Monday, 30 March 2015

MAN WILL END IN HIS WASTE

waste making is a part of the character structure of our society. it promotes wastes in every form. if our waste making attitude is stopped for an instant, our society will stop functioning. else where i had written that , if the T V that i use at my home will last for 15 years, and if every TV in the neighborhood is like that , our TV industry will perish. planned obsolescence is a part of our industrial society. in such a society man's attitude towards objects will automatically change. the most proliferating modern technology , i.e. FASHION TECHNOLOGY itself is the apt symbol of our waste making attitude. what this fashion technology do as everyone knew, is making a product waste, even before utilizing it to the full extend.

ചരിത്രപരമായ ചിന്ത

ദൈവത്തിനെ സൃഷ്ടിച്ചത് ആരെന്നു ചോദിച്ചാൽ ഒരു മത വിശ്വാസി പറയും , ദൈവത്തെ സൃഷ്ടിച്ചത് ആരെന്നു ചോദിക്കാൻ പാടില്ല എന്ന്.  അതിനു ഒരു ശാസ്ത്ര കുതുകിയുടെ ഉത്തരം ഇതാണ്,  ദൈവത്തെ സൃഷ്ടിച്ചത് ആരെന്നു ചോദിക്കരുത് എന്നത് ശരിയെങ്കിൽ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ആരെന്നും ചോദിക്കരുത് എന്ന്.  പക്ഷെ പ്രപഞ്ച സൃഷ്ടിയെ കുറിച്ച് ഏറ്റവും അധികം വ്യാകുലപ്പെടുന്നത്‌ ഒരു ശാസ്ത്രജ്ഞൻ തന്നെയാണ് എന്ന് നാം അനുഭവത്തിലൂടെ അറിയുന്നു.  അവൻ അന്വേഷിച്ചു കൊണ്ടെ ഇരിക്കുന്നു.  കാരണം അവന്റെ ചിന്ത ഒരു ഹിന്ദുവിന്റെ ചിന്ത പോലെ സർകുലർ അല്ലാ, ചരിത്ര പരമാണ്. അതിനു ആദിയും അന്തവും ഉണ്ടാകണം.  പക്ഷെ ഈ ചോദ്യം അനന്തമായി നീണ്ടു കൊണ്ടിരിക്കുന്ന ചോദ്യമാണ് എന്ന് അവനു അറിയാം.  ഇല്ല എന്നുള്ള ഉത്തരങ്ങൾ ഒരു ശാസ്ത്രജ്ഞന്റെ നിഘണ്ടുവിൽ ഇല്ല.  രണ്ടു സമാന്തര രേഖകൾ എവിടെയെങ്കിലും ഒന്നിക്കുമോ എന്ന് ഒരു മത വിശ്വാസിയോട് ചോദിച്ചാൽ ഇല്ല എന്നാണു ഉത്തരമെങ്കിൽ,  ഒരു ശാസ്ത്രജ്ഞൻ  പറയുന്ന ഉത്തരം അതല്ല.  അവ അനന്തതയിൽ ഒന്നിച്ചു ചേരും എന്ന് തന്നെയാണ്.  അവൻ ഇപ്പോൾ ബിഗ്‌ ബാങ്ങിനു മുന്നിലേക്ക്‌ പോകുകയാണ്. ഒരിക്കലും ഉത്തരം കിട്ടില്ല എന്ന് ഉറപ്പുള്ള അന്വേഷണങ്ങൾ തന്നെയാണ് അവന്റെ ജീവിതം.   ഈ ഉറപ്പില്ലായ്മയെക്കാൾ നല്ലത് മത വിശ്വാസിയുടെ ഉറപ്പാണോ ?

Sunday, 29 March 2015

വാർത്താ ചിത്രങ്ങൾ

ഏതാണ് നമ്മുടെ മുന്നിൽ നില കൊള്ളുന്ന ഏറ്റവും യഥാതതമായ  പ്രതീകം.  ഉടനെ ഉത്തരം വരിക വാർത്താ സിനിമ എന്നായിരിക്കും.  ഒരു പരിധിവരെ ശരിയായിരിക്കാം.  കാരണം വാർത്താ സിനിമ  നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്‌ നടന്നു പോയ ഒരു സംഭവം അതിന്റെ യഥാര്ത രൂപത്തിൽ തന്നയാണ്.  ആകെ ഉള്ള വ്യത്യാസം ത്രിമാനമായ ഒരു സംഭവം ഒരു ദ്വിമാന സംഭവം ആയി പരിവർത്തന പ്പെടുത്തുന്നു എന്ന് മാത്രം.  പക്ഷെ അത് മാത്രമാണോ. അല്ല എന്ന് സിനിമയെ കുറിച്ച് പഠിച്ചവർക്കൊക്കെ അറിയാം.  ഏതൊരു ത്രിമാന  സംഭവത്തെയും, അത് പ്രദർശി പ്പിക്കുന്നവന്റെ ഭാവന അനുസരിച്ചോ, അയാളുടെ വിശ്വാസങ്ങൾക്ക് അനുസരിച്ചോ മാറ്റി മറിക്കാനുള്ള സംവിധാനങ്ങൾ ഇന്ന് ഉണ്ട്.  പക്ഷെ ഞാൻ ഇപ്പോൾ പറയാൻ ഉദ്ദേശിക്കുന്നത് അതിനെ കുറിച്ചല്ല.  മനുഷ്യന്റെ മുന്നിൽ വാർത്താ സിനിമകളുടെ  മുന്നോടിയായി അവതരിച്ച വാർത്താ ചിത്രങ്ങളെ  കുറിച്ചാണ്.  അല്ലെങ്കിൽ ഫോടോഗ്രഫിക് പ്രതീകത്തെ കുറിച്ചാണ്.

നമുക്ക് കിട്ടുന്ന ഒരു  യഥാതതമായ പ്രതീകം തന്നെ അത്രേ വാർത്താ ചിത്രം.  എന്റെ മുന്നിൽ ഒരാള്  വീഴുന്നു. ഞാൻ അതിന്റെ ഫോട്ടോ പിടിച്ചു നിങ്ങളെ കാണിക്കുന്നു.  അതിൽ അവിശ്വസനീയമായ ഒന്നും തന്നെ ഇല്ല.  പക്ഷെ ഇതിലെ വിശ്വാസ്യത അതോടെ അവസാനിച്ചു പോകുന്നു എന്ന് നാം മനസ്സിലാക്കണം.  ഇന്ന് വര്ത്തമാന പത്രങ്ങളിലൂടെ നമ്മൾ വളരെ ഏറെ വഴി തെറ്റിക്കപ്പെടുന്നത്‌ പലപ്പോഴും വാർത്താ ചിത്രങ്ങളിലൂടെ ആണ്.

ഒരു ശില്പത്തിനോ  ഒരു വാർത്താ ചിത്രത്തിനോ ഉള്ള പ്രത്യേകത എന്തെന്നാൽ അവ രണ്ടും ഒരു സംഭവത്തിന്റെ നിശ്ചല രൂപങ്ങൾ ആണെന്നുള്ളതാണ്.  കാലത്തിന്റെ കുത്തി ഒഴുക്കിൽ നഷ്ടപ്പെട്ടു പോകാനിടയുള്ള ഒരു അമൂല്യ നിമിഷത്തെ ആണല്ലോ ഒരു ശിൽപം അനശ്വരമാക്കുന്നത്.   വാര്ത്ത ചിത്രവും ചെയ്യുന്നത് ഏതാണ്ട് ഇത് തന്നെയാണ്.  നമ്മുടെ മുന്നിൽ നടന്നു കൊണ്ടിരിക്കുന്ന ഒരു അതി ദ്രുത സംഭവത്തെ നാം നമ്മുടെ ക്യാമറ യിൽ പിടിച്ചെടുത്തു അനശ്വര മാക്കുകയാണ്. അപ്പോൾ ഇതിൽ അസ്വാഭാവികത കളോ, അസത്യങ്ങൾ പോലുമോ ഉണ്ടാകാൻ പാടില്ലാത്തതാണ്.  എന്നിട്ടും നമ്മുടെ വാർത്താ ചിത്രങ്ങൾ വളരെ ഏറെ വ്യങ്ങ്യ വൽക്കരിക്കപ്പെടുന്നുണ്ട് എന്നുള്ളത് സത്യം തന്നെയാണ്.

ഒരു സംഭവം നമ്മുടെ വിശ്വാസത്തിനോ, പ്രത്യയ ശാസ്ത്രത്തിനോ ഉതകുന്ന രീതിയിൽ മാത്രം പ്രദർശിപ്പിക്കേണം എന്ന് ഉണ്ടെങ്കിൽ നാം ആദ്യം ചെയ്യേണ്ടത് പ്രസ്തുത വിശ്വാസങ്ങൾക്കോ പ്രത്യയ ശാസ്ത്രങ്ങൾക്കോ മാത്രം യോചിച്ച സംഭവ ഭാഗങ്ങൾ തിരഞ്ഞെടുത്തു പ്രദർശിപ്പിക്കുകയാണ്.  വര്ത്തമാന കാലത്ത് അതിനൊട്ടു പ്രയാസമില്ല താനും.  ഒരു സംഭവത്തിന്റെ തന്നെ ആയിരക്കണക്കിന് ചിത്രങ്ങൾ  നിമിഷ നേരങ്ങൾ കൊണ്ടു എടുത്തു തീര്ക്കാവുന്ന സംവിധാനങ്ങൾ ഇന്ന് ഉണ്ട്.  ഒരു കൊച്ചു കുട്ടിക്ക് പോലും ഇന്ന് അത് സാധ്യമാണ്.  അത്തരം ഒരു ചിത്ര സഞ്ചയത്തിൽ നിന്ന് നമുക്ക് ആവശ്യമുള്ളവ മാത്രം തിരഞ്ഞെടുക്കുക എന്നുള്ളതാണ് അടുത്ത പടി.  ഉദാഹരണമായി ഒരു പാവം മനുഷ്യനെ മറ്റു രണ്ടു പേര് മർദിക്കുന്ന ചിത്രം നാം നമ്മുടെ ക്യാമറയിൽ പിടിക്കുന്നു എന്നും ആ സംഭവത്തിന്റെ നൂറോളം ചിത്രങ്ങൾ നാം ഒറ്റയടിക്ക് എടുത്തു വെക്കുന്നു എന്നും കരുതുക.  ഈ ചിത്ര സഞ്ചയം പരിശോദിച്ചാൽ അതിൽ മിക്കതും നമ്മുടെ പാവം അടി കൊണ്ടു വീഴുന്നത് തന്നെ ആയിരിക്കും.  പക്ഷെ അതിൽ ഏതെങ്കിലും ഒന്നിൽ വേദനകൊണ്ട് പുളയുന്ന ആ മനുഷ്യൻ പെട്ടന്ന് തന്റെ പ്രതിയോഗിയെ തിരിച്ചടിക്കുന്ന ഒരു രംഗവും ഉണ്ടാകാൻ ഇടയുണ്ട്.  മറ്റുള്ള അനേകം ചിത്രങ്ങൾ ഒഴിവാക്കി വെണമേന്നുണ്ടെങ്കിൽ നമുക്ക് ഈ ഒരൊറ്റ ചിത്രത്തിന് പ്രാധാന്യം കൊടുത്തു വാര്ത്ത കൊടുക്കാവുന്നതാണ്.  ഇവിടെ വാദി പ്രതിയായി തീരുകയാണ്.

