടന്റെ പീടികയിൽ നിന്നു ഒരു പനാമ സിഗരറ്റ് കത്തിച്ചു നടന്നപ്പോൾ പിന്നിൽ കോവാലന്റെ ശബ്ദം കേട്ടു.
'ഇഞ്ഞി ഇത്ര നേരവും എവിടെ ആയിരുന്നെടാ?'
ഓ, കാന്റീനിൽ ചായ കുടിക്കാൻ പോയതാ.'
ഇന്റെ കയ്യിലേതാടാ ഈ പുതിയ മോതിരം. ആരാടാ ഇത് ഇട്ടു തന്നത്. സത്യം പറഞ്ഞോ?
ഓ. അതൊന്നുമല്ല, ടൌണിൽ പോയപ്പോൾ അമ്മ വാങ്ങിച്ചു തന്നതാ.
ലക്ഷണം കേട്ട മൊതിരമാ. കഴിഞ്ഞ ആഴ്ച ഇത് പോലെ ഒന്ന് ഞാൻ ആ പാർവതിയുടെ വിരലിൽ ഇട്ടു കൊടുത്തതാ . അതിന്റെ ശേഷം അവൾ എന്നോട് മിണ്ടിയിട്ടില്ല. ഡയിവോസ് ആയീന്നു തോന്നുന്നു.

മോതിര വിരലുകൾ വീണ്ടും വിറക്കുന്നതു പോലെ പാച്ചുവിന് തോന്നി. ഒന്നും പറയാതെ പാച്ചു കൊവാലനോടോപ്പം നടന്നു. ഒരേ ലക്ഷ്യത്തോടെ ഒരേ വേദനയോടെ

No comments:

Post a Comment