ചന്തിക്കു ചൂട് തട്ടിയപ്പോഴാണ് ബാലാട്ടൻ ഞെട്ടി ഉണർന്നത്. ചുറ്റിലും കുറെ പെണ്ണുങ്ങൾ. എല്ലാം കാണാൻ കൊള്ളാവുന്നവർ. നേഴ്സ്മാറ് ആയിരിക്കും. ബാലാട്ടൻ ഓർത്തു. എല്ലാവരും തന്നെ ആശുപത്രിയിലേക്ക് താങ്ങി കൊണ്ടു വന്നത് മാത്രമേ ഓർമ്മയുള്ളൂ. അടിയിൽ ഇപ്പോഴും ചുട്ടു പൊള്ളുന്നത് പോലെ. ഒരു ഗ്യാസ് ബർണർ അടിയിൽ കത്തിച്ചു വച്ചത് പോലെ. നർസിനെ വിളിച്ചു ബലാട്ടൻ ഇങ്ങനെ പറഞ്ഞു.
പ്രിയപ്പെട്ട നർസെ. എന്റെ ചന്തി പുകയുന്നു . അടിയിൽ എന്തോ കത്തിക്കുന്നത് പോലെ.
അയ്യോ ഞാൻ നേഴ്സ് ഒന്നും അല്ല. എന്റെ പേര് രംഭ . അടിയിൽ ഇപ്പോൾ തീയൊന്നും ഇല്ല. അത് നിങ്ങൾക്ക് ഭൂലോകത്തെ കുറിച്ചുള്ള ഓർമ്മ വിട്ടു മാറാത്തത് കൊണ്ടു തോന്നുന്നതാണ്.
ഭൂലൊകമൊ. അപ്പോൾ ഇത് എന്ത് ലോകമാ
ഇതല്ലേ സ്വർഗം. നമ്മള് നിങ്ങളെ നേരെ ഇങ്ങോട്ട് കെട്ടി എടുത്തതല്ലേ. ഇനി ഇവിടെ പരമ സുഖമാണ്. ഒരു പണിയും എടുക്കേണ്ട. നമ്മളൊക്കെ ഇവിടെ ഒക്കെ എപ്പോഴും ഉണ്ടാകും. ആവശ്യമുള്ളപ്പോൾ വിളിച്ചാൽ മതി.
ആ കാണുന്ന വലിയ കസേര എന്താണ്.
അത് ദേവേന്ദ്രന്റെ സീറ്റ് ആണ്. അങ്ങെർക്കാണ് ഇതിന്റെ ഫുൾ ചാർജ്
അപ്പോൾ ഈ കൃസ്ത്യാനികളും മറ്റു മതക്കാരും ഒക്കെ നരകത്തിൽ തന്നെ ആയിരിക്കുമോ.
വിഡ്ഢിത്തം പറയാതിരിക്കൂ. അവര്ക്കൊക്കെ വേറെ സ്വർഗ്ഗവും വേറെ നരകവും ഉണ്ട്. അതിന്റെ ചാർജ് വേറെ ആളുകൾക്കാ.
അപ്പോൾ നഴ്സേ , സോറി , രംഭെ, ഈ നരകത്തിൽ തീയാണ് എന്നൊക്കെ കേട്ടത് സത്യമാണോ. അതിലെ ദുഷ്ടന്മാരെ ഒക്കെ നടത്തിക്കും എന്നുള്ളത് ശരിയാണോ.
എല്ലാം സത്യം.
നരകത്തിലേക്ക് ഇവിടെ നിന്ന് കുറെ ദൂരമുണ്ടോ.
എന്ത് ദൂരം. നരകത്തിൽ നടക്കുന്നതെന്തും ഇവിടെ നിന്ന് നോക്കിയാൽ കാണാം. പക്ഷെ അവര് ഇങ്ങോട്ട് നോക്കിയാൽ ഒന്നും കാണില്ല. നിങ്ങളുടെ ലോകത്തെ വീടുകളുടെ ജനാലകൾക്കു ഇപ്പോൾ വെക്കുന്ന വണ്‍ സൈഡ് വ്യൂ ഗ്ലാസ് ഇല്ലേ അത് പോലെ.
എന്നാൽ രംഭെ ഒരു സഹായം ചെയ്യുമോ. എന്റെ കൈ ഒന്ന് പിടിക്ക്. ഞാൻ നരകത്തിലേക്ക് ഒന്ന് പാളി നോക്കട്ടെ.
നിങ്ങള് ഇവിടെ വന്നിട്ടും പഴയ സ്വഭാവം ഒന്നും വിട്ടിട്ടില്ലല്ലോ. നേരെ നടന്നു ചെന്നു നോക്കിയാൽ പോരെ. അല്ലെങ്കിലും ഇതെന്തിനാ ഇപ്പോൾ നരകം കാണാൻ ഇത്ര വലിയ തിരക്കു
അത് നമ്മുടെ അപ്പുറത്തുള്ള ചാത്തു അവിടെ ഉണ്ടോന്നു നോക്കാനാ. അവൻ നരകതീയിൽ നടക്കുന്നത് കണ്ടിട്ടു എനിക്ക് മരിച്ചാൽ മതി.
എടൊ ബാലാ താൻ മരിച്ചിട്ടാണ് ഇങ്ങോട്ട് വന്നത്. ഇനി രണ്ടാമതും മരിക്കാനൊന്നും ഇവിടെ വന്നാൽ പറ്റില്ല.
ഓ. സോറി മാടം. നാട്ടിലാണ് എന്നു വിചാരിച്ചു പറഞ്ഞു പോയാതാ
അങ്ങ് ദൂരെ നരകതീയിൽ തന്റെ ശത്രുവായ ചാത്തു വിയര്ത്തോലിച്ചു , കാലുകൾ രണ്ടും പൊള്ളി വീർത്തു ആർത്തനായി നടന്നു പോകുന്നത് ബാലാട്ടൻ കണ്‍ കുളിർക്കെ കണ്ടു. മരിച്ചത് നന്നായി എന്ന് ബാലാട്ടന് തോന്നിയത് അപ്പോഴാണ്.

No comments:
Post a Comment