ചിത്രങ്ങൾ വ്യങ്ങ്യവൽകരിക്കുന്നതിനു ഭാഷ ഒരു നല്ല ആയുധമാണ്.  യാതൊരു പ്രത്യേകതയും തോന്നിക്കാത്ത ഒരു ചിത്രത്തിന്,  'യുദ്ധ ഭൂമിയിൽ ഖിന്നയായ പെണ്‍ കുട്ടി'  എന്നോ , 'മനുഷ്യന്റെ ക്രൂരതക്ക് അതിരില്ല' എന്നോ മറ്റോ ഉള്ള ഒരു തല വാചകം കൊടുക്കുമ്പോൾ പ്രേക്ഷകൻ പ്രസ്തുത വാക്കുകളുടെ മാസ്മരികതയിൽ മുങ്ങി പോവുകയാണ്.  ആ ചിത്രം നമ്മുടെ വീടിന്റെ തെക്കേ  പുറത്തു നിന്ന് നമ്മുടെ വീട്ടിലെ കുട്ടിയെ നിർത്തി എടുത്ത ചിത്രമാകാം.

സീരിയലുകളെ കുറിച്ചുള്ള കുറിപ്പുകൾ

എന്റെ കഴിഞ്ഞ നാല്പതു വര്ഷത്തെ പഠനങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് വഴക്കുകൾ ആണ് കുടുംബ ബന്ധങ്ങളെ തകര്ക്കുന്നത് എന്നാണു. പ്രത്യേകിച്ചും സ്തീകൾ തുടക്കമിടുന്ന വഴക്കുകൾ. കുറച്ചു കൂടി സാങ്കേതികമായി പറഞ്ഞാൽ ഉച്ചത്തിൽ ഉച്ചരിക്കുന്ന ഭാഷയാണ്‌ (വഴക്ക്) കുടുംബ ബന്ധങ്ങളെ തകർക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ സ്ത്രീ പുരുഷർ എത്ര നേരം മൌനികൾ ആയി ഇരിക്കുന്നോ അത്രത്തോളം കുടുംബ ബന്ധങ്ങൾ തകരാൻ സാധ്യതയും കുറയും. അപ്പോൾ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിന് വേണ്ടത് സ്ത്രീകള് അധിക നേരം സംസാരിക്കാതിരിക്കുകയാണ്. കഴിയുമെങ്കിൽ പുരുഷന്മ്മാരും. നമ്മുടെ വീടുകളിൽ സ്ത്രീകളും പുരുഷരും അധികം സംസാരിക്കാത്ത വേളകൾ ഏതു എന്ന് ചോദിച്ചാൽ അതിന്റെ ഉത്തരം പറയാൻ അധികം ആലോചിക്കുകയോന്നും വേണ്ട . സീരിയലുകൾ കാണുന്ന സമയങ്ങൾ തന്നെയാണ്. അപ്പോൾ ഇതിൽ നിന്ന് മനസ്സിലാക്കുന്നത് കുടുംബ ബന്ധങ്ങൾ തകരാതിരിക്കാൻ സീരിയലുകൾ ആവശ്യം ആണെന്ന് തന്നെയാണ്. ഇതിനെ കുറിച്ച് പാരമ്പര്യ മനശാസ്ത്രജ്ഞനായ എന്റെ സുഹൃത്ത്‌ ബാലാട്ടനോട് ചോദിച്ചപ്പോൾ അദ്ദേഹം മറ്റൊരു കാര്യവും പറഞ്ഞു.

അമ്മായി അമ്മ മാരെ കൊല്ലാനും, കണ്ടവന്റെ ഒക്കെ കൂടെ ഒളിച്ചോടാനും , എല്ലാവര്ക്കും പാര വെക്കാനും ഒക്കെ ഉള്ള പ്രവണതകൾ എല്ലാ മനുഷ്യരിലും കാണും. പക്ഷെ എല്ലാവരും ഇത്തരം ക്രൂരതകളിൽ വ്യാപരിക്കാത്തത്, അത്തരം ദുഷ് വിചാരങ്ങൾ, ഉച്ചാടനം ചെയ്യാൻ മനുഷ്യൻ മറ്റു മാർഘങ്ങൾ കണ്ടെത്തുന്നത് കൊണ്ടാണ്. അതായത് നമ്മൾക്ക് ഏതെങ്കിലും നേതാവിനോട് തീർത്താൽ തീരാത്ത പകയുണ്ടെങ്കിൽ സാധാരണ നമ്മൾ എന്താണ് ചെയ്യുക. അയാളുടെ കോലം ഉണ്ടാക്കി അത് കത്തിച്ചു കളയും. അത് കൊണ്ടുള്ള ഗുണം എന്തെന്നാൽ, നേതാവിനും പ്രശ്നമില്ല, കോലം കത്തിക്കുന്ന നമ്മുടെ പ്രതികാരം തീര്ന്നു കിട്ടുകയും ചെയ്യും. അത് പോലെ ഉള്ള ഒരു തരം മാനസിക പ്രക്രിയ ഈ സീരിയൽ പ്രേക്ഷകരിൽ ഉണ്ടാകുന്നുണ്ട്. അവരിൽ ഒരാളും ഇനി അമ്മായി അമ്മമാരെ കൊല്ലാനോ, കണ്ടവന്റെ കൂടെ ഒളിച്ചോടാനോ , എല്ലാവര്ക്കും പാര വെക്കാനോ, മിനക്കിടില്ല. അവരുടെ അത്തരം ക്രൂരതകൾ ഒക്കെ അവിടെ സീരിയലുകളിൽ കഴിഞ്ഞു പോയി. ഇനി അവർ അത്തരം വൃത്തി കേടുകൾ ഒന്നും ഇല്ലാത്ത നല്ല മനുഷ്യർ ആണ്.

Friday, 27 March 2015

ആർത്തവവും ആർത്തവ വിരാമവും

ഇപ്പോഴും ഈ തല വാചകം വായിക്കുമ്പോൾ ചിലർക്കെങ്കിലും അതിനു നേരെ ഒരു തരം അറുപ്പ് ഉണ്ടെന്നുള്ളത് വാസ്തവമാണ്.  ഒരു സ്ത്രീയുടെ  ജീവിതത്തിൽ വളരെ ഏറെ പ്രാധാന്യമുള്ള രണ്ടു ചവിട്ടു പടികൾ ആണ് ഇതെന്ന് എല്ലാവര്ക്കും അറിയാം.  പച്ച മലയാളത്തിൽ പറഞ്ഞാൽ സൃഷ്ടി പരതയുടെ തുടക്കവും അന്ത്യവും.  അതിനെ കുറിച്ച് സ്ത്രീകള് കുറച്ചധികം വേവലാതി പെടുന്നത് സ്വാഭാവികം തന്നെയാണ്.

ആർത്തവാരംഭം ഓരോ സ്ത്രീയിലും ഓരോ തരത്തിലും ആയിരിക്കുന്നത് പോലെ അതിന്റെ അന്ത്യ കാലഘട്ടവും ഓരോ സ്ത്രീയിലും മാറി കൊണ്ടിരിക്കുന്നു.  പക്ഷെ ഇന്ന് പൊതുവെ പറയുകയാണെങ്കിൽ ആർത്തവ ആരംഭം ഒരു പ്രതേക സമൂഹത്തിൽ ഏതാണ്ട് ഒരു പോലെ തന്നെയാണ്.  (ആർത്തവം ഏതെങ്കിലും കാരണത്താൽ നിലച്ചു പോയ സ്ത്രീകൾ ഇന്ന് വല്ലാതെ വെപ്രാള പ്പെടുന്നുണ്ട് എന്നും,  സൃഷ്ടി ഇല്ല എങ്കിൽ, അത് രോഗ കാരണമായി ഇന്നും നാം കണക്കാക്കുന്നൂ എന്നും ശ്രദ്ധിക്കുക)

പുരാണ മനുഷ്യനും ആധുനിക മനുഷ്യനും ആർത്തവ ചക്രത്തിന്റെ കാര്യത്തിൽ വളരെ വ്യത്യസ്തർ ആയിരുന്നെന്നും,  നമ്മുടെ ആദി മാതാക്കളുടെ ആർത്തവ ചക്രം ഒരു ജീവിത കാലത്ത് വെറും 50 എണ്ണത്തിൽ ഒതുങ്ങി പോയപ്പോൾ, ആധുനിക മനുഷ്യന്റെ ജീവിത കാലത്ത് അവൾ 450 എണ്ണത്തിൽ അധികം തവണ ആർത്തവ ചക്രത്തിന് വിധേയയാകുന്നു എന്നും പല പഠനങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.  എന്ത് കൊണ്ടാണ് ഈ വ്യത്യാസം ഉണ്ടായത് എന്ന് ഞാൻ എന്റെ മറ്റൊരു ലേഖനത്തിൽ വ്യക്തമാക്കിയിരുന്നത് ഒന്ന് കൂടെ പറയാം.  സൃഷ്ടി ഇല്ലാത്ത നേരങ്ങളിൽ മാത്രമേ സ്ത്രീയിൽ ആർത്തവം ഉണ്ടാവുന്നുള്ളൂ.  സൃഷ്ടിയിൽ നൈരന്തര്യം ഉണ്ടാകുമ്പോൾ ആർത്തവത്തിന്റെ നൈരന്തര്യം നഷ്ടപ്പെടുന്നു.  കണക്കിന്റെ ഭാഷയിൽ പറഞ്ഞാൽ ആർത്തവം എന്നത് സൃഷ്ടിയുടെ പ്രതിലോമ പ്രപ്പോർഷനിൽ  നില കൊള്ളുന്നു.  ആ രീതിയിൽ ചിന്തിക്കുമ്പോൾ പ്രാചീന മനുഷ്യനിൽ ആർത്തവം എന്നത് ഒരു വിരളത തന്നെ ആകാനാണ് സാധ്യത.  അത് ഒരു രോഗമായി പോലും കണക്കാക്കിയ കാലം ഉണ്ടാകാൻ ഇടയുണ്ട്.  രക്തം കണ്ടാൽ സൃഷ്ടി ഉണ്ടാകില്ലെന്നും , രക്തമില്ല എന്നുള്ളത് സൃഷ്ടിയുടെ ലക്ഷണമെന്നും വിശ്വസിച്ച പൂർവികർ നമുക്ക് ഉണ്ട്.

