Thursday, 31 December 2015

ആശയ വിനിമയം

ഞാൻ ഒന്ന് പറയുന്നു മറ്റൊരാൾ അത് കേൾക്കുന്നു. അയാള് അത് മനസ്സിലാക്കുന്നു.  ഇത് തന്നെ അല്ലെ ആശയ വിനിമയം.  പക്ഷെ  അത്ര സിമ്പിൾ ആയ ഒരു പ്രക്രിയ അല്ല അത് എന്ന് അതിനെ കുറിച്ച് ചിന്തിച്ചാൽ മനസ്സിലാകും.  ഞാൻ ബാലാട്ടനോട് കാക്ക എന്ന് പറയുമ്പോൾ ബാലാട്ടാൻ കാക്ക എന്ന് കേൾക്കുന്നു.  അപ്പോൾ ബാലാട്ടൻ ബാലാട്ടന്റെ മനസ്സില് ഒരു കാക്കയുടെ  ചിത്രം വരയ്ക്കുന്നു.  അത് ഞാൻ കണ്ട കാക്ക തന്നെ ആകണം എന്നില്ല.  എന്തിനു കാക്ക എന്ന പക്ഷി തന്നെ ആകണം എന്നില്ല.

അപ്പോൾ ഇവിടെ സംഭവിച്ചത് ഇനി പറയുന്ന കാര്യങ്ങൾ ആണ്. ഏകദേശം ഒരു ആദി മനുഷ്യന്റെ സ്ഥാനത്ത് ഇരുന്നു കൊണ്ടു നമുക്ക് ഇതിനെ വിശകലനം ചെയ്യാം.  ഞാൻ ഒരു കാക്കയെ കാണുന്നു.  കാക്കയെ കണ്ട കാര്യം ബാലാട്ടനോട് പറയണം.  അതിനു വേണ്ടിയിട്ടാണല്ലോ ഞാൻ കാക്ക എന്ന വാക്ക് ഉച്ചരിച്ചത്.  അപ്പോൾ ആദ്യമായി ഇവിടെ സംഭവിച്ചത് കാക്ക എന്ന ജീവിയെ കണ്ട എന്റെ നാക്ക് അതിനെ ഒരു ശബ്ദം ആക്കി പരിവർത്തന പ്പെടുത്തുന്ന പ്രവർത്തിയാണ്.  ആ ശബ്ദം ആണ് ബാലാട്ടൻ കേൾക്കുന്നത്. അല്ലാതെ ബാലാട്ടൻ കാക്കയെ കാണുന്നില്ല.  ഈ ശബ്ദത്തിനു കാക്ക എന്ന പക്ഷിയുമായി ഒരു ബന്ധവും ഇല്ല.  ശബ്ദം കേട്ട മാത്രയിൽ ബാലാട്ടന്റെ മനസ്സ് അതിനെ ഒരു ദൃശ്യമായി പരിവര്ത്തനം ചെയ്യുന്നു.  ഒരു ആദി മനുഷ്യന്റെ കാര്യത്തിൽ ഇത് ഇതേ രീതിയിൽ സംഭവിചിരിക്കില്ല. കാരണം അവനു ഭാഷ അറിയില്ല.  അല്ലെങ്കിൽ അവൻ ഇന്ന് വരെ ഭാഷ കണ്ടു പിടിച്ചില്ല.  പക്ഷെ കാക്ക എന്ന ശബ്ദത്തിനു അപ്പോഴും പ്രസക്തിയുണ്ട്. കാരണം അത് ആ പക്ഷി പുറപ്പെടുവിക്കുന്ന ശബ്ദം തന്നെ ആണ്.  ഈ ആശയ വിനിമയത്തിന് മറ്റൊരു വഴിയും കൂടി ഉണ്ട്.  കുറെ കൂടി കൃത്യമായ വഴി.  ആദി മനുഷ്യന്റെ കാര്യത്തിൽ അവൻ ഒരു കല്ല്‌ ഉപയോഗിച്ച് പാറമേൽ ഒരു കാക്കയുടെ ചിത്രം വരച്ചു കാണിക്കലാണ് .  ആധുനിക മനുഷ്യൻ അതിനു പകരം കാക്ക എന്ന് കടലാസിൽ എഴുതുന്നു.  പക്ഷെ ആദി മനുഷ്യന്റെ ഈ ചിത്രം ലോകത്തിലെ എല്ലാ മനുഷ്യര്ക്കും മനസ്സിലാകും.   പക്ഷെ ഞാൻ എഴുതിയ കാക്ക എന്ന പദം ഇവിടെ കേരള കരയിൽ ഉള്ളവർക്ക് മാത്രമേ മനസ്സിലാകൂ.

കാക്ക എന്ന ശബ്ദവും , കാക്കയുടെ ചിത്രവും പരസ്പരം സംയോജിച്ച് സൃഷ്ടിക്കപ്പെട്ട മഹാല്ബുധമാണ് നാം ഇന്ന് അനായാസമായി ഉപയോഗിക്കുന്ന ഭാഷ.  അത് എങ്ങനെ പരിണമിച്ചു ഇന്നത്തെ നിലയിൽ എത്തി എന്നുള്ളതിനെ കുറിച്ച് പലരും പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. പലരും ഇന്നും പഠിച്ചു കൊണ്ടിരിക്കുന്നു. അത് എന്ത് തന്നെ ആയാലും, ശബ്ദം പുറപ്പെടുവിക്കുന്ന ഒരു പക്ഷിയുടെ ശബ്ദം അതിന്റെ പേര് തന്നെ ആയി തീര്ന്ന ഈ സംഭവം നമുക്ക് ഒരു വഴി കാട്ടിയായി ഉപയോഗിക്കാം.  ആദി മനുഷ്യൻ ഗുഹയിൽ വരച്ച കാക്കയുടെ ചിത്രത്തിന്, കാക്ക എന്ന ശബ്ദം ചെര്ക്കപ്പെട്ടതിനു സ്വാഭാവികത ഉണ്ട്.  അന്ന് ഈ ചിത്രം കാണുന്ന കാക്കയെ പരിചയമുള്ള ഒരു ആദി മനുഷ്യൻ ഈ ചിത്രം കാണുന്ന പാടെ, കാക്ക എന്ന ശബ്ദം ഉച്ചരിചിരിക്കാൻ സാധ്യത ഉണ്ട്. കാരണം ഈ ശബ്ദം അവൻ എന്നും കേൾക്കുന്ന ശബ്ദമാണ്.  ഭാഷയുടെ സൃഷ്ടിയിൽ ഈ സംഭവത്തിനു പ്രസക്തി വല്ലതും ഉണ്ടോ എന്ന് ഭാഷാ ഗവേഷകർ അന്വേഷിക്കേണ്ടതാണ്.

ആശയ വിനിമയത്തിന് ഏറ്റവും ഉചിതമായ ഉദാഹരണം നമ്മുടെ വീട്ടിലെ പഴയ കാല ടെലി ഫോണ്‍ തന്നെ ആണ്.  നാം അതിന്റെ കോളാമ്പിയിൽ നോക്കി ഒരു വാക്ക് ഉച്ചരിക്കുന്നു.  അവിടെ ഉള്ള ഒരു ഡയഫ്രം നാം ഉണ്ടാക്കിയ ശബ്ദത്തിനു സമാനമായി പ്രകമ്പനം കൊള്ളുന്നു.  ആ പ്രകമ്പനം അതിന്റെ പുറകിൽ സ്ഥാപിച്ചിട്ടുള്ള കാർബണ്‍ തരികളിൽ സമാനമായ ഒരു സാന്ദ്രതാ വ്യത്യാസം ഉണ്ടാക്കുന്നു. അതിലെ കടന്നു പോകുന്ന വൈദ്യുതിയിൽ അത് സമാനമായ ഒരു ഏറ്റ കുറച്ചിൽ ഉണ്ടാക്കുന്നു.  ഈ വൈദ്യുതി അതെ ഏറ്റ കുറച്ചിലോടെ സഞ്ചരിച്ചു,  അങ്ങേ അറ്റത് ഫോണും പിടിച്ചു നില്ക്കുന്ന മറ്റൊരുത്തന്റെ യന്ത്രത്തിൽ എത്തുകയും, അവിടെ ഉള്ള കാർബണ്‍ തരികളെ സമാനമായ രീതിയിൽ ചലിപ്പിക്കുകയും ചെയ്യുന്നു.  അവിടെ ഉള്ള ഡയഫ്രം കമ്പനം ചെയ്യുമ്പോൾ നാം സമാനമായ ഒരു ശബ്ദം കേൾക്കുന്നു.   ചുരുക്കി പറഞ്ഞാൽ സുഹൃത്തിന്റെ ശബ്ദമായി നാം ഇവിടെ കേൾക്കുന്നത് സുഹൃത്തിന്റെ ശബ്ദം അല്ല. മറിച്ച് എന്തോ കമ്പനം ചെയ്യുന്ന ശബ്ദം മാത്രമാണ്.  യന്ത്രന്തിന്റെ ശബ്ദം എന്ന് പറയാം.  യന്ത്രം അതി പ്രഗൽഭമായ രീതിയിൽ നമ്മുടെ ശബ്ദത്തെ അനുകരിച്ചു എന്ന് വേണമെങ്കിൽ പറയാം.  ഒരു ശബ്ദം ആദ്യം വൈദ്യുതിയിലെ കമ്പനമായും,  ഒടുവിൽ വീണ്ടും ശബ്ദമായും പരിവര്തനപ്പെടുതുന്ന ഈ രീതിക്ക് സമാനമായ എന്തോ ആണ് സാധാരണ ആശയ വിനിമയത്തിലും നടക്കുന്നത്.

ഭാഷ എന്ന പ്രതീകത്തോടുള്ള  മനുഷ്യന്റെ പ്രതികരണം ചിര പരിചയത്തിലൂടെ ഉള്ള പ്രതികരണം ആണ്.  ശരിയായ ഒരു കണ്ടീഷണ്ട് റിഫ്ലക്സ് എന്ന് പറയാം.  സ്ഥിരമായി മണി അടിച്ചു കൊണ്ടു ഒരു പട്ടിക്കു തീറ്റ കൊടുത്താൽ പിന്നീട് എപ്പോൾ മണി അടിച്ചാലും പട്ടിയുടെ നാവിൽ വെള്ളം ഊറി വരുമെന്ന് പാവ്ലോവ് പറഞ്ഞു.  ഭാഷയോടുള്ള മനുഷ്യന്റെ പ്രതികരണവും ഇത്തരത്തിൽ ഉള്ളത് തന്നെ ആണ്.  പട്ടിയെ കർമ നിരതയാക്കുന്നത് വെറും ശബ്ദം മാത്രമെങ്കിൽ, മനുഷ്യന്റെ കാര്യത്തിൽ ശബ്ദവും ചിത്രവും ഉണ്ട്.  ഭാഷ ഈ രണ്ടു ഗുണവും വഹിക്കുന്ന മാധ്യമം ആണല്ലോ.

Monday, 30 November 2015

വ്യത്യസ്തമായ ഒരു പ്രേത സിനിമ

നിങ്ങൾ ഏതെങ്കിലും പ്രേത സിനിമ കണ്ടു വേദനിചിട്ടുണ്ടോ.  ചോദ്യം കേട്ടപാടെ നിങ്ങളിൽ മിക്കവരും ചിരിക്കും എന്ന് എനിക്കറിയാം.  പക്ഷെ ഞാൻ കണ്ട പ്രേത സിനിമകളിൽ എന്നെ വല്ലാതെ വേദനിപ്പിച്ച ഒന്നിലധികം പ്രേത സിനിമകൾ ഉണ്ട്.  സിനിമ മോശമായത് കൊണ്ടുള്ള വേദന അല്ല ഉദ്ദേശിച്ചത്.  മനുഷ്യന്റെ പല പല വേദനകൾ ഭീതിപ്പെടുന്ന ചുറ്റുപാടുകൾക്ക് ഇടയിലും അതി മനോഹരമായി (വേദനിപ്പിക്കുന്ന രീതിയിൽ) അവതരിപ്പിച്ചത്  കൊണ്ടാണ്.  ഗില്ലെർമൊ ദെൽ ടോറോ എന്ന മെക്സിക്കൻ സംവിധായകന്റെ  'സാത്താന്റെ നട്ടെല്ല്' എന്ന സിനിമയാണ് അതിൽ പ്രധാനപ്പെട്ടത്.

'പാൻസ്‌ ലാബിരിന്ത്' എന്ന തന്റെ അതി മനോഹര സിനിമ റിലീസ് ചെയ്ത സമയത്ത് ദെൽ ടോറോ പറഞ്ഞത് ഈ  സിനിമ  മുൻപ് ഇറങ്ങിയ തന്റെ പ്രേത സിനിമയുടെ തുടര്ച്ച മാത്രമാണ് എന്നത്രെ.  പക്ഷെ സിനിമ കണ്ട ആര്ക്കും അത്തരം ഒരു തുടര്ച്ച കണ്ടെത്താൻ കഴിയില്ല എന്നതാണ് വാസ്തവം.  പക്ഷെ ദെൽ ടോറോ ഉദ്ദേശിച്ചത് കഥയിലെ തുടര്ച്ചയല്ല എന്ന്  രണ്ടു സിനിമകളെയും കുറിച്ച് താരതമ്യം ചെയ്താൽ നമുക്ക് മനസ്സിലാകും.  പ്രേത സിനിമ ആരംഭിക്കുന്നത് ഒരു വിഷ്വൽ കേപ്ഷനോടെ   ആണ്.

പ്രേതം എന്നാൽ എന്താണ്.
കാല ചക്രത്തിൽ പുനര്ജനിക്കാൻ
വിധിക്കപ്പെട്ട ഒരു ഭീകര സംഭവം
ചിലപ്പോൾ വേദനയുടെ ഒരു നിമിഷം.
മരിച്ചിട്ടും ജീവിക്കുന്നു എന്ന് തോന്നുന്ന എന്തോ ഒന്ന്
കാലത്തിൽ തൂങ്ങി നിൽക്കുന്ന ഒരു വികാരം
മാഞ്ഞുപോയ ഒരു ചിത്രം പോലെ
ഒരു ഫൊസ്സിലിൽ അടക്ക പ്പെട്ട പ്രാണിയെ പോലെ


അനന്തമായി പരന്നു കിടക്കുന്ന ഒരു മരുഭൂമിയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരേ ഒരു വാഹനം അടുത്ത ദൃശ്യത്തിൽ വരുന്നു.  അവർ മരുഭൂമിയിലെ ഒരു അനാഥാലയത്തിൽ എത്തിയപ്പോൾ അവിടെ മുറ്റത്ത്‌ പണ്ടൊരിക്കൽ യുദ്ധ സമയത്ത് താഴെ പതിച്ചു പൊട്ടാതെ ഭൂമിയിൽ ഒരു ഗോപുരം പോലെ സ്ഥിതി ചെയ്ത  വലിയ ഒരു ബോംബിനെ നോക്കി കഥാ നായകനായ കൊച്ചു കുട്ടി (കാർലോസ്) അതിശയിച്ചു നില്ക്കുന്നു.  അപ്പോൾ പിന്നിൽ നിന്ന് അശരീരി പോലെ ഒരു വാക്യ ശകലം കേൾക്കുന്നു.  അനാഥാലയത്തിലെ അധ്യാപികയുടെ ശബ്ദമാണ് കേട്ടത് എന്ന് പിന്നീട് നമുക്ക് മനസ്സിലാകുന്നു.  പാൻസ്‌ ലാബിരിന്ത് എന്ന സിനിമയും ആരംഭിക്കുന്നത് ഏതാണ്ട് ഇങ്ങനെ തന്നെ ആണ് എന്ന് കാണാം.  വിഷ്വൽ  കേപ്ഷന് പകരം ഇവിടെ ശബ്ദമാണ്.  പിന്നെ കൊടും കാടിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു വാഹനം.  അത് ഇടയിൽ ഒരിടത്ത് നിർത്തിയപ്പോൾ കഥാ നായികയായ ഒഫീലിയ എന്ന കൊച്ചു കുട്ടി,  വഴിയരികിൽ കണ്ട ഒരു സ്തൂപത്തിനു അരികിൽ അതിശയിച്ചു നിൽക്കുന്നു.  അടുത്ത രംഗത്തിൽ പരിത്യക്തമായ ഒരു ഊടു വഴിയിൽ എത്തിയ ഒഫീലിയ ഇരുളടഞ്ഞ ആ വഴിയിൽ അന്തിച്ചു നിൽക്കുമ്പോൾ പിന്നിൽ നിന്ന് അശരീരി പോലെ ഒരു വാക്യ ശകലം കേൾക്കുന്നു.  കാമ്പിലെ പരിചാരികയുടെ ശബ്ദമായിരുന്നു അത് എന്ന് നമുക്ക് പിന്നീട് മനസ്സിലാകുന്നു.  പിന്നെ മറ്റൊരു തരത്തിലും ഈ സിനിമകൾ തുടർച്ചകൾ ആണെന്ന് പറയാം.  പ്രേത സിനിമയുടെ കാലഘട്ടം സ്പെയിനിൽ ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊള്ളുന്ന കാലഘട്ടമാണ്.  പാൻ ലാബിരിന്ത് എന്ന സിനിമ ആഭ്യന്തര യുദ്ധത്തിനു ശേഷമുള്ള കാല ഘട്ടത്തിൽ  ഫ്രാങ്കോ  എന്ന ഫാസിസ്റ്റ് അധികാരത്തിൽ ഇരിക്കുമ്പോൾ നടന്നതാണ്.

1939. റിപ്പബ്ലിക്കൻ സേനകളെ തൂത്തു വാരി ക്കൊണ്ട് ഫ്രാങ്കോ അധികാരത്തിൽ വരുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. പ്രോഫസ്സർ കസാരെസ്സ് , കാർമെൻ എന്നീ അധ്യാപകര് നടത്തുന്ന അനാധാലയത്തിലേക്ക്  യുദ്ധത്തിൽ മരിച്ചു പോയ ഒരു വിപ്ലവകാരിയുടെ പുത്രനായ കാർലോസ് എത്തുകയാണ്. അനാഥാലയത്തിൽ  ഭീകരമായ  രണ്ടു സൃഷ്ടികൾ ഉണ്ടായിരുന്നു. ഒന്ന് അതിന്റെ നടത്തിപ്പ് കാരനായ ജാസിന്ടോ എന്ന ക്രൂരൻ . മറ്റൊന്ന് അസമയത്ത് കുട്ടികളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഒരു കുട്ടി പ്രേതം.  ഇനിയും ഇവിടെ പലരും മരിച്ചു വീഴും എന്നുള്ള കുട്ടി പ്രേതത്തിന്റെ ഭാഷണങ്ങൾ കുട്ടികളെ എപ്പോഴും പിൻ തുടർന്ന് കൊണ്ടെ ഇരിക്കുന്നു. പുറത്തു യുദ്ധം അകത്തു ഇങ്ങനെ എന്നുള്ള സ്ഥിതി. അവയ്ക്കിടയിൽ കുട്ടികള്ക്ക് സ്നേഹം മാത്രം പകരുന്ന കുറെ മനുഷ്യർ.  ബാല സാഹചമായ കുസൃതികൾക്കും സ്പര്ധകൾക്കും ഇടയിൽ അവർക്കിടയിൽ അസാധാരണമായ ഒരു സൌഹൃദം രൂപപ്പെട്ടു വരുന്നു. ആ സൌഹൃദ സംഭാഷണങ്ങൾക്ക് ഇടയിൽ പുറത്തെ യുദ്ധത്തെ കുറിച്ചും അകത്തെ ഭീകരതകളെ കുറിച്ചും പരസ്പരം പറയുന്ന കുട്ടികള്ക്ക് ഏതാണ് കൂടുതൽ ഭീകരം എന്ന് മനസ്സിലാവുന്നില്ല.  ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ഒരു ലോകത്ത് അകപ്പെടുന്നവൻ എവിടേ ആയാലും ഒന്ന് പോലെ.

ഭീകരരായ പ്രേതങ്ങളെ മാത്രമേ നാം കണ്ടു പരിചയിച്ചിട്ടുള്ളൂ.  ദുർബലരായ പ്രേതങ്ങൾ എവിടെയും ഇല്ല.  പക്ഷെ ഇവിടെ അനാഥാലയത്തിലെ കുട്ടികളോട് ചങ്ങാത്തം കൂടുന്ന കുട്ടി പ്രേതം കുട്ടികളിൽ നിന്ന് ആവശ്യപ്പെടുന്നത് ഒരു ചെറിയ സഹായം മാത്രമാണ്.  തന്റെ ജീവിതം അകാലത്തിൽ പൊഴിയാൻ കാരണമായ ജാസിണ്ടോ എന്ന ദുഷ്ടനെ, തന്റെ ശക്തി അപാരമായി നില കൊള്ളുന്ന അനാഥാലയത്തിലെ കുളത്തിലേക്ക്‌ ആനയിച്ചു കൊണ്ടു വരിക. അത് മാത്രം.

പക്ഷെ ദെൽ ടോറോ കഥ പറയുന്നത്, അല്ലെങ്കിൽ ദൃശ്യങ്ങൾ നമ്മുടെ മുന്നില് വിന്യസിപ്പിക്കുന്നത് നമ്മെ ഭീതിപ്പെടുതാൻ വേണ്ടിയേ അല്ല. ഇനി അഥവാ നാം എവിടെ എങ്കിലും പേടിച്ചു പോയി എങ്കിൽ അത് പ്രേതത്തെ കാണുന്നത് കൊണ്ടല്ല താനും.   പ്രേതതെക്കാൾ നമ്മെ ഭയപ്പെടുത്തുന്നത്‌ യഥാര്ത ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങൾ ആണ്.  സിനിമയിൽ എല്ലായ്പ്പോഴും  ചോര ഇറ്റു വീഴുന്നില്ല.  പക്ഷെ അപ്പോഴും നാം അറിയുന്നു,എല്ലായ്പ്പോഴും  ചോര ഇറ്റു വീഴുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്  എന്ന്.  കുട്ടി പ്രേതം അനാഥാലയത്തിന്റെ കവാടങ്ങളിലൂടെ കടന്നു പോകുമ്പോൾ ഓരോ പ്രാവശ്യവും നാം നമ്മോടു തന്നെ ചോദിക്കുന്ന ചോദ്യം ഇതാണ്.  'ഇനിയും പലരും ഇവിടെ മരിച്ചു വീഴും ' എന്നുള്ള പ്രേതത്തിന്റെ പ്രവചനത്തിന്റെ അർഥം എന്താണ്.  അത് അനാഥാലയത്തിന്റെ നാല് ചുവരുകൾക്ക് ഉള്ളിൽ മാത്രം സംഭവിക്കാനുള്ളതല്ല എന്ന് നാം ഓരോ നിമിഷം കഴിയുമ്പോഴും അറിഞ്ഞു കൊണ്ടെ ഇരിക്കുന്നു.

സാത്താന്റെ നട്ടെല്ല് യഥാർത്ഥത്തിൽ പറയുന്നത് ഒരു പ്രേത കഥ തന്നെ എങ്കിലും അതിലും കവിഞ്ഞ പലതും ഈ സിനിമയിൽ ഉടനീളം നമുക്ക് കാണാവുന്നതാണ്.  പ്രേത ലോകത്തേക്കാൾ ഭീകരമായ യഥാര്ത ലോകത്തെ കുറിച്ചാണ് സംവിധായകാൻ ഇവിടെ സംസാരിക്കുന്നത്   (പാൻസ്‌ ലാബിരിന്ത് എന്ന സിനിമ പറയുന്നതും ഏതാണ്ട് ഇതൊക്കെ തന്നെയാണ്.  ഒഫീലിയയുടെ ബാല ഭാവനയിൽ ഉയിർകൊള്ളുന്ന നാടോടി കഥയിലൂടെ ദെൽ ടോറോ അതി മനോഹരമായി പറഞ്ഞു വെക്കുന്നത്ഫാസിസത്തിന്റെ കഥയാണ്.  ഒരു പക്ഷെ ഫാസിസത്തിന്റെ പതനത്തെ  ഇത്രയും സുന്ദരമായി അവതരിപ്പിച്ച മറ്റൊരു സിനിമ ഇല്ല എന്ന് തന്നെ പറയാം)

പുറത്തു നടക്കുന്ന സംഭവങ്ങൾക്ക് സമാന്തരമായാണ്‌ അനാഥാലയത്തിലെ സംഭവങ്ങളും നടക്കുന്നത്.  വിരുദ്ധങ്ങളായ രണ്ടു തത്വങ്ങളുടെ സംഘര്ഷം എന്ന് വേണമെങ്കിൽ പറയാം.  യാതാതതത്വതിനു വേണ്ടി നില കൊള്ളുന്ന കസാരസ് എല്ലാറ്റിനും ശാസ്ത്രീയമായ ഒരു ഉത്തരം കണ്ടെത്താൻ ശ്രമിക്കുമ്പോഴും,  താൻ വിൽക്കാൻ ശ്രമിക്കുന്ന,  ഒരു തരത്തിലുള്ള ഗുണവും ഇല്ല എന്ന് താൻ തന്നെ വിശ്വസിക്കുന്ന ഭ്രൂണ ലായിനി ,  തന്റെ ഷണ്ണത്വതിനു പരിഹാരമാകും എന്ന് ചില നിമിഷങ്ങളിൽ വിശ്വസിച്ചു പോകുന്നു.   ഫാസിസത്തിന് നേരെ ഉള്ള ജനങ്ങളുടെ മനോഭാവങ്ങളും ചില നേരങ്ങളിൽ ഇങ്ങനെ ആയിരുന്നു എന്ന് ചരിത്രം വായിച്ചാൽ മനസ്സിലാകും.  പ്രേതം  ഭീതിയുള്ള മനസ്സിന്റെ വിഹ്വലതകളിൽ ജനിച്ചു വീഴുന്ന ഒരു മിഥ്യ ആണെന്ന് പറഞ്ഞ കസാരസ് കഥാന്ത്യത്തിൽ സ്വയം ഒരു പ്രേതമായി മാറുന്നു.  സ്നേഹമുള്ള പ്രേതം എന്ന് വേണമെങ്കിൽ പറയാം.

സ്പെയിനിലെ ആഭാന്തര യുദ്ധം എന്നത് ലോകം മുഴുവൻ ദൂര വ്യാപകമായ ഫലങ്ങൾ ഉണ്ടാക്കിയ ഒരു ഭീകര കാല ഘട്ടം ആയിരുന്നു.  കുട്ടികൾ അനാഥാലയത്തിൽ എത്തുവാനുള്ള കാരണവും,  ഈ ആഭ്യന്തര യുദ്ധത്തിലെ ആൾ നാശത്തിന്റെ ഫലമായിരുന്നു എന്ന് തുടക്കത്തിൽ തന്നെ നാം മനസ്സിലാക്കുന്നു.  ആഭ്യന്തര യുദ്ധത്തിൽ മരിച്ചത് ഏതാണ്ട് അഞ്ചു ലക്ഷത്തോളം പേരായിരുന്നു.  ഇടതു പക്ഷ ചായ്‌വുള്ള ജന മുന്നേറ്റം അതി ദാരുണമായി പരാജയപ്പെടുകയാൽ അടുത്ത നാല്പതു വര്ഷത്തോളം സ്പെയിൻ ഫാങ്കോയുടെ സ്വെചാധിപത്യത്തിൽ അമര്ന്നു.  പ്രസ്തുത കാലഘട്ടത്തിലുള്ള സിനിമകൾ മിക്കതും ഗുപ്തമായ രീതിയിൽ ഭരണ കൂടാതെ വിമര്ശിക്കുന്ന രീതിയിൽ ഉള്ളവ ആയിരുന്നു.  പ്രേതവും ഭൂതവും ഒക്കെ അത്തരം ഒരു രീതിയുടെ സൃഷ്ടിയാണ് എന്ന് നിരൂപിക്കുന്നതാണ് യുക്തി.  കാരണം പ്രേതം എന്നത് അനീതി തുറന്നു കാണിക്കുവാനുള്ള ഒരു വഴികൂടി ആണ്.

