കൈ കൊണ്ടു തിരിച്ചു ജീവൻ കൊടുക്കുന്ന വാച്ചുകൾ എന്റെ വലിയച്ഛന്റെ കയ്യിലാണ് ഞാൻ ആദ്യം കണ്ടത്. പക്ഷെ അത് ഇന്നത്തെ പോലെ കൈകളിൽ കെട്ടുന്നവ ആയിരുന്നില്ല. വല്യച്ഛന്റെ അരയിലെ ചങ്ങലകളിൽ അത് കേട്ടിയിടപ്പെടുകയാണ് ചെയ്തത്. വലിയച്ഛന്റെ പണ സഞ്ചിയും അരക്കു ചുറ്റും കെട്ടിയിട്ട ഒരു തുകൽ സഞ്ചിയായിരുന്നു. ഇന്നത്തെ ബെൽറ്റ് പോലെ. അവയുടെ അറകളിൽ ഏതോ ഒന്നിൽ ഈ സ്പ്രിംഗ് വാച്ച് സ്വസ്ഥമായി ശയിച്ചു പോന്നു. ചില ആളുകള് അത് കഴുത്തിൽ ഒരു മാല പോലെ തൂക്കിയിടുകയാണ് ചെയ്യുക എന്ന് ഒരിക്കൽ വലിയച്ചൻ എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് സമയം എന്നത് എല്ലാവര്ക്കും കിട്ടാത്ത ഒരു സംഗതി ആയിരുന്നു. യഥാര്ത സമയം അറിയാൻ വേണ്ടി നാഴികകൾ താണ്ടെണ്ടി വന്ന കാലം. യഥാര്ത സമയം അറിഞ്ഞിട്ടും വലിയ കാര്യമില്ലാത്ത കാലം. നാട്ടിൽ ആപ്പീസ് പണിക്കാര് തീരെ ഇല്ലാതിരുന്ന കാലം. ആകെ കൂടി ഉണ്ടായിരുന്നത് കുറെ പട്ടാളക്കാര് മാത്രം. അവരെ സംബന്ദിച്ച് സമയം എന്നത് വെടി ഒച്ചകളോ ഗര്ജനങ്ങളോ ഒക്കെ ആയിരുന്നു. അനേകം ഗര്ജനങ്ങളിലൂടെ അവരുടെ ദിവസങ്ങൾ ഒഴുകി പോയ്കൊണ്ടിരുന്നു. ചില വെടി ഒച്ചകൾ അവരുടെ സമയം അവസാനിപ്പിക്കുകയും ചെയ്തു കൊണ്ടിരിന്ന കാലം. വീട്ടില് പക്ഷെ സ്ത്രീകള്ക്ക് സമയം അറിയാൻ റേഡിയോ ഉണ്ടായിരുന്നു. 'ആകാശവാണി വാർത്തകൾ വായിക്കുന്നത് ബോബൻ. ഇപ്പോൾ സമയം രാവിലെ....... അതോടെ റേഡിയോ ഓഫ് ആകുന്നു. അതിനപ്പുറം ഒന്നും നമ്മുടെ വീട്ടിലെ പെണ്ണുങ്ങൾക്ക് കേൾക്കേണ്ട. കാരണം അവര്ക്ക് അടുക്കളയിൽ തിരക്കാണ്. ഭക്ഷണത്തിന് കാല താമസം വന്നാൽ വലിയച്ഛന്റെ ഭാഗത്ത് നിന്ന് തെറികൾ ഒന്നും വന്നില്ലായിരുന്നു എങ്കിൽ, നമ്മുടെ പെണ്ണുങ്ങൾക്ക് സമയ ബോധം കൂടി ഉണ്ടാകില്ലായിരുന്നു എന്ന് വേണം കരുതാൻ.
വലിയച്ചൻ എന്നും രാവിലെ വാച്ചിലെ സ്ക്രൂ തിരിച്ചു കൊണ്ടു അതിനു ജീവൻ കൊടുക്കും. ഇക്കാര്യത്തിലെ ഒരു ചെറിയ പാക പിഴ സമയ നദിയുടെ ഒഴുക്കിനെ അലങ്കോല പെടുത്താൻ മാത്രം ഭീകരമായിരിക്കും എന്ന് അറിയാവുന്ന വലിയച്ചൻ, മറ്റെന്തു സംഭവിച്ചാലും ഈ തിരിപ്പ് മുടക്കാറില്ലായിരുന്നു. വീട്ടില് അത് കൊണ്ടു എല്ലാ ദിനങ്ങളിലും ഭക്ഷണം കൃത്യ സമയങ്ങളിൽ തന്നെ ഉത്പാദിപ്പിക്കപ്പെട്ടിരുന്നു.
