അമ്പലത്തിന്റെയോ പള്ളിയുടെയോ നിർമ്മാണം ദരിദ്രന്റെ ഭക്ഷണം ഇല്ലാതാക്കുന്നത് എങ്ങനെ എന്നത് സാമ്പത്തിക ശാസ്ത്രത്തിലെ ചോദ്യമാണ്. അവ നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ ഒന്നും തന്നെ ദരിദ്രന്റെ ഭക്ഷണത്തിൽ വരുന്നില്ല. പിന്നെ എങ്ങനെ അത് സംഭവിക്കുന്നു
പക്ഷെ അത് സംഭവിക്കുന്നുണ്ട് എന്ന് നമുക്ക് അറിയാം. പക്ഷെ എങ്ങനെ എന്നാണു അറിയാത്തത്. മറിച്ചു വിശ്വസിക്കുന്നതിനാണ് ഇവിടെ ന്യായങ്ങൾ കൂടുതൽ ഉള്ളത്. ഉദാഹരണത്തിന് അമ്പലത്തിന്റെ നിർമ്മാണത്തിലൂടെ അനേകം ദരിദ്രർക്ക് ജോലി കിട്ടുകയും അതിലൂടെ അവരുടെ ദാരിദ്ര്യ നിര്മാജനത്തിനുള്ള ഒരു സാധ്യത തെളിയുകയും ചെയ്യുന്നു. അപ്പോൾ നാം അത്തരത്തിലുള്ള നിർമാണങ്ങൾ പ്രോല്സാഹിപ്പിക്കുകയാണല്ലോ ചെയ്യേണ്ടത്.
പക്ഷെ മദ്യ കമ്പനിയെ കുറിച്ചു നമ്മൾ ഇത്തരം ആരോപണങ്ങൾ ഒന്നും ഉന്നയിക്കുന്നില്ല എന്നതാണ് വാസ്തവം. മദ്യം നിറുത്തണം എന്ന് പറഞ്ഞപ്പോഴേക്കും പലരും പടവാൾ ഓങ്ങിയതും നമ്മൾ കണ്ടതാണ്. മദ്യ കമ്പനി ഉണ്ടാക്കുന്ന പണം കൊണ്ടു കുറച്ചു ദരിദ്രർക്ക് ഭക്ഷണം കൊടുത്തു കൂടെ എന്ന ചോദ്യം കുറച്ചു പേരെങ്കിലും ചോദിക്കേണ്ടതായിരുന്നു. പക്ഷെ പ്രശ്നം എന്തെന്നാൽ നമ്മുടെ ചോദ്യങ്ങൾ അവിടെ അവസാനിച്ചു പോകില്ല എന്നതാണ്. നമ്മൾ ചോദ്യങ്ങൾ ചോദിച്ചു ചോദിച്ചു ഒടുവിൽ കൃഷി എന്ന പ്രാഥമിക ആവശ്യത്തിൽ എത്തി ചേരുകയും, സംസ്കാരത്തിന്റെ കഥ തുടങ്ങിയേടത്തു തിരിച്ചെത്തുകയും ചെയ്യും. അതായത് എല്ലാവരെയും ഊട്ടി മിച്ചം വരുന്ന ഭക്ഷണം കൊണ്ടു മാത്രം സംസ്കാരം സൃഷ്ടിച്ചാൽ മതിയെന്ന നമ്മുടെ അതി പുരാതനമായ തീരുമാനം.
