ലോകത്ത് മനുഷ്യനും മൃഗവും രണ്ടു ചേരിയിൽ നില്‍ക്കുകയാണ്. (ഇത് പൊതുവായ ഒരു ഭാവന മാത്രമാണ്. കാരണം മനുഷ്യനിൽ തന്നെ ഒരു വിഭാഗം മൃഗങ്ങളെ തങ്ങളിൽ നിന്ന് വ്യതിര്ക്തമായി കാണുവാൻ ആഗ്രഹിക്കാത്തവർ ആണ്. അവര്‍ ഒരു ന്യൂന പക്ഷം ആണെങ്കിൽ കൂടി അങ്ങനെ ഒരു വിഭാഗം ഉണ്ട് എന്നുള്ളത് നാം മനസ്സിലാക്കണം). മനുഷ്യനെ മൃഗത്തിൽ നിന്ന് വേര് തിരിച്ചു കാണാൻ ആഗ്രഹിക്കുന്ന ഈ വിഭാഗം കണക്കാക്കുന്നത് മൃഗങ്ങൾ തങ്ങളുടെ ആവശ്യങ്ങൾ പൂര്തീകരിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഒരു ജന്മമാണ് എന്നത്രെ. ആ ഒരൊറ്റ കാരണം കൊണ്ടു അവയുടെ ഭാഗധേയം നിർണയിക്കേണ്ടത് തങ്ങള്‍ ആണെന്ന ബോധം മനുഷ്യനിൽ ഉണ്ടാകുന്നു. മൃഗ സ്നേഹികൾ എന്ന് നാം ധരിച്ചിരിക്കുന്ന പലരും കൊതികിനെ കൊല്ലുന്നത് അത് കൊണ്ടു മാത്രമാണ് എന്ന് ഞാൻ ധരിക്കുന്നു. കുറച്ചു കൂടെ വിപുലമായി ചിന്തിച്ചാൽ മനുഷ്യനിൽ സർവ ചരാചര സ്നേഹം മാത്രമേ ഉള്ളൂ എന്ന് നമുക്ക് കാണാൻ പറ്റും. പക്ഷെ ഈ സർവ ചരാച്ചരങ്ങളിൽ ഒരു വിഭാഗത്തെ മനുഷ്യൻ എന്തെല്ലാമോ കാരണങ്ങൾ കൊണ്ടു ചില നേരങ്ങളിൽ മാറ്റി നിർത്തുകയാണ്.. തന്നില്‍ കുമിയുന്ന അപാരമായ സ്നേഹത്തിന്റെ പരിധിയിൽ നിന്ന് മനുഷ്യൻ അവയെ ഒക്കെയും മാറ്റി നിർത്തുകയാണ്. അതായത് അവയൊക്കെയും ഒരു പ്രത്യേക നിമിഷത്തിൽ വെറും ഒരു ജട വസ്തുവിനെ പോലെ ആയി തീരുകയാണ്. അവയെ നശിപ്പിക്കുന്നതിൽ ഒരു തരിമ്പു പോലും കുറ്റ ബോധം മനുഷ്യനിൽ ഉണ്ടാകാതിരിക്കുന്നു. ഇത് നാം നമ്മുടെ ചുറ്റും കാണുന്നതാണ്. നമ്മളിൽ പലരും ധരിക്കുന്നത് പോലെ അത് മനുഷ്യൻ തന്റെ സഹ ജീവികളോടു മാത്രം കാണിക്കുന്ന ഒരു വികാരം ആകണം എന്നില്ല. ദൂരെ ഉള്ള തന്റെ അയൽ രാജ്യതുള്ളവൻ മനുഷ്യനാണ് എന്ന് അറിയുമ്പോഴും, അവനെ നിഗ്രഹിക്കാനുള്ള അവാച്യമായ ഒരു വാഞ്ച ഒരു സാധാരണ മനുഷ്യനിൽ ചില നേരങ്ങളിലെങ്കിലും ഉണ്ടാകുന്നു. എന്തിനു ദൂരെ പോകുന്നു. അത്യന്തം കിരാതത്വം കാണിക്കുന്ന ഒരു മനുഷ്യന് നേരെ നമ്മിൽ ചില നേരങ്ങളിൽ ഉയര്‍ന്നു വരുന്ന വികാരവും ഹിംസ യിൽ കുതിര്‍ന്നത് തന്നെയാണ്. എന്താണ് ഇതിന്റെ മനശാസ്ത്രം. കൊലപാതക വാസന മനുഷ്യനിൽ നിര്ലീനമായിട്ടുളത് തന്നെയാകുമോ.