മനുഷ്യ സ്ത്രീക്ക് എല്ലാ കാലത്തും   ആർത്തവ വിരാമം  ഉണ്ടായത് ഇന്നത്തെ പോലെ ആയിരിക്കാൻ ഇടയില്ല എന്ന് ഞാൻ സംശയിക്കുന്നു.  ഇന്ന് അമ്പതു അറുപതു വയസ്സിനു ഇടയിൽ ഉള്ള സമയത്താണ് അത് സംഭവിക്കുന്നത്‌ എങ്കിൽ പ്രാചീന മനുഷ്യനെ സംബന്ദി ചെടത്തോളം അത് വളരെ നേരത്തെ ആകാനാണ് സാധ്യത. (ഇത് എന്റെ അനുമാനം മാത്രമാണ്.  ഇതിനു ഉപോൽഫലകമായ പഠനങ്ങൾ ഒന്നും എന്റെ കയ്യിൽ ഇല്ല. വെറും സാമാന്യ യുക്തി വച്ച് ഞാൻ ഇതങ്ങു തീരുമാനിച്ചതാണ്.)  . മനുഷ്യൻ സൃഷ്ടിയെ ബല പൂർവ്വം അടിച്ചമർത്താൻ ശ്രമിക്കുമ്പോൾ പ്രകൃതി ബല പൂർവ്വം അതിനെ പ്രതിരോധിക്കാനും ശ്രമിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.  ആർത്തവാന്ത്യം വൈകിക്കുക എന്നതിന് അർഥം പ്രകൃതി കാത്തിരിക്കുന്നു എന്നും, സൃഷ്ടിയുടെ കാര്യത്തിൽ അതിനു ഇനിയും പ്രതീക്ഷ ഉണ്ട് എന്നും തന്നെയാണ്.  ഇതിനെ നേരെ തിരിച്ചിട്ടാൽ സൃഷ്ടിയിൽ നൈരന്തര്യം പ്രകടിപ്പിച്ച പ്രാചീന സ്ത്രീയുടെ ആർത്തവാന്ത്യം വളരെ നേരത്തെ സംഭവിക്കാനും ഇടയുണ്ട് എന്ന് അർഥം .  ശരിക്കും ആർത്തവാന്ത്യം പ്രകൃതിയുടെ തിരഞ്ഞെടുപ്പ് തന്നെയാണ്.  വളരെ കാലത്തെ സൃഷ്ടി കർമ്മത്തിന് ശേഷം ഗർഭ പാത്രത്തിനു വിശ്രമം കൊടുക്കുന്ന പ്രക്രിയ.

ടാൻസാനിയയിലെ ഹാസ ഗോത്ര വർഗക്കാർക്കിടയിൽ പഠനം നടത്തിയ ഡോക്ടർ ക്രിസ്റ്റൻ ഹോക്സ് പറഞ്ഞത്, പ്രസ്തുത സമൂഹത്തിൽ 50 വയസ്സിൽ കൂടുതൽ പ്രായമുള്ള തിണ്ടാരി വിരാമത്തിൽ എത്തിയ സ്തീകൾ അത്യധികം ഊര്ജ്വസ്വലരും, ചെറു പ്രായത്തിലെ ഗർഭിണികൾക്ക് എല്ലാ തരത്തിലുള്ള താങ്ങ് കൊടുക്കാൻ കഴിവുള്ളവരും  ആയിരുന്നു എന്നാണു.  അത്തരത്തിൽ ചിന്തിക്കുമ്പോൾ ആർത്തവ വിരാമം എന്നത് സൃഷ്ടിയെ സംരക്ഷിച്ചു നിർത്താൻ വേണ്ടി പ്രകൃതി കണ്ടെത്തിയ മറ്റൊരു മാർഗവും കൂടി ആകാം എന്ന് സംശയിക്കുന്നതിൽ തെറ്റില്ല.  എല്ലാ സ്ത്രീകളും എല്ലാ കാലവും സൃഷ്ടി പ്രവർത്തനത്തിൽ ഏർപ്പെടുന്നത്, ശ്രദ്ധ കിട്ടാതെ പൈതങ്ങൾ അകാല മരണം പുക്കുന്നതിനു കാരണമാകും.  കാലിഫോർണിയ യുനിവെർസിറ്റിയിലെ ഡോക്ടർ ജരെദ് ഡായമോണ്ട്  പറഞ്ഞത് തലച്ചോറിന്റെ വളര്ച്ചയും, രണ്ടു കാലിൽ നിവർന്നു നില്ക്കാനുള്ള കഴിവും മനുഷ്യ വളർച്ചക്ക് അത്യന്താപെക്ഷിതമായിരുന്നത് പോലെ, ആർത്തവ വിരാമവും മനുഷ്യ വളർച്ചക്ക് അത്യന്താപേക്ഷിതമായ ഒരു ഘടക മായിരുന്നു

Thursday, 26 March 2015

ജാതി വ്യവസ്ഥ

തൊഴിലിൽ നിന്നാണോ ജാതി വ്യവസ്ഥ ഉണ്ടായത്.  അങ്ങനെ അല്ലെന്നു പലരും പറഞ്ഞിട്ടുണ്ട്.  അമ്പലവാസികൾ ആകേണ്ട ബ്രാഹ്മണർ ചിലപ്പോൾ ഭരണം നടത്തിയിട്ടുണ്ട്.  യോദ്ധാക്കൾ മാത്രമായ ക്ഷത്രിയരും പലപ്പോഴും രാജ ഭരണം നടത്തിയിട്ടുണ്ട്.  വൈശ്യർ ചിലപ്പോൾ കച്ചവടക്കാരും, ചിലപ്പോൾ കര്ഷകരും ആയിട്ടുണ്ട്‌.  ജാതിയെ കുറിച്ചുള്ള ചോദ്യങ്ങൾ വിത്തോ അല്ലെങ്കിൽ ചെടിയോ ആദ്യം ഉണ്ടായത് എന്ന ചോദ്യം പോലെ വ്യര്തമാണ്.  പ്രബലർ എന്നും തങ്ങൾക്കു ഇഷ്ടമുള്ള , സമൂഹം മാന്യത കല്പിക്കുന്ന തൊഴിലുകൾ മാത്രമേ സ്വീകരിക്കാറുള്ളൂ.  അത് അന്നും ഇന്നും ഒരു പോലെ ആയിരിക്കാനാണ്‌ സാധ്യത. ആ രീതിയിൽ ചിന്തിച്ചാൽ ജാതികൾ ആദ്യം ഉണ്ടാകുകയും,  അതിലെ ബലത്തിന് അനുസരിച്ച് അവർ തൊഴിലുകളിൽ ഏര്പ്പെടുകയും ചെയ്തു വിശ്വസിക്കേണ്ടി വരും.  ആര്ക്കും വേണ്ടാത്ത തൊഴിലുകൾ ചെയ്യാൻ അവശര് മാത്രം. അത് ഇന്നും അങ്ങനെ തന്നെയാണ് എന്ന് തോന്നുന്നു.  എന്ത് തന്നെ ആയാലും ജാതി വ്യവസ്ഥ ഇന്നും ഇവിടെ നില നില്ക്കുന്നു എന്നുള്ളതും ദളിതർ വല്ലാതെ പീഡിപ്പിക്ക പെടുന്നു എന്നുള്ളതും വലിയ സത്യമായി അവശേഷിക്കുന്നു.  ഏതോ ഒരു ലേഖന കർത്താവ്‌ എഴുതിയത് പോലെ,  നമ്മുടെ രാജ്യത്ത് ചില ഇടങ്ങളിൽ ഹിന്ദുക്കൾ മുസ്ലീം ജാതികളിൽ നിന്ന് നേരിടുന്ന പീടനങ്ങലെക്കാൽ കൂടുതൽ പീഡനങ്ങൾ  , ചില ഇടങ്ങളിൽ ഹിന്ദുക്കളിലെ താഴ്ന്ന ജാതിക്കാര് , തങ്ങളുടെ തന്നെ മേൽ ജാതികളിൽ നിന്ന് നേരിടേണ്ടി വരുന്നുണ്ട് .  പാര്ശ്വ വൽകരിപ്പെട്ടവരുടെ വ്യഥ ആധുനിക മനുഷ്യൻ അറിയാതിരിക്കുന്നതിൽ നിന്ന് മനസ്സിലാക്കേണ്ടത് അവനു പോലും അടിച്ചമര്തപ്പെട്ടവന്റെ കാര്യത്തിൽ അത്ര വലിയ താല്പര്യങ്ങൾ ഒന്നും ഇല്ല എന്ന് തന്നെയാണ്.

ചികിത്സയിലെ പ്രതിസന്ധി

നമ്മുടെ ചെറുപ്പ കാലത്ത് നാട്ടിൽ ഹോമിയോ ഡോക്ടർ മാര് വളരെ കുറവായിരുന്നു.  ഉള്ളവര്ക്ക് തന്നെ രോഗികള് കുറവ്.  എന്റെ അച്ഛൻ അന്ന് ഹോമിയോ ചികിത്സയുടെ ഉപാസകൻ ആയിരുന്നു.  അക്കാലത്ത് അച്ഛന്റെ ഈ സ്വഭാവത്തെ പലരും പരിഹസിച്ചിട്ടുണ്ട് .  ഒരിക്കൽ അമ്മയും ഞാനും കൂടെ ഒരു അലോപതി ഡോക്ടറുടെ അടുത്തു അച്ഛന്റെ ഈ സ്വഭാവം പറഞ്ഞപ്പോൾ അയാള് അക്ഷരാർത്ഥത്തിൽ ക്രുധനാകുകയാണ് ചെയ്തത്.  ഈ ശൌര്യം ഈ അടുത്ത കാലത്തോളം നമ്മുടെ ഡോക്ടർ സമൂഹത്തിനു ഉണ്ടായിരുന്നതായി ഞാൻ വിശ്വസിക്കുന്നു.  പിന്നീട് ഹോമിയോ, പ്രകൃതി എന്നിവയൊക്കെ കോളേജ് കളിൽ പഠിപ്പിക്കാൻ തുടങ്ങിയതോടെ ഈ പ്രതിഷേധങ്ങൾക്ക് അറുതി വന്നു എന്ന് നാം മനസ്സിലാക്കുന്നു.  എങ്കിലും അൽപ സ്വല്പം പ്രതിഷേധങ്ങൾ ഇന്നും നില നിന്ന് പോകുന്നുണ്ട്.

തങ്ങളുടെ ചികിത്സാ രീതി മാത്രമാണ് മെച്ചമെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗത്തിന് അത് എല്ലാതരത്തിലും പൂർണമാണെന്ന് സാധാരണ മനുഷ്യന്റെ മുന്നിൽ സമര്ത്തിക്കാനുള്ള ഉത്തരവാദിത്വ മുണ്ടെന്നു ഞാൻ കരുതുന്നു.  അതിനു കഴിവില്ലാത്ത വിഭാഗം തങ്ങളുടെ അപ്രമാധിത്വതെ കുറിച്ച് വീമ്പിളക്കാൻ പാടില്ലാത്തതാണ്.  പക്ഷെ നാം ഇവിടെ കാണുന്നത് അതല്ല. മാരക രോഗങ്ങളുടെ മുന്നിൽ പകച്ചു നിൽക്കുന്ന ഒരു ചികിത്സാ രീതി, രോഗത്തിന്റെ കാര്യത്തിൽ തങ്ങളാണ് അവസാന വാക്ക് എന്ന് വീമ്പടിക്കുകയാണ്.  ആ ചികിത്സാ രീതിയുടെ വളർച്ച മുരടിച്ചു പോയത് പോലും അത്തരം ഒരു ചിന്താ ഗതിയിലൂടെ ആണെന്ന് ഞാൻ കരുതുന്നു.

