പോർണോഗ്രഫി എന്നത് അലസ ജീവിതത്തിന്റെ ഉപോല്പന്നം ആണ്. പണ്ടൊരിക്കൽ ഞാൻ വിശ്വസിച്ചത് ആദി മനുഷ്യൻ അനിയന്ത്രിതമായ ലൈങ്ങികതയിൽ അഭിരമിക്കുന്നവൻ ആയിരുന്നു എന്നായിരുന്നു. പക്ഷെ അത് പൂര്ണമായും തെറ്റായിരുന്നു എന്ന് ഞാൻ കരുതുന്നു. ലൈങ്ങികതക്ക് പുന സൃഷ്ടിയിൽ കവിഞ്ഞതായ ഒരു അർത്ഥവും ഇല്ലാതിരുന്ന ഒരു മനുഷ്യ കാലഘട്ടം കൂടെ ഉണ്ടായിരിക്കാം എന്ന് പോലും ഞാൻ ഇന്ന് സംശയിക്കുന്നു (മൃഗങ്ങൾ അങ്ങനെ ആണല്ലോ). എത്രയോ നൂറ്റാണ്ടുകൾ മനുഷ്യൻ ഇതേ രീതിയിൽ ജീവിച്ചു പോയിരിക്കണം. ഭക്ഷണ സമ്പാദനം മനുഷ്യന്റെ പരിശ്രമത്തിന്റെ ഭൂരി ഭാഗം സമയവും അപഹരിക്കുന്ന കാല ഘട്ടത്തിൽ ലൈങ്ങികതക്ക് നാം ഇന്ന് കാണിക്കുന്ന അത്ര ആവേശം പ്രദാനം ചെയ്യാൻ പറ്റിയിട്ടുണ്ടാകില്ല. ഒരു അടിസ്ഥാന വികാരം എന്ന നിലയിൽ അത് നില നിന്ന് എന്നല്ലാതെ അത് ഒരു കലയായി വികസിച്ചിട്ടുണ്ടാകില്ല. പിന്നീട് ഒരു വിഭാഗം മനുഷ്യര് ഭക്ഷണ നിര്മ്മാണം എന്ന ഭാരിച്ച ചുമതലയിൽ നിന്ന് വിടുതൽ നേടി അലസതയിലേക്ക് കൂപ്പു കുത്തിയപ്പോൾ ആകണം ലൈങ്ങികത ഒരു കല എന്ന രീതിയിലേക്ക് മാറിയത് എന്ന് ഞാൻ ധരിക്കുന്നു. പക്ഷെ അന്നും അത് അലസതയിൽ അഭിരമിക്കുന്നവരുടെ വിനോദം മാത്രമായിരിക്കാം. ജന സാമാന്യം അതിനു പുറത്തും, വലിയവൻ അതിലും എന്ന് പറഞ്ഞത് പോലെ ഉള്ള സ്ഥിതി. ലൈങ്ങികത എല്ലാവരുടെയും കലയായി ജനാധിപത്യ വല്ക്കരിക്കപ്പെട്ടത് സന്താന നിയന്ത്രണത്തോടെ ആകണം. പ്രത്യുല്പാദന കാലഘട്ടത്തിനു ശേഷം, സൃഷ്ടി കാര്യത്തിൽ അലസയായ സ്ത്രീയുടെ ലൈങ്ങികത കൊണ്ടു ഇനി എന്ത് ചെയ്യാൻ എന്നുള്ള മനോഭാവം. ഒരു കാലത്ത് ഉയരത്തിൽ ഇരിക്കുന്നവന്റെ മാത്രം കലയായ ലൈങ്ങികത അങ്ങനെ എല്ലാവരുടെയും കല ആയി തീര്ന്നു.
No comments:
Post a Comment