Sunday, 29 December 2013

കോളേജ് കഥകൾ 2


കഥകൾ എന്ന് പേരിട്ടെങ്കിലും ഇവയൊന്നും കഥകൾ അല്ല. യഥാർത്ഥ സംഭവങ്ങൾ തന്നെ ആയിരുന്നു. കാല പഴക്കം കൊണ്ടുള്ള പൊടിപ്പും തൊങ്ങലുകളും ഒരു പരിധി വരെ ഇവയെ കഥയെന്ന പേരിനു അർഹമാക്കുന്നു

1. പാച്ചുവും കോവാലനും :
മണ്ടോടി ചപ്പന്റെ ഇളയ സന്തതികൾ. ടീച്ചറെ ചീത്ത വിളിച്ചതിന്റെ പേരിൽ കൊവാലാൻ അഞ്ചാം ക്ലാസ്സിൽ ഒരു വര്ഷം കൂടുതൽ ഇരിക്കേണ്ടത് വന്നത് കൊണ്ടു മാത്രം, ഒരേ വർഷം എസ് എസ് എൽ സീ പാസ്സായ ഇവർ രണ്ടു പേരും യഥാക്രമം  ഡോക്ടർ, എഞ്ചിനീയർ എന്നീ പദവികളിൽ ഏതെങ്കിലും ഒന്ന് വഹിക്കുന്നത് കണ്ടു കൊണ്ടു വഴിയരികിലൂടെ ഗമയിൽ നടക്കണമെന്ന ഒരു ആഗ്രഹം ചാപ്പന്റെ മനസ്സില് എപ്പോഴോ ഉദിച്ചിരുന്നു. പക്ഷെ കുട്ടികളുടെ അഭിരുചിക്കൊത്തു കുട്ടികളെ പഠിക്കാൻ വിടണമെന്ന്, ഒരിക്കൽ രാമൻ മാഷ്‌ പറഞ്ഞതും ചാപ്പന്റെ മനസ്സിൽ ഒരു വേദനയായി നില്ക്കുന്നുണ്ടായിരുന്നു. സന്ദേഹ ഭരിതമായ അത്തരം ചുറ്റുപാടുകളിൽ ഒരു ദിവസം ചാപ്പൻ തന്റെ സന്തതികളെ അരികിൽ വിളിച്ചു താഴെ പറയുന്ന ചില ചോദ്യങ്ങൾ ചോദിച്ചു

ചാപ്പൻ : എടാ മക്കളെ . നിങ്ങളെ ഞാൻ കോളേജ് ഇലേക്ക് പഠിക്കാൻ വിടുകയാണ്. ഏതു ശാസ്ത്രമാണ് നിങ്ങള്ക്ക് പഠിക്കേണ്ടത് ?

പാച്ചു , കൊവാലാൻ (ഒരേ സമയം) : എകനോമിക്സ്

ഇങ്ങനെയും ഒരു പടിപ്പുണ്ടോ എന്ന് ചാപ്പൻ ഞെട്ടലോടെ ചിന്തിച്ചു വീണ്ടും തന്റെ ചോദ്യങ്ങൾ തുടർന്നു

ചാപ്പൻ: അപ്പൊ ഈ പറഞ്ഞത് എന്താടാ.

മക്കൾ : സാമ്പത്തിക ശാസ്ത്രം.

ചാപാൻ: അപ്പൊ നിങ്ങൾക്ക് ഡോക്ടറോ എന്ജിനീരോ ആകേണ്ടേ?

മക്കൾ: അവരൊക്കെ ഇപ്പൊ തന്നെ വേണ്ടുവോളം ഉണ്ട്. സാമ്പത്തിക ശാസ്ത്രഞ്ഞരെ ആണ് ഇന്ന് നമ്മുടെ നാട്ടിന് ആവശ്യം.

മക്കളുടെ ഇത്തരം ഉദാത്തമായ ചിന്താഗതികൾ കേട്ട് ചാപ്പൻ കോരി തരിച്ചു പോയി.

ഫ്ലാഷ് ബാക്ക് : (പാച്ചുവും കോവാലനും , റൌഡി പരമുവും ചിറക്കര കണ്ടിയിലെ മരത്തിൻ കീഴിൽ ഇരുന്നു സംസാരിക്കുന്നു. റൌഡി പരമു ബ്രെണ്ണൻ കോളേജിൽ അഞ്ചു വർഷം പയറ്റി തോറ്റ കഥാപാത്രം.)

പാച്ചു: എടെ പരമു. നമ്മള് കോളേജിൽ പഠിക്കാൻ പോകുകയാ. ഡോക്ടറോ എന്ജിനീരോ. ഏതാ നല്ലത്.

പരമു : ബയോളജിയാ. ക്ലാസ്സ് കട്ട്‌ ചെയ്യാൻ പറ്റില്ല. മാറ്റ്സും അങ്ങനെ തന്നെ.

കൊവാലാൻ : അപ്പൊ നമ്മക്ക് പറ്റിയത് ഏതാ.

പരമു : എകനോമിക്സ് . ക്ലാസ്സിൽ പോയില്ലെങ്കിലും വലിയ കുഴപ്പമില്ല. ആരും ശ്രദ്ധിക്കില്ല. രണ്ടാമത്തെ കൊല്ലം അവസാനം ഒന്ന് എല്ലാം കൂട്ടി കലക്കിയാൽ രണ്ടാമത്തെ ചാൻസിൽ പാസാകാനും പറ്റും.

പാച്ചു : എന്നാ പിന്നെ ആ വഴി തന്നെ നോക്കാം 

********************************************************************
അങ്ങനെ പാച്ചുവും കോവാലനും കോളേജിൽ പഠിച്ചു വരവേ, ഉച്ച ഭക്ഷണത്തിന് മീത്തലെ പീടികയിലെ മൂസയുടെ പീടികയിൽ മാസപറ്റിനു ചേർന്ന് മൃഷ്ടാന്നം തട്ടാൻ തുടങ്ങി. വീട്ടിൽ നിന്ന് കൊടുക്കുന്ന മെസ്സ് അലവൻസുകൾ സിനിമ കണ്ടും മറ്റു തരത്തിൽ ജോളി ആക്കിയും തീർക്കും. പറ്റു ആയിരം കടന്നപ്പോൾ അവിടന്ന് മുങ്ങി, ഭക്ഷണം മറ്റൊരിടത്തേക്ക് മാറ്റി. ഇങ്ങനെ ജീവിച്ചു കൊണ്ടിരിക്കെ, ഒരിക്കൽ റെയിൽവേ സ്റ്റേഷൻ റോഡിൽ വച്ച് മൂസ രണ്ടു പേരയും കയ്യോടെ പിടി കൂടി.
മൂസ: എന്താടാ തിന്നു മുടിച്ചു മുങ്ങി നടക്കുകയാണോ. പണമെടുക്ക് 
(കേട്ടപാടെ പാച്ചു ഒറ്റ കരച്ചിൽ)
അപ്പോൾ കോവാലൻ : മൂസ്സക്കാ, വീട്ടില് വെല്ല്യ കഷ്ടമാ. വീട്ടു സാധനങ്ങൾ എടുത്തു വിറ്റിട്ടാ ഇപ്പൊ കഴിഞ്ഞു പോകുന്നത്. ഇനി അവിടെ ഒന്നോ രണ്ടോ നല്ല ബെഞ്ചുകളും കുറച്ചു കസേരകളും മാത്രമേ ബാക്കിയുള്ളൂ. നിങ്ങളുടെ പണം തരണമെന്ന് ഉണ്ട്. പക്ഷെ ബെഞ്ച്‌ ആയിട്ട് തരാൻ പറ്റില്ലല്ലോ.
മൂസ്സ : ബെഞ്ച്‌ ആയാലും സാരമില്ല മക്കളെ. അങ്ങനെ എങ്കിലും കിട്ടിയാൽ മതി.
പാച്ചു. : ഉവ്വോ, എങ്കിൽ നാളെ രാവിലെ ഏഴു മണിക്ക് നമ്മൾ സാധനം കൊണ്ടു ഇവിടെ എത്തും 

അന്ന് വൈകുന്നേരം തലശ്ശേരി ടൌണിൽ എത്തിയ പാച്ചുവും കോവാലനും, കമ്മത്തിന്റെ പീടികയിൽ നിന്ന് ഒരു പൂഴി കടലാസ് വാങ്ങി പിറ്റേന്ന് രാവിലെ ആറു മണിക്കുള്ള ആദ്യത്തെ ബസ്സിൽ കോളേജിൽ എത്തി. ചിറക്കര കണ്ടി ശ്മശാനത്തിന്റെ ശാന്തതയാണ് അന്നേരം അവിടെ കടന്നു ചെന്നപ്പോൾ പാച്ചുവും കോവാലനും ഓർത്തത്‌. ആ മൂകതയിൽ കെമിസ്ട്രി ക്ലാസിന്റെ കവാടങ്ങൾ തങ്ങൾക്കു വേണ്ടി തുറന്നു വച്ചതായി അവർ അറിഞ്ഞു. നേരെ കേറി അവസാനത്തെ വരിയിലുള്ള ഒരു മുഴു മുഴുപ്പൻ ബഞ്ചിന്റെ മാറിടത്തിൽ ഒരു പേനിനെ പോലെ ഒട്ടി പിടിച്ചിരിക്കുന്ന കോളേജിന്റെ പേരുകൾ കയ്യിൽ കരുതി വച്ച പൂഴി കടലാസ് കൊണ്ടു ഉരച്ചു മാറ്റി , ഒരിക്കൽ ഈ കലാലയത്തിലെ സുന്ദരികളുടെയും സുന്ദരന്മ്മരുടെയും ചന്തികൾ ഉറപ്പിച്ചിരുന്ന ശരീരമാണ് തന്റേതു എന്നുള്ള ഓർമ്മകൾ പോലും ബെഞ്ചിന്റെ മനസ്സിൽ നിന്ന് കഴുകി കളഞ്ഞു, പ്രസ്തുത ബെഞ്ചിനെ അകാല ചരമം പ്രാപിച്ച ഒരു മനുഷ്യന്റെ ശവം പോലെ ചുമന്നു രാവിലെ കൃത്യം ഏഴു മണിക്ക് മൂസ്സക്കയുടെ കടയിൽ എത്തിക്കുകയും മൂസ്സക്കയുടെ പീടികയിലെ പുസ്തകത്തിൽ തങ്ങളുടെ പേരിനു നേരെ ഉള്ള ആയിരം അവർ ഒരു വൃത്തം വരച്ചു ഇല്ലാതാക്കുകയും ചെയ്തു. അങ്ങനെ യാതൊരു വിധ കടവും ഇല്ലാത്ത മനുഷ്യരായി അവർ അവിടെ നിന്ന് ഇറങ്ങി പോകുകയും ചെയ്തു. പോകുന്ന പോക്കിൽ പാച്ചു മൂസ്സക്കയോട് ഇത്രയും പറഞ്ഞു 
മൂസ്സക്കാ, ഒരു ബെഞ്ച് കൂടെ വീട്ടില് വില്ക്കാതെ വച്ചിട്ടുണ്ട്.

Tuesday, 17 December 2013

AN ODE TO THE COMING YEAR

1
The year passes in silence
Through an unending passage
With infinite curves and infinite stops
Infinite pains and infinite joys
The year passes from one stop to other
And at  one you are to exit 
To see a neighbor , a friend
Or to attend a funeral
Or yet not to return for ever
Do not cry or laugh
The year passes in silence
Through an unending passage

2
 In this forlorn beaches
When the sun is going to set
I sit here mourning the death of someone

In this forlorn beaches
When the sun is going to set
I sit here awaiting the cry of the new borne
I am not sad
Even as I am not in joy
Even then I adore you
Even when I knew that 
You are simply an extension of my present
Even when I knew that
You cannot have another face

Sunday, 15 December 2013

ഇനി ഒരിക്കലും കായ്ക്കില്ലെന്നു തീരുമാനിച്ച പ്ലാവ് :

തറവാട്ടിൽ അന്ന് ജാനു അമ്മ വാടകയ്ക്ക് താമസിക്കുകയായിരുന്നു. എന്നും രാവിലെ ഒരു പാത്രം വെള്ളവുമായി ജാനു അമ്മ പ്ലാവിൻ ചോട്ടിൽ ഇരിക്കും. വേരിൽ വെള്ളമൊഴിച്ച് കൊണ്ടു ജാനു അമ്മ പ്ലാവിനോട് സംസാരിക്കും. തന്റെ ആയിരം ചില്ലകളിലൂടെ, പച്ച പല്ലുകൾ പോലുള്ള ഇലകളിലൂടെ പ്ലാവ് ചിരിച്ചു കൊണ്ടെ ഇരിക്കും. ആ തലോടലുകൾ പ്ലാവിനെ പുഷ്പിണി ആക്കുകയും ഗര്ഭിണി ആക്കുകയും അങ്ങനെ ആയിരം ചക്കകൾ വളരുന്ന മഹാ മരമാക്കുകയും ചെയ്തു വരവേ ഒരിക്കൽ മണ്ടോടി മന്നി അമ്മ അവരോടു വീട് ഒഴിയാൻ പറഞ്ഞു. ഒന്നും പറയാതെ ആരോടും കയർക്കാതെ കയ്യിൽ ഇരിപ്പുള്ള ഒരു ജോഡി മുണ്ടും തന്റെ ഒരു ചെറിയ പെട്ടിയുമായി ജാനു അമ്മ വീട് വിട്ടിറങ്ങി. പോകുന്ന നേരം മുറ്റത്തെ പ്ലാവിനെ ഒന്ന് വലം വച്ച് , അതിനെ കെട്ടി പിടിച്ചു കരഞ്ഞു ജാനു അമ്മ ഇത്രയും പറഞ്ഞു 'പോട്ടെ മോളെ'. അവർ എങ്ങു പോയെന്നു പിന്നെ ആരും അന്വേഷിക്കുകയോ, പിന്നെ ആരെങ്കിലും അവരെ കണ്ടതായി പറയുകയോ ചെയ്തില്ല. മുറ്റത്തെ പ്ലാവ് പിന്നെ ഒരിക്കലും കായ്ച്ചില്ല . വർഷങ്ങൾക്ക് ശേഷം പ്ലാവിന് താഴെ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മണ്ടോടി രമേശൻ തന്റെ അമ്മയോട് ചോദിച്ചു. 'എന്താ അമ്മെ ഈ പ്ലാവിൽ ചക്ക ഇല്ലാത്തത്'. പക്ഷെ അമ്മ അതിനു ഉത്തരം പറഞ്ഞില്ല

