Wednesday, 22 October 2014

ഒരിക്കൽ ഒരു ശില്പ പ്രദർശനം കാണാൻ പോയ ഞാൻ മനോഹരമായ ഒരു ശില്പത്തിന് മുന്നിൽ തരിച്ചു നിന്നു. ശിൽപം ഏതാണ്ട് ഇപ്രകാരമായിരുന്നു. ഉരുണ്ട ഒരു പാത്രം പോലെ ഉള്ള അടിഭാഗം. അതിനു മേലെ ഒരു തളിക അതിന്നു മേലെ മരത്തിന്റെ മറ്റൊരു ശിൽപം. അത് ആരുടെതെന്ന് ഞാൻ സംഘാടകരിൽ ഒരുത്തനോട്‌ ചോദിച്ചപ്പോൾ അവൻ പറഞ്ഞു. 'ഓ . അത് ശിൽപം ഒന്നുമല്ല. കുടിക്കാനുള്ള വെള്ളം വച്ച പാത്രമാണ്' എന്ന്. ഇതാണ് എന്റെ കലാബോധം



അമ്മ എന്നത് ഒരു പിസിക്കൽ യാതാർത്യമെ അല്ല എന്നാണു ഈദിപ്പസിന്റെ കഥ നമ്മളെ പഠിപ്പിച്ചത്. അടുത്തു നിൽക്കുമ്പോഴേ അമ്മ അമ്മയാകുന്നുള്ളൂ. അല്ലെങ്കിൽ അവൾ വെറും ഒരു പെണ്ണാണ്. നമുക്ക് ഭോഗിക്കാവുന്നവൾ. ജ്ഞാനം ഇല്ലാത്തതല്ല പ്രശ്നം, അത് അധികമുള്ളതാണ്. ജീവിതത്തിൽ പ്രയോഗത്തിൽ വരുത്താത്ത ജ്ഞാനം അനാവശ്യമാണ്. നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം എന്ന് ഉരുവിട്ട് പഠിച്ചത് കൊണ്ടു കാര്യമില്ല. അയൽകാരനെ സ്നേഹിച്ചു കൊണ്ടു നാം ആ ജ്ഞാനം ഇല്ലായ്മ ചെയ്യണം.


Joy is seeing a flower
And 
Pleasure is plucking a flower


ആത്മഹത്യയെ കുറിച്ച് ഒരിക്കൽ ഞാൻ വല്ലാതെ വെവലാതിപ്പെട്ടിരുന്നു. ആത്മഹത്യാ തീരുമാനത്തിന്റെ പാർശ്വോല്പന്നങ്ങളിൽ ഒന്നായ അനിയന്ത്രിത സ്വാതന്ത്ര്യം ഒരിക്കൽ എന്നെ പ്രലോഭിപ്പിചിരുന്നതായി ഞാൻ വിശ്വസിക്കുന്നു. ഇനി അങ്ങോട്ട്‌ ഈ അനിയന്ത്രിത സ്വാതന്ത്ര്യം ഏതു തരത്തിൽ മനുഷ്യൻ ഉപയോഗിക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും മനുഷ്യന്റെ ഭാവി എന്ന് പോലും ഞാൻ സംശയിക്കുന്നു. ആത്മഹത്യ ചെയ്യാൻ ഉറച്ചവൻ മരിച്ചവനാണ്. ഒരിക്കൽ മരിച്ചവനെ ആർക്കും വീണ്ടും കൊല്ലാനാവില്ല. ഈ അറിവാണ് അവനെ മരണത്തിനു അതീതനാക്കുന്നത്. ദൈവത്തെ പോലെ എല്ലാം നശിപ്പിക്കാൻ പ്രാപ്തി ഉള്ളവനാക്കുന്നത്. ആത്മഹത്യ ചെയ്യാനുറച്ചു, പക്ഷെ മറ്റുള്ളവർ തന്നെ കൊല്ലുന്നത് വരെ ഞാൻ ജീവിച്ചു കൊണ്ടിരിക്കും എന്ന് തീരുമാനിച്ച മനുഷ്യരാണ് ഇന്ന് പലരുടെയും ഉറക്കം കെടുത്തുന്നത്.

പെട്ടന്ന് ഒരു സുപ്രഭാതത്തിൽ, ജീവിതത്തിൽ വിരക്തി തോന്നി , കയറിൽ തന്റെ ജീവിതം അവസാനിക്കുന്ന സാധാരണ മനുഷ്യനിൽ നമ്മൾക്ക് മനസ്സിലാക്കാൻ പറ്റാത്ത ഒരു മഹത്വമുണ്ട്‌. ജീവിതം തനിക്കു താങ്ങാൻ പറ്റുന്നതിനു അപ്പുറമാണെന്ന് അറിയുമ്പോഴും, അത് അവസാനിപ്പിക്കുന്നതിന് മുൻപ് തനിക്കു പലതും ചെയ്തു തീർക്കാൻ ആവുമെന്നു അറിയുമ്പോഴും, അവൻ സമചിത്തതയോടെ നിലകൊള്ളുകയാണ്. തന്റെ ജീവിതം മറ്റുള്ളവർക്ക് ഒരു ഭാരമോ വേദനയോ ആക്കാതെ അവൻ അപ്രത്യക്ഷ നാകുകയാണ്. അവൻ ശരിക്കും മഹാനല്ലേ.

No comments:

Post a Comment