Wednesday, 22 October 2014

രോഗ പരിശോധനയും ആകാംക്ഷയും

പ്ലാട്ഫോമിൽ വണ്ടി കാത്തു നികുന്നവന് ഒരു ആകാംക്ഷയുണ്ട്. വണ്ടി കൃത്യ സമയത്തോ അല്പം വൈകിയോ എത്തുമെന്നും താൻ അതിൽ കയറും എന്നും ഉറപ്പുള്ളപ്പോൾ കൂടി അവനു കാരണ മറിയാത്ത ഒരു ആകാംക്ഷയുണ്ട്. ഈ ആകാംക്ഷകൊണ്ട് അവന്റെ ആയുസ്സ് ഒന്നോ രണ്ടോ മിനുട്ട് കൂടുകയോ കുറയുകയോ ചെയ്യാൻ ഇടയുണ്ടോ എന്ന് എനിക്ക് അറിയില്ല.

പക്ഷെ പെനാൽടി ഷൂട്ട്‌ കാത്തു നിൽകൂന്ന ഗോളിയുടെയോ, അത് കണ്ടു നിൽകുന്ന കാണിയുടെയോ ആകാംക്ഷ അതിലും തീഷ്ണത ഉള്ളതാണ്. ഇവിടെയും ഒരു ഗോൾ അടിക്കുകയോ അടിക്കാതിരിക്കുകയോ ചെയ്തത് കൊണ്ടു ഗോളിക്കോ കാണിക്കോ കാര്യമായ അപകടങ്ങൾ ഒന്നും സംഭവിക്കുന്നില്ല. ഇവിടെയും ഭാഗ ഭാക്കുകൾ ആകുന്ന വ്യക്തികളുടെ ആയുസ്സിനെ ഈ ആകാംക്ഷകൾ എങ്ങനെയെങ്കിലും ബാധിക്കുമോ എന്നും എനിക്കറിയില്ല.

പക്ഷെ ആശുപത്രി വരാന്തയിൽ പരിശോധനാ ഫലം കാത്തിരിക്കുന്ന ഒരു ആരോഗ്യവാന്റെ ആകാംക്ഷ ഇതിലും എത്രയോ കടുത്തതാണ്. അവൻ ഫലം വരുന്നത് വരേയ്ക്കും ഉലാത്തി കൊണ്ടിരിക്കയാണ്. ആകാംക്ഷയെ തണുപ്പിക്കാൻ, അല്ലെങ്കിൽ ചൂടാക്കി ഇല്ലാതാക്കാൻ. പക്ഷെ ആകാംഷ തണുക്കുകയോ, ചൂട് കൊണ്ടു ആവിയാകുകയോ ചെയ്യുന്നില്ല. ആ വേളകളിൽ ഒരു പത്തു പ്രാവശ്യം നിങ്ങൾ അവന്റെ രക്ത സമ്മർദം അളന്നു നോക്കുക. അത് വളരെ കൂടിയതായി കാണാം. ഒരിക്കൽ ഇങ്ങനെ ഒരവസരത്തിൽ ഞാൻ രക്ത സമ്മർദം നോക്കിയപ്പോൾ അതി വളരെ കൂടിയതായി കണ്ടപ്പോൾ ഡോക്ടര പറഞ്ഞു, 'ആകാംക്ഷയൊക്കെ മാറിയാൽ സമാധാനമായി ഇരുന്നു ഒന്ന് കൂടെ നോക്കുക' എന്ന്. അപ്പോൾ ഞാൻ ചോദിച്ചു 'ഇതേ ആകാംക്ഷ എല്ലാ കാലവും നില നിന്നാൽ എന്റെ രക്ത സമ്മർദം കുറയുകയില്ല എന്നല്ലേ അതിനു അർഥം'. ഡോക്ടർ ചരിക്കുക മാത്രം ചെയ്തു. പക്ഷെ ഇപ്പോൾ പ്രസ്താവിച്ച ഈ ആകാംക്ഷ നിന്റെ ആയുസ്സ് എത്രയോ കുറയ്ക്കും എന്ന് എനിക്ക് പൂർണ്ണ ബോധമുണ്ട്. രോഗമില്ലാതെ, വെറും ആകാംക്ഷ കൊണ്ടു മാത്രം മരിച്ചു പോയ കുറച്ചു പേരെയെങ്കിലും എനിക്കറിയാം. കുറച്ചു പേരല്ലേ ഉള്ളൂ എന്നാണു നിങ്ങളുടെ സമാധാനമെങ്കിൽ , സമാധാനിക്കാൻ വകയില്ല എന്ന് ഞാൻ ആദ്യമേ പറഞ്ഞു കൊള്ളട്ടെ. കാരണം ആകാംക്ഷ കൊണ്ടു മരിക്കാത്തവർ മിക്കവരും രോഗം കൊണ്ടോ രോഗ ചികിത്സകൊണ്ടോ മരിച്ചു പോകയാൽ ഞാൻ അവരെ ആകാംക്ഷാ മരണ ഗണത്തിൽ പെടുത്താഞ്ഞതാണ്. ഇവിടെയും നമുക്ക് പറയാം, ഈ ആകാംക്ഷ അസ്ഥാനത്താണ്, രോഗമില്ലാതിരുന്നാലും നീ ഇന്നല്ലെങ്കിൽ നാളെ ചത്തു പോകാം, അതിനെ കുറിച്ച് പ്രത്യേകമായി വേവലാതി പെടേണ്ട കാര്യമില്ല എന്നൊക്കെ. പക്ഷെ നടക്കാത്ത കാര്യമാണ്.