ഇവിടെ വളരെ വിചിത്രമായ ഒരു കാര്യം നിങ്ങൾക്ക് കാണാം. പണ്ടൊരിക്കൽ എല്ലാവരും ഭക്ഷിച്ചു കഴിഞ്ഞു ബാക്കി വന്ന മിച്ച ഭക്ഷണം തന്നെയാണ് സംസ്കാരം ഉണ്ടാക്കിയത്. അത് നമ്മള് എട്ടാം ക്ലാസിൽ പഠിച്ചതാണ്. പക്ഷെ എട്ടാം ക്ലാസിനു ശേഷം നമ്മുടെ സംസ്കാരത്തിന് എന്തോ സംഭവിച്ചു. നമ്മളാരും നിരീക്ഷിക്കാത്ത എന്തോ ഒന്ന് . എല്ലാവരെയും ഊട്ടി കഴിഞ്ഞു കിട്ടുന്ന മിച്ച ഭക്ഷണം കൊണ്ടു സംസ്കാരത്തെ സൃഷ്ടിക്കാൻ നോക്കിയാൽ അതിന് കാല താമസം വരും എന്നും, ആയതു കൊണ്ടു കുറെ പേരെ ഊട്ടാതെ മിച്ച ഭക്ഷണം ഉണ്ടാക്കി (അതായത് കുറെ പേരെ വയലുകളിൽ പണിയെടുക്കാൻ വിടാതെ , കഥ എഴുതാനോ, വിമാനം ഉണ്ടാക്കാനോ , വിട്ടു കൊണ്ടു) സംസ്കാരത്തിന്റെ വളര്ച്ച ത്വരിത പ്പെടുത്താൻ പറ്റുമെന്ന് നമ്മിൽ ആരോ ഒരുത്തൻ കണ്ടു പിടിച്ചു. ഈ കണ്ടു പിടുത്തത്തോട് കൂടിയാണ് ദരിദ്രൻ ദരിദ്രനായി നില നിൽക്കേണ്ടത് നമ്മുടെ സംസ്കാരത്തിന് ആവശ്യമാണെന്ന മഹാ സത്യം നാം മനസ്സിലാക്കിയത്.
പക്ഷെ അപ്പോൾ നിങ്ങൾ പല പല സംശയങ്ങളും ചോദിച്ചു എന്നെ വീർപു മുട്ടിചെക്കാം. ഉദാഹരണമായി നിങ്ങളുടെ കൂട്ടത്തിലെ ഒരു ബുദ്ധി ജീവി ഇങ്ങനെ ചോദിക്കാൻ ഇടയുണ്ട്. ഇവിടെ വേണ്ടു വോളം ആളുകള് പണിയെടുക്കാൻ തയ്യാറായി നിൽക്കുന്നുണ്ട്. ഇവിടെ വേണ്ടു വോളം തരിശു ഭൂമികളും ഉണ്ട്. കുറച്ചു വെള്ളം കൂടെ ഉണ്ടെങ്കിൽ നമ്മുടെ ഭക്ഷണ നിര്മ്മാണ പ്രക്രിയ മേലെ പറഞ്ഞ ക്രൂരതകൾ ഒന്നും ഇല്ലാതെ ഒരു മുട്ടും ഇല്ലാതെ മുന്നോട്ടു കൊണ്ടു പോകാമല്ലോ . ശരിയാണല്ലോ. തെണ്ടി തിരിയുന്ന എല്ലാറ്റിനെയും പിടിച്ചു ഈ ഭൂമികളിലേക്ക് കുറച്ചു വിത്തും കൊടുത്തു പറഞ്ഞു വിട്ടാൽ പോരെ. വെള്ളത്തിന് എന്തെങ്കിലും സംവിധാനങ്ങൾ ഉണ്ടാക്കുകയും വേണം. സംഗതി വളരെ എളുപ്പം തന്നെയാണ്. പിന്നെ ആരും എന്തെ അതിനു മുതിരാത്തത്. അതിനെ കൊണ്ടു ആര്ക്കെങ്കിലും എന്തെങ്കിലും നഷ്ടം ഉണ്ടാകാൻ ഇടയുണ്ടോ.