തികച്ചും പ്രാകൃതമായ ചില സാമ്പത്തിക ശാസ്ത്ര കുറിപ്പുകൾ

ആമുഖം : ഉദ്ദേശ്യം പത്തു വർഷങ്ങൾക്കു മുൻപ് മാഹിയിൽ നിന്ന് തലശ്ശേരിയിലേക്ക് ബസ്‌ കയറിയപ്പോൾ ബസ്സിനുള്ളിൽ യുദ്ധം നടക്കുകയായിരുന്നു. വെളുത്തു തടിച്ച ഒരു മദാമ്മ, പാട്ടുകാരനല്ല്ലാത്ത കണ്ടക്ടർക്ക് നേരെ കയർക്കുകയാണ്‌. കാര്യം അന്വേഷിച്ചപ്പോൾ എനിക്ക് മനസ്സിലായത്‌ ഇതാണ്. കണ്ടക്ടർ മഹതിക്കു കൊടുത്ത ബാക്കി അക്കാലത്തെ രണ്ടു രൂപ നോട്ടായിരുന്നു. ശരീരം ആകാമാനം പ്ലാസ്ടർ ഇട്ട ഒരു രോഗിയെ പോലെ തോന്നിക്കുന്ന അന്നത്തെ രണ്ടു രൂപ നോട്ട്. വാട്ട്‌ സ്ക്രാപ്പ് ഈസ്‌ ദിസ്‌ ? മദാമ്മ അരിശം കൊണ്ടത്രേ. സുന്ദരനും സമാധാന കാംക്ഷിയും, വിനയനും, സർവ്വോപരി എസ് എസ് എസ് എൽ സീ പാസായവനും ആയ കണ്ടക്ടർ രാമൻ കുട്ടി അന്ന് പറഞ്ഞ കാര്യങ്ങളാണ് താഴെ പറയുന്ന കുറിപ്പെഴുതുവാനുള്ള പ്രചോദനം. രാമൻ കുട്ടി തന്റെ പണ സഞ്ചിയിൽ നിന്ന് ഒരു അടി പൊളി രണ്ടിന്റെ നോട്ടെടുത്ത് കാണിച്ചു താഴെ പറയുന്ന ഡയ ലോഗ് കാച്ചി.
madam, this is a piece of paper. how can you accept this? you accept this because you can purchase any thing you want with this clean note. if the other note can also be used in the same way, why cant you accept that?
മാതാമ്മ ആകെ കറുത്ത് വിളർത്തു പോയി.(കറുത്ത വർഗക്കാരാണ് വെളുത്തു വിളർത്തു പോകുക. വെള്ളക്കാർ ഇങ്ങനെ ആണ് ). മണ്ടോടി മന്നിയുടെ ഭാഷയിൽ പറഞ്ഞാൽ നായ പോലും തിരിഞ്ഞു നോക്കാത്ത വസ്തുവാണ് തന്റെ കയ്യിലുള്ളതെന്ന മഹാ സത്യം മാതാമ്മ ജീവിതത്തിൽ ആദ്യമായി അറിയുകയാണെന്ന് തോന്നി.
സിംബ്ബാവേ എന്ന രാജ്യത്ത് നോട്ടുകൾ വലിയ ചാക്കിൽ കെട്ടിയാണത്രെ ആൾക്കാർ സാധനം വാങ്ങാൻ പോകുന്നത്. അവിടെ സാധനം വാങ്ങാൻ പോകുമ്പോഴാണത്രേ ഗുഡ്സ് വണ്ടി വേണ്ടത്. ഇങ്ങോട്ട് വരുമ്പോൾ നടന്നു വരാം
'വിശ്വാസം അതല്ലേ എല്ലാം'.. നോട്ടുകളെ വിശേഷിപ്പിക്കാൻ ഇതിലും നല്ല വാക്കുകൾ വേറെ ഇല്ല. എന്നെങ്കിലും ഈ വിശ്വാസം പോയാൽ നമ്മള് നില്ക്കുന്ന വീടും അതിലെ വസ്തുക്കളും പിന്നെ അങ്ങനെ ചിലതും, മാത്രം ബാക്കി. ബാങ്കിലെ ഡിപോസിറ്റ്‌ അരി ആയിട്ട് തിരിച്ചു തന്നാൽ മതി എന്ന് പറയുന്ന കാലവും ഉണ്ടായേക്കാം.
ബാർറ്റർ രീതിയിൽ കേട്ടറിവില്ലാത്ത പ്രശ്നങ്ങളാണ് മേൽ പ്രസ്താവിച്ചവ. ഇങ്ങനെ ഒരു പ്രശ്നമുണ്ടോ എന്ന് നമ്മളാരും ചിന്തിച്ചിട്ട് കൂടി ഇല്ല എന്ന് തോന്നുന്നു.


പണം എന്നത് ഒരു രൂപകം പോലെ ആണ്. തികച്ചും വ്യത്യസ്തമായ രണ്ടു വസ്തുക്കളെ വളരെ വിചിത്രമായ രീതിയിൽ അത് തുലനം ചെയ്യുന്നു. ഒരു രൂപകം നമ്മെ ഓർമിപ്പിക്കുന്നത്‌ മറ്റൊന്നിനെ ആണെങ്കിൽ പണം നമ്മെ ഓർമിപ്പിക്കുന്നത്‌ എല്ലാറ്റിനെയും ആണ്. എല്ലാറ്റിനും പകരം നില്ക്കാവുന്ന ഒരു ശക്തമായ പ്രതീകം.
വളരെ പുരാതനമായ ഒരു ചോദ്യം ഞാൻ ഇവിടെ ആവർത്തിക്കുകയാണ്. ഒരു വസ്തുവിന്റെ വില എന്നാൽ യഥാർത്ഥത്തിൽ എന്താണ്? ഈ ചോദ്യവും 'ഒരു വസ്തുവിന്റെ വില നിയന്ത്രിക്കുന്നത്‌ എന്താണ് ?' എന്ന ചോദ്യവും യഥാർത്ഥത്തിൽ ഒന്ന് തന്നെ ആണോ? ഒരു വസ്തുവിന്റെ വില അതിൽ അന്തർലീനമായിട്ടുള്ള അധ്വാനത്തിന്റെ മൂല്യമാണെന്നു പണ്ടു മാർക്സ് പറഞ്ഞതിന് ഇന്നും പ്രസക്തി ഉണ്ടോ? അത് എന്ത് തന്നെ ആയാലും മാർക്സ് വിഭാവനം ചെയ്യാത്ത ഒരു പുതിയ അധ്വാനം നമ്മുടെ ഇന്നത്തെ മിക്ക വസ്തുക്കളിലും അന്തർലീനമായി കിടക്കുന്നുണ്ട് എന്ന് നാം സമ്മതിച്ചേ ഒക്കൂ. പരസ്യം എന്ന അധ്വാനത്തെ ആണ് ഞാൻ ഉദ്ദേശിച്ചത് . മാർക്സ് സ്വപ്നം കാണാത്ത മറ്റൊരു അപകടം കൂടെ ഈ ലോകത്ത് സംഭവിച്ചു. ഇട നിലക്കാരനായ ഈ 'പണം' തന്നെ ഒരു പ്രത്യേക ഘട്ടത്തിൽ ഒരു 'ചരക്ക്' ആയി പ്രഖ്യാപിക്കപ്പെട്ടു. മറ്റു വസ്തുക്കളെ പോലെ പണവും ഇന്ന് വിനിമയം ചെയ്യ പ്പെടുകയും, പൂഴ്ത്തി വെക്ക പ്പെടുകയും , വിലപേശലിനു വിധേയമാക്കപ്പെടുകയും ചെയ്യുന്നു .
ഇനി അടുത്ത ചോദ്യത്തിലേക്ക് കടക്കാം . ആവശ്യമാണോ ഒരു വസ്തുവിന്റെ വില നിയന്ത്രിക്കുന്നത്‌? ഒരു പരിധി വരെ ആയിരിക്കാം, പക്ഷെ അതിനു ശേഷം അല്ല. പ്രളയ നാശം വന്ന ഒരു സ്ഥലത്ത് പൂഴ്ത്തി വെപ്പുകാർ ഒരു കിലോ അരിക്ക് 100 രൂപ വരെ വാങ്ങിച്ചു എന്ന് ഒരിക്കൽ എന്റെ ഒരു സുഹൃത്ത് പറഞ്ഞു. അവർ എന്ത് കൊണ്ടു 150 ചോദിച്ചില്ല? അല്ലെങ്കിൽ ആയിരം ചോദിച്ചില്ല? ഒരു പരിധിക്കപ്പുറം വില ആവശ്യപ്പെടുന്നതിനെ നിരുല്സാഹപ്പെടുത്തുന്ന എന്തെങ്കിലും ഒരു വസ്തുവിൽ അന്തർ ലീനമായി കിടക്കുന്നുണ്ടോ? അല്ലെങ്കിൽ നമ്മുടെ സാമ്പത്തിക സ്ഥിതി, വിലകളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടോ? വിലകൾ പലപ്പോഴും നമ്മുടെ നിർവ്വചനങ്ങൾക്ക് അപ്പുറത്ത് എവിടെ ഒക്കെ അലയുകയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

Sunday, 1 December 2013

എൻ സീ സീ ----

പോക്കര് മാഷ്‌ ക്ലാസിൽ കയറിയ ഉടനെ ചോദിച്ചു...ആരിക്കെല്ലാടാ എൻ സീ സീല് ചെരണ്ടേ. ബൈന്നേരം അന്റെ മുറീല് ബെരുആ.
വൈകുന്നേരങ്ങളിൽ സ്പെഷ്യൽ ക്ലാസ് കഴിഞ്ഞു പോകുമ്പോൾ, എൻ സീ സീ പിള്ളാർ മുട്ടയും പപ്സും തട്ടുന്നത് സ്ഥിരമായി കണ്ടിരുന്നത്‌ കൊണ്ടു അധികമൊന്നും ആലോചിക്കാതെ കൈ പൊക്കി. 
വൈകുന്നേരം പോക്കര് മാഷിന്റെ മുറിയിൽ പോയപ്പോൾ മാഷ്‌ പറഞ്ഞു 'എല്ലാരേയും യുണി ഫോം അപ്പുറത്തെ മുറീല് ഇണ്ട്. ചേരുന്ന നോക്കി എടുത്തോ. ഓരോ ജോഡി ഷൂസും എടുത്തോ.
മുറീല് കയറി തിരഞ്ഞപ്പോളാ മനസ്സിലായത്‌ ആനക്കുട്ടികൾക്ക്‌ പറ്റിയ കുപ്പായങ്ങളെ അവിടെ ഉള്ളൂ എന്ന്. ഷൂസു മാത്രമേ ഒപ്പിക്കെണ്ടതുള്ളൂ. മറ്റേതു എന്തായാലും കുഴപ്പമില്ല. ഒരു വിധം പറ്റിയതെടുത്തു ധരിച്ചു നോക്കിയപ്പോൾ , കുഞ്ഞിരാമാട്ടന്റെ കണ്ടത്തിൽ കാക്കയെ ആട്ടുന്നതിനു വച്ച കോലം പോലെ തോന്നി. 'പടച്ചോനെ, ഇതും ഇട്ടോണ്ട് നടക്കുന്നത് ഏതെങ്കിലും പെമ്പിള്ളാരോ മറ്റോ കണ്ടാൽ പിന്നെ കോളേജു ജീവിതം പോക്ക് തന്നെ' എന്ന് മനസ്സില് കരുതി നടന്നപ്പോൾ ഒന്നാം കൊല്ല ക്ലാസിലെ സാവിത്രി എന്നെ കാണാത്തത് പോലെ നടന്നു പോയി. 'ഭാഗ്യം, കണ്ടില്ലെന്നു തോന്നുന്നു'. കഴിഞ്ഞ മാസം അരി സഞ്ചിയും പിടിച്ചോണ്ട് റേഷൻ പീടികയിൽ നിൽക്കുമ്പോൾ കോളേജ് ബസ്സു വന്നു റേഷൻ പീടികക്ക് മുൻപിൽ നിർത്തിയപ്പോൾ സഞ്ചി ഒളിപ്പിക്കാൻ വേണ്ടി ഞാൻ പെട്ട പാടു എനിക്ക് മാത്രമേ അറിയാവൂ. റേഷൻ വാങ്ങാൻ വന്ന കോമരം ചന്ദ്രനോട് രണ്ടു വര്ത്തമാനം പറഞ്ഞു, ഞാൻ ഇവിടെ റേഷൻ വാങ്ങാൻ വന്നതൊന്നുമല്ല, ഇവനോട് ഒന്ന് വെറുതെ സംസാരിക്കാൻ വേണ്ടി മാത്രം വന്നതാണെന്ന ഭാവം മുഖത്ത് വരുത്തിയാണ് അന്ന് ഒരു വിധം രക്ഷപ്പെട്ടത് . ഇന്നത്തെ സ്ഥിതിയുംഏതാണ്ട് അത് പോലെ തന്നെ ആയിരുന്നു . ചിലപ്പോൾ സാവിത്രി എന്നെ ഡായിവോസ് ചെയ്തതാകാനും മതി. 

പ്രൊഫസർ രാമു -- ഒരു അധ്യാപകന്റെ പേരാണെന്ന് ധരിച്ചു പോകരുത്. വെറും ഒരു വിദ്യാർഥിയുടെ പേര് മാത്രമാണ്. പലകാര്യങ്ങളിലും ആധികാരിത പ്രകടിപ്പിക്കുന്നത് കൊണ്ടു അങ്ങനെ വിളിപ്പേര് ഇട്ടതാണെന്ന് മാത്രം.
1971 ഇൽ ഒരു വൈകുന്നേരം പോക്കര് മാഷും കുട്ടികളായ നമ്മളും അങ്ങനെ നമ്മുടെ എൻ സീ കലാപരിപാടി നടത്തി കൊണ്ടിരിക്കവേ മാഷുടെ ഘര്ജ്ജനം കേട്ടു.'തേസ് ചൽ'. അർഥം പിടി കിട്ടിയില്ല അല്ലെ. കാര്യമായി ഒന്നും ഇല്ല. പച്ച മലയാളത്തിൽ പറഞ്ഞാൽ വേഗം നടക്കുക. അംഗ്രേസിയിൽ ആണെങ്കിൽ 'മാർച്ച്‌ '. അങ്ങനെ നമ്മൾ പട്ടാളക്കാര് നടക്കുന്നത് പോലെ കയ്യും കാലും പൊക്കി അടിച്ചു നടക്കവേ അത്ബുധ കരമായ ഒരു സംഭവം നടന്നു. നമ്മൾ നടന്നു പോകുന്ന വരിയിൽ നിന്ന് ഉദ്ദേശ്യം 45 ഡിഗ്രീ ചരിവിൽ നമ്മുടെ പ്രൊഫസർ രാമു 'തേസ് ചൽ' നടത്തി കൊണ്ടിരിക്കയാണ്. നമ്മള് ഇങ്ങനെ കുറെ ആള്ക്കാര് ഇപ്പുറത്ത് നേർ വഴിയിൽ നടന്നു കൊണ്ടിരിക്കുന്നതിനെ കുറിച്ച് ശ്രീമാൻ രാമുവിന് ഒരു ചിന്തയും ഇല്ല, അല്ലെങ്കിൽ ശ്രീമാൻ രാമു അത് ശ്രദ്ധിക്കുന്നില്ല . അതാ വീണ്ടും വന്നു പോക്കര് മാഷുടെ അലർച്ച 'തം'. നില്ക്കാൻ പറഞ്ഞതാണ്. പോക്കര് മാഷ്‌ സംസാരിക്കാൻ തുടങ്ങി 'എടാ , മുൻപിൽ പോന്നോന്റെ ചന്തിയും നോക്കി നടക്കാൻ എല്ലാ ഞാൻ പഠിപ്പിച്ചേ . നേരെ നടക്കാനാ. രാമു മാത്രമാ നേരെ നടക്കുന്നത്. ഇങ്ങളെല്ലാം 45 ഡിഗ്രീ ചരിഞ്ഞിട്ടാ നടക്കുന്നത്.

TINY CREATURES CONFRONTING AN IMMENSE WORLD ---‘LANDSCAPE IN THE MIST’ A SAGA OF COMMUNICATION ERRORS.