ലക്ഷ്മി തരു എന്ന കാൻസർ പ്രതിരോധ മരുന്നിനെ ഇവിടെ ഏറ്റവും അധികം എതിർത്തത് ഇവിടത്തെ ശാസ്ത്ര കുതുകികൾ ആയ ഏതാനും വ്യക്തികൾ ആണ്. അവരിൽ ഡോക്ടർ മാറും ഉണ്ട് എന്ന് ഞാൻ കരുതുന്നു.  അവരിൽ ചിലരുടെ പരിചയക്കാരെങ്കിലും അത്യാസന്ന ഘട്ടത്തിൽ ഈ തരു പരിശോധിച്ച് നോക്കാൻ ഇടയുണ്ട് എന്ന് ഞാൻ കരുതുന്നു.  കാരണം കാൻസർ ചികിത്സ ഇന്ന് ഇരുട്ടിൽ തപ്പുകയാണ്‌.  ഏതോ ഒരു ലേഖനത്തിൽ വായിച്ചത് പോലെ, നമ്മുടെ നാട്ടിലെ ഒങ്കൊലജിസ്ടുകളിൽ പത്തിൽ ഒൻപതു പേരും,  തങ്ങൾക്കു കാൻസർ വന്നാൽ കേമോ തെരാപി ഒഴിവാക്കുകയാണ് ചെയ്യുക.  ശാസ്ത്രം പറഞ്ഞു എന്നതിന്റെ പേരില് മാത്രമാണ് പലരും ആ ചികിത്സ സ്വീകരിച്ചു പോകുന്നത്.  എന്റെ കുടുംബത്തിലും പരിചയത്തിലും ആയി പ്രസ്തുത ചികിത്സ സ്വീകരിച്ച അനേകം പേരില് അഞ്ചു വര്ഷം ജീവിച്ചത് ഒരേ ഒരാള് മാത്രമാണ്.

മന്ത്രവാദത്തിൽ പോലും നമുക്ക് സ്വീകരിക്കാൻ പറ്റിയ ചില അംശങ്ങൾ ഉണ്ടെന്നു എനിക്ക് തോന്നുന്നു.  നമ്മുടെ നാട്ടിൽ ഇന്ന് പ്രചരിച്ചിട്ടുള്ള പല പല  ചികിത്സാ രീതികളിൽ ഒന്ന് പോലും പൂര്ണമല്ല എന്നത് പോലെ ഒരു സത്യമാണ്, അവയിൽ എല്ലാറ്റിലും അനുകരണ യോഗ്യങ്ങളായ ചില കാര്യങ്ങൾ എങ്കിലും ഉണ്ട് എന്നുള്ളത്.  ശത്രുതാ മനോഭാവത്തോടെ പരസ്പരം നോക്കുന്നതിനു പകരം അവതാനതയോടെ അവയെ കുറിച്ച് പഠിക്കാനാണ് ഓരോ രീതിയും ശ്രമിക്കേണ്ടത്.  കാരണം എല്ലാവരുടെയും ലക്‌ഷ്യം ഒന്ന് മാത്രമാണ്. മനുഷ്യന്റെ ആരോഗ്യം.

ഇന്ന്, രോഗ ചികിത്സ കഴിഞ്ഞു ആശുപത്രിയിൽ നിന്ന് മടങ്ങുന്നവരോട് അവരുടെ ആശുപത്രി ചെലവ് എത്രയെന്നു ചോദിച്ചാൽ, അതിനു കിട്ടുന്ന ഉത്തരം നിങ്ങളെ നടുക്കി കളയും.  കിഡ്നി അസുഖം വന്നു ചികിത്സിച്ച എന്റെ ഒരു ബന്ധുവിന് ആശുപത്രിയിൽ ചിലവായത് ഏകദേശം 20 ലക്ഷം രൂപയാണ്.  ഞാൻ പറഞ്ഞത് വിശ്വസിക്കാൻ ബുദ്ധി മുട്ട് ഉണ്ടെങ്കിൽ നിങ്ങൾ വെറുതെ ഇന്നത്തെ വര്ത്തമാന പത്രം തുറന്നു നോക്കുക.  അതിലെ പേജുകളിൽ രോഗ സഹായം ചോദിച്ചുള്ള പരസ്യങ്ങൾ നിരവധി കാണാം. അവയിൽ ഒക്കെയും അവർക്ക് വരുന്ന ചിലവുകളെ കുറിച്ച് എഴുതിയിട്ടുണ്ടാകും.  എന്ത് കൊണ്ടാണ് ഇത്രയധികം പണ ചെലവ് എന്നോ , അവയൊക്കെ യഥാര്തമാണോ എന്നൊന്നും ആരും അന്വേഷിക്കുന്നില്ല.  ആധുനിക ചികിത്സ എന്നത് ദരിദ്രന് വിധിച്ചിട്ടില്ല എന്നാണോ നാം മനസ്സിലാക്കേണ്ടത്. പോകട്ടെ. സാരമില്ലായിരുന്നു.  അത്രയും പണം ചിലവിട്ടു ചികില്സിച്ചവൻ കുറച്ചു വര്ഷം ജീവിച്ചിരുന്നെങ്കിൽ.  അഞ്ചെട്ടു ലക്ഷം രൂപ ചിലവിട്ടു കാൻസർ ചികിത്സിച്ച എന്റെ ഒരു ബന്ധു മരിച്ചത് വെറും ഒരു വര്ഷം കൊണ്ടു.  ഒരു സുഹൃത്ത്‌ മരിച്ചത് വെറും ഒരു മാസം കൊണ്ടു.

മന്ത്രവാദിയെ കുറിച്ചോ പ്രാര്ഥനാ ചികിത്സകനെ കുറിച്ചോ ഉള്ള നമ്മുടെ ചിന്തകൾ ഈ ഒരു ആമുഖത്തോടെ തുടങ്ങുന്നതായിരിക്കും നല്ലത്.  കാരണം ഒരു ജനത ബല പൂര്വ്വം ശാസ്ത്രീയമാല്ലാത്ത ഒരു പാതയിലേക്ക് നയിക്കപ്പെടുന്നു എന്ന് നമുക്ക് തോന്നുന്നു എങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം ശാസ്ത്രത്തിനു തന്നെയാണ്.  കാരണം ശാസ്ത്രം പരാജയപ്പെടുന്നിടത്ത് അന്ത വിശ്വാസം തളിരിടുന്നു.  ജനാധിപത്യം പരാജയപ്പെടുന്നിടത്ത് ഫാസിസം തളിരിടുന്നതു പോലെ.(ഓർക്കുക. അവയവം മാറ്റി വെക്കലാണ് ഇന്ന് ചികിത്സാ രംഗത്തുള്ള ഏറ്റവും വലിയ കച്ചവടം )

ആധുനിക ചികിത്സ ഇന്ന് വല്ലാത്ത ഒരു പ്രതിസന്ധിയെ നേരിടുകയാണ്.  ലക്ഷ കണക്കിന് കോടികൾ പല പല പരീക്ഷണങ്ങളിലും ചികിത്സകളിലും ചിലവിട്ടതിനു ശേഷവും രോഗങ്ങൾ അതിന്റെ വരുതിയിൽ നിൽക്കുന്നില്ല.  അത്ര ഏറെ പണ ചിലവില്ലാത്ത ചില നാടൻ ചികിത്സാ രീതികൾ ചില നേരങ്ങളിൽ എങ്കിലും വിജയ പ്രാപ്തി നേടുന്നത് നാം കാണുകയും ചെയ്യുന്നു.

ചികിത്സയുടെ പരിമിതി അവ ഉപയോഗിക്കുന്ന മരുന്നുകളുടെ പരിമിതി അല്ല.  മരുന്ന് എന്ന സ്ഥാപനത്തിന്റെ തന്നെ പരിമിതിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.  അത് ചികിത്സയുടെ തത്വ ശാസ്ത്രത്തിന്റെ പരാജയമാണ് 

ചുമലിൽ ഇരുന്നു ചെവി കടിക്കുന്നവർ

പണ്ടെന്നോ കണ്ട ഒരു ഹിന്ദി സിനിമയെ കുറിച്ച്,  ഓർമ്മയിൽ നിന്ന് എടുത്തു എഴുതുന്നതാകയാൽ  പല തെറ്റ് കുറ്റങ്ങളും ഇതിൽ വന്നു പോകാൻ ഇടയുണ്ട്.  സിനിമയുടെ പേര് എനിക്ക് വ്യക്തമായും ഒരമ്മയുണ്ട് . ഗുദാം (godam)

ഗ്രാമ പ്രദേശത്ത് വച്ച് ശമീന്ദാരിന്റെ പീഡന ശ്രമങ്ങൾ ചെറുത്തു നിന്ന ഒരു യുവതി പ്രസ്തുത ശ്രമത്തിനിടയിൽ, അയാളെ കൊല്ലുകയും,  പട്ടണത്തിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്യുന്നു.  പട്ടണത്തിൽ ഒരു പാണ്ടികശാലയിൽ അഭയം തേടുന്ന യുവതി , അവിടത്തെ നടത്തിപ്പുകാരനെ പ്രേമിക്കുകയും, അവിടെ ജീവിച്ചു പോകുകയും ചെയ്തു വരവേ, ഒരിക്കൽ നടത്തിപ്പുകാരൻ, അവൾ അവിടെ തുടരുന്നതിലെ അപകടം അവളെ അറിയിക്കുകയും, എവിടെയെങ്കിലും പോയി രക്ഷപ്പെട്ടു കൊള്ളാൻ അവളോടെ പറയുകയും ചെയ്യുന്നു.  അടുത്ത ദിവസം രാവിലെ ആ പെണ്‍ കുട്ടി പാണ്ടിക ശാലയ്ക്ക് ഉള്ളിൽ തൂങ്ങി മരിക്കുന്നു.

ഒരു പൈങ്കിളി കഥ പോലെ തോന്നാമെങ്കിലും,  ഇവിടെ സംവിധായകൻ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്‌ രണ്ടു പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഒന്ന് ധീരമായി പ്രതിഷേധിച്ചു ഒരു കൊലപാതകം നടത്തുന്ന പെണ്‍ കുട്ടി.  ഒട്ടും പ്രതിഷെധമില്ലാതെ ആത്മ ഹത്യക്ക് വശം വദയാകുന്ന അതെ പെണ്‍ കുട്ടി.
ശമീന്ദാർ ചെയ്യുന്നതും, പാണ്ടിക ശാല  നടത്തിപ്പുകാരൻ(മുതലാളി)  ചെയ്യുന്നതും ഒരേ കാര്യങ്ങൾ തന്നെയാണ്.  രണ്ടു രീതിയിൽ ആണെന്ന് മാത്രം.  ഒന്ന് ബലം പ്രയോഗിച്ചുള്ള പീഡന ശ്രമം,  മറ്റൊന്ന് ബലത്തിന്റെ ആവശ്യമില്ലാത്ത പീഡനം.  ശമീന്ദാരിയിൽ പടവെട്ടാൻ കരുത്തുണ്ടായിരുന്ന സ്ത്രീ, ഇങ്ങു മുതലാളിത്തത്തിൽ എത്തുമ്പോൾ പ്രതിഷേധിക്കാൻ കഴിവില്ലാത്ത വെറും ഒരു പാസിവ് ചണ്ടിയായി രൂപ പരിവര്ത്തനം ചെയ്യപ്പെട്ടു പോകുന്നു.

