തോട്ടം മേഖലയിലും, മറ്റുള്ള തൊഴിൽ മേഖലകളിലും ഇപ്പോഴുള്ള ചുരുങ്ങിയ കൂലി വർദ്ധിപ്പിക്കണം എന്ന് ഒരു വിഭാഗവും അത് അപകടമാണ് എന്ന് മറു വിഭാഗവും ശഠിക്കുന്നു. ഈ രണ്ടു ചിന്താഗതികളെയും വിശകലനം ചെയ്യുമ്പോൾ നമുക്ക് നമ്മുടെ തൊഴിൽ മേഖല നേരിടുന്ന ഭീകരമായ ഒരു വിപത്തിനെ കുറിച്ചുള്ള ഒരു ഏകദേശ രൂപം കിട്ടും. കൂലി വര്ധിപ്പിക്കുക എന്നുള്ളത് ന്യായമായ ആവശ്യം തന്നെ ആണ്. പക്ഷെ അതിനു വേണ്ടി വാദിക്കുന്നവനും, നാളെ ചായപ്പൊടിയുടെയോ തക്കാളിയുടെയോ വില കൂടിയാൽ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്ക്കും എന്നുള്ളത് മറ്റൊരു കാര്യം. കൂലി വർധിക്കുമ്പോൾ തീര്ച്ചയായും അത് ഉത്പാദനത്തിന്റെ വിലയെ ബാധിക്കും. അപ്പോൾ കൂലി വര്ധിപ്പിക്കാൻ ബഹളം കൂട്ടുന്നവൻ വസ്തുക്കളുടെ വില കൂടുന്നതിനെയും അനുകൂലിക്കുന്നവൻ ആണ്. പക്ഷെ ഇതിൽ നമുക്ക് മറ്റൊരു ഗത്യന്തരവും ഇല്ല.
ഇനി മറു ഭാഗത്ത് കൂലി വര്ധിപ്പിച്ചു കൊണ്ടു ഈ വ്യവസായം തുടരാൻ പറ്റില്ല എന്ന് ശാട്യം പിടിക്കുന്ന മുതലാളിയും പരിവാരങ്ങളും. വ്യവസായം തുടരാൻ പറ്റില്ല എന്നുള്ള അവരുടെ പ്രസ്താവനക്ക് , വ്യവസായം തുടരാൻ പറ്റില്ല എന്നല്ല അർഥം. വ്യവസായം ഇത് പോലെ തുടരാൻ അവര്ക്കും ഇനിയും സാധിക്കും. പക്ഷെ അവർ ഉല്പന്നത്തിന്റെ വില , കൂടിയ കൂലിക്ക് സമാന്തരമായി കൂട്ടും എന്ന് മാത്രമാണ് അതിന്റെ അർഥം. അവർ എല്ലാ കാലവും അത് തന്നെ ചെയ്തതാണ്. അപ്പോൾ അതിനെ കുറിച്ച് ഇപ്പോൾ പ്രത്യേകമായി എന്തെങ്കിലും പറയേണ്ട കാര്യമില്ല.
