ആരാണ് അമ്മ .ആരാണ് പെങ്ങൾ . ലോകത്തുള്ള മറ്റേതു സ്ത്രീകളെയും പോലെ ഉള്ള സ്ത്രീകൾ. പഴയ കാലത്തെ ഹിന്ദി സിനിമകളിൽ കാണുന്നത് പോലെ ജനിച്ച ഉടൻ നിങ്ങള് നിങ്ങളുടെ അമ്മയിൽ നിന്നും പെങ്ങളിൽ നിന്നും വേർപെട്ടു പോയാൽ, പിന്നീട് നിങ്ങളുടെ യൗവന കാലത്ത് ഏതെങ്കിലും അമ്പല നടയിൽ വച്ച്, അവര് നിങ്ങളറിയാതെ നിങ്ങളുടെ മുന്നില് പ്രത്യക്ഷപ്പെട്ടാൽ നിങ്ങൾക്ക് മനസ്സിലാകുമോ. നിങ്ങൾക്ക് അവരുടെ നേരെ കാമ വികാരം തോന്നാതിരിക്കുമോ. ഇല്ലേ ഇല്ല. അവര് വെറും സാധാരണ സ്ത്രീകള് മാത്രമായിരിക്കും. നിങ്ങൾക്ക് സ്നേഹിക്കുകയോ പ്രേമിക്കുകയോ കാമിക്കുകയൊ ചെയ്യാവുന്ന ഒരു സൃഷ്ടി. അപ്പോൾ നിങ്ങളുടെ കൂടെ നിങ്ങളുടെ വീട്ടിൽ ആയിരിക്കുമ്പോൾ അവർക്ക് എന്ത് സംഭവിക്കുന്നു. അല്ലെങ്കിൽ അവരുടെ നേരെ ഉള്ള നിങ്ങളുടെ വികാരങ്ങൾക്ക് എന്ത് സംഭവിക്കുന്നു. ഈ ചോദ്യം നിങ്ങൾ ആരെങ്കിലും സ്വയം ചോദിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ ചോദിക്കണം. നിങ്ങളുടെ മനസ്സ് നിങ്ങള് വിചാരിക്കുന്നത് പോലെ ഒരു മൂന്നാം കിട സാധനമല്ല എന്ന് അപ്പോഴാണ് നിങ്ങൾക്ക് മനസ്സിലാകുക. അത് നിങ്ങളുടെ നിയന്ത്രണത്തിൽ തന്നെ ആണ്. നിങ്ങൾ അത് അറിയുന്നില്ല എന്ന് മാത്രം. ഇതാ ഇത് അമ്മ. ഇവരെ തൊടരുത് എന്ന് നിങ്ങളുടെ മനസ്സ് തീരുമാനിച്ചാൽ അത് തീരുമാനം തന്നെയാണ്. അറിയാതെ ഇത് ലങ്ഘിക്കപ്പെട്ടു പോയാൽ കണ്ണ് രണ്ടും കുത്തി പൊട്ടിച്ചു അന്ധനാകാനുള്ള അത്രയും കുറ്റ ബോധം അത് നിങ്ങളിൽ ഉണ്ടാകും.
അമ്മയും പെങ്ങളും ഒരു ശാരീരിക യാതാര്ത്യമല്ല. അത് നിങ്ങളുടെ മനസ്സിന്റെ തീരുമാനങ്ങൾ മാത്രമാണ്.
No comments:
Post a Comment