Wednesday, 22 October 2014

കൊലപാതകങ്ങളുടെ തത്വ ശാസ്ത്രം

ഭക്ഷണത്തിന് വേണ്ടി നിങ്ങൾ ഒരു മൃഗത്തെ കൊല്ലുമ്പോൾ നിങ്ങൾ ആദ്യം അതിനോട് മാപ്പ് ചോദിക്കണം എന്ന് ഖലീൽ ജിബ്രാൻ പറഞ്ഞു. ഒരു ചെടിയിൽ നിന്ന് ഒരു ഇല പറിക്കുമ്പോൾ നിങ്ങൾ അതിനോട് മാപ്പ് ചോദിക്കണം എന്ന് കാർലോസ് കസ്ടാനടയും പറഞ്ഞു.

കൊലപാതകത്തെ കുറിച്ചുള്ള വ്യത്യസ്തമായ ഈ ചിന്തകൾ ഞാൻ നേരത്തെ പറഞ്ഞ അതിർത്തി രേഖയുടെ ഇരുവശത്തുമായി നില കൊള്ളുന്നു.

ഫ്രഞ്ച് വിപ്ലവത്തിന്റെ ചരിത്രമെഴുതിയ ഒരു ചരിത്രകാരൻ പറഞ്ഞു, വിപ്ലവത്തിന്റെ മുന്നളി പോരാളികളായ പലരും വ്യക്തി ഗുണങ്ങളുടെ ഉടലെടുത്ത രൂപങ്ങളായിരുന്നു എന്ന്. തിന്മ്മയില്ലാത്ത ഒരു ലോകമായിരുന്നു അവർ സ്വപ്നം കണ്ടത്. തിന്മ ഇല്ലാത്ത ലോകം സൃഷ്ടിക്കാൻ ആദ്യം ചെയ്യേണ്ടത് ലോകത്ത് ഇന്ന് ബാക്കിയുള്ള തിന്മകളെ (തിന്മയുള്ള മനുഷ്യരെ) ഉന്മൂലനം ചെയ്യുകയാണ്. അങ്ങനെയാണ് ഒരു സുപ്രഭാതത്തിൽ ഗില്ലെട്ടിൻ കടലിലേക്ക് വലിച്ചെറിഞ്ഞവർ, മറ്റൊരു സുപ്രഭാതത്തിൽ അത് പുന സ്ഥാപിച്ചത്. വീണ്ടും കൊലപാതങ്ങൾ ആരെങ്ങേരുകയും ഏതോ ഒരു ഘട്ടത്തിൽ അതിനു തിരികൊളുത്തിയ മനുഷ്യരെവരും അതെ ഗില്ലട്ടിന്റെ കത്തികൾക്കുള്ളിൽ ഞെരിഞ്ഞു ഇല്ലാതാവുകയും ചെയ്തു. അതിനു മുൻപേ ഒരു അപശകുനം പോലെ ലോകത്ത് ജീവിച്ചു, അക്കാലത്തു മുഴുവൻ ഭ്രാന്താ ലയത്തിൽ കിടന്ന സാദെ എന്ന മനുഷ്യന്റെ ജല്പ്ലനങ്ങൾ അർത്ഥവത്തായി തീർന്നു. അദ്ദേഹം എന്തായിരുന്നു പറഞ്ഞത്. 'തിന്മയിൽ അധിഷ്ടിതമായ സമൂഹം പോലെ നന്മയിൽ അധിഷ്ടിതമായ സമൂഹവും ഒടുവിൽ പരിപൂർണ്ണ തിന്മയിൽ അവസാനിക്കും' എന്ന്. അയാള് ശരിക്കും ഭ്രാന്താലയത്തിൽ ജീവിക്കേണ്ട മനുഷ്യൻ തന്നെ ആണെന്ന് നമുക്കും അന്ന് തോന്നിയതാണ്. പക്ഷെ കൊലപാതകങ്ങളുടെ  തത്വ ശാസ്ത്രം ഭ്രാന്തൻമാർക്ക് മാത്രമേ മനസ്സിലാകൂ.

No comments:

Post a Comment