അന്ന് അവൾക്കു തന്റെ അടിമത്തത്തെ  കുറിച്ച് ബോധമുണ്ടായിരുന്നു. അനീതി എന്തെന്ന് അറിയാമായിരുന്നു.   ശമീന്ദാരി ശൌര്യ ത്തിലൂടെ അവളെ കീഴടക്കാൻ നോക്കിയപ്പോൾ, അവൾ ധീരയായി ചെറുത്തു നിന്നു.  പക്ഷെ സ്നേഹ മെന്ന പാഴ്വാക്കിൽ തലചുറ്റി വീണ അവൾക്കു പ്രതിഷേധിക്കാനുള്ള കരുത്തു നഷ്ടപ്പെട്ടു പോയിരുന്നു.

മുതലാളിത്തം നമ്മുടെ ചുമലിൽ ഇരുന്നു കടിക്കുകയാണ്.  നമ്മൾ അത് ഒരു സുഖമായി കൊണ്ടു നടക്കുകയാണ് 

സംസാരവും രോഗ നിവാരണവും

സംസാരവും രോഗ നിവാരണവും എന്ന വിഷയത്തിലെ ന്യായന്യായങ്ങളെ കുറിച്ചുള്ള ചർച്ചകൾ ചൂട് പിടിച്ചു നമ്മുടെ സാമൂഹ്യ മാധ്യമങ്ങളെ വിയർപ്പിച്ചു കൊണ്ടിരിക്കുന്ന സമയമാണ് ഇത്. പ്രസ്തുത വിഷയത്തിൽ നമ്മുടെ മണ്ടോടി തറവാട്ടുകാര്ക്ക് കാര്യമായ അറിവുകൾ ഉണ്ടായിരുന്നതായി എന്റെ അമ്മ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്. ഒരിക്കൽ ഏതോ കാര്യങ്ങൾ സംസാരിക്കുന്നതിനിടക്ക് വലിയമ്മ എന്റെ അമ്മാവനോട് പറഞ്ഞത് ഇതായിരുന്നു അത്രേ 'എന്റെ വായിൽ നിന്ന് കേൾക്കേണ്ടത് കേട്ടാൽ നിന്റെ സകല രോഗവും മാറും' എന്ന്. സംസാരം രോഗ ശാന്തിക്ക് ഉപയോഗപ്പെടുത്താം എന്നുള്ള അറിവ് എന്റെ വലിയമ്മക്ക് ഉണ്ടായിരുന്നു എന്ന് ചുരുക്കം.
സംസാരവും രോഗ നിവാരണവും തമ്മിലുള്ള ബന്ധം പിന്നെ ഞാൻ അറിയുന്നത് അമ്പലവാസിയായ എന്റെ സുഹൃത്ത്‌ രാമൻ നമ്പൂതിരി യിലൂടെയാണ് . കുറെ കാലം രോഗ ശയ്യയിലായി അതിനു ശേഷം രോഗ മുക്തി നേടി ഒരു വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ വഴിയിൽ കണ്ടു മുട്ടിയ എന്നോട് നമ്പൂതിരി പറഞ്ഞത് ഇതാണ് 'സംസാരം കൂട്ടിനു ഉണ്ടായിരുന്നില്ലെങ്കിൽ ഞാൻ ആ രോഗം കൊണ്ടു തന്നെ മരിച്ചു പോകുമായിരുന്നു' എന്ന്.
ഈ വിഷയത്തിൽ ചീനെശ്യ എന്ന രാജ്യത്തെ ഒരു പറ്റം ഗവേഷകർ കണ്ടെത്തിയ കാര്യങ്ങൾ ഇവയാണ്. അധികം നേരം സംസാരിക്കുന്നവർക്ക് രോഗ പ്രതിരോധ ശേഷി കൂടും എന്നും, അവർ മാരക രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധ്യത കൂടും എന്നുമാണ്. അവർ കണ്ടെത്തിയ മറ്റൊരു കാര്യം ഇതാണ്. സംസാരിച്ചു സംസാരിച്ചു സംസാര സാഗരത്തിൽ ഉയർച്ച നേടിയവർ തങ്ങളുടെ ഒരൊറ്റ വാക്കിലൂടെ രോഗിയുടെ ശരീരത്തിലേക്ക് കടത്തി വിടുന്ന ഊര്ജം കൊണ്ടു രോഗ നിവാരണം സാധ്യമാകുന്നു അത്രേ. പല സ്വാമിമാരും അത് പ്രായോഗികമാക്കുന്നുണ്ട് എന്ന് നാം അനുഭവത്തിലൂടെ അറിയുന്നതാണല്ലോ.
സംസാരത്തിന്റെ ഇത്തരം ശക്തികളെ കുറിച്ച് ഒരു ശാസ്ത്രീയ പഠനം തീര്ച്ചയായും ആവശ്യമാണ്‌. വേണ്ടു വോളം സംസാരിക്കാൻ കഴിവുള്ള നമ്മെ പോലെ ഉള്ളവർ ഇവിടെ ഒരു പണിയും ഇല്ലാതെ ഇരിക്കുമ്പോൾ അനേകം രോഗികള് അനാവശ്യമായി മരണപ്പെട്ടു പോകുന്നത് നാം സമ്മതിച്ചു കൊടുക്കാൻ പാടില്ലാത്തതാണ്.

Tuesday, 24 March 2015

വിശ്വ സിനിമയിലെ മനോഹരമായ സ്വപ്ന രംഗങ്ങൾ

ഇൻറർനെറ്റിൽ ഇത്തരം ഒരു അന്വേഷണം നടത്തിയപ്പോൾ എനിക്ക് കിട്ടിയത് ഹോളി വൂഡിലെ ഏതാനും ചിത്രങ്ങളിലെ സ്വപ്ന രംഗങ്ങൾ ആണ്.  അത് കൊണ്ടു ഈ താഴെ കൊടുത്തവ നെറ്റിൽ അന്വേഷിച്ചാൽ നിങ്ങൾക്ക് കിട്ടി എന്ന് വരില്ല.  അവ അസാമാന്യമാണ് എന്നുള്ള എന്റെ അഭിപ്രായം തികച്ചും വ്യക്തി പരം മാത്രമാണ്.

1.  സൊൽറ്റാൻ ഫാബ്രി -----------  ഹങ്കെരിയൻസ്

ഒരു ലേബർ കാമ്പിൽ രാവന്തിയോളം പണിയെടുത്തു തളർന്നു മരിക്കാരാവുന്ന ഒരു യുവാവിന്റെ സ്വപ്നമാണ് ഇത്.  മനുഷ്യത്വം മരവിച്ച ഒരു ലോകം.  എല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ലോകത്തും പ്രതീക്ഷയുടെ ഒരു കണിക ബാക്കി നില്ക്കുന്നു എന്ന് ഓര്മിപ്പിക്കുന്ന അസാമാന്യമായ രംഗം.  ആ യുവാവ് തന്റെ ചുറ്റും നിന്ന സുഹൃത്തുക്കളോട്  താൻ ഇന്നലെ കണ്ട സ്വപ്നം വിവരിക്കുകയാണ്

മഞ്ഞു വീണു വെളുത്ത ഭൂവിഭാഗം.  അനന്തയോളം പരന്നു കിടക്കുന്ന  വെളുത്ത പോപ്ലാർ മരങ്ങൾ.  അവയ്ക്കു ഇടയിലൂടെ ഞാൻ ഓടുകയാണ്.  യുദ്ധത്തിൽ മരിക്കാതെ ബാക്കി ഉള്ള ഏതെങ്കിലും ഒരു ഹങ്കരിക്കാരനെ കണ്ടു കിട്ടും എന്നുള്ള പ്രതീക്ഷയോടെ.  ഓടുമ്പോൾ ഞാൻ 'ഏതെങ്കിലും ഹങ്കറി ക്കാരൻ ഇവിടെ എങ്ങാനും ഉണ്ടോ' എന്ന് വിളിച്ചു കൂവുന്നും ഉണ്ട്.  ഓടി ഓടി ഞാൻ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു ചെറിയ കുടിലിനു മുന്നിൽ എത്തി നില്ക്കുന്നു.  അതിന്റെ മുന്നിൽ മരിക്കാരായ ഒരു അധി വൃദ്ധൻ.

അദ്ദേഹം എന്ന്നോട് ചോദിച്ചു.  'നീ എന്താണ് മകനെ അന്വേഷിക്കുന്നത് '

ഞാൻ ഒരു ഹങ്കറി ക്കാരനെ അന്വേഷിച്ചു നടക്കുകയാണ്' ഞാൻ പറഞ്ഞു

അപ്പോൾ അയാള് ഇങ്ങനെ പറഞ്ഞു ' മകനെ ഇനി നീ മുന്നോട്ടേക്ക് ഓടേണ്ട കാര്യമില്ല.  ലോകത്തുള്ള എല്ലാ ഹങ്കറി ക്കാരും യുദ്ധത്തിൽ മരിച്ചു തീർന്നു.  ആകെ ബാക്കിയുള്ളത് ഈ ഞാൻ മാത്രമാണ്.  ഞാനും ഇപ്പോൾ മരിക്കും.

അപ്പോൾ ഞാൻ ഇങ്ങനെ മറുപടി പറഞ്ഞു

ഇല്ല നിങ്ങൾ കള്ളം പറയുകയാണ്‌.  ഞാനും ഒരു ഹങ്കറിക്കാരനാണ്.

ഇത്രയും പറഞ്ഞു ഞാൻ ഹങ്കറി ക്കാരനെ അന്വേഷിച്ചു കൊണ്ടുള്ള എന്റെ ഓട്ടം തുടർന്നു.

(ഇത്രയും പറഞ്ഞു ആ കഥാപാത്രം മരിച്ചു വീഴുന്നു.)

ആ ഒരു നിമിഷം ലോകത്തുള്ള ഓരോ ഹങ്കറിക്കാരനും മനുഷ്യത്വത്തിന്റെ പ്രതീകമായി തീരുന്നതാണ് നാം കാണുന്നത്. ലോകത്ത് മനുഷ്യത്വം ഒരിക്കലും മരിക്കില്ല എന്ന് ഫാബ്രി എന്നും വിശ്വസിച്ചിരുന്നു.  ഈ ശുഭാതി വിശ്വാസമാണ് ഇന്നും നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.


