Wednesday, 22 October 2014

എന്റെ വലിയമ്മ പറഞ്ഞ കഥയാണ്. അല്ലെങ്കിൽ നടന്ന സംഭവമാണോ എന്നും അറിയില്ല. പണ്ടത്തെ ചൈന ഇന്ത്യ യുദ്ധ സമയത്ത് നമ്മുടെ നാട്ടിലെ ഒരു കമ്മ്യൂണിസ്റ്റ്‌കാരൻ ചൈനീസ് ഭാഷ പഠിക്കാൻ തുടങ്ങി. കാരണം എന്താണെന്ന് ചോദിച്ചപ്പോൾ അയാള് പറഞ്ഞു, യുദ്ധം കഴിഞ്ഞാൽ നമ്മള് ഓരോട് എന്തെങ്കിലും സംസാരിക്കുക ഒക്കെ വേണ്ടേ. അത് കൊണ്ടു ഇപ്പോഴേ പഠിച്ചു കളയാം എന്ന് വിചാരിച്ചു.എന്ന് . ഇതിനെയാണ് നാം ദേശ സ്നേഹം എന്ന് പറയുന്നത്. സ്നേഹം വേറൊരു ദേശത്തോട് ആയി പോയി എന്ന് മാത്രം.

അപ്പൂപ്പാ അപ്പൂപ്പന്റെ പേരെന്താ 
അൽ ഷമീർ 
അമ്മൂമ്മേ അമ്മൂമ്മേടെ പേരെന്താ 
അമ്നെഷ്യ

ശവമടക്ക് കഴിഞ്ഞു
വീട്ടിൽ പോകവേ 
ആലിൻ ചുവട്ടിലിരുന്നു പടച്ചോൻ 
എന്നെ വിളിച്ചു.
എന്തെടെ എവിടെ പോയതാ? 
ഹോ. ഒന്നുമില്ലേ
അവനെ നമ്മിളിന്നു കുഴിച്ചിട്ടു
ആരെടെ ഈ അവൻ?
അവനോ നിന്റെ പഴയ ശത്രു.
നിന്നെ കൊല്ലാൻ
അരിവാളെടുത്തു നടന്നവൻ
കൊന്നതാണോടാ?
അല്ലെ രോഗം വന്നു ചത്തതാണേ
അവനെന്തു രോഗം?
എന്നും രോഗമായിരുന്നെ
ആളറിയാഞ്ഞതാ കാൻസർ
പണ്ടെ ദ്രവിക്കാൻ തുടങ്ങിയതാ
ഇപ്പൊ ചത്തു


ഒരിക്കൽ റോഡ്‌ അരികിലൂടെ പോകുമ്പോൾ കാലിലെ കുഷ്ഠ രോഗ വ്രണം മുഴുവൻ ഈച്ചയിൽ പൊതിഞ്ഞ ഒരു കുഷ്ഠ രോഗിയെ കണ്ടു ഞാൻ. എന്താടോ , വെറുതെ ഇരിക്കുന്ന നിനക്ക് ഈ ഈച്ചകളെ മുഴുവൻ ആട്ടി പായിച്ചു കൂടെ. ഞാൻ അവനോടു ചോദിച്ചു. അതിനു അവൻ തന്ന മറുപടി.
വേണ്ട സാറേ, ഇപ്പോൾ അവിടെ ഇരിക്കുന്ന ഈച്ചകളൊക്കെ എന്റെ ചോര കുടിച്ചു വീർത്ത് തളര്ന്നിരിക്കുകയാണ്. അവയ്ക്ക് ഇനി ഒരിറ്റു ചോര കൂടുതൽ കുടിക്കാൻ ആവാത്ത നിലയിലാണ്. അവ അവിടെ തന്നെ ഇരിക്കുന്നതാണ് എനിക്ക് നല്ലത്. ഞാൻ അവയെ ആട്ടി പായിച്ചാൽ പുതിയ ഒരു കൂട്ടം ഈച്ചകൾ വന്നു കാലിൽ കടിച്ചു തൂങ്ങുകയും വീണ്ടും ചോര വലിച്ചു കുടിക്കുകയും ചെയ്യും.

one day my mother was washing her hands continuously with soap. . when asked why, she told me that as and when she washed her hands and turn around, her hands will again be filled with new sets of bacteria in the air and so she had to wash it again. so finally she had decided never to come out of the wash basin and lived there for ever

പടക്കം പൊട്ടിക്കുക എന്നത് വെടി മരുന്നിന്റെ ഏറ്റവും സമാധാനപരമായ ഉപയോഗമാണ്. ലോകത്ത് ഇന്നുള്ള എല്ലാ വെടി മരുന്നുകളും ഈ ദീവാലിക്കു പടക്കങ്ങളായി പൊട്ടി തീർന്നെങ്കിൽ എത്ര നന്നായിരുന്നു.