The train crossing the frontiers, to Germany, is yet to start, and Voula and Alexander are yet to begin their journey in search of their unknown father, when Alexander relates a very recent dream that he has of his father. The train departs, before the children enter, and at the brim of the platform they stood sad and motionless. The red light of the train slowly merges with the infinite , when we hear for the first time the heart freezing ‘Adagio’ of Eleni karaindrou.
This is the opening sequence of Theo Angelopoulos’ ‘landscape in the mist’, a heart renting drama of the invisible, who are searching for a medium to communicate with the immense, and somewhat apathetic world.
The departed train, never bars the kids from searching their unknown father, but they are still adamant in their attitude. For them , their father is a bridge that connects them to the world of the unknowns, it is their dream, which always provoke them to move, and Voula’s monologue at some point is this.’ ‘We've been traveling like a leaf blowing in the wind. What a strange world! Suitcases...freezing railway stations.. words and gestures we don't understand... and the night which scares us! But we are happy. We are moving on.’
This mystic quest for the unknown, in a world, harsh most times, yet showing occasional glimpses of love, a world populated by gigantic heights and forsaken landscapes, where the children are dropped in proportion to infinitely small insects, is a theme , that we are not much familiar with. The severed communications between the man and the world is the main theme, that Angelopoulose has always tried to portray. In many, they were people, lost in a world of unknown languages – as in the case of refugees in most of his films.

marx

തലശ്ശേരിയിലെ പ്രസിദ്ധനായ ഒരു ചിത്രകാരൻ ഒരിക്കൽ ഒരു സദസ്സിൽ വച്ച് മാർക്സിന്റെ 'on religion' എന്ന പുസ്തകത്തെ കുറിച്ച് സംസാരിച്ചു. അദ്ദേഹം അന്ന് പറഞ്ഞത് ഇതാണ്. ''മാർക്സ് മതങ്ങളെ നിരാകാരിച്ചിരുന്നില്ല എന്ന് ഈ പുസ്ടകം വായിക്കുന്ന ഏതൊരു ആൾക്കും മനസ്സിലാകും. കാരണം മാർക്സ് പറഞ്ഞത് ഇതാണ്. 'Religion is the sigh of the oppressed creature, the heart of a heartless world, just as it is the spirit of spiritless conditions. it is the opium of people'. അടിച്ചമർത്തപ്പെട്ടവന്റെ ദീർഘ നിശ്വാസമാണ് മതം, ഹൃദയ ശൂന്യമായ ലോകത്തിന്റെ ഹൃദയമാണ് മതം, ചേതന ഇല്ലാത്ത ഒരു സ്ഥിതി വിശേഷത്തിലെ ചേതനയാണ്‌ മതം എന്നൊക്കെ പറഞ്ഞതിന് ശേഷമത്രേ മാർക്സ് 'മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് പറഞ്ഞത്. അങ്ങനെ ഒക്കെ പറഞ്ഞ മാർക്സ് മതങ്ങളെ നിരാകരിക്കുന്നു എന്ന് പറയുന്നവൻ വിഡ്ഢിയാണ് എന്ന് നമ്മുടെ ചിത്രകാരൻ പറഞ്ഞപ്പോൾ സദസ്സിൽ നിന്ന് ഒരു ചെറിയ പയ്യൻ എഴുന്നേറ്റു നിന്ന് കൊണ്ടു പറഞ്ഞു 'താങ്കളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വളരെ മോശമാണ്' എന്ന് . ചിത്രകാരൻ വളരെ ചൂടാകുകയും എന്തൊക്കെയോ വിളിച്ചു പറയുകയും ചെയ്തു. പക്ഷെ പയ്യൻ അവിടെ സമചിത്തതയോടെ ഇരിക്കുക മാത്രം ചെയ്തു. മാർക്സ് പറഞ്ഞ കാര്യങ്ങൾ വളരെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്ക പെടുന്നു എന്ന് കാണിക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഇത് പറഞ്ഞത്. ബുദ്ധി ജീവികൾ എന്ന് ഭാവിക്കുന്നവർ പോലും അതിൽ പിറകിലല്ല എന്ന് മേൽ പ്രസ്താവനയിൽ നിന്ന് മനസ്സിലാക്കാം. മനുഷ്യൻ അടിച്ചമർത്തപ്പെടാ തിരിക്കുന്നെടത്ത് മതത്തിനു സ്ഥാനമില്ല. പരസ്പര സ്നേഹം ജീവിത രീതിയായിട്ടുള്ള ഇടത്ത് മതത്തിനു സ്ഥാനമില്ല. ചേതനാ പൂർണ്ണമായ ഒരു സ്ഥിതി വിശേഷത്തിൽ മതത്തിനു തീരെ സ്ഥാനമില്ല. മാർക്സ് പറഞ്ഞത് എത്ര വ്യക്തമാണ്. (തീര്ച്ചയായും ആ പയ്യൻ ഞാൻ ആയിരുന്നില്ല. എന്റെ വളരെ അടുത്ത ഒരു സുഹൃത്ത്‌ മാത്രമായിരുന്നു. അവനെ അത് പറയാൻ ഞാൻ പ്രേരിപ്പിച്ചു എന്നുള്ളത് സത്യമായിരുന്നു. കാരണം എനിക്ക് ധൈര്യം ഇല്ലായിരുന്നു )

ഇന്നലെ കണ്ട ഭീകര സ്വപ്നം


പുലർച്ചെ രണ്ടു മണി സമയം. അനാദിയായ ഇരുട്ട് സർവ്വ ചരാചരങ്ങളിലും വ്യാപിച്ചു കിടക്കുന്നു. അങ്ങകലെ ഒരു സ്ത്രീയുടെ നിലവിളി കേട്ട് ഞാൻ ഉണരുന്നു. കട്ടിലിന്നരികിൽ ചേർത്ത് വച്ച ടോർച്ചെടുത്ത്‌ വാതിൽ തുറന്നു ഞാൻ പുറത്തേക്കു കടന്നു. വഴി വിളക്കുകൾ നിരന്നു കത്തുന്ന വഴിത്താരയിലൂടെ വേഗത്തിൽ ഓടുമ്പോൾ മനസ്സിലായി , പയ്യെ പയ്യെ വിളക്കുകാലുകൾ അസ്തമിക്കുകയും പാത ഇരുട്ടിലാവുകയും ചെയ്യുന്നു എന്ന കാര്യം. ടോർച്ച് തെളിക്കാൻ ശ്രമിച്ചപ്പോഴാണ് ടോർച്ചിൽ ബാറ്ററി ഇല്ലെന്ന കാര്യം ഓർത്തത്‌ . പാന്റിന്റെ കീശയിൽ ബാറ്ററി പരതിയപ്പോൾ , പകരം കിട്ടിയത് ഒരു ചെറിയ നേന്ത്ര പഴം മാത്രമാണ്. ഒന്നും ആലോചിക്കാതെ അത് ടോർച്ചിലേക്ക് തിരുകി കയറ്റി. ഇപ്പോൾ ടോർച്ച് കൃത്യമായും നല്ല പ്രകാശത്തോടെ കത്തുന്നുണ്ട്. അങ്ങ് ദൂരെ കുറ്റി കാട്ടിൽ ഒരു സ്ത്രീ മലർന്ന് കിടക്കുന്നു. പൂർണ്ണ നഗ്നയാണ്‌. അടുത്ത് ചെന്ന് ഞാൻ പതിയെ ചോദിച്ചു. 'എന്താ കുട്ടീ പറ്റിയത്'.
'വല്ലാതെ വിശക്കുന്നു . കഴിക്കുവാൻ ഒരു മാംസ കഷണം തരൂ' അവൾ ഞരങ്ങി കൊണ്ടു പറഞ്ഞു. 'മാംസമില്ലല്ലൊ, എന്റെ ടോർച്ചിൽ വെറുമൊരു നേന്ത്ര പഴം മാത്രമേ ഉള്ളുവല്ലോ' ഞാൻ അതീവ ദുംഖതോടെ പറഞ്ഞു. അതായാലും മതിയെന്ന് പറഞ്ഞു അവൾ നേന്ത്ര പഴം വാങ്ങി ആര്ത്തിയോടെ കഴിക്കാൻ തുടങ്ങി. അവളുടെ ഞരക്കം ആഹ്ലാദ മാകുന്നതും, അവളോടൊപ്പം ഞാനും നിദ്രയിലേക്ക് മെല്ലെ മെല്ലെ ഊര്ന്നിരങ്ങുന്നതും ഞാൻ അറിഞ്ഞു.

ചില പഴയകാല ദുഷ്ട കഥാപാത്രങ്ങൾ

 
1. വീ കെ രുണൻ
മാർച്ച് മാസം നാലാം തീയ്യതി പാലത്തിനു മുകളിലൂടെ നടക്കുമ്പോൾ ശ്രീമാൻ രുണൻ ആ കാഴ്ച കണ്ടു. അപ്പുറത്ത് നിന്ന് ഒരുത്തൻ പുഴയിലേക്ക് ഏന്തി നോക്കുന്നു. ഇവനെന്താ ചാകാൻ പോകുകയാണോ എന്ന് രുണൻ മനസ്സിൽ ചിന്തിക്കുമ്പോഴേക്കും ആ ഒരുത്തൻ പുഴയിലേക്ക് ചാടി കഴിഞ്ഞിരുന്നു. എന്റെ മുൻപിൽ നിന്ന് ഒരുത്തൻ ചാകാനൊ എന്ന് മനസ്സിൽ പ്രാകി കൊണ്ടു ശ്രീമാൻ രുണനും പുഴയിലേക്ക് എടുത്തു ചാടുന്നു. പുഴയിൽ എന്തൊക്കെയോ സംഭവിക്കുന്നു ആരോ നീന്തുന്നു. ഒരു തുള്ളി വെള്ളം കുടിക്കുന്നതിനു മുൻപേ ആ ഒരുത്തനെ ശ്രീമാൻ രുണൻ കരക്കടുപ്പിക്കുന്നു. കരയിൽ എത്തിയപാടെ അവന്റെ രണ്ടു കവിളത്തും രുണൻ ഓരോന്ന് പൊട്ടിക്കുകയും ഇത്രയും പറയുകയും ചെയ്യുന്നു. 'ചാകേണ്ടവനെല്ലാം അങ്ങ് പഴയ പാലത്തിന്റെ അടുത്തു പോയി ചത്താ മതി. . ഇവിടെ ഈ പുതിയ പാലത്തിന്റെ അടുത്തു നിന്റെ ഒന്നും ഈ കളി വേണ്ടാ.

2. കാന്റ് എസ് ധരൻ ---
രാത്രി ഒന്പത് മണിക്ക് ശ്രീമാൻ കാന്റ് എസ് ധരൻ ഡ്രൈവർ പണിയും കഴിഞ്ഞു വീട്ടിലേക്കു പോകവേ റോഡരികിലെ വീട്ടിലെ മാന്തി അമ്മ ധരനെ വിളിച്ചു ഒരു രഹസ്യം പറഞ്ഞു. 'മോനെ ധരാ ഇപ്പോഴേ ഇതിലെ പോയ ആ നായ ഉണ്ടല്ലോ. അതിനു ഭ്രാന്താണ്. ആരെയെങ്കിലും കൂട്ടിനു വിളിച്ചു അതിനെ ശരിയാക്കണം മോനെ'.
'ശ്ശെടാ, പാലത്തിനടുത്തു പ്രാന്തൻ നായോ' ധരൻ അതിശയത്തോടെ മൊഴിഞ്ഞു. മാന്തി അമ്മയുടെ കയ്യിൽ ടോര്ച്ചു ഉണ്ടെങ്കിൽ ഇങ്ങോട്ട് എടുക്കൂ. ഞാൻ ഇപ്പൊ പോയി വരാം'. മാന്തി അമ്മയുടെ കയ്യിൽ നിന്ന് ടോര്ച്ചും വാങ്ങി ഏകനായി ശ്രീമാൻ കാന്റ് എസ് ധരൻ ഇരുളിലേക്ക് മറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞു ഇരുളിൽ ഒരു മുദ്രാവാക്യം വിളി കേട്ടാണ് ചെറിയ ഒരു മയക്കത്തിലേക്കു വീണു പോയ മാന്തി അമ്മ ഉണർന്നത്‌. ധരന്റെ ഒരു തെറിപ്പാട്ടും ഇടക്കിടക്ക് കേൾക്കുന്നുണ്ട്. പാവം നായി ശവമായി എന്ന് മാന്തി അമ്മക്ക് മനസ്സിലായി. സമാധാനത്തോടെ മാന്തി അമ്മ ഉറങ്ങാൻ കിടന്നു.

Tuesday, 12 November 2013

A STUDY ON THE DISASTERS OF MOBILE PHONE

ആധുനികവും അത്യാധുനികവുമായ ചില വാർത്താ വിനിമയ മാർഗ്ഗങ്ങൾ.

1. ഇൻ ലാൻഡ്‌ ലെറ്റർ 
പ്രിയപ്പെട്ട മമ്മി വായിച്ചറിയെണ്ടതിലേക്ക് മമ്മിയുടെ ഏറ്റവും പ്രിയപ്പെട്ട മകൾ മന്ജുലാക്ഷി എഴുതുന്നത്‌.
അവിടെ മമ്മിക്കും ഡാഡിക്കും ചിന്നുവിനും മിന്നുവിനും സുഖമെന്ന് വിശ്വസിക്കുന്നു.(അവസാനം പറഞ്ഞ രണ്ടെണ്ണം യഥാക്രമം ഒരു പട്ടിയുടെയും പൂച്ചയുടെയും പേരാണെന്ന കാര്യം വായനക്കാരെ ഓര്മിപ്പിക്കുന്നു.)
എനിക്ക് ഇവിടെ യാതൊരു സുഖവും ഇല്ല. ഇന്നലെ ഒരു സാരി വാങ്ങിത്തരാൻ പറഞ്ഞപ്പോൾ അയാള് എന്നെ തുറിച്ചു നോക്കുകയും 'സാരിയുടെ പണം നിന്റെ തന്ത മണി ഓർഡർ അയച്ചു തന്നിട്ടുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. വീണ്ടും നിര്ബന്ധം പിടിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു. പണമില്ലാത്ത കാര്യം അറിയാമായിരുന്നില്ല എന്ന് പറഞ്ഞപ്പോൾ നീ അക്കാര്യത്തിൽ സീരിയൽ നായിക മാരെ പോലെ ആണെന്ന് പറഞ്ഞു. എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചപ്പോൾ 'നീ എല്ലാം വളരെ വൈകി മാത്രമേ അറിയുന്നുള്ളൂ എന്ന് പറഞ്ഞു. 
ഇത്രയും അപമാനം സഹിച്ചു കൊണ്ടു ഞാൻ ഇവിടെ എത്രനാൾ കഴിയണ മെന്നാണ് മമ്മി പറയുന്നത്. 
ഉടൻ ഒരു മറുപടി പ്രതീക്ഷിച്ചു കൊണ്ടു 
മമ്മിയുടെ പ്രിയ മകൾ മന്ജുലാക്ഷി 
കത്ത് തപാൽ പെട്ടിയിൽ ഇടുന്നു. പോസ്റ്റുമാൻ വന്നു കത്തെടുക്കുന്നു. ഒന്ന് രണ്ടു ദിവസം അത് സഞ്ചരിക്കുന്നു. മൂന്നാം ദിവസം മമ്മി എന്ന അമ്മയുടെ കയ്യിൽ കിട്ടുന്നു. അമ്മ അത് ഉടൻ വായിച്ചു കോരിത്തരിക്കുന്നു, അല്ല ദുഖിക്കുന്നു. ഉടൻ താഴെ പറയും പ്രകാരം മറുപടി എഴുതുന്നു.
ഓവനിൽ അരി വെന്തു കൊണ്ടിരിക്കുമ്പോഴാണ് പോസ്റ്മാൻ വന്നത്. കത്ത് വായിച്ചപ്പോൾ ഞാൻ വെന്തു പോയി. സങ്കടം കൊണ്ടല്ല ദേഷ്യം കൊണ്ടു. അവനെ മുൻപിൽ കിട്ടിയിരുന്നെങ്കിൽ ഉടൻ ഒന്ന് കൊടുക്കാമായിരുന്നു. മക്കൾ വേണ്ടത് വേണ്ടപ്പോൾ ചെയ്യാത്തതിന്റെ ഭാരവും അമ്മമാർക്കാനല്ലൊ. അവൻ നിന്റെ മേക്കിട്ടു കേറുമ്പോൾ നീ ഒന്നും പറഞ്ഞില്ലെന്ന കാര്യം എന്നെ അത്ബുധ പ്പെടുത്തുന്നു. ഒരു സാരി വാങ്ങിക്കുന്ന കാര്യത്തിൽ ഇങ്ങനെ ഒക്കെ തട്ടിവിടുന്നവൻ അടുത്ത മാസം ചീരുവിന്റെ  ബർത്ത് ഡേക്ക് ഒരു നെക്ക്ലസ് വേണ്ട കാര്യം പറഞ്ഞാൽ നിന്നെ കൊന്നു കളയുമല്ലോ.ഇത്ര കാലമായിട്ടും നീ മമ്മി ഡാഡി യോട് പെരുമാറുന്ന രീതി പഠിച്ചില്ലല്ലോ എന്ന് ഓർക്കുമ്പോൾ ആണ് എന്റെ സങ്കടം ഇരട്ടിയാകുന്നത്. ഭാവിയിൽ യുക്തം പോലെ ചെയ്യുമെന്നു സമാധാനിച്ചു കൊണ്ടു 
സ്വന്തം മമ്മി.
കത്ത് തപ്പാൽ പെട്ടിയിൽ ഇടുന്നു. പോസ്റ്മാൻ വന്നു കത്തെടുക്കുന്നു. ഒന്ന് രണ്ടു ദിവസം സഞ്ചരിച്ചു മൂന്നാം ദിവസം കത്ത് മകളുടെ വീട്ടില് എത്തുന്ന നേരം രണ്ടു പേരും മോഹൻ ലാലിന്റെ ഏതോ ഒരു സിനിമ കണ്ടു കൊണ്ടു സിനിമ കോട്ടയിൽ ഇരിക്കുകയായിരുന്നു. അത്തരം ഒരു സാഹചര്യത്തിൽ അമ്മയുടെ കത്തിന് വലിയ പ്രസക്തി ഇല്ലാതാവുകയും രണ്ടു പേരുടെയും ദാമ്പത്യ ജീവിതം മന്ദമായി ഒഴുകുന്ന ഒരു പുഴ പോലെ അഭംഗുരം മുന്നോട്ടു പോകുകയും ചെയ്യുന്നു.