തന്റെ രണ്ടു സിനിമകളിലും ദെൽ ടോറോ നമുക്ക് കാണിച്ചു തരുന്ന ലോകം കുട്ടികളുടെ ദൃഷ്ടി കോണുകളിലൂടെ ഉള്ള ലോകമാണ്.  പ്രത്യയ ശാസ്ത്ര ചായ്‌വുകൾ ഇല്ലാത്ത നിഷ്കളങ്കമായ കാഴ്ച.   അനാഥാ ലയതിനുള്ളിലും പുറത്തുള്ള ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ്‌ ചേരി തിരിവ് ഗുപ്തമായ രീതിയിൽ അവതരിപ്പിച്ചതായി കാണാം.  ജാസിണ്ടോ എന്ന നടത്തിപ്പുകാരന്റെ സൃഷ്ടിയിലൂടെ ടോറോ നമുക്ക് മുന്നില് അവതരിപ്പിക്കുന്നത്‌ ദാക്ഷിണ്യം ഇല്ലാത്ത ഫാസിസത്തിന്റെ പ്രതീകത്തെ ആണ്.  അതിനെ നശിപ്പിക്കാനുള്ള ഒരു കൂട്ടായ്മയാണ് നാം ഇവിടെ കാണുന്നത്.

ചുരുക്കി പറഞ്ഞാൽ ഒരു പ്രേത കഥയിലൂടെ ഒരു രാജ്യത്തിന്റെ പതനത്തെ കുറിച്ചും,  അതിനെതിരെ ഉള്ള ജനങ്ങളുടെ ഉയര്തെഴുന്നെല്പ്പിനെ കുറിച്ചും പറയാൻ തുനിഞ്ഞ ദെൽ ടോറോ എന്ന പ്രതിഭയുടെ ഈ സൃഷ്ടി അസാമാന്യമാണ് എന്ന് പറയാം.

DEVIL'S BACKBONE -
PANS LABYRINTH

( guillermo del toro)







LET FEMININITY BE GIVEN PROMINENCE

A society functions perfectly well with the dynamic balance between the opposites say feminine and masculine principles. This is somewhat like chinese YIN YANG principle. Feminine and masculine are not equal, but different in many respects, including bodily functions, and physical limitations. They are even different in mental attitudes. we can just say that this classification is done by us for convenience sake. Even then we can physically, and sometimes even mentally verify the existence of such an inequality between opposite sexes. But this inequality never means that they are weak in all respects. In certain aspects they are more powerful, and in some their ability cannot be surpassed by that of men (pregnancy) . a well balanced society is the one in which the feminine and masculine principles are well balanced. Many of us think that feminine principle is some thing that we can find only in women and vice versa. Not correct. Every man carries inside him a woman, and every woman a man. When masculinity is prominent, force and power will be sitting in throne. A society built upon masculine principle will be powerful and creative lacking the preservative attitude. It will easily slip into altercations with its neighbors. It can create war. So the feminine principle must be there with equal power to create peace to preserve calmness. The bhudhist principle differentiates masculine and feminine as follows citing their main differences. (gentle-strong : soft – muscular : intuitive –logical analytical : emotional – rational : home maker – home builder : close, warm, motherly - somewhat distant : highly passive –highly active etc. etc. etc ----------- really these classifications were made for convenience sake.) the cited male qualities are prominent in the present society. It is much more aggressive. This is what happens when a society is highly masculine. So our duty is to regain this balance, if possible we can stretch it to the other extreme to make it balanced. Let femininity be given prominence to make our world a better place to live.

പുരുഷത്വത്തിനു പ്രാമുഖ്യം ഉള്ള കാലത്ത് സ്ത്രീ പുരുഷനാകാൻ ശ്രമിക്കുന്നു എന്നുള്ളതാണ് ഇന്നത്തെ ദുരവസ്ഥ. ഫെമിനിസം എന്നത് സ്ത്രീയെ പുരുഷനാക്കൽ അല്ല എന്നും, സ്ത്രീക്ക് സ്ത്രീയുടെതായ ശക്തിയുണ്ട് എന്ന് കാണിക്കൽ ആണെന്നും ഞാൻ കരുതുന്നു. സ്ത്രീയും പുരുഷനായാൽ പിന്നെ സമൂഹത്തിന്റെ സന്തുലിതാവസ്ഥ തെറ്റുക മാത്രമേ ഉള്ളൂ. സ്ത്രീ പുരുഷ ജോലി വിഭജനം പോലും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന മനുഷ്യനാണ് ഞാൻ. ഉദാഹരണത്തിന് ഒരു ഗൈനകോളജിസ്റ്റിന്റെ ജോലി പുരുഷനേക്കാൾ നന്നായി ചെയ്യാവുന്നത് സ്ത്രീക്കാണ്. ആ ജോലി പുരുഷൻ കയ്യടക്കുന്നതിനു പകരം, അത് മുഴുവനായും സ്ത്രീക്ക് വിട്ടു കൊടുക്കുകയാണ് വേണ്ടത്. ഒരു മരത്തിൽ കയറാനോ, തോക്കെടുത്ത് ശത്രുക്കളെ നേരിടാനോ ഒരു സ്ത്രീയോട് പറയുന്നത് തികഞ്ഞ ക്രൂരതയാണ് എന്നും ഞാൻ കരുതുന്നു. സ്ത്രീക്കും പുരുഷനും ഒരു പോലെ ചെയ്യാവുന്ന ജോലികളും വേണ്ടുവോളം ഉണ്ട്. ഉദാഹരണത്തിന് അധ്യാപക ജോലി. പക്ഷെ കുട്ടികളെ പുലര്ത്തുന്ന ജോലി സ്ത്രീയേക്കാൾ നന്നായി പുരുഷന് ചെയ്യാൻ പറ്റില്ല എന്നും ഞാൻ വിശ്വസിക്കുന്നു. അധിക ദൂരം യാത്ര ചെയ്തു ജോലിക്ക് പോകുന്നത് സ്ത്രീയുടെ ശാരീരിക സ്ഥിതിക്ക് യോജിച്ചതല്ല എന്നുള്ള തോന്നലും എനിക്കുണ്ട്. പ്രത്യേകിച്ചും ഗര്ഭ കാലങ്ങളിൽ വളരെ വളരെ യാത്ര ചെയ്തു ജോലി ചെയ്യുന്ന എത്രയോ സ്ത്രീകളെ എനിക്കറിയാം. വല്ലാത്ത ഒരു പീഡനം തന്നെ ആണ് അത്.

when one consider man and women equal then it means that she had to compete with men in many areas. such a competition with the other gender, make her lagging behind schedule. what she want is not equality but reservation. when an office girl is pregnant we are giving her special considerations. we are giving her extra leave. if we say that she is equal to man and so cannot have additional privileges , then it cannot be considered as justice. we are to be compassionate towards them


Tuesday, 24 November 2015

ആരാണ് അമ്മ .ആരാണ് പെങ്ങൾ

ആരാണ് അമ്മ .ആരാണ് പെങ്ങൾ . ലോകത്തുള്ള മറ്റേതു സ്ത്രീകളെയും പോലെ ഉള്ള സ്ത്രീകൾ. പഴയ കാലത്തെ ഹിന്ദി സിനിമകളിൽ കാണുന്നത് പോലെ ജനിച്ച ഉടൻ നിങ്ങള് നിങ്ങളുടെ അമ്മയിൽ നിന്നും പെങ്ങളിൽ നിന്നും വേർപെട്ടു പോയാൽ, പിന്നീട് നിങ്ങളുടെ യൗവന കാലത്ത് ഏതെങ്കിലും അമ്പല നടയിൽ വച്ച്, അവര് നിങ്ങളറിയാതെ നിങ്ങളുടെ മുന്നില് പ്രത്യക്ഷപ്പെട്ടാൽ നിങ്ങൾക്ക് മനസ്സിലാകുമോ. നിങ്ങൾക്ക് അവരുടെ നേരെ കാമ വികാരം തോന്നാതിരിക്കുമോ. ഇല്ലേ ഇല്ല. അവര് വെറും സാധാരണ സ്ത്രീകള് മാത്രമായിരിക്കും. നിങ്ങൾക്ക് സ്നേഹിക്കുകയോ പ്രേമിക്കുകയോ കാമിക്കുകയൊ ചെയ്യാവുന്ന ഒരു സൃഷ്ടി. അപ്പോൾ നിങ്ങളുടെ കൂടെ നിങ്ങളുടെ വീട്ടിൽ ആയിരിക്കുമ്പോൾ അവർക്ക് എന്ത് സംഭവിക്കുന്നു. അല്ലെങ്കിൽ അവരുടെ നേരെ ഉള്ള നിങ്ങളുടെ വികാരങ്ങൾക്ക് എന്ത് സംഭവിക്കുന്നു. ഈ ചോദ്യം നിങ്ങൾ ആരെങ്കിലും സ്വയം ചോദിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ ചോദിക്കണം. നിങ്ങളുടെ മനസ്സ് നിങ്ങള് വിചാരിക്കുന്നത് പോലെ ഒരു മൂന്നാം കിട സാധനമല്ല എന്ന് അപ്പോഴാണ്‌ നിങ്ങൾക്ക് മനസ്സിലാകുക. അത് നിങ്ങളുടെ നിയന്ത്രണത്തിൽ തന്നെ ആണ്. നിങ്ങൾ അത് അറിയുന്നില്ല എന്ന് മാത്രം. ഇതാ ഇത് അമ്മ. ഇവരെ തൊടരുത് എന്ന് നിങ്ങളുടെ മനസ്സ് തീരുമാനിച്ചാൽ അത് തീരുമാനം തന്നെയാണ്. അറിയാതെ ഇത് ലങ്ഘിക്കപ്പെട്ടു പോയാൽ കണ്ണ് രണ്ടും കുത്തി പൊട്ടിച്ചു അന്ധനാകാനുള്ള അത്രയും കുറ്റ ബോധം അത് നിങ്ങളിൽ ഉണ്ടാകും.
അമ്മയും പെങ്ങളും ഒരു ശാരീരിക യാതാര്ത്യമല്ല. അത് നിങ്ങളുടെ മനസ്സിന്റെ തീരുമാനങ്ങൾ മാത്രമാണ്.

Saturday, 21 November 2015

പൈഡോ ഫിലിയ എന്ന പൈതൽ പ്രേമവും മറ്റു ചില ലൈംഗിക അപഭ്രംശങ്ങളും

ഈ അടുത്ത കാലത്ത് മാധ്യമങ്ങളിൽ ആവശ്യത്തിനും അനാവശ്യത്തിനും കേട്ടതും ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നതുമായ ഒരു സംജ്ഞയാണ് പൈഡോ ഫിലിയ എന്ന ശിശു പ്രേമം.  വാർത്തകൾ വായിച്ച ചിലരുടെ എങ്കിലും ധാരണ 18 വയാസ്സിൽ താഴെ ഉള്ള കുട്ടികളോട് നമുക്ക് തോന്നുന്ന ആസക്തിയാണ്‌ ഈ മാനസിക രോഗം എന്നത്രെ (ഇന്നലെ എന്നോട് ഒരു കോളേജ് വിദ്യാർഥി ഈ സംശയം ചോദിച്ചു). ഈ പറഞ്ഞ കുട്ടി എന്റെ അടുത്തു വന്നതും അവനു ഈ മാനസിക രോഗം ഉണ്ടോ എന്ന് അറിയാൻ മാത്രം.  അങ്ങനെ എങ്കിൽ ഞാനും ഒരു പൈഡോ ഫിലിയാക് ആണെന്ന് പറയേണ്ടി വരും. എന്നാൽ ബാലാവസ്തയിലുള്ള കുട്ടിലോട് തോന്നുന്ന ആസക്തിയത്രേ ശിശു പ്രേമം.  ഒരുതരത്തിൽ പറഞ്ഞാൽ തിരിച്ചു പ്രതികരിക്കാതതോ, നിശ്ചെഷ്ടാവസ്തയിലുള്ളതോ (നെക്രോ ഫിലിയ ) ആയ എതിരാളിയുടെ നേരെ തോന്നുന്ന ആസക്തി മാത്രമത്രേ ഇത്.  മറ്റൊരു തരത്തിൽ പറഞ്ഞാൽ ജട വസ്തുക്കളുടെ നേരെയും മൃഗങ്ങളുടെ നേരെയും തോന്നുന്ന ആസക്തിയുടെ മറ്റൊരു രൂപം മാത്രമാണ് ഇത്.  മിക്ക രാജ്യങ്ങളും അത് നിയമം മൂലം നിരോധിച്ചിരിക്കുന്നു.

പക്ഷെ ലൈംഗിക അപഭ്രംശം എന്ന പേരില് നാം ഇന്ന് അറിയുന്നതോക്കെയും അങ്ങനെ തന്നെ ആണോ.  ഒരു ഉദാഹരണം പറയാം.  നിംഫൊ മാനിയ എന്ന രോഗം സ്ത്രീകളുടെ അമിത ഭോഗാസക്തിയെ കുറിക്കുന്നു.  അത് രോഗമായി കണക്കാക്കുന്നു.  കോളിൻ വിത്സണ്‍ ആണെന്ന് തോന്നുന്നു    ഒരിക്കൽ ചോദിച്ചത് ദാമ്പത്യത്തിൽ സ്ത്രീയും പുരുഷനും സ്ഥിരമായി  കാണിക്കുന്ന ഒരു സ്വഭാവം എങ്ങനെ ഒരു മാനസിക രോഗം ആകും എന്ന്.  ശരിയാണ് അപ്പോൾ ഇതിൽ നിന്ന് മനസ്സിലാകുന്നത്‌ നമ്മൾ മാനസിക രോഗമായി കണക്കാക്കുന്ന പലതും അങ്ങനെ അല്ല. ചില ചുറ്റുപാടുകളുടെ നേരെ ഉള്ള മനുഷ്യന്റെ പ്രതികരണം മാത്രമാണ് അത് .  ഈദിപസ് കൊമ്പ്ലക്സിനെ കുറിച്ച് പ്രതിപാദിക്കുമ്പോൾ ഫ്രൊം പറയുന്നതും ഇത് തന്നെയാണ്.  അത് ഫ്രൊഇദിന്റെ കാല ഘട്ടത്തിലെ മാത്രം രോഗമാണ് എന്ന്.  പാറ്റ്രിആർകി  മൂർധന്യത്തിൽ നില്ക്കുന്ന വേളയിൽ മാത്രമേ അതിനു പ്രസക്തിയുള്ളൂ എന്ന്.  അച്ഛൻ ദുർബലൻ ആകുമ്പോൾ അത് താനേ ഇല്ലാതായി പോകുന്നു എന്ന്.

പലപ്പോഴും മനുഷ്യൻ വളര്ന്നു വന്ന ചുറ്റുപാടുകളിലെ വിലക്കുകൾ ആണ് അവനിലെ ലൈംഗിക പെരുമാറ്റങ്ങൾ നിർണയിക്കുന്നത്. അത്തരം വിലക്കുകൾക്കു എതിരെ ഗുപ്തങ്ങലായ മറ്റു രീതികളിൽ പ്രതികരിക്കുന്നതിനെ ആണ് നാം അപഭ്രംശങ്ങൾ ആയി കണക്കാക്കുന്നത്. അതിന്റെ കാരണത്തെ ഇല്ലാതാക്കാതെ രോഗത്തെ കുറിച്ച് മാത്രം സംസാരിക്കുകയാണ്  നാം ചെയ്യുന്നത്.  വിലക്കുകൾ രൂക്ഷമായ സമൂഹങ്ങളിൽ ആണ് ഇത്തരം പെരുമാറ്റ രീതികൾ കൂടുതലും കാണുന്നത്. രൂക്ഷമായി പ്രതികരിക്കുന്നതിനു പകരം സഹതാപത്തോടെ കാണേണ്ട ഒരു വിഭാഗം ആണ് ഇത്തരക്കാർ എന്ന് നാം മനസ്സിലാക്കണം.  ചില സമയങ്ങളിൽ ഇത്തരം സ്വഭാവങ്ങൾ നമ്മിലും അടിഞ്ഞു കൂടിയതായി നമുക്ക് കാണാം. പക്ഷെ നാം അത് പുറത്തേക്കു വരാൻ സമ്മതിക്കുന്നില്ല എന്ന് മാത്രം.

പൈഡോ ഫിലിയയുടെ കാര്യത്തിലും ഇതേ യുക്തി പ്രയോഗിക്കാം എന്ന് എനിക്ക് തോന്നുന്നു.  സമൂഹത്തിൽ പൈഡോ ഫിലിയാകുകൾ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു . ശരിക്കും ഇല്ല. (ഇനി അഥവാ അത് അങ്ങനെ തന്നെ വേണം എന്ന് നിങ്ങള്ക്ക് നിര്ബന്ധം ഉണ്ടെങ്കിൽ തന്നെ അത് മനസ്സിലാക്കാൻ ഇവിടെ മാർഘങ്ങൾ ഒന്നും ഇല്ല).  ഇന്ന് ചിലര് കുട്ടികളോട് കാണിക്കുന്ന ആസക്തി ഞാൻ നേരത്തെ പറഞ്ഞത് പോലെ നിശ്ചെഷ്ടതയോട് തോന്നുന്ന ആസക്തി മാത്രമാണ്.  വളരെ ഏറെ ലൈംഗിക വിലക്കുകൾ ഉള്ള ഒരു സമൂഹത്തിൽ അതിനു സാധ്യത ഏറെ ആണ്.  എതിരാളിയുടെ പ്രതികരണം ഭയപ്പെടേണ്ട എന്ന തോന്നലിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു തരാം സുരക്ഷിതത്വം ഇവിടെ ഉണ്ട്.  ശവ പ്രേമവും  യഥാർത്ഥത്തിൽ ഇത് തന്നെ ആണ്.

പ്രാചീന മനശാസ്ത്രം എന്നത് ഒരു അടിത്തറ മാത്രമാണ്.  അതിൽ നമുക്ക് പുതിയ കെട്ടിടങ്ങൾ പണിയുന്നതിനു തടസ്സങ്ങൾ ഏതും ഇല്ല.

അമിതോൽപാദനങ്ങൾ ആപൽക്കരങ്ങൾ ആകുമ്പോൾ

ഒരിക്കൽ ബാലാട്ടൻ  പറഞ്ഞു മൂന്നാം ലോകങ്ങൾ അഴിമതിയിൽ മുങ്ങി ജീവിക്കണം എന്നുള്ളത് ഒന്നാം ലോകത്തിന്റെ അജണ്ടയുടെ ഭാഗമാണ് എന്ന് . അത് പോലെ രാജ ഭരണങ്ങൾ ഉള്ള ഇടങ്ങളിൽ അത് നില  നിർത്തണം എന്നുള്ളതും അവരുടെ അജണ്ടയുടെ ഭാഗമത്രെ.  വലിയവന് ചെറിയവനെ ചൂഷണം ചെയ്യാൻ അഴിമതി ഒരു അവശ്യ ഘടകമാണ്.  കാരണം ചൂഷണം എന്നത് തന്നെ വലിയ ഒരു അഴിമതിയാണ്.

അത് എങ്ങനെ എന്ന് വിവരിക്കാൻ ബാലാട്ടനോട് പറഞ്ഞപ്പോൾ ബാലാട്ടൻ പറഞ്ഞത് വളരെ വിചിത്രമായ ഒരു കാര്യമാണ്. അത് ഇപ്രകാരമാണ്.

മൂന്നാം ലോകം വളര്ന്നു കൊണ്ടിരിക്കുന്നത് ഒന്നാം ലോകത്തിനു വലിയ ഭീഷണിയാണ്.  ഇന്ന് അവർ  വിദേശങ്ങളിൽ നിന്നും മറ്റും കടം വാങ്ങി നടത്തുന്ന വലിയ പ്രൊജക്റ്റ്‌ കൾ അഴിമതി രഹിതമായി മുന്നോട്ടു നീങ്ങിയാൽ അത് അവരുടെ  വളര്ച്ചയിലെ വലിയ എടുത്തു ചാട്ടങ്ങളിൽ അവസാനിക്കും.  വളരുന്നു കൊണ്ടിരിക്കുന്ന ചെറിയ രാജ്യങ്ങളിൽ വ്യവസായങ്ങൾ ആയിരക്കണക്കിന് പൊന്തി വരും. ആ സാഹ്യചര്യങ്ങളിൽ സ്വന്തം ദേശത്ത് നിന്ന് കിട്ടുന്ന അസംസ്കൃത വസ്തുക്കൾ അവിടെ തന്നെ ഉപയോഗിക്കപ്പെടും.  ഇന്ന്  അസംസ്കൃത വസ്തുക്കളുടെ വിരളത വീര്പ്പു മുട്ടിക്കുന്ന ഒന്നാം ലോക വ്യവസായങ്ങൾക്ക് അത് താങ്ങാൻ പറ്റില്ല.  ഇപ്പോഴെങ്കിലും അവർ ഇതിൽ അത്രയിധികം വീര്പ്പു മുട്ടാത്തത്, വിദേശ മിനിമയ നിരക്കിൽ വളരെ ശക്തി കുറഞ്ഞു നില്ക്കുന്ന മൂനാം ലോക നാണയ ങ്ങളുമായി ഏറ്റുമുട്ടിയാണ്. പക്ഷെ എല്ലാ കാലത്തും ഈ ശക്തി കുറവ് ഉണ്ടാകണം എന്നില്ല.  ഓരോ മൂന്നാം ലോക രാജ്യത്തിന്റെ വളര്ച്ചയും സാമാന്തരികമായി അവിടത്തെ സാധാരണ പൌരന്റെ ഉപഭോഗം വര്ദ്ധിപ്പിക്കുന്നു.  ലോകത്തുള്ള എല്ലാ ഉല്പാദനങ്ങൽക്കും ഒരു പരിധി ഉണ്ട്.  ഈ ലോകമാണ് അതിന്റെ പരിധി.  പക്ഷെ ഉപഭോഗത്തിന് പരിധി ഇല്ല.  വളര്ന്നു വരുന്ന മൂന്നാം ലോകത്തെ പ്രജ സ്വാഭാവികമായും അവന്റെ ഉപഭോഗം വര്ധിപ്പിച്ചു കൊണ്ടെ ഇരിക്കും.  ദരിദ്രന്റെ അമിത ഉപഭോഗം ധനികന്റെ അമിത ഉപഭോഗവും ആയി ഏറ്റുമുട്ടുന്ന ഒരു സ്ഥിതി വിശേഷം അപ്പോൾ ഉണ്ടാകും.  യുദ്ധം അനിവാര്യമാണ് എന്ന നിലയിലേക്ക് വീണ്ടും ഈ ലോകം പതിക്കും.  അമിത ഉത്പാദനത്തിനും അമിത ഉപഭോഗതിനും ഇങ്ങനെ ഒരു ആപത്തു ഉണ്ട് എന്നതിനെ കുറിച്ചും നാം ബോധവാന്മാർ ആയിരിക്കണം.

Wednesday, 18 November 2015

സബ്ലിമേഷൻ

നമ്മള്ക്ക് ഒരാളോട് തീർത്താൽ തീരാത്ത പകയുണ്ട് എന്ന് ധരിക്കുക.  അയാളെ അടിക്കണം എന്ന് മനസ്സ് കൊണ്ടു ആഗ്രഹിക്കുന്നു എന്നും ധരിക്കുക.  പക്ഷെ നമ്മുടെ സാമൂഹ്യ സ്ഥിതി അത്തരം ഒരു പ്രതികരണം നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല  എന്നും ധരിക്കുക.  അപ്പോൾ നമുക്ക് നമ്മുടെ ഉള്ളിലെ വിമ്മിഷ്ടം കരഞ്ഞു തീര്ക്കാൻ മറ്റെന്തെങ്കിലും വഴി കണ്ടെത്തിയേ ഒക്കൂ.  ആ വഴി സമൂഹം അങ്ങീകരിക്കുന്നതു കൂടി ആവണം. ഇതിനെയാണ് നാം സബ്ലിമേഷൻ എന്ന് പറയുന്നത്.  മേൽ പറഞ്ഞ ഉദാഹരണത്തിൽ നമ്മൾ വെറുക്കുന്നവന്റെ ഫോട്ടോക്ക് രണ്ടു കുത്ത് കൊടുക്കുകയോ, അവന്റെ കോലം ഉണ്ടാക്കി കത്തിക്കുകയോ ചെയ്യുന്നതിനെ നമുക്ക് സബ്ലിമേഷൻ എന്ന് വിളിക്കാം.

ലൈങ്ങികതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആണ് ഈ പദം അധികമായി ഉപയോഗിച്ചു കാണുന്നത്.  സംസ്കാരത്തിന്റെ  മുന്നോട്ടുള്ള കുതിച്ചു പാച്ചിലിൽ മനുഷ്യന് നഷ്ടപ്പെട്ടത് അവന്റെ ലൈംഗിക സ്വാതന്ത്ര്യം ആയിരുന്നു.  മനുഷ്യ സംസ്കാരം എത്രമാത്രം മുന്നോട്ടു പോകുന്നുവോ അത്രമാത്രം മനുഷ്യൻ ലൈംഗിക നിരാശാ ബാധിതൻ ആയി തീരുന്നു എന്ന് സിഗ്മണ്ട് ഫ്രൊഇദ് പറഞ്ഞു.  പക്ഷെ കെട്ടി നിര്ത്ത പ്പെടുന്ന  നമ്മുടെ വികാരങ്ങളുടെ വിരേചനം ശരിയായ രീതിയിൽ നടന്നില്ല എങ്കിൽ മനുഷ്യന്റെ മാനസിക സമ നില തെറ്റും.  അപ്പോൾ അവയൊക്കെയും സമൂഹത്തിനു ബോധിക്കുന്ന മറ്റേതെങ്കിലും മാര്ഗതിലൂടെ പുറത്തേക്കു കളയേണ്ടത്‌ ആവശ്യമായി വരുന്നു.  മനുഷ്യൻ ക്രിയാത്മകമായ രീതിയിൽ തന്റെ അതിര് കടന്ന ആസക്തിയെ ഒരു പ്രത്യേക ദിശയിലേക്കു തുറന്നു വിടുന്നതിനെ ഈ പദം വ്യക്തമാക്കുന്നു.

മനുഷ്യന്റെ അടിസ്ഥാന ചോദനകൾ പലതും ഇന്ന് ജന മധ്യത്തിൽ പ്രദർശിപ്പിക്കാൻ ആവാത്ത വിധം പ്രാകൃതമാണ്.  ഈ പ്രാകൃതം എന്ന വാക്ക് പോലും മനുഷ്യൻ തന്റെ ആത്മ വഞ്ചനയിലൂടെ കണ്ടെത്തിയതാണ്.  അതിന്റെ അർഥം അവയൊക്കെയും ഭീകരം എന്നോ, പാടില്ലാതവ ആണ് എന്നോ  എന്നല്ല.  സംസ്കൃതിയുടെ വേലിയേറ്റ ത്തിൽ, നാം നമ്മുടെ യാത്രയുടെ വഴികളിൽ എവിടെയോ അവയെ ഒളിപ്പിച്ചു വച്ചതാണ്.  അവ നിഷ്കാസനം ചെയ്യാൻ ആവാത്ത വിധം നമ്മുടെ അസ്തിത്വവും ആയി ഒട്ടി ചേർന്ന് പോയവയാണ്.  ആയതു കൊണ്ടു ചിലപ്പോൾ എങ്കിലും അവ അനവസരത്തിൽ നമ്മെ ആക്രമിച്ചു കീഴടക്കുന്നു.  ലൈങ്ങികതക്ക് അത്തരം ഒരു ആപത്തു ഉണ്ടെന്നു നാം മുന്നില് കാണണം.

