ഇരുപതാം നൂറ്റാണ്ടിൽ ജപ്പാനിൽ ജീവിച്ച പ്രതിഭാ ശാലിയായ എഴുത്ത് കാരനായിരുന്നു യൂകിയോ മിശിമ. മൂന്നു തവണ നോബൽ സമ്മാനത്തിനു അദ്ധേഹത്തിന്റെ പേര് നിർദേശിക്കപ്പെട്ടു എങ്കിലും, അദ്ദേഹത്തിന് അത് ലഭിച്ചില്ല. പക്ഷെ അദ്ദേഹം ലോകം മുഴുവൻ അറിയപ്പെടുന്നത് സാഹിത്യ ബാഹ്യമായ മറ്റൊരു കാരണത്തിനാണ്. 1970 നവംബറിൽ അദ്ദേഹം നേതൃത്വം കൊടുത്ത ഒരു പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ട ഉടനെ അദ്ദേഹം സമുറായി കളുടെ മതപരമായ ആത്മ ഹത്യയായ ഹരാകീറി ക്ക് വിധേയനായി.
1970 നവംബര് 25 ആം തീയ്യതി, മിഷിമയും അദ്ധേഹത്തിന്റെ പാരാ മിലിറ്റരി ട്രൂപ് അംഗങ്ങൾ ആയ നാല് പേരും പട്ടാള ആസ്ഥാനമായ ഇചിഗായ ക്യാമ്പ് സന്ദര്ശിച്ചു. പ്രസ്തുത ആപ്പീസിനെ വളഞ്ഞു വച്ച അവർ അവിടത്തെ കമാണ്ടരെ ബന്ധനസ്ഥനാക്കി. ക്യാമ്പ് ന്റെ മട്ടുപ്പാവിൽ കയറി നിന്ന് പ്രസംഗിച്ച മിശിമ , പട്ടാളക്കാരോട് പട്ടാള അട്ടിമറി നടത്താൻ ആഹ്വാനം ചെയ്തു. താഴെ ഇത് കണ്ട പട്ടാളക്കാർ അദ്ധേഹത്തെ കളിയാക്കി കൂക്കി വിളിച്ചു. തന്റെ റൊമാന്റിക് വിപ്ലവം പരാജയപ്പെട്ടു എന്ന് അറിഞ്ഞ മിശിമ, പ്രസംഗം മതിയാക്കി കമാണ്ടരുടെ മുറിയിൽ വരികയും അദ്ധേഹത്തിന്റെ മുന്നില് വച്ച് ഹരാ കിരി നടത്തുകയും ചെയ്തു. പാരാ മിലിറ്റരി ട്രൂപിലെ തന്റെ സുഹൃത്തായ മൊരീറ്റ ഈ ആത്മഹത്യാ കർമത്തിൽ അദ്ധേഹത്തിന്റെ വലം കയ്യായി പ്രവർത്തിച്ചു
ഹരാ കിരി
സെപ്പുകൂ അഥവാ ഹരാ കിരി എന്ന് അറിയപ്പെടുന്നത് ജപ്പാനിലെ അതി പുരാതനമായ ആത്മഹത്യാ രീതിയാണ്. വയറു പിളര്ന്നു കുടലെടുത്തു പുറത്തിടുന്ന ഈ ഭീകരമായ ആത്മഹത്യാ രീതി ജപ്പാനിലെ അങ്കചെകവന്മാരായ സമുരായിമാരുടെ ഒരു പ്രാചീന ആാചാരമായിരുന്നു. ശതുക്കളുടെ കരങ്ങളാൽ നിന്ദിക്ക പ്പെട്ടു മരിക്കുന്നതിനേക്കാൾ ഒരു സമുറായ് ആഗ്രഹിക്കുന്നത് ഇങ്ങനെ ആത്മഹത്യ ചെയ്യാനാണ്. ഇത് കൂടാതെ അപമാനത്തിൽ നിന്ന് മോചനം നേടാനും, ഒരു ശിക്ഷാ രീതിയായി പോലും ഹരാ കിരി അക്കാലത്ത് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കാണികളുടെ മുന്നില് വച്ചാണ് സാധാരണ ഹരാ കിരി അനുഷ്ടിക്കുക. ആത്മഹത്യ ചെയ്യുന്ന ആൾ ഒരു ചെറിയ വാളു കൊണ്ടു വയർ ഇടതു നിന്ന് വലത്തേക്ക് കീറി വയർ പുറത്തെടുക്കുന്നു. സാധാരണയായി ഹരാ കിരി നടത്തുന്നതിനു ഒരു സഹായി കൂടെ ഉണ്ടാകും . ഈ സഹായി ഉദരത്തിൽ കിടക്കുന്ന വാളു വലിച്ചു അദ്ധേഹത്തിന്റെ തല അറുക്കുന്നു. സഹായിയുടെ അഭാവത്തിൽ ഈ രണ്ടു പ്രവർത്തിയും ആത്മ ഹത്യ ചെയ്യുന്ന ആള് തന്നെ ചെയ്യുന്നു. 1600 - 1867 കാലഘട്ടത്തിൽ ശരിക്കും മതപരമായ ഒരു കര്മം പോലെ തന്നെയാണ് ഹരാ കിരി അനുഷ്ടിച്ചത് . കർമത്തിനു മുൻപേ സമുറായി കുളിച്ചു ശുഭ്ര വസ്തം ധരിക്കുകയും, തനിക്കു ആസ്വാദ്യമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അതിനു ശേഷം മരിക്കാനുള്ള കത്തി ഒരു താലത്തിൽ വെക്കുന്നു. അവസാന നിമിഷങ്ങള്ക്ക് മുൻപേ അദ്ദേഹം തന്റെ മരണ കാവ്യം രചിക്കുന്നു. ക്ഷണിക്കപ്പെട്ട ഏതാനും പേര്ക്ക് മുൻപിൽ അദ്ദേഹം തന്റെ കിമോണോ തുറക്കുകയും , തുണിയിൽ പൊതിഞ്ഞ കത്തി തന്റെ വയറ്റിൽ കുത്തി ഇറക്കുകയും ചെയ്യുന്നു. സമുറായ് യുടെ ഈ പ്രവര്ത്തിക്ക് ശേഷം അദ്ധേഹത്തിന്റെ സഹായി (കൈശാകുനിൻ) അതെ വാളു കൊണ്ടു സമുറായി യുടെ തല അറുക്കുന്നു. തല അറുക്കുന്നത് ഒരു പ്രത്യേക രീതിയിൽ ആയിരിക്കണം. തല മുഴുവൻ അറുത്തിടരുത്. ഒരു ചെറിയ കഷണം മാംസം തലയെ ശരീരത്തോട് യോജിപ്പിച്ച് നിർത്തുന്ന രീതിയിൽ മാത്രമേ തല അറുക്കാൻ പാടുള്ളൂ. അങ്ങനെ ചെയ്യുമ്പോൾ അറ്റ് പോയ തല മുന്നോട്ടു തൂങ്ങി നിൽക്കുകയും ശരീരത്തെ ആലിംഗനം ചെയ്യുന്നത് പോലെ തോന്നിക്കുകയും ചെയ്യും. ഇത്രയും കൃത്യത ഈ കാര്യത്തിന് വേണം എന്നതിനാൽ അതി വിദഗ്ധനായ ഒരു വാൾ പയറ്റു കാരനെ തന്നെ ആണ് പലപ്പോഴും സഹായിയായി നിർത്തുക

No comments:
Post a Comment