വലിയച്ഛന്റെ മരണം യഥാർത്ഥത്തിൽ ഒരു കാലഘട്ടത്തിന്റെ മരണമായിരുന്നു. തിരിപ്പ് വാച്ചുകളുടെ കാലഘട്ടം വലിയച്ഛന്റെ മരണത്തോടെ അവസാനിച്ചു എന്ന് പറയാം. പൂര്ണമായി മരിച്ചു എന്നും പറയാൻ പറ്റില്ല. കാരണം പഴയ പാരമ്പര്യത്തിന്റെ ഓര്മ്മ കുറിപ്പുകൾ പിന്നീട് വരുന്നവന്റെ മനസ്സിലും, അവൻ ഉപയോഗിക്കുന്ന വസ്തുക്കളിലും ഒരു അഴുക്കു പോലെ പറ്റി പിടിച്ചു കൊണ്ടിരിക്കും, പറിച്ചു മാറ്റാൻ പറ്റാത്ത ഒരു ഓര്മ്മ പോലെ. പക്ഷെ അപ്പോഴേക്കും ഓട്ടോ മാറ്റിക് വാച്ചുകൾ നാട്ടിൽ തല ഉയര്ത്താൻ തുടങ്ങിയിരുന്നു. മനുഷ്യന്റെ അലസതയുടെ ആദ്യ പ്രതീകം പോലെ അത് നമ്മുടെ ഇടയിൽ വിലസാൻ തുടങ്ങി. ഇനി ഒട്ടും തിരിച്ചില്ലെങ്കിലും സമയം സമയത്തിന്റെ പാട്ടിനു പോയിക്കൊള്ളും എന്ന നില വന്നു. മുൻപ് തിരിക്കാൻ ഉപയോഗിച്ച സ്ക്രൂ ഇനി മുതൽ ക്രമം തെറ്റുന്ന സമയത്തെ നേർ വഴിക്ക് നടത്താൻ വേണ്ടി മാത്രമായി ഉപയോഗിക്കപ്പെടും. ഓട്ടോമടിക് വാച്ച് അങ്ങനെ ഫേഷൻ ആയി.
ഒന്നാം ക്ലാസ് മുതൽ മൂന്നാം ക്ലാസ് വരെ സ്ലേറ്റ് പെൻസിലും, അതിനു ശേഷം നാല് മുതൽ പത്തു വരെ ഒരൊറ്റ മഷി പെന്നും കൊണ്ടു ജീവിച്ച എനിക്കും എന്റെ സതീത്യർക്കും, ഓട്ടോ മാറ്റിക് വച്ച് എന്നത് താങ്ങാൻ പറ്റാത്ത ഒരു ആഗ്രഹമായിരുന്നു. പക്ഷെ നാം ആഗ്രഹിച്ചു കൊണ്ടെ ഇരുന്നു. എന്നെങ്കിലും ഒരു ദിവസം ആകാശത്തിലെ മന്ന പോലെ ഒരു ഓടോമടിക് വാച് നമ്മുടെ മുന്നില് വന്നു വീഴുമെന്നു. പക്ഷെ അതിനു ഞാൻ (ഞാൻ മാത്രം. മറ്റുള്ളവരിൽ പലർക്കും വീണ്ടും എത്രയോ കാത്തിരിക്കേണ്ടി വന്നു ) എസ എസ് എസ് എൽ സീ ഒന്നാം ക്ലാസിൽ പാസ്സാകെണ്ടിയിരുന്നു. ഒരു വൈകുന്നേരം തന്റെ പതിവ് അടുക്കള പണിക്കിടയിൽ മണ്ടോടി കൌസു ഇങ്ങനെ പ്രഖ്യാപിച്ചതാണ് 'ഫസ്റ്റ് ക്ലാസ്സിൽ പാസായാൽ നിനക്കു ഒരു വാച്ച് . അതിന്റെ അർഥം എന്തായാലും നിനക്കു ഒരു വാച്ച് വാങ്ങിച്ചു തരും എന്ന് തന്നെ ആയിരുന്നു. കാരണം ബുദ്ധിമാനായ മണ്ടോടി രമേശന് ഫസ്റ്റ് ക്ലാസ് എന്നത് ഒരു പ്രശ്നമേ അല്ല എന്ന് എന്റെ അമ്മക്ക് അറിയാമായിരുന്നു.