സെക്സിൽ കൂടെ ഉള്ള മനുഷ്യന്റെ ക്രിയാത്മകത തടുത്തു നിർത്തപ്പെടുകയും അതോടൊപ്പം മനുഷ്യന് തന്റെ മാനസിക സന്തുലിതാവസ്ഥ നില നിർത്താതെ നിവൃത്തിയില്ല എന്ന ചുറ്റുപാട് വന്നു ചേരുകയും ചെയ്തപ്പോൾ മനുഷ്യൻ മറ്റുള്ള രീതിയിൽ സൃഷ്ടി പരമായി പ്രവര്തിക്കാൻ തുടങ്ങി. അവൻ കലാകാരൻ ആയി,  ബുദ്ധി ജീവി ആയി, കളിക്കാരാൻ ആയി, എന്തിനു കൃഷിക്കാരൻ പോലും ആയി.  ഇതിലൂടെ ഒക്കെയും അവൻ അവനിലെ ലിബിടോ ക്രയാതമാകമായ രീതിയിൽ വര്ജിക്കാൻ തുടങ്ങി.  ലോകം അവയൊക്കെ ചേർന്ന് കൂടുതൽ സംസ്കാര ചിത്തമായി.  ലൈങ്ങികത കൂടുതൽ കൂടുതൽ അടിച്ചമര്തപ്പെട്ടു കൊണ്ടെ ഇരുന്നു. യഥാര്ത ലൈങ്ങികതയുടെ അടുത്തെങ്ങും എത്തില്ലായിരുന്നു അതിന്റെ പ്രതിഭിംബമായ ഈ താല്കാലിക സൃഷ്ടി പ്രവർത്തനങ്ങൾ.  അതായത് സംസ്കാരം മനുഷ്യനെ കൂടുതൽ കൂടുതൽ ദുഖിതനായി പരിണമിപ്പിച്ചു കൊണ്ടെ ഇരുന്നു.    ലിബിടോയെ തളചിടുന്നതിനുള്ള  എല്ലാ വഴികളും ക്രിയാത്മകം ആയിരിക്കണം എന്നില്ല.  ചിലപ്പോൾ അത് ക്രിയാത്മകമല്ലാത്ത മറ്റു വഴികളിലേക്ക് തിരിയും.  ലൈങ്ങികത എന്നത് പാപമാണ് എന്നും അത് ഒഴിവാക്കേണ്ടതാണ് എന്നും,  ആയതു കൊണ്ടു അതിൽ അഭിരമിക്കുന്നവർ മുഴുവൻ ശപിക്ക പ്പെട്ടവർ ആണെന്നും ആയതു കൊണ്ടു അവരെ സമൂഹ ഭ്രഷ്ടർ ആക്കേണ്ടതാണ് എന്നും മറ്റുമുള്ള പ്രതിലോമ ചിന്തകൾ അത്തരക്കാരിൽ ഉദിചൂയരുന്നതു സ്വാഭാവികമാണ്.  അതി സദാചാര പ്രവണത കാണിക്കുന്നതും,  എതിര് ലിങ്ങങ്ങളെ ശത്രുക്കളായി കാണുന്നവരും അത്തരത്തിൽ ലൈംഗിക മാര്ഗാ ഭ്രംശം വന്നവർ ആണ്.  അതി ലൈങ്ങികതയെ ഒരു തരത്തിലും അങ്ങീകരിക്കാത ഒരു സമൂഹത്തിൽ അവര്ക്കും അവരുടെതായ ഒരു സ്ഥാനം ഉണ്ടാകുന്നു.

Tuesday, 17 November 2015

ലൈങ്ങികത അടിച്ചമർത്തപ്പെട്ടു പോയ ഒരു സമൂഹത്തിന്റെ നിലവിളികൾ (ഹാംലെറ്റും ഈദിപ്പസും )

എന്തായിരുന്നു ഒഫീലിയ യുടെ നേരെ ഉള്ള ഹാംലറ്റിന്റെ  വികാരം.  ഈദിപൽ സ്വഭാവം കാണിക്കാത്ത ഒരു ഈദിപസിനെ പിന്നിൽ നിർത്തി കൊണ്ടാണ് ഞാൻ ഈ ചോദ്യം തൊടുത്തു വിടുന്നത്.  ഈദിപസ്സിനോട് ഫ്രൊഇദിനു തോന്നിയ വികാരം ഒരു തരം പക ആയിരുന്നു എന്ന് ഞാൻ ഇതിനു മുൻപേ എഴുതിയതായി ഓർക്കുന്നു.  അത് അത്യുക്തി തന്നെ ആണെന്ന് എനിക്കറിയാം. കാരണം ഒരു ആഖ്യായികാ കഥാ പാത്രത്തോട് ഒരു മനശാസ്ത്രന്ജന് പക തോന്നേണ്ട ഒരു കാര്യവും ഇല്ല.  പക്ഷെ ഹാംലെറ്റ് . അദ്ധേഹത്തിന്റെ കഥ വേറെ തന്നെയാണ്.  എപ്പോഴും 'നാളെ, നാളെ ' എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ടിരുന്ന  ഒരു ദുരന്ത കഥാപാത്രം.  അദ്ധേഹത്തിന്റെ ഈ  പ്രൊക്രാസ്റ്റിനെഷൻ ലൈങ്ങികതയിൽ അധിഷ്ടിതമാണോ

സംസ്കാരത്തിന്റെ മുന്നോട്ടുള്ള പാച്ചിലാണ് ലൈങ്ങികത അടിച്ചമർത്താൻ മനുഷ്യനെ പ്രേരിപ്പിച്ചത് എന്ന് സിഗ്മണ്ട് ഫ്രൊഇദ് പറഞ്ഞു.  സംസ്കാരത്തിന്റെ വളര്ച്ചയുടെ ഏതു ഭാഗമാണ്  ലൈങ്ങികതയെ പാപമായി ഗണിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. ലോകത്തെ മിക്ക മതങ്ങളും ഒട്ടു മിക്കപ്പോഴും ലൈങ്ങികത പാപമായി പ്രചരിപ്പിച്ചിരുന്നു.  മിക്ക മതങ്ങളിലും ബ്രഹ്മ ചാര്യം മഹത്തായ ഒരു കര്മമായി അനുഷ്ടിക്കപ്പെട്ടിരുന്നു.  ലൈങ്ങികതയുടെ നേരെ ഉള്ള ഇത്തരം ഭീതി അല്ലെങ്കിൽ ഇത്തരം അറുപ്പ് മനുഷ്യനിൽ ആരംഭിച്ചത് എന്ന് മുതലാണ്‌.  ആദി മനുഷ്യൻ ലൈംഗിക കാര്യത്തിൽ പ്രത്യേക നിയന്ത്രണങ്ങൾ ഒന്നും ഇല്ലാത്ത മനുഷ്യനായിരുന്നു.  പക്ഷെ അത് കൊണ്ടു അവൻ അമിത ഭോഗാസക്തിയുള്ള മനുഷ്യനായി ഗണിക്കപ്പെടുന്നതിൽ അർത്ഥമില്ല.  ഇന്നും ലൈങ്ങികത എന്നത് ഒരു പരിധിയിൽ അധികം നമ്മെ വിഹ്വലരാക്കുന്നു.  അതിനെ ചുറ്റി പറ്റിയുള്ള പാപ ബോധം ഇന്നും നമ്മുടെ ഇടയിൽ ഉണ്ട്.   പക്ഷെ ആ സമയത്തും അത് നമ്മെ എല്ലാ രീതിയിലും പിന്തുടർന്ന് അലങ്കോലപ്പെടുത്തുന്നു.  പല ജനതതികൾക്ക് ഇടയിലും ലൈങ്ങികതയുടെ ഈ അടിച്ചമർത്താൽ പല പല രീതിയിൽ ആണ്.  മതപരമായ ചട്ടക്കൂടുകളിൽ തളച്ചിടപ്പെട്ട സമൂഹങ്ങളിൽ പലതും ഇന്നും ലൈങ്ങികതയെ പാപമായി കണക്കാക്കുന്നു.  അത്തരം വേലിക്കെട്ടുകളിൽ നിന്ന് ഒരു പരിധിയിൽ അധികം മുക്തി നേടിയ പാശ്ചാത്യ ലോകം അതിന്റെ അതി പ്രസരത്തിൽ നിന്ന് ഒരു പരിധിയിൽ അധികം രക്ഷപ്പെട്ടിരിക്കുന്നു. 

എണ്ണ എന്ന മായ (ക്രൂഡ് ഓയിൽ വിലയിലെ ചില പിന്നാം പുറ കഥകൾ)

പത്തു രൂപയുടെ ഉള്ളിക്ക് ഒരു സുപ്രഭാതത്തിൽ നൂറു രൂപ വിലയാകുംബോഴോ,  ഇന്നലെ മുപ്പതു രൂപയ്ക്കു വിറ്റ പരിപ്പ് ഇന്ന് ഇരുനൂറു രൂപയ്ക്കു വില്ക്കപ്പെടുംബോഴോ,  അവയൊന്നും ഉല്പാദനവും ആയി ബന്ധപ്പെട്ട വില വര്ധനകൾ അല്ല എന്ന് നമുക്ക് ഏവര്ക്കും അറിയാം.  പക്ഷെ ഞാൻ ഇപ്പോൾ പറയാൻ ഉദ്ദേശിക്കുന്നത് വില കൂടിയ പരിപ്പിനെ കുറിച്ചോ ഉള്ളിയെ കുറിച്ചോ അല്ല. മറിച്ചു വില കുറഞ്ഞ മറ്റൊരു വസ്തുവിനെ കുറിച്ചാണ്.

2014 ജൂണിൽ ഒരു ബാരലിന് 120 ഡോളർ വില ഉണ്ടായിരുന്ന ക്രൂഡ് ഓയിൽ വില ഏതാനും മാസങ്ങള്ക്ക് ഉള്ളിൽ 50 ഡോളർ വിലയിലേക്ക് കൂപ്പു കുത്തി.  ഇത്ര വലിയ വീഴ്ച ഒരു വസ്തുവിന്റെ വിലയിൽ ഉണ്ടാകാൻ മാത്രം ലോകത്ത് എണ്ണ മഴ പെയ്യുകയോ, എണ്ണയുടെ ഉല്പാദനം മറ്റേതെങ്കിലും തരത്തിൽ കൂടുകയോ ചെയ്തിട്ടില്ല എന്നും നമുക്കൊക്കെ അറിയാം. ഇനി അഥവാ ഉല്പാദനം വര്ദ്ധിച്ചു എന്ന് ഒരു വാദത്തിനു വേണ്ടി സമ്മതിച്ചാൽ പോലും, ഇത്ര ഭീമമായ വിലക്കുറവു ഉണ്ടാക്കാൻ മാത്രമുള്ള ഉത്പാദന വര്ധന സാക്ഷാൽ ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും സാധിക്കില്ല എന്ന് ഞാൻ കരുതുന്നു.  പക്ഷെ നമ്മളൊക്കെയും വില കുറഞ്ഞതിനെ കുറിച്ച് ഒരു തരി പോലും വേവലാതി പെടാതെ,  സാമാന്തരികമായി പെട്രോൾ ഡീസൽ വിലകൾ കുറയാത്തതിനെ കുറിച്ച് മാത്രമേ വേവലാതി പ്പെട്ടുള്ളൂ എന്നതാണ് സത്യം.  സാധാരണ മനുഷ്യൻ എന്ന നിലയിൽ (അന്താരാഷ്‌ട്ര കച്ചവടങ്ങളിലെ പിന്നാം പുറ കഥകളെ കുറിച്ച് അജ്ഞരായ സാധാരണ മനുഷ്യര് എന്ന നിലയിൽ) നമ്മുടെ ഇത്തരം ചെയ്തികളെ ആരും കുറ്റം പറയില്ല.

പക്ഷെ എന്തായിരിക്കും ക്രൂഡ് ഓയിൽ മേഖലയിൽ സംഭാവിചിട്ടുണ്ടാകുക.  ഇതിൽ എന്തോ ഒരു ഗൂഡാലോചന അന്താ രാഷ്ട്ര തലത്തിൽ നടന്നിട്ടുണ്ടാകാം എന്ന് ഇത്രയും വായിച്ചപ്പോൾ നിങ്ങൾ സംശയിക്കാൻ തുടങ്ങി എന്ന് എനിക്കറിയാം.  അത് സത്യവുമാണ്.  പരിപ്പിന്റെയും ഉള്ളിയുടെയും വില കൂടിയത് പോലെ ഉള്ള എന്തോ ഒന്ന് ഇവിടെയും സംഭവിച്ചിട്ടുണ്ട്.  അത് എന്തായിരിക്കാം എന്ന് ഞാൻ അന്വേഷിക്കുകയാണ്.

ഒരു പത്തു പതിനഞ്ചു വര്ഷം  എങ്കിലും ആയി,   പെട്രോളിയം  ലോകത്ത് വിരളമായി കൊണ്ടിരിക്കുന്ന വസ്തുവായി തീരുകയാണ് എന്ന രീതിയിലുള്ള കരച്ചിലുകൾ നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട്. അത് സത്യവും ആണ്. കാരണം ഗള്ഫിലെ കാര്യം നോക്കിയാൽ തന്നെ അത് നമുക്ക് മനസ്സിലാകും.  ചില രാജ്യങ്ങളിലെ എണ്ണ ഖനികൾ , ഇല്ലായ്മ കാരണം പൂട്ടി കഴിഞ്ഞു.  റീ സൈക്കിൾ  ചെയ്യാൻ പറ്റാത്ത ഈ കറുത്ത മുത്ത്‌, ഉപയോഗിച്ച് തീര്ക്ക പ്പെടുക തന്നെയാണ്.  അപ്പോൾ അപകടം നമ്മുടെ നാലയലത്ത്‌ എത്തി നില്ക്കുന്നു എന്ന് അർഥം..  എന്നിട്ടും ഒരു പ്രത്യേക നേരത്ത് ഇതിന്റെ വില പ്രതീക്ഷിക്കാത്ത രീതിയിൽ കുറഞ്ഞു പോയതെന്തേ.

എണ്ണ വിരളമായി തീരുന്നതിന്റെ വേദനകൾ തീര്ക്കാൻ വേണ്ടിയാണ് മൂന്നാം ലോകം അതി കഠിനമായ എണ്ണ പര്യവേഷണം തുടങ്ങിയത്.  അവരോടൊപ്പം പണക്കാരായ രാജ്യങ്ങളും ഒക്കെ ആഴിയുടെ അഗാധത കളിലേക്ക് ഊളിയിട്ടു.   അത്യന്തം പണ ചിലവുള്ള ഈ ആഴി എണ്ണയുടെ വില അത്തരം വ്യവസായ സ്ഥാപനങ്ങള്ക്ക് താങ്ങാനാവുന്ന തരത്തിൽ വളര്ത്തി കൊണ്ടു വന്നത് അക്കാലത്താണ്.  കരക്ക്‌ നിന്ന് കുഴിചെടുക്കാവുന്ന എണ്ണ അന്നും താര തമ്യേന വില കുറഞ്ഞ ഒരു വസ്തു തന്നെ ആയിരുന്നു.  പക്ഷെ ആഴി എണ്ണയുടെ വിലക്ക് സമാന്തരമായി കര എണ്ണയുടെ വിലയും ഭീമമായി ഉയർത്തി.  ആ വില ലോകത്ത് സുസ്ഥിരമായി.  ഇന്ന് എണ്ണയുടെ വില ബാരലിന് അമ്പതു രൂപയായി വീഴുമ്പോൾ നാം മനസ്സിലാക്കേണ്ടത്, കഴിഞ്ഞ പത്തിരുപതു വര്ഷമായി അത് വിറ്റു കൊണ്ടിരുന്നത് ഇത്രയും ഭീമമായ വിലക്ക് തന്നെ ആയിരുന്നു എന്നാണു.  അതിനെ ഞാൻ കുറ്റം പറയുന്നില്ല.  കാരണം വിരളമായി തീരുന്ന വസ്തു ഭീമമായ വിലക്ക് വില്ക്കുന്നത് അതിന്റെ ഉപഭോഗം ഒരു പരിധി വരെ കുറയ്ക്കും. (പക്ഷെ ഉപഭോഗം  കുറഞ്ഞത്‌ അവ വില കൂട്ടി വിറ്റ മൂന്നാം ലോകത്ത് മാത്രമായിരുന്നു.  ആ വസ്തു വെറുതെ കിട്ടിയ ഒന്നാം ലോകക്കാരാൻ അത് വലിച്ചു കുടിക്കുക തന്നെ ആയിരുന്നു അന്നും)

ലോകത്ത് എല്ലായിടത്തും ഉള്ള കടലുകളിൽ റിഗ്ഗുകൾ നിറഞ്ഞു.  എണ്ണ ഉല്പാദനം വളരെ ചെലവ് കൂടിയ ഏർപ്പാടായി.  കുഴിച്ചെടുക്കുന്ന അസംസ്കൃത വസ്തുവിൽ എണ്ണ യുടെ അളവും ആനുപാതികമായി കുറയുകയായിരുന്നു.  പക്ഷെ ലോകത്തിന്റെ ആവശ്യം നിവര്തിക്കാൻ അങ്ങനെ ഉള്ള ഒരു തീരുമാനം എടുത്തേ തീരൂ എന്നതായിരുന്നു സ്ഥിതി.  ബോംബെ ഹൈ പോലെ ഉള്ള ഉൽ കടലുകളിൽ മൂന്നാം ലോക മുതലാളിമാർ തങ്ങളുടെ എണ്ണ സൌധങ്ങൾ കെട്ടി ഉയർത്തി തരക്കേടില്ലാത്ത രീതിയിൽ ലാഭം ഉണ്ടാക്കാൻ തുടങ്ങി.  ഇങ്ങനെ ഉള്ള ഒരു സാഹ ചര്യത്തിൽ കരക്ക്‌ നിന്ന് ഈ വസ്തു കോരി എടുക്കുന്നവൻ ഒരു നാൾ തീരുമാനിക്കുന്നു ഇതിന്റെ വില കുറച്ചു കളയാം എന്ന്.  അപ്പോൾ അതിന്റെ ആഘാതം ആരുടെ തലയിൽ വന്നു വീഴും എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾ മനസ്സിലാക്കിയിരിക്കും.  ആഴ കടലിൽ നിന്ന് എണ്ണ കൊയ്യുന്നവൻ ഇന്നത്തെ അമ്പതു ഡോളറിൽ തന്റെ എണ്ണ വിറ്റാൽ അവനു പീടിക പൂട്ടി വീട്ടിലേക്കു പോകുകയേ നിവൃത്തിയുള്ളൂ.  പണിയെടുക്കുന്നവന് ശമ്പളം കൊടുക്കാൻ പോലും ഈ പണം തികയില്ല.

അപ്പോൾ എണ്ണ വില യിലെ ഈ വീഴ്ച മൂന്നാം ലോകത്തെ റിഗ്ഗുകളെ ഉദ്ദേശിച്ചാണ് നടപ്പിലാക്കിയത് എന്ന് വ്യക്തം. അതായത് നമ്മൾ ഒക്കെയും ബഹളം കൂട്ടിയത് പോലെ പെട്രോളിന്റെ വില  30 രൂപ ആക്കി കുറച്ചാൽ ആദ്യം പീടിക പൂട്ടുക നമ്മുടെ നാട്ടിലെ റിഗ് കച്ചവടക്കാര് ആയിരിക്കും.  അവരൊക്കെ പീടിക പൂട്ടി വേറെ ഏതെങ്കിലും കൂലി പണിക്കു പോകുകയും, ഇനി അവര് ഇങ്ങൊട്ട് തിരിച്ചു വരികയില്ല എന്ന് ഉറപ്പാകുകയും ചെയ്താൽ വീണ്ടും ക്രൂഡ് ഓയിൽ വില പഴയ 120 ഡോളർ കടന്നു മുന്നോട്ടു തന്നെ പോയിക്കൊണ്ടിരിക്കും എന്ന് ഞാൻ കരുതുന്നു.   അത് കൊണ്ടു നിങ്ങളും കരുതിയിരിക്കുക.

Sunday, 15 November 2015

human sexuality

പോർണോഗ്രഫി എന്നത് അലസ ജീവിതത്തിന്റെ ഉപോല്പന്നം ആണ്. പണ്ടൊരിക്കൽ ഞാൻ വിശ്വസിച്ചത് ആദി മനുഷ്യൻ അനിയന്ത്രിതമായ ലൈങ്ങികതയിൽ അഭിരമിക്കുന്നവൻ ആയിരുന്നു എന്നായിരുന്നു. പക്ഷെ അത് പൂര്ണമായും തെറ്റായിരുന്നു എന്ന് ഞാൻ കരുതുന്നു. ലൈങ്ങികതക്ക് പുന സൃഷ്ടിയിൽ കവിഞ്ഞതായ ഒരു അർത്ഥവും ഇല്ലാതിരുന്ന ഒരു മനുഷ്യ കാലഘട്ടം കൂടെ ഉണ്ടായിരിക്കാം എന്ന് പോലും ഞാൻ ഇന്ന് സംശയിക്കുന്നു (മൃഗങ്ങൾ അങ്ങനെ ആണല്ലോ). എത്രയോ നൂറ്റാണ്ടുകൾ മനുഷ്യൻ ഇതേ രീതിയിൽ ജീവിച്ചു പോയിരിക്കണം. ഭക്ഷണ സമ്പാദനം മനുഷ്യന്റെ പരിശ്രമത്തിന്റെ ഭൂരി ഭാഗം സമയവും അപഹരിക്കുന്ന കാല ഘട്ടത്തിൽ ലൈങ്ങികതക്ക് നാം ഇന്ന് കാണിക്കുന്ന അത്ര ആവേശം പ്രദാനം ചെയ്യാൻ പറ്റിയിട്ടുണ്ടാകില്ല. ഒരു അടിസ്ഥാന വികാരം എന്ന നിലയിൽ അത് നില നിന്ന് എന്നല്ലാതെ അത് ഒരു കലയായി വികസിച്ചിട്ടുണ്ടാകില്ല. പിന്നീട് ഒരു വിഭാഗം മനുഷ്യര് ഭക്ഷണ നിര്മ്മാണം എന്ന ഭാരിച്ച ചുമതലയിൽ നിന്ന് വിടുതൽ നേടി അലസതയിലേക്ക് കൂപ്പു കുത്തിയപ്പോൾ ആകണം ലൈങ്ങികത ഒരു കല എന്ന രീതിയിലേക്ക് മാറിയത് എന്ന് ഞാൻ ധരിക്കുന്നു. പക്ഷെ അന്നും അത് അലസതയിൽ അഭിരമിക്കുന്നവരുടെ വിനോദം മാത്രമായിരിക്കാം. ജന സാമാന്യം അതിനു പുറത്തും, വലിയവൻ അതിലും എന്ന് പറഞ്ഞത് പോലെ ഉള്ള സ്ഥിതി. ലൈങ്ങികത എല്ലാവരുടെയും കലയായി ജനാധിപത്യ വല്ക്കരിക്കപ്പെട്ടത്‌ സന്താന നിയന്ത്രണത്തോടെ ആകണം. പ്രത്യുല്പാദന കാലഘട്ടത്തിനു ശേഷം, സൃഷ്ടി കാര്യത്തിൽ അലസയായ സ്ത്രീയുടെ ലൈങ്ങികത കൊണ്ടു ഇനി എന്ത് ചെയ്യാൻ എന്നുള്ള മനോഭാവം. ഒരു കാലത്ത് ഉയരത്തിൽ ഇരിക്കുന്നവന്റെ മാത്രം കലയായ ലൈങ്ങികത അങ്ങനെ എല്ലാവരുടെയും കല ആയി തീര്ന്നു.

ആക്രമണത്തെ പ്രതിരോധിക്കുന്ന നമ്മിലെ ദൂഷ്യ വശം

വെള്ളക്കാരുടെ അധിനിവേശത്തിന്റെ കഥകൾ പലതും ഞാൻ വായിച്ചിട്ടുണ്ട്. ചുവന്ന ഇന്ത്യക്കാരുടെ നേരെ സ്പെയിൻകാരും, ആഫ്രികക്കയിലെ കറുത്തവരുടെ നേരെ ബെൽജിയൻ കാരും, ആൽജീരിയയിലെ മുസ്ലീമുകളുടെ നേരെ ഫ്രഞ്ച് കാരും നടത്തിയ അതി ഭീകര ക്രൂരതകൾ ഞാൻ ഞെട്ടലോടെ ആണ് വായിച്ചത്. മനുഷ്യർക്ക്‌ ഇത്രമാത്രം ക്രൂരർ ആകാൻ പറ്റുമോ എന്ന് പോലും അവ വായിച്ചപ്പോൾ ഞാൻ അല്ബുധപ്പെട്ടിട്ടുണ്ട്. പക്ഷെ ഞാൻ ഇപ്പോൾ ആലോചിക്കുന്നത് അതിനെ കുറിച്ചല്ല. ഏതാണ്ട് സമാനമായ രീതിയിൽ തന്നെ ആണ് വെളുത്തവൻ ഇന്ത്യയിൽ അധിനിവേശം നടത്തിയത്. പക്ഷെ ഇവിടെ ഉള്ള പരിതസ്ഥിതി ഒരിക്കലും മറ്റുള്ള ദേശങ്ങളിലെ പോലെ അത്ര ഏറെ ഭീകരം ആയിരുന്നില്ല എന്നാണു ഞാൻ എന്റെ ഇത്രയും കാലത്തെ വായനയിൽ നിന്ന് മനസ്സിലാക്കിയത്. എന്ത് കൊണ്ടു ഇത് സംഭവിച്ചു എന്നാണു ഞാൻ ഇപ്പോൾ അല്ബുധതോടെ ചിന്തിച്ചു കൊണ്ടിരിക്കുന്നത്.
ഒരിക്കൽ ഞാൻ ഇത് അമ്മയോട് പറഞ്ഞപ്പോൾ അമ്മ എന്നോട് ഒരു കഥ പറഞ്ഞു. നമ്മുടെ ഒരു നാട്ടുകാരനെ കുറിച്ചുള്ള കഥ. അയാള് വലിയ കമ്മ്യൂണിസ്റ്റ്‌കാരൻ ആയിരുന്നു. പണ്ടു ചൈന ഇന്ത്യയെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ ഇയാള് ചൈനീസ് ഭാഷ പഠിക്കാൻ തുടങ്ങി. എന്തിനാണ് ചൈനീസ് ഭാഷ പഠിക്കുന്നത് എന്ന് അമ്മ അയാളോട് ചോദിച്ചപ്പോൾ അയാള് പറഞ്ഞത് ഇതാണ്. 'ചൈനക്കാരു നാളെ നമ്മളെ ഭരിക്കാൻ തുടങ്ങിയാൽ അവരോടു വര്ത്തമാനം പറയുക ഒക്കെ വേണ്ടേ. ഇപ്പോഴേ പഠിച്ചു വെക്കുന്നതല്ലേ നല്ലത് എന്ന്.
അമ്മ പറഞ്ഞത് ശരിയാണ്. ഈ സ്വഭാവം കാണിക്കുന്നവരെ ആരും ആക്രമിക്കാൻ മിനക്കെടില്ല

എം ആർ പീയും കമ്മീഷനും/അഴിമതിയും

ചാത്തു  ഏട്ടന്റെ പെയിന്റ് പീടികയിൽ പോയി ഞാൻ പത്തു ലിറ്റർ പെയിന്റ് വേണം എന്ന് പറഞ്ഞപ്പോൾ ചാത്തു ഏട്ടൻ എന്റെ മുന്നില് പത്തു ലിടരിന്റെ ഒരു ടിൻ എടുത്തു വച്ചു.  ഞാൻ തിരിച്ചും മറിച്ചും നോക്കിയപ്പോൾ അതിന്റെ മുകളിൽ അടിച്ച വില ആയിരം രൂപ ആണെന്ന് കണ്ടു.  ചാത്തു ഏട്ടൻ ബിൽ തന്നപ്പോൾ അതിൽ എഴുതിയിരിക്കുന്നത് 850. ഇതെന്താ അങ്ങനെ എന്ന് ചോദിച്ചപ്പോൾ ചാത്തു ഏട്ടൻ പറഞ്ഞു 'അത് അങ്ങനെ ആണ്' എന്ന്.  അടുത്ത ആഴ്ച വീണ്ടും 10 ലിറ്റർ പെയിന്റ് കൂടെ ആവശ്യമായി വന്നപ്പോൾ ഞാൻ പയിന്റർ ദാമുവിനെ വിട്ടു അതെ പെയിന്റ് വീണ്ടും അതെ ചാത്തു ഏട്ടന്റെ പീടികയിൽ നിന്ന് വാങ്ങിപ്പിച്ചു.  വില എത്ര ആയി എന്ന് ചോദിച്ചപ്പോൾ ദാമു പറഞ്ഞു 1000 എന്ന്.  വൈകുന്നേരം ചാത്തു ഏട്ടന്റെ പീടികയിൽ വച്ചു ഞാൻ രഹസ്യമായി ഈ ഇടപാടിനെ കുറിച്ച് സംസാരിച്ചപ്പോൾ ചത്ത്‌ ഏട്ടൻ പറഞ്ഞു 'മോനെ മണ്ടോടി ഒന്നും വിചാരിക്കരുത്.  പെയിന്റിന് എനിക്ക് കിട്ടിയത് ഇപ്പോഴും പഴയ 850. ബാക്കി 150 ദാമുവിന്റെ കമ്മീഷൻ.