മോനെ , മോൻ ഇരുന്നു നല്ലോണം പഠിച്ചോ. എന്നാല് വൈകുന്നേരം അച്ഛൻ പാർകിൽ കൊണ്ടു പോയി കുട്ടികള് ഐസ് ക്രീം തിന്നുന്നത് കാണിച്ചു തരാം..

എന്നാ ഞമ്മക്കിനി ഷെയർ ആയിട്ട് ഒരു കുപ്പി ഹോർലിക്സ് വാങ്ങി കുടിക്കാം. ആദ്യം ഒരു കുപ്പി പാച്ചു വാങ്ങിച്ചോ.

ഓ ക്കെ

വാങ്ങിച്ചു രണ്ടാഴ്ച കഴിഞ്ഞു എല്ലാം തീർന്നപ്പോൾ

ഈ ഹോർലിക്സ് പരിപാടി മഹാ ബോറാണ്. നമുക്ക് ഒരു കുപ്പി അച്ചാറു ഷെയർ ആയി വാങ്ങിക്കാം. ആദ്യം പാച്ചു വാങ്ങിച്ചോ.

ഓ ക്കെ

കഥ അങ്ങനെ തുടരുന്നു


നിങ്ങളെ ചീത്ത പറയുന്നവനെ നിങ്ങളുടെ പറമ്പത്ത് ഒരു കുടില് കെട്ടി താമസിപ്പിക്കാനാണ് കബീർ ദാസ് പറഞ്ഞത്. അങ്ങനെ അത് കേട്ട് കേട്ട് നിങ്ങൾ നല്ലവനാകും എന്നത്രെ അദ്ദേഹം ഉദ്ദേശിച്ചത്. മറ്റൊരാളെ നന്നാക്കണമെന്ന് ആഗ്രഹിക്കുന്ന നമ്മൾ ഏവരും അയാളെ ചീത്ത പറഞ്ഞു കൊണ്ടിരിക്കുക. നമ്മൾ നന്നായില്ലെങ്കിലും മറ്റുള്ളോര് നന്നായിക്കോട്ടെ


1965
രാത്രി പത്തു മണി. ഞാൻ എന്റെ വീടിന്റെ വരാന്തയിലിരുന്നു കിഴക്ക് ദിക്കിലേക്ക് നോക്കുന്നു. ആറ്റു പുറം വയലിന് മേലെ അനാദിയായ ഇരുട്ട് പരന്നിരിക്കുന്നു. അങ്ങകലെ വയലളം കുന്നിന്റെ ശരീര വടിവുകൾ നാട്ടു വെളിച്ചത്തിൽ ഒരു നിഴൽ പോലെ കാണാം എങ്ങും ശാന്തത മാത്രം. ഈ ശാന്തതയിൽ എന്നെ തലോടി കൊണ്ടു കടന്നു പോയ ഇളം കാറ്റ് ആറ്റു പുറം വയലിലെ നെൽ കതിരുകളെയും തലോടിയിട്ടുണ്ടാകണം.

2010
രാത്രി പത്തു മണി. ഞാൻ എന്റെ വീടിന്റെ വരാന്തയിലിരുന്ന് കിഴക്ക് ദിക്കിലേക്ക് നോക്കുന്നു. ആറ്റു പുറം വയലിൽ എങ്ങും ദീപ പ്രളയം . അങ്ങകലെ വയലളം കുന്നു ദീപ പ്രഭയിൽ കുളിച്ചു കയറിയിരിക്കുന്നു. അവിടെയാണ് നമ്മുടെ കാൻസർ വാർഡ്‌.. ഒരു ഇളം കാറ്റ് പോലും ഇന്ന് നമ്മളെ തലോടി കൊണ്ടു കടന്നു പോകുന്നില്ല. ആറ്റു പുറം വയലുകളിൽ നമ്മൾ വീടുകൾ പണിയുമ്പോൾ അതിനു സമാന്തരമായി കുന്നിൻ പുറങ്ങളിൽ കാൻസർ വാർഡുകളും പണിയേണ്ടി വരുന്നു







No comments:

Post a Comment