തത്വ ശാസ്ത്ര പരമായ ദാരിദ്ര്യം, തികച്ചും മാന്യമായ അവസ്ഥയാണെന്നു പലരും പറഞ്ഞിട്ടുണ്ട്. യേശു കൃസ്തുവും കാറൽ മാർക്സും ഒരു പരിധിവരെ ദാരിദ്ര്യത്തിന്റെ ഉപാസകർ തന്നെ ആയിരുന്നു. മനുഷ്യന്റെ ഏറ്റവും മഹത്തായ അവസ്ഥയായി ദാരിദ്രത്തെ കണ്ട പ്രതിഭാശാലികൾ പലരും ഉണ്ട്. പക്ഷെ അവരെ സംബന്ദിചെടത്തോളം ദാര്ദ്ര്യം എന്നത് സ്വത്തു ഇല്ലാത്ത അവസ്ഥ മാത്രമായിരുന്നു. കഷ്ടപ്പാടിനു അവിടെ തെല്ലും സ്ഥാനമുണ്ടായിരുന്നില്ല.
പക്ഷെ ഞാൻ ഇവിടെ സംസാരിച്ചു കൊണ്ടിരിക്കുന്നത്, കൃസ്തു, സൂചികുഴയുടെ കഥയിലൂടെ വ്യക്തമാക്കിയ ദാരിദ്യത്തെ കുറിച്ചല്ല. മറിച്ച് കഷ്ടപ്പാടിനെ കുറിച്ച് തന്നെ ആണ്. പ്രധാനമായും തിന്നാൻ ഒന്നുമില്ലാത്ത തരത്തിൽ അധപതിച്ചു പോയ ഒരു സ്ഥിതി വിശേഷത്തെ കുറിച്ച്. അതായത് മറ്റൊരു തരത്തിൽ പറഞ്ഞാൽ ഞാൻ ഇപ്പോൾ സംസാരിക്കാൻ പോകുന്നത് കാര്ഷിക വൃത്തിയുമായി കേട്ട് പിണഞ്ഞു കിടക്കുന്ന ദാരിദ്ര്യത്തെ കുറിച്ച് മാത്രമാണ്.
ജനസംഖ്യയിൽ അഞ്ചിൽ ഒന്ന് പട്ടിണിക്കാരായി തുടരുന്ന ഒരിടത്ത് ഈ പട്ടിണിയെ നിവര്തിക്കാൻ തല്ക്കാലം നമ്മുടെ കയ്യിൽ മറു മരുന്നുകൾ ഒന്നുമില്ല എന്ന് വന്നെങ്കിൽ കൂടി, ഈ സ്ഥിതി വിശേഷത്തിന്റെ അർഥം എന്തെന്ന്, അല്ലെങ്കിൽ ഇതിന്റെ കാരണം എന്തെന്ന് അറിഞ്ഞിരിക്കാൻ നാം ശ്രമിക്കുക എങ്കിലും വേണം. അപ്പോൾ ഇത് ദാരിദ്ര്യത്തിന്റെ സാമ്പത്തിക ശാസ്ത്രം എന്തെന്നുള്ള ഒരു അന്വേഷണമാണ്. ഇതിൽ സമകാലീന സാമ്പത്തിക ശാസ്ത്രത്തിലെ കടു കടുപ്പൻ സാങ്കേതിക പദങ്ങൾ ഒന്നും നിങ്ങൾ കണ്ടെത്തിയെന്നു വരില്ല. കാരണം പട്ടിണിയെ കുറിച്ചു അറിയാൻ ഇത്തരം സംജ്ഞ കളുടെ ആവശ്യം തെല്ലും ഇല്ല.
ശരിക്കും പട്ടിണി ഉണ്ടാകുന്നത് എന്ത് കൊണ്ടാണ്. അതിന്റെ ഉത്തരം വളരെ ലളിതമാണ്. പക്ഷെ ലളിതമായ ഉത്തരങ്ങൾ വളരെ ലളിതമാണ് എന്നുള്ള ധാരണ തെറ്റാണ്. ലളിതങ്ങളായ ഉത്തരങ്ങളിൽ മിക്കതും കൂടുതൽ ക്ളിഷ്ടങ്ങലായ ചോദ്യങ്ങളെ തൊടുത്തു വിടുന്നു എന്ന് ആരോ പറഞ്ഞിട്ടുണ്ട്. എന്ത് തന്നെ ആയാലും ഈ ചോദ്യത്തിന്റെ ഉത്തരം പറയാതെ നിവൃത്തിയില്ല. പട്ടിണി ഉണ്ടാകുന്നത് നമ്മുടെ കാര്ഷിക ഭൂമികളുടെ ഉത്പന്നങ്ങൾ കൊണ്ടു ഇവിടെ ഉള്ള മുഴുവൻ ആളുകളെയും തീറ്റാൻ ആവാതെ വരുമ്പോൾ ആണ്. ഇവിടെ നാം ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു വൈരുധ്യം ഉണ്ട്. അത് ഇതാണ്. ഇവിടെ പറഞ്ഞത്, നാം ഇന്ന് ഇവിടെ ഉല്പാദിപ്പിക്കുന്ന കാര്ഷിക വിഭവങ്ങളെ കൊണ്ടു ഇവിടെ ഉള്ള ആളുകളെ മുഴുവൻ തീറ്റാൻ പറ്റുന്നില്ല എന്ന് മാത്രമാണ്. അല്ലാതെ ഇവിടെ ഉള്ള ഉത്പന്നങ്ങൾ കുറവാണ് എന്നല്ല. അതായത് ഇവിടെ ഉള്ള ആളുകള്ക്ക് വേണ്ടവ മുഴുവൻ സൃഷ്ടിച്ചു വിട്ടാലും ചിലപ്പോൾ പട്ടിണി അത് പോലെ നില നിന്ന് പോകാൻ ഇടയുണ്ട്. എങ്ങനെ എന്ന് ചോദിച്ചാല, അവ ഇവിടെ ഉള്ള ആളുകളെ കൊണ്ടു തീറ്റിക്കാതിരിക്കുന്നത് കൊണ്ടു. പല തരത്തിൽ ഇത് സംഭവിക്കാം. താഴെ , പറയുന്ന കാരണങ്ങളാണ് അവയിൽ പ്രധാനപ്പെട്ടവ
1. ഭക്ഷണം പാഴാക്കി കളയുക
2. പട്ടിണി കിടക്കുന്നവർ വേണ്ടുവോളം ഉള്ളപ്പോഴും നമ്മുടെ വിഭവങ്ങൾ മറു നാട്ടിലെ ധനികർക്ക് കുറഞ്ഞ വിലയിൽ എത്തിച്ചു കൊടുക്കുക.