ഉണ്ട്. തീര്ച്ചയായും ഉണ്ട്. ഇരന്നു നടക്കുന്ന ചാത്തുവിനെയും ചീരുവിനെയും കൊണ്ടു കൃഷി പണി എടുപ്പിച്ചാൽ അനിവാര്യമായ ഒരു ആഘാതം നമ്മുടെ കാര്ഷിക മേഖലയിൽ വന്നു പോകും. അതായത് കാര്ഷിക വസ്തുക്കൾ ചന്തയിൽ നിറയുമ്പോൾ അതിന്റെ വില അങ്ങ് താണ് പാതാളത്തിൽ എത്തി പോകും. നമ്മള് ഇന്ന് കഷ്ടപ്പെട്ട് നാല്പത് രൂപയ്ക്കു വില്ക്കുന്ന അരി ഇരുപതിലേക്ക് താണാൽ ചാത്തുവിനു പിന്നെ ആര് കൂലി കൊടുക്കും. അപ്പോൾ മറ്റൊരു ബുദ്ധി ജീവി അതിനൊരു വഴി കണ്ടു പിടിച്ചു. അതായത് ചാത്തുവിനും ചീരുവിനും ഇനി പഴയത് പോലെ കൂലി കൊടുക്കേണ്ട. പണ്ടു നൂറു കൊടുത്തെങ്കിൽ അന്ന് അരിക്ക് 40 ആയിരുന്നു. ഇന്ന് അരിക്ക് 20 ആയാൽ കൂലി അമ്പതിൽ നിറുത്തണം. ശരിയാണ്. അവിടെ ന്യായമുണ്ട്. ബുദ്ധി ജീവികൾ പറയുന്നതിലും കാര്യമുണ്ട്. അപ്പോൾ ആരാണ് ഇതിനെ ഒക്കെ ഭയപ്പെടുന്നത്.
ഒരാൾക്ക് ഭക്ഷണം കിട്ടുന്നില്ല എന്നതിന്റെ അർഥം, അയാൾക്ക് വേണ്ട ഭക്ഷണം ഈ ഭൂമിയിൽ ഉലപാദിപ്പിക്കുന്നില്ല എന്നാണു. എന്ത് കൊണ്ടു അത് ഉത്പാദിപ്പിക്കപ്പെടുന്നില്ല എന്നുള്ള ചോദ്യത്തിന്റെ ഉത്തരമാണ് നേരത്തെ പറഞ്ഞത്. അനേകം ഭൂമികൾ ഉപയൊഗിക്കപെടുന്നില്ല എന്നത്. എന്ത് കൊണ്ടു അങ്ങനെ സംഭവിക്കുന്നു എന്നും മുകളിൽ പറഞ്ഞു. പക്ഷെ ഇതിന്റെ മറ്റൊരു വശം നോക്കുക. ഇന്നുള്ള നല്ല മനുഷ്യർ, അതായത് നല്ലവണ്ണം ഭക്ഷണം കഴിക്കുന്ന മനുഷ്യർ , പെട്ടന്നുള്ള ഒരു വെളിപാട് കൊണ്ടു വർമ്മാജിയുടെ ശിഷ്യരായി പോയി എന്ന് ധരിക്കുക. അവരെല്ലാവരും രാത്രി ഭക്ഷണം ത്യജിക്കുകയും മറ്റുള്ള നേരങ്ങളിലെ ഭക്ഷണങ്ങൾ പരിമിത പ്പെടുത്തുകയും അതിലൂടെ കൂടുതൽ ആരോഗ്യവാന്മാർ ആവുകയും ചെയ്യുന്നു എന്ന് വിചാരിക്കുക. അങ്ങനെ വന്നാൽ തിന്നാൻ കിട്ടാത്ത കുറെ എണ്ണത്തിന് തിന്നാൻ കിട്ടും എന്നുള്ള പരിതസ്ഥിതി ഉണ്ടാവേണ്ടതാണ്. പക്ഷെ അതല്ല ഇവിടെ സംഭവിക്കുന്നത്. സാമൂഹ്യമായ അസ്വസ്ഥതയാണ്. ഇറച്ചി പീടികകൾ പൂട്ടിയിടുമ്പോൾ അവിടെ പണി എടുക്കുന്നവൻ തന്റെ വാളും എടുത്തു തെരുവിൽ ഇറങ്ങുന്നു. ആളില്ലാത്ത മത്സ്യ മാർകറ്റിൽ നിന്ന് തിരണ്ടി വാലുകളും മറ്റും എടുത്തു പുറത്തിറങ്ങുന്ന തൊഴിലാളികൾ ആരെയൊക്കെയോ ആക്രമിക്കുന്നു. അപ്പോൾ നമ്മുടെ ബുദ്ധി ജീവി പറയുന്നത് എന്താണ്. സാരമില്ല ഇതൊക്കെ വെറും താല്കാലികമായ ചില പ്രതിഭാസങ്ങൾ മാത്രമാണ് എന്ന്. ആദ്യത്തെ ഈ കലക്ക് വെള്ളം ഒന്നും ക്ലിയർ ആയാൽ പ്രശ്നങ്ങൾ എല്ലാം തീരും എന്ന്. പക്ഷെ എന്റെ ബുദ്ധി ജീവീ, ഞാനും നീയും ചത്ത് കഴിഞ്ഞിട്ട് ഇതൊക്കെ ക്ലിയർ ആയിട്ട് നമുക്കെന്തു കാര്യം.