തീര്‍ച്ചയായും കൊല്ലാനുള്ള വാസന മനുഷ്യനിൽ സഹജമായി ഉള്ളത് തന്നെയാണ്. ഇരയെ കൊന്നു തിന്നുക എന്നുള്ളത് അവന്റെ തന്തയുടെ ഒരു കാലത്തെ സ്വഭാവം തന്നെ ആയിരുന്നു. കവര്‍ച്ചക്കാരനായി നടന്ന നേരത്ത് അവന്റെ എതിരാളിയെയും അവൻ കൊല കത്തിക്ക് ഇരയാക്കിയിട്ടുണ്ട്. അപ്പോൾ മനുഷ്യൻ തന്റെ കൊലപാതക സ്വഭാവം സർവ ചരാചരങ്ങളുടെ നേരെയും ഇന്നത്തെ പോലെ എന്നും പ്രയോഗിച്ചിരുന്നു എന്ന് കാണാം. അല്ലെങ്കിൽ മറ്റൊരു തരത്തിൽ പറഞ്ഞാല മനുഷ്യന്റെ കൊലപാതക സ്വഭാവം ഒരു വലിയ തുടര്‍ച്ച ആണെന്ന് പറഞ്ഞാല പോലും തെറ്റാവില്ല. കാരണം കൊലപാതകം ഒരിക്കലും നമുക്ക് കൂട്ടിനു ഇല്ലാതിരുന്നിട്ടില്ല.
ചെറിയ കുട്ടികളുടെ കൊലപാതക കഥകൾ വായിച്ചു അത്യന്തം ദുഖിതനായ ഐവാൻ കരമസോവ് തന്റെ അച്ഛന്റെ കൊലക്കു കൂട്ട് നിന്ന് എന്നുള്ള വേദനിപ്പിക്കുന്ന സത്യം പറഞ്ഞ ദെസ്റ്റൊവിസ്കി യഥാർത്ഥത്തിൽ പറയുന്നതും മനുഷ്യന്റെ ഉള്ളിൽ സ്ഥായിയായി വസിക്കുന്ന ഈ കിരാതത്വത്തെ കുറിച്ച് തന്നെയാണ്. സാത്വികനായ അല്ല്യോശ്യ പോലും ഐവാന്റെ വാചക പ്രളയത്തിനു ഇടയ്ക്കു ഒരിക്കൽ അറിയാതെ പറഞ്ഞു പോകുന്നത് 'അവരെ ഒക്കെ കൊന്നു കളയണം' എന്നാണു. ആ പറഞ്ഞത് ശുദ്ധ അസംബന്ധം ആയി പോയി എന്ന് അല്ല്യോഷക്ക് അടുത്ത നിമിഷം തോന്നി എങ്കിലും, ആ അസംബന്ധതിലാണ് നമ്മുടെ ജീവിതത്തിന്റെ ഭാഗധേയം തീരുമാനിക്കപ്പെടുന്നത് എന്ന് നാം മനസ്സിലാക്കണം. ഇവിടെ വളരെ പ്രസക്തമായ ഒരു ചോദ്യം ഇതാണ് പശുവിനെ പോലും കൊല്ലാൻ ആവാതവന് ഒരു മനുഷ്യനെ ഇത്ര അനായാസം കൊല്ലാൻ പറ്റുന്നത് എന്ത് കൊണ്ടു. ഈ വൈരുദ്ധ്യത്തെ കുറിച്ചാണ് ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്
