നമ്മുടെ മലമ്പ്രദേശങ്ങൾ മുഴുവൻ കുടിയേറ്റക്കാരാണ്. ജീവിതത്തിൽ വളരെ ചെറിയ ഒരു കാലഘട്ടം അവരുടെ ഇടയിൽ ജീവിച്ചപ്പോൾ എനിക്ക് അവരെ ബഹുമാനിക്കാൻ മാത്രമേ തോന്നിയിട്ടുള്ളൂ. മണ്ണിനോട് മുഴുവൻ സമയവും പട പൊരുതുന്ന മനുഷ്യര്. മണ്ണ് അല്ലാതെ അവര്ക്ക് മറ്റൊരു ജീവിതം ഇല്ല. നമ്മെ ഊട്ടാൻ പാടു പെടുന്ന ഒരു കൂട്ടം മനുഷ്യര്. മാനന്ത വാടിയിൽ താമസിക്കുന്ന സമയത്ത് നാടുകാരനായ ജോസ് എന്നോട് പറഞ്ഞു . ഇവിടെ കുടിയേറ്റക്കാരും അധിനിവേശക്കാരും ഉണ്ട്. ഈ കാണുന്ന ക്രിസ്ത്യാനികൾ ഒക്കെയും ഇവിടത്തെ കുടിയേറ്റ ക്കാർ ആണ്. ചിലപ്പോൾ ഞാനും അങ്ങനെ ആയിരിക്കാം. ഇവരെ നമ്മൾ ഒരിക്കലും വെറുത്തിട്ടില്ല. കാരണം ഇവർ എന്നും നമ്മുടെ കൂടെ ജീവിക്കുകയും , ഇവിടെ വീട് പണിയുകയും, ഇവിടത്തെ അന്യ മതസ്ഥരിൽ ചിലരെ എങ്കിലും വിവാഹം കഴിക്കുകയും ചെയ്തു ഇവിടത്തെ ഒരാളായി ജീവിച്ചു പോയ മനുഷ്യരാണ്. പക്ഷെ അവിടെ നോക്കൂ. അത് നിങ്ങളുടെ നാട്ടുകാരാണ്. ഇവിടത്തെ കച്ചവടക്കാർ. എല്ലാ തിങ്കളാഴ്ച രാവിലെയും അവർ ഇവിടെ എത്തും. ആറാമത്തെ ദിവസം എല്ലാം പെറുക്കി എടുത്തു കുന്നിറങ്ങും. അവര്ക്ക് ഇവിടെ വീടുകളിൽ ഇല്ല. കച്ചവട സ്ഥലങ്ങൾ മാത്രമേ ഉള്ളൂ. അവർ നമ്മെ ഊറ്റി കുടിക്കുന്നവർ ആണ്. നമ്മുടെ ശത്രുക്കൾ
അടിസ്ഥാനപരമായി കുടിയേറ്റത്തിനും, അധിനിവേശത്തിനും , മേലെ പറഞ്ഞ വ്യത്യാസങ്ങൾ ഉണ്ട്. പക്ഷെ അധിനിവേശക്കാരൻ, പിൽക്കാലത്ത് കുടിയേറ്റ ക്കാരൻ ആയ ചരിത്രവും ഇവിടെ ഉണ്ട്. ചൂഷകന്റെയും, നാട്ടുകാരന്റെയും ദ്വന്ദ സ്വഭാവം മനസ്സില് പേറുന്ന മനുഷ്യർ. അതോടൊപ്പം , കുടിയേറ്റ ക്കാരൻ പ്രാദേശികനെ വക വരുത്തിയ ചരിത്രങ്ങളും നാം കേട്ടിട്ടുണ്ട്. പക്ഷെ അത് അധിനിവേശക്കാരനായി വന്നു പിൽക്കാലത്ത് വേഷം മാറി കുടിയേറ്റക്കാർ ആയവരുടെ സ്വഭാവം മാത്രമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. മണ്ണിനോട് പ്രെമമില്ലാതെ, മണ്ണിനെ വെറും ചൂഷനോപാധിമാത്രം ആയി കാണുന്നവന് , മണ്ണിന്റെ മക്കളോട് അറുപ്പ് തോന്നുന്നത് സ്വാഭാവികം.
ജനിച്ചു വീണ മണ്ണിൽ നിന്ന് തൂത്തെറിയപ്പെട്ടവൻ കർക്കശൻ ആയിരിക്കും. ആയുധം എടുത്തു മണ്ണിനോട് പടവെട്ടുമ്പോൾ അവനിലെ കാർക്കശ്യം കൂടുമായിരിക്കും. പക്ഷെ ആ കാർക്കശ്യം ഇറച്ചി വെട്ടു കാരനിൽ കാണുന്ന കാര്ക്കശ്യം അല്ല. അത് സ്നേഹത്തിൽ കുതിര്ന്ന ഒരു തരം കാർക്കശ്യം ആണ്. അവനെ നാം ഭയപ്പെടെണ്ടതില്ല.

No comments:
Post a Comment