ഇണയുടെ ചാരിത്ര്യ ശുദ്ധി മനുഷ്യ പരിണാമ ദശയിൽ എന്നോ ഉരുത്തിരിഞ്ഞു വന്ന ചില സാമ്പത്തിക നീക്ക് പോക്കുകളുടെ ഫലമായി ഉയർന്നു വന്നതാണെന്ന് പല സാമൂഹ്യ ശാസ്ത്രജ്ഞരും എഴുതിയിട്ടുണ്ട്.
പക്ഷെ ഈ ചാരിത്ര്യ ശുദ്ധീ ബോധം മനുഷ്യനല്ലാത ഇതര ജീവ ജാലങ്ങളിലും താൽക്കാലികാ അടിസ്ഥാനത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രസവിച്ചു കിടക്കുന്ന ഒരു മൃഗ പ്രജയുടെ നേരെ കാമാർത്തി യോടെ കടന്നു വരുന്ന ഏതൊരു നൂതന കാമുകനും ആദ്യം നശിപ്പിക്കുന്നത് അവളിൽ കാമ വികാരം ഉല്പാദിപ്പിക്കുന്നതിനു പ്രതിബന്ധമായി നിൽകുന്ന ഈ കുരുന്നിനെയാണെന്നു പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യന്റെ 'മോണോഗാമി' (ഏക ഭാര്യാ/ ഭാര്തൃത്വം)ശാരീരികവും സാമൂഹ്യവുമായ ഇത്തരം ഒരു ആവശ്യത്തിൽ നിന്ന് ഉയർന്നു വന്നതാണെന്ന് വിശ്വസിക്കുന്ന നര വംശ ശാസ്ത്രഞ്ജരും ഉണ്ട്. പുതു തലമുറ സുരക്ഷിതമാം വണ്ണം വളർന്നു വരാൻ പുരുഷൻ സ്ത്രീയുടെ സമീപം ഒരു ചുരുങ്ങിയ കാലത്തേക്കെങ്കിലും വർത്തിക്കണം എന്ന പ്രകൃതി നിയമത്തിലത്രേ ഏക ഭാര്യാ/ഭർത്രുത്വതിന്റെ ഭീജങ്ങൾ കുടി കൊള്ളുന്നത്.
പക്ഷെ ഇത് പൂര്ണ്ണമായും ശരിയാണോ. മനുഷ്യന്റെ കാര്യത്തിലെങ്കിലും. ഗോത്രങ്ങളായി ജീവിച്ച മനുഷ്യന് ഇണയുടെ കാര്യത്തിൽ നിശ്ചിതത്വം ഒന്നും ഇല്ലായിരുന്നു. ആരും അവന്റെ ഇണയാകാം എന്ന സ്ഥിതി. ഗോത്ര തലവന്റെ കീഴിൽ കുട്ടികൾക്ക് ശാരീരിക ആപത്തുകൾ ഉണ്ടാകേണ്ടാതിന്റെയോ അതിനെ പ്രതിരോധിക്കാൻ കുട്ടികളെ പ്രത്യേകം സംരക്ഷിക്കെണ്ടാതിന്റെയോ ആവശ്യം വന്നിരിക്കാൻ ഇടയില്ല. അപ്പോൾ മോണോഗാമി/ചാരിത്ര്യം എന്നിവയൊക്കെ ആദ്യം വ്യക്തമാക്കിയ സാമ്പത്തിക കാരണങ്ങളിൽ നിന്ന് തന്നെ ഉരുത്തിരിഞ്ഞു വന്നതാകാനാണ് സാധ്യത കൂടുതൽ.
മനുഷ്യ ചരിത്രത്തിൽ 'പിതാവ് ' ഇല്ലാത്ത ഒരു കാലഘട്ടം ഉണ്ടായിരിക്കാൻ ഇടയുണ്ട്. പിതൃത്വം ഇല്ല എന്നല്ല ഈ പറഞ്ഞതിന് അർഥം, പുനസൃഷ്ടിക്കു പുരുഷന്റെ ആവശ്യമില്ലെന്ന് വിശ്വസിച്ചതോ , അല്ലെങ്കിൽ അവൻ ആരെന്നു വ്യക്തമായി അറിയാതിരുന്നതോ ആയ കാലം. മനുഷ്യൻ കൂട്ടമായി ഇണ ചേർന്ന് ജീവിച്ച ഒരു കാലം. അന്നും ജനിച്ചു വീണ കുട്ടികൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാൻ ഇടയില്ല. വ്യവചെദിച്ചു അറിയാവുന്ന അമ്മ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ.