സ്ഥലത്തെ ഒരു സര്ക്കാരാപ്പീസിനു പെയിന്റ് അടിക്കണം.  മാനേജർ ആണ് അത് ചെയ്യിക്കേണ്ടത്.  കൃത്യമായ കൊറ്റെഷൻ കൊടുത്താൽ പണം മുകളിൽ നിന്ന് പാസായി വരും.  മാനേജർ ചാത്തു ഏട്ടന്റെ പീടികയിൽ വന്നു ഇങ്ങനെ പറയുന്നു.  'ചാത്തു ഏട്ടാ ആപ്പീസിനു പെയിന്റ് അടിക്കണം.  സ്ഥലം വന്നു നോക്കി ആകെ എത്ര പെയിന്റ് വേണം എന്ന് നോക്കി അതിന്റെ വിലക്ക് ഒരു കൊറ്റെഷൻ എഴുതി തരണം.  പണം മുകളിൽ നിന്ന് പാസാകെണ്ടാതാണ്' എന്ന്.  ചാത്തു ഏട്ടൻ ആപ്പീസ് കെട്ടിടം അളന്നു നോക്കി ഒരു ലക്ഷം രൂപ വരും എന്ന് പറഞ്ഞപ്പോൾ മാനേജർ അങ്ങോട്ട്‌ ഒരു ചോദ്യം ചോദിച്ചു.  ഒരു 20000 കൂട്ടി കാണിക്കാൻ പറ്റുമോ.  അങ്ങനെ ആയാൽ 5000 നിങ്ങൾക്കും 15000 എനിക്കും വീതിക്കാം' എന്ന്.   'ഓ അതിനെതാ പ്രശ്നം,  എല്ലാ പെയിന്റ് വിലയും എം ആർ പീ തന്നെ എഴുതാം.  അപ്പോൾ തന്നെ 15 ശതമാനം കൂടുതൽ വരും.  എന്റെ 5000 വേണ്ട.  വലിയ കച്ചോടം കിട്ടിയതല്ലേ . എനിക്ക് അതൊക്കെ മതി.

ഇതിൽ ആദ്യം പറഞ്ഞതിനെ  നമ്മൾ കമ്മീഷൻ എന്നും, രണ്ടാമത് പറഞ്ഞതിനെ  അഴിമതി എന്നും വിളിക്കുന്നു.

രാഷ്ട്രം മുതൽ അന്താരാഷ്ട്രം വരെ വ്യാപിച്ചു കിടക്കുന്ന അഴിമതിയെ കുറിച്ചാണ് നിങ്ങൾ മുകളിൽ വായിച്ചത്.  പെയിന്റർ ദാമുവിന്റെ പണം വൈകുന്നേരം ചാത്തു ഏട്ടൻ കാശ് ആയി കയ്യിൽ കൊടുക്കുമ്പോൾ മാനേജരുടെ പണം,  ചാത്തു ഏട്ടൻ അദ്ധേഹത്തിന്റെ ബാങ്ക് അക്കൌണ്ടിൽ ചേർക്കുന്നു. അന്താ രാഷ്ട്ര തലത്തിൽ ഇത് സ്വിസ് ബാങ്കിലോ, മറ്റേതെങ്കിലും വിദേശ ബാങ്കിലോ പോകുന്നു എന്ന തരത്തിലുള്ള വ്യത്യാസങ്ങൾ മാത്രം.

പക്ഷെ ഇതൊക്കെ ഇങ്ങനെ ആയതു കൊണ്ടു സ്വിസ് ബാങ്കുകളോ മറ്റു വിദേശ ബാങ്ക്കളോ ചെയ്യുന്നത് മുഴുവൻ നിയമ വിരുദ്ധമായ കാര്യങ്ങൾ ആണെന്ന് അർത്ഥമാകുന്നില്ല. എന്റെ വീട്ടിലെ കുട്ടികള്ക്ക് പോലും വിദേശ ബാങ്കുകളിൽ അക്കൌണ്ടുകൾ ഉണ്ട്.  വിദേശത്ത് ജീവിക്കുന്ന അവര്ക്ക് അത് അത്യാവശ്യം തന്നെ ആണ്.  കേരളത്തിലെ ഒരു എഴുത്തുകാരൻ ഒരിക്കൽ നമ്മുടെ നാട്ടിലെ ഒരു പരിപാടിക്ക് പ്രസങ്ങിക്കാൻ വന്നപ്പോൾ ഞാൻ ഈ വിദേശ ബാങ്ക് അക്കൌണ്ട് കളെ കുറിച്ച് സംസാരിക്കാൻ ഇടയായപ്പോൾ അദ്ദേഹം പറഞ്ഞു.  'ഞാൻ എന്റെ ഒരു ലേഖനം വിദേശത്തെ ഒരു മാസികയിലേക്ക്‌ എഴുതി അയച്ചപ്പോൾ അവർ ആദ്യം ചോദിച്ചത് എന്റെ വിദേശ ബാങ്ക് അക്കൗണ്ട്‌ നമ്പര് എന്താണ് എന്നത്രെ.  പ്രതിഫലം വിദേശ ബാങ്കുകളിൽ നിക്ഷേപിക്കുന്നതാണ് അവര്ക്ക് സൗകര്യം.  അത് കൊണ്ടു ചോദിച്ചതാണ്. അത്തരത്തിൽ വിദേശ വ്യാപാരം നടത്തുന്ന വ്യക്തികൾ ഓരോരുത്തരും വിദേശ ബാങ്കുകളിൽ അക്കൗണ്ട്‌ ആരംഭിക്കുന്നത് തികച്ചും സ്വാഭാവികമാണ്.   അത് നിയമ വിരുദ്ധമോ അഴിമതിയോ ആകുന്നതു നേരത്തെ പറഞ്ഞ മാനേജര് ചെയ്ത കാര്യം അതിൽ കടന്നു വരുമ്പോൾ മാത്രമാണ്.

അപ്പോൾ ഇതിൽ നിന്ന് മനസ്സിലാകുന്ന മറ്റൊരു കാര്യവും കൂടെ ഉണ്ട്.  ഞാൻ എന്റെ സ്വന്തം ആവശ്യത്തിനു വേണ്ടി വിദേശത്ത് നിന്ന് സാധനം വാങ്ങിക്കുന്ന കാര്യത്തിൽ ഇത്തരം കമ്മീഷൻ ഇടപാട് സാധാരണയായി വരുന്നില്ല.  കാരണം അത് ഞാൻ എന്റെ സ്വന്തം കീശയിൽ നിന്ന് പണം എടുത്തു വാങ്ങുന്നതാണ്.  ആദ്യത്തെ ഉദാഹരണത്തിൽ പറഞ്ഞത് പോലെ.  എന്നാൽ മറ്റൊരാളിൽ നിന്നോ ഭരണ കൂടത്തിൽ നിന്നോ അന്യായമായ വിധത്തിൽ പിടുങ്ങേണ്ടതാണ് ഈ പണം എങ്കിൽ അവിടെ കമ്മിഷൻ അഴിമതി എന്നിവ കടന്നു വരുന്നു.   വിദേശ നാണയത്തിൽ നടക്കുന്ന വ്യാപാരം ആയതു കൊണ്ടു ഇതിലെ അഴിമതി അതി ഭീമമായ തുക ആയിരിക്കും എന്ന് വ്യക്തം.  മാത്രമല്ല നാട്ടിലെ ഒരു പൂച്ചകുട്ടി പോലും ഈ ഇടപാടിനെ കുറിച്ച് അറിയുകയും ഇല്ല.

സ്വാഭാവികമായും ഇതിനു മറ്റൊരു ആഘാതം കൂടെ ഉണ്ട്.  ചാത്തു ഏട്ടന്റെ പീടികയിൽ നിന്ന് മാനേജർ വാങ്ങിച്ച പെയിന്റിന്റെ കാര്യം ഒരു പരിധിയിൽ കൂടുതൽ രഹസ്യമായിരിക്കില്ല.   നേരെ മറിച്ചു മാനേജർ പെയിന്റ് അമേരിക്കയിൽ നിന്ന് വാങ്ങി അതിന്റെ കമ്മീഷൻ ഒരു വിദേശ ബാങ്ക് അക്കൌണ്ടിൽ ആയിരുന്നു നിക്ഷേപിച്ചിരുന്നത് എങ്കിൽ അത് ആരും അറിയാൻ പോകുന്നില്ല.  പക്ഷെ അതിനു വിലങ്ങു തടിയായി നില്കുന്നത് ഈ പെയിന്റ് നമ്മുടെ നാട്ടിൽ തന്നെ കിട്ടും എന്നുള്ള കാര്യമാണ്.  അപ്പോൾ വിദേശത്ത് നിന്ന് ഇത്തരത്തിൽ വാങ്ങിക്കുന്ന സാധനങ്ങൾ, നാട്ടിൽ ഉല്പാദിപ്പിക്കാതിരിക്കാനുല്ല ഒരു പ്രവണത സ്ഥാപിത താല്പര്യക്കാരുടെ ഇടയിൽ കടന്നു വരാൻ ഇടയുണ്ട്.  ഒരു തീപ്പെട്ടു പോലും വിദേശത്ത് നിന്ന് വാങ്ങിയാൽ അതിന്റെ വിലയെ കുറിച്ചോ, കമ്മീഷനെ കുറിച്ചോ നാട്ടുകാര് അറിയില്ലല്ലോ.

ഇതൊക്കെയാണ് കഥകൾ.




Monday, 2 November 2015

മരുഭൂമി

Jeremiah 2:6
"They did not say, 'Where is the LORD Who brought us up out of the land of Egypt, Who led us through the wilderness, Through a land of deserts and of pits, Through a land of drought and of deep darkness, Through a land that no one crossed And where no man dwelt?'

പക്ഷെ എന്തായിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യം.  സുഖ ഭോഗങ്ങളിൽ ജീവിക്കുന്ന മനുഷ്യനെ മരുഭൂമിയുടെ  ഭീകരതയിലേക്ക് എടുത്തെറിയാൻ ദൈവത്തെ പ്രചോദിപ്പിച്ചത്  എന്ത്. മരുഭൂമിയിൽ അവൻ നേരിടേണ്ട അപകടത്തെക്കാൾ വലിയ അപകടമാണോ , സുഖ ഭോഗങ്ങളിലൂടെ അവനു നേരിടേണ്ടത്.

മരുഭൂമിയെ കുറിച്ചുള്ള കല്പന ബൈബിളിൽ പലയിടത്തും ഉണ്ട്.  മനുഷ്യന് തന്റെ സഹജീവികളോടുള്ള അഭിനിവെശതെക്കാൾ കവിഞ്ഞ അഭിനിവേശം താൻ ജീവിച്ച ഭൂമിയോട് ഉണ്ട്.  ഇൻസെസ്റ്റ് (incest)   എന്ന വാക്ക് പോലും അഗമ്യ ഗമനതെക്കാൾ കൂടുതൽ നമ്മെ ഒര്മിപ്പിക്കേണ്ടത്‌ നമ്മുടെ കാൽക്കീഴിൽ ഉള്ള ഭൂമിയോടുള്ള അമിതമായ ആസക്തിയാണ്‌.  ഈ ആസക്തി അപകടമാണോ. അല്ലെങ്കിൽ ഈ ആസക്തി പാപമാണോ.  ബന്ധങ്ങൾ അതിര് കടക്കുമ്പോൾ,  ദൈവം എല്ലാവരെയും മരുഭൂമികളിലേക്ക് ആട്ടി പായിക്കുന്നു. എന്താണ് ഇതിലൂടെ ദൈവം നമ്മോടെ പറയുന്നത്.

മരുഭൂമി എന്നത് ചുറ്റിലും വസ്തുക്കൾ ഒന്നും ഇല്ലാത്ത അപാരതയാണ്.  അവിടെ മനുഷ്യൻ മാത്രമേ ഉള്ളൂ.  തന്നിലൂടെ , തന്റെ കഴിവുകളിലൂടെ മാത്രം മനുഷ്യൻ ഇവിടെ ജീവിക്കാൻ നിർബന്ധിക്കപ്പെടുകയാണ്.  വസ്തുക്കളുടെ ഇടയിൽ ജീവിക്കുന്ന മനുഷ്യൻ,  മനുഷ്യൻ എന്ന നിലയിലുള്ള തന്റെ അപാര സാധ്യതകൾ മറന്നു പോകുന്ന ഒരു അസ്ഥിത്വം ആണ്.  പറന്നു പോകാൻ വിമാനം ഉള്ളവൻ,  സ്വയം പറന്നു നടക്കാനുള്ള അവന്റെ ആഗ്രഹത്തെ അടിച്ചമര്തുകയാണ്. വിമാനം ഇല്ലായിരുന്നെങ്കിൽ, എന്നെങ്കിലും അവൻ ഒരു പറവയെ പോലെ വാനിൽ പറന്നു നടന്നേനെ.

contd.

സ്വാതന്ത്ര്യം എന്ന ഭീകര പദം (നമുക്ക് എന്തും കഴിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടോ)

സ്വാതന്ത്ര്യം എന്നത് പരിമിതകൾ ഒന്നും ഇല്ലാത്ത അവസ്ഥയാണ് എന്ന് ചിലരെങ്കിലും ധരിക്കുന്നു.  പക്ഷെ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ  കൈ കടത്തുമ്പോൾ സ്വാതന്ത്ര്യം എതിർക്കപ്പെടുന്നു.  അതിനർത്ഥം നമ്മുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യ രേഖയിൽ അവസാനിക്കുന്നു എന്നാണു.  അതായത് നാം തന്നിഷ്ടത്തോടെ ചെയ്യുന്നത് എന്തും മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ആലോസരപ്പെടുതരുത്.  പക്ഷെ ഇത് നൂറു ശതമാനം ശരിയാണോ.  ഒരു ഉദാഹരണം പറഞ്ഞാൽ, ഇപ്പറഞ്ഞത്‌ ശരിയല്ല എന്ന് നമുക്ക് മനസ്സിലാകും.   പര പീഡന വ്യഗ്രത ഉള്ള മനുഷ്യരെ നാം സാടിസ്റ്റുകൾ എന്ന് വിളിക്കുന്നു.  ലൈങ്ങികതയുമായി ബന്ധപ്പെടുത്തിയാണ് ഈ വാക്ക് അധികവും ഉപയോഗിക്കുന്നത് എങ്കിലും,  സാടിസ്റ്റുകൾ പൊതുവെ മറ്റുള്ളവരുടെ വേദനയിൽ സന്തോഷം കണ്ടെത്തുന്നവർ ആണെന്ന് പറയപ്പെടുന്നു.  ഇതിന്റെ പ്രതിലോമ രൂപമാണ് സ്വയം പീഡന വ്യഗ്രതയുള്ള മസോക്കിസ്ടുകൾ . അവർ സ്വയം വേദന ഏറ്റു വാങ്ങുന്നതിൽ സന്തോഷം കണ്ടെത്തുന്നു.  ഈ സാഡിസ്റ്റ് മസോക്കിസ്റ്റ് ചേരുവ യഥാർത്ഥത്തിൽ പരസ്പര പൂരകമാണ്. ഒരാള് ചെയ്യുന്നത് മറ്റൊരാള്ക്ക് ഇഷ്ടമാകുന്ന അവസ്ഥ.  ഒരാളുടെ സ്വാതന്ത്ര്യം മറ്റേ ആളുടെ സ്വാതന്ത്ര്യവും ആയി സമ രസപ്പെട്ടു പോകുന്ന അവസ്ഥ.  അപ്പോൾ ഈ സ്വാതന്ത്ര്യത്തെ നാം യഥാര്ത സ്വാതന്ത്ര്യം ആയി അങ്ങീകരിക്കുമൊ. ഇല്ല എന്ന് തന്നെയാവും ഉത്തരം.  അപ്പോൾ നാം സ്വാതന്ത്ര്യത്തെ കുറിച്ചുള്ള മേൽ നിർവചനം ഒന്ന് കൂടെ പോളീഷ് ചെയ്യേണ്ടി ഇരിക്കുന്നു.  ശരിയായ മാനസിക സന്തുലിതാവസ്തയിലുള്ള വ്യക്തികൾ തമ്മിലുള്ള പെരുമാറ്റ രീതി കൂടെ അതിൽ നാം തീര്ച്ചയായും ചേർക്കേണ്ടി വരുന്നു.  അതിനർത്ഥം  സ്വാതന്ത്യം എന്ന് നാം കൊട്ടി ഘോഷിക്കുന്നതു വളരെ ഏറെ പരിമിതികൾ ഉള്ള ഒരു സ്ഥാപനം ആണ് എന്നത്രെ..  അപ്പോൾ അതിനെ സ്വാതന്ത്ര്യം എന്ന് വിളിക്കാൻ  പോലും ചിലര്ക്ക് മടി ആയിരിക്കും.  പരിമിതികൾ ഇല്ലാത്ത സ്വാതന്ത്ര്യം യഥാര്ത സ്വാതന്ത്ര്യം അല്ല എന്ന് നാം ഓരോരുത്തരും മനസ്സിലാക്കണം.

സ്വാതന്ത്ര്യം അങ്ങനെ ആണെങ്കിൽ ഭക്ഷണ സ്വാതന്ത്ര്യവും അങ്ങനെ ആകാതെ തരമില്ല.  നമുക്ക് ഇഷ്ടമുള്ള എന്തും കഴിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നുള്ള പ്രസ്താവന  മേലെ കൊടുത്ത യുക്തി പ്രകാരം ശരിയായിരിക്കാൻ ഇടയില്ല.  നമ്മുടെ എന്തും കഴിക്കുവാനുള്ള അവകാശം മറ്റുള്ള ഏതോ അതിര്ത്തി രേഖയിൽ ബ്ലോക്ക് ചെയ്യപ്പെടുന്നു. ഏതാണ് ആ അതിർത്തി രേഖ.  മൃഗങ്ങളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് നാം ചിന്തിക്കാതിരിക്കുന്ന കാലത്തോളം മൃഗങ്ങളുടെ വേദന നമ്മുടെ യാത്രയിൽ എവിടെയും നമ്മെ ബ്ലോക്ക് ചെയ്യുന്നില്ല എന്ന് വാദിക്കാം.   പക്ഷെ എല്ലാവരും അത് സമ്മതിച്ചു തരണം എന്നില്ല.  കാരണം ചില മനുഷ്യർക്ക്‌ മൃഗങ്ങളെ കണക്കിലെടുക്കാ തിരിക്കാനുള്ള അവകാശം (സ്വാതന്ത്ര്യം) ഉള്ളത് പോലെ ചില മനുഷ്യർക്ക്‌ അവയുടെ ഭാഗത്ത്‌ നില ഉറപ്പിക്കാനുള്ള അവകാശവും ഉണ്ട്.  അവര്ക്ക് അതിന്റെ രക്ഷകർ ആകണം എന്ന് തോന്നിയാൽ നമ്മുടെ മേൽ ചൊന്ന സ്വാതന്ത്ര്യ നിയമ പ്രകാരം അതിനെ എതിര്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.  കാരണം അരക്ഷിതർക്കു വേണ്ടി ആരെങ്കിലും സംസാരിക്കേണ്ടത് ഒരു സാമാന്യ നീതി മാത്രമാണ്.  അവയെ മൃഗങ്ങൾ എന്ന സംജ്ഞയിൽ തളച്ചു കളയാം എന്നാണെങ്കിൽ, മനുഷ്യ ചരിത്രം പരിശോദിച്ചാൽ ചില അവസരങ്ങളിൽ മനുഷ്യരെ തന്നെയും മനുഷ്യൻ അത്തരത്തിൽ മാറ്റി നിർത്തിയതായി കാണാം.  (ഹിറ്റ്ലർ മാത്രമാണ് അത് ചെയ്തത് എന്ന് ചിലര് ധരിച്ചിട്ടുണ്ട്.  അത് ശരിയല്ല.  പാഷമാരു തുരിക്കിയിൽ ചെയ്തതും,  സ്പെയിൻ കാര് ചുവന്ന മനുഷ്യരോട് ചെയ്തതും ഈ മൃഗീയത തന്നെ ആയിരുന്നു

അപ്പോൾ നമ്മുടെ ചോദ്യം ഇതാണ്.  മൃഗങ്ങൾ സഹതാപം അർഹിക്കുന്നുണ്ടോ എന്ന്.  മൃഗങ്ങൾ ജട വസ്തുക്കള്ക്ക് സമാനമാണ് എന്ന് ധരിക്കുന്നവരെ സംബന്ദി ചെടത്തോളം ഇല്ല എന്ന് തന്നെ ആണ് ഉത്തരം.  പക്ഷെ എല്ലാവരും അങ്ങനെ ധരിക്കണം എന്നില്ല. മനുഷ്യന്റെ കാര്യത്തിനും ചിലപ്പോഴൊക്കെ ഇത് ബാധകമാകുന്നു എന്ന് നേരത്തെ പറഞ്ഞു.  അപ്പോൾ എന്നെങ്കിലും ഒരു ഭരണ കൂടം മൃഗങ്ങളുടെ ഭാഗത്ത്‌ നിന്ന് കൊണ്ടു സംസാരിക്കുന്നു എങ്കിൽ അത് നീതി രഹിതമായ ഒരു കാര്യമായി നമുക്ക് തോന്നാൻ പാടില്ലാത്തതാണ്.  കാരണം മൃഗങ്ങളും നീതി അർഹിക്കുന്നുണ്ട് എന്നുള്ളത് തന്നെ.

മൃഗങ്ങളുടെ നേരെ ഉള്ള നമ്മുടെ പെരുമാറ്റം ഭാഗികമായി പോകുന്നു എന്നുള്ളതാണ് ചിലരുടെയെങ്കിലും ആവലാതി.  പക്ഷെ കൊലപാതകങ്ങളുടെ കാര്യത്തിൽ നമുക്ക് അത്തരം പക്ഷ പാതിത്വങ്ങൾ ഉണ്ടാകാതെ നിവൃത്തിയില്ല.  കാരണം അങ്ങനെ അല്ലെങ്കിൽ  നമ്മുടെ ജീവിതം പോലും നിശ്ചലമായി പോകും.

വൈദ്യ ശാസ്ത്രം നമ്മുടെ ഈ കൊലപാതക പ്രേമത്തിന് ഇടയിൽ കടന്നു വരുന്നത് ഈ അവസാന ഘട്ടത്തിൽ ആണ്.  മനുഷ്യൻ ആരോഗ്യവാനായി ജീവിക്കുകയും, അതെ പോലെ മരിക്കുകയും ചെയ്യണം എന്ന് ഏറ്റവും അധികം നിര്ബന്ധം(?) ഉള്ളത് നമ്മുടെ വൈദ്യ ശാസ്ത്രത്തിനു തന്നെ ആണ്.  ആ വൈദ്യ ശാസ്ത്രം നൂറു ശതമാനം അങ്ങീകരിക്കാനും അതിനു വേണ്ടി നമ്മുടെ നിയമങ്ങൾ മാറ്റാനും ഉള്ള അവകാശം ഏതു ഭരണ കൂടത്തിനും ഉണ്ട്.  ശരിയായ രീതിയിൽ ചിന്തിച്ചാൽ അത് ഭരണ കൂടത്തിന്റെ കര്ത്തവ്യം തന്നെ അല്ലെ.  അയഡിൻ ഉപ്പു കഴിക്കുന്നത്‌ മാത്രമേ ആരോഗ്യത്തിനു ഹിതകരം ആകുകയുള്ളൂ എന്നതാണ് സത്യം എന്നത് കൊണ്ടു നമ്മുടെ ഉപ്പിൽ നാം പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ വന്നപ്പോൾ നമ്മള് അത്ര ഏറെ എതിര്പ്പ് പ്രകടിപ്പിച്ചില്ല.  നമുക്ക് മറ്റേ ഉപ്പു തരൂ എന്ന് ഒരാളും കെണപെക്ഷിച്ചില്ല.  ഒരു സത്യാഗ്രഹത്തിലൂടെ നാം നേടിയെടുത്ത ഉപ്പു സ്വാതന്ത്ര്യം പിന്നീടൊരിക്കൽ നഷ്ടപ്പെട്ടപ്പോൾ വീണ്ടും ഒരു സത്യാഗ്രഹം നടത്താൻ നാം തുനിഞ്ഞില്ല.  അത്ര മാത്രമാണ് ശാസ്ത്രത്തിന്റെ പവർ.  മാംസത്തിന്റെ ദൂഷ്യ ങ്ങളെ കുറിച്ച് എല്ലാവരും സംസാരിച്ചു തുടങ്ങുമ്പോൾ,  ഭരണകൂടത്തിനു എല്ലാ കാലവും അത് കേൾക്കാതിരിക്കാൻ പറ്റില്ല.  മദ്യം പോലെ മാംസവും ഇവിടെ എന്നെങ്കിലും നിരോധിക്കപ്പെടാൻ ഞാൻ സാധ്യത കാണുന്നു.  നേരത്തെ ഞാൻ പറഞ്ഞ ബ്ലോക്ക് ഉണ്ടാക്കി വെക്കുന്ന ആ അതിർത്തി രേഖ ആ സമയത്ത് നമ്മുടെ ആരോഗം തന്നെ ആവും.

ഇനിയും നിങ്ങൾ ധരിക്കുന്നുവോ , എന്തും കഴിക്കാനുള്ള അവകാശം നിങ്ങൾക്ക് ഏവർക്കും ഉണ്ടെന്നു.