2.  ആൽഫ്രഡ്‌ ഹിച് കൊക്ക് ---- വെർറ്റിഗൊ (സ്കൊട്ടിയുടെ ദുസ്വപ്നം)

സ്കോട്ടി എന്ന പോലീസുകാരൻ ഒരു സ്ത്രീയുടെ ആത്മഹത്യക്ക് ദൃക് സാക്ഷിയാകുന്നു.  ഒരു ബെൽ ഗോപുരത്തിന് മുകലേക്ക് ഓടി കയറി ആത്മ ഹത്യക്ക് തുനിയുന്ന തന്റെ കാമുകിയെ സ്കൊട്ടിക്കു രക്ഷിക്കാമായിരുന്നു. പക്ഷെ അദ്ധേഹത്തിന്റെ അക്രോഫോബിയ എന്ന മാനസിക രോഗം, ഗോപുര മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന അദ്ധേഹത്തെ ബോധ രഹിതനാക്കുന്നു. അദ്ദേഹം ഉണരുമ്പോഴേക്കും ആത്മഹത്യ നടന്നു കഴിഞ്ഞിരുന്നു.  ജനാലയിലോട്ടെ പാളി നോക്കിയാ സ്കോട്ടി അങ്ങ് താഴെ വീണു കിടക്കുന്ന തന്റെ കാമുകിയുടെ മൃത ശരീരം കാണുന്നു. അന്ന് രാത്രി വീട്ടില് ഉറങ്ങാൻ കിടന്ന സ്കോട്ടി കാണുന്ന സ്വപ്നം ഇതാണ്.

ഒരു ബൊക്ക.  അതിലെ പുഷ്പങ്ങൾ നാലുഭാഗത്തേക്കും ചിതറുകയാണ്.   മരിച്ച സ്ത്രീയുടെ ഭർത്താവുമായി സ്കോട്ടി എന്തോ സംസാരിക്കുന്നു.  തൊട്ടടുത്ത്‌ ആ സ്ത്രീയും നിൽക്കുന്നു (പക്ഷെ ഈ സ്ത്രീയെ സ്കോട്ടി ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല.  അവരുടെ ഒരു ചിത്രം ഒരു മുസിയത്തിൽ കണ്ടത് മാത്രം). സ്ത്രീയുടെ ചിത്രവും അവർ അണിഞ്ഞ കമ്മലും വ്യക്തമായി കാണുന്നു.  ഒരു ശ്മശാന ഭൂമിയിലൂടെ സ്കോട്ടി നടക്കുന്നു.  തുറന്നു കിടക്കുന്ന ഒരു ശവ കല്ലറ ക്കരികിൽ സ്കോട്ടി നിൽക്കുന്നു.  സ്കൊട്ടിയുടെ തലമാത്രം ആ ശവ കല്ലറ യുടെ അഗാധതയിലേക്ക്‌ പറക്കുന്നു.   അതിന്റെ ആഴങ്ങളിൽ സ്കോട്ടി വീണു കൊണ്ടെ ഇരിക്കുന്നു.  ഒരു കെട്ടിടത്തിന്റെ മേലെ ഉള്ള ഓടു കളിലെക്കാണ് അദ്ദേഹം വീണു കൊണ്ടിരിക്കുന്നത് (ഈ ഓടുകൾ നാം മുൻപ് കണ്ടതാണ്. കഥാ നായിക വീണു മരിച്ചതും ഇവിടെ ആണ് )  സ്കൊട്ടിയുടെ ശരീരം അന്തരീക്ഷത്തിൽ തൂങ്ങി നിൽക്കുന്നു.

3. മൈകൾ ഹനാകെ ----- കാഷെ

ഒരു അറബി കുട്ടി ഒരു കോഴിയുടെ തല അറുക്കുന്നത് ജോര്ജ് സ്വപ്നം കാണുന്നു. അത് കണ്ടു കൊണ്ടിരിക്കുന്ന ജോര്ജിന്റെ കണ്ണിലേക്കു ഒരു തുള്ളി രക്തം തെറിച്ചു വീഴുന്നു.  തലയറ്റ പക്ഷി നിലത്തു വീണു ചിറകിട്ടടിക്കുമ്പോൾ, അറബി കുട്ടി മഴുവുമായി ജോര്ജിന്റെ അടുത്തേക്ക് നടന്നു വരുന്നു.

വളരെ നിസ്സാരമെന്നു തോന്നാമെങ്കിലും ഈ സ്വപ്നം ഒരു രാജ്യത്തിന്റെ ഇരുണ്ട ചരിത്രത്തെ ആണ് ഓർമിപ്പിക്കുന്നത്‌.  ആൾജീറിയാൻ അധിനിവേശക്കാലത്ത്‌ കൊല്ലപ്പെട്ട ഒരു മനുഷ്യന്റെ സന്തതിയായ ഈ അറബി കുട്ടിയെ ജോര്ജിന്റെ മാതാപിതാക്കൾ ദത്തെടുക്കാൻ തീരുമാനിച്ചു വരികയായിരുന്നു.  അതിനു എതിര് നില്കുന്ന ജോര്ജ് അവനെ കൊണ്ടു ഒരു കോഴിയുടെ തല അറുപ്പിക്കുകയും ആ കുറ്റം അവന്റെ മേൽ ചാർത്തുകയും, അതിൽ പ്രകോപിതരായ അവന്റെ മാതാപിതാക്കൾ കുട്ടിയെ വീട്ടില് നിന്ന് ഒഴിവാക്കുകയും ചെയ്യുന്നതാണ് ഇതിലൂടെ ദ്യോതിപ്പിക്ക പ്പെടുന്നത്. ഒപ്പം ഫ്രാൻസിന്റെ ഇരുണ്ട ഭൂതകാലവും.

4, ബെര്ഗ്മാൻ ---- വൈൽഡ് സ്ട്രോബെറീസ്

വൃദ്ധനായ പ്രൊഫസർ ഐസക്,  സൂചികളില്ലാത്ത ക്ലോക്ക് സ്വപ്നം കാണുന്നു.  ശൂന്യമായ ഇട വഴികളിലൂടെ ചലിച്ചു കൊണ്ടിരിക്കുന്ന കുതിരവണ്ടികൾ തകര്ന്നു വീഴുകയും, അതിൽ നിന്ന് പുറത്തു വന്ന ഒരു ശവപ്പെട്ടിയിൽ നിന്ന് ഐസക്കിന്റെ ശവം പുറത്തു തള്ളി വരികയും ചെയ്യുന്നു.

മനുഷ്യന്റെ മരണ ഭയം

മനുഷ്യൻ ഏറ്റവും അധികം ഭയപ്പെടുന്നത് മരണത്തിനെ ആണെന്ന ഒരു മിഥ്യാ ധാരണ നമുക്ക് ഉണ്ട്.  മൃഗത്തിനെ പോലെ അല്ലാതെ മനുഷ്യൻ സ്വയം മരണത്തിനു അടിപ്പെടുന്നത്‌ നമുക്ക് ചുറ്റും നാം കാണുന്നും ഉണ്ട്.  അപ്പോൾ അതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത് നാം മരണത്തെക്കാൾ ഭയപ്പെടുന്ന മറ്റേതോ ഉണ്ട് എന്നും, അത് നഷ്ടപ്പെട്ടാൽ നാം മരണത്തെ സ്വയം തിരഞ്ഞെടുക്കുന്നു എന്നും ആണ്.  എന്തിനെയാണ്   മനുഷ്യൻ മരണത്തെക്കാൾ കൂടുതൽ ഭയപ്പെടുന്നത്.

അൽബേർ കാമുവിന്റെ 'അതിഥി' എന്ന ചെറുകഥയിൽ ആൽജീരിയയിലെ ഒരു ഉൾ നാടൻ ഗ്രാമത്തിൽ ഒരിടത്ത് , തന്റെ അയല്ക്കാരനെ കൊലപ്പെടുത്തിയതിന്റെ പേരിൽ വധ ശിക്ഷക്ക് വിധിക്കപ്പെടുന്ന മനുഷ്യനെ കുന്നിൻ മുകളിൽ ദാരു എന്ന ഫ്രഞ്ച് കാരൻ നടത്തുന്ന ഒരു പാഠ ശാലയിലേക്ക് ഒരു പോലീസുകാരൻ എത്തിക്കുന്നു.  അങ്ങകലെ മരുഭൂമിയിൽ  എവിടെയോ കിടക്കുന്ന ജയിലിൽ വച്ചാണ് വധ ശിക്ഷ നടപ്പാക്കേണ്ടത്.  അയാളെ ജയിലിലേക്ക് എത്തിക്കേണ്ട ചുമതല ദാരുവിനാണ്.  'ഇവിടെ കുന്നിൻ മുകളിൽ നിന്ന് നോക്കിയാൽ  ഒരു ഭാഗത്ത്‌ അനന്തത വരെ പറന്നു കിടക്കുന്ന ആ പാറക്കെട്ടുകൾ സ്വാതന്ത്ര്യത്തിൽ അവസാനിക്കുന്നു. അവിടെ എത്തിയാൽ നിനക്ക് നാടോടികളുടെ കൂടെ ജീവിച്ചു രക്ഷപ്പെടാം.  മറുഭാഗത്ത്‌ ചരൽ കല്ലുകൾ നിറഞ്ഞ ഈ ഭൂവിഭാഗത്തിലൂടെ നാഴികകളോളം  നടന്നാൽ നിനക്ക് ജയിലിൽ എത്താം. ഞാൻ ഈ കർമത്തിൽ നിന്നെ അനുധാവനം ചെയ്യാൻ ഞാൻ  ഉദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞു ദാരു തടവ് പുള്ളിയെ തന്റെ ഇച്ചക്കൊത്തുള്ളത് ചെയ്യാൻ വിട്ടു സ്കൂളിനു ഉള്ളിലേക്ക് നടന്നു കയറുന്നു.  അൽപ സമയം കഴിഞ്ഞു ജിപ്സികളുടെ കൂടാരങ്ങലുള്ള ദിശ  യിലേക്ക് തന്റെ ദൃഷ്ടി പായിച്ചപ്പോൾ ആ ദിശയിലേക്കു ആരും നടന്നു പോകുന്നത് ദാരുവിനു കാണാൻ കഴിയുന്നില്ല. മറു ഭാഗത്ത്‌ ചരൽ കല്ലുകൾ നിരന്ന ആ ഭൂവിഭാഗതിലൂടെ തടവുപുള്ളി തന്റെ മരണത്തിലേക്ക് നടന്നു നീങ്ങുന്ന കാഴ്ച ദാരു അത്ബുധതോടെ നോക്കി നിന്നു.

ജിപ്സികൾക്കിടയിലെ സ്വാതന്ത്ര്യത്തെക്കാൾ മനുഷ്യൻ മരണത്തെ വരിക്കാൻ ആഗ്രഹിക്കുന്നത് എന്ത് കൊണ്ടു.  തന്റെ കുറ്റത്തിന്  താൻ ശിക്ഷിക്കപ്പെടണം എന്നും മരണത്തിൽ നിന്നു തനിക്കു ഓടി രക്ഷപ്പെടാൻ കഴിയില്ലെന്നും അറിയുന്ന മനുഷ്യൻ മരണ ഭയത്തെ കീഴടക്കിയ മനുഷ്യനാണ്.  തന്റെ അസ്തിത്വത്തെ കുറിച്ചുള്ള അത്രയും വ്യക്തമായ അറിവാണ്, തടവുകാരനെ സ്വാതന്ത്ര്യം ആഗ്രഹിക്കാതിരിക്കാൻ പ്രേരിപ്പിക്കുന്നത്.  അത്തരം ഒരു ജീവിതത്തെയാണ് അയാൾ മരണത്തെക്കാൾ ഭയപ്പെടുന്നത്.  ചില സന്ദർഭങ്ങളിൽ മനുഷ്യൻ മനസ്സിലാക്കുകയാണ് , താൻ തന്റെ സഹജീവികളിൽ നിന്നു ഒറ്റപ്പെട്ടു പോകുകയാണ് എന്ന്, അത്തരം ഒരു ഒറ്റപ്പെടലിനേക്കാൾ നല്ലത് മരണമാണ് എന്നും.  പരീക്ഷയിൽ തോൽക്കുന്ന കുട്ടിയും, കാമുകനെ നഷ്ടപ്പെട്ട കാമുകിയും ഒരല്പ നേരത്തേക്ക്  അറിയുന്നത് ഈ ഒറ്റപ്പെടൽ തന്നെയാണ്.  അവർക്ക് അന്നെരങ്ങളിൽ മരണം മാത്രമേ ആശ്രയമുള്ളൂ. ആ സമയത്ത് അവരുടെ നിസ്സഹായത അവരെ അതിനു പ്രേരിപ്പിക്കുന്നു. അവർ ജീവിതത്തെ കൂടുതൽ ഭയപ്പെടുന്ന സമയങ്ങളാണ്  അവ.  ഒറ്റപ്പെടലിന്റെതായ ഇത്തരം കാരണങ്ങൾ എല്ലാവര്ക്കും ഒരു പോലെ ആകണം എന്നില്ല  .

