യുദ്ധത്തിനു മുൻപ് വരെയും നമ്മുടെ യുവാക്കൾ, കാല്പനിക പ്രേമത്തിന്റെയും കാമത്തിന്റെയും വ്യത്യാസം കൃത്യമായി മനസ്സിലാക്കുകയും, അവ രണ്ടിനെയും സമന്വയിപ്പിച്ച് യുക്തി പൂർവ്വം ജീവിച്ചു പോകുകയും ചെയ്തിരുന്നു. കലാലയങ്ങളിൽ പഠിക്കാൻ എത്തിയ വേളയിൽ അവരുടെ മൂത്ത സുഹൃത്തുക്കൾ അവരെ വേശ്യാലയങ്ങളിലേക്ക് കൊണ്ടു പോകുകയും കാമ പൂർതീകരണത്തിന്റെ ആദ്യ പാഠങ്ങൾ അവരെ പഠിപ്പിക്കുകയും ചെയ്തു, എന്തിനെന്നാൽ അവർ തങ്ങളുടെ യഥാർത്ഥ കാമുകിമാരുടെ നേരെ അത്തരം വികാരങ്ങളൊന്നും പ്രകടിപ്പിക്കാൻ പാടില്ലായിരുന്നു.
യുദ്ധത്തിനു മുൻപുള്ള ജപ്പാനിൽ യഥാർത്ഥ പ്രേമമെന്നത് നിലനിർത്താൻ വേശ്യാവൃത്തി എന്ന ഒരു ബലി കൂടി ആവശ്യമായിരുന്നു. പക്ഷെ അത് അവരുടെ പൌരാണികമായ പ്രേമസങ്കല്പം സ്വച്ചതയോടെ കാത്തു പോന്നു.
കാല്പനിക പ്രേമം നാം അങ്ങീകരിക്കുകയാണെങ്കിൽ, പുരുഷന്റെ ആസക്തിയെ പൂർത്തീകരിക്കുന്ന പ്രസ്തുത വസ്തു സൂക്ഷിച്ചു വെക്കുന്ന ഒരു സ്ഥലം ഉണ്ടാകുക തന്നെ വേണം. അത്തരമൊരു ബഹിർഗമന കവാടം ഇല്ലാതെ നമുക്ക് കാല്പനിക പ്രേമത്തെ കുറിച്ച് ചിന്തിക്കാൻ പോലും ആവില്ല. ഇതാണ് പുരുഷന്റെ ദുരന്തം
ഒരു രാജ്യം തങ്ങളുടെതെന്നു വിശ്വസിക്കുന്ന മതം, മറ്റൊരു രാജ്യത്ത് അടിചെൽപ്പിക്കുമ്പോൾ അവർക്ക് ലഭിക്കുന്നത് വിശ്വസ്തനായ ഒരു മതാനുയായി യെ മാത്രമല്ല, എന്തും ചോദ്യം ചെയ്യാൻ ത്രാണിയില്ലാത്ത രാജ്യാനുയായിയെയും കൂടിയാണ്. അടിചെല്പ്പിക്കാതെ സ്വാഭാവികമായി വന്നു ചേർന്നതാണെങ്കിൽ കൂടി മതത്തിനു ഇത്തരമൊരു പരിമിതി ഉള്ളതായി നമ്മുടെ നാട്ടിലെ അനുഭവം വച്ച് പോലും നമുക്ക് പറയാം. അപ്പോൾ മത പരിവർതനമല്ല യഥാർത്ഥ പ്രശ്നം, മതം ഏതോ ഓരോ ഭൂവിഭാഗതോട് ഒട്ടി ചേർന്ന് നില്കുന്നു എന്ന് നാം ധരിക്കുന്നതാണ്. അതിനോടുള്ള നമ്മുടെ മനോഭാവമാണ്.
