ഞാനും കുറെ കാലം ഇങ്ങനെ പച്ചകറി ഒക്കെ തിന്നു ജീവിച്ച മനുഷ്യനാണ്. അങ്ങനെ ഇരിക്കെ ഒരു സുപ്രഭാതത്തിൽ (വൈകുന്നേരമാണോ എന്നും ഓർമ്മയില്ല) ഒരു ഭീകര ജീവി എന്റെ വീടിന്റെ മുൻ വാതിലിലൂടെ കയറി വന്നു എന്റെ കിടക്കക്കരികിൽ ഇരിപ്പുറപ്പിച്ചു. എനിക്ക് പേടിയൊന്നും തോന്നിയില്ല. കാരണം ഇമ്മാതിരി ഭീകര ജീവികളെ ഞാൻ സ്ഥിരമായി സ്വപ്നത്തിലും, ചില സിനിമകളിലും ഒക്കെ കണ്ടു പരിചയിച്ചതാണ്. കുറച്ചു നേരം ഒന്നും ഉരിയാടാതെ നിന്ന ആ ജീവിയോടു ഞാൻ ചോദിച്ചു.
ആരാണ്.
ഒരു ഭീകര ജീവിയാണ്.
എന്താണ് പേര്
വ്യര്തത എന്നാണു പൊതുവെ എല്ലാവരും വിളിക്കുക. നിങ്ങളും എന്നെ അങ്ങനെ വിളിച്ചാൽ മതി.
എന്തിനാ വന്നത്.
അല്ല നിങ്ങള്. മീനും ഇറച്ചിയും, ബെകറി സാധനങ്ങളും മറ്റും ഒഴിവാക്കി ഒരു സാത്വികനെ പോലെ ജീവിക്കുകയാണെന്ന് കേട്ട്. നിങ്ങളുടെ ഉദ്ദേശ്യം എന്താണ്.
അത് ചോദിക്കാൻ നിങ്ങളാരാണ്.
ആരുമല്ല. സ്നേഹം കൊണ്ടു ചോദിച്ചു എന്ന് മാത്രം. ഞാൻ ചിലപ്പോൾ അന്തകന്റെ കൂടെ ഒക്കെ ചുറ്റി കറങ്ങാരുണ്ട്. ഒരു ദിവസം അങ്ങേരു പറഞ്ഞു 'അങ്ങ് താഴെ കുറെ എണ്ണം വെറും പച്ചക്കറിയും മറ്റും തിന്നു ജീവിക്കാൻ തുടങ്ങിയിട്ടുണ്ട്. അവന്റെ ഒക്കെ ധാരണ അങ്ങനെ എന്നെ ഒഴിവാക്കാമെന്നാണ്. വിഡ്ഢികൾ. സത്യം പറയാലോ. എനിക്ക് അതൊരു സൌകര്യമാണ്. ഇപ്പൊ ഉള്ളതിനെ കെട്ടി പൊക്കി ഇങ്ങോട്ടേക്കു എടുക്കാൻ തന്നെ ഞാൻ പെടുന്ന പാടു നിനക്ക് അറിയാമല്ലോ. ആകെ ഇതിനൊക്കെ കൂടി ഒരു സ്റ്റാഫ് മാത്രമാ ഉള്ളത്. ഒരു നാലഞ്ച് എണ്ണത്തിനെ പോസ്റ്റ് ചെയ്യാൻ ആ യൂസ്ലെസ്സിനോട് പറഞ്ഞിട്ട് മൈൻഡ് ചെയ്യുന്നില്ല. ഇങ്ങനെ കുറെ എണ്ണം പച്ചകറി തിന്നു കിട്ടിയാൽ ഇവിടത്തെ തിരക്ക് തല്ക്കാലത്തേക്ക് കുറക്കാമായിരുന്നു. പക്ഷെ എനിക്ക് വേണ്ടത് ഒരു പെർമനനന്റ് സൊലൂഷൻ ആയിരുന്നു. അതിനു ഈ പച്ചക്കറി പരിപാടി കൊണ്ടു കാര്യമില്ല. ആകെ കൂടെ ഒരു രണ്ടോ മൂന്നോ കൊല്ലം അങ്ങോട്ടേക്ക് മാറ്റാമെന്നല്ലാതെ.
