ആകാംക്ഷയും, ഭീതിയും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. അരക്ഷിതാവസ്ഥ ഒരു കാലഘട്ടത്തിൻറെ സ്വഭാവമാണ്. നമ്മെ ചൂഴ്ന്നു നില്ക്കുന്ന ശക്തമായ എന്തിനെയോ നാം ഭയപ്പെടുന്നുണ്ട്. നാം പലപ്പോഴും അതിനെ എതിരിടാൻ നില്ക്കാതെ അതിൽ നിന്ന് ഓടി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. ചെറിയ കുട്ടികളിൽ പോലും നമുക്ക് ആ സ്വഭാവം ദർശിക്കാൻ പറ്റും. ക്ലാസിൽ കയറിയാൽ അവസാന ബെഞ്ചിൽ കയറി ഇരിക്കാൻ തിടുക്കം കൂട്ടുന്ന കുട്ടി, ശക്തമായ ഒരു കേന്ദ്രത്തിൽ നിന്ന് ദൂരെ ഇരിക്കാൻ ആഗ്രഹിക്കുന്നവൻ ആണ്. ദൂരം കൂട്ടി കൊണ്ടു അവൻ ആ ശക്തി കേന്ദ്രത്തിന്റെ ശ്രദ്ധയിൽ നിന്ന് രക്ഷപ്പെടുവാൻ ശ്രമിക്കുകയാണ്. പോലീസിനെ കാണുമ്പോൾ പതുങ്ങി പതുങ്ങി കടന്നു പോകുന്ന ഒരു പാവത്തെ പോലെ. ലോകത്ത് മനുഷ്യന്റെ അംഗ സഖ്യ കൂടുന്നതിന് സാമാന്തരികമായി അവൻ ഒറ്റപ്പെട്ടു കൊണ്ടെ ഇരിക്കുന്നു. അവനെ ഒരു സമൂഹം ശ്രധിക്കാതാവുന്നു. അവനിൽ വരുന്ന പ്രമാദങ്ങൾ നേരെ മറിച്ച് സമൂഹത്തിന്റെ ശ്രദ്ധയിൽ പെടുകയും ചെയ്യുന്നു. അത് കൊണ്ടു അവൻ എപ്പോഴും ശിക്ഷയെ ഭയന്ന് കൊണ്ടു ജീവിക്കുന്നു. കാഫ്കയുടെ 'വിചാരണ' യിലെ ജോസഫ് കെ യുടെ അതെ വിധി. അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു, പക്ഷെ പരോളിലും ആണ്എന്ന് പറഞ്ഞത് പോലെ ഉള്ള സ്ഥിതി. ഒടുവിൽ പ്രതീക്ഷിക്കാത്ത ഒരു നേരം, ഒരു പട്ടിയെ പോലെ വെട്ടി കൊല്ലപ്പെടുകയും ചെയ്യുന്ന വിധി.
മദ്യവും ഒരു തരത്തിൽ നമ്മെ മറ്റുള്ളവരുടെ മുന്നില് അപ്രത്യക്ഷൻ ആക്കുന്നു. രൂപത്തിലല്ല ഈ അപ്രത്യക്ഷമാകൽ , ഭാവത്തിലാണ്. മദ്യപിച്ചു തളര്ന്നിരിക്കുന്നവർ ബഹളം വെക്കുന്ന നേരത്ത് പോലും നിസ്സഹായനാണ്. അവന്റെ ആ നിസ്സഹായാവസ്ഥ അവനെ അദൃശ്യനാക്കുന്നതായി അവനു തോന്നുന്നു. പാറി പറക്കുന്ന ആ സ്ഥിതി വിശേഷത്തിൽ അവനു ഒന്നിനെയും ഭയപ്പെടാൻ കഴിയുന്നില്ല. കാരണം അവൻ ചെറുതായി ചെറുതായി ഒന്നുമില്ലതായി മറ്റുള്ളവര്ക്ക് കാണാൻ പറ്റാതവനായി പരിണമിചതായി അവൻ ഉള്ളില അറിയുന്നു. ഒരു കേന്ത്രീകൃത ശക്തിയിൽ നിന്ന് രക്ഷപ്പെട്ടു കളയാനുള്ള എളുപ്പ വഴി ഇതാണ് എന്ന് അവൻ മനസ്സിലാക്കുന്നു. ഇവിടെ തന്റെ ഏതു കുറ്റങ്ങളും പൊറുക്ക പ്പെടും എന്നും അവൻ അറിയുന്നു.

No comments:
Post a Comment