Wednesday, 22 October 2014

രാവിലത്തെ കറി -- തള്ളി മൊളെഷ്യം

ആവശ്യമുള്ള വസ്തുക്കൾ
1. രണ്ടു തക്കാളി 
2. ഒരു ചെറിയ വലിയ ഉള്ളി
3. രണ്ടു കായ പച്ച മുളക്
3. അര സ്പൂണ്‍ ചുകന്ന മുളക് പൊടിച്ചത്
4. ഒരു നുള്ള് മഞ്ഞൾ
5 അര സ്പൂണ്‍ ഉപ്പു
6.രണ്ടു സ്പൂണ്‍ കൊകൊനട്റ്റ് ഓയിൽ
7. ഇല അഥവാ ചപ്പു അല്പം
8. ഗരം മസാല കുറച്ചു
ആദ്യം ഫ്രൈഇങ്ങ് പാൻ അടുപ്പത് വച്ച് ചൂടാക്കുക. നല്ലവണ്ണം ചൂടായാൽ അതിൽ ഓയിൽ ഒഴിക്കുക. അതോടൊപ്പം ചെറിയ കഷണങ്ങൾ ആക്കിയ ഉള്ളി, പച്ച മുളക്, ചെറിയതാക്കി മുറിച്ച തക്കാളി, ഉപ്പു , മഞ്ഞൾ, ഇവ ചേർക്കുക. (ഇലയും ഗരം മസാലയും ഒഴിച്ച് ബാക്കി ഉള്ളതൊക്കെ ചേർക്കുക എന്ന് പറഞ്ഞാലും മതി). ഉള്ളി പൊരിഞ്ഞു ഏകദേശം എന്റെ കളർ ആയാൽ ഗരം മസാലയും ഇലയും ചേർക്കുക. ഉടൻ വാങ്ങി വെക്കുക. ചൂടോടെ കഴിച്ചു നോക്കുക. ഒന്നിനും കൊള്ളില്ലെങ്കിൽ പൂച്ചക്കോ നായക്കോ കൊടുത്തു നോക്കുക. മിക്കവാറും അവയും കഴിക്കാനിടയില്ല. എങ്കിൽ കുപ്പ തോട്ടിയിലേക്ക് എറിഞ്ഞു കളയുക.

No comments:

Post a Comment