ചാത്തു ഏട്ടന്റെ പെയിന്റ് പീടികയിൽ പോയി ഞാൻ പത്തു ലിറ്റർ പെയിന്റ് വേണം എന്ന് പറഞ്ഞപ്പോൾ ചാത്തു ഏട്ടൻ എന്റെ മുന്നില് പത്തു ലിടരിന്റെ ഒരു ടിൻ എടുത്തു വച്ചു. ഞാൻ തിരിച്ചും മറിച്ചും നോക്കിയപ്പോൾ അതിന്റെ മുകളിൽ അടിച്ച വില ആയിരം രൂപ ആണെന്ന് കണ്ടു. ചാത്തു ഏട്ടൻ ബിൽ തന്നപ്പോൾ അതിൽ എഴുതിയിരിക്കുന്നത് 850. ഇതെന്താ അങ്ങനെ എന്ന് ചോദിച്ചപ്പോൾ ചാത്തു ഏട്ടൻ പറഞ്ഞു 'അത് അങ്ങനെ ആണ്' എന്ന്. അടുത്ത ആഴ്ച വീണ്ടും 10 ലിറ്റർ പെയിന്റ് കൂടെ ആവശ്യമായി വന്നപ്പോൾ ഞാൻ പയിന്റർ ദാമുവിനെ വിട്ടു അതെ പെയിന്റ് വീണ്ടും അതെ ചാത്തു ഏട്ടന്റെ പീടികയിൽ നിന്ന് വാങ്ങിപ്പിച്ചു. വില എത്ര ആയി എന്ന് ചോദിച്ചപ്പോൾ ദാമു പറഞ്ഞു 1000 എന്ന്. വൈകുന്നേരം ചാത്തു ഏട്ടന്റെ പീടികയിൽ വച്ചു ഞാൻ രഹസ്യമായി ഈ ഇടപാടിനെ കുറിച്ച് സംസാരിച്ചപ്പോൾ ചത്ത് ഏട്ടൻ പറഞ്ഞു 'മോനെ മണ്ടോടി ഒന്നും വിചാരിക്കരുത്. പെയിന്റിന് എനിക്ക് കിട്ടിയത് ഇപ്പോഴും പഴയ 850. ബാക്കി 150 ദാമുവിന്റെ കമ്മീഷൻ.
സ്ഥലത്തെ ഒരു സര്ക്കാരാപ്പീസിനു പെയിന്റ് അടിക്കണം. മാനേജർ ആണ് അത് ചെയ്യിക്കേണ്ടത്. കൃത്യമായ കൊറ്റെഷൻ കൊടുത്താൽ പണം മുകളിൽ നിന്ന് പാസായി വരും. മാനേജർ ചാത്തു ഏട്ടന്റെ പീടികയിൽ വന്നു ഇങ്ങനെ പറയുന്നു. 'ചാത്തു ഏട്ടാ ആപ്പീസിനു പെയിന്റ് അടിക്കണം. സ്ഥലം വന്നു നോക്കി ആകെ എത്ര പെയിന്റ് വേണം എന്ന് നോക്കി അതിന്റെ വിലക്ക് ഒരു കൊറ്റെഷൻ എഴുതി തരണം. പണം മുകളിൽ നിന്ന് പാസാകെണ്ടാതാണ്' എന്ന്. ചാത്തു ഏട്ടൻ ആപ്പീസ് കെട്ടിടം അളന്നു നോക്കി ഒരു ലക്ഷം രൂപ വരും എന്ന് പറഞ്ഞപ്പോൾ മാനേജർ അങ്ങോട്ട് ഒരു ചോദ്യം ചോദിച്ചു. ഒരു 20000 കൂട്ടി കാണിക്കാൻ പറ്റുമോ. അങ്ങനെ ആയാൽ 5000 നിങ്ങൾക്കും 15000 എനിക്കും വീതിക്കാം' എന്ന്. 'ഓ അതിനെതാ പ്രശ്നം, എല്ലാ പെയിന്റ് വിലയും എം ആർ പീ തന്നെ എഴുതാം. അപ്പോൾ തന്നെ 15 ശതമാനം കൂടുതൽ വരും. എന്റെ 5000 വേണ്ട. വലിയ കച്ചോടം കിട്ടിയതല്ലേ . എനിക്ക് അതൊക്കെ മതി.
