താഴെ പറയുന്നവയൊക്കെയും എന്റെ ധാരണകൾ മാത്രമാണ്. ശാസ്ത്രീയ മായ ഒരു പഠനം ഇതിന്റെ പുറകിൽ ഉണ്ട് എന്ന് ഞാൻ അവകാശ പ്പെടുന്നില്ല. ഒരു ഉദാഹരണമായി ഞാൻ താഴെ ഒരു വാർത്ത എഴുതുന്നു.
ഭ്രാന്തൻ പട്ടിയുടെ വിളയാട്ടം. രണ്ടു പേരെ കടിച്ചു. ആള്ക്കൂട്ടതിലൂടെ പട്ടി ഓടി. എല്ലാവരും വാക്സിൻ എടുക്കുന്നു.
ഇവിടെ എല്ലാവരും ആരാണ്. വായിക്കുന്ന സാധാരണക്കാരനെ സംബന്ധിച്ച് ഇത് ആരും ആകാം. കടിച്ച രണ്ടു പേര്. അല്ലെങ്കിൽ അവരും പട്ടി ഓടുന്ന ഓട്ടത്തിൽ അത് സ്പർശിക്കാൻ ഇടയായ അനേകം പേരും. അവരൊക്കെയും കുത്തി വെപ്പ് എടുപ്പ് എടുക്കേണ്ട കാര്യമില്ല എന്ന് നിങ്ങള്ക്ക് അറിയാം. അപ്പോൾ സംശയം തീര്ക്കാൻ നിങ്ങൾ ഒരു ഡോക്ടറുടെ അടുത്തേക്ക് പോകുന്നു. അപ്പോൾ അദ്ദേഹം പറയുന്നത് ഇങ്ങനെ ആണെന്ന് കരുതുക. 'സ്പർശിച്ചത് കൊണ്ടു അപകടം ഒന്നും ഇല്ല. പക്ഷെ വായിൽ നിന്ന് ഉമിനീരു വീണത് ദേഹത്തിൽ വീണാൽ അപകടം ആണ്'. ഇനി എന്റെ ചോദ്യം ഇതാണ്. അങ്ങനെ ഉള്ള സാഹചര്യത്തിൽ നിങ്ങൾ എന്ത് ചെയ്യും. ഒരൊറ്റ ഉത്തരമേ ഉള്ളൂ. തീര്ച്ചയായും കുത്തും. അപ്പോൾ എല്ലാവരും വാക്സിൻ എടുക്കുന്നു എന്ന് നേരത്തെ പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യമാകുന്നു. സത്യം മാത്രം പറഞ്ഞ വാർത്ത. പക്ഷെ ഈ സത്യം ഒരു സമൂഹത്തിന്റെ മനസ്സിലാണ് വന്നു വീഴുന്നത് എന്ന് നാം മനസ്സിലാക്കണം. എല്ലാ ശാസ്ത്രീയമായ അറിവുകളും ഉള്ള സമൂഹത്തിന്റെ മനസ്സില്. അവരും ഇത് മനസ്സിലാക്കുന്നത് ഒരു ഭ്രാന്തൻ പട്ടി നമ്മുടെ ഇടയിൽ ഓടിയാൽ നമ്മൾ ഓരോ ആളും വാക്സിൻ എടുക്കണം എന്ന് തന്നെയാണ്. അപ്പോൾ ഈ 'പട്ടി എല്ലാവരുടെയും ഇടയിലൂടെ ഓടി' എന്നുള്ള വാര്ത്താ ശകലം തീരെ നിരുപദ്രവകാരി അല്ല എന്ന് നമുക്ക് മനസ്സിലാകുന്നു. ഞാൻ അത് അവിടെ കരുതി കൂട്ടി ചേർത്തതിനു വളരെ ആഴമേറിയ അര്തമുണ്ട്.
ഇനി ഒരു സംഭവം പറയാം. നമ്മുടെ ബാലാട്ടന്റെ വിക്രിയ. ഒരിക്കൽ ബാലാട്ടൻ വീണു കാലു മുറിഞ്ഞു ഡോക്ടറുടെ അടുത്തു പോയി. ഡോക്ടര മുറിവ് കെട്ടി കൊണ്ടിരിക്കെ ബാലാട്ടൻ ഡോക്ടറോട് ഇങ്ങനെ ചോദിച്ചു. ഡോക്ടറെ രബീസ് വാക്സിൻ എടുക്കണോ. എന്ന്. എന്തിനു എന്ന് ഡോക്ടര തിരിച്ചു ചോദിച്ചു. അപ്പോൾ ബാലാട്ടൻ പറഞ്ഞു ഒരു ഭ്രാന്തൻ നായ രാവിലെ ഞാൻ വീണ സ്ഥലത്ത് കൂടെ ഓടിയിരുന്നു. അത് കഴിഞ്ഞു കുറെ കഴിഞ്ഞാണ് ഞാൻ അവിടെ വീണു മുറിവ് പറ്റിയത്. അതിന്റെ ഉമിനീരു അവിടെ വീണിരുന്നു എങ്കിൽ അപകടം അല്ലെ എന്ന്. ഇതിനു ഡോക്ടർ ഒരു മറുപടിയും പറഞ്ഞില്ല. അല്ലെങ്കിലും ബാലാട്ടൻ അത് ഡോക്ടറെ ചൊടിപ്പിക്കാൻ വേണ്ടി മാത്രം ചോദിച്ചതാണ്. അത് ഡോക്ടർ ക്ക് മനസ്സിലായി കാണും
നമുക്ക് ഏതൊരു രോഗത്തെ കുറിച്ചും വേണ്ടത് മുഴുവനായ അറിവാണ്. ഭാകികമായ അറിവല്ല. പക്ഷെ ഈ മുഴുവൻ അറിവ് എന്നത് ഒരിക്കലും നമ്മിൽ എത്താതിരിക്കാൻ ഒരു വലിയ സ്ഥാപനം ശ്രമിച്ചു കൊണ്ടിരിക്കുന്നു. പൊതു ജനങ്ങളിലും ഒരു വലിയ വിഭാഗം ധരിച്ചിരിക്കുന്നത് നമുക്ക് ആ അറിവ് പാടില്ല എന്നാണു. (ശ്രീനിവാസൻ കാൻസർ രോഗത്തെ കുറിച്ച് ഒരു ലേഖനം എഴുതിയപ്പോൾ ഒരു മനുഷ്യൻ ചോദിച്ചത് 'ഇയാള് ഇത് പറയാൻ ഡോക്ടർ ആണോ ' എന്ന്. അതായത് ഡോക്ടർ ആകാത്ത നീ രോഗങ്ങളെ കുറിച്ച് ഒന്നും അറിഞ്ഞു പോകരുത് എന്ന്. അത് കൊണ്ടാണ് മേല പറഞ്ഞത് പോലെ ഉള്ള അർദ്ധ സത്യങ്ങൾ വാര്ത്തകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. ഏതെല്ലാമോ കോണുകളിൽ നിന്ന് അതിനു മൌന സമ്മതവും ഉള്ളത് പോലെ തോന്നുന്നു.

No comments:
Post a Comment