2. മൊബൈൽ ഫോണ്‍ 
ഹലോ. മമ്മി അല്ലെ. എത്ര നേരമായി ഫോണ്‍ റിംഗ് ചെയ്യുന്നു.
ഹോ. മോളെ . ഓവനിൽ അരിയിടുന്ന തിരക്കിലായിരുന്നു.
മമ്മി ക്കും ഡാഡി ക്കും ചിന്നുവിനും മിന്നുവിനും ഒക്കെ സുഖമല്ലേ.
ഡാഡി യുടെ കാര്യം അയാളോട് ചോദിക്കുക. മറ്റുള്ളവർക്കെല്ലാം സുഖം തന്നെ. ചിന്നു ഇന്നലെ രാത്രി ഭക്ഷണം കഴിക്കാഞ്ഞത് കൊണ്ടു ഞാൻ ഇന്നലെ ഒരു പോള കണ്ണടച്ചില്ല . മോൾക്ക്‌ സുഖമല്ലേ.
ഞാനാകെ ദെസ്പ്പാ മമ്മി. ഇന്നലെ ഒരു സാരിക്ക് പറഞ്ഞപ്പോൾ അയാള് എന്റെ ഡാഡിയെ ഇൻസൽറ്റ് ചെയ്തു. 
അവൻ എന്താ പറഞ്ഞത് മോളെ.
നായിന്റെ മോളെ . നിന്റെ അച്ചന്റെത് പോലെ പൂത്ത പണം എന്റെ കയ്യിൽ ഇല്ലാ എന്ന് .
നീ അത് കേട്ട് നിന്നോ മോളെ.
ഞാനും കണക്കിന് കൊടുത്തു. പീഡനത്തിനുള്ള ശിക്ഷ പറഞ്ഞു അയാളെ ഒന്ന് വിരട്ടി.
അതോടെ അവൻ അടങ്ങിയോ. 
ഒന്ന് അടങ്ങിയിട്ടു പറയുകയാ. പണമില്ലാത്തത് കൊണ്ടല്ലേ അങ്ങനെ പറഞ്ഞത്.എന്ന്.
എനിക്ക് അത് അറിയില്ലല്ലോ എന്ന് പറഞ്ഞപ്പോൾ നീ സീരിയൽ നായിക മാരെ പോലെ ആണെന്ന് പറഞ്ഞു.
അതെന്താ മോളെ ആ പറഞ്ഞതിനു അർഥം. 
എല്ലാം വളരെ വൈകി മാത്രം മനസ്സിലാക്കുന്നവരെ ഈ നാട്ടിൽ അങ്ങനെയാ പറയുന്നത്.
ചീരുവിന്റെ  കല്യാണത്തിന് നെക്ക്ലസ് വേണമെന്ന് പറഞ്ഞാൽ ഇക്കണക്കിനു അവൻ നിന്നെ കൊന്നു കളയുമല്ലോ. 
എനിക്ക് ഇനി ഇത് അത്രയൊന്നും സഹിക്കാൻ കഴിയുമെന്നു തോന്നുന്നില്ല മമ്മീ 
മോളിങ്ങു പോര്. നമുക്ക് അവനെ ശരിയാക്കാം. മോക്ക് പറ്റിയ ചെക്കന്മാരെ നിന്റെ ഡാഡി തേടി പിടിച്ചോളും.
ഈ വാര്ത്തയുടെ യാത്ര. 
ഒന്നാം ദിവസം രാവിലെ ഒരു മണിക്കൂർ അങ്ങോട്ടും ഇങ്ങോട്ടും 
ഉച്ചക്കും വൈകുന്നേരവും തതൈവ.
രണ്ടാം ദിവസം രാവിലെ അടി, തെറി ....... 
മൂന്നാം ദിവസം രാവിലെ പോലീസ്..... സ്ത്രീ പീഡനം, കോടതി......ദൈവോസ് 
ഒരാഴ്ചകൊണ്ട് എല്ലാം കുളം. 

ഗുണപാഠം.... അമിത വേഗം ആപത്താണ്.

Saturday, 19 October 2013

ചൂളയിൽ രാമൻ

ചൂളയിൽ എന്നത് രാമന്റെ തറവാട്ടു പേരല്ല. അവൻ പണിയെടുക്കുന്ന സ്ഥലത്തിന്റെ പേര് മാത്രമാണ്. കാട്ടം കോരി കോമന്റെ മക്കളും മക്കളുടെ മക്കളും ഐ എ എസ്സും ബാങ്കും ഒക്കെ ആയപ്പോൾ തറവാട് കാട്ടംകൊർ തറവാട് ആയതു പോലെ, കാട്ടിൽ ആട്ടിനെ കണ്ടു നരിയാണെന്നു വിചാരിച്ചു മുണ്ടഴിച്ച് മണ്ടിയ ചാപ്പനെ നാട്ടുകാർ മണ്ടോടി ചാപ്പൻ എന്ന് മക്കാറാക്കി വിളിച്ചതും, ചാപ്പന്റെ മക്കളും മക്കളുടെ മക്കളും അങ്ങ് ദുബായിലും നാട്ടിലും പറമ്പ് കച്ചോടവും വലിയ ജോലിയും ഒക്കെ ആയപ്പോൾ അതും ഒരു നല്ല തറവാട്ടു പേരായി മാറിയതു മൊക്കെ ഗണിച്ചു നോക്കിയാൽ, ഒരു വൈദ്യാഭാസിക വിപ്ലവമോ, സാമ്പത്തിക വിപ്ലവമോ ഈ രാമന്റെ ജോലി സ്ഥലത്തെ ഒരു വലിയ തറവാട്ടു പേരായി മാറ്റി കൂടായ്ക ഇല്ല എന്ന് നമുക്ക് തോന്നിയേക്കും..പക്ഷെ അതിനുളള സാധ്യത തുലോം വിരളമാണ്. എന്തെന്നാൽ രാമൻ സ്ത്രീകളുടെ മുഖത്ത് നോക്കാറെ ഇല്ല . സ്ത്രീകള് രാമന്റെ മുഖത്തും, രാമൻ അത്രയ്ക്ക് വിരൂപനായിരുന്നു.
പുഴക്കരയിലെ കക്ക ചൂളയിൽ ഉരുള് തിരിക്കലായിരുന്നു രാമന്റെ പണി. തിരിപ്പ് കഴിഞ്ഞാൽ പിന്നെ കള്ളു കുടി. വൈകുന്നേരങ്ങളിൽ ഞങ്ങൾ അഞ്ചു പേരുടെ സൈദ്ധാന്തിക ചര്ച്ചകളുടെ വേദിയായിരുന്ന ഈ ചൂളയിൽ , രാമൻ കള്ളു കുടിച്ചു വീണു കിടക്കുന്നത്, ഞങ്ങൾ പലപ്പോഴും അറിയാറില്ലായിരുന്നു. ഒരിക്കൽ ഞങ്ങൾ അത് അറിഞ്ഞത് 'പോടാ പട്ടി' എന്ന ഒരു വിളി കേട്ടപ്പോൾ ആണ്. അമേരിക്കയും റഷ്യയും തമ്മിലുള്ള ആയുധ പന്തയത്തെ കുറിച്ചും, ശീത സമരത്തെ കുറിച്ചും സംസാരിച്ചു സംസാരിച്ചു തളര്ന്നിരിക്കുന്ന സമയത്താണ് നമ്മൾ അത് കേട്ടത് എന്ന് ഞാൻ ഇപ്പോഴും ഓര്ക്കുന്നു. അടുത്തു ചെന്ന് നോക്കിയപ്പോൾ തന്റെ സ്വന്തം ശർധിയിൽ വളരെ സന്തോഷത്തോടെ കിടക്കുന്ന രാമനെ ആണ് കണ്ടത്. 'എന്തിനാടാ ഇങ്ങനെ കിട്ടിയ പൈസ മുഴുവൻ കുടിച്ചു തുലച്ചു കളയുന്നത്' രാജൻ മാഷ്‌ കുറച്ചു കടുപ്പിച്ചു ചോദിച്ചു. 'പോടാ പട്ടി' രാമന്റെ മറുപടി പഴയത് തന്നെ. തന്റെ ഭാര്യ പോലും തന്നെ അങ്ങനെ വിളിക്കാറില്ലെന്നു, അന്നേരം രാജൻ മാഷ്‌ ദുഖത്തോടെ ഓർത്തു.

ചൂള അന്ന് വിപ്ലവ കാരികളുടെ താവളമായിരുന്നു. അവരിൽ മിക്കവരും പില്ക്കാലത്ത് ദുബായിൽ അറബികളുടെ ജോലിക്കാരോ , ഇവിടെ ഗവന്മേന്റ്റ് ഉദ്യോഗസ്ഥന്മാർ ആയ കൈക്കൂലിക്കാരോ, അതുമല്ലെങ്കിൽ കച്ചവടക്കാരോ ഒക്കെ ആയി തങ്ങളുടെ വിപ്ലവം പൂർവാധികം ശക്തിയായി നാട്ടിലും വിദേശത്തും പ്രചരിപ്പിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അത്. നാട് നന്നാക്കുന്നതിനു മുൻപേ വീട് നന്നാക്കണമെന്ന മഹദ് വചനം ഇടയ്ക്കു വഴിയിൽ എവിടെ നിന്നോ അവര്ക്കൊക്കെ വീണു കിട്ടുകയും, അതിൻ പ്രകാരം തങ്ങളുടെ ചെറിയ വീടുകൾ ഒക്കെ വലിയ മാളികകലാക്കി പുതുക്കി പണിയുകയോ, അതുമല്ലെങ്കിൽ അവയ്ക്ക് പകരം പുതിയ കൊട്ടാരങ്ങൾ തന്നെ നിര്മിക്കുകയോ ചെയ്യുന്ന തിരക്കിലായിരുന്ന പലരും . അവധി കാലങ്ങളിൽ വീണ്ടും തങ്ങളുടെ ചൂളയിൽ തിരിച്ചെത്തി പഴയ ചർച്ചകൾ പുനരാ രംബിക്കാൻ തുനിഞ്ഞെതിയവർ, അന്നും ചൂളയിൽ കണ്ടത്, ഒരു മാറ്റവും ഇല്ലാതെ തുടരുന്ന, തരിമ്പു പോലും സൌന്ദര്യമോ, വയസ്സോ കൂടാതെ അവിടെ കഴിയുന്ന രാമനെ ആണ്.
'രാമൻ ചിരഞ്ജീവി ആണെടാ ' അന്നൊരിക്കൽ , മഹാഭാരത യുദ്ധത്തെ കുറിച്ചുള്ള ചർച്ചക്കിടയിൽ ഗംഗൻ പറഞ്ഞു. ' മാറ്റമില്ലാതെ നില നിന്ന് പോകുന്ന മാനുഷിക സ്ഥിതികളെ ആണ് ചിരന്ജീവികളായി വ്യാസൻ സംകൽപ്പിച്ചത്. വൃത്തികെടുകളിൽ നിന്ന് പുറത്തു കടക്കാൻ തുനിയാത്ത , എന്നെന്നും തന്റെ പരിമിതകളിൽ, നിലയുറപ്പിക്കാൻ തീരുമാനിച്ച മനുഷ്യന്റെ പ്രതീകമാണ് രാമൻ' ഗംഗൻ തുടർന്നു. 'പോടാ പട്ടി' ചൂളയുടെ മൂലയിൽ നിന്ന് രാമൻ പ്രതികരിച്ചു.
1985 ജൂണ്‍ മാസം 24 ആം തീയ്യതി , തലേ ദിവസത്തെ വിമാന അപകടത്തെ കുറിച്ചുള്ള ചർച്ചക്കിടയിൽ, പതിവ് പ്രതികരണത്തിന് പകരം ഞങ്ങൾ ചൂളയുടെ മൂലയിൽ നിന്ന് കേട്ടത്, ഒരു ഞരക്കം മാത്രമായിരുന്നു. ചൂളയുടെ മൂലയിൽ രാമൻ വീണു കിടക്കുന്നു. ഒരു ഞരക്കം മാത്രം. കള്ളിന്റെ മണവും ഇല്ല. 'വണ്ടി വിളിക്കെടാ, എന്തോ കുഴപ്പമുണ്ട്.' ഗംഗൻ അലറി. ആശുപത്രിയിൽ വച്ച് ഞാൻ ഡോക്ടറോട് ചോദിച്ചു. 'എന്താ പറ്റിയത് ഡോക്ടറെ.' 'ബോധമില്ല. പാമ്പ് കടിച്ചതാ, നേരം കുറെ ആയി. രക്ഷ പ്പെടില്ല എന്ന് ഉറപ്പാ'. ഡോക്ടർ പറഞ്ഞു.
'പോടാ പട്ടി' ഡോക്ടറെ ഞെട്ടിച്ചു കൊണ്ടു രാമൻ പ്രതികരിച്ചു.
അഞ്ചു രാവും അഞ്ചു പകലും, നിന്നഹായരായ ഡോക്ടർ മാരെ വീണ്ടും നിന്നഹായതയിലേക്ക് തള്ളി വിട്ടു കൊണ്ടു, ആറാം ദിവസം, ചിരഞ്ജീവി ആയ രാമൻ, തന്റെ കെട്ടും മുട്ടിയുമൊക്കെ എടുത്തു, ആശുപത്രിയോട്‌ വിടപറഞ്ഞു, വീണ്ടും തന്റെ ചൂളയിലേക്ക്‌
 