ഇതിൽ ആദ്യം പറഞ്ഞതിനെ നമ്മൾ കമ്മീഷൻ എന്നും, രണ്ടാമത് പറഞ്ഞതിനെ അഴിമതി എന്നും വിളിക്കുന്നു.
രാഷ്ട്രം മുതൽ അന്താരാഷ്ട്രം വരെ വ്യാപിച്ചു കിടക്കുന്ന അഴിമതിയെ കുറിച്ചാണ് നിങ്ങൾ മുകളിൽ വായിച്ചത്. പെയിന്റർ ദാമുവിന്റെ പണം വൈകുന്നേരം ചാത്തു ഏട്ടൻ കാശ് ആയി കയ്യിൽ കൊടുക്കുമ്പോൾ മാനേജരുടെ പണം, ചാത്തു ഏട്ടൻ അദ്ധേഹത്തിന്റെ ബാങ്ക് അക്കൌണ്ടിൽ ചേർക്കുന്നു. അന്താ രാഷ്ട്ര തലത്തിൽ ഇത് സ്വിസ് ബാങ്കിലോ, മറ്റേതെങ്കിലും വിദേശ ബാങ്കിലോ പോകുന്നു എന്ന തരത്തിലുള്ള വ്യത്യാസങ്ങൾ മാത്രം.
പക്ഷെ ഇതൊക്കെ ഇങ്ങനെ ആയതു കൊണ്ടു സ്വിസ് ബാങ്കുകളോ മറ്റു വിദേശ ബാങ്ക്കളോ ചെയ്യുന്നത് മുഴുവൻ നിയമ വിരുദ്ധമായ കാര്യങ്ങൾ ആണെന്ന് അർത്ഥമാകുന്നില്ല. എന്റെ വീട്ടിലെ കുട്ടികള്ക്ക് പോലും വിദേശ ബാങ്കുകളിൽ അക്കൌണ്ടുകൾ ഉണ്ട്. വിദേശത്ത് ജീവിക്കുന്ന അവര്ക്ക് അത് അത്യാവശ്യം തന്നെ ആണ്. കേരളത്തിലെ ഒരു എഴുത്തുകാരൻ ഒരിക്കൽ നമ്മുടെ നാട്ടിലെ ഒരു പരിപാടിക്ക് പ്രസങ്ങിക്കാൻ വന്നപ്പോൾ ഞാൻ ഈ വിദേശ ബാങ്ക് അക്കൌണ്ട് കളെ കുറിച്ച് സംസാരിക്കാൻ ഇടയായപ്പോൾ അദ്ദേഹം പറഞ്ഞു. 'ഞാൻ എന്റെ ഒരു ലേഖനം വിദേശത്തെ ഒരു മാസികയിലേക്ക് എഴുതി അയച്ചപ്പോൾ അവർ ആദ്യം ചോദിച്ചത് എന്റെ വിദേശ ബാങ്ക് അക്കൗണ്ട് നമ്പര് എന്താണ് എന്നത്രെ. പ്രതിഫലം വിദേശ ബാങ്കുകളിൽ നിക്ഷേപിക്കുന്നതാണ് അവര്ക്ക് സൗകര്യം. അത് കൊണ്ടു ചോദിച്ചതാണ്. അത്തരത്തിൽ വിദേശ വ്യാപാരം നടത്തുന്ന വ്യക്തികൾ ഓരോരുത്തരും വിദേശ ബാങ്കുകളിൽ അക്കൗണ്ട് ആരംഭിക്കുന്നത് തികച്ചും സ്വാഭാവികമാണ്. അത് നിയമ വിരുദ്ധമോ അഴിമതിയോ ആകുന്നതു നേരത്തെ പറഞ്ഞ മാനേജര് ചെയ്ത കാര്യം അതിൽ കടന്നു വരുമ്പോൾ മാത്രമാണ്.