നമ്മുടെ സാമ്പത്തിക ശാസ്ത്രം വളരെ വളരെ സിമ്പിൾ ആകുമ്പോഴും അത് വളരെ കൊമ്പ്ളികെട്ടട് ആയി പരിണമിക്കുന്നു എന്നാണു നാം ഇതിൽ നിന്ന് മനസ്സിലാക്കുന്നത്. കാരണം ഇതിൽ ഒരിടത്തും ജീ ഡീ പീ, സീ ഡീ ആർ, എക്സ്ചേഞ്ച്, സ്റോക്ക് മാർകറ്റ്.........ഇത്യാദി ഭീകരങ്ങളായ പദങ്ങൾ ഒന്നും തന്നെ ഞാൻ ഉപയോഗിച്ചില്ല എന്ന് നിങ്ങൾക്ക് കാണാവുന്നതാണ്. അത് ഉപയോഗിക്കാതിരുന്നപ്പോഴും ഒരു ചെറിയ കാലത്തേക്ക് വാളു, തിരണ്ടിവാൽ എന്നെ ആയുധങ്ങൾ മനുഷ്യ പീടനത്തിനായി തെരുവിലേക്ക് ഇറങ്ങി വന്നത് നമ്മൾ കണ്ടു.
ദരിദ്രനെ ഊട്ടുക എന്നത് വളരെ വളരെ സിമ്പിൾ ആയ ഒരു കാര്യമാണെങ്കിലും പ്രായോഗിക തലത്തിൽ എത്തുമ്പോൾ അതിൽ പല പല ബുദ്ധി മുട്ടുകളും ഉണ്ടെന്നു ഇപ്പോൾ നമുക്ക് മനസ്സിലായി. അത്തരം ബുദ്ധി മുട്ടുകളൊക്കെ വെറുതെ നമ്മുടെ തലയിൽ ഇടേണ്ട കാര്യമുണ്ടോ. അവൻ അങ്ങനെ അര പട്ടിണിയുമായി ഒന്നും ചോദിക്കാതെ കഴിഞ്ഞാൽ പോരെ. അവൻ ഊട്ടാൻ തുനിഞ്ഞാൽ അത് കൊണ്ടു ഉണ്ടാകുന്ന ആഘാതങ്ങൾ അതിലും ഭീകരമായിരിക്കും.
അത് കൊണ്ടു പ്രിയപ്പെട്ട ദാരിദ്രാ. നീ നിന്റെ ഇന്നത്തെ സ്ഥിതിയിൽ എന്നെന്നും വാഴുക. നമുക്ക് മാത്രമല്ല നിനക്കും അത് തന്നെയാണ് നല്ലത് . ദരിദ്രന് മാത്രമേ സ്വർഗ്ഗ രാജ്യത്തിൽ പ്രവേശനമുള്ളൂ എന്ന് മറ്റേ ചങ്ങായി പറഞ്ഞതും നിനക്ക് അറിയാമല്ലോ. നമ്മള് ഇങ്ങനെ അതി ഭോഗത്തിൽ ജീവിച്ചു നരകത്തീയിൽ എടുത്തെറിയാൻ വിധിക്കപ്പെട്ട പാവങ്ങളാണ്. നമ്മളോട് ക്ഷമിക്കുക

No comments:
Post a Comment