കോളേജിൽ ഒന്നാമത്തെ ദിവസം ഓട്ടോ മടിക് വാച്ച് അണിഞ്ഞു എത്തിയ എന്നെ അത്ബുധപ്പെടുതിയത് ഞാൻ അവിടെ ഒരു അത്ബുധ ജീവിയല്ല എന്ന കണ്ടു പിടുത്തമായിരുന്നു. ഒട്ടു മിക്കവരുടെയും കയ്യിൽ ഓടോമടിക് വാച്ച്. എന്റെ കയ്യിലെ വാച്ച് എറിഞ്ഞു കളഞ്ഞാൽ എന്തെന്ന് കൂടി ഞാൻ ചിന്തിച്ചു പോയ നിമിഷം. പക്ഷെ ഒരു സമാധാനമുണ്ടായിരുന്നു. എന്റേത് കുറച്ചു മുന്തിയ സൈക്കോ എന്ന സാധനമായിരുന്നു. (മുന്തിയതാണ് എന്ന് ഞാൻ സ്വയം തീരുമാനിച്ചതാണ്. കാരണം കാര്യമായി ആരുടെ കയ്യിലും അത് കണ്ടില്ല. ചിലപ്പോൾ ഏറ്റവും മോശം ആയിരിക്കാനും ഇടയുണ്ട്. ഏറ്റവും നല്ലത് കിട്ടാൻ പ്രയാസമായിരിക്കുന്നതു പോലെ, ഏറ്റവും ചീത്ത ജനങ്ങള് ഒഴിവാക്കുകയും ചെയ്യുന്ന രീതി അന്നും പ്രചാരത്തിൽ ഉണ്ടായിരുന്നു). വാച്ചുകൾ അന്ന് തുടിക്കുന്ന അസ്തിത്വമായി നമ്മുടെ കരങ്ങളിൽ നില നിന്നു. അത് ഇല്ലാത്തവൻ രണ്ടാം കിട പൌരനായി അധകൃതനായി നിത്യ ദുഃഖത്തിൽ കഴിഞ്ഞു പോന്നു. പക്ഷെ നമ്മൾ എന്നും സന്മനസ്സുള്ളവർ ആയിരുന്നു. ഇല്ലാത്തവൻ എപ്പോൾ ചോദിച്ചാലും സമയം പറഞ്ഞു കൊടുക്കുന്നതിൽ നമ്മൾ ഒരു പിശുക്കും കാണിച്ചില്ല. സ്നേഹമാണല്ലോ ചെറിയ കുട്ടികളെ വലിയവരിൽ നിന്നു വ്യതസ്തരാക്കുന്നത്.
വലിയച്ഛന്റെ ജീവിതാന്ത്യത്തോടെ സ്പ്രിംഗ് വാച്ചിന്റെ യുഗം അവസാനിച്ചത് പോലെ നമ്മുടെ കോളേജ് ജീവിതാന്ത്യത്തോടെ ഓട്ടോ മാറ്റിക് വാച്ചിന്റെ ജീവിതവും അവസാനിച്ചു എന്ന് പറയാം. ബാറ്ററി കൊണ്ടു പ്രവര്ത്തിക്കുന്ന എലെക്ട്രോണിക്ക് വാച്ചുകളുടെ പ്രളയം ആയിരുന്നു പിന്നെ. രൂപം മാറിയും മറിഞ്ഞും അത് ഇന്നും തുടരുകയാൽ അത് ഈ ലേഖനത്തിന്റെ വിഷയം അല്ല.
നമ്മുടെ കാലഘട്ടത്തിലെ ഈ ഓട്ടോ മടിക് വാച് എന്ത് കൊണ്ടും മനുഷ്യന് വളരെ ഏറെ ഉപകാരം ഉണ്ടാക്കിയ ഒരു കണ്ടു പിടുത്തം തന്നെ ആയിരുന്നു. അതിനു വേണ്ടി നാം കാര്യമായി ഒന്നും ചെയ്യേണ്ടായിരുന്നു. വെറുതെ കയ്യിൽ അണിഞ്ഞു നടന്നാൽ മാത്രം ചലിച്ചു കൊണ്ടിരുന്നു ഒരു അപൂർവ കണ്ടു പിടുത്തം. പക്ഷെ പിന്നീട് മനുഷ്യന്റെ ധാരാളിത്തം ഈ അപൂർവ ജന്മത്തെ കൊന്നു കളഞ്ഞത് എന്ത് കൊണ്ടു എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. അതില്ലാതായത് കൊണ്ടു ഇന്ന് നമുക്ക് സമയം അറിയുക എന്നുള്ളത് കുറെ കൂടെ ചെലവ് കൂടിയ ഒരു എർപ്പാടായി പരിണമിച്ചു എന്ന് മാത്രം. ശാസ്ത്രം ചിലപ്പോൾ മനുഷ്യനെ പുറകോട്ടും നടത്താറുണ്ട് എന്ന് ഒരിക്കൽ എല്യാസ് കാനേറ്റി ആണ് പറഞ്ഞത് എന്ന് തോന്നുന്നു

No comments:
Post a Comment