Wednesday, 28 October 2015

AFTER VIEWING THE FILM 'THE TURIN HORSE'

ആരെങ്കിലും ഒരു കുതിരയെ മർദിക്കുന്നത്‌ കണ്ടത് കൊണ്ടോ, ആ മർദിതയോട് താദാമ്യപ്പെട്ടു അതിനെ ആലിംഗനം ചെയ്തു കരയുന്നത് കൊണ്ടോ ഒരാൾ ഭ്രാന്തനാകുന്നില്ല. പക്ഷെ നീഷേ ഭ്രാന്തനായി മരിച്ചു എന്നത് ഒരു ചരിത്ര സത്യമാണ്.
പക്ഷെ ആ ചരിതമല്ല ഇവിടെ പ്രതിപാദ്യ വിഷയം. ആ സംഭവത്തിന്റെ പ്രാരംഭ ബിന്ദുവായ വൃദ്ധയായ ആ കുതിരയുടെ പില്കാല ചരിത്രം എന്തെന്നാണ്.
വൃദ്ധയായ ആ കുതിര, വണ്ടി വലിച്ചു നടക്കുന്നതും, ചിലപ്പോൾ നടക്കാൻ കൂട്ടാക്കാതിരിക്കുന്നതും, ഭക്ഷണവും വെള്ളവും കഴിക്കുന്നതും, കഴിക്കാതിരിക്കുന്നതും നമ്മൾ സിനിമയിൽ പലപ്പോഴായി കാണുന്നു. കുതിരയുടെ ജോലി ഭാരത്തെ കുറിച്ച് സിനിമയിൽ പ്രതിപാതിക്കപെടുന്നതെ ഇല്ല. പിന്നെ കുതിരയുടെ പ്രശ്നമെന്താണ്? പുരുഷന് തികഞ്ഞ നിസ്സംഗത എങ്കിൽ, സ്ത്രീക്ക് തന്നോട് പരിപൂർണ്ണ സഹതാപം ഉണ്ടെന്നു കുതിരക്കും അറിയാം (!). അവർ ഒരിക്കൽ പറയുക പോലും ചെയ്യുന്നു 'നീ ഇനി എവിടേക്കും പോകണ്ട' . പക്ഷെ കുതിരക്കു അതൊരു സാന്ത്വനമാകുന്നില്ല എന്ന് അതിന്റെ ചേഷ്ടകളിൽ നിന്ന് നാം മനസ്സിലാക്കുന്നു.
കുതിരയുടെ പ്രശ്നം, അതിനോടൊപ്പം ജീവിക്കുന്ന മനുഷ്യരുടെ പ്രശ്നങ്ങളുമായി ഇഴുകി ചേർന്നത്‌ പോലെ തോന്നുന്നു. അത് കൊണ്ടു ഇനി മുതൽ നമ്മൾ ശ്രദ്ധിക്കേണ്ടത് കുതിരയെ അല്ല, അതിന്റെ സഹയാത്രികരായ രണ്ടു മനുഷ്യരെ ആണ്. (സഹായാത്രികൾ എന്നതു ഞാൻ ഇവിടെ കരുതി കൂട്ടി പ്രയോഗിച്ചതാണ്. സിനിമയുടെ അവസാന ഭാഗങ്ങളിൽ ജലക്ഷാമത്തെ തുടർന്ന് തങ്ങളുടെ ഗ്രാമം വിട്ടു പോകാൻ തീരുമാനിച്ചു, വസ്തു വകകൾ ഒക്കെയും പെറുക്കി എടുത്തു വണ്ടിയുമായി നീങ്ങുന്ന നേരം, കുതിര, വണ്ടി വലിക്കുന്ന കുതിര അല്ലാതായി തീരുന്നതാണ് നാം കാണുന്നത്. മനുഷ്യരുടെ ഭാഗധേയം പേറുന്ന ഒരു സഹ യാത്രികനായി തീരുകയാണ് കുതിര.)
ഇനി നാം പരിശോധിക്കേണ്ടത് കുതിരയെ ദുഖിത യാക്കി തീർകുന്ന തരത്തിൽ നമ്മുടെ കഥാപാത്രങ്ങളുടെ ജീവിത രീതിയിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടോ എന്നാണു. നാമ്മലെല്ലാവരും സ്ഥിരമായി ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് അവരും ചെയ്യുന്നത്. രാവിലെ എഴുന്നെൽക്കുന്നു. വീടിനടുത്തുള്ള കിണറിൽ നിന്ന് വെള്ളം കോരുന്നു, വസ്ത്രം മാറ്റുന്നു, കുതിരയെ തീറ്റുന്നു, സ്വയം തിന്നുന്നു, പക്ഷെ എല്ലാദിവസവും ഒരേ ഉരുള കുഴങ്ങു. ഇതൊക്കെയാണ് നാമും ചെയ്യുന്നതെങ്കിലും സിനിമയിൽ എന്ത് കൊണ്ടോ ഇതിനു ഒരു ഭീകര സ്വഭാവം കൈവരുന്നു. നമ്മൾ നമ്മുടെ പ്രവൃത്തികൾ പുറമേ നിന്ന് കൊണ്ടു നോക്കിയാൽ ചിലപ്പോൾ അവ ഭീകരമെന്നു നമുക്ക് തോന്നിയേക്കാം. അതും പോരാതെ വീടിനു പുറത്തു സ്ഥിരമായി വീശി അടിച്ചു കൊണ്ടിരിക്കുന്ന കൊടും കാറ്റ്. ഒരു മരം പോലും ഇല്ലാതെ (പേരിനു ഒരു മരം ഉണ്ട്) അനാഥമായി പരന്നു കിടക്കുന്ന തരിശു ഭൂമി. ഏതോ ഒരു അന്യ ഗ്രിഹത്തിൽ എത്തി പെട്ടത് പോലെ പ്രക്ഷകന് തോന്നിയേക്കും.
പതിവ് തെറ്റാതെ നമ്മുടെ ജീവിതത്തിൽ വന്നു പോകുന്ന ആവർത്തന വിരസത ശരിക്കും ഭീകരം തന്നെയാണ്. ഒരു ജയിലിൽ അടക്കപ്പെടുന്നതിനെ വളരെ ഏറെ ഭയപ്പെടുന്ന നാം, വീടിലെ ഒരു മുറിയിൽ സ്വയം അടച്ചു പൂട്ടി മാസങ്ങളോളം മനുഷ്യ സംസർഗം ഇല്ലാതെ ജീവിക്കുന്നതിൽ ഭീകരമായി ഒന്നും കാണാത്തത് എന്ത് കൊണ്ടു. പുറത്തു കൊടും കാറ്റ് കൂടി ഉണ്ടെങ്കിൽ നമുക്ക് ഈ ജീവിതമാകും കൂടുതൽ ഇഷ്ടം. പക്ഷെ നമ്മുടെ കഥാപാത്രങ്ങൾ കാറ്റിനെ വക വെക്കാതെ പുറത്തു പോകുന്നുണ്ട്.
തുടരും

Monday, 26 October 2015

സാമൂഹ്യ പരീക്ഷണങ്ങളിലെ പരിമിതികൾ

സാമൂഹ്യ പരീക്ഷണങ്ങൾ, നമ്മളിൽ പലരും ധരിക്കുന്നത് പോലെ ഏതെങ്കിലും ഒരു പ്രത്യേക സത്യത്തെ പരീക്ഷണങ്ങളിലൂടെ തെളിയിക്കാനുള്ള ശ്രമങ്ങൾ ആകണമെന്നില്ല.  സ്ഥിതി വിവര കണക്കുകൾ പോലും തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ വേണ്ടി സ്ഥാപിത താല്പര്യങ്ങൾ ഉപയോഗിക്കുന്നു എങ്കിൽ, സാമൂഹ്യ പരീക്ഷണങ്ങളുടെ കാര്യത്തിലും അത് സംഭവിക്കുന്നതിൽ അല്ബുധപ്പെടെണ്ട കാര്യമില്ല.  1974 ഇൽ എയിൽ യുനിവേര്സിടിയിലെ മനശാസ്ത്ര അധ്യാപകനായ സ്റ്റാൻലി മിൽഗ്രം നടത്തിയ ഒരു സാമൂഹ്യ പരീക്ഷണത്തിലേക്കും,  അതിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന ചില ചിന്താ സരണികളുടെ വൈവിധ്യതിലെക്കും ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.  ഒരു ആജ്ഞാ കേന്ദ്രത്തിന്റെ ആജ്ഞകൾ ശിരസാ വഹിക്കാനുള്ള ജന സാമാന്യതിന്റെ വ്യഗ്രതയാണ് ഇവിടെ പരീക്ഷണ വിധേയമാക്കിയത്.  മിൽഗ്രം തന്റെ പരീക്ഷണം ആരംഭിച്ച 1961 എന്നാ വര്ഷത്തിനു ഒരു പ്രത്യേകതയുണ്ട്.  നാസി ഭീകരനായ  അഡോൾഫ് എയിച്ചമാന്റെ വിചാരണ ആരംഭിച്ച സമയമായിരുന്നു അത്.  ഇദ്ദേഹത്തിന്റെ കുറ്റത്തെ ന്യായീകരിക്കാൻ വേണ്ടിയാകുമോ ഇത്തരം ഒരു പരീക്ഷണം നടതപ്പെട്ടിട്ടുള്ളത് എന്ന് ഞാൻ സംശയിക്കുന്നു.  ശക്തിയേറിയ ഒരു കേന്ദ്രം നിങ്ങള്ക്ക് തികച്ചും നീതി രഹിതമായ ആജ്ഞകൾ നൽകുമ്പോൾ ജന സാമാന്യം എങ്ങനെ പ്രതികരിക്കും എന്നുള്ള ചോദ്യത്തിനാണ്,  മില്ഗ്രാമിന്റെ പരീക്ഷണത്തിലും ,  ന്യൂരംബർഗ് വിചാരണയിലും  ഒരു പോലെ ഉത്തരം കാണേണ്ടി ഇരുന്നത്.  ഉത്തരവാദിത്വം ഏറ്റെടുക്കാൻ ശക്തമായ ഒരു കേന്ദ്രം ഉണ്ടെങ്കിൽ,  മനുഷ്യൻ എന്ത് അനീതിയും ചെയ്യാൻ കൂട്ട് നില്ക്കും എന്നാണു ഇവിടെ തെളിയിക്ക പ്പെടാൻ പോകുന്നത്.

പരീക്ഷണം :

മൂന്നു വ്യത്യസ്ത സ്ഥാപനങ്ങളാണ് ഈ പരീക്ഷണത്തിൽ നില കൊള്ളുന്നത്‌.  ആജ്ഞ കൊടുക്കുന്ന ശക്തമായ കേന്ദ്രം,  ആ ആജ്ഞ അനുസരിച്ച് പ്രവര്തിക്കാൻ ബാധ്യസ്ഥനായ ഒരു അദ്ധ്യാപകൻ, പിന്നെ ഇതിന്റെ അനന്തര ഫലങ്ങൾ അനുഭവിക്കേണ്ട വിദ്യാർഥി.  ഈ അജ്ഞാ കേന്ദ്രം, താൻ കൊടുക്കാൻ പോകുന്ന ആജ്ഞ കളെ കുറിച്ചും, അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും ബോധാവാനായിട്ടുള്ള ഒരു വ്യക്തിയാണ്. മാത്രവുമല്ല, തന്റെ പരീക്ഷണങ്ങളുടെയും, അത് കൊണ്ടു ഉണ്ടാകാൻ ഇടയുള്ള അപകടങ്ങളുടെയും പൂര്ണ ഉത്തരവാദി താനാണ് എന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു.   അദ്ധ്യാപകൻ എന്നത് ചോദ്യം ചോദിക്കുകയും ഉത്തരം തെറ്റുമ്പോൾ ശിക്ഷ കൊടുക്കുകയും ചെയ്യേണ്ട ഒരു വ്യക്തിയാണ്.  ശിക്ഷ എന്നത് വൈദ്യുതി ഷോക്ക് അടിപ്പിക്കലാണ്. ആദ്യം വളരെ ചെറിയ രീതിയിൽ തുടങ്ങി അനു നിമിഷം വര്ദ്ധിച്ചു ഒടുവിൽ മാരകമാകുന്ന എലറ്റ്രിക് ഷോക്ക്

പരീക്ഷണത്തിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ചോദ്യം ചോദിക്കുന്ന അധ്യാപകനോ, ഉത്തരം പറയുന്ന വിദ്യാര്തിയോ തമ്മിൽ നേരിട്ടുള്ള ബന്ധം ഇല്ല എന്നുള്ളതാണ്.  അദ്ധ്യാപകൻ ഒരു മൈക്രോ ഫോണിലൂടെ കുട്ടിയോട് ചോദ്യം ചോദിക്കുകയും കുട്ടി ഒരു മൈകിലൂടെ ഉത്തരം പറയുകയും ചെയ്യുന്നു.  അധ്യാപകന്റെ മുന്നില് എലറ്റ്രിക് ഷോക്ക് കൊടുക്കാനുള്ള അനേകം ബട്ടണ്‍ ഉണ്ട്.  ഒന്നിനൊന്നു അധികരിക്കുന്ന എലറ്റ്രിക് ഷോക്ക്.  കുട്ടിയുടെ തെറ്റുകൾ കൂടുമ്പോൾ ഷോക്ക് കൂട്ടാം.  ഏറ്റവും ശക്തമായ ഷോക്ക് കൊടുത്താൽ കുട്ടി മരിച്ചു പോകാൻ പോലും സാധ്യതയുണ്ട്.  പക്ഷെ പേടിക്കേണ്ട . അതിന്റെ ഉത്തരവാദിത്വം ആജ്ഞ കൊടുക്കുന്ന കേന്ദ്രത്തിനാണ്.
പത്ര പരസ്യത്തിലൂടെ ആണ് പരീക്ഷണത്തിൽ പങ്കെടുക്കെണ്ടാവരെ തിരഞ്ഞെടുത്തത്.  ഓരോരുത്തരുടെയും ഡ്യൂട്ടി എന്തെന്ന് ആദ്യം അവരോടു വ്യക്തമായി പറയുന്നു.  ഓരോ ആള്ക്കും ഒരു നിശിത വേതനം നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.  ജീവിതത്തിന്റെ എല്ലാ തുറയിലും പെട്ടവർ പരീക്ഷണത്തിൽ പങ്കെടുത്തു.

പരീക്ഷണം തുടങ്ങുന്നു. അദ്ധ്യാപകൻ ചോദ്യം ചോദിക്കുന്നു. കുട്ടിയുടെ ഉത്തരം തെറ്റുമ്പോൾ അദ്ധ്യാപകൻ കുട്ടിക്ക് ചെറിയ ഒരു ഇലക്ട്രിക്‌ ഷോക്ക് കൊടുക്കുന്നു.  കുട്ടി വേദന കൊണ്ടു ചെറിയ രീതിയിൽ കരയുന്നു.  അടുത്ത ചോദ്യവും അതിനു അടുത്ത ചോദ്യവും വരികയായി.  കുട്ടിയുടെ തെറ്റുകൾ കൂടുമ്പോൾ ഷോക്കിന്റെ ശക്തി കൂടുന്നു. അപ്പുറത്ത് നിന്ന് കുട്ടി നില വിളിക്കുന്നു. ചോദ്യം ചോദിക്കുന്ന അദ്ധ്യാപകൻ അസ്വസ്ഥൻ ആകുകയും ഇനി തുടരണോ എന്ന് ചോദിക്കുകയും ചെയ്യുന്നു.  കുട്ടിയുടെ കാര്യത്തിൽ ആശങ്ക വേണ്ട എന്നും,  അതിന്റെ പൂര്ണ ഉത്തരവാദിത്വം തങ്ങൾക്കു ആണെന്നും, ഇഷ്ടമുണ്ടെങ്കിൽ പരീക്ഷണം തുടരുന്നതിൽ തടസ്സങ്ങൾ ഒന്നും ഇല്ല എന്നും സംഘാടകൻ അറിയിക്കുന്നു.  അദ്ധ്യാപകൻ ചോദ്യവും ശിക്ഷയും തുടരുന്നു. കുട്ടികളുടെ നിലവിളിയിൽ അധ്യാപകര് കൂടുതൽ അസ്വസ്തർ ആകുന്നു എന്ന് കണ്ടാൽ അവര്ക്ക് താഴെ പറയുന്ന രീതിയിൽ ആജ്ഞ കൊടുക്കുന്നു.
1. ദയവു ചെയ്തു തുടരുക
2. നിങ്ങൾ തുടരേണ്ടത് ഈ പരീക്ഷണത്തിന്‌ ആവശ്യമാണ്‌
3. നിങ്ങള് തീര്ച്ചയായും തുടരണം. അല്ലെങ്കിൽ ഈ പരീക്ഷണം വെറുതെ ആകും.
4. വേറെ ഒരു നിവൃത്തിയും ഇല്ല. നിങ്ങൾ തുടരുക തന്നെ വേണം.

ഈ നാല് ആജ്ഞ കൾക്ക് ശേഷവും പരീക്ഷണം തുടരേണ്ട എന്നാണു വ്യക്തിയുടെ തീരുമാനമെങ്കിൽ അവിടെ പരീക്ഷണം നിർത്തുന്നു

(പക്ഷെ പരീക്ഷണത്തിൽ ഭാഘഭാക്ക് ആയവരുടെ ശ്രദ്ധ ക്ഷണിക്കാതെ മിൽ ഗ്രാം ഒരു കാര്യം ചെയ്തിരുന്നു.  ഇവിടെ വിദ്യാർഥി എന്ന ഒരാള് ഇല്ലായിരുന്നു.  അതിനു പകരം അധ്യാപകന്റെ നേരത്തെ തയാറാക്കിയ ചോദ്യങ്ങള്ക്ക് മറുപടി കൊടുത്തത് ഒരു റെക്കോർഡ്‌ പ്ലെയർ ആയിരുന്നു. കുട്ടിയുടെ കരിച്ചിൽ പോലും വെറുതെ റെക്കോർഡ്‌ ചെയ്തവ മാത്രമായിരുന്നു.  ഉത്തരങ്ങൾ തെറ്റിച്ചു മാത്രം കൊടുക്കുന്ന രീതിയിലാണ് റെക്കോർഡ്‌ ചെയ്യപ്പെട്ടത് )

പരീക്ഷണത്തിന്‌ മുൻപ് ഇതിനെ കുറിച്ച് ചില ബുദ്ധി ജീവികളുമായി ചര്ച്ച ചെയ്തപ്പോൾ അവരില ഭൂരി ഭാഗവും പറഞ്ഞത്,  കുട്ടികള്ക്ക് ഒരു പരിധിയിൽ അധികം ഷോക്ക് കൊടുക്കുന്നതിനു ഭൂരിഭാഗം ആളുകളും തുനിയില്ല എന്നും, ഏറ്റവും വലിയ ഷോക്ക് ആരും കൊടുക്കില്ല എന്നും ആണ്.  അവരെല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത് അങ്ങേ അറ്റം 3.73 ശതാമാനം പേര് മാത്രമേ കുട്ടികളുടെ കരച്ചിൽ കേട്ട് കൊണ്ടു പരീക്ഷ
ണം തുടരുകയുള്ളൂ എന്നാണു.  എന്നാൽ പരീക്ഷനാനന്തരം മിൽഗ്രാമിനു കിട്ടിയ റിസൾട്ട്‌  നോക്കുക.  പങ്കെടുത്തവരിൽ 65 ശതമാനം പേരും അങ്ങെ അറ്റത്തെ ഷോക്ക് വരെ പോയി.  കുട്ടികളുടെ നിലവിളി അവരെ ഒരു പരിധിയിൽ അധികം അസ്വസ്തർ ആക്കിയെങ്കിലും അവർ പരീക്ഷണം തുടർന്ന്.   പക്ഷെ അത്തരത്തിൽ പരീക്ഷണം തുടർന്നവർ ഒക്കെയും പല പല രീതിയിൽ വികാര വിക്ഷുബ്ദാർ ആയിരുന്നു.  ചിലര് വിയർത്തു, ചിലര് വിറച്ചു , ചിലര് ചുണ്ട് കടിച്ചു, ചിലര് കരഞ്ഞു...  എന്നാലും പലരും പരീക്ഷണം തുടർന്ന്.  പരീക്ഷണ ഫലം ക്രോടീകരിച്ചു കൊണ്ടു മിൽഗ്രം എഴുതി.

ഒരു ആജ്ഞാ കേന്ദ്രം നല്കുന്ന ഏതു ആജ്ഞയും ശിരസാ വഹിക്കാൻ ഏതറ്റം വരെയും പോകാൻ ജനങ്ങൾ കാണിക്കുന്ന ഔല്സുഖ്യം ആയിരുന്നു എന്റെ പരീക്ഷണ വിഷയം.  അത് വളരെ ആഴത്തിൽ പരിശോധിക്കപ്പെടെണ്ടാതാണ്.

തങ്ങളുടെ സദാചാര്യ മൂല്യങ്ങൾക്ക് വിരുദ്ധമായ രീതിയിൽ പോലും പ്രതികരിക്കാൻ അത്തരം അവസരങ്ങളിൽ ജനങ്ങള് തയ്യാറാകുന്നു എന്നാണു ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.

അതായത് ശക്തമായ ഒരു കേന്ദ്രം ആജ്ഞാ പിക്കുകയാനെങ്കിൽ എന്ത് ഹീനതയും ചെയ്യാൻ സാധാരണ ജനങ്ങള് മടി കാണിക്കുക ഇല്ലെന്നും അത് സാമാന്യ നീതിയാണ് എന്ന് ഈ പരീക്ഷണം തെളിയിക്കുനതായി മിൽഗ്രം പറഞ്ഞു.

വര്ഷങ്ങള്ക്ക് ശേഷം എറിക് ഫ്രം , മില്ഗ്രാമിന്റെ ഈ കണ്ടു പിടുത്തത്തെ ഖണ്ഡിച്ചു കൊണ്ടു ഒരു ലേഖനം എഴുതി.  മനുഷ്യന്റെ ആക്രമണ വാസനയുടെ അപഗ്രഥനം എന്ന ഗ്രന്ഥത്തിൽ ആണ് ഈ അപഗ്രഥനം ഉള്കൊള്ളിചിട്ടുള്ളത്.

എറിക് ഫ്രം എഴുതുന്നു.

ബോധ പൂർവവും അബോധ പൂർവവും ആയ മനുഷ്യന്റെ പെരുമാറ്റ വ്യത്യാസങ്ങളുടെ  മികച്ച ഉദാഹരണമാണ് മിൽ ഗ്രാം പരീക്ഷണം. പക്ഷെ ഈ വ്യത്യാസത്തെ കുറിച്ച് പഠിക്കാനുള്ള ഒരു ശ്രമവും അദ്ധേഹത്തിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായില്ല.  ഒരു മനുഷ്യന്റെ പെരുമാറ്റ രീതി സമൂഹത്തിലെ അവന്റെ വ്യവഹാരങ്ങളിൽ കൂടെ മാത്രമേ പഠിക്കാൻ പറ്റുള്ളൂ. കൃത്രിമമായി സൃഷ്ടിക്കപ്പെട്ട പരിതസ്ഥിതികളിൽ കൂടി അത് സാധ്യമല്ല.

ദൈവം സർവ ശക്തനായി വിരാചിച്ച സമയത്ത് അബ്രഹാമിന്റെ വിശ്വാസം പരീക്ഷിക്കാൻ വേണ്ടി ദൈവം പറഞ്ഞത് സ്വന്തം പുത്രനെ ബലി കൊടുക്കാനാണ്.  ദൈവത്തിന്റെ ആജ്ഞ,  എന്നും ശരിയായിരിക്കും എന്ന് വിചാരിച്ച അബ്രഹാമിന് തന്റെ മകനെ കുരുതി കൊടുക്കുന്നതിൽ കുറ്റ ബൊധമെ ഇല്ലായിരുന്നു.  ഒരു കുഞ്ഞിന്റെ വേദന അദ്ധേഹത്തെ ചലിപ്പിച്ചില്ല.  ഇന്ന് ദൈവത്തിനു പകരം ഇവിടെ ഉള്ളത് ശാസ്ത്രമാണ്.  അങ്ങനെ ഉള്ള ശാസ്ത്രം പറയുന്നതെന്തും മനുഷ്യൻ അനുസരിക്കെണ്ടാതാണ്, അതിൽ കുറ്റ ബോധം തോന്നാൻ ഒന്നുമില്ലെങ്കിൽ.  പക്ഷെ മിൽഗ്രാമിന്റെ പരീക്ഷണത്തിൽ അതല്ല സംഭവിച്ചത്.  പരീക്ഷണം ആരും മുഴുമിപ്പിച്ചില്ല എന്ന് മാത്രമല്ല,   അത് തുടർന്നവർ ഒക്കെയും അത്യധികമായ മാനസിക വിക്ഷൊപതിനു ഇരയായി എന്ന് മിൽഗ്രം തന്നെ പറയുന്നും ഉണ്ട്.  ഒരു പരീക്ഷണത്തിന്‌ വേണ്ടി പോലും തന്റെ സഹജീവിയെ വേദനിപ്പിക്കുന്നതിൽ ഭൂരി ഭാഗം മനുഷ്യരും വിമുഖത കാണിക്കുന്നു എന്ന് തന്നെ ആണ് അതിന്റെ അർഥം.

Wednesday, 21 October 2015

മര മുട്ടിയും പിടിച്ചു നിലക്കുന്നവന്റെ ഏകാന്തത

ഹിഗ്വിടയുടെ വിധിയെ കുറിച്ച് ആരോ എഴുതിയിട്ടുണ്ട്. ഗോൾ വളയത്തിന്റെ ഏകാന്ത തടവിൽ വിമ്മിഷ്ടപ്പെട്ട അദ്ദേഹം ഒരിക്കൽ, തന്റെ ഏകാന്തതയെ ഭഞ്ജിച്ചതു മൈതാന മധ്യത്തിലേക്ക് ബാളുമായി കത്തി കയറിയാണ്. ഒരു ഏകാകിയുടെ എതിരാളി മറ്റൊരു എകാകിയായിരിക്കും എന്നും, ഒരു ആൾക്കൂട്ടത്തെക്കാൾ അവൻ കരുതിയിരിക്കേണ്ടത്, തനിക്കെതിരെ നിൽക്കുന്ന ഈ എകാകിയെ ആണെന്നും ഉള്ള സാമാന്യ തത്വം ഒരു നിമിഷം അദ്ദേഹം മറന്നു പോയി. അതായിരുന്നു അദ്ധേഹത്തിന്റെ പതനം. പക്ഷെ അത് ഒരു പതനം മാത്രമായിരുന്നില്ല ഒരു കണ്ടെത്തൽ കൂടി ആയിരുന്നു.
നെലോതിക്ക പന്ത് വിളയാട്ടത്തിലും (ക്രിക്കറ്റ്) ഇത്തരം ഒരു എകാകിയെ നമുക്ക് കണ്ടെത്താം. ഹിഗ്വിറ്റ ഒരു അപൂർവത ആയിരുന്നെങ്കിൽ ഇവിടെ അതൊരു നിയമം തന്നെ ആയിരുന്നു. വിദൂരതയിൽ നിന്ന് തന്നിലേക്ക് ഓടി അടുത്തു കൊണ്ടിരിക്കുകയും, മറ്റൊരു വിദൂരതയിലെ ലക്ഷമണ രേഖയിൽ വച്ച് തനിക്കെതിരെ ഒളിയമ്പ് എയ്യുകയും ചെയ്യുന്ന ശത്രുവിനെ ഏകനായി കാത്തിരിക്കുന്ന മറ്റൊരു മനുഷ്യൻ. തന്റെ വിധി എന്തെന്ന് അറിയാത്ത ഒരു പാവം മനുഷ്യൻ. മരണത്തിനും ജീവിതത്തിനും ഇടയിൽ ഉള്ള ഒരു ഭീകര നിമിഷം പോലെ. ഏതാനും വാരകൾക്ക് മുൻപിൽ നിന്ന് തൊടുക്കപ്പെടുന്ന തന്റെ വിധിയെ നേരിടാൻ തന്റെ കയ്യിൽ ഒരു മര മുട്ടി എങ്കിലും ഉണ്ട് എന്നുള്ളത് അവനെ ഹിഗ്വിട്ടയെക്കാൾ ഒരു പടി പോലും മുന്നിലാക്കുന്നില്ല. കാരണം ഹിഗ്വിട്ടയെ ഒരു പന്തും ആക്രമിച്ചില്ല. അദ്ദേഹം അതിനെ അങ്ങോട്ട്‌ ആക്രമിക്കുക മാത്രമേ ചെയ്തുള്ളൂ. ഇവിടെ നേര മറിച്ചു ഒരു വാൽ നക്ഷത്രം പോലെ ഉള്ള എന്തോ ഒന്ന് തന്നിലേക്ക് തൊടുത്തു വിടപ്പെട്ടിരിക്കുകയാണ്. ഹിഗ്വിറ്റ ക്ക് തടുക്കേണ്ടത് മനുഷ്യരെ ആയിരുന്നെങ്കിൽ ഇവിടെ തടുക്കേണ്ടത് , ഒരു ജട വസ്തുവിനെ ആണ്. മനുഷ്യനെ നമുക്ക് മുഖ ഭാവത്തിലൂടെ മയക്കി എടുക്കാം. പക്ഷെ ഇവിടെ അതിനു തെല്ലും സാധ്യത ഇല്ല. ഒരു കൂക്ക് വിളി , ഒരു പെണ്ണിന്റെ എത്തി നോട്ടം, ആകാശത്ത് പറക്കുന്ന ഒരു ബലൂണ്‍, അങ്ങനെ തന്റെ ശ്രദ്ധ ആകര്ഷിച്ചു പോകാൻ ഇടയുള്ള എന്തും തന്റെ അന്ത്യമാണ് എന്നും, തനിക്കു മുൻപിൽ ഒരു പൊട്ടു പോലെ നിൽക്കുന്ന ഈ ഗോളം മാത്രമേ ഉള്ളൂ എന്നും അത് മാത്രമാണ് തന്റെ വിധിയെന്നും അറിയുന്നവൻ, ഒരു തരത്തിൽ ആലോചിച്ചാൽ ഭാഗ്യവാൻ തന്നെയാണ്. കാരണം അവനു മറ്റൊന്നിനെയും തടുക്കേണ്ട.
പക്ഷെ എതിരാളി എത്ര ചെറുതാകുന്നോ അവൻ അത്ര മാത്രം അപകടകാരിയും ആകും എന്നുള്ള മഹൽ തത്വം നാം ഇവിടെ അറിയുന്നു.

Tuesday, 20 October 2015

ദാരിദ്ര്യത്തിന്റെ സാമ്പത്തിക ശാസ്ത്രം

തത്വ ശാസ്ത്ര പരമായ ദാരിദ്ര്യം,  തികച്ചും മാന്യമായ അവസ്ഥയാണെന്നു പലരും പറഞ്ഞിട്ടുണ്ട്.  യേശു കൃസ്തുവും കാറൽ മാർക്സും ഒരു പരിധിവരെ ദാരിദ്ര്യത്തിന്റെ ഉപാസകർ തന്നെ ആയിരുന്നു.  മനുഷ്യന്റെ ഏറ്റവും മഹത്തായ അവസ്ഥയായി ദാരിദ്രത്തെ കണ്ട പ്രതിഭാശാലികൾ പലരും ഉണ്ട്.  പക്ഷെ അവരെ സംബന്ദിചെടത്തോളം ദാര്ദ്ര്യം എന്നത് സ്വത്തു ഇല്ലാത്ത അവസ്ഥ മാത്രമായിരുന്നു.  കഷ്ടപ്പാടിനു അവിടെ തെല്ലും സ്ഥാനമുണ്ടായിരുന്നില്ല.

പക്ഷെ ഞാൻ ഇവിടെ സംസാരിച്ചു കൊണ്ടിരിക്കുന്നത്,  കൃസ്തു,  സൂചികുഴയുടെ കഥയിലൂടെ വ്യക്തമാക്കിയ ദാരിദ്യത്തെ കുറിച്ചല്ല. മറിച്ച് കഷ്ടപ്പാടിനെ കുറിച്ച് തന്നെ ആണ്. പ്രധാനമായും തിന്നാൻ ഒന്നുമില്ലാത്ത തരത്തിൽ അധപതിച്ചു പോയ ഒരു സ്ഥിതി വിശേഷത്തെ കുറിച്ച്.  അതായത് മറ്റൊരു തരത്തിൽ പറഞ്ഞാൽ ഞാൻ ഇപ്പോൾ സംസാരിക്കാൻ പോകുന്നത് കാര്ഷിക വൃത്തിയുമായി കേട്ട് പിണഞ്ഞു കിടക്കുന്ന ദാരിദ്ര്യത്തെ കുറിച്ച് മാത്രമാണ്.

ജനസംഖ്യയിൽ അഞ്ചിൽ ഒന്ന്  പട്ടിണിക്കാരായി തുടരുന്ന ഒരിടത്ത് ഈ പട്ടിണിയെ നിവര്തിക്കാൻ തല്ക്കാലം നമ്മുടെ കയ്യിൽ മറു മരുന്നുകൾ ഒന്നുമില്ല എന്ന് വന്നെങ്കിൽ കൂടി,  ഈ സ്ഥിതി വിശേഷത്തിന്റെ അർഥം എന്തെന്ന്, അല്ലെങ്കിൽ ഇതിന്റെ കാരണം എന്തെന്ന് അറിഞ്ഞിരിക്കാൻ നാം ശ്രമിക്കുക എങ്കിലും വേണം.  അപ്പോൾ ഇത് ദാരിദ്ര്യത്തിന്റെ സാമ്പത്തിക ശാസ്ത്രം എന്തെന്നുള്ള ഒരു അന്വേഷണമാണ്.  ഇതിൽ സമകാലീന സാമ്പത്തിക ശാസ്ത്രത്തിലെ കടു കടുപ്പൻ സാങ്കേതിക പദങ്ങൾ ഒന്നും നിങ്ങൾ കണ്ടെത്തിയെന്നു വരില്ല.   കാരണം പട്ടിണിയെ കുറിച്ചു അറിയാൻ ഇത്തരം സംജ്ഞ കളുടെ ആവശ്യം തെല്ലും ഇല്ല.

ശരിക്കും പട്ടിണി ഉണ്ടാകുന്നത് എന്ത് കൊണ്ടാണ്.   അതിന്റെ ഉത്തരം വളരെ ലളിതമാണ്.  പക്ഷെ ലളിതമായ ഉത്തരങ്ങൾ വളരെ ലളിതമാണ്  എന്നുള്ള ധാരണ തെറ്റാണ്.  ലളിതങ്ങളായ ഉത്തരങ്ങളിൽ മിക്കതും കൂടുതൽ ക്ളിഷ്ടങ്ങലായ ചോദ്യങ്ങളെ തൊടുത്തു വിടുന്നു എന്ന് ആരോ പറഞ്ഞിട്ടുണ്ട്.  എന്ത് തന്നെ ആയാലും ഈ ചോദ്യത്തിന്റെ ഉത്തരം പറയാതെ നിവൃത്തിയില്ല.  പട്ടിണി ഉണ്ടാകുന്നത് നമ്മുടെ കാര്ഷിക ഭൂമികളുടെ ഉത്പന്നങ്ങൾ കൊണ്ടു ഇവിടെ ഉള്ള മുഴുവൻ ആളുകളെയും തീറ്റാൻ ആവാതെ വരുമ്പോൾ ആണ്.  ഇവിടെ നാം ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു വൈരുധ്യം ഉണ്ട്.  അത് ഇതാണ്. ഇവിടെ പറഞ്ഞത്, നാം ഇന്ന് ഇവിടെ ഉല്പാദിപ്പിക്കുന്ന കാര്ഷിക വിഭവങ്ങളെ കൊണ്ടു ഇവിടെ ഉള്ള ആളുകളെ മുഴുവൻ തീറ്റാൻ പറ്റുന്നില്ല എന്ന് മാത്രമാണ്. അല്ലാതെ ഇവിടെ ഉള്ള ഉത്പന്നങ്ങൾ കുറവാണ് എന്നല്ല.  അതായത് ഇവിടെ ഉള്ള ആളുകള്ക്ക് വേണ്ടവ മുഴുവൻ സൃഷ്ടിച്ചു വിട്ടാലും ചിലപ്പോൾ പട്ടിണി അത് പോലെ നില നിന്ന് പോകാൻ ഇടയുണ്ട്.  എങ്ങനെ എന്ന് ചോദിച്ചാല, അവ ഇവിടെ ഉള്ള ആളുകളെ കൊണ്ടു തീറ്റിക്കാതിരിക്കുന്നത് കൊണ്ടു.  പല തരത്തിൽ ഇത് സംഭവിക്കാം. താഴെ , പറയുന്ന  കാരണങ്ങളാണ് അവയിൽ പ്രധാനപ്പെട്ടവ

1.  ഭക്ഷണം പാഴാക്കി കളയുക

2. പട്ടിണി കിടക്കുന്നവർ വേണ്ടുവോളം ഉള്ളപ്പോഴും നമ്മുടെ  വിഭവങ്ങൾ മറു നാട്ടിലെ ധനികർക്ക് കുറഞ്ഞ വിലയിൽ എത്തിച്ചു കൊടുക്കുക.

ഇനിയും പല കാരണങ്ങൾ ഉണ്ടാകാമെങ്കിലും ഞാൻ ഇവ രണ്ടിനെ കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ . ഇവയിൽ ആദ്യം പറഞ്ഞത്,  നമ്മുടെ പെരുമാറ്റ രീതിയിലുള്ള ഒരു ചെറിയ മാറ്റം കൊണ്ടു ഇല്ലാതാക്കാവുന്നതെ ഉള്ളൂ.  അത് മാത്രമല്ല,  അത് അത്ര വലിയ ഒരു വ്യാപ്തമായി ഞാൻ കണക്കാക്കുന്നും ഇല്ല.  പക്ഷെ രണ്ടാമതെത്, അതായത് ധാന്യ കയറ്റു മതി പല തരത്തിലും അപകട കാരിയാണ്.  വിദേശ നാണയത്തോട്,  നേർക്ക്‌ നേരെ നിൽക്കുമ്പോൾ വെറും ശുഷ്കമായ നമ്മുടെ രൂപയാണ് ഇവിടെ അപകടം സൃഷ്ടിക്കുന്നത്.  ധാന്യ മേഖല ഏതാണ്ട് മുഴുവനായും സ്വകാര്യ വ്യക്തികളുടെ കയ്യിൽ കിടക്കുന്ന ഒരിടത് അത് തികച്ചും അപകടകരമാണ്.  കാരണം തന്റെ ധാന്യം ആര്ക്ക് കൊടുക്കണം എന്ന് തീരുമാനിക്കുന്നത് അതിന്റെ ഉടമസ്ഥൻ ആണ്.  രാജ്യത്തിന്റെ പുറത്തേക്കു കൊടുക്കുന്നതിനു നിയന്ത്രണങ്ങൾ ഒന്നും ഇല്ല എങ്കിൽ നമ്മുടെ ധാന്യം പുറത്തേക്കു ഒഴുകി പോകാൻ സാധ്യത കൂടുതൽ ആണ്.  പുറത്തേക്കു കൂടുതൽ ഒഴുകുന്ന എന്തും നാട്ടിൽ വില കൂട്ടി വില്ക്കപ്പെടും  എന്ന് ഞാൻ മുൻപ് എഴുതിയ ഒരു കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നു.  വിദേശികൾക്ക് താല്പര്യമുള്ള കൊഞ്ച് എന്ന സ്വാദിഷ്ടമായ വിഭവത്തിനോട് നമുക്ക് ഉണ്ടായിരുന്ന താല്പര്യം കുറഞ്ഞു പോയതിന്റെ കാരണം വിദേശത്തേക്ക് ഉള്ള അതിന്റെ ഒഴുക്ക് തന്നെയാണ്. വിലയുടെ കാര്യത്തിൽ നമുക്ക് സായിപ്പിനോട്‌ കിടപിടിക്കാൻ ആവില്ല.  അവൻ എത്ര ചെറിയ വില കൊടുത്താലും അത് നമ്മുടെ വലിയ വില ആയിരിക്കും.  ഇതിനൊക്കെയും നമ്മള് മനസ്സിലാക്കാത്ത മറ്റൊരു ഭവിഷ്യത്ത് ഉണ്ട്.  കൊഞ്ചിന്റെ ഉദാഹരണത്തിൽ നിന്ന് തന്നെ നമുക്ക് അത് മനസ്സിലാകും.  ഇവിടെ നിന്ന് ചുളുവിൽ അടിച്ചു കൊണ്ടു പോകുന്നത് അവിടെ സൃഷ്ടിച്ചെടുക്കാൻ സായിപ്പിന് തീരെ താല്പര്യം കാണില്ല.  എന്തിനു കഷ്ടപ്പെട്ട് അവിടെ ഉണ്ടാക്കണം,  ഇന്ത്യയിൽ നിന്ന് വെറുതെ കിട്ടുമല്ലോ എന്നാകും ആവന്റെ മനോഭാവം.  അവൻ അവന്റെ കൃഷി ഭൂമികൾ ആപത്തു കാലത്തേക്ക് വേണ്ടി കരുതി വെക്കും.

സ്വപ്നത്തിൻറെ അർഥം ശരിക്കും ഇങ്ങനെ ഒക്കെ തന്നെയാണോ.

സ്വപ്നത്തിൽ ആണെന്ന് ബാലാട്ടൻ അറിഞ്ഞില്ല.  ഒരു വലിയ സിംഹം മതിലിൽ നിന്ന് താഴെ വസ്ത്രം അലക്കുന്ന തന്റെ ഭാര്യയെ നോക്കുന്നു. ശ്രദ്ധ ക്ഷണിക്കാൻ വേണ്ടി സിംഹം അലറുന്നു.  പക്ഷെ ഭാര്യ ശ്രദ്ധിക്കുന്നില്ല..  ചിലപ്പോൾ ഇന്നലെ കണ്ട സീരിയലിലെ കൊലപാതകത്തെ കുറിച്ച് ആലോചിച്ചു ഒന്നും കേൾക്കാതിരുന്നതാവാം.  സിംഹം ഒന്ന് കൂടെ അലറി.  ഇത് അവസാനത്തേതാണ്. ഇതും കേട്ടിട്ടില്ലെങ്കിൽ ചെയ്യേണ്ടത് എന്താണ് എന്ന് എനിക്കറിയാം. സിംഹം ആത്മഗതം പറഞ്ഞു.  പക്ഷെ ബാലാട്ടന്റെ ഭാര്യയുടെ വിധി  നിർണയിക്ക പ്പെട്ടു കഴിഞ്ഞിരുന്നു.  സിംഹം ചാടി ഇറങ്ങി ഭാര്യയുടെ കഥ കഴിച്ചു.    അതും കഴിഞ്ഞു  ഒരു മണിക്കൂർ കഴിഞ്ഞാണ് ബാലാട്ടൻ ഉണര്ന്നത്.  നേരെ നല്ലവണ്ണം വെളുത്തിരുന്നു.  സിംഹ സ്വപ്നം ഇപ്പോഴും പകൽ പോലെ വ്യക്തമായും മനസ്സില് കാണുന്നുണ്ട്.  പക്ഷെ അന്നേരം ബാലാട്ടൻ ആലോചിച്ചത് മറ്റൊരു കാര്യമാണ്. സാധാരണ ഭീകര സ്വപ്നം കണ്ടാൽ എല്ലാവരും ഞെട്ടി ഉണരും എന്ന് കേട്ടിട്ടുണ്ട്.  പക്ഷെ എനിക്ക് ഉണരാൻ പറ്റിയില്ല.  സിംഹം മുഴുവൻ തിന്നു തീര്ക്കുന്നത് വരേയ്ക്കും ഉള്ള സംഭവങ്ങൾ ഞാൻ മുഴുവനും കണ്ടു.  അതെന്തു കൊണ്ടാ പടച്ച തമ്പുരാനെ ഇങ്ങനെ സംഭവിച്ചത്. എനിക്ക് വല്ല മാനസിക രോഗമോ മറ്റോ ആണോ എന്ന് ചിന്തിച്ചു, അന്ന് തന്നെ മനശാസ്ത്രജ്ഞനെ കാണാമെന്നു കരുതി.

ഫ്രൊഇദിന്റെ വീട്ടില് എന്ത് കൊണ്ടോ അന്ന് തിരക്ക് കുറവായിരുന്നു.  നാട്ടുകാരൊക്കെ വട്ടിൽ നിന്ന് മുക്തി നേടിയോ എന്ന് മനസ്സില് ചിന്തിച്ചു ബാലാട്ടൻ നേരെ ഡോക്ടറുടെ മുന്നിലേക്ക്‌ നടന്നു കയറി.  അവിടെ ഡോക്ടര ഏതോ വായിക്കുകയാണ്.  ബാലാട്ടനെ കണ്ടപ്പോൾ തല ഉയർത്തി ഇരിക്കാൻ പറഞ്ഞു.  എല്ലാം പറഞ്ഞു കൊള്ളൂ എന്ന് അദ്ദേഹം കൈ കൊണ്ടു ആങ്ങ്യം കാണിച്ചു.  രോഗി എന്തെങ്കിലും പറയുമ്പോൾ ഒന്നും തിരിച്ചു ചോദിക്കുന്ന സ്വഭാവം അദ്ദേഹത്തിന് ഇല്ല എന്ന് പറഞ്ഞു കേട്ടിരുന്നു.  എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അദ്ധേഹത്തിന്റെ മുഖത്ത് ഒരു കള്ള ചിരിയായിരുന്നു.  പിന്നെ വന്നത് ഞെട്ടിക്കുന്ന കുറച്ചു വാക്കുകൾ

കണ്ടപ്പോൾ അത്ര ക്രൂരനാണ് എന്ന് തോന്നിയില്ല.  എന്ത് ചെയ്തിട്ടും കാര്യമില്ല.  ഭാര്യയോടു കരുതിയിരിക്കാൻ പറയുക.  ഇനിയും സിംഹം എപ്പഴാണ് വരിക എന്ന് പറയാൻ പറ്റില്ല.

പക്ഷെ ഡോക്ടറെ ഒരു സംശയം.  സാധാരണ ഭീകര സ്വപ്‌നങ്ങൾ കണ്ടാൽ ആളുകള് ഞെട്ടി ഉണരും എന്ന് കേട്ട്.  പക്ഷെ ഞാൻ ഈ ഭീകര സ്വപ്നം കണ്ടിട്ട് ഞെട്ടി ഉണരാഞ്ഞത്‌ എന്താണ്.

ഇത് നിങ്ങള്ക്ക് ഭീകര സ്വപ്നം അല്ലല്ലോ. ആഹ്ലാദ സ്വപ്നം അല്ലെ


ബാലാട്ടൻ ദുഖത്തോടെ വീട്ടിലേക്കു നടന്നു.

Monday, 19 October 2015

ജോലിയും കൂലിയും പിന്നെ ഒരൽപം കൃഷിയെ കുറിച്ചും

തോട്ടം മേഖലയിലും, മറ്റുള്ള തൊഴിൽ മേഖലകളിലും ഇപ്പോഴുള്ള ചുരുങ്ങിയ കൂലി വർദ്ധിപ്പിക്കണം എന്ന് ഒരു വിഭാഗവും അത് അപകടമാണ് എന്ന് മറു വിഭാഗവും ശഠിക്കുന്നു.   ഈ രണ്ടു ചിന്താഗതികളെയും വിശകലനം ചെയ്യുമ്പോൾ നമുക്ക് നമ്മുടെ തൊഴിൽ മേഖല നേരിടുന്ന ഭീകരമായ ഒരു വിപത്തിനെ കുറിച്ചുള്ള ഒരു ഏകദേശ രൂപം കിട്ടും.  കൂലി വര്ധിപ്പിക്കുക എന്നുള്ളത് ന്യായമായ ആവശ്യം തന്നെ ആണ്.  പക്ഷെ അതിനു വേണ്ടി വാദിക്കുന്നവനും, നാളെ ചായപ്പൊടിയുടെയോ തക്കാളിയുടെയോ വില കൂടിയാൽ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്ക്കും എന്നുള്ളത് മറ്റൊരു കാര്യം.  കൂലി വർധിക്കുമ്പോൾ തീര്ച്ചയായും അത് ഉത്പാദനത്തിന്റെ വിലയെ ബാധിക്കും.  അപ്പോൾ കൂലി വര്ധിപ്പിക്കാൻ ബഹളം കൂട്ടുന്നവൻ വസ്തുക്കളുടെ വില കൂടുന്നതിനെയും അനുകൂലിക്കുന്നവൻ ആണ്. പക്ഷെ ഇതിൽ നമുക്ക് മറ്റൊരു ഗത്യന്തരവും ഇല്ല.

ഇനി മറു ഭാഗത്ത്‌ കൂലി വര്ധിപ്പിച്ചു കൊണ്ടു ഈ വ്യവസായം തുടരാൻ പറ്റില്ല എന്ന് ശാട്യം പിടിക്കുന്ന മുതലാളിയും പരിവാരങ്ങളും.  വ്യവസായം തുടരാൻ പറ്റില്ല എന്നുള്ള അവരുടെ പ്രസ്താവനക്ക് , വ്യവസായം തുടരാൻ പറ്റില്ല എന്നല്ല അർഥം.  വ്യവസായം ഇത് പോലെ തുടരാൻ അവര്ക്കും ഇനിയും സാധിക്കും.  പക്ഷെ അവർ ഉല്പന്നത്തിന്റെ വില , കൂടിയ കൂലിക്ക്  സമാന്തരമായി കൂട്ടും എന്ന് മാത്രമാണ് അതിന്റെ അർഥം.  അവർ എല്ലാ കാലവും അത് തന്നെ ചെയ്തതാണ്. അപ്പോൾ അതിനെ കുറിച്ച് ഇപ്പോൾ പ്രത്യേകമായി എന്തെങ്കിലും പറയേണ്ട കാര്യമില്ല.

അപ്പോൾ ഇതിൽ നിന്ന് മനസ്സിലാകുന്നത്‌ കൂലി വര്ധന ഏതു വിധത്തിലും ബാധിക്കുന്നത് മാർകറ്റിൽ പോയി തക്കാളി വാങ്ങുന്ന എന്നെ ആണ്. അല്ലെങ്കിൽ എന്നെ പോലെ ഉള്ള സാധാരണ ക്കാരനെ ആണ്.  അപ്പോൾ അതിന്റെ യഥാര്ത ഗുട്ടൻസ് പിടി കിട്ടിയിരുന്നു എങ്കിൽ, നമ്മൾ തൊഴിലാളി ഐക്യം സിന്ദാബാദ് വിളിച്ചു അവനെ പിന്തുണക്കുക ഇല്ലായിരുന്നു. പക്ഷെ  അങ്ങനെ ചാടി കയറി അത്തരം ഒരു അഭിപ്രായം പറയുന്നതും ശരിയല്ല. ചിലപ്പോൾ മറ്റുള്ളവര്ക്ക് കൂലി കൂട്ടി കൊടുക്കാൻ വേണ്ടി, നമ്മൾ വില കൂട്ടുക എന്നുള്ള ഒരു ത്യാഗം സഹിച്ചേക്കും.  പക്ഷെ നമ്മള് അത് കൊണ്ടു നിർത്തില്ല. നാളെ എനിക്ക് കിട്ടുന്ന കൂലി കൊണ്ടു എനിക്ക് ജീവിക്കാൻ പറ്റാതാവുമ്പോൾ, ഞാൻ എന്റെ ശമ്പളം കൂട്ടാൻ ബഹളം ഉണ്ടാക്കും. അപ്പോൾ എനിക്കും ശമ്പളം  കൂടും, അത് കൊണ്ടു ഉണ്ടാകുന്ന നാണയ പ്പെരുപ്പം, അങ്ങനെ പലതും കൂട്ടി കിഴിച്ച് കഴിയുമ്പോൾ, പണ്ടു നമ്മുടെ തൊഴിലാളിക്ക് കൂട്ടി കൊടുത്ത കൂലി പോലും വളരെ കുറവാണ് എന്ന സ്ഥിതിയിൽ എത്തും. അപ്പോൾ ഈ വൃത്തം അതിന്റെ അടുത്ത കറക്കം ആരംഭിക്കും.  ചുരുക്കി പറഞ്ഞാൽ ഇത് ഒരിക്കലും അവസാനിക്കാത്ത തിരിയൽ ആണ്.  തൊഴിലാളി കുറഞ്ഞ കൂലി വാങ്ങിക്കുന്ന ആ കുറച്ചു കാലം ഉണ്ടല്ലോ അതാണ്‌ യഥാർത്ഥത്തിൽ മുതലാളിയുടെ സുവർണ കാലം.  അക്കാലം കഴിഞ്ഞാൽ വീണ്ടും കൂടുതൽ കൂലി കൊടുക്കുന്ന 'താരതമ്യേന നഷ്ട' കാലം വരുന്നു. വീണ്ടും സാധനങ്ങളുടെ വില കൂടുന്നു. അങ്ങനെ പോകുന്നു.  അപ്പോൾ ഇതിൽ നിന്ന് മനസ്സിലാകുന്നത്‌ കൂലി കൂടുതൽ എന്നത് ശരിക്കും വളരെ ചെറിയ കാലത്തേക്കുള്ള ഒരു ആശ്വാസം മാത്രമാണ്.

അത് അങ്ങനെ തന്നെ ആയിരിക്കുന്നതാണ് മേലനങ്ങാതെ പണിയെടുക്കുന്ന ഒരു വലിയ വിഭാഗത്തിന് ലാഭം.  കേരളത്തിലെ തൊഴിലാളിയും ഇപ്പോൾ അവനെ കണ്ടു കാര്യങ്ങൾ ഒരു വിധം മനസ്സിലാക്കിയിട്ടുള്ളത് കൊണ്ടു അവനും വലിയ പ്രശ്നമില്ല.  ഉപഭോക്തൃ വില സൂചികയ്ക്ക് സമാന്തരമായി കൂലി കൂട്ടുന്ന ഇന്ത്യയിലെ, അസംഘടിത മേഖലയിലെ ഏക തൊഴിലാളി, മലയാളിയാണ്. അത് കൊണ്ടാണല്ലോ ബംഗാളിയും ബീഹാറിയും ഇവിടെ ഒഴുകി എത്തുന്നത്‌.   പണ്ടു നമ്മള് ഗള്ഫിലേക്ക് പോയതിനു സമാന്തരമായ ഒരു അന്തരീക്ഷമാണ്,  ഇന്ന് ബംഗാളിലും ബീഹാറിലും നിന്ന് കേരളത്തിലേക്ക് കുടി യേറുന്നവന്റെ  കുടുംബങ്ങളിൽ ഉള്ളത്

കൂലി കൂടുന്നത് നല്ലത് തന്നെ.   പക്ഷെ വ്യവസായ മേഖലകളിലെ താഴെ കിടയിൽ ഉള്ള തൊഴിലാളിക്ക് അത് കൊണ്ടു കിട്ടുന്ന മെച്ചം താല്കാലികം മാത്രമാണ്.  സമരങ്ങൾ അവന്റെ സ്ഥിരം സ്വഭാവം ആക്കുന്നതിനു പകരം, ഇക്കാര്യത്തിൽ വ്യക്തമായ ചില നിയമങ്ങൾ ഉണ്ടാകുന്നത് നല്ലതാണ്.   ഗവര്മെന്റ്റ് ഉദ്യോഗസ്ഥന്റെ ഡീ എ പോലെ.

2.
തരിശു ഭൂമിയിൽ ആർക്കും കൃഷി ചെയ്യാമെന്നും, അതിനു ഉടമയുടെ അനുവാദം ചോദിക്കേണ്ട എന്നും, അതിലെ വിഭവങ്ങളിൽ ഉത്പാദകന് പരിപൂർണ അവകാശം ഉണ്ടായിരിക്കും എന്നും ഒരു നിയമം ഉണ്ടാക്കണം. പക്ഷെ അത് കൊണ്ടു ഈ പ്രശ്നം അവസാനിക്കില്ല. കാരണം കൃഷി ചെയ്യാൻ മുന്നോട്ടു വരുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രം ആയിരിക്കും. സ്വന്തം പറമ്പത്ത് കൃഷി ചെയ്യാതവനാണോ മറ്റുള്ളവരുടെ പറമ്പത്ത് കൃഷി ചെയ്യാൻ പോകുന്നത്. കൃഷിയോടുള്ള നമ്മുടെ മനോഭാവം അത്ര ഏറെ അപകടകരമാണ്. പക്ഷെ അത് അങ്ങനെ ആയി തീരുന്നതാണ്. ഒരു കിലോ തക്കാളി നമുക്ക് പീടികയിൽ പോയാൽ പത്തോ ഇരുപതോ രൂപയ്ക്കു കിട്ടും. അതെ ഒരു കിലോ തക്കാളി നമ്മുടെ വീട്ടിൽ ഉണ്ടാക്കിയെടുക്കണം എങ്കിൽ അതിൽ ദ്രവ്യം എത്ര ചിലവാകും എന്ന് നമുക്ക് അറിയാം. അപ്പോൾ ആത്യന്തികമായി ഇത് ലാഭ നഷ്ടങ്ങളുടെ പ്രശ്നമാണ്. ഒരു കിലോ തക്കാളി ഉണ്ടാക്കേണ്ട നേരത്ത് എന്തെങ്കിലും കൂലി പണിക്കു പോയാൽ ഇവിടെ ആയിരം രൂപ വരെ കൂലി കിട്ടും. അത് കൊണ്ടു വേണമെങ്കിൽ 50 കിലോ തക്കാളി വരെ വാങ്ങിക്കാം. അപ്പോൾ ഞാനും നിങ്ങളും ഒക്കെ അങ്ങനെ മാത്രമേ ചെയ്യൂ. പിന്നെ വിശ്രമ വേളയിലെ വിനോദം എന്ന രീതിയിൽ ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നത് ഒരു കൃഷിയായി വളരില്ല. പക്ഷെ കണക്കുകൾ ഇങ്ങനെ ഒക്കെ ആയിട്ടും, ആരൊക്കെയോ എവിടെ ഒക്കെയോ നമുക്ക് വേണ്ടി തക്കാളി കൃഷി നടത്തുന്നുണ്ട്. ഇന്ന് അവര് അത് വിഷം ചേർത്ത് തരുന്നത് കൊണ്ടു മാത്രമാണ് നാം ഇവിടെ കൃഷി നടത്തുന്നതിനെ കുറിച്ച് വിലപിക്കുന്നത്. നാളെ അവര് അത് വിഷ മുക്തമാക്കി അഞ്ചു രൂപ കൂട്ടി വിൽക്കുമെങ്കിൽ വീണ്ടും നാം അങ്ങോട്ട്‌ തന്നെ നമ്മുടെ മുഖം തിരിക്കും. കൂലി കൂടുതൽ കിട്ടുന്നവനെ സംബന്ദിച്ചു കൃഷി എന്നും നഷ്ടമായിരിക്കും. അത് കൊണ്ടു തല്ക്കാലം കൂലിയൊന്നും കാര്യമായി വാങ്ങിക്കാതെ നമുക്ക് വേണ്ടി വയലിൽ ഇറങ്ങിയവനെ പൂവിട്ടു പൂജിക്കുക. അവനു ഒരിക്കലും തന്റെ വിധിയെ കുറിച്ച് ബോധം വരല്ലേ പടച്ചോനെ എന്ന് ദിവസവും പ്രാർഥിക്കുക

യൂകിയോ മിഷിമയും ഹരാകിരിയും

ഇരുപതാം നൂറ്റാണ്ടിൽ ജപ്പാനിൽ ജീവിച്ച പ്രതിഭാ ശാലിയായ എഴുത്ത് കാരനായിരുന്നു യൂകിയോ മിശിമ.  മൂന്നു തവണ നോബൽ സമ്മാനത്തിനു അദ്ധേഹത്തിന്റെ പേര് നിർദേശിക്കപ്പെട്ടു എങ്കിലും, അദ്ദേഹത്തിന് അത് ലഭിച്ചില്ല.  പക്ഷെ അദ്ദേഹം ലോകം മുഴുവൻ അറിയപ്പെടുന്നത് സാഹിത്യ ബാഹ്യമായ മറ്റൊരു കാരണത്തിനാണ്. 1970 നവംബറിൽ അദ്ദേഹം നേതൃത്വം കൊടുത്ത ഒരു പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ട ഉടനെ അദ്ദേഹം സമുറായി കളുടെ മതപരമായ ആത്മ ഹത്യയായ ഹരാകീറി ക്ക് വിധേയനായി.

