രമേശ് മണ്ടോടി ഏകനായി വീട്ടിലിരിക്കുന്നു . അദ്ധേഹത്തിന്റെ ഒന്നാമത്തെ ദിവസത്തെ ചിലവുകൾ.
കുളിക്കാൻ പറയാൻ ഇവിടെ ആരും ഇല്ലാത്തത് കൊണ്ടു കുളി നിർത്തി. അല്ലെങ്കിലും ഈ മഴയത്ത് കുളിക്കുന്നവർ വിഡ്ഢികൾ ആണെന്നാണ് ആശീർ പറയുന്നത്
1. ഭക്ഷണം : രാവിലെ നാല് ചപ്പാത്തി ഒരു കാള കണ്ണ് (ഇരുപതു രൂപ- തീയുടെ വില അവസാനം കൂട്ടുന്നതായിരിക്കും)
2. ഉച്ചക്ക് : ചോറ് (ഓ സീ )
3. വൈകുന്നേരവും ഇടക്കിടക്കും ജീരക വെള്ളം.
4. രാത്രി. അഞ്ചു ചപ്പാത്തി വീണ്ടും കാള കണ്ണ് (ഇരുപത്തി നാല് രൂപ)
അടുത്തതായി തീയുടെ വില : ഗാസിനു ഒരു മാസം അഞ്ഞൂറ് കൂട്ടിക്കോ. അപ്പോൾ ദിവസം ഒന്നുക്ക് 17 രൂപ (ഇത് നമ്മുടെ വീട്ടുകാര് ഏകദേശം നാല് മണിക്കൂർ നേരത്തേക്ക് നടത്തുന്ന നിർമ്മാണ പ്രക്രിയയുടെ ചിലവാണ്. നമ്മക്ക് വെറും അര മണിക്കൂർ തീ മാത്രം. അപ്പോൾ 17 ഹരിക്കണം എട്ടു = ഏകദേശം രണ്ടു രൂപ.
ഇപ്പോൾ ആകെ അമ്പതു രൂപ ആയി. പക്ഷെ ഇതിനോട് ഓ സീ ചോറിന്റെ ഗാർഹിക വില കൂടി കൂട്ടിയാലേ കണക്കു ശരിയാകൂ. അത് ഒരു ഇരുപതു തന്നെ കിടക്കട്ടെ. അപ്പോൾ ആകെ എത്ര ആയി . അതെ 70 രൂപ
ഇനി ഒരു ഏകാന്ത പഥികനു എന്തൊക്കെ ചെലവ് വരാനിടയുണ്ട് എന്ന് കൂടി കണക്കു കൂട്ടി നോക്കാം.
ഇനി ഒരു ഏകാന്ത പഥികനു എന്തൊക്കെ ചെലവ് വരാനിടയുണ്ട് എന്ന് കൂടി കണക്കു കൂട്ടി നോക്കാം.
കറന്റ് ചെലവ് ഇന്ന് ഞാൻ മീറ്റർ നോക്കിയപ്പോൾ അര യുണിറ്റ് . അതായത് രൂപ രണ്ടു മാത്രം ആ വകയിൽ ചെലവ്.
പിന്നെ ഉള്ളത് അലക്കിന്റെ ചിലവാണ്. ഒരു ഷർട്ടും മുണ്ടും ലുങ്ങിയും മറ്റേ വകകളും അങ്ങേ അറ്റം ഒരാഴ്ച വരെയേ പോകൂ. (ചിരിക്കരുത്. ഞാൻ ഏകാനാനെന്നുള്ള കാര്യം നിങ്ങൾ മറന്നു പോകുന്നു.) ഏകാന്ത പഥികരുടെ അലക്കു എന്നത് പച്ച വെള്ളത്തിൽ കുറച്ചു ബാതിംഗ് സോപ്പ് കലക്കി അതിൽ കുപ്പായം മുക്കി എടുക്കലാണ്. അത് കൊണ്ടു വസ്ത്രങ്ങൾക്ക് നല്ല വൃത്തി കിട്ടും. സാധാരണ അലക്കുമ്പോൾ മറ്റുള്ള അഴുക്കുകൾ പുറത്തേക്കു പോകുകയും ഡിടെർജെന്റിലെ അഴുക്കുകൾ ഉള്ളിലേക്ക് വരികയും ആണല്ലോ ചെയ്യുന്നത്. നല്ല മണമുള്ള അഴുക്കുകളെ നമുക്ക് പണ്ടെ ഇഷ്ടമാണല്ലോ.
