സുഹൃത്തുക്കളെ . ഞാൻ ഇത്ര കാലവും വച്ച് പുലർത്തിയ പല അഭിപ്രായങ്ങളും താഴെ പറയും പ്രകാരം മാറ്റിയിരിക്കുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളിൽ ഞാൻ നടത്തിയ ചില അഗാധ പഠനങ്ങളുടെ ഫലമായാണ് ഇത്തരം മാറ്റങ്ങൾ ഉണ്ടായത്.
1. പെട്രോളിന്റെ വില ലിറ്റരിനു ആയിരം രൂപ എങ്കിലും ആക്കണം. എന്നാൽ മാത്രമേ കണ്ട അണ്ടനും അറകൊടനും മത്തി മേടിക്കാൻ കാറെടുത്ത് പോകുന്നത് ഒഴിവാക്കാൻ പറ്റുകയുള്ളൂ. (വില കുറഞ്ഞ വസ്തു എന്ന അർത്ഥത്തിൽ ആണ് മത്തി എന്ന വാക്ക് ഉപയോഗിച്ചത്. പുല്ല് എന്ന വാക്കായിരുന്നു ആദ്യം ഉപയോഗിക്കാൻ തീരുമാനിച്ചത്. അപ്പോൾ അമ്മ പറഞ്ഞു പുല്ലിനു ഇപ്പോൾ തീ വിലയാണ് എന്ന്. വില കുറഞ്ഞത് എന്ന വാക്കിനു സമാനമായ മറ്റൊരു പദം കണ്ടെത്തുക എന്നുള്ളത് തന്നെ ഇന്ന് വലിയ ബുദ്ധിമുട്ടാണ്. അത് കൊണ്ടു ഉപമകൾ ഒഴിവാക്കുന്നതാവും നല്ലത് എന്ന് ചിലപ്പോൾ തോന്നും )
2. നമ്മുടെ റോഡുകൾ കുണ്ടും കുഴികളും ആയി തുടരുന്നതാവും നല്ലത്. കാരണം കഴിഞ്ഞ ഏതാനും വർഷങ്ങളിലെ പഠനങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കിയത്, തലശേരിയിൽ ഏറ്റവും അപകടങ്ങൾ കുറഞ്ഞ റോഡു എന്റെ വീടിന്റെ മുന്നിലെ റോഡ് ആണെന്നത്രേ. അതിനു ഒരൊറ്റ കാരണം മാത്രമേ ഉള്ളൂ എന്ന് ഞാൻ എന്റെ പഠനത്തിൽ നിന്ന് മനസ്സിലാക്കി. അതാണ് സ്പീഡ്. ഇത്രയും വേഗത കുറച്ചു വാഹനം ഓടിക്കുന്ന ഒരു റോഡ് ലോകത്ത് ഒരിടത്തും ഇല്ല എന്ന് സ്ഥിരമായി വിദേശ യാത്ര നടത്തുന്ന എന്റെ സുഹൃത്ത് പറഞ്ഞു. വാഹന അപകടങ്ങൾ കൂടുതൽ ഉള്ള രാജ്യങ്ങൾ, നമ്മുടെ കുണ്ടു കുഴി റോഡുകൾ ഒന്ന് പരീക്ഷിച്ചു നോക്കെണ്ടതാണ്
3. കൃഷി എന്ന തമാശ നമ്മൾ പൂർണമായും ഒഴിവാക്കി പ്രസ്തുത ഭൂമികൾ മുഴുവൻ നാം വ്യവസായത്തിന് വേണ്ടി ഉപയോഗിക്കണം. നമ്മുടെ കുട്ടികളൊക്കെ ഇപ്പോൾ തന്നെ പല തരത്തിലുള്ള പ്ലാസ്ടിക്കുകൾ തിന്നു പരിശീലിച്ചിരിക്കുന്നു. ഉപ്പും മുളകും മസാലയും പഞ്ചസാരയും ചേർത്താൽ ഏതു അപ്പിയും കഴിക്കുന്നതിനു പ്രയാസമുണ്ടാകില്ല എന്നും അവ കൊണ്ടു ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനാനല്ലോ ഡോക്ടർ എന്ന വര്ഗത്തെ ഇവിടെ സൃഷ്ടിച്ചു വിട്ടിട്ടുള്ളത് എന്നും പ്രശസ്ത ഡോക്ടർ ചാത്തു പറഞ്ഞത് ഞാൻ ഇത്തരുണത്തിൽ സ്മരിക്കുന്നു.
4. കൈക്കൂലി, അഴിമതി, ബലാൽസംഗം എന്നിവയൊക്കെ നിയമ വിധേയമാക്കണം. അനാവശ്യങ്ങളായ അനേകം വ്യവഹാരങ്ങൾ അത് കൊണ്ടു തന്നെ ഒഴിവാക്കാം. ഒരാളുടെ കീശയിൽ കിടക്കുന്ന പണം മറ്റൊരാളുടെ കീശയിലേക്ക് പോകുന്നതിനെ അല്ലെ നാം കൈക്കൂലി, അഴിമതി എന്നൊക്കെ പറയുന്നത്. പട്ടി പോലും തിരിഞ്ഞു നോക്കാത്ത ഒരു സാധനം, ഇനി ആരുടെ കീശയിൽ കിടന്നാൽ നമുക്കെന്താ. കല്യാണം കഴിച്ചാൽ നാം ചെയ്യുന്ന ഒരു പ്രവൃത്തിയെ, കല്യാണം കഴിച്ചില്ല എന്നുള്ള ഒരൊറ്റ കാരണത്താൽ ഇങ്ങനെ അവഹേളിക്കുന്നത് ശരിയാണോ.
(ഞാൻ എന്റെ പഠനം തുടരുകയാകയാൽ ഇനിയും അഭിപ്രായങ്ങൾ പലതും മാറിവരാനും ആയതിനാൽ ഈ പേജു അനന്ത കാലത്തോളം തുടർന്ന് പോകാനും ഇടയുണ്ട്.)

No comments:
Post a Comment