സമ്പത്ത് സ്വരൂപിച്ചു വെക്കുന്നതിനോട് ആർകും പ്രതിഷേധമില്ല. അത് പ്രദർശിപ്പിക്കുന്നതിനോട് മാത്രമേ ഉള്ളൂ. സ്വർണത്തിലൂടെ മാത്രമല്ല നാം സമ്പത്ത് പ്രദർശിപ്പിക്കുന്നത് എന്ന് ഓർക്കുക. നിങ്ങളുടെ വീട്, വീട്ടു ഉപകരണങ്ങൾ, നിങ്ങളുടെ വസ്ത്രങ്ങൾ, നിങ്ങളുടെ ആഘോഷങ്ങൾ അങ്ങനെ എന്തും സമ്പത്ത് പ്രദർശിപ്പിക്കുവാനുള്ള ഉപകരണങ്ങൾ ആണ് എന്ന് ഓർക്കുക. അത്തരത്തിൽ സമ്പത്തിനെ എതിർക്കാൻ തുടങ്ങുമ്പോഴേക്കു നമ്മൾ ദാര്ദ്ര്യം എന്ന ജീവിത രീതിയിലേക്ക് താനേ ഇറങ്ങി ചെല്ലും. ദാനം അവസാനിക്കുന്നത് ഒരാള് ദരിദ്രനായി തീരുമ്പോൾ മാത്രമാണ്. ദാരിദ്ര്യത്തെ മഹത്വവൽകരിച്ച ക്രിസ്തുവും, ദാനത്തെ മഹത്വ വൽക്കരിക്കുന്ന മറ്റു മതങ്ങളും, മുതലിനെ തിരസ്കരിക്കുന്ന കംമ്യുനിസവും, ഒക്കെ പറയുന്നത് ഈ ഒരേ ഒരു കാര്യമാണ്.
ഒരു പരിധി വരെ സമ്പത്ത് എന്നത് വെറും ഒരു മാനസിക സംതൃപ്തി മാത്രമാണ്. മറ്റനേകം പേര് കൈ വശം വെക്കാൻ ഇടയുള്ളതിനെ സ്വന്തമായി സ്വരൂപിച്ചു വെക്കൽ. സ്വന്തം മക്കളെ പോലെ അതിനെ കാത്തു സൂക്ഷിക്കൽ, വളരാൻ സഹായിക്കൽ. നമ്മൾ നമ്മുടെ മക്കളെ നമ്മുടെ സ്വന്തമാണ് എന്ന് ധരിക്കുന്നത് പോലെ നാം സ്വരൂപിച്ച സമ്പത്തും നമ്മുടെതാണ് എന്ന് ധരിക്കുന്നു. പക്ഷെ നമ്മൾ ഭക്ഷിക്കുന്നതല്ലാത്ത മറ്റൊന്നും നമ്മുടെ സ്വന്തം എന്ന പേരിനു അർഹത നേടുന്നില്ല എന്ന് നമുക്ക് അറിയാം. മറ്റുള്ളത് എന്തും നമ്മിൽ നിന്ന് വ്യതിരിക്തമായി നമ്മോടു എതിരിട്ടു നില്ക്കുകയാണ് എന്നും നമുക്ക് അറിയാം. അത് കൊണ്ടു തന്നെ നാം സമ്പത്തിന്റെ കാര്യത്തിൽ അസ്വസ്ഥനും അസൂയ്യാലുവും ആണ്.
പലപ്പോഴും നമ്മൾ സമ്പത്ത് സ്വരൂപിക്കുന്നത് അത് ഉപയോഗിക്കാൻ വേണ്ടി മാത്രമല്ല, മേൽ പറഞ്ഞ മാനസിക സംതൃപ്തിക്കും, അതിന്റെ പ്രദര്ശ്നതിലൂടെ നമുക്ക് ലഭിക്കുന്ന ഗൂഡമായ സന്തോഷത്തിനും വേണ്ടിയാണ്. മറ്റുള്ളവര്ക്ക് ഇത് ഉപയോഗിക്കാൻ കിട്ടുന്നില്ലല്ലോ എന്നുള്ള ഒരു തരം വൃത്തികെട്ട മാനസികോല്ലാസമാണ് അത്.
സമ്പത്തിനോടുള്ള നമ്മുടെ പ്രതിഷേധം ഭാഗികമാണ്. മേലെ ഉള്ളത് പോലെ. ശരിക്കും സമ്പത്ത് എന്ന സ്ഥാപനമാണ് എതിർക്കപ്പെടെണ്ടത്. അല്ലാതെ അതിന്റെ പ്രദർശിത രൂപങ്ങൾ അല്ല. സ്വകാര്യ സമ്പത്ത് ഉള്ള കാലത്തോളം അതിനോടുള്ള മനുഷ്യന്റെ ആർത്തിയും തുടർന്ന് കൊണ്ടെ ഇരിക്കും.
പക്ഷെ അത് എങ്ങനെ ഇല്ലായ്മ ചെയ്യും. നമ്മുടെ സാമ്പത്തിക ശാസ്ത്രങ്ങളെ പലപ്പോഴും പ്രചോദിപ്പിക്കുകയും, എല്ലായ്പോഴും പരാജയപ്പെടുത്തുകയും ചെയ്തിട്ടുള്ള ഒരു സമസ്യാണ് ഇത്. മതങ്ങൾക്ക് കഴിയാത്തത് ആധുനിക സാമ്പത്തിക ശാസ്ത്രത്തിനോ , രാഷ്ട്ര മീമാംസക്കോ കഴിയുമോ എന്നുള്ളത് വളരെ പ്രസക്തമായ ചോദ്യമാണ്.
എല്ലാം പൊതു മേഖലയിലേക്ക് കൊണ്ടു വരിക എന്നുള്ളതായിരുന്നില്ല മാർക്സിന്റെ ഉദ്ദേശ്യം എന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ധേഹത്തിന്റെ ഉദ്ദേശ്യം മനുഷ്യനെ ദരിദ്രൻ ആക്കുക എന്ന് തന്നെ ആയിരുന്നു(ആ അർത്ഥത്തിൽ ഈ പറഞ്ഞത് ശരിയാകാം). തത്വ ചിന്താ പരമായ ഈ ദാരിദ്ര്യത്തെ കുറിച്ച് മാർക്സിനു മുൻപ് തന്നെ പലരും (എക്കാർറ്റ് പോലെ ഉള്ളവർ) പഠിച്ചിട്ടുണ്ട്. മാർക്സിനെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി യേശു കൃസ്തു തന്നെ ആയിരുന്നു എന്ന് വിശ്വസിക്കാൻ ന്യായമുണ്ട്. ബൈബിളിലെ പല മൊഴികളും മാർക്സ് ഉപയോഗിച്ചിട്ടുണ്ട്. ബൈബിളിലെ ഒട്ടകത്തിന്റെ സാരോപദേശ കഥ മാർക്സിനെ വളരെ ഏറെ ചിന്തിപ്പിചിട്ടുണ്ടായിരിക്കണം.

No comments:
Post a Comment