1970 നവംബര് 25 ആം തീയ്യതി,   മിഷിമയും അദ്ധേഹത്തിന്റെ പാരാ മിലിറ്റരി ട്രൂപ് അംഗങ്ങൾ ആയ നാല് പേരും  പട്ടാള ആസ്ഥാനമായ  ഇചിഗായ ക്യാമ്പ്‌ സന്ദര്ശിച്ചു.  പ്രസ്തുത ആപ്പീസിനെ വളഞ്ഞു വച്ച അവർ അവിടത്തെ കമാണ്ടരെ ബന്ധനസ്ഥനാക്കി.  ക്യാമ്പ്‌ ന്റെ മട്ടുപ്പാവിൽ കയറി നിന്ന് പ്രസംഗിച്ച മിശിമ , പട്ടാളക്കാരോട് പട്ടാള അട്ടിമറി നടത്താൻ  ആഹ്വാനം ചെയ്തു. താഴെ ഇത് കണ്ട പട്ടാളക്കാർ അദ്ധേഹത്തെ കളിയാക്കി കൂക്കി  വിളിച്ചു.  തന്റെ റൊമാന്റിക് വിപ്ലവം പരാജയപ്പെട്ടു എന്ന് അറിഞ്ഞ മിശിമ, പ്രസംഗം മതിയാക്കി കമാണ്ടരുടെ മുറിയിൽ വരികയും അദ്ധേഹത്തിന്റെ മുന്നില് വച്ച് ഹരാ കിരി നടത്തുകയും ചെയ്തു.  പാരാ മിലിറ്റരി ട്രൂപിലെ തന്റെ സുഹൃത്തായ മൊരീറ്റ ഈ ആത്മഹത്യാ കർമത്തിൽ അദ്ധേഹത്തിന്റെ വലം കയ്യായി പ്രവർത്തിച്ചു

ഹരാ കിരി

സെപ്പുകൂ അഥവാ ഹരാ കിരി എന്ന് അറിയപ്പെടുന്നത് ജപ്പാനിലെ അതി പുരാതനമായ ആത്മഹത്യാ രീതിയാണ്.  വയറു പിളര്ന്നു കുടലെടുത്തു പുറത്തിടുന്ന ഈ ഭീകരമായ ആത്മഹത്യാ രീതി ജപ്പാനിലെ അങ്കചെകവന്മാരായ സമുരായിമാരുടെ ഒരു പ്രാചീന ആാചാരമായിരുന്നു.  ശതുക്കളുടെ കരങ്ങളാൽ നിന്ദിക്ക പ്പെട്ടു മരിക്കുന്നതിനേക്കാൾ ഒരു സമുറായ് ആഗ്രഹിക്കുന്നത് ഇങ്ങനെ ആത്മഹത്യ ചെയ്യാനാണ്.  ഇത് കൂടാതെ അപമാനത്തിൽ നിന്ന് മോചനം നേടാനും, ഒരു ശിക്ഷാ രീതിയായി പോലും ഹരാ കിരി അക്കാലത്ത് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.   കാണികളുടെ മുന്നില് വച്ചാണ് സാധാരണ ഹരാ കിരി അനുഷ്ടിക്കുക.  ആത്മഹത്യ ചെയ്യുന്ന ആൾ ഒരു ചെറിയ വാളു കൊണ്ടു വയർ ഇടതു നിന്ന് വലത്തേക്ക് കീറി വയർ പുറത്തെടുക്കുന്നു.  സാധാരണയായി  ഹരാ കിരി നടത്തുന്നതിനു ഒരു സഹായി കൂടെ ഉണ്ടാകും . ഈ സഹായി ഉദരത്തിൽ കിടക്കുന്ന വാളു വലിച്ചു അദ്ധേഹത്തിന്റെ തല അറുക്കുന്നു.  സഹായിയുടെ അഭാവത്തിൽ ഈ രണ്ടു പ്രവർത്തിയും ആത്മ ഹത്യ ചെയ്യുന്ന ആള് തന്നെ ചെയ്യുന്നു.  1600 - 1867 കാലഘട്ടത്തിൽ ശരിക്കും മതപരമായ ഒരു കര്മം പോലെ തന്നെയാണ് ഹരാ കിരി അനുഷ്ടിച്ചത് . കർമത്തിനു  മുൻപേ സമുറായി കുളിച്ചു ശുഭ്ര വസ്തം ധരിക്കുകയും, തനിക്കു ആസ്വാദ്യമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു.  അതിനു ശേഷം മരിക്കാനുള്ള കത്തി ഒരു താലത്തിൽ വെക്കുന്നു.   അവസാന നിമിഷങ്ങള്ക്ക് മുൻപേ അദ്ദേഹം  തന്റെ മരണ  കാവ്യം രചിക്കുന്നു.  ക്ഷണിക്കപ്പെട്ട ഏതാനും പേര്ക്ക് മുൻപിൽ അദ്ദേഹം തന്റെ കിമോണോ തുറക്കുകയും ,  തുണിയിൽ പൊതിഞ്ഞ കത്തി തന്റെ വയറ്റിൽ കുത്തി ഇറക്കുകയും ചെയ്യുന്നു.  സമുറായ് യുടെ ഈ പ്രവര്ത്തിക്ക് ശേഷം അദ്ധേഹത്തിന്റെ സഹായി (കൈശാകുനിൻ) അതെ വാളു കൊണ്ടു സമുറായി യുടെ തല അറുക്കുന്നു.  തല അറുക്കുന്നത് ഒരു പ്രത്യേക രീതിയിൽ ആയിരിക്കണം.  തല മുഴുവൻ അറുത്തിടരുത്. ഒരു ചെറിയ കഷണം മാംസം തലയെ ശരീരത്തോട് യോജിപ്പിച്ച് നിർത്തുന്ന രീതിയിൽ മാത്രമേ തല അറുക്കാൻ പാടുള്ളൂ.  അങ്ങനെ ചെയ്യുമ്പോൾ അറ്റ് പോയ തല മുന്നോട്ടു തൂങ്ങി നിൽക്കുകയും ശരീരത്തെ ആലിംഗനം ചെയ്യുന്നത് പോലെ തോന്നിക്കുകയും ചെയ്യും. ഇത്രയും കൃത്യത ഈ കാര്യത്തിന് വേണം എന്നതിനാൽ  അതി വിദഗ്ധനായ ഒരു വാൾ പയറ്റു കാരനെ തന്നെ ആണ് പലപ്പോഴും സഹായിയായി നിർത്തുക

Sunday, 18 October 2015

ബിമാനത്തിന്റെ കണ്ടുപിടുത്തവും, ഇടയ്ക്കു വച്ച് മുറിഞ്ഞു പോയ പരിണാമവും

പണ്ടു അതായത് വളരെ പണ്ടു,  മണ്ടോടി,  വൈദ്യുത ദീപം കണ്ടു പിടിക്കുന്നതിനു മുൻപ്,  മണ്ടോടി തറവാട്ടിൽ,  സീത , ഗീത എന്നീ പേരുള്ള പീഡന പ്രായമെത്തിയ രണ്ടു ബാലികമാർ ജീവിച്ചിരുന്നു.  രണ്ടു പേരും വ്യത്യസ്ത സ്വഭാവക്കാർ.  സീത മരം ചാടി എങ്കിൽ ഗീത തന്റെ വീടിന്റെ നാല് അതിരുകൾക്ക് ഉള്ളിൽ നിന്ന് പുറത്തു പോകാത്തവൾ. അങ്ങനെ ഇരിക്കെ വീട്ടിലെ ഇരിങ്ങൽ മാവ് പൂക്കുകയും പിന്നീട് കായ്ക്കുകയും ചെയ്തു.  തന്റെ മുറിയുടെ ഏകാന്തതയിൽ ഇരുന്നു കൊണ്ടു ഗീത ഇങ്ങനെ ചിന്തിച്ചു.  'എന്റെ കൈകൾക്ക് നീളമുണ്ടായിരുന്നു എങ്കിൽ ഇവിടെ കിടന്നു കൊണ്ടു തന്നെ ആ മാമ്പഴം പറിക്കാമായിരുന്നല്ലോ.  അത്തരം ചിന്തകളുടെ അവാച്യമായ സന്തോഷത്തിൽ മുഴുകി ഗീതയുടെ ദിനങ്ങൾ കൊഴിഞ്ഞു പോയ്ക്കൊണ്ടിരിക്കെ അപ്പുറത്ത് , സീത എവിടെ നിന്നോ സംഘടിപ്പിച്ച ഒരു കമ്പ് കൊണ്ടു മാമ്പഴം മുഴുവൻ പറിക്കാൻ തുടങ്ങിയിരുന്നു.  അങ്ങനെ കാലം കടന്നു പോകവേ നൂറു കണക്കിന്  ദിവസങ്ങള്ക്ക് ശേഷം ഗീത തന്റെ ചിന്തകളിൽ നിന്ന് ഉണര്ന്നു നോക്കിയപ്പോൾ ആ അല്ബുധ  കാഴ്ച കണ്ടു. തന്റെ ഇരുകൈകളും വളര്ന്നു വലുതായിരിക്കുന്നു.  ഇനി ജനാലയിലൂടെ  കൈ ഇട്ടു കൊണ്ടു മാമ്പഴം പറിക്കാ നാവുമല്ലോ എന്ന് കരുതി , ജനാലക്കു അരികിലേക്ക് ഓടി എത്തിയ ഗീത ദുഖകരമായ ആ കാഴ്ച കണ്ടു.  മാവിൽ ഒരു മാമ്പഴം പോലും ബാക്കിയില്ല.   നീണ്ട കരങ്ങളോടെ ഖിന്നയായി മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെട്ടു അവൾ ജീവിച്ചു എങ്കിലും ഗീതയ്ക്കു അറിയാമായിരുന്നു ഇനിയും മാവ് പൂക്കുകയും തളിര്ക്കുകയും ചെയ്യുമെന്നു.

ഏതൊരു ആഗ്രഹവും, അനേകം കാലങ്ങളിൽ മനസ്സിലിട്ടു ധ്യാനിച്ച്‌ കൊണ്ടിരുന്നാൽ നമ്മുടെ ആഗ്രഹ പൂർത്തി വരും എന്നാണു നാം ഇതിൽ നിന്ന് മനസ്സിലാക്കുന്നത്.  മരങ്ങളുടെ ഉച്ചിയിലെ തളിരുകൾ തിന്നു ജീവിച്ചു പോയ ജിറാഫ് എന്ന കൊച്ചു  ജീവി അതിന്റെ മനസ്സില് ധ്യാനിച്ച്‌.  'എന്റെ കഴുത്ത് കുറെ കൂടെ നീണ്ടു വന്നിരുന്നെങ്കിൽ ഈ തളിരുകൾ ഇത്ര ഏറെ പ്രയാസം സഹിക്കാതെ എനിക്ക് തിന്നാമായിരുന്നല്ലോ എന്ന്.  ആ തപസ്യയുടെ അന്ത്യം എന്തായിരുന്നു എന്ന് നമുക്കൊക്കെ അറിയാം

******************************************

അമേരിക്കയിലെ റൈറ്റ് സഹോദരന്മ്മാർ പക്ഷെ ഗീതയുടെയോ സീതയുടെയോ കഥകൾ കേൾക്കാതെ ആണ് വളർന്നത്‌.  കാരണം അക്കാലത്ത് ഈ കഥ കണ്ടു പിടിച്ചിട്ടുണ്ടായിരുന്നില്ല.  നൂറ്റാണ്ടുകൾക്കു ശേഷം ഏതോ ഒരു മണ്ടോടി ആയിരുന്നല്ലോ ഈ കഥ എഴുതിയത് തന്നെ . ഒരു സുപ്രാഭാതത്തിൽ  മാനത്ത് പറക്കുന്ന പറവകളെ നോക്കി അതിൽ ഒരാളായ ലെഫ്റ്റ് സഹോദരൻ പറഞ്ഞു  'എടാ റൈറ്റ് സഹോദരാ, നമുക്ക് ഇങ്ങനെ പറക്കാൻ പറ്റിയെങ്കിൽ എത്ര നന്നായിരുന്നു.  ശരിയാണ് എന്ന് റൈറ്റ് സഹോദരനും ചിന്തിച്ചു.  പക്ഷെ സീതയുടെയോ ഗീതയുടെ കഥ യിലേതു  പോലെ ഇവിടെ സംഭവിച്ചില്ല.  കാരണം ഇരട്ടയായ അവരുടെ ചിന്ത എന്നും ഒരേ വഴിക്ക് തന്നെ ആയിരുന്നു.  പറക്കണം എന്നുള്ള ചിന്ത മനസ്സില് പേറി  യുഗങ്ങളോളം ജീവിക്കാനുള്ള ക്ഷമ ഇരുവരിലും ഇല്ലായിരുന്നു എന്ന് ചുരുക്കം. നാട്ടു വഴിയിലും,  കാട്ടിലും മേട്ടിലും തിരഞ്ഞു കയ്യിൽ കിട്ടിയതെന്തും കൈകളുടെ സ്ഥാനത് കെട്ടിയും,  ഒടുവിൽ പറക്കുന്ന ഒരു പക്ഷിയുടെ രൂപം തന്നെ ഉണ്ടാക്കിയും ഒരു സുപ്രഭാതത്തിൽ, റൈറ്റ് ലെഫ്റ്റ് സഹോദരന്മാർ വിമാനം എന്ന അത്ഭുദം യാതാർത്യമാക്കി

അനന്തമായ മനുഷ്യ പരിണാമത്തിൽ എന്നെങ്കിലും നമുക്ക് ചിറകുകൾ മുളക്കാനുള്ള സാധ്യതകൾ ഉണ്ടായിരുന്നു എങ്കിൽ, അവ ഒക്കെയും ഈ ഒരു സംഭവത്തോടെ ഇല്ലാതായി എന്ന് പറയാം.  

Monday, 12 October 2015

അതി വൈകാരികതയുടെ ചുറ്റുപാടുകൾ

അർത്ഥവത്തായ തൊഴിലുകളിൽ ഏർപ്പെടുക എന്നുള്ളത് ഓരോ വ്യക്തിയുടെയും മാനസിക ആരോഗ്യത്തിനു ആവശ്യമാണ്‌.  ലോകത്തിന്റെ നിർമാണത്തിൽ അവൻ പങ്കാളിയാകുന്നത് അങ്ങനെ ആണ്.  പക്ഷെ ഘന വ്യവസായങ്ങളുടെ കടന്നു കയറ്റത്തോടെ ഇവിടെ അർത്ഥവത്തായ തൊഴിലുകൾ മെല്ലെ മെല്ലെ ഇല്ലാതായി കൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്.  ചിലപ്പോൾ അത് നാം വികസനത്തിന്‌ കൊടുക്കേണ്ടി വരുന്ന വലിയ വിലയായി കണക്കാക്കാം.  മാനസിക വളര്ച്ച മുരടിപ്പിക്കുന്ന പല പല തൊഴിലുകളും എന്തിനു പല പല കളികൾ പോലും നമുക്ക് ഇടയിൽ ഇന്ന് വളര്ന്നു വന്നിരിക്കുന്നു.  മനുഷ്യൻ കൂടുതൽ കൂടുതൽ പാസ്സീവ് ആയി വരികയാണ്.  നമ്മുടെ ഈ മാറ്റം നമ്മുടെ സംഭാഷണങ്ങളിൽ നിന്ന് പോലും വ്യക്തമാവും.  നമ്മുടെ ഒക്കെ ചെറുപ്പ കാലത്ത് നമ്മൾ ഫുട് ബാളിൽ താല്പര്യം ഉണ്ട് എന്ന് പറഞ്ഞാൽ അതിന്റെ അർഥം നമ്മൾ വയലിൽ ഇറങ്ങി ഫുട് ബാൾ കളിക്കുന്നു എന്ന് തന്നെയാണ്.  പക്ഷെ ഇന്ന് അതിന്റെ അർഥം വളരെ മാറി പോയിരിക്കുന്നു.  ഇന്ന് ഒരു കളിയിൽ അമിത താല്പര്യം കാണിക്കുന്ന തലമുറ, ആ കളി കളിക്കുന്നവർ അല്ല. മറിച്ചു ആ കളിയുടെ കാഴ്ചക്കാർ മാത്രമാണ്.   കാഴ്ചക്കാർ എന്നും ഇവിടെ ഉണ്ടായിരുന്നു. പക്ഷെ ഇന്ന് അവരുടെ അംഗ സംഖ്യയിൽ ഭീതിതമായ വളര്ച്ച ഉണ്ടായിട്ടുള്ളത് നാം ശ്രദ്ധിക്കുക തന്നെ വേണം.  കാഴ്ചക്കാരെ മുഴുവൻ കളിക്കളത്തിൽ ഇറക്കുക എന്നുള്ളത് ക്ലിഷ്ടമായ ഒരു വേലയാണ്. പക്ഷെ നാം അതിനു ശ്രമിക്കുകയെങ്കിലും ചെയ്യുക തന്നെ വേണം.

ഇന്ന് ഫേസ് ബുക്ക്‌ പോലെ ഉള്ള സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരം ചിലരെ എങ്കിലും വ്യാകുല പ്പെടുത്തുന്നത്, അതിൽ തിന്മ വിളയാടുന്നത് കൊണ്ടല്ല. മറിച്ചു ഞാൻ നേരത്തെ പറഞ്ഞ അമിത പാസിവിടി ഇതിൽ വിളയാടുന്നത് കൊണ്ടാണ്.  വിദൂര പ്രേമം നേരിട്ടുള്ള കെട്ടി പിടുത്തതിനോ ചുംബനത്തിനോ പകരം നില്ക്കില്ല എന്ന് നാം അറിയണം. ഒരു സ്ത്രീയുടെ പ്രണയം നാം ശരിക്കും അറിയേണ്ടത് വാക്കുകൾ കൊണ്ടു അവളെ പുണർന്നു കൊണ്ടല്ല, മറിച്ചു ശരിക്കും കരങ്ങൾ കൊണ്ടു പുണർന്നു കൊണ്ടു തന്നെ ആണ്. വാക്കുകൾ അവിടെ വെറും ഒരു അകമ്പടി മാത്രം ആകണം.

ഉത്തമ പ്രവര്ത്തിയുടെ അങ്ങെ തലക്കൽ നിന്ന് നമ്മെ നോക്കുന്നത് വയലുകൾ ആണ്.  ഒരു പരിപൂർണ്ണ പ്രവര്ത്തിയുടെ ആദി രൂപം. രണ്ടു വിരുദ്ധ വികാരങ്ങൾ ആണ് കാര്ഷിക വൃത്തിയിലൂടെ സായൂജ്യം നേടുന്നത്.  ആക്രമണ  വാസനയും,  സൃഷ്ടി വാസനയും.  കൃഷി എന്നത് അക്ഷരാർത്ഥത്തിൽ ഭൂമിയെ ആക്രമിക്കൽ തന്നെയാണ്.  അവളെ ഗര്ഭിണി ആക്കാൻ വേണ്ടിയുള്ള ആക്രമണം.  ലൈങ്ങികതയും ഇതേ രീതിയിൽ നമ്മുടെ രണ്ടു ചോദനകളുടെ  പൂര്തീകരണം തന്നെ അല്ലെ.  അവിടെയും ആക്രമണവും സൃഷ്ടിയും നടക്കുന്നുണ്ട്.  ക്രിയാത്മകമായ സൃഷ്ടിയും ക്രിയാത്മകമായ ആക്രമണവും ആണ് നാം ഇവിടെ കാണുന്നത്.  എന്ന് ഇത് നമ്മുടെ ജീവിതത്തിൽ നിന്ന് വേര്പെട്ടു പോയോ, അന്ന് നാം നമ്മുടെ ആക്രമണ വാസനകൾക്കു പുതിയ പുതിയ മേച്ചിൽ സ്ഥലങ്ങൾ അന്വേഷിച്ചു പോകേണ്ടി വന്നു.  കളികളായിരുന്നു അക്കാര്യത്തിൽ നമ്മെ ഒരു പരിധിവരെ രക്ഷിച്ചു വന്നത്. എല്ലാ കളികളും യുദ്ധവും സമാധാനവും ഒന്നിച്ചു പേറിയ മഹൽ സ്ഥാപനങ്ങൾ ആയിരുന്നു.  പക്ഷെ പാസ്സിവിടി യുടെ  ആധിക്യത്തിൽ നമുക്ക് അതിനുള്ള സാധ്യതകളും തീരെ ഇല്ലാതായി.  ആക്രമണം നമ്മുടെ നിത്യ ജീവിതത്തിൽ നിന്ന് വേര്പെട്ടു ഒരു പ്രത്യേക അസ്തിത്വമായി. നാം തെരുവുകളിൽ ആക്രമണ കാരികൾ ആയി.

മനുഷ്യന്റെ ആക്രമണ സ്വഭാവങ്ങളെ ക്രിയാതമകമായ ഒരു പാതയിലേക്ക് ചലിപ്പിക്കാനുള്ള മാർഗങ്ങൾ മനുഷ്യ വര്ഗം കണ്ടെത്തിയേ  ഒക്കൂ.

അല്ലെങ്കിൽ ഇവിടെ യുദ്ധങ്ങൾ ഉണ്ടായി കൊണ്ടെ ഇരിക്കും 

ഭീതി -- അശാസ്ത്രീയത -- വാര്ത്തകളും കച്ചവടവും

താഴെ പറയുന്നവയൊക്കെയും എന്റെ ധാരണകൾ മാത്രമാണ്.  ശാസ്ത്രീയ മായ ഒരു പഠനം ഇതിന്റെ പുറകിൽ ഉണ്ട് എന്ന് ഞാൻ അവകാശ പ്പെടുന്നില്ല.  ഒരു ഉദാഹരണമായി ഞാൻ താഴെ ഒരു വാർത്ത എഴുതുന്നു.

ഭ്രാന്തൻ പട്ടിയുടെ വിളയാട്ടം. രണ്ടു പേരെ കടിച്ചു.  ആള്ക്കൂട്ടതിലൂടെ പട്ടി ഓടി.  എല്ലാവരും വാക്സിൻ എടുക്കുന്നു.

ഇവിടെ എല്ലാവരും ആരാണ്.  വായിക്കുന്ന സാധാരണക്കാരനെ സംബന്ധിച്ച് ഇത് ആരും ആകാം.  കടിച്ച രണ്ടു പേര്. അല്ലെങ്കിൽ അവരും പട്ടി ഓടുന്ന ഓട്ടത്തിൽ അത് സ്പർശിക്കാൻ ഇടയായ അനേകം പേരും. അവരൊക്കെയും കുത്തി വെപ്പ് എടുപ്പ് എടുക്കേണ്ട കാര്യമില്ല എന്ന് നിങ്ങള്ക്ക് അറിയാം.  അപ്പോൾ സംശയം തീര്ക്കാൻ നിങ്ങൾ ഒരു ഡോക്ടറുടെ അടുത്തേക്ക് പോകുന്നു. അപ്പോൾ അദ്ദേഹം പറയുന്നത് ഇങ്ങനെ ആണെന്ന് കരുതുക.  'സ്പർശിച്ചത് കൊണ്ടു അപകടം ഒന്നും ഇല്ല. പക്ഷെ വായിൽ നിന്ന് ഉമിനീരു വീണത്‌ ദേഹത്തിൽ വീണാൽ അപകടം ആണ്'.  ഇനി എന്റെ ചോദ്യം ഇതാണ്. അങ്ങനെ ഉള്ള സാഹചര്യത്തിൽ നിങ്ങൾ എന്ത് ചെയ്യും.  ഒരൊറ്റ ഉത്തരമേ ഉള്ളൂ. തീര്ച്ചയായും കുത്തും.  അപ്പോൾ എല്ലാവരും വാക്സിൻ എടുക്കുന്നു എന്ന് നേരത്തെ പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യമാകുന്നു.  സത്യം മാത്രം പറഞ്ഞ വാർത്ത.  പക്ഷെ ഈ സത്യം ഒരു സമൂഹത്തിന്റെ മനസ്സിലാണ് വന്നു വീഴുന്നത് എന്ന് നാം മനസ്സിലാക്കണം. എല്ലാ ശാസ്ത്രീയമായ അറിവുകളും ഉള്ള സമൂഹത്തിന്റെ മനസ്സില്.  അവരും  ഇത് മനസ്സിലാക്കുന്നത്‌ ഒരു ഭ്രാന്തൻ പട്ടി നമ്മുടെ ഇടയിൽ ഓടിയാൽ നമ്മൾ ഓരോ ആളും വാക്സിൻ എടുക്കണം എന്ന് തന്നെയാണ്.  അപ്പോൾ ഈ 'പട്ടി എല്ലാവരുടെയും ഇടയിലൂടെ ഓടി'  എന്നുള്ള വാര്ത്താ ശകലം തീരെ നിരുപദ്രവകാരി അല്ല എന്ന് നമുക്ക് മനസ്സിലാകുന്നു. ഞാൻ അത് അവിടെ കരുതി കൂട്ടി ചേർത്തതിനു വളരെ ആഴമേറിയ അര്തമുണ്ട്.

ഇനി ഒരു സംഭവം പറയാം. നമ്മുടെ ബാലാട്ടന്റെ വിക്രിയ.  ഒരിക്കൽ ബാലാട്ടൻ വീണു കാലു മുറിഞ്ഞു  ഡോക്ടറുടെ അടുത്തു പോയി. ഡോക്ടര മുറിവ് കെട്ടി കൊണ്ടിരിക്കെ ബാലാട്ടൻ ഡോക്ടറോട് ഇങ്ങനെ ചോദിച്ചു.  ഡോക്ടറെ രബീസ് വാക്സിൻ എടുക്കണോ. എന്ന്.  എന്തിനു എന്ന് ഡോക്ടര തിരിച്ചു ചോദിച്ചു.  അപ്പോൾ ബാലാട്ടൻ പറഞ്ഞു ഒരു ഭ്രാന്തൻ നായ രാവിലെ ഞാൻ വീണ സ്ഥലത്ത് കൂടെ ഓടിയിരുന്നു.  അത് കഴിഞ്ഞു കുറെ കഴിഞ്ഞാണ് ഞാൻ അവിടെ വീണു മുറിവ് പറ്റിയത്. അതിന്റെ ഉമിനീരു അവിടെ വീണിരുന്നു എങ്കിൽ അപകടം അല്ലെ എന്ന്. ഇതിനു ഡോക്ടർ ഒരു മറുപടിയും പറഞ്ഞില്ല.  അല്ലെങ്കിലും ബാലാട്ടൻ അത് ഡോക്ടറെ ചൊടിപ്പിക്കാൻ വേണ്ടി മാത്രം ചോദിച്ചതാണ്.  അത് ഡോക്ടർ ക്ക് മനസ്സിലായി കാണും

നമുക്ക് ഏതൊരു രോഗത്തെ കുറിച്ചും വേണ്ടത് മുഴുവനായ അറിവാണ്. ഭാകികമായ അറിവല്ല.  പക്ഷെ ഈ മുഴുവൻ അറിവ് എന്നത് ഒരിക്കലും നമ്മിൽ എത്താതിരിക്കാൻ ഒരു വലിയ സ്ഥാപനം ശ്രമിച്ചു കൊണ്ടിരിക്കുന്നു. പൊതു ജനങ്ങളിലും ഒരു വലിയ വിഭാഗം ധരിച്ചിരിക്കുന്നത്‌ നമുക്ക് ആ അറിവ് പാടില്ല എന്നാണു.  (ശ്രീനിവാസൻ കാൻസർ രോഗത്തെ കുറിച്ച് ഒരു ലേഖനം എഴുതിയപ്പോൾ ഒരു മനുഷ്യൻ ചോദിച്ചത് 'ഇയാള് ഇത് പറയാൻ ഡോക്ടർ ആണോ ' എന്ന്. അതായത് ഡോക്ടർ ആകാത്ത നീ രോഗങ്ങളെ കുറിച്ച് ഒന്നും അറിഞ്ഞു പോകരുത് എന്ന്.  അത് കൊണ്ടാണ് മേല പറഞ്ഞത് പോലെ ഉള്ള അർദ്ധ സത്യങ്ങൾ വാര്ത്തകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്.  ഏതെല്ലാമോ കോണുകളിൽ നിന്ന് അതിനു മൌന സമ്മതവും ഉള്ളത് പോലെ തോന്നുന്നു.

