പാറ്റ്രിഷിയൊ ഗുസ്മാൻ സംവിധാനം ചെയ്ത അസാധാരണമായ ഒരു വാര്ത്താ ചിത്രത്തിന്റെ പേരാണ് ഇത്. സാധാരണ വാര്ത്ത ചിത്രങ്ങൾ സംഭവങ്ങളുടെ യഥാതഥങ്ങളായ അവതരണങ്ങൾ മാത്രമാണെങ്കിൽ ഗുസ്മാൻ ഇവിടെ വ്യത്യസ്തങ്ങളും പരസ്പര ബന്ധമൊന്നും പ്രഥമ ദൃഷ്ട്യാ തോന്നാത്തതും ആയ രണ്ടു സംഭവങ്ങളെ അസാധാരണ മായ രീതിയിൽ സംയോജിപ്പിക്കുകയാണ്. ജ്യോതി ശാസ്ത്രവും, സ്വെചാധിപ്ത്യവും തമ്മിൽ നേരിട്ട് ബന്ധങ്ങൾ ഒന്നും ഇല്ല. പക്ഷെ ചിലിയിലെ നേർത്ത ആകാശങ്ങളും അതിനോട് ജ്യോതി ശാസ്ത്രം കാണിച്ച അസാമാന്യമായ അടുപ്പവും, അതിലൂടെ തന്റെ നാട് ഒരിക്കൽ കടന്നു പോയ ഭീകരമായ രാത്രികളെ പുന സൃഷ്ടിക്കാൻ ഗുസ്മാനെ പ്രേരിപ്പിക്കുന്നു.
അകാമാ മരുഭൂമിയിലൂടെ നടന്നു പോകുന്ന ഗുസ്മാൻ ആദ്യമായും നമ്മോടു പറയുന്നത് ചിലിയിലെ നിർമലമായ ആകാശങ്ങളെ കുറിച്ചും, അതിനോട് ലോക ജ്യോതി ശാസ്ത്ര സമൂഹം കാണിച്ച അസാമാന്യമായ അടുപ്പത്തെ കുറിച്ചും ആണ്. പ്രതലത്തിൽ ഒരു തരി പോലും നീരാവിയില്ലാത്ത ഈ മരുഭൂമി ചൊവ്വയുടെ ഉപരിതലത്തിനു സമാനമാണ് എന്ന് ഗുസ്മാൻ പറയുന്നു. മൃഗങ്ങളുടെയും, മത്സ്യങ്ങളുടെയും ഫോസിലുകളും, ഇന്ത്യൻ ആദി മനുഷ്യരുടെ കരവിരുതുകളും എന്തിനു മമ്മിയായി രൂപാന്തര പെട്ടുപോയ പുരാതന മനുഷ്യ ശരീരങ്ങളും ഒക്കെ അദ്ധേഹത്തിന്റെ സിനിമയുടെ വിഷയങ്ങൾ ആണ്.
ഒരു ജ്യോതി ശാസ്ത്രജ്ഞന് ഇന്നും നാളെയും ഇല്ല. ഇന്നലെകൾ മാത്രമേ ഉള്ളൂ. ആകാശങ്ങളുടെ അനന്തതയിലേക്ക് അവൻ ഊളിയിടുന്നതു ഇന്നിന്റെ യാതാര്ത്യങ്ങളെ തേടിയല്ല. മറിച്ചു മരിച്ചു പോയ ഇന്നലെ കളെ തേടിയാണ്. അവിടെ ഇന്നിന്റെ യാതാര്ത്യമായി നില കൊള്ളുന്ന താരങ്ങൾ ഒക്കെയും എത്രയോ പ്രകാശ വര്ഷങ്ങള്ക്ക് മുൻപേ മരിച്ചു പോയവയാണ്. പക്ഷെ അവ നമ്മെ സംബന്ദി ചെടത്തോളം ഇന്നിന്റെ യാതാര്ത്യമാണ്. അപ്പോൾ ഇന്ന് എന്നത് മിത്യയാണ്. ഇന്നലെ എന്നത് മാത്രമാണ് യാതാര്ത്യം.