1986 ഇൽ ഏതോ ഒരു ദിവസം നേരമല്ലാത്ത നേരത്ത് അതായത് രാവിലെ പത്തു മണിക്ക്---വൈകുന്നേരം ആറുമണിക്ക് ശേഷമാണ് പൊതുവെ നമ്മുടെ ചൂളയിലെ സമയം--- ചൂളയിൽ കക്ക വാങ്ങാൻ ചെന്ന നേരം, രാമൻ അങ്ങകലെ അനന്തതയിലേക്ക് അതായത് നേരെ മുന്പിലുള്ള ശ്മശാനത്തിലേക്ക് നോക്കി നില്ക്കുകയായിരുന്നു. 'ഓനും ചത്തു' രാമൻ ആരോടുമല്ലാതെ പറഞ്ഞു. ആരാ രാമാ ചത്തത് . എന്റെ തന്തയാ. രാമനു, അവൻ അറിയുന്നൊരു തന്തയുണ്ടെന്നു ഞാൻ അറിയുന്നത്, അന്നാദ്യമാണ്. ചിലപ്പോൾ അത് രാമൻ വെറുതെ പറഞ്ഞതാവാനും മതി. എല്ലാവര്ക്കും തന്ത ഉള്ളത് പോലെ തനിക്കും ഒരു തന്ത ഉണ്ടായിരിക്കും എന്നും, ആ തന്തയും ഇത് പോലെ മരണപ്പെട്ടിരിക്കാൻ ഇടയുണ്ടെന്നും , ആ ശ്മാശാനത്തു നോക്കി നിന്ന ഒരു നിമിഷത്തിൽ രാമൻ ധരിച്ചു പോയി ക്കാണണം. ശ്മാശാനത്തു, അപ്പോഴും രാമൻ പറഞ്ഞ തന്തയുടെ ആത്മാക്കൾ പുക ചുരുളുകളായി ആകാശങ്ങളിലെ സ്വർഗങ്ങലേക്ക് ഉയര്ന്നു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ആ ഒരു നിമിഷം, ചിലപ്പോൾ താൻ അച്ഛനോടൊപ്പം നടന്ന ചെറുപ്പ കാലങ്ങൾ രാമൻ ഒര്മിച്ചു പോയിരിക്കണം. പക്ഷെ രാമനു അങ്ങനെ ഒരു ചെറുപ്പം ഉണ്ടായിരിക്കുമോ. മാധവി അമ്മ പണ്ടു പറഞ്ഞത്, റോഡരികിൽ ആരോ കൊണ്ടിട്ട കുട്ടിയാണ് അവൻ എന്നാണു. വെറും ഒരാഴ്ച പ്രായമുള്ള നേരത്ത്. പിന്നെ അവൻ ഇവിടെ ഈ അനാഥ മന്ദിരത്തിൽ, ആരുടെ ഒക്കെയോ, മകനായി, അനുജനായി ശത്രുവായി, ചിലപ്പോൾ അതൊന്നും അല്ലാതെ ആയി, എല്ലാവര്ക്കും വേണ്ടവനും, ചിലപ്പോൾ ആര്ക്കും വേണ്ടാത്തവനും ഒക്കെ ആയി വളര്ന്നു ഒടുവിൽ ഈ ചൂളയിലെ ചക്രം തിരിക്കുന്നവനായി മാറിയതിനിടയിൽ എത്രയോ കാലങ്ങൾ കടന്നു പോയി, അല്ലെങ്കിൽ എരഞ്ഞോളി പുഴയിൽ എത്രയോ വെള്ളങ്ങൾ ഒഴുകി മറിഞ്ഞു പോയി.

പുഴയുടെ കാര്യം പറഞ്ഞപ്പോൾ ആണ് മറ്റൊരു കാര്യം ഓർത്തത്‌. 1970 കാലഘട്ടത്തിലെ വെള്ളപ്പൊക്ക സമയത്ത്, വയലിന്റെ നടുവിലെ ചാത്തുവിന്റെ കുടിലിലേക്ക് ആരോ രാമനെ കൊടുവാൾ എടുക്കാൻ പറഞ്ഞയച്ചു. വയലിൽ നിറയെ വെള്ളം ഉണ്ടായിരുന്നെങ്കിലും രാമൻ അതൊന്നും കാര്യമാക്കിയില്ല. ആർത്തു വരുന്ന ജല ശക്തികളെ കൈ കൊണ്ടു തടുത്തു കുടിലിൽ എത്തിയ രാമനു പക്ഷെ തരിച്ചു വരാൻ ആയില്ല. വെള്ളം അത്രയ്ക്ക് ഉയര്ന്നു കഴിഞ്ഞിരുന്നു. നേരെ മുൻപിൽ കണ്ട ഒരു തെങ്ങിന്റെ മണ്ടയിലേക്കു രാമൻ കയറി രക്ഷപ്പെട്ടു. പിന്നെ വെള്ളത്തിന്റെ ആക്രാന്തം ഒട്ടൊന്നു അടങ്ങിയപ്പോൾ , കടപ്പുറത്തുള്ള മുക്കുവന്മാര്, തോണിയുമായി വന്നാണ്, രാമനെ ഒരു വിധം കരക്കടുപ്പിച്ചത്. കരക്കിറങ്ങിയപ്പോൾ രാമൻ ഒരു പൊട്ടിച്ചിരി ആയിരുന്നു. രാമൻ എന്തിനാണ് പൊട്ടിചിരിച്ചതെന്നു , രാമൻ പറയുകയോ ആരെങ്കിലും ചോദിക്കുകയോ ചെയ്തില്ല. കാരണം അതിന്റെ അർഥം എല്ലാവര്ക്കും അറിയാമായിരുന്നു


1990 ചിങ്ങ മാസം നാലാം തീയ്യതി, കോരി ചൊരിയുന്ന മഴയത്, എരഞ്ഞോളി പുഴയിലെ ഉപ്പു അലിഞ്ഞു തീർന്നപ്പോൾ, ചൂളക്കരികിലെ കലക്ക് വെള്ളത്തിൽ ഞാനെന്റെ പത്തു വയസ്സായ മരുമകനെ നീന്താൻ പഠിപ്പിക്കാൻ കൊണ്ടു പോയപ്പോൾ, രാമൻ ചക്രം തിരിച്ചു കൊണ്ടിരിക്കുകയായിരുന്നു. 'ചെക്കനു പേടിയൊന്നും ഇല്ലേ' രാമൻ ചിരിച്ചോണ്ട് ചോദിച്ചു . പേടി തൊണ്ടനായ ചെക്കനേയും വലിച്ചിഴച്ചു വെള്ളത്തിലിറങ്ങി ഞാനൊന്ന് മുങ്ങാം കുഴിയിട്ട് തല ഉയർത്തിയപ്പോൾ ചെക്കനെ കാണാനില്ല. 'എന്റെ പടച്ചോനെ' എന്ന് ഞാൻ അലറി വിളിച്ചപ്പോൾ രാമൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു 'കുപ്പായമോന്നും എടുക്കാണ്ടാ ചെക്കൻ ഓടിയത്. പാഞ്ഞെടത്തു പുല്ലു മുളക്കില്ല'. വീട്ടിലെത്തി രണ്ടു അടി കൊടുത്തപ്പോൾ ചെക്കൻ പറഞ്ഞു 'ഇനി എനക്ക് നീന്തം പഠിക്കണ്ടാ ' എന്ന്.

Tuesday, 8 October 2013

കുഴി കക്കൂസുകളിൽ നിന്ന്, ഫ്ലുഷ് ഔട്ട്‌ കക്കൂസുകളിലെക്കുള്ള മനുഷ്യന്റെ വളർച്ച:--



ഒരു ദേശത്തിന്റെ വളർച്ചയുടെ അളവുകോൽ അവിടത്തെ റോഡുകളാണെന്നു ആരൊക്കെയോ പറഞ്ഞിട്ടുണ്ട്. പക്ഷെ കക്കൂസുകളുടെ കാര്യം അങ്ങനെ അല്ല. മനുഷ്യന്റെ മുന്നോട്ടെക്കുള്ള പരക്കം പാച്ചിലുകൾ ക്കിടയിൽ, ഒരു സഹയാത്രികനെ പോലെ എന്നെന്നും കൂടെ ഉണ്ടായിരുന്ന ഇവയെ കുറിച്ച്, അവയുടെ നാറ്റം കാരണമാണെന്ന് തോന്നുന്നു, സാന്ദർഭികമായി പൊലുമെങ്കിലും ഒന്ന് പരാമർശിക്കാൻ ഏതെങ്കിലും ബുദ്ധി ജീവികൾ തുനിഞ്ഞതായി കാണുന്നില്ല. കലാ കാലങ്ങളായി ഈ നിത്യോപയോഗ വസ്തുവിൽ വന്നു ചേർന്ന മാറ്റങ്ങളെ കുറിച്ചുള്ള ഒരു ചെറിയ കുറിപ്പ് മാത്രമാണ് താഴെ കൊടുത്തിട്ടുള്ളത് .

1954 ഇലാണ് ഞാൻ ജനിച്ചത്‌. ഏതൊരു ബാലനെയും പോലെ ഞാനും പ്രാരംഭ ഘട്ടത്തിലെ തൂറൽ നിർവഹിച്ചിരുന്നത്, കിടന്ന കിടക്കയിലോ, അല്ലെങ്കിൽ ചന്തിക്കടിയിൽ അമ്മ എന്ന സ്ത്രീ വച്ച് തന്നിരുന്ന കോളാംബികളിലോ ആയിരുന്നു. നടക്കാൻ പ്രായമായപ്പോൾ ഞങ്ങൾ വളപ്പിൽതൂറി കളായി പരിണമിച്ചു. അന്ന് സ്ഥലത്തെ തെരുവ് പട്ടികൾ, ഈ പ്രക്രിയയിൽ നമ്മെ അനുധാവനം ചെയ്തിരുന്നു എന്ന കാര്യം ഞാൻ ഇന്നും ഓർക്കുന്നു. ചില സ്ഥലങ്ങളിൽ ഈ ജോലി പട്ടികൾക്കു പകരം പന്നികൾ ആയിരുന്നത്രെ ചെയ്തിരുന്നത്. അപ്പോഴൊക്കെയും പറമ്പുകളുടെ കോണുകളിൽ വലിയവർ ഇടക്കിടെ കയറി ഇറങ്ങി കൊണ്ടിരിക്കുന്ന ഒരു ചെറിയ മുറി ഞാൻ കാണാൻ ഇടയുണ്ടായിരുന്നെങ്കിലും, അവയെ കുറിച്ചുള്ള ശരിയായ അറിവ് ഉണ്ടായത് കുറച്ചു കൂടി വളർന്നപ്പോഴാനെന്നു തോന്നുന്നു. ആദ്യമായി ഞാൻ ഈ മുറിയിലേക്ക് കയറിയപ്പോൾ, ഞാൻ ഇതിനെ കുറിച്ച് മനസ്സിലാക്കിയത് ഇപ്രകാരമാവണം. ഉദ്ദേശ്യം നാല് ചതുരസ്സ്ര മീറ്റർ വിസ്തീര്ണ്ണം ഉള്ള ഒരു കുടുസ്സ് മുറി. ഉയര്ന്നു നില്ക്കുന്ന ഒരു പ്ലാറ്റ്ഫൊം. അതിന്റെ നടുവിൽ ഉദ്ദേശ്യം 20 സെന്റി മീറ്റർ പരിധിയുള്ള ഒരു ദ്വാരം. അതിന്റെ പാര്ശ്വ ഭാഗങ്ങളിൽ കുന്തിച്ചിരിക്കാൻ പാകത്തിൽ കാലുകളുടെ ഭാഗത്ത്‌ രണ്ടു ചെറിയ ഉയർച്ചകൾ. ദ്വാരത്തിൽ നിന്ന് അടിയിലേക്ക് നോക്കിയാൽ കാണുന്നത് , ഉദ്ദേശ്യം ഒരു മീറ്ററോളം താഴ്ചയിൽ സ്ഥിതി ചെയ്യുന്ന മണ്ണിൽ തീർത്ത കഞ്ഞിക്കലം പോലെ ഉള്ള ഒരു പാത്രമാണ്. നമ്മിൽ നിന്ന് പുറത്തേക്കു വമിക്കുന്ന വൃത്തികേടുകൾ സൂക്ഷിച്ചു വെക്കാൻ വേണ്ടി ആരോ അവിടെ കൊണ്ടു വച്ചിട്ടുള്ളത് പോലെ. ഈ കഞ്ഞിക്കലം ഇരിക്കുന്ന ഭാഗത്ത്‌ പുറത്തേക്കു തുറന്നിട്ടിരിക്കുന്ന ഒരു കവാടം ഉണ്ട്. അതിലൂടെ ആർക്കും ഈ പാത്രം എടുത്തു മാറ്റാവുന്നതും തിരികെ വെക്കാവുന്നതും ആണ്. ഇതിന്റെ പേര് കക്കൂസ് ആണെന്ന് പിന്നീട് മനസ്സിലായി.(കുക്കൂസ് എന്ന് വിളിക്കാതിരുന്നത് നന്നായി. വലിയ വീടുകളിലെ പല കുട്ടികളുടെയും വിളിപ്പേരുകൾ മാറ്റേണ്ടി വന്നേനെ). അക്കാലത്തൊക്കെയും കാലത്ത് ഈ മുറിയിലേക്ക് കയറിയാൽ ഞാൻ താഴോട്ടെക്ക് നോക്കും. പക്ഷെ എപ്പോഴും നമ്മുടെ കഞ്ഞി ക്കലം കാലിയായി കിടക്കുന്നു. ഇതൊക്കെ എന്ത് മറിമായം എന്ന് ചിന്തിച്ചു ചിന്തിച്ചു , ഒടുക്കം ഞാൻ ഒരു തീരുമാനമെടുത്തു. നമ്മൾ ഇടുന്ന അപ്പികൾ ഒക്കെയും രാവിലെ അപ്രത്യക്ഷം ആവുന്നതിൽ എന്തോ നാം അറിയാത്ത സൂത്രമുണ്ട്. അതെന്താണെന്ന് കണ്ടു പിടിക്കുക തന്നെ . അടുത്ത ദിവസം രാവിലെ ഞാൻ നേരത്തെ ഉണർന്നു. എന്താണെന്ന് സംഭവിക്കുന്നതെന്ന് അറിയാൻ പിന്നാമ്പുറത്ത് കാത്തിരുന്നു. ഉദ്ദേശ്യം ആറു മണിയായപ്പോൾ പിന്നിലെ വേലി കൾക്കിടയിൽ ഒരു ഇളക്കം. ഞാൻ ഭീതിയോടെ, ഓടാൻ പാകത്തിൽ കാത്തു നിന്നു. ചെടികൾ വകഞ്ഞു മാറ്റി, അതാ വരുന്നു ഒരു സുന്ദരിയായ സ്ത്രീ. കയ്യിൽ വലിയ ഒരു പാത്രവും ഉണ്ട്. വന്ന പാടെ അവർ അടുത്തുള്ള ഏതോ ചെടികളിൽ നിന്നു രണ്ടോ മൂന്നോ ഇലകൾ പറിച്ചെടുക്കുകയും , കക്കൂസ് ദ്വാരത്തിലേക്ക് കയ്യിട്ടു നമ്മുടെ പരിപാവനമായ കഞ്ഞി ക്കലം വലിച്ചെടുക്കുകയും ചെയ്യുന്നത് ഞാൻ ഉൾക്കിടിലത്തോടെ നോക്കി നിന്നു. വലിച്ചെടുത്ത കലത്തിലെ വസ്‌തുക്കൾ ഒക്കെയും, താൻ കയ്യിൽ കൊണ്ടു വന്ന വലിയ പാത്രത്തിലേക്ക് മാറ്റവേ അവർ എന്നെ കണ്ടു. 'എന്താടാ ചെക്കാ ഇങ്ങനെ നോക്കുന്നത്, കുറച്ചു വേണോ' അവർ ചോദിച്ചു. ഞാൻ അറുപ്പോടെ അവരെ നോക്കി. കുറെ കഴിഞ്ഞു ഞാൻ അച്ഛനോട് ചോദിച്ചു. 'അച്ഛാ, അവര് ഇതൊക്കെ എവിടെയാ കൊണ്ടു പോകുന്നത്'. അപ്പോൾ അച്ഛൻ പറഞ്ഞു ' അങ്ങ് ടൌണിൽ ഒരു കമ്പനി ഉണ്ട്. അവർ ഇതൊക്കെ കൊണ്ടു പോയി അവിടെ വച്ച് ഇതിനെ വെല്ലമാക്കി മാറ്റും'. അന്ന് അമ്മ കാപ്പി കൊണ്ടു വന്നപ്പോൾ ഞാൻ വേണ്ടാന്നു പറഞ്ഞു. അപ്പോൾ അമ്മ പറഞ്ഞു ' അതൊക്കെ അച്ഛൻ വെറുതെ പറഞ്ഞതാ. അവർ അത് അങ്ങ് ദൂരെ പെട്ടിപാലത്ത് ഒരു വലിയ കുഴിയിൽ ഇട്ടു മൂടുകയാ ചെയ്യുക ' എന്ന്. സമാധാനമായി.
ഒരിക്കൽ അച്ഛൻ വാങ്ങി തന്ന പുതിയ പേനയും കയ്യിൽ പിടിച്ചോണ്ടാണ് ഞാൻ തൂറാൻ പോയത്. അസുഖമായതോ കൊണ്ടോ മറ്റോ ആണെന്ന് തോന്നുന്നു നമ്മുടെ തോട്ടിച്ചി രണ്ടു ദിവസമായി വരാറില്ലായിരുന്നു. കഞ്ഞി ക്കലം നിറഞ്ഞു തുളുമ്പി നിന്ന ആ നേരത്ത് അറിയാതെ എന്റെ പേന ദ്വാരത്തിലൂടെ താഴെ പോയി. വെള്ളപ്പൊക്കത്തിൽ ആർത്തിരമ്പി വരുന്ന ജല പ്രവാഹങ്ങളിൽ മുങ്ങിമരിച്ചു കൊണ്ടിരിക്കുന്ന ബന്ധുവിനെ പുഴക്കരയിൽ നിന്നു നിസ്സഹായരായി നോക്കി നില്ക്കുന്ന ബന്ധുക്കളെ പോലെ, ഞാൻ എന്റെ പെന്നിന്റെ താഴോട്ടെക്കുള്ള യാത്ര വേദനയോടെ നോക്കി നിന്നു.