പിന്നെ തിരുത്തുക എന്നാൽ പുതിയതായി ഒന്ന് പഠിക്കുക എന്നാണു അർഥം. അത് നമ്മിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നല്ല. ഭാഷ തന്നെ ഇതിനു വലിയ ഒരു ഉദാഹരണമാണ്. ഭാഷയുടെ ഉത്ഭവം വളരെ ദുരൂഹമായ ഒരു സമസ്യ ആണെങ്കിൽ കൂടി, ഇന്നെങ്കിലും അത് നമ്മളിൽ നിന്ന് സ്വയം ഉത്ഭവിച്ചു വരുന്നതല്ല. നമ്മുടെ ശ്രവണേന്ത്രിയങ്ങളും ദ്രിശ്യെന്ത്രിയങ്ങളും, മറ്റുള്ളവരുടെ ഉപദേശങ്ങൾക്ക് അനുസ്രിതമായി നാം തിരുത്തുകയാണ്. ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്നത് എന്തും, നമ്മൾ അന്യനിൽ നിന്ന് കേൾക്കുകയും, അതിനു അനുസ്രിതമായി നമ്മിൽ തിരുത്തുകൾ വരുത്തുകയും ചെയ്യുകയാണ്. മനുഷ്യ ജീവിതം തന്നെ പ്രകൃതിയുമായി ഉള്ള ഇടപെടലുകളിലൂടെ ഉരുത്തിരിഞ്ഞു വന്ന അസംഖ്യം തിരുത്തുകൾ ആണ്. പ്രകൃതി എന്നതിൽ മറ്റു മനുഷ്യ ജീവികളും ഉൾപ്പെടും. ഐസക് ജെന്നിങ്ങ്സ് എന്ന ഡോക്ടർ, കാനനത്തിൽ വസിക്കുന്ന മൃഗങ്ങളുടെ ജീവിത രീതി കണ്ടു പഠിച്ചപ്പോഴാണ് മനസ്സിലായത് അവ രോഗ കാലത്ത് ഭക്ഷണം വര്ജിക്കുന്നു എന്നത്. ഭക്ഷണങ്ങളെ കുറിച്ചുള്ള നമ്മുടെ ധാരണകളിൽ തിരുത്ത് വേണമെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചത് അതിനു ശേഷമാണ്. ഇവിടെ മനുഷ്യനെ തിരുത്തിയത് ഒരു മൃഗമാണ്. അല്ലാതെ ഉപവാസം എന്ന ചിന്ത മനുഷ്യനിൽ സ്വാഭാവികമായി ഉണ്ടായതല്ല. ഇന്നെങ്കിലും. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പ്രധാനപ്പെട്ട ഒരു വ്യത്യാസം തന്നെ ഇതല്ലേ. മൃഗങ്ങളെ ജന്മ വാസന മാത്രം നയിക്കുമ്പോൾ, മനുഷ്യൻ അനുകരണത്തിലൂടെ, സ്വന്തം അനുഭവങ്ങളിൽ കൂടെയുള്ള അറിവിലൂടെ, മറ്റുള്ളവരുടെ അനുഭവങ്ങളെ കുറിച്ചുള്ള അറിവിലൂടെ വളർന്നു കൊണ്ടെ ഇരിക്കുന്നു. പക്ഷെ ചെറിയ ചെറിയ തിരുത്തലുകൾ മൃഗങ്ങളും നടത്തുന്നുണ്ട്. ഉദാഹരണത്തിന് തന്റെ മുൻപിൽ വച്ച് മറ്റൊരു സഹജീവി ഒരു നരിയാൽ കൊല്ലപ്പെടുന്നത് കാണുന്ന ഒരു മൃഗം, നിന്ന നില്പിൽ നിന്ന് കൊടുക്കുക എന്നുള്ള സ്വഭാവം തിരുത്തുകയും, ഓടി രക്ഷപ്പെടാൻ തുനിയുകയും ചെയ്യുന്നു. പോത്ത് പോലെയുള്ള മൃഗങ്ങൾ കൂട്ടം ചേർന്ന് സിംഹത്തെ ആക്രമിച്ചു അകറ്റി നിർത്തുന്നതും ഒറ്റയ്ക്ക് ശത്രുവിനോട് പൊരുതുന്ന അവയുടെ സ്വഭാവത്തിലെ ഒരു വലിയ തിരുത്ത് ആണ്. പക്ഷെ മനുഷ്യൻ ഇതിൽ നിന്ന് എത്രയോ മുന്നിലേക്ക് പോയി എന്ന് മാത്രം. കഴിഞ്ഞ ബഹിരാകാശ യാത്രയിലെ തെറ്റുകൾ അവൻ മംഗൾയാൻ യാത്രയിൽ തിരുത്തുന്നു. തിരുത്തുക എന്നത് മനുഷ്യന്റെ വളർച്ചയിലെ നാഴികകല്ലാണ്. മോശമായി ജീവിക്കുന്ന ഒരാളോട് പോലും നമ്മൾ പറയുന്നത് തെറ്റ് തിരുത്തുക എന്നാണല്ലോ.

No comments:
Post a Comment