അപ്പോൾ ഇതിൽ നിന്ന് മനസ്സിലാകുന്നത് കൂലി വര്ധന ഏതു വിധത്തിലും ബാധിക്കുന്നത് മാർകറ്റിൽ പോയി തക്കാളി വാങ്ങുന്ന എന്നെ ആണ്. അല്ലെങ്കിൽ എന്നെ പോലെ ഉള്ള സാധാരണ ക്കാരനെ ആണ്. അപ്പോൾ അതിന്റെ യഥാര്ത ഗുട്ടൻസ് പിടി കിട്ടിയിരുന്നു എങ്കിൽ, നമ്മൾ തൊഴിലാളി ഐക്യം സിന്ദാബാദ് വിളിച്ചു അവനെ പിന്തുണക്കുക ഇല്ലായിരുന്നു. പക്ഷെ അങ്ങനെ ചാടി കയറി അത്തരം ഒരു അഭിപ്രായം പറയുന്നതും ശരിയല്ല. ചിലപ്പോൾ മറ്റുള്ളവര്ക്ക് കൂലി കൂട്ടി കൊടുക്കാൻ വേണ്ടി, നമ്മൾ വില കൂട്ടുക എന്നുള്ള ഒരു ത്യാഗം സഹിച്ചേക്കും. പക്ഷെ നമ്മള് അത് കൊണ്ടു നിർത്തില്ല. നാളെ എനിക്ക് കിട്ടുന്ന കൂലി കൊണ്ടു എനിക്ക് ജീവിക്കാൻ പറ്റാതാവുമ്പോൾ, ഞാൻ എന്റെ ശമ്പളം കൂട്ടാൻ ബഹളം ഉണ്ടാക്കും. അപ്പോൾ എനിക്കും ശമ്പളം കൂടും, അത് കൊണ്ടു ഉണ്ടാകുന്ന നാണയ പ്പെരുപ്പം, അങ്ങനെ പലതും കൂട്ടി കിഴിച്ച് കഴിയുമ്പോൾ, പണ്ടു നമ്മുടെ തൊഴിലാളിക്ക് കൂട്ടി കൊടുത്ത കൂലി പോലും വളരെ കുറവാണ് എന്ന സ്ഥിതിയിൽ എത്തും. അപ്പോൾ ഈ വൃത്തം അതിന്റെ അടുത്ത കറക്കം ആരംഭിക്കും. ചുരുക്കി പറഞ്ഞാൽ ഇത് ഒരിക്കലും അവസാനിക്കാത്ത തിരിയൽ ആണ്. തൊഴിലാളി കുറഞ്ഞ കൂലി വാങ്ങിക്കുന്ന ആ കുറച്ചു കാലം ഉണ്ടല്ലോ അതാണ് യഥാർത്ഥത്തിൽ മുതലാളിയുടെ സുവർണ കാലം. അക്കാലം കഴിഞ്ഞാൽ വീണ്ടും കൂടുതൽ കൂലി കൊടുക്കുന്ന 'താരതമ്യേന നഷ്ട' കാലം വരുന്നു. വീണ്ടും സാധനങ്ങളുടെ വില കൂടുന്നു. അങ്ങനെ പോകുന്നു. അപ്പോൾ ഇതിൽ നിന്ന് മനസ്സിലാകുന്നത് കൂലി കൂടുതൽ എന്നത് ശരിക്കും വളരെ ചെറിയ കാലത്തേക്കുള്ള ഒരു ആശ്വാസം മാത്രമാണ്.
അത് അങ്ങനെ തന്നെ ആയിരിക്കുന്നതാണ് മേലനങ്ങാതെ പണിയെടുക്കുന്ന ഒരു വലിയ വിഭാഗത്തിന് ലാഭം. കേരളത്തിലെ തൊഴിലാളിയും ഇപ്പോൾ അവനെ കണ്ടു കാര്യങ്ങൾ ഒരു വിധം മനസ്സിലാക്കിയിട്ടുള്ളത് കൊണ്ടു അവനും വലിയ പ്രശ്നമില്ല. ഉപഭോക്തൃ വില സൂചികയ്ക്ക് സമാന്തരമായി കൂലി കൂട്ടുന്ന ഇന്ത്യയിലെ, അസംഘടിത മേഖലയിലെ ഏക തൊഴിലാളി, മലയാളിയാണ്. അത് കൊണ്ടാണല്ലോ ബംഗാളിയും ബീഹാറിയും ഇവിടെ ഒഴുകി എത്തുന്നത്. പണ്ടു നമ്മള് ഗള്ഫിലേക്ക് പോയതിനു സമാന്തരമായ ഒരു അന്തരീക്ഷമാണ്, ഇന്ന് ബംഗാളിലും ബീഹാറിലും നിന്ന് കേരളത്തിലേക്ക് കുടി യേറുന്നവന്റെ കുടുംബങ്ങളിൽ ഉള്ളത്
കൂലി കൂടുന്നത് നല്ലത് തന്നെ. പക്ഷെ വ്യവസായ മേഖലകളിലെ താഴെ കിടയിൽ ഉള്ള തൊഴിലാളിക്ക് അത് കൊണ്ടു കിട്ടുന്ന മെച്ചം താല്കാലികം മാത്രമാണ്. സമരങ്ങൾ അവന്റെ സ്ഥിരം സ്വഭാവം ആക്കുന്നതിനു പകരം, ഇക്കാര്യത്തിൽ വ്യക്തമായ ചില നിയമങ്ങൾ ഉണ്ടാകുന്നത് നല്ലതാണ്. ഗവര്മെന്റ്റ് ഉദ്യോഗസ്ഥന്റെ ഡീ എ പോലെ.
