പാലസ്തീനിൽ ഇസ്രായേലിന്റെ പട്ടാളം കടന്നു കയറ്റം നടത്തിയതാണെന്നും, തദ്ദേശ വാസികൾ അതിനെ ചെറുക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും ലോക ജനതയ്ക്ക് നന്നായി അറിയാം. ഇന്നത്തെ ഇസ്രായേലിൽ പോലും ഇന്ന് തിങ്ങി നിറഞ്ഞു നില്ക്കുന്നത്, ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ പീഡിപ്പിക്കപ്പെട്ട ജൂതന്മാർ ആണെന്നും ലോക ജനതയ്ക്ക് നന്നായി അറിയാം. ജെർമനിയിൽ പീഡിപ്പിക്കപ്പെട്ട തദ്ദേശ വാസികളായ ജൂത ജനതയെ പോലും ലോകത്തിന്റെ മറ്റൊരു ഭാഗത്ത് പുനരധിവസിപ്പിക്കാൻ സഖ്യ കക്ഷികൾ തുനിഞ്ഞത് എന്തിനായിരുന്നു. മധ്യ പൂർവ ദേശത്തെ ഈ അസ്വസ്ഥത സൃഷ്ടിക്കപ്പെട്ടതിനു സാമ്പത്തിക കാരണങ്ങൾ പലതും ഉണ്ടെന്നു പല പ്രശസ്തരും ചൂണ്ടി കാണിച്ചിട്ടുണ്ട്. ഗൾഫിൽ എണ്ണ വറ്റുന്നത് വരെ മാത്രമേ ഈ പ്രശ്നം ഉണ്ടാകൂ എന്ന് ബാലാട്ടനും പറയുന്നു.(ഈ പ്രശ്നം ഇത്രയും വഷളാക്കിയത് യാസർ അരാഫത്ത് ആണെന്ന് പാലസ്തീനിയൻ വംശജനായ എദ്വെർദ് ഡബ്ലു സൈദ് തന്റെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. വാര്ഷിക ബജറ്റിന്റെ രണ്ടു ശതമാനം മാത്രമേ അരാഫത്ത് വികസന പ്രവർത്തനങ്ങൾക്ക് ചിലവാക്കിയുള്ളൂ എന്നും ബാക്കിയുള്ളതൊക്കെ അദ്ധേഹത്തിന്റെ സുരക്ഷക്കും മറ്റുമായി ചിലവിട്ടു പോകുകയായിരുന്നെന്നും സൈദ് ആരോപിക്കുന്നു. ഒരു വര്ഷം 400 മില്യണ്‍ യു എസ് ഡോളർ, കണക്കിൽ പെടാതെ കാണാതായ ചരിത്രവും അവിടെ ഉണ്ട്.)
No comments:
Post a Comment