കൊലപാതകത്തിൽ നമ്മുടെ മനസ്സിന്റെ സ്ഥാനം എവിടെയാണ്. പണ്ടൊരു സിനിമയിൽ കണ്ട ഒരു മനോഹരമായ ഉദാഹരണം ഇത്തരുണത്തിൽ ഇവിടെ എടുത്തു ചേര്‍ക്കുന്നത് നല്ലതായിരിക്കും എന്ന് എനിക്ക് തോന്നുന്നു. ഒരു പട്ടാളക്കാരനായ ബാളിന്ദ് ഫാബിയാൻ തോക്ക് കൊണ്ടു എത്രയോ എണ്ണത്തിനെ കുരുതി കൊടുത്തിട്ടുണ്ട്. യാതൊരു കുറ്റ ബോധവും ഇല്ലാതെ. പക്ഷെ ഒരിക്കൽ ശത്രു നിരക്ക് അടുത്തു എത്തിപ്പെട്ട ഫാബിയന്റെ മേലെ ഒരു ശത്രു പയ്യന് ചാടി വീഴുന്നു. മറ്റൊരു ഗത്യന്തരമില്ലാതെ ഫാബിയാൻ അവനെ ബയനട്ട് കൊണ്ടു കുത്തി കൊല്ലുന്നു. പക്ഷെ മരിച്ചു വീണു കൊണ്ടിരുന്ന ആ പയ്യന്റെ മുഖം ഫാബിയനെ തന്റെ ജീവിത കാലം മുഴുവൻ വേട്ടയാടുകയാണ്. പിന്നീടൊരിക്കൽ ഫാബിയാൻ ആത്മ ഹത്യ ചെയ്യാൻ അതും ഒരു കാരണമായി. അനേകം പേരെ തോക്ക് കൊണ്ടു കൊന്ന ഫാബിയനിൽ ഒരു മരണം മാത്രം കുറ്റ ബോധം ഉണ്ടാക്കുന്നത് എന്ത് കൊണ്ടു. ഉത്തരം വളരെ വ്യക്തമാണ് . ഇത്ര നാളും ഫാബിയാൻ തന്റെ ഇരയിൽ നിന്ന് അകലെ ആയിരുന്നു. ഇരയുടെ വേദനകൾ , അതിന്റെ കരച്ചിലുകൾ ഒന്നും ഒരു തരിമ്പു പോലും ഇങ്ങോട്ട് കടന്നു വരാൻ ആവത്തത്ര അകലെ. പക്ഷെ ഇവിടെ ദുഃഖം തന്റെ നേരെ മുന്നില്‍ മരിച്ചു വീഴുകയാണ്. അതായിരുന്നു ഫാബിയനെ അസ്വസ്ഥനാക്കിയത്. അപ്പോൾ തന്റെ ഇരയിൽ നിന്നുള്ള അകല്‍ച്ചയാണ് ഒരു കൊല പാതകിയിൽ ഉള്ള കുറ്റ ബോധത്തിന്റെ അളവ് നിശ്ചയിക്കുന്നത്.
പക്ഷെ നിങ്ങള്‍ക്ക് നിങ്ങളുടെ ഇരയിൽ നിന്ന് അകലെ ആവാൻ നാനാവിധമായ മാർഗങ്ങൾ ഉണ്ട് എന്ന് നിങ്ങൾ അറിയണം. നിങ്ങൾ ശരീരം കൊണ്ടു മാത്രമല്ല നിങ്ങളുടെ ഇരയിൽ നിന്ന് അകലെ ആകുന്നതു . മനസ്സ് കൊണ്ടു കൂടിയാണ്. ശരീരം കൊണ്ടു അകലെ ആകാൻ നിങ്ങള്‍ക്ക് ഇരയെ ഒരു ബോംബ് എറിഞ്ഞോ, ഒരു തോക്കെടുത്തോ കൊന്നാൽ മതി. പക്ഷെ മാനസികമായി നിങ്ങളുടെ ഇരയിൽ നിന്ന് അകലാൻ മാർഗങ്ങൾ അനവധിയുണ്ട്. നിങ്ങളുടെ നേരെ മുന്നില്‍ നില്ക്കുന്ന ഈ ശത്രുവിനെ ഒരു തരാം മാനസിക് പ്രക്ഷാളനതിലൂടെ നിങ്ങളിൽ നിന്ന് വളരെ അകലെ ആക്കാൻ ഇന്ന് മാർഗങ്ങൾ ഉണ്ട്. ആ മാർഗങ്ങൾ മുഴുവൻ ഭാഷയിൽ അധിഷ്ടിതമാണ്.