1965 ഇൽ ആണെന്ന് തോന്നുന്നു (കൊല്ലം ശരിയാണോ എന്ന് അറിയില്ല) തലശ്ശേരിയിൽ ഫ്ലഷ് ഔട്ട്‌ വിപ്ലവം ആരംഭിച്ചത്. മുനിസിപ്പാൾട്ടിക്കാര് വീട് വീടാന്തരം കയറി ഇറങ്ങി ഈ നവീന വിപ്ലവത്തിന്റെ ബീജങ്ങൾ ഓരോ വീട്ടുകാരനിലും പാകി. തല ചുമടായി മലം പേറി നടന്നിരുന്ന പലരോടും ഉള്ള അത്യഗാധമായ സ്നേഹം ഈ പ്രവൃത്തിയുടെ പ്രോദ് ഘാടകൻ മാരായ ഒരു പിടി മനുഷ്യരിൽ ഉണ്ടായിരുന്നിരിക്കണം എന്ന് ഞാൻ കരുതുന്നു. പണം ഇല്ലാത്തവന് പണം കൊടുത്തു പോലും തങ്ങളുടെ വിപ്ലവത്തെ മുന്നോട്ടു കൊണ്ടു പോകും എന്ന വാശിയിലായിരുന്നു അതിന്റെ മുന്നണി പോരാളികൾ. അങ്ങനെ തലശ്ശേരി മെല്ലെ മെല്ലെ ഫ്ലുഷ് ഔട്ട്‌ കക്കൂസുകളുടെ നാടായി മാറിക്കൊണ്ടിരുന്നു. അന്നൊരു ദിവസം എന്റെ ചങ്ങാതിയായ കോമരം ചന്ദ്രൻ (പില്ക്കാലത്ത് കോമരാട്ടൻ എന്ന് എന്റെ മൂന്നു വയസ്സായ മകൾ ഇദ്ദേഹത്തെ സ്നേഹ ബഹുമാനത്തോടെ വിളിച്ചതും, അതിനു എനിക്ക് ചീത്ത കിട്ടിയതും ഞാൻ ഇത്തരുണത്തിൽ ഓര്ക്കുന്നു) എന്നോട് പറഞ്ഞു. 'ചാത്തുയെട്ടന്റെ വീട്ടിലെ പുതിയ കക്കൂസ് ഞാൻ കണ്ടെടാ . എന്തൊരു വൃത്തിയാ. വെണമെങ്കിൽ കേറി കിടക്കാം'. പോയി നോക്കിയപ്പോൾ എനിക്കും തോന്നി ശരിയാണെന്ന്.
വളപ്പിൽ തൂറികൾ, മുറിയിൽ തൂറികൾ ആയി പരിണമിക്കാൻ പിന്നെ അധികം കാലമൊന്നും വേണ്ടി വന്നില്ല. തിന്ന പാടെ തൂറ്റൽ വന്നിരുന്ന മനുഷ്യരെ സംബന്ധിച്ചെടത്തോളം അതൊരു വലിയ സൗകര്യം കൂടിയായിരുന്നു. അക്കാലത്തു നമ്മുടെ ചങ്ങാതി പോക്കറിന്റെ പെങ്ങളുടെ കല്യാണത്തിന്റെ സമയത്ത് പോക്കർ എന്നോട് പറഞ്ഞു 'എടാ, വീട്ടില് അറ്റാച്ച് വേണമെന്ന് ഓന്റെ ആൾക്കാർക്ക്‌ നിര്ബന്ധം'. വരന്റെ വീട്ടുകാരുടെയും, പുതു പത്രാസുകാരുടെയും ഇത്തരം നിർബന്ധങ്ങൾക്കു മുൻപിൽ, നാട്ടുകാരുടെ മുൻപിൽ എന്നും ഒരു ചോദ്യ ചിന്നം പോലെയും, പില്ക്കാലത്ത് ഒരു അപമാനം പോലെയും നിന്നിരുന്ന പ്രാചീന പുറം കക്കൂസുകൾക്ക്, വീടുകളുടെ അറിയപ്പെടാത്ത ഉള്ളുകളിലേക്ക്, നാണം കുണുങ്ങിയായ ഒരു തരുണിയെ പോലെ ഒതുങ്ങി പ്പോകുകയല്ലാതെ മറ്റു നിവൃത്തികൾ ഒന്നും ഉണ്ടായിരുന്നില്ല.
ആധുനിക ഗൃഹങ്ങൾ ആധുനിക മനുഷ്യരെ പോലെയാണ്. പുറമേ നിന്ന് നോക്കിയാൽ ഒരു മനുഷ്യന്റെ ഉളളിൽ എന്തെന്നു മനസ്സിലാക്കാൻ ആവാത്തത് പോലെ, ആധുനിക ഗൃഹങ്ങൾക്ക് മുൻപിൽ നില്ക്കുന്ന ഒരാള്ക്കും പറയാനാവില്ല അതിന്റെ ഉളളിൽ എത്ര കക്കൂസുകൾ ഉണ്ടെന്നു.
സമീപ കാലത്ത് നമ്മുടെ വിരെചനാലയങ്ങൾക്ക് വന്ന മാറ്റങ്ങൾ എന്തൊക്കെ എന്ന് ഞാൻ ഇവിടെ വിസ്തരിക്കുന്നില്ല. വീടിന്റെ അഭിമാന സ്തംഭങ്ങൾ പോലെ നില നില്ക്കുന്ന ഇവക്കു വേണ്ടി ചിലവാകുന്ന പണം എത്രയെന്നു വീട് ഉണ്ടാക്കുന്ന ഓരോരുത്തര്ക്കും അറിയാം.
ഞാൻ ഇവിടെ പറഞ്ഞ ചരിത്രത്തിൽ, നാം ചെയ്യാൻ അറയ്ക്കുന്ന കാര്യങ്ങൾ ചെയ്യാൻ നിര്ബന്ധിക്ക പ്പെട്ട ഒരു പിടി മനുഷ്യരുടെ വേദനകൾ ഉണ്ട്. പക്ഷെ അവർ ഒരിക്കലും അത് തങ്ങളുടെ വേദനകൾ ആണെന്ന് അറിഞ്ഞിരുന്നെ ഇല്ല. പുതിയ തലമുറയിലെ കുട്ടികൾക്ക്‌, ഇങ്ങനെ ഒരു അത്ബുധ സംഭവം നമ്മുടെ നാട്ടിൽ മുൻപ് നടന്നിരുന്നു എന്ന് പോലും അറിയില്ല. ചരിത്ര സംഭവങ്ങളുടെ ഇടക്കിക്കിടക്കുള്ള ഓർമ്മപ്പെടുത്തലുകളിലൂടെ മാത്രമെ ചരിത്രം ആവര്ത്തിക്കുന്നത്, ഒരു പരിധി വരെ തടയാൻ ആവൂ.

ഞങ്ങളെ വൃത്തിയോടെ പുലർത്താൻ വേണ്ടി, വൃത്തി ഹീനരായി ജീവിക്കാൻ വിധിക്കപ്പെട്ട ഒരു പിടി മനുഷ്യരുടെ ഓർമ്മകൾക്കു മുൻപിൽ ഞാൻ ഇത് സമര്പ്പിക്കുന്നു

Thursday, 5 September 2013

the meaning of the raised fists

a day will come when we are to use our physical powers, simply to sustain the dying universe. when all the natural resources are drained, even when many of our race still exist, the only way for our survival will be the hands that we now use to raise above our heads at the time of uttering slogans. once, these hands paved the way to sow the seeds of our civilization, to water it when the twigs sprouted, and again it will save us when the world is in utter peril. say. these are the hands of men. it will never permit the world to perish. we will live. we will live

Saturday, 22 June 2013

GHOSTS OF THE PAST REVISITING- MAICHEL HANEKE’S ‘CACHE’- A FILM TAKING AWAY THE SLEEP OF A FRENCH MAN

George Laurent, a successful TV anchor, and his wife Anne, a publisher, one day receives a surveillance tap, which shows simply the exteriors of their apartment and nothing more.  Video cassettes follow, which at first seems to be innocent pranks of a child, but later includes a horrifying child drawing with a child with blood dripping mouth.  Since there was no mortal dangers indicated, the police persons hesitate to take any immediate steps and the family have to live a haunted life.  But certain part of the clips, triggers in Laurent’s mind, some unusual incidents happened during his childhood, when the protagonist, through his compulsion, evicted an Arab boy living in his house, and of whom, his parents have got a plan to adopt, which he detested much, and with his crookedness the boy was evicted from the premises to a far away children’s home. The boy’ s name was Majid.  Laurent suspects that this Majid is doing these pranks just to terrorize him and thus to take his revenge.  Eventually one of the video clips lead him to the low rent apartment, where Majid lives.  Majid reveals that he knew nothing about the tape, but also states about his disgust that such a person have visited his scanty surroundings. Incidences follow, such as the disappearance of Laurent’s son, the arrest of Majid and his son,  return of Laurent's son after a brief stay at his friend’s house, release of Majid, irrational behavior of Laurent’s son, towards his parents. Etc. etc. And one day Majid invited Laurent, to his apartment, to discuss the matters, and when he was at his house, he committed suicide, by cutting his throat in the other’s presence.  Laurent was really shocked, but returns home to have a sleeping pill induced sleep.  At the end we see Anne, waiting for her son at the doorsteps of the school, and we find her departing with her son.
Haneke is not portraying a family tragedy, but directing us towards something else.  The first question that every viewer will ask is this ‘why a small crime(!) committed during one’s childhood, haunts one when he is an adult?  All of us should have gone through such phases in our life, but none of us remembers and none of us regrets about those happenings. Then why Laurent?  Haneke answers in other sequences. In one, we see a TV program depicting the deployment of military during Iraq war and the subsequent co=ordination between  the first world, to obliterate a small nation.  The answer lies there. We are reminded of the imperialist past of France, their forceful occupation of Algeria, the tortures, massacres, etc. etc. that every French man want to forget. It is the duty of a writer, a poet, or a film maker, to remind us of the atrocities that we have committed in the past and only through such reminders that we can refrain from such heinous acts in future. Thanks Haneke


Sunday, 2 June 2013

FALLACIES IN SCIENCE

How can an assumption be proved?  Only when you enter the laboratory and perceive with your own senses, that such and such a thing is correct. Your bodily presence at the premise is a pre condition. Instead, if we are convinced of the proofs through the lines of a particular book (like bible) or through the statements of a group people that we call scientists, then it is better to call this proof as belief. The technical jargons of science never permit us to conceive the truth with our senses or to elucidate the proofs through the calculations that we do not know. So when they say that there is HIV, we believe that there is, and if some other negates this idea, then we are confused.  Thus two gods are formed and we are forced to believe one.  I believe that the earth is round, because someone have taught me so. I believe that people landed in moon, because I have seen the photographs of the incident in news papers.  If the photographs were fake, what can my belief be called?(there are still many, who believe that the moon landing was a fake drama. Some scientists have stated that, even now we are not in a position to land in moon.  I don’t know.)
There is incompatibility in our statements, because, so far I was elaborating about the fate of the present day science, and you about the scientific attitude.  The main problem here is that we are losing our scientific attitude even in the matters relating to science.  Why the atheists direct their precious time and energy in criticizing a philosophy which is at the verge of extinction, and why they cannot expose the fallacies prevalent in the present system that we call science. Why they are not bothered about the fact that our present day science is fully manipulated in the hands of vested interests and that the present day industries, and the corresponding consumption patterns of the society in the long run will destroy our flora and fauna.  Why, we,  the  science people,  still believe that some miracles will happen to save the earth, even when our natural resources are drained by our voracious consumption.
At some primordial time, our quack doctors used poisons to treat the body of diseases, they used hot iron rods to immunize the wounds .  but now we have replaced those crude practices with the most modern chemotherapies and radiation therapies. History repeats in other forms.  To kill in the name of religion was unscientific, but to kill in the name of science, we call it scientific.  Our scientific attitude cannot stop wars or mass killings. Let science prevail and not the earth, not its flora and fauna and not the human who traverses its surfaces