കുളിക്കാൻ ആരും പറഞ്ഞില്ലെങ്കിലും ആഴ്ചയിൽ ഒരു തവണ എങ്കിലും കുളിചില്ലെങ്കിൽ മോശമല്ലേ. അപ്പോൾ കുളിയും അലക്കും ഒരു ദിവസം ആക്കിയാൽ നല്ലതെന്ന് തോന്നുന്നു. ഒരു സോപ് ഞാൻ ഒറ്റയ്ക്ക് ഉപയോഗിച്ചാൽ ഒരു കൊല്ലം വരെ പോകും. അപ്പോൾ അതിന്റെ വില കണക്കിലെടുക്കേണ്ട കാര്യമില്ല. പിന്നെ അലക്കുന്നത് കൊണ്ടു കുറച്ചു സോപ്പ് ചെലവ് കൂടിയേക്കാം. എന്നാലും ഒരു രണ്ടു മാസം എങ്കിലും പോകും. ആ വകയിൽ ഒരു ദിവസത്തെ ചെലവ് ഒരു രണ്ടു രൂപ തന്നെ കിടക്കട്ടെ.
ഇനി പല്ല് തേക്കുന്നതിന്റെ ചെലവ്. അത് പറഞ്ഞപ്പോഴാണ് പണ്ടു തിരുവനന്തപുരത്ത് താമസിക്കുമ്പോഴുള്ള ഒരു സംഭവം ഓർമ്മ വന്നത്. എന്റെ സഹ മുറിയൻ ഏതോ ഒരു പല്ല് തേപ്പു പൊടിയായിരുന്നു ഉപയോഗിക്കാറു. കുറെ കാലം കഴിഞ്ഞിട്ടും ഈ പൊടി തീരുന്നത് കാണാത്തത് കൊണ്ടു ഞാൻ അവനോടു ചോദിച്ചു. 'എന്താടോ തന്റെ തേപ്പു പൊടി ഉപയോഗിക്കുന്തോരും കൂടി വരുന്നുണ്ടോ? അപ്പോൾ അവൻ വളരെ കൂൾ ആയി പറയുകയാ "ഓ ഞാൻ ഓർമ്മയുള്ളപ്പോഴേ പല്ല് തേക്കാരുള്ളൂ' . അപ്പോൾ ഞാൻ പറഞ്ഞു 'നമ്മളും അങ്ങനെ തന്നെ ആണ്. പക്ഷെ നമ്മക്ക് എല്ലാ ദിവസവും രാവിലെ ഓർമ്മ വരും.'
ഇപ്പോൾ പല്ല് തേപ്പിന്റെ കാര്യം എല്ലാ ദിവസവും ഓർമ്മ വരിക ഇല്ലെങ്കിലും , മിക്ക ദിവസങ്ങളിലും ഓർമ്മ വരും. ശ്രീരാട്ടന്റെ അമ്പതു രൂപയുടെ പൽ പൊടി ഒരു കൊല്ലത്തേക്ക് ഓടും. (സത്യമായും മിക്ക ദിവസങ്ങളിലും പല്ല് തെക്കാരുണ്ട്.). അപ്പോൾ അതിന്റെ ദിവസ ചെലവ് അവഗണിക്കാവുന്നതാണ്.
എല്ലാം കൂടി ആകെ നൂറു രൂപയിൽ താഴെ മാത്രം. അതായത് പ്രതിമാസം മൂവായിരം രൂപയിൽ താഴെ.
എന്റെ ദൈവമേ ഇത് സത്യമോ.
പണ്ടു പണ്ടു പണ്ടു നികോസ് കസാൻ സാകീസ് എന്ന ഒരാള് പറഞ്ഞു മനുഷ്യന് സുഖമായി കഴിയാൻ വളരെ കുറച്ചേ വേണ്ടു. പക്ഷെ അവനു എല്ലാം കൂടുതലായി കിട്ടി എന്ന്.
No comments:
Post a Comment