contd

കൊല്ലപ്പെടേണ്ട ജീവി ആദ്യം നമ്മുടെ മനസ്സിലാണ് കൊല്ലപ്പെടുന്നത് എന്ന് ഒരു മനശാസ്ത്രജ്ഞൻ (erich fromm) പറഞ്ഞിട്ടുണ്ട്. ജീവി എന്ന സംജ്ഞയിൽ അദ്ദേഹം മനുഷ്യനെയും കൂടെ പെടുത്തിയിട്ടുണ്ട്. മിക്ക ജീവികൾക്കും (മനുഷ്യൻ അടക്കം) നമ്മുടെ മനസ്സില്‍ മാനുഷികമായ ഒരു നില നില്‍പ്പുണ്ട്. അത്തരം നില നില്പിൽ നിന്ന് പുറത്തായി പോകുന്ന ജീവികളാണ് ഇവിടെ കൊല്ലപ്പെടുന്നത്. എന്തു കൊണ്ടു ഇങ്ങനെ കുറെ ജീവികൾ നമ്മുടെ മനസ്സിലെ മാനുഷിക പരിഗണനകളിൽ നിന്ന് പുറത്തായി പോകുന്നു എന്ന് ചോദിച്ചാൽ അതിനു വളരെ അധികം കാരണങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടത് ജീവികളുടെ ഉപയോഗ ക്ഷമതയെ കുറിച്ചുള്ള നമ്മുടെ ധാരണകൾ ആണ്. ഉദാഹരണമായി ഒരു ജീവി ഭക്ഷ്യ യോജ്യമാണ് എന്ന് ഞാൻ തീരുമാനിച്ചു കഴിഞ്ഞാൽ, ആ ജീവിക്ക് ഒരു ജീവി എന്നുള്ള നിലയിൽ ഉള്ള നില നില്‍പ്പ് എന്റെ മനസ്സില്‍ ഇല്ലാതായി തീരുന്നു. എന്നെ പോലെ ജീവിക്കാൻ അര്‍ഹതപ്പെട്ട ജീവിയാണ് അത് എന്നുള്ള ധാരണ എന്റെ മനസ്സിൽ നിന്ന് നിഷ്കാസിതമാവുകയും, വെറും ഒരു ജട വസ്തുവിനെ പോലെ ആണ് അത് എന്ന തോന്നൽ എന്നിൽ ഉണ്ടാവുകയും ചെയ്യുന്നു. ഇനി അങ്ങോട്ട് യാതൊരു കുറ്റ ബോധവും ഇല്ലാതെ എനിക്ക് ആ ജീവിയെ കൊല്ലാം.
പക്ഷെ ഭക്ഷണം എന്ന രീതിയിൽ മാത്രമല്ല ഒരു ജീവി (മനുഷ്യൻ അടക്കം) നമ്മുടെ മനസ്സിൽ നിന്ന് ഇത്തരത്തിൽ നിഷ്കാസനം ചെയ്യപ്പെടുന്നത്. നമ്മുടെ അസ്തിത്വത്തിനു അപകടം ഉണ്ടാക്കുന്ന ജീവി എന്ന രീതിയിലും നമ്മുടെ മനസ്സ് ഒരു ജീവിയെയോ മനുഷ്യനെയോ, അതിന്റെ മാനുഷിക അസ്തിത്വത്തിനു നേരെ നമ്മുടെ മനസ്സിന്റെ വാതിലുകൾ കൊട്ടി അടക്കുന്നു. ഒരു ഭ്രാന്തു പിടിച്ച പട്ടിയോ, നാട്ടിൽ അപകടം വിതറുന്ന ഒരു വന്യ മൃഗമോ അത്തരത്തിൽ നമ്മുടെ മനസ്സിൽ നിന്ന് നിഷ്കാസനം ചെയ്യപ്പെട്ടവ ആണ്. അവയെയും നമുക്ക് കുറ്റ ബോധമില്ലാതെ കൊല്ലാൻ പറ്റുന്നു. ഒരു ജീവി അത്തരത്തിൽ നമ്മുടെ മനസ്സിൽ നിന്ന് പുറത്താക്കാ പെടുന്നതിനു ആ ജീവി യഥാർത്ഥത്തിൽ അങ്ങനെ ആയിരിക്കണം എന്ന് കൂടി ഇല്ല. ഉദാഹരണത്തിന് വഴിയെ നടന്നു പോകുന്ന ഒരു പാവം നായയെ ഏതെങ്കിലും ഒരാള്‍ ഭ്രാന്തൻ നായ എന്ന് വിളിച്ചു പറഞ്ഞാൽ പോലും അതിന്റെ വിധി നിർണയിക്കപ്പെട്ടു കഴിഞ്ഞു. നമുക്ക് ഇത് വരെ അതിനോട് തോന്നിയ സഹതാപം പോലും ഒരു വാക്ക് പ്രയോഗത്തിൽ നഷ്ടപ്പെട്ടു പോകുന്നു. ഇത് മനുഷ്യന്റെ കാര്യത്തിൽ നാംപലപ്പോഴും പ്രാവർത്തിക മാക്കുന്നു എന്ന് നമുക്ക് അനുഭവത്തിൽ അറിയാം.
contd
excellent.
ReplyDeleteSathyam..
ReplyDelete