സ്വപ്നത്തിൽ ആണെന്ന് ബാലാട്ടൻ അറിഞ്ഞില്ല. ഒരു വലിയ സിംഹം മതിലിൽ നിന്ന് താഴെ വസ്ത്രം അലക്കുന്ന തന്റെ ഭാര്യയെ നോക്കുന്നു. ശ്രദ്ധ ക്ഷണിക്കാൻ വേണ്ടി സിംഹം അലറുന്നു. പക്ഷെ ഭാര്യ ശ്രദ്ധിക്കുന്നില്ല.. ചിലപ്പോൾ ഇന്നലെ കണ്ട സീരിയലിലെ കൊലപാതകത്തെ കുറിച്ച് ആലോചിച്ചു ഒന്നും കേൾക്കാതിരുന്നതാവാം. സിംഹം ഒന്ന് കൂടെ അലറി. ഇത് അവസാനത്തേതാണ്. ഇതും കേട്ടിട്ടില്ലെങ്കിൽ ചെയ്യേണ്ടത് എന്താണ് എന്ന് എനിക്കറിയാം. സിംഹം ആത്മഗതം പറഞ്ഞു. പക്ഷെ ബാലാട്ടന്റെ ഭാര്യയുടെ വിധി നിർണയിക്ക പ്പെട്ടു കഴിഞ്ഞിരുന്നു. സിംഹം ചാടി ഇറങ്ങി ഭാര്യയുടെ കഥ കഴിച്ചു. അതും കഴിഞ്ഞു ഒരു മണിക്കൂർ കഴിഞ്ഞാണ് ബാലാട്ടൻ ഉണര്ന്നത്. നേരെ നല്ലവണ്ണം വെളുത്തിരുന്നു. സിംഹ സ്വപ്നം ഇപ്പോഴും പകൽ പോലെ വ്യക്തമായും മനസ്സില് കാണുന്നുണ്ട്. പക്ഷെ അന്നേരം ബാലാട്ടൻ ആലോചിച്ചത് മറ്റൊരു കാര്യമാണ്. സാധാരണ ഭീകര സ്വപ്നം കണ്ടാൽ എല്ലാവരും ഞെട്ടി ഉണരും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് ഉണരാൻ പറ്റിയില്ല. സിംഹം മുഴുവൻ തിന്നു തീര്ക്കുന്നത് വരേയ്ക്കും ഉള്ള സംഭവങ്ങൾ ഞാൻ മുഴുവനും കണ്ടു. അതെന്തു കൊണ്ടാ പടച്ച തമ്പുരാനെ ഇങ്ങനെ സംഭവിച്ചത്. എനിക്ക് വല്ല മാനസിക രോഗമോ മറ്റോ ആണോ എന്ന് ചിന്തിച്ചു, അന്ന് തന്നെ മനശാസ്ത്രജ്ഞനെ കാണാമെന്നു കരുതി.
ഫ്രൊഇദിന്റെ വീട്ടില് എന്ത് കൊണ്ടോ അന്ന് തിരക്ക് കുറവായിരുന്നു. നാട്ടുകാരൊക്കെ വട്ടിൽ നിന്ന് മുക്തി നേടിയോ എന്ന് മനസ്സില് ചിന്തിച്ചു ബാലാട്ടൻ നേരെ ഡോക്ടറുടെ മുന്നിലേക്ക് നടന്നു കയറി. അവിടെ ഡോക്ടര ഏതോ വായിക്കുകയാണ്. ബാലാട്ടനെ കണ്ടപ്പോൾ തല ഉയർത്തി ഇരിക്കാൻ പറഞ്ഞു. എല്ലാം പറഞ്ഞു കൊള്ളൂ എന്ന് അദ്ദേഹം കൈ കൊണ്ടു ആങ്ങ്യം കാണിച്ചു. രോഗി എന്തെങ്കിലും പറയുമ്പോൾ ഒന്നും തിരിച്ചു ചോദിക്കുന്ന സ്വഭാവം അദ്ദേഹത്തിന് ഇല്ല എന്ന് പറഞ്ഞു കേട്ടിരുന്നു. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അദ്ധേഹത്തിന്റെ മുഖത്ത് ഒരു കള്ള ചിരിയായിരുന്നു. പിന്നെ വന്നത് ഞെട്ടിക്കുന്ന കുറച്ചു വാക്കുകൾ
കണ്ടപ്പോൾ അത്ര ക്രൂരനാണ് എന്ന് തോന്നിയില്ല. എന്ത് ചെയ്തിട്ടും കാര്യമില്ല. ഭാര്യയോടു കരുതിയിരിക്കാൻ പറയുക. ഇനിയും സിംഹം എപ്പഴാണ് വരിക എന്ന് പറയാൻ പറ്റില്ല.
പക്ഷെ ഡോക്ടറെ ഒരു സംശയം. സാധാരണ ഭീകര സ്വപ്‌നങ്ങൾ കണ്ടാൽ ആളുകള് ഞെട്ടി ഉണരും എന്ന് കേട്ട്. പക്ഷെ ഞാൻ ഈ ഭീകര സ്വപ്നം കണ്ടിട്ട് ഞെട്ടി ഉണരാഞ്ഞത് എന്താണ്.
ഇത് നിങ്ങള്ക്ക് ഭീകര സ്വപ്നം അല്ലല്ലോ. ആഹ്ലാദ സ്വപ്നം അല്ലെ
ബാലാട്ടൻ ദുഖത്തോടെ വീട്ടിലേക്കു നടന്നു.

No comments:
Post a Comment