ഒരു കാർ ഡ്രൈവർക്ക് ഒരു കടത്തുകാരനെ പോലെ ആകാൻ കഴിയില്ല. കാരണം കാർ അവനു വീടുവരെ ഓടിച്ചു കൊണ്ടു പോകാം. കടത്തുകാരന് പുഴ കടന്നാൽ പിന്നെ തന്റെ തോണിയും എടുത്തും നടക്കാൻ കഴിയില്ല. നമ്മളെല്ലാവരും കാർ ഡ്രൈവറെ പോലെയാണ്. അത് കൊണ്ടാവണം ബുദ്ധൻ തന്റെ ഉപമക്ക് കടത്തു കാരനെ ഉപയോഗിച്ചത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മളൊക്കെയും പുഴ കടന്നതിനു ശേഷവും തോണി എടുത്തു നടക്കുന്ന കടത്തുകാർ ആണ്. സ്ത്രീ പുരുഷ ബന്ധങ്ങളിൽ അല്ലാതെ മറ്റിടങ്ങളിൽ നമ്മൾ അതിന്റെ ആഘാതങ്ങൾ ഏറ്റു വാങ്ങുന്നവർ ആണ്. പക്ഷെ സ്ത്രീ എന്നും നമുക്ക് ഒരു മാനസിക പ്രശ്നമായിരുന്നു. മറ്റുള്ള വസ്തുക്കളിൽ നിന്ന് വ്യതിരിക്തമായി , അതിനു ചിന്തിക്കുവാനും, തീരുമാനം എടുക്കുവാനും , അത് മൂലം നമ്മുടെ അസൂയ്യയെ ത്വരിത പ്പെടുത്തുവാനും ഉള്ള സിദ്ധി ഉണ്ടായിരുന്നു. സ്വത്തിന്റെ പ്രശ്നം മറ്റിടങ്ങളിൽ നമുക്ക് പറഞ്ഞു തീർക്കാമെങ്കിലും, ഇതിൽ അത് അത്ര എളുപ്പമായിരിക്കയില്ല. സമൂഹ വിവാഹം എന്ന ഒരു സ്ഥാപനം ഇവിടെ നില നിന്നിരുന്നു എന്നത് നാം എത്ര അറുപ്പോടെ ആണ് കാണുന്നത്. പക്ഷെ അപ്പോഴും നമ്മൾ റോഡിലെ നടന്നു പോകുന്ന സ്ത്രീയെ ഒളികണ്ണിട്ടു നോക്കുന്നു.സ്വകാര്യ സ്വത്തു ഇല്ലായിരുന്നെങ്കിൽ ഒരിക്കലും നമുക്ക് ഇന്നത്തെ വിവാഹ സമ്പ്രദായം ഉണ്ടാകുമായിരുന്നില്ല. ഗോത്ര വിവാഹങ്ങൾ തന്നെ ആയിരുന്നു ഇതിലും മെച്ചം.
No comments:
Post a Comment