ദാരിദ്ര്യം അഭിമുഖീകരിക്കുന്ന രാജ്യങ്ങൾക്ക് തങ്ങളുടെ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ എന്ന പേരില് കൊടുക്കപ്പെടുന്ന ഇത്തരം വായ്പകൾ ഭൂരി ഭാഗം രാജ്യങ്ങളെയും ദാരിദ്ര്യത്തിൽ തന്നെ നില നില നിർത്തുന്നതായാണ് കണ്ടു വരുന്നത്. കാരണം വായ്പ സ്വീകരിക്കുന്ന ഓരോ ദരിദ്ര രാജ്യവും അവര് പറയുന്ന മാനദണ്ടങ്ങൾ പാലിക്കെണ്ടിയിരിക്കുന്നു. കുത്തകകൾക്ക് തദ്ദേശ മാർകറ്റുകൽ തുറന്നു കൊടുക്കുകയും, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ മരവിച്ചു പോവുകയും ചെയ്യുന്നതാണ് അതിന്റെ ആത്യന്തിക ഫലം. ആരോഗ്യം വിദ്യാഭ്യാസം , ദാരിദ്ര്യ നിര്മാജനം, കര്ഷക ക്ഷേമം എന്നീ മഹത് കാര്യങ്ങൾ, പരിതാപകരമാം വിധം പുറം തള്ള പ്പെട്ടു പോകുന്നു (ഇത് നമ്മുടെ നാട്ടിന്റെ അനുഭവത്തിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാവുന്നതെ ഉള്ളൂ)
വേൾഡ് ബാങ്ക് , ഐ എം എഫ് എന്നിവയുടെ മുഖ്യ അജണ്ട എല്ലാ സ്ഥാപനങ്ങളെയും സ്വകാര്യ മേഖലയിൽ കൊണ്ടു വരിക എന്നതാണ്. അതിനു വേണ്ടി ജനങ്ങളുടെ മനസ്സ് പ്രക്ഷാളനം ചെയ്യപ്പെടെണ്ടതുണ്ട് എന്ന് അവര്ക്ക് നന്നായി അറിയാം. ജനങ്ങള് തന്നെ സ്വകാര്യ മേഖലക്ക് വേണ്ടി പ്രക്ഷോപണം നടത്തുന്ന ഒരു അവസ്ഥ ആദ്യം ഇവിടെ സൃഷ്ടിക്കണം. അത് എളുപ്പമാണ് എന്ന് അവര്ക്ക് അറിയാം. അഴിമതി സാർവത്രികം ആക്കുകയാണ് അതിനുള്ള എളുപ്പ വഴി. അപ്പോൾ അഴിമതിക്ക് രണ്ടു മുഖങ്ങൾ ഉണ്ട് എന്ന് അർഥം. അത് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചു അത് രാജ്യത്തെ ദാരിദ്രമാക്കുന്നു. മറ്റൊന്ന് അതിലൂടെ വളരുന്ന ജന രോഷം പ്രധാനമായും തിരിയുന്നത് സർക്കാർ സ്ഥാപനങ്ങള്ക്ക് നേരെ ആകയാൽ , സ്വാകാര്യ മേഖലക്ക് വേണ്ടിയുള്ള ജന മുന്നേറ്റങ്ങൾ ത്വരിതപ്പെടുന്നു. ദാരിദ്രമാക്ക പ്പെടുന്ന രാജ്യം , കൂടുതൽ കൂടുതൽ വായ്പകൾ എടുക്കപ്പെടാൻ നിര്ബന്ധിക്ക പ്പെടുകയും, കൂടുതൽ കൂടുതൽ അവയുടെ നീരാളി പിടുത്തങ്ങളിൽ അകപ്പെടുകയും ചെയ്യുന്നു. സ്വകാര്യവൽക്കരനതിലൂടെയും, ആഗോള വൽക്കരണ ത്തിലൂടെയും, രാജ്യത്തിന്റെ സമ്പത്ത് വിദേശീയർ കൊള്ള ചെയ്യുന്നത് തുടരുന്നു.