ഇനിയും പല കാരണങ്ങൾ ഉണ്ടാകാമെങ്കിലും ഞാൻ ഇവ രണ്ടിനെ കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ . ഇവയിൽ ആദ്യം പറഞ്ഞത്, നമ്മുടെ പെരുമാറ്റ രീതിയിലുള്ള ഒരു ചെറിയ മാറ്റം കൊണ്ടു ഇല്ലാതാക്കാവുന്നതെ ഉള്ളൂ. അത് മാത്രമല്ല, അത് അത്ര വലിയ ഒരു വ്യാപ്തമായി ഞാൻ കണക്കാക്കുന്നും ഇല്ല. പക്ഷെ രണ്ടാമതെത്, അതായത് ധാന്യ കയറ്റു മതി പല തരത്തിലും അപകട കാരിയാണ്. വിദേശ നാണയത്തോട്, നേർക്ക് നേരെ നിൽക്കുമ്പോൾ വെറും ശുഷ്കമായ നമ്മുടെ രൂപയാണ് ഇവിടെ അപകടം സൃഷ്ടിക്കുന്നത്. ധാന്യ മേഖല ഏതാണ്ട് മുഴുവനായും സ്വകാര്യ വ്യക്തികളുടെ കയ്യിൽ കിടക്കുന്ന ഒരിടത് അത് തികച്ചും അപകടകരമാണ്. കാരണം തന്റെ ധാന്യം ആര്ക്ക് കൊടുക്കണം എന്ന് തീരുമാനിക്കുന്നത് അതിന്റെ ഉടമസ്ഥൻ ആണ്. രാജ്യത്തിന്റെ പുറത്തേക്കു കൊടുക്കുന്നതിനു നിയന്ത്രണങ്ങൾ ഒന്നും ഇല്ല എങ്കിൽ നമ്മുടെ ധാന്യം പുറത്തേക്കു ഒഴുകി പോകാൻ സാധ്യത കൂടുതൽ ആണ്. പുറത്തേക്കു കൂടുതൽ ഒഴുകുന്ന എന്തും നാട്ടിൽ വില കൂട്ടി വില്ക്കപ്പെടും എന്ന് ഞാൻ മുൻപ് എഴുതിയ ഒരു കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നു. വിദേശികൾക്ക് താല്പര്യമുള്ള കൊഞ്ച് എന്ന സ്വാദിഷ്ടമായ വിഭവത്തിനോട് നമുക്ക് ഉണ്ടായിരുന്ന താല്പര്യം കുറഞ്ഞു പോയതിന്റെ കാരണം വിദേശത്തേക്ക് ഉള്ള അതിന്റെ ഒഴുക്ക് തന്നെയാണ്. വിലയുടെ കാര്യത്തിൽ നമുക്ക് സായിപ്പിനോട് കിടപിടിക്കാൻ ആവില്ല. അവൻ എത്ര ചെറിയ വില കൊടുത്താലും അത് നമ്മുടെ വലിയ വില ആയിരിക്കും. ഇതിനൊക്കെയും നമ്മള് മനസ്സിലാക്കാത്ത മറ്റൊരു ഭവിഷ്യത്ത് ഉണ്ട്. കൊഞ്ചിന്റെ ഉദാഹരണത്തിൽ നിന്ന് തന്നെ നമുക്ക് അത് മനസ്സിലാകും. ഇവിടെ നിന്ന് ചുളുവിൽ അടിച്ചു കൊണ്ടു പോകുന്നത് അവിടെ സൃഷ്ടിച്ചെടുക്കാൻ സായിപ്പിന് തീരെ താല്പര്യം കാണില്ല. എന്തിനു കഷ്ടപ്പെട്ട് അവിടെ ഉണ്ടാക്കണം, ഇന്ത്യയിൽ നിന്ന് വെറുതെ കിട്ടുമല്ലോ എന്നാകും ആവന്റെ മനോഭാവം. അവൻ അവന്റെ കൃഷി ഭൂമികൾ ആപത്തു കാലത്തേക്ക് വേണ്ടി കരുതി വെക്കും.

No comments:
Post a Comment