Monday, 23 March 2015

പരീക്ഷകൾ

പരീക്ഷകൾ എന്തിനാണ്.  നമ്മുടെ പാട്യ പദ്ധതിയിൽ നമുക്ക് പഠിക്കാൻ തന്ന പുസ്തകങ്ങളിലെ എല്ലാ ഭാഗങ്ങളും നമുക്ക് അറിയാമോ എന്നതിന്റെ  ഒരു പരീക്ഷ. അതായത് ഒരു തരത്തിൽ എല്ലാ പരീക്ഷകളും അളക്കുന്നത് നമ്മുടെ ഓർമ്മ ശക്തിയും അതോടൊപ്പം കണക്കു കൂട്ടാനുള്ള നമ്മുടെ കഴിവുകളും മാത്രമാണ്.  ജീവിതത്തിൽ 20 വര്ഷത്തോളം ഞാൻ പരീക്ഷകൾ ഉള്ള ഒരു വ്യവസ്ഥിതിയിൽ പഠിക്കുകയായിരുന്നു.  പക്ഷെ ഇന്ന് എനിക്ക് തോന്നുന്നത് പരീക്ഷകളോട് കൂടിയ ആ വ്യവസ്ഥിതിയിൽ ഞാൻ അന്ന് പഠിച്ചതിനേക്കാൾ എത്രയോ കൂടുതൽ ഞാൻ പഠിച്ചത് പരീക്ഷകൾ ഒന്നും ഇല്ലാത്ത പിൽക്കാലത്താണ്.  ഇംഗ്ലീഷ് ഭാഷപോലും ഞാൻ ശരിക്കും പഠിച്ചത് വിദ്യാലയത്തിൽ നിന്ന് പുറത്തു വന്നതിനു ശേഷമാണ്.  തത്വ ശാസ്ത്രം എന്നത് എന്താണെന്ന് ഞാൻ അറിഞ്ഞത് പോലും അതിനു ശേഷമാണ്.  പരീക്ഷയോടെ ഉള്ള അന്നത്തെ വിദ്യാഭ്യാസം നമ്മെ ഒക്കെ മുരടിപ്പിച്ചു എന്ന് ഞാൻ ആത്മാര്തമായും വിശ്വസിക്കുന്നു.  അന്ന് പഠിച്ച ഊര്ജ തന്ത്രവും രസ തന്ത്രവും ഒക്കെ ഞാൻ എന്തിനു പഠിച്ചു എന്ന് ഞാൻ ഇന്ന് അത്ബുധ പ്പെടുന്നു.

പരീക്ഷാ ഹാളിൽ പുസ്തകം അനുവദിക്കുക എന്നുള്ളത് നമ്മുടെ വ്യവസ്ഥാപിത പഠന രീതിയെ വെല്ലു വിളിക്കുന്ന പ്രവർത്തി തന്നെയാണ്.  അത്തരം വെല്ലുവിളികൾ നാനാ ഭാഗത്ത്‌ നിന്നും ഉയർന്നു വരണം എന്ന അഭിപ്രായക്കാരനാണ് ഞാൻ.  അത് ഈ പുസ്തക പ്രശ്നത്തിൽ മാത്രം ഒതുങ്ങി പോകരുത്.  ഒരു ബാങ്ക് ഉദ്യോഗസ്ഥനായ ഞാൻ അണുവിന്റെ ഘടന പഠിക്കുന്ന അനാവശ്യകത എന്തായാലും ഒഴിവാക്കപ്പെടെണ്ടാതാണ്.  പണ്ടു ജോണ്‍ സാറ് ചോദിച്ചത് പോലെ നമുക്ക് എന്ത് കൊണ്ടു ഇവിടെ ഒരു ക്ലാർക്ക് വിദ്യാഭ്യാസം കൂടി നമ്മുടെ പാട്യ പദ്ധതിയിൽ ഉൾപ്പെടുത്തി കൂടാ.

നമ്മുടെ വിദ്യാഭ്യാസം തികച്ചും പഴഞ്ചൻ ആണെന്ന് പറയാതെ നിവൃത്തിയില്ല.  അതിന്റെ അടിസ്ഥാന ഘടന ഇന്നും സ്വാതന്ത്ര്യത്തിനു മുൻപേ ബ്രിറ്റീഷ്കാരൻ മനസ്സില് കൊണ്ടു നടന്നത് തന്നെയാണ്.  അതിനു ഒരു സമൂല പരിവര്ത്തനം വരുത്താൻ ഇന്ന് വരെ ആരും ശ്രമിച്ചില്ല എന്നുള്ളത് എന്നെ അത്ബുധപ്പെടുതുന്നു.

പരീക്ഷകൾ പൂര്ണ്ണമായും ഒഴിവക്ക പെടണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. എല്ലാവരും പഠിച്ചു കൊണ്ടെ ഇരിക്കുക.  ഒന്ന് മുതൽ പത്തു വരെയോ, പത്തു മുതൽ നൂറു വരെയോ അതിൽ അധികമോ.  പടിതാവിനെ ആവശ്യമുള്ളവർ മാത്രം അവനെ പരീഷിച്ചാൽ മതി.  ഉദാഹരണമായി  ഇന്നത്തെ എന്ട്രൻസ് പരീക്ഷ.  പ്ലസ്‌ ടു കഴിഞ്ഞവനെ ഇവിടെ വീണ്ടും പരീക്ഷിക്കുകയാണ്.  ആദ്യത്തെ പരീക്ഷ എന്ത് കൊണ്ടു ഒഴിവാക്കി കൂടാ.

വിശ്വ സിനിമയിലെ മരണങ്ങൾ

തോമസ്‌ ജീ എലിയ - ഒരു ബൂരോക്രാട്ടിന്റെ മരണം.

പ്രതിമാ നിർമാതാവായ കലാകാരൻ   എളുപ്പം പ്രതിമകൾ നിര്മ്മിക്കാൻ ഒരു യന്ത്രം കണ്ടു പിടിക്കുന്നു.  അതിലൂടെ പ്രതിമകൾ അനുനിമിഷം  പുറത്തേക്കു വന്നു കൊണ്ടിരിക്കുന്നു. ഒരു പ്രത്യേക ഘട്ടത്തിൽ അതിൽ നിന്ന് പുറത്തു വരുന്ന പ്രതിമകൾ കലാകാരന്റെത് തന്നെ ആണ്.

ആന്ദ്രി വൈദ  -  ആഷസ് ആൻഡ്‌ ഡായമണ്ട്സ്

മാസിക് ഒരു പുറം പോക്കിലൂടെ ഓടുന്നു.  പിന്നാലെ അവനെ വേട്ടയാടുന്ന പട്ടാളക്കാരും.  അസംഖ്യം വെള്ള തുണികൾ ആറ്റാൻ ഇട്ടിരിക്കുന്ന ഒരു വയലിലൂടെ അവൻ ഓടുന്നു. പിന്നിൽ വെടി ഒച്ചകൾ കേൾക്കുന്നു.  ആറിയിട്ട തുണികളിൽ ഒന്നിൽ രക്തം പരക്കുന്നു

ഗില്ലെർമൊ ദെൽ ടോറോ --   പാൻസ്‌ ലാബിരിന്ത്

അഗാധമായ ഊടു വഴിയിൽ ഒഫീലിയയും , പാൻ എന്ന വിചിത്ര ജീവിയും മുഖാ മുഖം നോക്കി നിൽക്കുന്നു. കെപ്റ്റൻ വിടാൽ പിന്നിൽ നിന്ന് അവളെ വെടി വച്ച് വീഴ്ത്തുന്നു.  പാതാള കിണറിന്റെ വക്കിൽ കൈകൾ തൂക്കിയിട്ടു അവൾ മരിക്കുന്നു.  അവളുടെ കയ്യിലൂടെ ഒഴുകി വീഴുന്ന രക്തം പാതാള മൂർത്തിയുടെ ശിരസ്സിൽ വീണു ഒഫീലിയക്കു മുന്നിൽ പാതാള  ലോകം തുറക്കുന്നു.  അവിടെ സിംഹാസനത്തിൽ ഇരിക്കുന്ന തന്റെ അച്ഛന്റെയും അമ്മയുടെയും മുന്നിലേക്ക്‌ അവൾ ആനയിക്കപ്പെടുന്നു.
(വിശ്വ സിനിമയിൽ എന്നെ ഏറ്റവും അധികം വേദനിപ്പിച്ച മരണ രംഗം ഇതാണ് )

ആൽഫ്രെഡ് ഹിച്ച്കോക്ക് -- സൈക്കോ

കൊലപാതകിയെ തേടി വീട്ടിൽ എത്തുന്ന ഡിറ്റക്റ്റിവ്  അർബൊഗസ്റ്റ് പടികൾ കയറി മേലോട്ടെക്ക് പോകുന്നു.  മുറിയിൽ നിന്ന് ചാടി വീണ സ്ത്രീ വേഷം ധരിച്ച നോർമൻ ബെറ്റ്സ് അയാളെ കുത്തി കൊല്ലുന്നു. ഈ രംഗത്തിന്റെ പ്രത്യേകത എന്തെന്നാൽ കുത്തേറ്റു പടികൾക്കു താഴേക്കു വീണു കൊണ്ടിരിക്കുന്ന മനുഷ്യന്റെ വീഴ്ചയിൽ ഉടനീളം ക്യാമറ അദ്ധേഹത്തിന്റെ മുഖത്ത് നിന്ന് മാറുന്നില്ല.

Sunday, 22 March 2015

പ്രേത ബാധ

ബാലൻ  ദൈവം ആ കൂരയിൽ എത്തുമ്പോൾ മുറ്റത്ത്‌ വേണ്ടുവോളം ആളുകള് ഉണ്ടായിരുന്നു.  പിശാചു ബാധ യേറ്റ പെണ്‍ കുട്ടി ചായ്പിലെ മുറിയിൽ കിടക്കുകയായിരുന്നു.  വസ്ത്രങ്ങളൊക്കെ മാറി അൽപ സ്വല്പം നഗ്നയായിട്ടാണ് കിടപ്പ്.  ബാലൻ  ദൈവം അസിസ്റ്റന്റ്‌ ചാത്തുവിനെ കണ്ണിറുക്കി കാണിച്ചു. നല്ല കോള് കിട്ടി എന്ന രീതിയിൽ.