എന്തായാലും ഒരു ഒന്നോ രണ്ടോ കൊല്ലം മുന്നോട്ടേക്ക് ആക്കാനെങ്കിലും ഇത് കൊണ്ടു പറ്റുമല്ലോ. എന്താ അത് പോരെ.
പക്ഷെ മിസ്റ്റർ മണ്ടോടി. നിങ്ങൾ ഒന്ന് ആലോചിച്ചു നോക്ക്. രാവിലെ എണീക്കുമ്പോൾ നിങ്ങള്ക്ക് എല്ലാ ദിവസവും തല വേദനയാണ് എന്ന് എനിക്കറിയാം. രോഗമൊന്നും അല്ല. മാനസിക പിരി മുറുക്കം കൊണ്ടു വരുന്ന ഒരു തരം വേദന. പിന്നെ ഈ റോഡിലൂടെ ഒക്കെ വണ്ടി എടുത്തു പോകുമ്പോൾ ഉണ്ടാകുന്ന കുലുക്കം കൊണ്ടു ഉണ്ടാകുന്ന മാറ്റൊരു വേദന. അതായത് സ്വന്തം നാടിന്റെ പരിതാപകരമായ സ്ഥിതി ആലോചിച്ചിട്ടുള്ള വേദന. പിന്നെ അപ്പുറത്തും ഇപ്പുറത്തും നിന്നുള്ള ദീന വിലാപം കേൾക്കുമ്പോഴുള്ള മറ്റൊരു വേദന. ഞാൻ ഇപ്പോൾ പറഞ്ഞു വരുന്നത് വെറും മാനസിക വേദനകളെ കുറിച്ച് മാത്രം. ശാരീരിക വേദനകളെ കുറിച്ച് ഞാൻ പറയാൻ തുടങ്ങിയിട്ടില്ല. കഴിഞ്ഞ മാസം നിങ്ങള് ഒരു രണ്ടു ദിവസം വയറു വേദന കൊണ്ടു പിടച്ചതും, പടച്ചോനെ എന്നെ അങ്ങോട്ട് എടുത്തു തരണമേ എന്ന് കരഞ്ഞതും ഞാൻ കേട്ടതാണ്. പിന്നെ എന്തൊക്കെ വേദനകൾ. ഇതൊക്കെ സഹിച്ചു കൊണ്ടു വീണ്ടും ജീവിതം ഒന്നോ രണ്ടോ കൊല്ലം കൂട്ടാനാണോ നിങ്ങളുടെ പരിപാടി. അത് നിങ്ങള് എന്ത് വേണമെങ്കിലും ആയിക്കോ. പക്ഷെ ഇനി മുതൽ പടച്ചോനെ എന്നെ അങ്ങോട്ടേക്ക് കെട്ടി എടുത്തോ എന്നുള്ള രീതിയിലുള്ള വിലാപങ്ങൾ എന്ന് കേട്ടാലും അന്ന് നിങ്ങളെ അങ്ങോട്ടേക്ക് കെട്ടി എടുക്കും എന്നാണു ശ്രീമാൻ അന്തകൻ പറഞ്ഞിട്ടുള്ളത്. പച്ചകറി തിന്നുന്ന മനുഷ്യനാണ്. സാത്വികനാണ് എന്നൊന്നും അപ്പോൾ പറഞ്ഞിട്ട് കാര്യമില്ല. അത് കൊണ്ടു ഏതെങ്കിലും ഒരു കാര്യം ഇപ്പോൾ തീരുമാനിക്കണം. പച്ചകറി തിന്നു ഇനിയും ഒരു രണ്ടോ മൂന്നോ കൊല്ലം ഇതൊക്കെ സഹിച്ചു ജീവിക്കണോ, അല്ലെങ്കിൽ കോഴിയും നായിയും പട്ടയും ഒക്കെ കഴിച്ചു അടി പോളിയയായി ഒന്ന് രണ്ടു ദിവസം ജീവിച്ചു ചാകണോ.
തീരുമാനിക്കേണ്ടത് നിങ്ങളാണ്.

No comments:
Post a Comment