2.

തരിശു ഭൂമിയിൽ ആർക്കും കൃഷി ചെയ്യാമെന്നും, അതിനു ഉടമയുടെ അനുവാദം ചോദിക്കേണ്ട എന്നും, അതിലെ വിഭവങ്ങളിൽ ഉത്പാദകന് പരിപൂർണ അവകാശം ഉണ്ടായിരിക്കും എന്നും ഒരു നിയമം ഉണ്ടാക്കണം. പക്ഷെ അത് കൊണ്ടു ഈ പ്രശ്നം അവസാനിക്കില്ല. കാരണം കൃഷി ചെയ്യാൻ മുന്നോട്ടു വരുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രം ആയിരിക്കും. സ്വന്തം പറമ്പത്ത് കൃഷി ചെയ്യാതവനാണോ മറ്റുള്ളവരുടെ പറമ്പത്ത് കൃഷി ചെയ്യാൻ പോകുന്നത്. കൃഷിയോടുള്ള നമ്മുടെ മനോഭാവം അത്ര ഏറെ അപകടകരമാണ്. പക്ഷെ അത് അങ്ങനെ ആയി തീരുന്നതാണ്. ഒരു കിലോ തക്കാളി നമുക്ക് പീടികയിൽ പോയാൽ പത്തോ ഇരുപതോ രൂപയ്ക്കു കിട്ടും. അതെ ഒരു കിലോ തക്കാളി നമ്മുടെ വീട്ടിൽ ഉണ്ടാക്കിയെടുക്കണം എങ്കിൽ അതിൽ ദ്രവ്യം എത്ര ചിലവാകും എന്ന് നമുക്ക് അറിയാം. അപ്പോൾ ആത്യന്തികമായി ഇത് ലാഭ നഷ്ടങ്ങളുടെ പ്രശ്നമാണ്. ഒരു കിലോ തക്കാളി ഉണ്ടാക്കേണ്ട നേരത്ത് എന്തെങ്കിലും കൂലി പണിക്കു പോയാൽ ഇവിടെ ആയിരം രൂപ വരെ കൂലി കിട്ടും. അത് കൊണ്ടു വേണമെങ്കിൽ 50 കിലോ തക്കാളി വരെ വാങ്ങിക്കാം. അപ്പോൾ ഞാനും നിങ്ങളും ഒക്കെ അങ്ങനെ മാത്രമേ ചെയ്യൂ. പിന്നെ വിശ്രമ വേളയിലെ വിനോദം എന്ന രീതിയിൽ ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നത് ഒരു കൃഷിയായി വളരില്ല. പക്ഷെ കണക്കുകൾ ഇങ്ങനെ ഒക്കെ ആയിട്ടും, ആരൊക്കെയോ എവിടെ ഒക്കെയോ നമുക്ക് വേണ്ടി തക്കാളി കൃഷി നടത്തുന്നുണ്ട്. ഇന്ന് അവര് അത് വിഷം ചേർത്ത് തരുന്നത് കൊണ്ടു മാത്രമാണ് നാം ഇവിടെ കൃഷി നടത്തുന്നതിനെ കുറിച്ച് വിലപിക്കുന്നത്. നാളെ അവര് അത് വിഷ മുക്തമാക്കി അഞ്ചു രൂപ കൂട്ടി വിൽക്കുമെങ്കിൽ വീണ്ടും നാം അങ്ങോട്ട് തന്നെ നമ്മുടെ മുഖം തിരിക്കും. കൂലി കൂടുതൽ കിട്ടുന്നവനെ സംബന്ദിച്ചു കൃഷി എന്നും നഷ്ടമായിരിക്കും. അത് കൊണ്ടു തല്ക്കാലം കൂലിയൊന്നും കാര്യമായി വാങ്ങിക്കാതെ നമുക്ക് വേണ്ടി വയലിൽ ഇറങ്ങിയവനെ പൂവിട്ടു പൂജിക്കുക. അവനു ഒരിക്കലും തന്റെ വിധിയെ കുറിച്ച് ബോധം വരല്ലേ പടച്ചോനെ എന്ന് ദിവസവും പ്രാർഥിക്കുക
|
No comments:
Post a Comment