അത്തരത്തിൽ മനുഷ്യൻ ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ് ആയി ജീവിച്ചു വന്ന കാലത്ത് എന്നോ ആണ് സ്വകാര്യ സ്വത്തു ഒരു ആഘാതം പോലെ അവന്റെ മുന്നില് ജനിച്ചു വീണത്. അതിന്റെ പരിണിത ഫലമായി ഭാവി തലമുറയ്ക്ക് സ്വത്തു കൈമാറ്റം ചെയ്യുന്ന രീതിയും നിലവിൽ വന്നു. നേരിട്ടുള്ള രക്ത ബന്ധങ്ങൾക്ക് സ്വത്തു കൈ മാറ്റം ചെയ്ത ആ വേളയിൽ പുരുഷന്റെ സ്വത്തിന്റെ അവകാശിയായി വന്നത് അവന്റെ നേരിട്ടുള്ള ബന്ധമായ (ഒരേ ഗർഭ പാത്രത്തിൽ നിന്ന് വന്നവരായ) അവന്റെ സഹോദരീ സഹൊദർനമ്മാർ മാത്രമോ അല്ലെങ്കിൽ സഹോദരിയുടെ സന്തതികളോ ആയിരുന്നു. സ്വന്തം സന്തതികളെ കുറിച്ചുള്ള വ്യക്തമായ അറിവില്ലാതിരുന്ന പുരുഷനെ സംബന്ധിചെടത്തോളം സ്വത്തിന്റെ അവകാശി പെങ്ങളുടെ മക്കളായി തീര്ന്നു.(മരുമക്കത്തായത്തിന്റെ തുടക്കം ഇവിടെയാണ് )
സ്വന്തം സന്തതികൾ ജീവിച്ചിരിക്കുമ്പോൾ തന്റെ സ്വത്തുക്കൾ മറ്റുള്ളവർ ആഹരിക്കുന്നത് എന്തിനു എന്ന സ്വാർത്ഥ ചിന്ത ആണിന്റെ മനസ്സിൽ ഇക്കാലത്ത് എന്നെങ്കിലും കയറി വന്നിരിക്കാം. പക്ഷെ അതിനു പ്രതിബന്ധമായി നില്കുന്നത് സ്ത്രീയുടെ പരപുരുഷ ഗമനം (?) എന്ന അന്നത്തെ സാമൂഹ്യ നീതിയാണ് . അപ്പോൾ തന്റെ സ്വത്തുക്കൾ തന്റെ സന്തതികൾക്ക് തന്നെ ലഭിക്കണം എന്നുണ്ടെങ്കിൽ സ്ത്രീയുടെ പര പുരുഷ ബന്ധം ഒഴിവാക്കുകയെ ഒക്കൂ എന്ന ബോധം അവനിൽ ഉണ്ടായി. ഇവിടെയാണ് സ്ത്രീയുടെ ചാരിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. പക്ഷെ പുരുഷന്റെ പര സ്ത്രീ ബന്ധത്തിന് ഇത് കൊണ്ടു ശമന മുണ്ടായില്ല എന്ന് ഈ കഥയിൽ നിന്ന് തന്നെ മനസ്സിലാക്കാം. അപ്പോൾ ഏക ഭാര്യാത്വതിനു കാരണമെന്തെന്നു അന്വേഷിക്കുന്നവർക്ക് ആദ്യം പറഞ്ഞ രണ്ടാമത്തെ കാരണം സഹായകമായേക്കും.
ഏക ഭാര്യാ/ ഭർത്രുത്വം നില നിന്ന് പോകേണ്ട പ്രാചീനമായ കാരണങ്ങൾ ഒന്നും തന്നെ ഇന്ന് ഈ ലോകത്ത് അത് പോലെ നിലനിൽകുന്നില്ല. കാരണം ഇല്ലാതായിട്ടും തുടരുന്ന ഒരു ജീവിത രീതിയെ നാം ആചാരം എന്ന പേരിലാണ് വിളിക്കുന്നത്. ആ കണക്കിന് ഇന്നത്തെ ഈ ഏക ഭാര്യ/ഭാര്തൃ രീതി മനുഷ്യൻ കൊണ്ടു നടക്കുന്ന ഒരു ആചാരം മാത്രമാണ്. കാരണങ്ങൾ നശിച്ചു നില കൊള്ളുന്ന ആചാരങ്ങൾ ഒറ്റയടിക്ക് ഇല്ലാതായി പോകുന്നില്ല. അവ മതാചാരങ്ങളെ പോലെ ലോകത്ത് കുറെ കാലം അതെ പടി നിലനിന്നു പോകും. പക്ഷെ അവയ്ക്ക് സമാന്തരമായി അവയെ എതിരിട്ടു ഇല്ലാതാകാൻ ശ്രമിക്കുന്ന ഒരു യുവ ജന വിഭാഗവും വളർന്നു വരും. മതത്തിന്റെ കാര്യത്തിൽ നാം വിരോധികളെ കാണുന്നത് പോലെ ഇവിടെയും ഉത്പതി ഷ്നു ക്കളായ യുവാക്കൾ ഇതിനെതിരെ സംഘം ചേരും. ആദ്യം ചായ പീടികകളിലും, പാർകുകളിലും പിന്നീട് നാടു റോഡുകളിൽ തന്നെയും അവരുടെ പ്രതിഷേധങ്ങൾ പടർന്നു കയറും. അത് സദാചാര ഭ്രംശ ത്തേക്കാൾ കാലാ കാലാ കാലമായി മനുഷ്യൻ കൊണ്ടു നടന്ന ഒരു സ്ഥാപനത്തിന്റെ തകർച്ചയുടെ തുടക്കമാണെന്ന് മാത്രം മനസ്സിലാക്കുക. അതിനെ നമുക്ക് തടുത്തു നിർത്താൻ ആവില്ല. കാരണം ആ സ്ഥാപനം പൂര്ണമായും തകരുന്നത് വരെ അത് തുടർന്ന് കൊണ്ടെ ഇരിക്കും.