എല്ലാം സ്വകാര്യ മേഖലയിൽ കൊണ്ടു വരുന്നതിന്റെ ആഘാതം എന്തെന്നാൽ ഭരണ കൂടത്തിന്റെ വരുമാന മാർഗങ്ങൾ അടഞ്ഞു പോകുന്നു എന്നുള്ളതാണ്. സാമൂഹ്യ അസമത്വങ്ങൾക്കു നേരെ പോരാടാൻ ഭരണ കൂടങ്ങൾക്ക് കെല്പില്ലാതായി തീരുന്നു. കയറ്റു മതി എന്ന ഉദ്ദേശ്യത്തിൽ മാത്രം ഒരു രാജ്യത്തിന് ജീവിച്ചു പോകേണ്ടി വരുന്നു. കാരണം വായ്പ തിരിച്ചടവ് നിങ്ങൾ കയറ്റി അയക്കുന്ന വസ്തുക്കളിലൂടെ മാത്രമേ പറ്റുകയുള്ളൂ. അതിന്റെ വില പോലും തീരുമാനിക്കുന്നത് വിദേശ വിനിമയ നിരക്ക് എന്ന ഊതി പെരുപ്പിച്ച സംഖ്യ ആയതിനാൽ നിങ്ങളുടെ വസ്തു വകകകൾ നിങ്ങൾ വളരെ വില കുറച്ചു കൊടുക്കേണ്ട സ്ഥിതി വരുന്നു. വിദേശ നാണയ വിനിമയ നിരക്കിലെ ദുരൂഹതകൾ അതിനെ കൊണ്ടു നമ്മുടെ നാട്ടിന് നേരിടേണ്ടി വരുന്ന അത്യാഘാതങ്ങൾ സാധാരണക്കാരന് മനസ്സിലാക്കാൻ പറ്റാത്തത് ആക്കി തീര്ക്കുന്നു . അമേരികയിൽ നിന്ന് ആയിരം ഡോളർ വരുമ്പോൾ , ഹോ 62000 കിട്ടി എന്ന് നാം ആശ്വസിക്കുമ്പോൾ, അതിന്റെ അടിയിലൂടെ ചോർന്നു പോകുന്നത് നമ്മുടെ വളരെ വിലപ്പെട്ട പ്രകൃതി വിഭവങ്ങള ആണ്. അതും തുച്ചമായ വിലയിൽ.
നിങ്ങൾ ഒരു ബാങ്കിൽ നിന്ന് കുറച്ചു പണം കടമെടുക്കുകയും, കടം അരിയായി തിരിച്ചു തന്നാൽ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് ബാങ്ക് പ്രഖ്യാപിക്കുകയും ചെയ്താൽ നിങ്ങൾ എന്ത് ചെയ്യും. അപ്പോൾ എത്ര അരി തന്നാൽ കടം തീരും എന്ന് നിങ്ങൾ ചോദിക്കുകയും, അത് നമ്മൾ അപ്പപ്പോൾ തീരുമാനിക്കും എന്ന് ബാങ്ക് പറയുകയും ചെയ്താൽ നിങ്ങൾ എന്ത് ചെയ്യും. തീര്ച്ചയായും ആകാശം നോക്കും. ഇങ്ങനെ ഉള്ള സമയങ്ങളിൽ നോക്കാനല്ലോ ആകാശം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഡോളർ നാണയത്തിൽ നാം എപ്പോൾ വാങ്ങിക്കുന്ന കടവും യഥാർത്ഥത്തിൽ ഇങ്ങനെ ആണ്. നിങ്ങള്ക്ക് ഡോളർ നാണയത്തിൽ മാത്രമേ അത് തിരിച്ചടക്കാൻ പറ്റുകയുള്ളൂ. അപ്പോൾ അതിനു നിങ്ങളുടെ കയ്യിൽ ഡോളർ വേണം. അത് നിങ്ങള്ക്ക് വിദേശ വ്യാപാരത്തിലൂടെ മാത്രമേ കിട്ടുകയുള്ളൂ. നിങ്ങൾ നിങ്ങളുടെ കൊഞ്ചും, അരിയും, അധ്വാനവും വിദേശത്തേക്ക് കയറ്റി അയക്കുകയും അതിനു പകരമായി അവർ ഡോളർ തരുകയും ചെയ്യുന്നു. പക്ഷെ അവർ എത്ര തരുന്നു എന്നുള്ള സ്ഥലത്താണ് അപകടം കുടി കൊള്ളുന്നത്. സ്വകാര്യവൽകരണത്തിന്റെ ഏറ്റവും വലിയ അപകടം കുടി കൊള്ളുന്നത് ഇവിടെ ആണ്. ഒരു ഉദാഹരണം പറഞ്ഞാൽ ഇത് കൂടുതൽ വ്യക്തമാവും. ഞാൻ ഒരു കയറ്റു മതിക്കാരൻ ആണ്. എല്ലാ വര്ഷവും ഞാൻ ആയിരം കിലോ കപ്പ അമേരികയിലേക്ക് കയറ്റി അയക്കുന്നു. എനിക്ക് ഈ ആയിരം കിലോവിനു അവർ തരുന്നത് 1000 ഡോളർ എന്ന് കരുതുക. അപ്പോൾ ഇന്നത്തെ വിനിമയ നിരക്കായ 60 രൂപയിൽ എനിക്ക് 60000 കിട്ടി. ഞാൻ സുഖമായി ജീവിച്ചു പോകുന്നു. പക്ഷെ നാളെ ഡോളറിന്റെ വില 70 ലേക്ക് ഉയര്ന്നു എന്ന് വിചാരിക്കുക. അപ്പോൾ എനിക്ക് മുൻപേ തന്ന 1000 ഡോളർ അമേരിക്കകാരൻ തരികയാണെങ്കിൽ (അവൻ ഇത് വരെ തന്നത് അതാണ്. അത് കൊണ്ടു ന്യായമായും അവൻ അത് തരേണ്ടതാണ്) എന്റെ കയ്യിൽ കിട്ടുന്നത് 70000 രൂപ. പക്ഷെ അമേരിക്കകാരാൻ അത് തരുന്നില്ല. പകരം തരുന്നത് 858 ഡോളർ മാത്രമാണ്. കാരണം അയാൾക്ക് നമ്മളെക്കാൾ നന്നായി കണക്കു കൂട്ടാൻ അറിയാം എന്നത് തന്നെ. എന്നെ സംബന്ദിച്ചും വലിയ പ്രശ്നമില്ല. കാരണം എനിക്ക് അറുപതു രൂപ കൂടുതൽ കിട്ടി. അതായത് മറ്റൊരു തരത്തിൽ പറഞ്ഞാൽ മുൻപ് കിട്ടിയ 1000 ഡോളർ തന്നെ എനിക്ക് കിട്ടേണം എങ്കിൽ ഇന്ന് ഞാൻ 1000 കിലോക്ക് പകരം 1165 കിലോ കപ്പ കയറ്റി അയക്കണം. കയറ്റു മതി കൂടി എങ്കിലും വരുമാനം പഴയത് പോലെ. വായ്പാ തിരിച്ചടവ് കൂട്ടാൻ കയറ്റു മതി കൂടിയത് കൊണ്ടു പറ്റിയില്ല എന്ന് അർഥം
ഒരിക്കൽ ഇതിനെ ഒക്കെ എതിർത്തവർ ഇന്ന് അതിനെ അനുകൂലിച്ചു സംസാരിക്കുന്നത് കാണുമ്പോൾ സാധാരണക്കാരൻ മനസ്സിലാക്കേണ്ടത് തന്റെ നില അപകടത്തിൽ ആണെന്ന് തന്നെയാണ്

No comments:
Post a Comment