പത്തു രൂപയുടെ ഉള്ളിക്ക് ഒരു സുപ്രഭാതത്തിൽ നൂറു രൂപ വിലയാകുംബോഴോ, ഇന്നലെ മുപ്പതു രൂപയ്ക്കു വിറ്റ പരിപ്പ് ഇന്ന് ഇരുനൂറു രൂപയ്ക്കു വില്ക്കപ്പെടുംബോഴോ, അവയൊന്നും ഉല്പാദനവും ആയി ബന്ധപ്പെട്ട വില വര്ധനകൾ അല്ല എന്ന് നമുക്ക് ഏവര്ക്കും അറിയാം. പക്ഷെ ഞാൻ ഇപ്പോൾ പറയാൻ ഉദ്ദേശിക്കുന്നത് വില കൂടിയ പരിപ്പിനെ കുറിച്ചോ ഉള്ളിയെ കുറിച്ചോ അല്ല. മറിച്ചു വില കുറഞ്ഞ മറ്റൊരു വസ്തുവിനെ കുറിച്ചാണ്.
2014 ജൂണിൽ ഒരു ബാരലിന് 120 ഡോളർ വില ഉണ്ടായിരുന്ന ക്രൂഡ് ഓയിൽ വില ഏതാനും മാസങ്ങള്ക്ക് ഉള്ളിൽ 50 ഡോളർ വിലയിലേക്ക് കൂപ്പു കുത്തി. ഇത്ര വലിയ വീഴ്ച ഒരു വസ്തുവിന്റെ വിലയിൽ ഉണ്ടാകാൻ മാത്രം ലോകത്ത് എണ്ണ മഴ പെയ്യുകയോ, എണ്ണയുടെ ഉല്പാദനം മറ്റേതെങ്കിലും തരത്തിൽ കൂടുകയോ ചെയ്തിട്ടില്ല എന്നും നമുക്കൊക്കെ അറിയാം. ഇനി അഥവാ ഉല്പാദനം വര്ദ്ധിച്ചു എന്ന് ഒരു വാദത്തിനു വേണ്ടി സമ്മതിച്ചാൽ പോലും, ഇത്ര ഭീമമായ വിലക്കുറവു ഉണ്ടാക്കാൻ മാത്രമുള്ള ഉത്പാദന വര്ധന സാക്ഷാൽ ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും സാധിക്കില്ല എന്ന് ഞാൻ കരുതുന്നു. പക്ഷെ നമ്മളൊക്കെയും വില കുറഞ്ഞതിനെ കുറിച്ച് ഒരു തരി പോലും വേവലാതി പെടാതെ, സാമാന്തരികമായി പെട്രോൾ ഡീസൽ വിലകൾ കുറയാത്തതിനെ കുറിച്ച് മാത്രമേ വേവലാതി പ്പെട്ടുള്ളൂ എന്നതാണ് സത്യം. സാധാരണ മനുഷ്യൻ എന്ന നിലയിൽ (അന്താരാഷ്‌ട്ര കച്ചവടങ്ങളിലെ പിന്നാം പുറ കഥകളെ കുറിച്ച് അജ്ഞരായ സാധാരണ മനുഷ്യര് എന്ന നിലയിൽ) നമ്മുടെ ഇത്തരം ചെയ്തികളെ ആരും കുറ്റം പറയില്ല.
പക്ഷെ എന്തായിരിക്കും ക്രൂഡ് ഓയിൽ മേഖലയിൽ സംഭാവിചിട്ടുണ്ടാകുക. ഇതിൽ എന്തോ ഒരു ഗൂഡാലോചന അന്താ രാഷ്ട്ര തലത്തിൽ നടന്നിട്ടുണ്ടാകാം എന്ന് ഇത്രയും വായിച്ചപ്പോൾ നിങ്ങൾ സംശയിക്കാൻ തുടങ്ങി എന്ന് എനിക്കറിയാം. അത് സത്യവുമാണ്. പരിപ്പിന്റെയും ഉള്ളിയുടെയും വില കൂടിയത് പോലെ ഉള്ള എന്തോ ഒന്ന് ഇവിടെയും സംഭവിച്ചിട്ടുണ്ട്. അത് എന്തായിരിക്കാം എന്ന് ഞാൻ അന്വേഷിക്കുകയാണ്.
