അർത്ഥവത്തായ തൊഴിലുകളിൽ ഏർപ്പെടുക എന്നുള്ളത് ഓരോ വ്യക്തിയുടെയും മാനസിക ആരോഗ്യത്തിനു ആവശ്യമാണ്. ലോകത്തിന്റെ നിർമാണത്തിൽ അവൻ പങ്കാളിയാകുന്നത് അങ്ങനെ ആണ്. പക്ഷെ ഘന വ്യവസായങ്ങളുടെ കടന്നു കയറ്റത്തോടെ ഇവിടെ അർത്ഥവത്തായ തൊഴിലുകൾ മെല്ലെ മെല്ലെ ഇല്ലാതായി കൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്. ചിലപ്പോൾ അത് നാം വികസനത്തിന് കൊടുക്കേണ്ടി വരുന്ന വലിയ വിലയായി കണക്കാക്കാം. മാനസിക വളര്ച്ച മുരടിപ്പിക്കുന്ന പല പല തൊഴിലുകളും എന്തിനു പല പല കളികൾ പോലും നമുക്ക് ഇടയിൽ ഇന്ന് വളര്ന്നു വന്നിരിക്കുന്നു. മനുഷ്യൻ കൂടുതൽ കൂടുതൽ പാസ്സീവ് ആയി വരികയാണ്. നമ്മുടെ ഈ മാറ്റം നമ്മുടെ സംഭാഷണങ്ങളിൽ നിന്ന് പോലും വ്യക്തമാവും. നമ്മുടെ ഒക്കെ ചെറുപ്പ കാലത്ത് നമ്മൾ ഫുട് ബാളിൽ താല്പര്യം ഉണ്ട് എന്ന് പറഞ്ഞാൽ അതിന്റെ അർഥം നമ്മൾ വയലിൽ ഇറങ്ങി ഫുട് ബാൾ കളിക്കുന്നു എന്ന് തന്നെയാണ്. പക്ഷെ ഇന്ന് അതിന്റെ അർഥം വളരെ മാറി പോയിരിക്കുന്നു. ഇന്ന് ഒരു കളിയിൽ അമിത താല്പര്യം കാണിക്കുന്ന തലമുറ, ആ കളി കളിക്കുന്നവർ അല്ല. മറിച്ചു ആ കളിയുടെ കാഴ്ചക്കാർ മാത്രമാണ്. കാഴ്ചക്കാർ എന്നും ഇവിടെ ഉണ്ടായിരുന്നു. പക്ഷെ ഇന്ന് അവരുടെ അംഗ സംഖ്യയിൽ ഭീതിതമായ വളര്ച്ച ഉണ്ടായിട്ടുള്ളത് നാം ശ്രദ്ധിക്കുക തന്നെ വേണം. കാഴ്ചക്കാരെ മുഴുവൻ കളിക്കളത്തിൽ ഇറക്കുക എന്നുള്ളത് ക്ലിഷ്ടമായ ഒരു വേലയാണ്. പക്ഷെ നാം അതിനു ശ്രമിക്കുകയെങ്കിലും ചെയ്യുക തന്നെ വേണം.
ഇന്ന് ഫേസ് ബുക്ക് പോലെ ഉള്ള സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരം ചിലരെ എങ്കിലും വ്യാകുല പ്പെടുത്തുന്നത്, അതിൽ തിന്മ വിളയാടുന്നത് കൊണ്ടല്ല. മറിച്ചു ഞാൻ നേരത്തെ പറഞ്ഞ അമിത പാസിവിടി ഇതിൽ വിളയാടുന്നത് കൊണ്ടാണ്. വിദൂര പ്രേമം നേരിട്ടുള്ള കെട്ടി പിടുത്തതിനോ ചുംബനത്തിനോ പകരം നില്ക്കില്ല എന്ന് നാം അറിയണം. ഒരു സ്ത്രീയുടെ പ്രണയം നാം ശരിക്കും അറിയേണ്ടത് വാക്കുകൾ കൊണ്ടു അവളെ പുണർന്നു കൊണ്ടല്ല, മറിച്ചു ശരിക്കും കരങ്ങൾ കൊണ്ടു പുണർന്നു കൊണ്ടു തന്നെ ആണ്. വാക്കുകൾ അവിടെ വെറും ഒരു അകമ്പടി മാത്രം ആകണം.
ഉത്തമ പ്രവര്ത്തിയുടെ അങ്ങെ തലക്കൽ നിന്ന് നമ്മെ നോക്കുന്നത് വയലുകൾ ആണ്. ഒരു പരിപൂർണ്ണ പ്രവര്ത്തിയുടെ ആദി രൂപം. രണ്ടു വിരുദ്ധ വികാരങ്ങൾ ആണ് കാര്ഷിക വൃത്തിയിലൂടെ സായൂജ്യം നേടുന്നത്. ആക്രമണ വാസനയും, സൃഷ്ടി വാസനയും. കൃഷി എന്നത് അക്ഷരാർത്ഥത്തിൽ ഭൂമിയെ ആക്രമിക്കൽ തന്നെയാണ്. അവളെ ഗര്ഭിണി ആക്കാൻ വേണ്ടിയുള്ള ആക്രമണം. ലൈങ്ങികതയും ഇതേ രീതിയിൽ നമ്മുടെ രണ്ടു ചോദനകളുടെ പൂര്തീകരണം തന്നെ അല്ലെ. അവിടെയും ആക്രമണവും സൃഷ്ടിയും നടക്കുന്നുണ്ട്. ക്രിയാത്മകമായ സൃഷ്ടിയും ക്രിയാത്മകമായ ആക്രമണവും ആണ് നാം ഇവിടെ കാണുന്നത്. എന്ന് ഇത് നമ്മുടെ ജീവിതത്തിൽ നിന്ന് വേര്പെട്ടു പോയോ, അന്ന് നാം നമ്മുടെ ആക്രമണ വാസനകൾക്കു പുതിയ പുതിയ മേച്ചിൽ സ്ഥലങ്ങൾ അന്വേഷിച്ചു പോകേണ്ടി വന്നു. കളികളായിരുന്നു അക്കാര്യത്തിൽ നമ്മെ ഒരു പരിധിവരെ രക്ഷിച്ചു വന്നത്. എല്ലാ കളികളും യുദ്ധവും സമാധാനവും ഒന്നിച്ചു പേറിയ മഹൽ സ്ഥാപനങ്ങൾ ആയിരുന്നു. പക്ഷെ പാസ്സിവിടി യുടെ ആധിക്യത്തിൽ നമുക്ക് അതിനുള്ള സാധ്യതകളും തീരെ ഇല്ലാതായി. ആക്രമണം നമ്മുടെ നിത്യ ജീവിതത്തിൽ നിന്ന് വേര്പെട്ടു ഒരു പ്രത്യേക അസ്തിത്വമായി. നാം തെരുവുകളിൽ ആക്രമണ കാരികൾ ആയി.
മനുഷ്യന്റെ ആക്രമണ സ്വഭാവങ്ങളെ ക്രിയാതമകമായ ഒരു പാതയിലേക്ക് ചലിപ്പിക്കാനുള്ള മാർഗങ്ങൾ മനുഷ്യ വര്ഗം കണ്ടെത്തിയേ ഒക്കൂ.
അല്ലെങ്കിൽ ഇവിടെ യുദ്ധങ്ങൾ ഉണ്ടായി കൊണ്ടെ ഇരിക്കും

No comments:
Post a Comment