Tuesday, 21 January 2014

snakes everywhere

1985 ഇൽ ഒരു ദിവസം വൈകുന്നേരം, എന്റെ വീട്ടിൽ നിന്ന് എന്തോ സാധനം വാങ്ങി സ്വന്തം വീട്ടിലേക്കു തിരിക്കുകയായിരുന്ന ഒരു ചെറിയ കുട്ടി അവളുടെ വീട്ടിന്റെ വരാന്തയിൽ തളർന്നു വീണു. ഓടി വന്ന അവളുടെ അമ്മ കണ്ടത് ചോര വാർന്നൊലിക്കുന്ന കാലുകളാണ്. അവളെ കടിച്ച പാമ്പ് അപ്പോഴും ആ ഇട വഴിയിൽ ഒരിടത്ത് വിഷം നഷ്ടപ്പെട്ടതിന്റെ തളർച്ചയിൽ കിടക്കുകയായിരുന്നു. രണ്ടാം ദിവസം അവൾ മരിച്ചു.

1990 ഇൽ നാട്ടിലെ ഉത്സവത്തിൽ പങ്കു ചേരാനായി ബാലാട്ടന്റെ പെങ്ങളും മകളും ബാലാട്ടന്റെ വീട്ടിലേക്കു വന്നു. ഒന്നാം നിലയിലെ നിലത്തു കിടക്ക വിരിച്ചു കിടന്ന മകളെ രാത്രി എന്തോ കടിച്ചതായി അവൾ പറഞ്ഞു. പിറ്റേന്ന് കാലത്ത് ചീർത്തു വീർത്ത കാലുമായി ആശുപത്രിയിൽ പോകുമ്പോഴും , അതിന്റെ പിറ്റേന്ന് കുട്ടിയെ പാമ്പ് കടിച്ചതാനെന്നു ഡോക്ടർ പറഞ്ഞത് കേട്ട് കിടപ്പറയിൽ ആളുകള് വന്നു നോക്കുമ്പോഴും ആ പാമ്പ് അവിടെ തന്നെ കിടക്കുകയായിരുന്നു. പത്തു ദിവസങ്ങൾ എല്ലാവർക്കും പ്രതീക്ഷകൾ നല്കി കൊണ്ടു ആ കുട്ടി ജീവിച്ചെങ്കിലും പതിനൊന്നാം ദിവസം അവൾ മരിച്ചു.

2013 നവംബറിൽ , ഡ്രൈവർ സ്വാമി, ഏതോ വീട്ടുകാരെ പട്ടണത്തിലെ ഏതോ ഒരു വീട്ടിൽ ഇറക്കി വിട്ടു, അവരുടെ തിരിച്ചു വരവും പ്രതീക്ഷിച്ചു വഴിയരികിലെ പുല്ലിലൂടെ നടക്കുമ്പോൾ , തൊട്ടാവാടിയുടെ മുള്ള് ശരീരത്തിൽ കൊണ്ടതായി അറിഞ്ഞു. അടുത്ത ദിവസം സ്വാമി ആശുപത്രിയിൽ മരിച്ചപ്പോൾ ഡോക്ടർ പറഞ്ഞു 'പാമ്പ് കടിച്ചതാ'

സ്വർഗത്തിൽ നിന്ന് നമ്മുടെ ആദി മാതാവിനെ പ്രലോഭിപ്പിച്ചു പുറത്തിറക്കിയ അന്ന് മുതൽ ഈ ജീവി മനുഷ്യന്റെ ശത്രുവാണ്. ചെയ്യാത്ത ഒരു തെറ്റിന് തന്റെ പിൻ ഗാമിയെ പോലെ താനും കുരിശിലേറ്റപ്പെടുകയായിരുന്നെന്നു ഈ പാവം ജീവി ഇന്നും വിശ്വസിക്കുന്നു.

No comments:

Post a Comment