Wednesday, 22 October 2014

when all the explosives in the world are converted in to crackers, and when all the explosives in the world are so exhausted, the world will be a better place to live.

നമ്മുടെ സമൂഹത്തിനുള്ള കുഴപ്പം നാം അച്ഛനെയോ അമ്മയെയോ സ്നേഹിക്കാതതല്ല. നമുക്ക് ജീവനുള്ള വസ്തുക്കളോടുള്ള സ്നേഹം കുറഞ്ഞു വരുന്നു എന്നുള്ളതാണ്. ജട വസ്തുക്കളെ ആണ് നാം ഇന്ന് കൂടുതൽ സ്നേഹിക്കുന്നത്.

the doctor's advice : never take a pill if you are healthy. it is dangerous....................
the meaning.. the pill which is dangerous to a healthy man, is not at all dangerous to an unhealthy man.....
what an irony.

ഒരുത്തൻ ഹെൽമറ്റ് അണിഞ്ഞു വണ്ടി ഓടിക്കേണ്ടത് അവന്റെയോ അവന്റെ വീട്ടുക്കാരുടെയോ മാത്രം ആവശ്യമല്ല, നമ്മൾ നാട്ടുകാരുടെയും ആവശ്യമാണ്‌, കാരണം, അവൻ തല പൊളിഞ്ഞ് ചത്തുപോയാൽ അവന്റെ കുടുംബത്തിനു കൊടുക്കേണ്ട ഇൻഷുരൻസ് നമ്മളെ പോലെയുള്ള നാട്ടുകാരുടെ കീശയിൽ നിന്നാണ് പോകുന്നത്.

പണ്ടു നമ്മൾ പണം കൊടുക്കാതെ കാറ്റ് കൊണ്ടിരുന്ന സ്ഥലമായിരുന്നു തലശ്ശേരിയിലെ ഓവർബരീസ് ഫോളി. പിന്നീട് പണം വന്നു , നമ്മുടെ കാറ്റ് പോയി

ഞാൻ പടച്ചോൻ ആയിരുന്നെങ്കിൽ മനുഷ്യന്റെ ജീവിതം 30 ഇൽ നിർത്തുമായിരുന്നു. പരിമിതപ്പെടുതുമായിരുന്നു എന്നല്ല പറഞ്ഞത്. നിർത്തുമായിരുന്നു എന്നാണു. അതായത് 30 വർഷമാകുമ്പോൾ എല്ലാവരും കൃത്യമായി മരിക്കുന്നു എന്ന് അർഥം. ഒരു സെക്കണ്ട് അധികമോ കുറവോ ഇല്ല. ഇപ്പോൾ തന്നെ നമ്മള് മുപ്പതു വയസ്സുവരെ ജീവിക്കുകയും, അതിനു ശേഷം മരണത്തിലേക്ക് നടക്കുകയും ആണല്ലോ. ഈ 30 ഇൽ മരിക്കുന്ന ഈ രീതിക്ക് ഒരു ഗുണമുണ്ട്. ഒന്നാമത്തെ ഗുണം കൊലപാതങ്ങൾ ഉണ്ടാകില്ല എന്നതാണ്. 30 ഇലെ മരിക്കൂ എന്ന് ദൈവം തീരുമാനിച്ചവനെ ആര്ക്കെങ്കിലും കൊല്ലാൻ പറ്റുമോ. അല്ലെങ്കിൽ 30 ഇൽ മരിക്കുമെന്ന് ഉറപ്പുള്ളവനെ ആരെങ്കിലും കൊല്ലാൻ നിൽക്കുമോ. പിന്നെ ആത്മഹത്യ തൂക്കി കൊല എന്നീ തിന്മ്മകൾ . അങ്ങനെ എന്തൊക്കെ. മറ്റൊരു ഗുണം എന്തെന്നാൽ ആരും മരണം കാത്തു അധികമൊന്നും വീട്ടില് നില്ക്കേണ്ട എന്നതാണ്. സമയമായാൽ ഒരു രണ്ടു കെഷ്വൽ ലീവ് എടുത്തു തലേന്ന് ഇങ്ങു പോന്നാൽ മതി. ലീവ് എക്സ്ടെന്റ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. പണ്ടു നമ്മുടെ വലിയമ്മ മരിക്കാൻ കിടന്നപ്പോൾ നാം പെട്ട പാടു നമുക്കെ അറിയൂ. അധികമൊന്നും പറയുന്നില്ല. 60 നു ശേഷമുള്ള ജീവിതം ശരിക്കും മരണത്തെ കാത്തുള്ള ജീവിതമാണെന്ന് അറുപതിൽ എത്തിയവർക്ക് അറിയാം.





No comments:

Post a Comment