ഒരു പത്തു പതിനഞ്ചു വര്ഷം എങ്കിലും ആയി, പെട്രോളിയം ലോകത്ത് വിരളമായി കൊണ്ടിരിക്കുന്ന വസ്തുവായി തീരുകയാണ് എന്ന രീതിയിലുള്ള കരച്ചിലുകൾ നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട്. അത് സത്യവും ആണ്. കാരണം ഗള്ഫിലെ കാര്യം നോക്കിയാൽ തന്നെ അത് നമുക്ക് മനസ്സിലാകും. ചില രാജ്യങ്ങളിലെ എണ്ണ ഖനികൾ , ഇല്ലായ്മ കാരണം പൂട്ടി കഴിഞ്ഞു. റീ സൈക്കിൾ ചെയ്യാൻ പറ്റാത്ത ഈ കറുത്ത മുത്ത്, ഉപയോഗിച്ച് തീര്ക്ക പ്പെടുക തന്നെയാണ്. അപ്പോൾ അപകടം നമ്മുടെ നാലയലത്ത് എത്തി നില്ക്കുന്നു എന്ന് അർഥം.. എന്നിട്ടും ഒരു പ്രത്യേക നേരത്ത് ഇതിന്റെ വില പ്രതീക്ഷിക്കാത്ത രീതിയിൽ കുറഞ്ഞു പോയതെന്തേ.
എണ്ണ വിരളമായി തീരുന്നതിന്റെ വേദനകൾ തീര്ക്കാൻ വേണ്ടിയാണ് മൂന്നാം ലോകം അതി കഠിനമായ എണ്ണ പര്യവേഷണം തുടങ്ങിയത്. അവരോടൊപ്പം പണക്കാരായ രാജ്യങ്ങളും ഒക്കെ ആഴിയുടെ അഗാധത കളിലേക്ക് ഊളിയിട്ടു. അത്യന്തം പണ ചിലവുള്ള ഈ ആഴി എണ്ണയുടെ വില അത്തരം വ്യവസായ സ്ഥാപനങ്ങള്ക്ക് താങ്ങാനാവുന്ന തരത്തിൽ വളര്ത്തി കൊണ്ടു വന്നത് അക്കാലത്താണ്. കരക്ക് നിന്ന് കുഴിചെടുക്കാവുന്ന എണ്ണ അന്നും താര തമ്യേന വില കുറഞ്ഞ ഒരു വസ്തു തന്നെ ആയിരുന്നു. പക്ഷെ ആഴി എണ്ണയുടെ വിലക്ക് സമാന്തരമായി കര എണ്ണയുടെ വിലയും ഭീമമായി ഉയർത്തി. ആ വില ലോകത്ത് സുസ്ഥിരമായി. ഇന്ന് എണ്ണയുടെ വില ബാരലിന് അമ്പതു രൂപയായി വീഴുമ്പോൾ നാം മനസ്സിലാക്കേണ്ടത്, കഴിഞ്ഞ പത്തിരുപതു വര്ഷമായി അത് വിറ്റു കൊണ്ടിരുന്നത് ഇത്രയും ഭീമമായ വിലക്ക് തന്നെ ആയിരുന്നു എന്നാണു. അതിനെ ഞാൻ കുറ്റം പറയുന്നില്ല. കാരണം വിരളമായി തീരുന്ന വസ്തു ഭീമമായ വിലക്ക് വില്ക്കുന്നത് അതിന്റെ ഉപഭോഗം ഒരു പരിധി വരെ കുറയ്ക്കും. (പക്ഷെ ഉപഭോഗം കുറഞ്ഞത് അവ വില കൂട്ടി വിറ്റ മൂന്നാം ലോകത്ത് മാത്രമായിരുന്നു. ആ വസ്തു വെറുതെ കിട്ടിയ ഒന്നാം ലോകക്കാരാൻ അത് വലിച്ചു കുടിക്കുക തന്നെ ആയിരുന്നു അന്നും)