അപ്പോൾ ഇതിൽ നിന്ന് മനസ്സിലാകുന്ന മറ്റൊരു കാര്യവും കൂടെ ഉണ്ട്. ഞാൻ എന്റെ സ്വന്തം ആവശ്യത്തിനു വേണ്ടി വിദേശത്ത് നിന്ന് സാധനം വാങ്ങിക്കുന്ന കാര്യത്തിൽ ഇത്തരം കമ്മീഷൻ ഇടപാട് സാധാരണയായി വരുന്നില്ല. കാരണം അത് ഞാൻ എന്റെ സ്വന്തം കീശയിൽ നിന്ന് പണം എടുത്തു വാങ്ങുന്നതാണ്. ആദ്യത്തെ ഉദാഹരണത്തിൽ പറഞ്ഞത് പോലെ. എന്നാൽ മറ്റൊരാളിൽ നിന്നോ ഭരണ കൂടത്തിൽ നിന്നോ അന്യായമായ വിധത്തിൽ പിടുങ്ങേണ്ടതാണ് ഈ പണം എങ്കിൽ അവിടെ കമ്മിഷൻ അഴിമതി എന്നിവ കടന്നു വരുന്നു. വിദേശ നാണയത്തിൽ നടക്കുന്ന വ്യാപാരം ആയതു കൊണ്ടു ഇതിലെ അഴിമതി അതി ഭീമമായ തുക ആയിരിക്കും എന്ന് വ്യക്തം. മാത്രമല്ല നാട്ടിലെ ഒരു പൂച്ചകുട്ടി പോലും ഈ ഇടപാടിനെ കുറിച്ച് അറിയുകയും ഇല്ല.
സ്വാഭാവികമായും ഇതിനു മറ്റൊരു ആഘാതം കൂടെ ഉണ്ട്. ചാത്തു ഏട്ടന്റെ പീടികയിൽ നിന്ന് മാനേജർ വാങ്ങിച്ച പെയിന്റിന്റെ കാര്യം ഒരു പരിധിയിൽ കൂടുതൽ രഹസ്യമായിരിക്കില്ല. നേരെ മറിച്ചു മാനേജർ പെയിന്റ് അമേരിക്കയിൽ നിന്ന് വാങ്ങി അതിന്റെ കമ്മീഷൻ ഒരു വിദേശ ബാങ്ക് അക്കൌണ്ടിൽ ആയിരുന്നു നിക്ഷേപിച്ചിരുന്നത് എങ്കിൽ അത് ആരും അറിയാൻ പോകുന്നില്ല. പക്ഷെ അതിനു വിലങ്ങു തടിയായി നില്കുന്നത് ഈ പെയിന്റ് നമ്മുടെ നാട്ടിൽ തന്നെ കിട്ടും എന്നുള്ള കാര്യമാണ്. അപ്പോൾ വിദേശത്ത് നിന്ന് ഇത്തരത്തിൽ വാങ്ങിക്കുന്ന സാധനങ്ങൾ, നാട്ടിൽ ഉല്പാദിപ്പിക്കാതിരിക്കാനുല്ല ഒരു പ്രവണത സ്ഥാപിത താല്പര്യക്കാരുടെ ഇടയിൽ കടന്നു വരാൻ ഇടയുണ്ട്. ഒരു തീപ്പെട്ടു പോലും വിദേശത്ത് നിന്ന് വാങ്ങിയാൽ അതിന്റെ വിലയെ കുറിച്ചോ, കമ്മീഷനെ കുറിച്ചോ നാട്ടുകാര് അറിയില്ലല്ലോ.
ഇതൊക്കെയാണ് കഥകൾ.

No comments:
Post a Comment