സ്ഥിതി അങ്ങനെ ഒക്കെ ആയ സ്ഥിതിക്ക് ഒരാള് ഈ ആകാംക്ഷയെ ദൂരീകരിക്കാൻ യത്നിക്കുന്നതിനെ നമുക്ക് കുറ്റം പറയാൻ പറ്റില്ല. പക്ഷെ അതിനു ഒരു വഴി മാത്രമേ ഉള്ളൂ. രോഗ പരിശോധന പൂർണ്ണമായും ഒഴിവാക്കൽ. പക്ഷെ അത് പറയുമ്പോഴേക്കും നിങ്ങൾ ഞെട്ടി. പക്ഷെ ഞെട്ടേണ്ട കാര്യമില്ല. വര്ത്തമാന കാലത്ത് നടന്ന പല പഠനങ്ങളും അതാണ്‌ സൂചിപ്പിക്കുന്നത്. രോഗങ്ങൾ നേരത്തെ പരിശോധിച്ച് അറിഞ്ഞത് കൊണ്ടു രോഗ നിവാരണത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടായതായി പല ഡോക്ടർ മാറും വിശ്വസിക്കുന്നില്ല . നേരത്തെ രോഗമറിയുന്നവർ നേരത്തെ മരിക്കുന്നൂ എന്നാണു ഞാൻ എന്റെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയത്.

അത് കൊണ്ടു ഞാൻ ഇപ്പോൾ എല്ലാ രോഗ പരിശോധനകളും നിർത്തി. വയസ്സ് 60 ആയില്ലേ. നിർത്തിയാലും വല്യ കുഴപ്പമില്ല എന്ന് ഇപ്പോൾ തോന്നിയത് അത്കൊണ്ടാണ്. പക്ഷെ നിങ്ങൾ ഞാൻ പറഞ്ഞത് കൊണ്ടു നിർത്തണം എന്നില്ല. വെറുതെ നിങ്ങളുടെ ചുറ്റുപാടുകളിൽ നടക്കുന്നത് എന്താണെന്ന് മാത്രം പഠിക്കുക അറിയുക . എന്നിട്ട് മാത്രം തീരുമാനം എടുക്കുക. പക്ഷെ നിങ്ങൾ അത് ചെയ്യില്ല എന്ന് എനിക്കറിയാം. ഒരു ദൈവ വിശ്വാസിയെ പോലെ നിങ്ങളും പരിശോധന എന്ന അന്ധ വിശ്വാസത്തിൽ അമർന്നിരിക്കുകയാണല്ലോ.

No comments:

Post a Comment