ലോകത്ത് എല്ലായിടത്തും ഉള്ള കടലുകളിൽ റിഗ്ഗുകൾ നിറഞ്ഞു. എണ്ണ ഉല്പാദനം വളരെ ചെലവ് കൂടിയ ഏർപ്പാടായി. കുഴിച്ചെടുക്കുന്ന അസംസ്കൃത വസ്തുവിൽ എണ്ണ യുടെ അളവും ആനുപാതികമായി കുറയുകയായിരുന്നു. പക്ഷെ ലോകത്തിന്റെ ആവശ്യം നിവര്തിക്കാൻ അങ്ങനെ ഉള്ള ഒരു തീരുമാനം എടുത്തേ തീരൂ എന്നതായിരുന്നു സ്ഥിതി. ബോംബെ ഹൈ പോലെ ഉള്ള ഉൽ കടലുകളിൽ മൂന്നാം ലോക മുതലാളിമാർ തങ്ങളുടെ എണ്ണ സൌധങ്ങൾ കെട്ടി ഉയർത്തി തരക്കേടില്ലാത്ത രീതിയിൽ ലാഭം ഉണ്ടാക്കാൻ തുടങ്ങി. ഇങ്ങനെ ഉള്ള ഒരു സാഹ ചര്യത്തിൽ കരക്ക് നിന്ന് ഈ വസ്തു കോരി എടുക്കുന്നവൻ ഒരു നാൾ തീരുമാനിക്കുന്നു ഇതിന്റെ വില കുറച്ചു കളയാം എന്ന്. അപ്പോൾ അതിന്റെ ആഘാതം ആരുടെ തലയിൽ വന്നു വീഴും എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾ മനസ്സിലാക്കിയിരിക്കും. ആഴ കടലിൽ നിന്ന് എണ്ണ കൊയ്യുന്നവൻ ഇന്നത്തെ അമ്പതു ഡോളറിൽ തന്റെ എണ്ണ വിറ്റാൽ അവനു പീടിക പൂട്ടി വീട്ടിലേക്കു പോകുകയേ നിവൃത്തിയുള്ളൂ. പണിയെടുക്കുന്നവന് ശമ്പളം കൊടുക്കാൻ പോലും ഈ പണം തികയില്ല.
അപ്പോൾ എണ്ണ വില യിലെ ഈ വീഴ്ച മൂന്നാം ലോകത്തെ റിഗ്ഗുകളെ ഉദ്ദേശിച്ചാണ് നടപ്പിലാക്കിയത് എന്ന് വ്യക്തം. അതായത് നമ്മൾ ഒക്കെയും ബഹളം കൂട്ടിയത് പോലെ പെട്രോളിന്റെ വില 30 രൂപ ആക്കി കുറച്ചാൽ ആദ്യം പീടിക പൂട്ടുക നമ്മുടെ നാട്ടിലെ റിഗ് കച്ചവടക്കാര് ആയിരിക്കും. അവരൊക്കെ പീടിക പൂട്ടി വേറെ ഏതെങ്കിലും കൂലി പണിക്കു പോകുകയും, ഇനി അവര് ഇങ്ങൊട്ട് തിരിച്ചു വരികയില്ല എന്ന് ഉറപ്പാകുകയും ചെയ്താൽ വീണ്ടും ക്രൂഡ് ഓയിൽ വില പഴയ 120 ഡോളർ കടന്നു മുന്നോട്ടു തന്നെ പോയിക്കൊണ്ടിരിക്കും എന്ന് ഞാൻ കരുതുന്നു. അത് കൊണ്ടു നിങ്ങളും കരുതിയിരിക്കുക.

No comments:
Post a Comment