Saturday, 1 June 2013

പണ്ടെന്നോ കേട്ട കഥയാണ്. 
മഹാപുരം എന്ന രാജ്യത്തെ മഹാരാജാവ് വിചിത്രമായ ഒരു സ്വഭാവത്തിന് അടിമയായിരുന്നു. അദ്ദേഹം ബഹളങ്ങൾ ഇഷ്ടപ്പെടുന്ന രാജാവായിരുന്നു. സാധാരണ രാജാക്കളുടെ സദസ്സിൽ കവികളുടെയും കലാകാരന്മാരുടെയും കൂട്ടം ഉണ്ടായിരുന്നത് പോലെ ഇദ്ദേഹത്തിന്റെ സദസ്സിൽ കൂക്ക് വിളിക്കാരുടെ ഒരു സമൂഹം തന്നെ ഉണ്ടായിരുന്നു. പക്ഷെ എന്ത് ചെയ്യാം രാജാവ് പുത്ര സൗഭാഗ്യം ഇല്ലാതെ ദുഖിതൻ ആയിരുന്നു. സകലമാന ദൈവങ്ങളെയും പ്രാര്തിച്ചതിന്റെ ഫലമായി പ്രസ്തുത ദൈവങ്ങൾ കനിഞ്ഞത് കൊണ്ടാവാം, അദ്ധേഹത്തിന്റെ ഭാര്യ ഗർഭിണി ആവുകയും യഥാ സമയം ഒരു ആണ്‍ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. കുട്ടി വളരുകയും അവന്റെ ജന്മ ദിനങ്ങൾ യഥാ സമയം കൊണ്ടാടപ്പെടുകയും, അത്തരം വേളകളിൽ വിലപിടിപ്പുള്ള പാരിതോഷികൾ കൊണ്ടു രാജാവ് അവനെ പൊതിയുകയും ചെയ്യുന്നത് പതിവായിരുന്നു. കുട്ടി വളർന്നു വളർന്നു സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. ആ വര്ഷത്തെ അവന്റെ ജന്മദിനം ആഗതമായി കൊണ്ടിരിക്കയാണ്.  പക്ഷെ രാജാവ് അന്നൊരു തീരുമാനം എടുത്തു. ഈ വര്ഷം മകന് തന്റെ ഇങ്ങിതത്തിനൊത്ത പാരിതോഷികങ്ങല്ക് പകരം, അവൻ സ്വന്തം ഇഷ്ടത്തിനൊത്ത പാരിതോഷികം സ്വയം തിരഞ്ഞെടുക്കട്ടെ എന്ന്. രാജാവും മന്ത്രിയും രാജ പുത്രനെ ബഹളങ്ങൾ ഒന്നും ഇല്ലാത്ത ഒരു മുറിയിൽ കൊണ്ടു പോയി ഇരുത്തി അവന്റെ ആഗ്രഹം എന്തെന്ന് അറിയാനുള്ള അവരുടെ ജിജ്ഞാസ കുട്ടിയെ അറിയിച്ചു. അപ്പോൾ കുട്ടി ഇപ്രകാരം മൊഴിഞ്ഞു. 'അച്ഛാ എനിക്ക് ശ്രേഷ്ടമായ ശബ്ദം കേൾക്കണം'. രാജാവ് ആകെ കോരിത്തരിച്ചു പോയി. കുറെ കാലം പെറാത്ത ഭാര്യ പെട്ടന്ന് പെറ്റപ്പോൾ തന്നെ രാജാവിനു ചെറിയ ഒരു സംശയം ഉണ്ടായിരുന്നു, ഇവൾ വല്ല വേലയും ഒപ്പിച്ചോ എന്ന്. പക്ഷെ മകന്റെ ഉത്തരം കേട്ട മാത്രയിൽ രാജാവ് മന്ത്രിയോട് പറഞ്ഞു. 'എട മന്ത്രി, ഇവൻ എന്റെ മോൻ തന്നെ. ഉടൻ നാട്ടുകാരെ മുഴുവൻ അറിയിക്കുക. അന്നേ ദിവസം രാവിലെ പത്തുമണി നേരത്ത് കുട്ടിയുടെ ജന്മ ദിന സമയത്ത്, രാജ്യത്തെ ആകമാനം ജനങ്ങള് അവരുടെ നാല്കാലികൾ അടക്കം വിശാലമായ കൊട്ടാര മുറ്റത്ത്‌ എത്തിച്ചേരുകയും ഓരോരുത്തരും അവരവരുടെ കഴിവിനൊത്ത നാനാ വിധ ശബ്ദങ്ങൾ ഉറക്കെ പ്രകടിപ്പിക്കുകയും ചെയ്യണമെന്നും ആയതിൽ ഒരു കുട്ടി പോലും വിമുഖത കാണിക്കരുത് എന്നും അറിയിക്കുക.' വിവരം നാട് മുഴുക്കെ ചര്ച്ച ചെയ്യപ്പെട്ടു. പക്ഷെ എന്ത് ചെയ്യാം മന്ത്രിയുടെ ഭാര്യ  കുബുദ്ധി ആയിരുന്നു. ആ ദിവസം രാത്രി തലയണ മന്ത്രത്തിന്റെ നേരത്ത് അവർ ഇപ്രകാരം മന്ത്രി കണവനോട് പറഞ്ഞു ' എന്റെ കണവനും  ആള്കാരുടെ കൂട്ടത്തിൽ കൂക്കി വിളിക്കാൻ തന്നെ തീരുമാനിച്ചോ. എന്നാൽ എന്നെ അതിനു കിട്ടില്ല. ഞാൻ അവിടെ വന്നു ഒന്നും മിണ്ടാതെ നില്കും. ശ്രേഷ്ടമായ ശബ്ദം എനിക്കും കേൾക്കണം.' മന്ത്രിയും ആലോചിച്ചു . ശരിയാണ്. ആ ജനകോടി കൾ കിടയിൽ ഞങ്ങൾ രണ്ടു പേര് നിശ്ശ്ബ്ദരായാൽ ആരറിയാൻ. ഞാനും ശ്രേഷ്ടമായ ശബ്ദം കേൾക്കും, മൗനി ആയി. അന്ന് മന്ത്രി ഗൃഹത്തിൽ വസ്ത്രം അലക്കാൻ വന്ന ശ്യാമള യോട് മന്ത്രി ഭാര്യ ഇപ്രകാരം പറഞ്ഞു 'എടീ നീയും നിന്റെ തീയ്യനും അന്ന് കൂക്കാൻ വരുന്നുണ്ടോ. നമ്മള് രണ്ടു പേരും കൂക്കേണ്ട എന്ന് തീരുമാനിച്ചു '. അപ്പോൾ ശ്യാമള 'ശരിയാ ചേച്ചി, നമ്മളും നിങ്ങളുടെ കൂടെ കൂടിക്കോട്ടെ '. അപ്പോൾ മന്ത്രി പത്നി 'അതേടി, ഇത് ആരറിയാനാ. നീ ഇത് ആരോടും പറയണ്ട.'

രാജ കുമാരന്റെ ജനന ദിവസം ആഗതമായി.രാവിലെ പത്തു മണിയോട് അടുക്കുന്നു. കൊട്ടാര വാതില്കൽ കെട്ടിയ ഉയര്ന്ന പന്തലിൽ രാജവം പുത്രനും അവരവരുടെ സിംഹാസനങ്ങളിൽ ഇരിക്കുന്നു. തൊട്ടടുത്ത്‌ ഒരു ഭടൻ കാഹളം മുഴക്കാൻ തയ്യാറായി നില്കുന്നു. ജന സഹസ്രങ്ങൾ കൊട്ടാര മുറ്റത്ത്‌ കാഹള ധ്വനി കേൾക്കാൻ കാതോർത്തിരിക്കുന്നു. അതാ കാഹളം മുഴങ്ങുക ആയി. പക്ഷെ. അത്ഭുതം. കൊട്ടാര മുറ്റത്ത്‌ പരിപൂർണ നിശ്ശബ്ദത. ഇല അനങ്ങുന്ന ശബ്ദം പോലും കേൾകാം. രാജാവ് ക്രുദ്ധനായി, വാളെടുത്തു, ജന സഹസ്രങ്ങളെ മുഴുവൻ ഒറ്റ വെട്ടിനു കൊല്ലാനുള്ള ആവേശത്തോടെ സിംഹാസനത്തിൽ നിന്ന് എഴുന്നേറ്റു. പക്ഷെ മറ്റൊരു അത്ഭുതം. തൊട്ടപ്പുറത്ത് തന്റെ പുത്രൻ സന്തോഷാധിരേകത്താൽ കൈ കൊട്ടി ചിരിക്കുന്നു . 'ഒച്ചയൊന്നും കേൾക്കാത്തത് കൊണ്ടു ഇവന് വട്ടായിപ്പോയോ പടച്ചോനെ' രാജാവു മനസ്സിൽ സംശയിച്ചു. ഒരു വിധം ധൈര്യം സംഭരിച്ചു രാജാവ് മകനോട്‌ ചോദിച്ചു. 'മകനെ ഇത്ര സന്തോഷിക്കാൻ മാത്രം ഇവിടെ എന്ത് ഉണ്ടായി?' അച്ഛന്റെ ചോദ്യം കേട്ട് മകൻ പറഞ്ഞു 'അച്ഛാ ഞാൻ ശ്രേഷ്ടമായ ശബ്ദം കേട്ടു . ഇന്ന് ജീവിതത്തിൽ ആദ്യമായി ഞാൻ കുയിൽ പാടുന്നത് കേട്ടു , ഇലകൾ ഇളകുന്നതും പുഴ ഒഴുകുന്നതും കേട്ടു'


Wednesday, 22 May 2013

FOR ALL DOG LOVERS


(രണ്ടു പട്ടികളെയും അഞ്ചു പൂച്ചകളെയും വളര്ത്തുന്ന ഒരു പാവം മനുഷ്യനാണ് ഞാൻ. നായകൾ കള്ളന്മാരെ പിടിക്കാനാനെന്നും പൂച്ചകൾ എലികളെ പിടിക്കാനാനെന്നും ഉള്ള പഴയ കാല വിശ്വാസങ്ങല്ക് ഒന്നും ഇപ്പോൾ പ്രസക്തി  ഇല്ല. ഒരിക്കൽ കുറുക്കന്മാരെ പേടിപ്പിക്കാറണ്ടായിരുന്ന നായ എന്ന ഈ ജീവി, ഇപ്പോൾ കുറുക്ക പെണ്‍കുട്ടികളിൽ ജനിച്ച അവിഹിത സന്തതികളുടെ അച്ചന്മാർ ആയി തീര്ന്നതും നാം കണ്ടതാണ്. പക്ഷെ പുരുഷ മേധാവിത്വം  ഈ രംഗത്തും ഉണ്ടെന്നത് വ്യക്തം.  പെണ് നായയെ പ്രേമിച്ച കുറുക്കന്മാർ ഇവിടെ എങ്ങും ഇല്ല.  നായ കുറുക്കൻ എന്ന വിഭാഗം തന്നെ കുറക്ക പെണ്‍കിടാങ്ങൾ പ്രസവിച്ചു ഉണ്ടായവയാണ്.  നായ് പെണ്ണുങ്ങൾക് നീച മതസ്ഥരുമായുള്ള ഇത്തരം ബന്ധങ്ങൾ ഇഷ്ടമാവുന്നില്ല എന്ന് തോന്നുന്നു. അല്ലെങ്കിൽ അവരുടെ പരുഷ പ്രജകൾ ഇതിനു വിഷ്കംബങ്ങൾ സൃഷ്ടിക്കുന്ന താവാം.  മനുഷ്യരുടെ വേശ്യാ വൃത്തി പോലെ ഇവിടെയും പുരുഷർ കയറി ഇറങ്ങുന്ന സ്ത്രീകളുടെ ജാതിയും മതവും നോക്കാറില്ല .)
1. കൂട്ടിൽ ഇട്ടു വളര്ത്തുന്ന നായും കൂട്ടിൽ ഇട്ടു വളര്ത്തുന്ന മനുഷ്യനും കൂടിനു പുറത്തു അപകട കാരികൾ ആയിത്തീരാം. ചിലപ്പോഴെങ്കിലും അവയെ പുറത്തു മേയാൻ വിടുന്നത് (പ്രയോഗം ശരിയാണോ എന്ന് സംശയം ഉണ്ട്. കന്നുകാലികൾ മാത്രം അടക്കി വച്ച പദമാണ് ഞാൻ നായകൾക് ദാനം ചെയ്തിരിക്കുന്നത്.) രണ്ടു പേർക്കും ഒരു പോലെ നല്ലതാണ്.
2.അടുത്ത വീട്ടിലെ ആള്കാരെ നായയുടെ ഉറ്റ ചങ്ങാതിമാർ ആക്കാനുള്ള ബുദ്ധി പൂർവമായ  ശ്രമം നടത്തണം. നായയെ തനിച്ചാക്കി പോകുമ്പോൾ ഇത് വളരെ ഏറെ ഗുണം ചെയ്യും.
3.നമ്മൾ കഴിക്കുന്ന ഭക്ഷണം മാത്രമേ നായക്ക് കൊടുക്കാവൂ. മത്സ്യം , മാംസം ഇത്യാദി വില പിടിപ്പുള്ളവസ്തുക്കൾ  സ്വന്തം ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നത് നിങ്ങല്കും നല്ലത്, നായ്ക്കും നല്ലത് ..ഒരിക്കൽ രുചിച്ചു പോയ ഭക്ഷണം ഒഴിവാക്കാൻ മനുഷ്യന് പറ്റുമെങ്കിലും നായകൾക് അത് വലിയ വിഷമമാണ്.
4.താലോലിച്ചു വളര്ത്തുന്ന പട്ടികൾ  താലോലിച്ചു വളര്ത്തുന്ന കുട്ടികളെ പോലെ വഷളൻമാര് ആയിരിക്കും. എപ്പോഴും വടി കയ്യിൽ ഉണ്ടാകണം.
5.മുറിയിൽ പ്രത്യേക സ്ഥലത്ത് മാത്രം മൂത്രം ഒഴിക്കാനൊ അപ്പി ഇടാനോ നായയെ പരിശീലിപ്പിക്കുക. അധികം ഉപയോഗിക്കാത്ത തെറസ് ഉണ്ടെങ്കിൽ നല്ലത്. നായയുടെ മൂത്രം ഇരുമ്പിനെ പോലും ദഹിപ്പിച്ചു കളയും എന്ന് ഓര്മിക്കുക.
6.നായയെ വളർത്തുന്നവർ ഒരു പരിധി വരെ അവയ്ക്ക് ഇണ ചേരാനുള്ള അവസരം നിഷേധിക്കുന്നു. ഒരു ആശ്വാസം എന്ന നിലക്ക് യജമാനന് തന്റെ സ്വന്തം കാലുകൾ ഇണയെ പോലെ ഉപയോഗിക്കാൻ നായയെ അനുവദിക്കാവുന്നതാണ്. ഇത് തികച്ചും മാനുഷികമായ ഒരു കര്ത്തവ്യം ആണെന്ന് കരുതണം.
7. നായകൾ ഉറങ്ങി കളയും എന്ന് ഉള്ളത് കൊണ്ടു അവയ്ക്ക് രാത്രി ഭക്ഷണം കൊടുക്കാത്ത ദുഷ്ടന്മാരും ഉണ്ട്.  രാത്രി ഉറക്കമോഴിച്ചത്‌ കൊണ്ടു പ്രത്യേകം ഗുണം ഒന്നും ഇല്ല എന്ന് തെളിഞ്ഞ സ്ഥിതിക്ക് നമ്മൾ അത്ര ദുഷ്ടർ ആകേണ്ട കാര്യമില്ല.
8. കടിക്കുന്ന നായകൾ എല്ലാം ഭ്രാന്തൻ നായകൾ ആണെന്ന മൂഡ വിശ്വാസികൾ ആണ് നാം.  വീട്ടിലെ നായ കടിച്ചാലും ഡോക്ടര കുത്തി വച്ച് കളയും . .  അത് കൊണ്ടു എന്ത് വില കൊടുത്തും നായകളുടെ ഈ  'പരകടി' (പുതിയതായി കണ്ടു പിടിച്ച വാക്കാണ്‌. മറ്റുള്ളവരെ കടിക്കൽ എന്ന് അർഥം) ഒഴിവാക്കുക.