പക്ഷെ ഗുസ്മാൻ പറയുന്നത് ആകാശങ്ങളുടെ കഥ മാത്രമല്ല. അവിടെ ആകാമ മരുഭൂമിയിൽ ഒരു പറ്റം സ്ത്രീകൾ ഭൂതത്തെ തിരയുകയാണ്. ഇത് പിനോഷെ എന്ന ഭീകര ഭൂതം കഴിഞ്ഞ കാലങ്ങളിൽ തങ്ങളുടെ ദേശത്തോട് ചെയ്ത ക്രൂരതയെ കുറിച്ചുള്ള അന്വേഷണമാണ്. അവിടെ ഈ മരുഭൂമിയിൽ എവിടെയെല്ലാമോ തങ്ങളുടെ പ്രിയപ്പെട്ടവരുടെ എല്ലിൻ കഷണങ്ങൾ വിതറ പ്പെട്ടിട്ടുണ്ട് എന്ന് ചരിത്ര പുസ്തകങ്ങളിലൂടെ അവർ അറിയുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ബാക്കിയായി പോയ ആ ശരീര ഭാഗങ്ങള്ക്കു വേണ്ടിയുള്ള ഈ തിരച്ചിൽ ഏതാനും സ്ത്രീകൾ തങ്ങളുടെ കര്മത്തിന്റെ ഭാഗം ആക്കിയിരിക്കുകയാണ്. ശരിക്കും ഗുസ്മാൻ പറയുന്നത് അവരുടെ വേദനയാണ്.
ചകബുകോ തടവറയിൽ നിന്ന് രക്ഷപ്പെട്ട ലൂയിസ് ഹെന്രിക്സ് പറയുന്നു. തടവറയിലെ പകൽ സമയങ്ങളിൽ ഡോക്ടര ആള്വാരസ് നമുക്ക് സൗരയൂഥതെ കുറിച്ചുള്ള ജ്ഞാനം പകര്ന്നു തന്നു. രാതികാലങ്ങളിൽ നാം നക്ഷത്ര സമൂഹങ്ങളെ പിന്തുടർന്നു. ഓരോ നക്ഷത്ര സമൂഹത്തെയും വേർ തിരിച്ചറിയാൻ നാം അവിടെ നാടൻ ഉപകരണങ്ങൾ ഉണ്ടാക്കി. ബാഹ്യ ലോകത്ത് നക്ഷത്രങ്ങളെ പ്രണയിച്ചു അവയെ എന്നെന്നും പിന്തുടർന്നു കൊണ്ടിരുന്ന കോടാനു കോടി മനുഷ്യരുമായുള്ള ഒരു തരം ആശയ വിനിമയം തന്നെ ആയിരുന്നു അത്. ഒരേ വസ്തുക്കളിലേക്ക് നോക്കിയിരുന്നു കൊണ്ടു അവർ തങ്ങളുടെ വേദനകൾ പുറം ലോകത്തേക്ക് പ്രസരിപ്പിച്ചു. അകലങ്ങളിൽ ഇരുന്നു കൊണ്ടു നാം അവരുടെ വേദനകൾ അറിഞ്ഞു.
മരുഭൂമിയിൽ ഇരുന്നു കൊണ്ടു ദുഖിതയായ ഒരു സ്ത്രീ ഗാസ്പർ ഗാലാസ് എന്ന ജ്യോതി ശാസ്ത്രജ്ഞനോട് പറഞ്ഞു. ആകാശങ്ങളുടെ ആഴങ്ങളിലേക്ക് തിരിച്ചു വച്ച നിങ്ങളുടെ ദൂര ദര്ശിനി ഇനി അൽപ നേരം ഭൂമിയുടെ ആഴങ്ങളിലേക്ക് തിരിച്ചു പിടിക്കൂ. അവിടെ ഉറങ്ങുന്ന ചരിത്രം എന്തെന്ന് നമ്മൾ അറിയട്ടെ.
എല്ലാം ഓർത്തു കൊണ്ടിരിക്കുന്നവർക്ക് തകര്ന്നു കൊണ്ടിരിക്കുന്ന വർത്തമാനത്തിൽ ജീവിക്കാനെങ്കിലും പറ്റും. അതും ഇല്ലാത്തവർക്ക് ജീവിതം പോലും ഇല്ല. നക്ഷത്രങ്ങളെ പോലെ ജീവിതവും ഒരു തുടര്ച്ചയാണ്. നശിച്ചു എന്ന് ധരിച്ചവ ഒക്കെയും, ഈ അനന്ത കാലത്തിൽ പുനർ ജനിച്ചു കൊണ്ടെ ഇരിക്കുന്നു. മനുഷ്യൻ ജീവിച്ചു കൊണ്ടെ ഇരിക്കുന്നു.

No comments:
Post a Comment