(അഭിനയിക്കാൻ വേണ്ടി മാത്രം ജനിച്ചു വീണ ഒരു മനുഷ്യനായിരിക്കണം ക്ലോസ് കിൻസ്കി - എം ടോടി
ഇത് ഒരു നടന്റെ ചരിത്രമാണ്. ഭ്രാന്തന്റെ ചരിത്രമാണ് എന്നും വേണമെങ്കിൽ പറയാം. ക്ലോസ് കിൻസ്കി എന്ന നടനെ ഞാൻ ആദ്യമായി കാണുന്നത് കൊപ്പോളയുടെ അപോകാലിപ്സ് നൗ എന്ന സിനിമയിൽ ആണ്. ആരും ശ്രദ്ധിക്കാത്ത വളരെ ചെറിയ ഒരു റോളിൽ. പിൽക്കാലത്ത് എന്നെ വളരെ ഏറെ അത്ബുധപ്പെടുതിയതും കൊപ്പോളയുടെ ഈ തിരഞ്ഞെടുപ്പാണ്. കാരണം അതിനും എത്രയോ മുൻപ് കിൻസ്കി അഖിരയായി നടിച്ചു ലോകത്തെ നടുക്കിയിരുന്നു. പ്രസ്തുത സിനിമയെ വലിയ ഒരു പരിധി വരെ അനുകരിച്ച കൊപ്പൊള എന്ത് കൊണ്ടു തന്റെ സിനിമയിൽ കിൻസ്കിക്ക് അത്രയും അപ്രധാനമായ ഒരു വേഷം കൊടുത്തു എന്നും കിൻസ്കി എന്ത് കൊണ്ടു അത് സ്വീകരിച്ചു എന്നും ഉള്ള കാര്യമാണ് എന്നെ അത്ബുധ പ്പെടുത്തിയത്. പക്ഷെ അതാണ് ക്ലോസ് കിൻസ്കി എന്ന അതുല്യ പ്രതിഭ.
'എന്റെ ഏറ്റവും നല്ല സുഹൃത്ത്' എന്ന ഡോകുമെണ്ടരിയിൽ ഹെർസൊഗ് പറയുന്ന കാര്യങ്ങൾ ആണ് ഈ ലേഖനത്തിന് ആധാരം. മുനിച് ന്റെ പ്രാന്ത പ്രദേശത്തുള്ള ഒരു ദരിദ്ര ഭവനത്തിൽ, സ്വന്തമായി ഒരു മേശ പോലും ഇല്ലാത്ത, മേൽ കൂര മുഴുവനും ദ്രവിച്ചു അതിലൂടെ കരിഞ്ഞ ഇലകൾ വീണു കൊണ്ടിരുന്ന ഒരു വീടിന്റെ മുകളിലത്തെ മച്ചിലായിരുന്നു ക്ലിൻസ്കിയുടെ താമസം. ഒരു ദിവസം രാവിലെ പോസ്റ്റ് മാൻ ഒരു എഴുത്ത് കൊണ്ടു വന്നു വാതിലിലെ മണി അടിച്ചു. അല്പം സമയം കഴിഞ്ഞു തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട രൂപം കണ്ടു പോസ്റ്റ് മാൻ ഞെട്ടി പോയി. ക്ലിൻസ്കി പൂർണ്ണ നഗ്നനായിരുന്നു. പക്ഷെ ഹെർസോഗിന്റെ കൂടെ താമസിച്ചിരുന്ന മൂന്നു മാസ കാലം അദ്ദേഹം മാന്യമായി വേഷം ധരിച്ചിരുന്നു. പക്ഷെ കുഴപ്പം എന്തെന്നാൽ അദ്ദേഹം എപ്പൊഴും ബാത്ത് റൂം അടച്ചു കുറ്റിയിട്ടു അതിനുള്ളിൽ ആയിരിക്കും. ഒരിക്കൽ അദ്ദേഹം രണ്ടു പകലും രണ്ടു രാത്രിയും ഇതിനു ഉള്ളിൽ തന്നെ ആയിരുന്നു. ആ രണ്ടു ദിവസം കൊണ്ടു അദ്ദേഹം ബാത്ത് റൂമിന് ഉള്ളിലെ ഒരു വിധം സാധനങ്ങൾ ഒക്കെ അടിച്ചു തകർത്തു.
ഒരിക്കൽ എല്ലാവരും ഭക്ഷണം കഴിക്കുകയായിരുന്നപ്പോൾ കിൻസ്കി മുറിയിലൂടെ ഓടി കിതക്കുകയായിരുന്നു. പെട്ടന്ന് ബോംബ് പൊട്ടുന്നത് പോലെ ഒരു ശബ്ദം കേട്ടു. വീടിന്റെ മുൻ വാതിലുകൾ ബിജാഗിരി അടക്കം പൊളിഞ്ഞു താഴെ വീണു. ക്ലിൻസ്കി ഓട്ടത്തിന്റെ ശക്തിയോടെ അതിൽ പോയി ഇടിച്ചതാണ്. മുഖം വിളറി വെളുത്ത് വായിൽ നിന്ന് നുരയും പതയും വന്ന ക്ലിൻസ്കി ആർത്തു കരയുകയായിരുന്നു. തന്നെ വാടക വാങ്ങാതെ അവിടെ താമസിപ്പിച്ച വീട്ടുകാരിയായ ക്ലാരയെ അദ്ദേഹം പൊതിരെ ചീത്ത വിളിക്കുന്നതാണ് പിന്നെ അവിടെ കേട്ടത്.
ഒരിക്കൽ ഒരു നാടക നിരൂപകൻ വീട്ടിൽ വന്നു, ക്ലിൻസ്കി അഭിനയിച്ച ഒരു ചെറിയ റോളിനെ കുറിച്ച് അഭിപ്രായം പറയുകയായിരുന്നു. അദ്ദേഹം നല്ല നടനാണ് എന്നാണു അഭിപ്രായം പറഞ്ഞത്. അത് കേൾക്കേണ്ട താമസം ക്ലിൻസ്കി അവിടെ ഉണ്ടായിരുന്ന ചുട്ടു പഴുത്ത രണ്ടു ഉരുള കിഴങ്ങുകൾ പാത്രമടക്കം എടുത്തു അയാളുടെ മുഖത്തേക്ക് എറിഞ്ഞു. താൻ നല്ല നടനല്ല , അസാമാന്യ നടനാണ്, യുഗ പ്രതിഭയാണ് എന്നൊക്കെ ക്ലിൻസ്കി വിളിച്ചു കൂവുന്നുണ്ടായിരുന്നു

No comments:
Post a Comment