(പൂച്ചകളെ കുറിച്ച് അടുത്ത ലക്കത്തിൽ )

Thursday, 16 May 2013

ABOUT PORNOGRAPHY


Pornography – a social disaster
Pornography is a big business today, comprising all parts of our society. I don’t know how much is the everyday turnover of this business country wise, but presume that it is very large. And it is high time to think of the affects of pornography in a well run society, even though, even here I presume that there are no well run societies in the world.
Definition of Pornography :  this definition is my own and if it resembles the same of others who have studied about it previously, it is purely accidental
PORNOGRAPHY IS THE SHOWING OF THE BASIC ACT OF CREATION. OR IN OTHER WORDS IT IS THE SHOWING OF THE UNPRODUCTIVE  SIDE OF THE BASIC ACT OF CREATION.
Creation has never been termed as a bad thing, but the public showings of it always have  been.  And what is the unproductive side of a creation.  An act for the sake of mere acting or for mere pleasure.  In this respect also, there are many a things in the world which function similarly, and which were never termed as bad, and sometimes  even as good. If it was nudity, that provokes you, then it was there in sunbath and even in sports. Then you complain that it is not nudity, but the showing of the intimate parts, but if they are shown in the name of education, you have no complaint.
Of all creations, man is the only one, who has segregated the creative act, from the creation itself, and who made it something only for his pleasure.  Animals mate only for the propagation of the race, and after that no mating.  There is a certain species  of a spider, in which, the male, is devoured after his  first mating, by his  female counterpart.  Why our dear god have not created us like this,  so that sainthood be better practiced by many, and the population problem be solved altogether.
(a joke- once when I entered one of my friend’s house, he was alone there viewing a film. When asked he answered that it was a children’s  film,  which actually was a porn film. When I complained, he answered ‘yes really, it is the film which illustrates how children are produced’)

Tuesday, 7 May 2013

a short film script:
ഒരു വീട്ടിലെ അടുക്കള. ഒരു കുട്ടിയും ചെറിയ ഒരു പൂച്ചയും കളിക്കുന്നു.
കുട്ടി: അമ്മാ, ഇതാ, കുറിഞ്ഞി മൂത്രം ഒഴിച്ച്.
അമ്മ: ഓ, ഇതെന്തൊരു ശല്യമാ, നീ ഇതിനെ എവിടെയെങ്കിലും കൊണ്ടിട്ടിട്ട് വാ.
കുട്ടി: വേണ്ടമ്മാ, നമുക്ക് ഇതിനെ പോറ്റാം
അമ്മ: എന്നാൽ നീ ഉറങ്ങുമ്പോൾ ഞാൻ ഇതിനെ എവിടെയെങ്കിലും കൊണ്ടിടും.
കുട്ടി: അത് വേണ്ടമ്മാ. നമുക്ക് ഇതിനെ പുഴക്കരയിലെ കള്ള് ഷാപ്പിന്റെ അടുത്തു കൊണ്ടിടാം. എന്നാ ഇടക്ക് എനിക്ക് പോയി കാണുകയും ചെയ്യാം.
അമ്മ: എന്നാ ഇപ്പൊ തന്നെ പോയിക്കോ. ഞാൻ ചാക്കിൽ ആക്കി തരാം. വേഗം വരണം.
(ചാക്കിൽ പൂച്ചയുമായി കുട്ടി പോകുന്നു. പൂച്ചയുടെ നേരിയ കരച്ചിൽ കേൾകാം. സമയം കുറെ കഴിഞ്ഞു കുട്ടി തിരിച്ചു വന്നില്ല. അമ്മ കുട്ടിയെ അന്വേഷിച്ചു പോകുന്നു. പുഴക്കരയിലൂടെ നടക്കുന്നു. കുറെ കഴിഞ്ഞു പുഴക്കരയിൽ കുട്ടിയുടെ ചെരിപ്പുകൾ കാണുന്നു. അമ്മ നില വിളിക്കുന്നു.)
അമ്മ: എന്റെ മകള് പുഴയിൽ പോയെ. ആരെങ്കിലും വന്നു രക്ഷിക്കണേ.
(അടുത്തുള്ള ആൾകാർ ഓടി കൂടുന്നു . എന്താണ് സംഭവിച്ചതെന്നു എല്ലാവരും ചോദിക്കുന്നു )
അപ്പോൾ
അതിൽ ഒരാൾ: കള്ള് ഷാപ്പിന്റെ അപ്പുറത്ത് രണ്ടു മൂന്നു കുട്ടികൾ ഒരു പൂച്ചയുമായി കളിക്കുന്നുണ്ട്. അവിടെ ഒന്ന് പോയി നോക്ക്.
(സ്ത്രീ ഓടി പോകുന്നു. ദൂരെ നിന്ന് തന്നെ തന്റെ മകളെ കാണുന്നു. നിലത്തിരുന്നു കരയുന്നു. കുട്ടി അമ്മയുടെ അടുത്തേക്ക് ഓടി വരുന്നു.)
കുട്ടി: അമ്മാ, പൂച്ചയെ ആ കുട്ടികള്ക് വേണം എന്ന് പറഞ്ഞു.
അമ്മ: വേണ്ട, മോള് പൂച്ചയെ ഇങ്ങു എടുത്തോ. നമുക്ക് അതിനെ പോറ്റാം.
(പൂച്ചയെയും എടുത്തു കൊണ്ടു അമ്മയും മകളും വീട്ടിലേക്കു മടങ്ങുന്നു )

Wednesday, 1 May 2013

ഇന്ന് മെയ്‌ ദിനം. ചിക്കാഗോ തെരുവീതികളിൽ എത്രയോ മനുഷ്യര് മരിച്ചു വീണ ദിനം. അന്നും അതിനു ശേഷവും, ചിക്കഗോവിൽ, ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ഒന്നല്ല ഒരായിരം തൊഴിലാളികൾ തെരുവുകളിൽ, അവനവന്റെ വീടുകളിൽ പണിശാലകളിൽ മരിച്ചു വീണു കൊണ്ടെ ഇരുന്നു. അവരുടെ ചോരയിലൂടെ നമുക്ക് യുഗ യുഗാന്തരങ്ങാളായി പകര്ന്നു കിട്ടിയ ജീവിത സൌകര്യങ്ങൾ ഇന്ന് നാം വേണ്ടെന്നു വച്ച് കൊണ്ടിരിക്കുന്നു, എന്തിനു, വെറും പണത്തിനു വേണ്ടി. നമുക്ക് ഇന്ന് അവധികൾ വേണ്ട, പകരം പണം മതി, ആറു മണിക്കൂറിനു പകരം പന്ത്രണ്ടു മണിക്കൂർ ആയാലും കുഴപ്പമില്ല, പകരം പണം മതി. അങ്ങ് അകലെ താന്താങ്ങളുടെ ശവ കുടീരങ്ങളുടെ ഏകാന്തതയിൽ, മരിച്ചു പോയ വീരന്മാരുടെ ആത്മാവുകൾ നെടുവീർപ് ഇടുന്നുണ്ടാകാം
structural analysis of a photograph:- TWO CATS FACING THE CAMERA---see the contrast in expressions. both are in a defensive posture. both hands comfortably placed in front, to be used against the opponent in an eventuality. still one is somewhat confident about the opponent (then it is not an opponent). the opponent is somewhat familiar, but they are confused because of a new instrument in his hand. since they are lying on their back without a movement, it seems that they are sure that the attack from the other side is not forth coming. they are waiting for it. the one on the left is inexperienced, but the one on the right is somewhat wise, a wisdom acquired through thousands of rebirths. if the one can be compared to a confused youth, then the other to a saint.

Saturday, 20 April 2013

ഒരു സ്വര്ഗാരൊഹണത്തിന്റെ ന്റെ കഥയും ഒരു കുരുട്ടു ചോദ്യവും

 

അറുപതു വര്ഷത്തെ അടിപൊളി ജീവിതത്തിനു ശേഷം അതായത് തോന്ന്യവാസ ജീവിതത്തിനു ശേഷം, സഖാവ് കുഞ്ഞിരാമാട്ടാൻ അന്തരിച്ചു. ചത്ത്‌ എന്നോ വടിയായി എന്നോ പറഞ്ഞാലും തരക്കേടില്ല. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും, കൂടി നിന്ന മറ്റുള്ളവരും, അടുത്ത വീട്ടിൽ നിന്ന് അരിഞ്ഞെടുത്ത തെങ്ങിൻ കഷണങ്ങളിലും, ഇരവു വാങ്ങിയ ചിരട്ടകളിലും, ചുട്ടു എടുത്തതിനു ശേഷം ബാക്കിയായ കുഞ്ഞിരാമാട്ടന്റെ ആത്മാവ്, ഹൈഡ്രജൻ നിറച്ച ബലൂണ് പോലെ ആകാശങ്ങളുടെ ഉയരങ്ങളിലേക്ക് സഞ്ചരിക്കാൻ തുടങ്ങുകയും, ഒടുവിൽ ഉത്തരത്തിൽ മുട്ടി നില്കുകയും ചെയ്തു. എന്തോ തലയ്ക്കു മുട്ടിയതിന്റെ ആഘാതത്തിൽ ഉണർന്ന കുഞ്ഞിരാമാത്മാവ്, കണ്ണ് തുറന്നപ്പോൾ കണ്ടു ആ അത്ബുധ കാഴ്ച. തനിക്കു മുൻപിൽ തുറന്നു കിടക്കുന്ന രണ്ടു വാതിലുകൾ. ഇതെന്തു പണ്ടാരമാപ്പാ തലക്കു മുട്ടിയത്‌, ഇതെന്തു മായ ജാലമാ മുൻപിൽ കാണുന്നത്, ഇത്യാതി ചിന്തകള് മനസ്സില് ഒരുവിട്ടു കൊണ്ടു, ആത്മാവ് അവിടെ തന്നെ നിന്ന് പോയി. പക്ഷെ ഈ ആത്മാക്കളുടെ ചിന്തകളും, കൗസുവിന്റെ രഹസ്യങ്ങളും ഒരു പോലെ ആണ്. രണ്ടും ഉണ്ടാകുന്നതിനു മുൻപേ മറ്റുള്ളവർ അറിയും. അപ്രകാരം വിവരം അറിഞ്ഞത് കൊണ്ടാവാം, സ്വര്ഗലോക വാസിയായ സാക്ഷാൽ പടച്ചോൻ, കുഞ്ഞിരാമാത്മാവിനോട് ഇപ്രകാരം മൊഴിഞ്ഞു. മോനെ കുഞ്ഞിരാമാ, താൻ ഈ പ്രപഞ്ചത്തിന്റെ അറ്റത്ത്‌, നരക സ്വർഗ്ഗ കവാടങ്ങളിൽ, എത്തി നില്കുകയാണ്. യുക്തിയോടെ, ബുദ്ധിയോടെ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്തു ശിഷ്ട കാലം അവിടെ തന്നെ വാഴുക.
ഇത്ര കാലവും സ്വർഗത്തിൽ തന്നെയാ കഴിഞ്ഞത് പടച്ചോനെ, ഇനി അല്പം നരകത്തിൽ ആയിക്കോട്ടെ, ആതമാവു മറുപടി കൊടുത്തു.
പടച്ചോൻ അത് കേട്ട് ചിരിച്ചു പോയി. ഏടോ വിഡ്ഢി, നരകത്തിൽ നരക തീ ആണ്. സ്വർഗത്തിൽ ആണെങ്കിൽ അപ്സരസ്സുകൾ വേണ്ടുവോളം. മാഹിയിൽ കിട്ടുന്നതൊക്കെയും അവിടെയും കിട്ടും. ആലോചിച്ചു നോക്ക്.
എന്നാൽ ഒരു ഓപ്ഷൻ കൊട്. എന്നായി ആത്മാവ്.
സ്വർഗത്തിലേക്ക് ഒരൊറ്റ വഴിയെ ഉള്ളു, ഓപ്ഷൻ ഇല്ലാത്ത ഒറ്റ വഴി, വേണമെങ്കിൽ ഒരു ചങ്ങാതിയെ ഫോണിൽ വിളിച്ചോ.
അത് വേണ്ട പടച്ചോനെ. വൈകുന്നേരം ഈ ഏഴു മണി നേരത്ത് നമ്മുടെ ചങ്ങായി മാരൊക്കെ അങ്ങ് പട്ട ഷാപ്പിൽ ആയിരിക്കും, ഫോണിൽ വിളിച്ചാൽ തെറിയെ കിട്ടൂ. മറ്റെന്തെങ്കിലും നമ്പര് ഇടൂ.
എന്നാൽ ഇതാ ഒരേ ഒരു ചോദ്യം. മുന്നിൽ കാണുന്ന വാതിലുകളിൽ ഏതെങ്കിലും ഒന്നിനോട് മാത്രം ഒരൊറ്റ ചോദ്യം. ആ ഒരൊറ്റ ചോദ്യം മതി നിനക്ക് വേണ്ടി സ്വർഗ്ഗ കവാടം കാണിച്ചു തരാൻ. പക്ഷെ ഒരു പ്രശ്നം, സ്വർഗ്ഗ വാതിൽ സത്യമേ പറയൂ. നരക വാതിൽ അസത്യവും. ഇത്രയും പറഞ്ഞു പുക മാത്രം ബാക്കി വച്ച് കൊണ്ടു പടച്ചോൻ അപ്രത്യക്ഷനായി.
സകലമാന ദേവന്മാരെയും ദേവിമാരെയും മനസ്സില് ധ്യാനിച്ച്‌, ജീവിതത്തിൽ ഇന്നോളം കണ്ട എല്ലാ ടീ വീ ക്വിസ് കളും മനസ്സില് ഉരുവിട്ട് അതാ കുഞ്ഞിരാമാത്മാവ് ചോദിക്കുന്നു ആ ഒറ്റ ചോദ്യം. ഉത്തരം ശരിയാണ്. കുഞ്ഞിരാമാത്മാവ് ഇൻ
കുഞ്ഞിരാമന്റെ സ്വര്ഗാരൊഹണ കഥ ഇവിടെ അവസാനിക്കുന്നു. അടുത്ത ചോദ്യം പ്രേക്ഷകരോടാണ്
കുഞ്ഞിരാമാത്മാവ്, ഏതോ ഒരു വാതിലിനോടു ചോദിച്ച ആ ഒറ്റ ചോദ്യം , അത് എന്താണ്.

Friday, 12 April 2013

amen


A MODERN FOLK TALE – AMEN – A VISUAL TREAT ANALISED
 A folk tale is a story transferred from generation to generation through oral repetition. Man’s mind is it’s living ground. It may consist of magic events and characters, cruel and wicked on the one side confronting the goodness of heart on the other.   Usually it has a morale to be imparted onto the onlookers and usually it have happy endings.
Then in which respect ‘Amen’ becomes the cinematization of a folktale. In every respect ‘no’.  this is the reason why I call it a modern folk tale.  Deduct the first two lines from the first paragraph, and you can see that the residue resembles something that we have witnessed in the film.  ‘amen’ consists of magic events and characters in every frame, not the magic created by supernatural beings, but the magic created by camera, the magic created by the deliberate distortion of real events. From the events which started with the crooked placement of  a packed feces on the idol, up to the culmination of events in the happy reunion of the couple, every thing visualized in this dramatic work has got a magic element in it. Jose pallissery is not reciting the everyday rituals in our daily life. He is not describing our everyday rivalry,  everyday pitfalls etc.etc. as you view it in every day life. There is a deliberate form of distortion in every act that he visualizes, mockery is gazing us even in an act of hatred.

THE FORMAT – stories were propagated through generations in lyrical format. My early experiences during my childhood, reminds me of a situation, where, at the eve of the marriages, ladies working in groups at the catering section, reciting poems about the heroes of ‘vadakkan paattu’.  This is my first knowledge about the  concept about this propagation. Thus the director has done a deliberate attempt to make the whole episode appear like a folklore through this lyrical format.  The film starts with chanted verses, describing the incidences happened in the life of the protagonists… their childhood, puberty. Etc etc. through which their love is culminated.
In every frame ‘amen’ reminds us that  our society is out of music.  The ‘kumarakari’ portrayed here with all the people striving for a musical victory, never resembles our generation, where hundreds and hundreds sit beside the idiot box, to see the star singers perform.  There, music is the expression of the life of a community,  whereas here it is a form of escape, a form of idol worship.
TRANSFORMING THE REAL INTO THE UNREAL:  no film can be called realistic, because the first thing that happens here, is the transformation a concrete event into a codified format.  The three dimensional world is transformed into two dimension. Beyond that  the director can do his own imagination to make the events more unreal.  The first time that we perceive , fr. Vincent vattoli, traversing the country paths along with the sextant , for the first time we feel this unreality, deliberately fed into the sequence, with the two wheeler that they are plying resembling a spaceship or something like a supernatural vehicle. Lijo hints, at the very beginning that such unrealities will follow suit.

Unless you see signs and wonders, you will never believe.....(John 4:48)
yes. we were seeing it at the beginning when the invading Tippu's soldiers, were thwarted from their seats, by those signs and wonders and yet again at the end, when the intrigues of father Ottaplaakkan were thwarted at the very beginning(or at the end). once, the invasion was from outside and now the insiders are posing a threat to the very existence of that society. the meaning is evident. Once the insiders promoted music, and now the same insiders, want to disband the same.  when a dictator reigns, the first thing we loses is the music. and what is the music of a society.
years before, we have heard a slogan which was somewhat like this 'we believe that a day will come when each and every man of this world will recite mutual love, as  in a music'.  the promoter of this slogan was actually equating the most fascinating attributes of human kind, namely music and love. the world deprived of music is a world deprived of love. from the balconies of her lonely mansion, the protagonist, opens the windows, to have the music an easy entry to her existence.  we see that, even in perils, that windows never remain closed. A solace to us, and to the mail protagonist, as well.