Sunday, 11 October 2015

കാൻസർ വാർഡുകൾ

എന്റെ വീടിന്റെ ഒന്നാം നിലയിലുള്ള വരാന്തയിൽ ഇരുന്നു കൊണ്ടു ഞാൻ അകലേക്ക്‌ നോക്കുകയാണ്.  നോക്കെത്താത്ത ദൂരത്തു താഴ്വാരം പരന്നു കിടക്കുന്നു.  അവയുടെ ഉള്ളിലെ രഹസ്യങ്ങൾ ഇട തൂർന്നു വളര്ന്നിരിക്കുന്ന പാഴ്ചെടികളും,  ചെറു മരങ്ങളും മറച്ചിരിക്കുന്നു. അകലെ നമ്മുടെ വയലളം കുന്നു.  സൂക്ഷിച്ചു നോക്കിയാൽ അവയിൽ വെളുത്ത ചോര പ്പാടുകൾ കാണാം.

അതെ അതാണ്‌ നമ്മുടെ കാൻസർ വാർഡ്‌

ഒരു കാൻസർ വാർഡിനു ജീവിതത്തിന്റെ കഥകൾ പറയാൻ തീരെയില്ല. മരണത്തിന്റെ കഥകളോ പറയുവാൻ വേണ്ടുവോളം.  ഭീതിയിൽ മനസ്സ് മരവിച്ചു പോയവർ ആണ് അവിടത്തെ അന്തേവാസികൾ, അല്ലെങ്കിൽ ഏതോ ഒരു ദുരന്തം കേൾക്കാൻ കാത്തിരിക്കുന്ന സന്ദർശകർ, അതുമല്ലെങ്കിൽ  മനുഷ്യന്റെ വേദന കണ്ടു അവന്റെ നിലവിളി കേട്ട് മനസ്സ് മരവിച്ചു പോയ വേറൊരു കൂട്ടം മനുഷ്യർ.  ഈ കാൻസർ വാർഡിനും എന്റെ മട്ടുപ്പാവിനും ഇടയിലുള്ള വിശാലമായ ഈ ഭൂവിഭാഗത്തെ ഞങ്ങൾ ഇത്രയും കാലം വിളിച്ചത് 'ആറ്റുപുറം വയൽ' എന്ന്.  ഒരു ശാപം പോലെ തന്റെ യഥാര്ത കര്മം എന്തെന്ന് അറിയാതെ ആ ഊഷര ഭൂമി ഇന്നും ആ പേര് ചുമന്നു നടക്കുന്നു.  ഒരു അപമാനം പോലെ

1960

വീട്ടില് നിന്ന് കുട്ടിമാക്കൂലിലെക്കുള്ള എന്റെ ആപ്പന്റെ വീട്ടിലേക്കു ഞാൻ യാത്രപോകുകയാണ്.  ചിറക്കര കണ്ടി ശ്മാശാനത്തിനു അരികിൽ എത്തുമ്പോൾ എന്റെ കാലുകൾക്ക് വേഗത കുറയുന്നു.  അവിടെ ഞാൻ ഒരു നിമിഷം നില്ക്കുന്നു.  ഇനി അങ്ങോട്ട്‌ ഇരുട്ടിന്റെ ഇടവഴിയാണ്. ഇരു വശവും നെന്ത്രവാഴകളും , നെൽ പാടങ്ങളും, പച്ചക്കറികൾ ചുറ്റി പിണഞ്ഞ വള്ളികളും ആ ഇരുട്ടിനെ വലയം ചെയ്തു നില്ക്കുന്നു.  പ്രേതാങ്ങലെക്കാൾ കൂടുതലായി ഞാൻ  പേടിച്ചത് ഈ ഇരുട്ടിനെ ആയിരുന്നു. കണ്ണുകൾ പാതി അടച്ചു കൊണ്ടു ഒരൊറ്റ ഓട്ടം.  പിന്നെ ഞാൻ ചെന്ന് നില്കുന്നത് അകലെ ഉള്ള ആപ്പന്റെ വീട്ടില്. ശ്മശാനത്തിന് അപ്പുറം പൊടിച്ചു ഉയര്ന്നു നില്ക്കുന്ന ഒരേ ഒരു വീട്. അവിടെ വച്ച് ഞാൻ എന്റെ മിഴികൾ പൂര്ണമായും തുറക്കുന്നു.  അന്ന് ഞാൻ എപ്പോഴും മനസ്സിൽ പറയും . വലുതായാൽ ഈ വഴികളെ ഞാൻ ഭയപ്പെടില്ല.  ഈ വയലുകളെ ഞാൻ സ്നേഹിക്കാൻ പഠിക്കും. എന്നൊക്കെ.  പക്ഷെ ഞാൻ വലുതായപ്പോഴേക്കും, എന്നെ പേടിപ്പിക്കാൻ മാത്രം ഇവിടെ വയലുകൾ ഇല്ലാതായി.  വയലുകൾക്ക് അരികിൽ  ചെറിയ കെട്ടിടങ്ങൾ ഉയരാൻ തുടങ്ങി.

ഞാൻ ഇന്നും ഓർക്കുന്നു . അന്നായിരുന്നു കുന്നിൻ മുകളിൽ   നമ്മുടെ കാൻസർ വാർഡിന്റെ ശിലാസ്ഥാപനം നടന്നത്.

പിന്നെ ആറ്റുപുറം വയലിന് വീതി കുറയുകയും, ആ കുറഞ്ഞ വീതികളിൽ  അത്രയും പുതിയ കെട്ടിടങ്ങൾ വന്നു നിറയുകയും ചെയ്തു കൊണ്ടെ ഇരുന്നു.  അന്നേരമാണ് ഞാൻ ഒരു സത്യം മനസ്സിലാക്കിയത്.  ഇവിടെ വയലിന്റെ വ്യാപ്തി കുറയുന്നതിന് സാമാന്തരികമായി, അവിടെ കുന്നിന്റെ മുകളിൽ കാൻസർ വാർഡുകൾ പടര്ന്നു കയറി കൊണ്ടിരിക്കുകയാണ്.  ആറ്റുപുറം വയൽ മുഴുവൻ വീടുകൾ നിറഞ്ഞു, രാത്രിയും പ്രകാശം ചൊരിയാവുന്ന നിലയില എത്തിയപ്പോഴേക്കും, അങ്ങകലെ നമ്മുടെ കുന്നിന്റെ മുകളിലും പ്രകാശ പ്രളയം തന്നെ ആയിരുന്നു. നമ്മുടെ കാൻസർ വാർഡ്‌ ലോക പ്രശസ്തമായി കഴിഞ്ഞിരുന്നു.

ഇന്ന് കുന്നിന്റെ താഴ്വരയിൽ നിന്ന് നമ്മൾ മുകളിലോട്ടു നോക്കി ഇങ്ങനെ പ്രാർഥിക്കുന്നു.  ദൈവമേ ഒരിക്കലും നമ്മുടെ വിധി ഇതായി പോകരുതേ എന്ന്.

താഴ്വരയിൽ വീടുകൾക്കിടയിൽ ഞെരിഞ്ഞമർന്ന ഏതാനും നെൽ കതിരുകൾ നമ്മുടെ വിലാപം കേട്ട് ഒരു തുള്ളി കണ്ണ് നീർ പൊഴിച്ച്.

Friday, 9 October 2015

അന്ധനായ ഈഡിപ്പസ്

പാലത്തിന്റെ കൈവരികൾ പിടിച്ചു ഈഡിപ്പസ് പതുക്കെ നടന്നു.  അജ്ഞാതമായ ഈ തീരത്ത്കൂടെ ഉള്ള ഈ അന്ധയാത്ര തന്റെ  പാപങ്ങൾ ഒരു പരിധിവരെ എങ്കിലും തീർത്തു തരുമെന്ന് അദ്ദേഹം ധരിച്ചു.  പിന്നിൽ നിന്ന് ഒരു വിളി കേട്ടത് പോലെ തോന്നി.  കാണാതിരിക്കുന്നവന് ഏതു ശബ്ദവും പിൻ വിളിയായി തോന്നുമായിരുക്കും. അല്ലെങ്കിൽ ഈ അജ്ഞാത ഭൂമിയിൽ തന്നെ  ആര് വിളിക്കാൻ.  നടത്തം തുടർന്നു

ഈഡിപ്പസ്.

അല്ല ശരിക്കും ആരോ വിളിക്കുന്നുണ്ട്.  ആരോ തന്റെ പേര് ചൊല്ലി വിളിക്കുന്നുണ്ട്.  ഇത്രയും ദൂരം താണ്ടി  തന്നെ പിന്തുടരുന്നവൻ ശത്രു  അല്ലാതെ  മറ്റാരാവാനാണ്.  അജ്ഞാതന് വേണ്ടി ഈദിപസ്സ് ഒരു നിമിഷ നേരം കൈവരിയിൽ ചാരി നിന്നു.  എല്ലാറ്റിനെയും  ഒഴിവാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നത് വ്യര്തതയാണ് എന്നല്ലെയോ താൻ എന്റെ ഇത്രയും നാളത്തെ ജീവിതത്തിലൂടെ പഠിച്ചത്. ചുമലിൽ ഒരു കൈ വന്നു പതിച്ചിരിക്കുന്നു.  അപരിചിതമായ കര സ്പർശം.  ഒന്നും വ്യക്തമാവുന്നില്ല.

നീ ആരാണ്. ഇവിടെ ഈ ലോകത്തിന്റെ അകന്ന കോണുകളിൽ അജ്ഞാത വാസം നയിക്കുന്ന തന്നെ ഒരു ശത്രുവിനെ പോലെ പിന്തുടർന്ന നീ ശത്രു തന്നെയോ അല്ലെങ്കിൽ മിത്രമോ.

ഈദിപ്പസ്സെ. ഞാൻ നിന്റെ മിത്രം തന്നെ.  നിന്റെ സൃഷ്ടാവിനെക്കാൾ കൂടുതലായി നിന്നെ കുറിച്ച് ചിന്തിച്ചത് എന്നും ഞാനായിരുന്നു.  നീ ആരെന്നറിയാത്ത ജന ലക്ഷങ്ങളെ കൊണ്ടു നിന്നെ കുറിച്ച് ചിന്തിപ്പിക്കാൻ പഠിപ്പിച്ചതും ഈ ഞാൻ തന്നെ.

നിങ്ങൾ കടം കഥപോലെ ആണ് സംസാരിക്കുന്നത്.  ഒരിക്കലും കേട്ട് പരിചയമില്ലാത്ത ശബ്ദമാണ് നിങ്ങളുടേത്.  ഈ അജ്ഞാത ലോകത്ത് എനിക്ക് ഇങ്ങനെയും ഒരു അഭ്യുദയ കാംക്ഷി ഉള്ള കാര്യം എന്ത് കൊണ്ടു ഞാൻ അറിഞ്ഞില്ല.

ഈദിപ്പസ്സെ . ഞാനാണ് സിഗ്മണ്ട് ഫ്രൊഇദ്.  വരട്ടു സാഹിത്യകാരന്മാരുടെ കയ്യിലെ വെറുമൊരു പാപയായി അസ്തമിച്ചു പോകുമായിരുന്ന നിന്നെ ശാസ്ത്ര ലോകത്തേക്ക് കൈ പിടിച്ചു കയറ്റിയത് ഞാനാണ്. ഓർക്കുന്നുവോ

മനസ്സിലായി. എന്നെ കുറിച്ച് അപഖ്യാതികൾ പറഞ്ഞു പരത്തിയ ഒരു മഹാ മനുഷ്യൻ.  എന്റെ അറിവില്ലായ്മ ഒരു നിത്യ സത്യമെന്ന് പറഞ്ഞു പരത്തിയ മഹാ ക്രൂരൻ.

ഫ്രൊഇദ് ഒരു നിമിഷം ചിന്താ മഗ്ദനായി. അതിനു ശേഷം ഇങ്ങനെ തുടർന്നു.

നിന്റെ ജീവിതത്തിൽ സംഭവിച്ചത് ഒക്കെയും  നിന്റെ വിധിയായിരുന്നു.  നിനക്ക് ഒരിക്കലും തടുക്കാൻ കഴിയാത്ത വിധി.നിന്റെ ദുരന്തം നിന്റെ  മാത്രം ദുരന്തമായിരുന്നില്ല. അത് മാനവരാശിയുടെ മൊത്തം ദുരന്തം ആയിരുന്നു..  യുഗ പുരുഷനായ നീ അത് സ്വന്തം ജീവിതത്തിൽ പകർത്തി കാണിച്ചു. സാധാരണക്കാരായ നമ്മളൊക്കെയും അതിൽ നിന്നു പലതും പഠിച്ചു. ലോകത്തിലെ ഓരോ സംഭവങ്ങൾക്കും ഓരോ വ്യങ്ങ്യാർതവും ഉണ്ട്.  ആ വ്യങ്ങ്യാർതത്തെ  ആയിരുന്നു ഞാൻ തിരഞ്ഞത്.

എനിക്ക് ആകെ പറ്റിയ പ്രമാദം അകന്നു പോയപ്പോൾ എനിക്കെന്റെ അമ്മയെയോ അച്ഛനെയോ അറിയാൻ പറ്റിയില്ല എന്നത് മാത്രമായിരുന്നു. ഞാൻ ഭോഗിച്ചത് ഏതോ ഒരു അജ്ഞാത സ്ത്രീയെ ആയിരുന്നു.  യാത്രക്കിടയിൽ ഞാൻ കൊല ചെയ്തതോ, ഏതോ ഒരു വൃദ്ധനെ.  ഏതോ ഒരു ചരിത്ര മുഹൂർത്തത്തിൽ അവർ എന്റെ അച്ഛനും അമ്മയും ആയി പോയത് എന്റെ കുഴപ്പം കൊണ്ടായിരുന്നില്ല.  ഒരു പരിധിവരെ എന്റെ വിധിയുടെ തുടക്കക്കാർ അവര് തന്നെ ആയിരുന്നു.  പക്ഷെ നീ ചെയ്ത ക്രൂരത അതിലും ഭീകരമായിരുന്നു.  എന്റെ അജ്ഞതയെ എന്റെ സ്വഭാവമായി നീ പ്രഖ്യാപിച്ചു.  അമ്മയെ ഭോഗിച്ചതിനെ കുറിച്ച് ചിന്തിച്ചു  എന്നിലുണ്ടായ കുറ്റ ബോധത്തെ കുറിച്ച് നീ ചിന്തിച്ചതെ ഇല്ല. എന്റെ പൊട്ടി ചിതറിയ കണ്ണുകളെ കുറിച്ച് നീ ഒരിക്കലും ദുഖിതനായില്ല.  നിന്റെ ശാസ്ത്രത്തിനു വേണ്ടത് ഞാൻ എന്ന ബലിയാട് മാത്രം ആയിരുന്നു.

ആവേശം കൊള്ളരുത് ഈഡിപ്പസ്.  നിന്റെ കഥ പിന്നീട് ഹാംലറ്റിൽ തുടരുന്നത് നാം കണ്ടതാണ്.  അവന്റെ ദുരന്തത്തെ കുറിച്ചും നീ കേട്ടതാണ്.  അപ്പോൾ ഇത് നിന്റെ മാത്രം പ്രശ്നമല്ല എന്ന് നിനക്ക് മനസ്സിലായല്ലോ.

മിസ്റ്റർ ഫ്രൊഇദ് . അവിടെയും നിങ്ങൾ കള്ളം പറയുകയാണ്‌.  ഹാംലറ്റിന്റെ കഥയിൽ അവന്റെ പിതാവ് എവിടെയും വരുന്നില്ല. കാരണം അയാള് മുൻപേ മരിച്ചു പോയിരുന്നു. പിന്നെ ബാക്കിയായത് അമ്മയുടെ കാമുകൻ മാത്രമായിരുന്നു.  അവനെ നിങ്ങൾ നിങ്ങളുടെ സൌകര്യത്തിനു വേണ്ടി പിതൃ സ്ഥാനീയനാക്കി.  അച്ഛനോടുള്ള ക്രോധം അങ്ങനെ താങ്കള് മറ്റൊരു വ്യക്തിയിലേക്ക് ആവേശിച്ചു. അല്ലെ.

ഞാൻ പിതാവ് എന്നത് കൊണ്ടു ഉദ്ദേശി ക്കുന്നത് അമ്മക്ക് എതിര് നില്ക്കുന്ന ഇതൊരു പുരുഷനെയും ആണ്.  അത് സ്വന്തം പിതാവ് തന്നെ ആകണം എന്നില്ല എന്ന് ഞാൻ വ്യക്തമാക്കിയതാണ്.

ഹ ഹ ഹ. വല്ലാത്ത ന്യായം.  ഈ  ന്യായം എന്റെ കഥയിൽ എത്തുമ്പോൾ നിങ്ങൾ പൂര്ണമായും മറക്കുന്നു.  ഞാൻ കൊന്ന എന്റെ പിതാവ് എന്റെ പിതൃ സ്ഥാനത് ജീവിച്ചവൻ അല്ല എന്ന് പൂര്ണ ബോധത്തോടെ തന്നെ ആണ് നിങ്ങൾ നിങ്ങളുടെ സിദ്ധാന്തം ചമച്ചത്.  എന്റെ അമ്മ എന്നത് എന്റെ മാതൃ സ്ഥാനത് മരുവുന്നവളല്ല എന്നതും താങ്കള് തൽക്കാലത്തേക്ക് മറന്നു.

ശാസ്ത്രത്തിൽ അത്തരത്തിലുള്ള നീക്ക് പോക്കുകൾ എപ്പോഴും ആവശ്യമാണ്‌.  അല്ലായിരുന്നെങ്കിൽ നിങ്ങൾ അത്ര ഏറെ ശ്രദ്ധിക്കാ പ്പെടില്ലായിരുന്നു.  നിങ്ങളുടെ വിധി നിങ്ങളോ ഞാനോ വിചാരിച്ചാൽ മാറ്റാൻ ആവില്ല.  പക്ഷെ നിങ്ങളുടെ വിധിയിലൂടെ മാനവരാശി അവരുടെ വിധിയെ കുറിച്ച് പഠിച്ചു എന്ന് ഓർത്തു നിങ്ങൾ സന്തോഷിക്കുകയല്ലേ വേണ്ടത്.

ഇല്ല ഫ്രൊഇദ് . ഞാൻ നിങ്ങള്ക്ക് മാപ്പ് തരില്ല.  മനസ്സില് പോലും സ്വന്തം അമ്മയുടെ നേരെ കാമം തോന്നാത്ത എന്നെ അത്തരം ഒരു നികൃഷ്ടനായി ചിത്രീകരിച്ച നിങ്ങള്ക്ക് ഞാൻ മാപ്പ് തരില്ല.  നിങ്ങളുടെ ശിഷ്യ ഗണങ്ങളിൽ ആരെങ്കിലും എന്റെ പേര് നിങ്ങളുടെ ചരിത്ര പുസ്തകങ്ങളിൽ നിന്നു എടുത്തു മാറ്റും  എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.  ശാസ്ത്രത്തിന്റെ ഭാഗമായി ഒരു അസത്യമായി ജീവിക്കുനതിനേക്കാൾ എനിക്ക് ഇഷ്ടം കലയുടെ ഭാഗമായ അർദ്ധ സത്യമാകാനാണ്.

ഈഡിപ്പസ് , ഫ്രൊഇദിനെ ശ്രദ്ധിക്കാതെ നടന്നു നീങ്ങി.

വെളിച്ചത്തിനോടുള്ള ഗൃഹാതുരത്വം. (nostalgia for the light)

പാറ്റ്രിഷിയൊ ഗുസ്മാൻ സംവിധാനം ചെയ്ത അസാധാരണമായ ഒരു വാര്ത്താ ചിത്രത്തിന്റെ പേരാണ് ഇത്.  സാധാരണ വാര്ത്ത ചിത്രങ്ങൾ സംഭവങ്ങളുടെ യഥാതഥങ്ങളായ അവതരണങ്ങൾ മാത്രമാണെങ്കിൽ ഗുസ്മാൻ ഇവിടെ വ്യത്യസ്തങ്ങളും പരസ്പര ബന്ധമൊന്നും പ്രഥമ ദൃഷ്ട്യാ തോന്നാത്തതും ആയ രണ്ടു സംഭവങ്ങളെ  അസാധാരണ മായ രീതിയിൽ സംയോജിപ്പിക്കുകയാണ്.  ജ്യോതി ശാസ്ത്രവും,  സ്വെചാധിപ്ത്യവും തമ്മിൽ നേരിട്ട് ബന്ധങ്ങൾ ഒന്നും ഇല്ല.  പക്ഷെ ചിലിയിലെ നേർത്ത ആകാശങ്ങളും അതിനോട് ജ്യോതി ശാസ്ത്രം കാണിച്ച അസാമാന്യമായ അടുപ്പവും,  അതിലൂടെ തന്റെ നാട് ഒരിക്കൽ കടന്നു പോയ ഭീകരമായ രാത്രികളെ പുന സൃഷ്ടിക്കാൻ ഗുസ്മാനെ പ്രേരിപ്പിക്കുന്നു.

അകാമാ മരുഭൂമിയിലൂടെ നടന്നു പോകുന്ന ഗുസ്മാൻ ആദ്യമായും നമ്മോടു പറയുന്നത് ചിലിയിലെ നിർമലമായ ആകാശങ്ങളെ കുറിച്ചും,  അതിനോട് ലോക ജ്യോതി ശാസ്ത്ര സമൂഹം കാണിച്ച അസാമാന്യമായ അടുപ്പത്തെ കുറിച്ചും  ആണ്.  പ്രതലത്തിൽ ഒരു തരി പോലും നീരാവിയില്ലാത്ത ഈ മരുഭൂമി ചൊവ്വയുടെ ഉപരിതലത്തിനു സമാനമാണ് എന്ന് ഗുസ്മാൻ പറയുന്നു.  മൃഗങ്ങളുടെയും, മത്സ്യങ്ങളുടെയും ഫോസിലുകളും,  ഇന്ത്യൻ ആദി മനുഷ്യരുടെ കരവിരുതുകളും എന്തിനു മമ്മിയായി രൂപാന്തര പെട്ടുപോയ പുരാതന മനുഷ്യ ശരീരങ്ങളും ഒക്കെ അദ്ധേഹത്തിന്റെ സിനിമയുടെ വിഷയങ്ങൾ ആണ്.

ഒരു ജ്യോതി ശാസ്ത്രജ്ഞന് ഇന്നും നാളെയും ഇല്ല. ഇന്നലെകൾ മാത്രമേ ഉള്ളൂ.   ആകാശങ്ങളുടെ അനന്തതയിലേക്ക് അവൻ ഊളിയിടുന്നതു ഇന്നിന്റെ യാതാര്ത്യങ്ങളെ തേടിയല്ല.  മറിച്ചു മരിച്ചു പോയ ഇന്നലെ കളെ തേടിയാണ്.  അവിടെ ഇന്നിന്റെ യാതാര്ത്യമായി നില കൊള്ളുന്ന താരങ്ങൾ ഒക്കെയും എത്രയോ പ്രകാശ വര്ഷങ്ങള്ക്ക് മുൻപേ മരിച്ചു പോയവയാണ്.  പക്ഷെ അവ നമ്മെ സംബന്ദി ചെടത്തോളം ഇന്നിന്റെ യാതാര്ത്യമാണ്.  അപ്പോൾ ഇന്ന് എന്നത് മിത്യയാണ്. ഇന്നലെ എന്നത് മാത്രമാണ് യാതാര്ത്യം.

പക്ഷെ ഗുസ്മാൻ പറയുന്നത് ആകാശങ്ങളുടെ കഥ മാത്രമല്ല.  അവിടെ ആകാമ മരുഭൂമിയിൽ ഒരു പറ്റം സ്ത്രീകൾ  ഭൂതത്തെ തിരയുകയാണ്.  ഇത് പിനോഷെ  എന്ന ഭീകര ഭൂതം  കഴിഞ്ഞ കാലങ്ങളിൽ തങ്ങളുടെ ദേശത്തോട് ചെയ്ത ക്രൂരതയെ കുറിച്ചുള്ള അന്വേഷണമാണ്.  അവിടെ ഈ മരുഭൂമിയിൽ എവിടെയെല്ലാമോ തങ്ങളുടെ പ്രിയപ്പെട്ടവരുടെ എല്ലിൻ കഷണങ്ങൾ വിതറ പ്പെട്ടിട്ടുണ്ട് എന്ന് ചരിത്ര പുസ്തകങ്ങളിലൂടെ   അവർ അറിയുന്നു.  തങ്ങളുടെ പ്രിയപ്പെട്ടവരുടെ ബാക്കിയായി പോയ ആ ശരീര ഭാഗങ്ങള്ക്കു വേണ്ടിയുള്ള ഈ തിരച്ചിൽ ഏതാനും സ്ത്രീകൾ തങ്ങളുടെ കര്മത്തിന്റെ ഭാഗം ആക്കിയിരിക്കുകയാണ്.  ശരിക്കും ഗുസ്മാൻ പറയുന്നത് അവരുടെ വേദനയാണ്.

ചകബുകോ തടവറയിൽ നിന്ന് രക്ഷപ്പെട്ട  ലൂയിസ് ഹെന്രിക്സ് പറയുന്നു.  തടവറയിലെ പകൽ സമയങ്ങളിൽ ഡോക്ടര ആള്വാരസ് നമുക്ക് സൗരയൂഥതെ കുറിച്ചുള്ള ജ്ഞാനം പകര്ന്നു തന്നു. രാതികാലങ്ങളിൽ നാം നക്ഷത്ര സമൂഹങ്ങളെ  പിന്തുടർന്നു. ഓരോ  നക്ഷത്ര സമൂഹത്തെയും വേർ തിരിച്ചറിയാൻ നാം അവിടെ നാടൻ ഉപകരണങ്ങൾ ഉണ്ടാക്കി.  ബാഹ്യ ലോകത്ത് നക്ഷത്രങ്ങളെ പ്രണയിച്ചു അവയെ എന്നെന്നും പിന്തുടർന്നു കൊണ്ടിരുന്ന കോടാനു കോടി മനുഷ്യരുമായുള്ള ഒരു തരം ആശയ വിനിമയം  തന്നെ ആയിരുന്നു അത്.  ഒരേ വസ്തുക്കളിലേക്ക്‌ നോക്കിയിരുന്നു കൊണ്ടു അവർ തങ്ങളുടെ വേദനകൾ പുറം ലോകത്തേക്ക് പ്രസരിപ്പിച്ചു.  അകലങ്ങളിൽ ഇരുന്നു കൊണ്ടു നാം അവരുടെ വേദനകൾ അറിഞ്ഞു.

മരുഭൂമിയിൽ ഇരുന്നു കൊണ്ടു ദുഖിതയായ ഒരു സ്ത്രീ ഗാസ്പർ ഗാലാസ് എന്ന ജ്യോതി ശാസ്ത്രജ്ഞനോട് പറഞ്ഞു.  ആകാശങ്ങളുടെ ആഴങ്ങളിലേക്ക് തിരിച്ചു വച്ച നിങ്ങളുടെ ദൂര ദര്ശിനി ഇനി അൽപ നേരം ഭൂമിയുടെ ആഴങ്ങളിലേക്ക് തിരിച്ചു പിടിക്കൂ.  അവിടെ ഉറങ്ങുന്ന ചരിത്രം എന്തെന്ന് നമ്മൾ അറിയട്ടെ.

എല്ലാം ഓർത്തു കൊണ്ടിരിക്കുന്നവർക്ക്  തകര്ന്നു കൊണ്ടിരിക്കുന്ന  വർത്തമാനത്തിൽ ജീവിക്കാനെങ്കിലും പറ്റും. അതും  ഇല്ലാത്തവർക്ക് ജീവിതം പോലും ഇല്ല.  നക്ഷത്രങ്ങളെ പോലെ ജീവിതവും ഒരു തുടര്ച്ചയാണ്.  നശിച്ചു എന്ന് ധരിച്ചവ ഒക്കെയും, ഈ അനന്ത കാലത്തിൽ പുനർ ജനിച്ചു കൊണ്ടെ ഇരിക്കുന്നു.  മനുഷ്യൻ ജീവിച്ചു കൊണ്ടെ ഇരിക്കുന്നു.