വൃത്തി ഒരു ജീവിത രീതിയുടെ ഭാഗമാണ്. അതിനു ഭക്ഷണം ഒരു അവശ്യ ഘടകമാണ്. ഞാൻ പറയുന്നത് ഒരു വിഡ്ഢിത്തമാണ് എന്ന് ചിലര്ക്കെങ്കിലും തോന്നിയേക്കും. അവർ അങ്ങനെ തന്നെ വിശ്വസിക്കുക. ഒരു നേരം മാത്രം ഭക്ഷണം കഴിച്ചു പോകുന്നവന് അവന്റെ പരിസരത്തെ കുറിച്ച് ചിന്തിക്കാൻ നേരം കിട്ടില്ല. അപ്പോൾ ബല പൂർവമുള്ള നമ്മുടെ വൃത്തി പ്രചാരങ്ങൾ കൊണ്ടു ഗുണം ഉണ്ടാകുന്നത് മൂന്നു നേരവും ഭക്ഷണം കഴിച്ചു പോകുന്നവന് ഇടയിൽ മാത്രമാണ്. അവൻ പോലും അവന്റെ ഏറ്റവും സമീപമായ ഇടങ്ങൾ ആരുടേയും പ്രേരണ ഇല്ലാതെ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യും. ആരാൻറെ തെന്നു അവൻ കരുതുന്ന റോഡുകളും ഊടു വഴികളും മറ്റും മറ്റും മാത്രമാണ് അവൻ മലിനമാക്കുന്നതു. അവന്റെ വൃത്തികേടാണ് ശരിക്കും സാമൂഹ്യ ബോധം ഇല്ലാത്ത വൃത്തികെട്. പട്ടിണി കിടക്കുന്നവന്റെ വൃത്തികെട് പട്ടിണിയുടെ പാര്ശ്വ ഫലം മാത്രമാണ്. ഇന്ന് നമ്മുടെ റെയിൽവേ ട്രാക്കുകൾ വൃത്തി ഹീനമായി കിടക്കുന്നത് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രം എന്നാ നിലയില നമുക്ക് വളരെ ഏറെ നാണക്കേട് ഉണ്ടാക്കുന്നു. നമ്മൾ മറ്റെന്തിനെക്കാളും മുൻ ഗണന കൊടുക്കേണ്ട വിഷയമായിരുന്നു അത്. പക്ഷെ നാം അതിനെ കുറിച്ച് ചിന്തിക്കുന്നില്ല. പണ്ടു ഒരു ആപ്പീസ് തൊഴിലാളി എന്നോട് ദുഖത്തോടെ പറഞ്ഞ ഒരു കാര്യം ഞാൻ ഇപ്പോൾ ഓര്ക്കുന്നു. എടൊ കൌണ്ടറിൽ മുഴുവനും കമ്പ്യൂട്ടർ. നീ ഇവിടെ ഉള്ളിൽ വന്നു നോക്കുക. കക്കൂസിന്റെ അടുത്തു ഒരു മേശ ഇട്ടാണ് ഞാൻ ഭക്ഷണം കഴിക്കുന്നത്. അത് ശരിയാക്കാൻ ആര്ക്കും താല്പര്യം ഇല്ല. കാരണം അത് നാട്ടുകാര് കാണാത്ത ഇടതായി പോയി. ഇത്തരത്തിലുള്ള വിൻഡോ ഡ്രസ്സ് രീതിയിലുള്ള പുരോഗമനമാണ് ചിലപ്പോഴെങ്കിലും ഇവിടെ സംഭവിക്കുന്നത്. നമ്മുടെ പുരോഗമനം ലോക രാജ്യങ്ങളെ കാണിക്കാൻ വേണ്ടിയുള്ള പുരോഗമനം ആകരുത്. അത് ഇവിടെ ഉള്ള ഓരോ മനുഷ്യനെയും ഉദ്ദേശിച്ചു കൊണ്ടുള്ളത് തന്നെ ആവണം. അശരീരികൾ ലോകത്തിന്റെ ഏതു കോണിലും സൃഷ്ടിച്ചെടുക്കാൻ ബഹുരാഷ്ട്ര കുത്തകകൾക്ക് പറ്റിയേക്കും. പക്ഷെ ദരിദ്രന്റെ പട്ടിണി മാറ്റാൻ നമുക്ക് മാത്രമേ പറ്റുകയുള്ളൂ. അതിൽ നാം ഒരു വിട്ടു വീഴ്ചക്കും തയ്യാറാകാൻ പാടില്ല. കാരണം അത് വളരെ വലിയ ക്രൂരതയായി ഞാൻ കണക്കാക്കും. ഇവിടെ കേരളത്തില ജീവിക്കുന്ന ഒരു സാധാരണക്കാരന് പട്ടിണി എന്താണ് എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി മുട്ടാണ്. കാരണം അവൻ എല്ലാ ദിനവും കാണുന്നതു മൂന്നു നേരമോ അതിലധികമോ ഭോജനം വെട്ടി വിഴുങ്ങുന്ന ഒരു പുരുഷാരത്തെയാണ്. സ്വാഭാവികമായും അവരില ചിലരെങ്കിലും ധരിക്കുന്നത് ഇവിടെ പട്ടിണി നാമ മാത്രമാണ് എന്നത്രെ. എന്നാൽ അവരുടെ അറിവിലേക്ക് വേണ്ടി പല സംഘടനകളുടെയും പഠനത്തിന്റെ ഫലത്തിൽ ഞാൻ ഉറക്കെ പറയുകയാണ്. ഇവിടെ പട്ടിണി കിടക്കുന്ന ആളുകള് 20 കോടിയിൽ അധികമാണ് എന്ന് യു എൻ പറയുന്നു. മറ്റു ചില പഠനങ്ങളിൽ അത് അതിലും കൂടുതൽ ആണ്. ലോകത്ത് ആകെ 82 കോടി പട്ടിണിക്കാർ ഉള്ളതിറെ മൂന്നിൽ ഒന്നും ഇന്ത്യയിൽ ആണ് എന്ന് മറ്റൊരു പഠനത്തിൽ വായിച്ചിട്ടുണ്ട്. ഇനി ഇപ്പോൾ പറഞ്ഞ ഈ 20 കോടി തന്നെ ആണ് ശരി എന്ന് കരുതിയാലും അത് എത്ര ഭീമമായ ഒരു സംഖ്യയാണ് എന്ന് നാം ചിന്തിച്ചിട്ടുണ്ടോ. പട്ടിണി കിടക്കുന്നവൻ എന്ന് പറഞ്ഞാല അതിനർത്ഥം, ഭക്ഷണം കിട്ടാതവാൻ എന്ന് മാത്രമാണ്. പ്രാഥമികമായ മറ്റു ആവശ്യങ്ങള നിവർതിക്കാനാവാത കോടികൾ വേറെയും ഉണ്ട് എന്ന് അർഥം. ഇത് നമ്മെ അഭിമാന പുളകിതർ ആക്കേണ്ട വിഷയം അല്ല എന്നത് അതിന്റെ വ്യാപ്തിയിൽ നിന്ന് തന്നെ നാം മനസ്സിലാക്കണം. അത് കൊണ്ടു പട്ടിണിയെ കുറിച്ച് സംസാരിക്കുന്നവരെ, തികഞ്ഞ പിന്തിരിപ്പന്മാരായി കണക്കാക്കുന്ന പ്രവണത ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. ഒരാൾക്ക് ഭക്ഷണം കിട്ടാതിരിക്കുന്നതും ഒരാൾക്ക് കാറ് വാങ്ങാൻ പറ്റാതിരിക്കുന്നതും നാഴികകളോളം അകലെ നില്ക്കുന്ന രണ്ടു പ്രശ്നങ്ങള ആണ് എന്ന് നാം മനസ്സിലാക്കണം. ഒരാള് മരണതോടാണ് യുദ്ധം ചെയ്യുന്നത് മറ്റെയാൾ സ്വപ്നങ്ങലോടും. യാതാര്ത്യവും അയതാര്ത്യവും തമ്മിലുള്ള ഈ യുദ്ധത്തിൽ നാം യാതാര്ത്യത്തിന്റെ ഭാഗത്ത് തന്നെ നില ഉറപ്പിക്കേണം. എല്ലാവര്ക്കും സ്വപ്നം കാണാനുള്ള അവകാശമുണ്ട്. പക്ഷെ അത് പട്ടിണിക്കാരന്റെ ശവത്തിൽ ചവിട്ടി നിന്ന് കൊണ്ടാവരുത്.
വളര്ച്ചയുടെ ഏതു ഘട്ടത്തിലും നാം സംസ്കൃതിയുടെ വളര്ച്ചയുടെ പ്രാഥമിക തത്വം ഓർത്തു കൊണ്ടെ ഇരിക്കണം. വയലേലകളിൽ സൃഷ്ടിക്കപ്പെടുന്ന അധിക ഭക്ഷണമാണ് സംസ്കാരം വളര്തുന്നത്. എന്നും അത് അങ്ങനെ തന്നെ ആവണം.
വളര്ച്ചയുടെ ഏതു ഘട്ടത്തിലും നാം സംസ്കൃതിയുടെ വളര്ച്ചയുടെ പ്രാഥമിക തത്വം ഓർത്തു കൊണ്ടെ ഇരിക്കണം. വയലേലകളിൽ സൃഷ്ടിക്കപ്പെടുന്ന അധിക ഭക്ഷണമാണ് സംസ്കാരം വളര്തുന്നത്. എന്നും അത് അങ്ങനെ തന്നെ ആവണം.
No comments:
Post a Comment