'വാതിൽ അടച്ചു പരിപാടി തുടങ്ങിക്കൂടെ സ്വാമി.'  ചാത്തു ബാലൻ ദൈവത്തോട് ഇങ്ങനെ ചോദിച്ചു

തിരക്ക് കൂട്ടാതെ കുരങ്ങാ.  ആദ്യം ഒന്ന് തടവി തുടങ്ങാം.  നാട്ടുകാരുടെ മുഖ ഭാവം നീ പഠിച്ചോണം. കുഴപ്പമൊന്നും ഇല്ലെങ്കിൽ പിന്നെ വാതിൽ അടക്കാം.  അടിക്കേണ്ട ചൂരൽ കയ്യിൽ ഉണ്ടല്ലോ.  പെണ്ണ് ഞരങ്ങുമ്പോൾ നീ ചൂരൽ ചുഴറ്റി അടിക്കുകയാണെന്ന് വരുത്തണം.

മുറിയിൽ ധൂമം പടർന്നു.  കയ്യിലുള്ള മണി കൊണ്ടു ബാലൻ ദൈവം   അഗ്നിയെ വലം വച്ച് ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു. എല്ലായിടത്തും മണിയുടെ നാദം മാത്രം.  ബോധ രഹിതയായ പെണ്ണിന്റെ ശരീരത്തിൽ ബാലൻ ദൈവം   മന്ത്രം ചൊല്ലിക്കൊണ്ടു തഴുകി കൊണ്ടെ ഇരുന്നു. മുറ്റത്ത്‌ ജലം തളിക്കാൻ പോയ ചാത്തു,  രണ്ടു കുബുദ്ധികൾ അവിടെ നിന്ന് എന്തോ കുശു ക്ശുക്കുന്നത് കേട്ട്.  വെള്ളം തളിക്കുന്നത് പോലെ അവിടെ ചുറ്റി പറ്റി നിന്നു..

അവരിൽ ഒരാൾ: എന്തോ ഒരു പന്തി കേടുള്ളത് പോലെ

രണ്ടാമത്തെ ആൾ : ഓ മന്ത്രവാദികൾ ഒക്കെ ഇങ്ങനെ ആണ്.  പ്രേതം ഒഴിയെണ്ടേ. ഇതൊക്കെ സഹിച്ചേ പറ്റൂ.  ചൂരൽ കൊണ്ടു അടിക്കെണ്ടിയും വരും.

ഒന്നാമത്തെ ആൾ : സ്വാമി അവളുടെ ചന്തി തടവിയിട്ടാണോ പ്രേതത്തെ ഓടിക്കുന്നത്.

രണ്ടാമത്തെ ആൾ : അത് നിന്റെ തോന്നലാണ്.  പ്രേതത്തെ പിഴിഞ്ഞ് പുറത്തു ചാടിക്കുകയാണ്.

ഒന്നാമത്തെ ആൾ : ഞാൻ കുറച്ചു കൂടി ക്ഷമിക്കും. പിന്നെ കയറി അടി ആയിരിക്കും. സ്വാമി ആണെന്നും ഞാൻ നോക്കില്ല.

വെള്ളം തളിച്ചു കഴിഞ്ഞ ചാത്തു ധ്യാന മുറയിൽ എത്തി ബാലൻ ദൈവത്തോട്  പറഞ്ഞു

സ്വാമീ. സംഗതി കുഴപ്പമാ.  അടി വരുന്ന ലക്ഷണമുണ്ട്.  എന്തെങ്കിലും ചെയ്തെ ഒക്കൂ.  എല്ലാം  ഇട്ടെറിഞ്ഞു ഒരൊറ്റ ഒരു ഓട്ടം ഓടുന്നതാ നല്ലത്.  ഇട വഴി എനിക്ക് നല്ല നിശ്ചയം ഉണ്ട്.  ഇരുട്ടാണെങ്കിലും നാട്ടു വെളിച്ചം ഉണ്ട്.

സ്വാമി ഉച്ചത്തിൽ മന്ത്രം ചൊല്ലി.

എല്ലാം ഇട്ടെറിഞ്ഞു ജീവനും കൊണ്ടു ഓടെടാ ഓടു.

ഒരു മിന്നൽ പിണര് പോലെ ഗുരുവും ശിഷ്യനും മുന്നേയും നാട്ടുകാര് പിന്നാലെയും.  സ്കൂളിൽ പഠിക്കുമ്പോൾ ഓട്ട മത്സരത്തിൽ എന്നും ഒന്നും രണ്ടും ആയിരുന്ന ഗുരു ശിഷ്യന്മ്മാരെ പിടിക്കാൻ നാട്ടുകാര എന്നല്ല സാക്ഷാൽ പടച്ചോൻ വിചാരിച്ചാൽ പോലും പറ്റില്ല എന്ന് അവര്ക്ക് അറിയാമായിരുന്നു.  പരിചയമുള്ള എല്ലാ കുണ്ട് ഇടകളിലൂടെയും അവർ നാട്ടുകാരെ പറ്റിച്ചു കൊണ്ടു ഓടി മറഞ്ഞു.  പക്ഷെ എങ്ങനെ തിരിഞ്ഞു മറിഞ്ഞും ഓടിയാലും നാട്ടുകാര് പുറകെ തന്നെ.

എടാ ചാത്തു ഈ നാട്ടുകാർക്ക് മണത്തു പിടിക്കാനുനുള്ള കഴിവ് വല്ലതും ഉണ്ടോ. നമ്മള് ഏതു കുണ്ടിടയിലൂടെ ഓടിയിട്ടും അവര് പുറകെ തന്നെ ഉണ്ടല്ലോ.

എന്റെ സ്വാമീ , സ്വാമി എന്താ ഈ ചെയ്യുന്നത്.  സ്വാമി മണിയും എടുത്തോണ്ടാ ഓടുന്നത്.  അതിന്റെ ഒച്ച കേട്ടാ അവര് നമ്മെ പിന്തുടരുന്നത്. അത് എറിഞ്ഞെക്കൂ.

അപ്പോഴാണ്‌ ബാലൻ ദൈവം  താൻ മണി മുട്ടിക്കൊണ്ടാണ് ഓടുന്നത് എന്ന കാര്യം അറിഞ്ഞത്.  ഉടനെ മണി അടുത്തുള്ള തോട്ടിലേക്ക്  വലിച്ചെറിഞ്ഞു രണ്ടു പേരും ഓടി രക്ഷപ്പെട്ടു.

Saturday, 21 March 2015

ചില പഴയ കാല ഓർമ്മകൾ

താമരശ്ശേരി ചുരത്തിന്റെ മുകളിൽ നിന്ന് നോക്കിയാൽ താഴെ ഒന്നാം വളവു കാണാം.  അതിലൂടെ ചലിക്കുന്ന വാഹനങ്ങളെയും നടക്കുന്ന മനുഷ്യരെയും കാണാം.  മേലോട്ട് കയറുമ്പോൾ വലിയ പ്രശ്നം തോന്നാറില്ല.  പക്ഷെ താഴോട്ടെക്ക് വരുമ്പോൾ ബസ്സ് മേലെ ഉള്ള  വളവു തിരിയുമ്പോൾ ഒരു നിമിഷം നാം കാണുന്നത് ചുരത്തിന്റെ അഗാധതയാണ്.  ബസ്‌ ഡ്രൈവറുടെ ഒരു ചെറിയ അശ്രദ്ധ നമ്മളെ എത്തിക്കുന്നത് എത്രയോ ആഴങ്ങളിലേക്കാണ് . എത്തിക്കുന്നത് എന്ന് പറയാൻ പറ്റില്ല.  കാരണം ശവങ്ങൾ എവിടെയും എത്തുന്നില്ലല്ലോ.  പക്ഷെ താമരശ്ശേരി ചുരത്തിലൂടെ ഉള്ള യാത്ര നല്ലൊരു അനുഭവം തന്നെയാണ്.  ചെറിയ വാഹനമാണെങ്കിൽ പ്രത്യേകിച്ച്. ഭയം കുറെ കുറഞ്ഞു കിട്ടും.  പേരിയ ചുരം പക്ഷെ ഇത്ര ഏറെ ഭയം നമ്മിൽ ഉണ്ടാക്കുന്നില്ല.  ചെങ്കുത്തായ മലകൾ അവിടെ വളരെ കുറവാണ്.  അവിടെയുള്ള ഏറ്റവും വലിയ ആകർഷണം ചന്ദന തോട് എന്ന കാട്ടു പ്രദേശമാണ്.  നിബിഡ വനത്തിന്റെ തണുപ്പ് നമുക്ക് അവിടെ അനുഭവപ്പെടും.  വളരെ വിരളമായി കാട്ടു സർപങ്ങൾ റോഡിനു കുറുകെ ഓടുന്നത് കാണാം.  അവിടെ പക്ഷെ ആനകൾ തീരെ ഇല്ല. മറ്റു മൃഗങ്ങളെയും കാണാറില്ല.  തിരുനെല്ലിയിലെക്കുള്ള യാത്രയിലാണ് മാനുകളേയും കാട്ടാടുകളെയും മയിലുകളെയും വേണ്ടുവോളം കാണാനാവുക.  കാട്ടു പോത്തുകളും വേണ്ടു വോളം.  ആനകളെ കണ്ടാലും അത്ബുധപ്പെടരുത്. നഗര മനുഷ്യരായ നമുക്ക് കാട്ടിലെ അപകട കാരികൾ ആരെന്നു അറിയില്ല. ഒരിക്കൽ ഒരു യാത്രയിൽ അനേകം കാട്ടു പോത്തുകളെ കണ്ടു നമ്മൾ വണ്ടി നിർത്തി അവയ്ക്ക് അരികിലേക്ക് പോകാൻ തുനിഞ്ഞു. അപ്പോൾ നമ്മുടെ കൂടെ ഉണ്ടായിരുന്ന ഒരു നാട്ടുകാരാൻ പറഞ്ഞു , കാട്ടിൽ ആനയേക്കാൾ കൂടുതൽ പേടിക്കേണ്ടത് കാട്ടു പോത്തിനെ ആണെന്ന്. കാരണം ആനകൂട്ടങ്ങൾ പലപ്പോഴും ആക്രമണ കാരികൾ ആകില്ല.  പക്ഷെ കാട്ടു പോത്തുകൾ കൂട്ടമായി ആക്രമിക്കും എന്ന്.  കാട്ടിലൂടെ പോകുമ്പോൾ ആനക്കൂട്ടം  അടുത്തുണ്ടെങ്കിൽ അത് നാം വളരെ വേഗം അറിയും.  കാരണം ആനയുടെ മണം  വളരെ ദൂരെ നിന്ന് തന്നെ നാം അറിയും.  ഒരിക്കൽ നാം പോകുന്ന വഴി മുടക്കി അനേകം ആനകൾ. അപകടം ഒന്നുമില്ലെന്ന് ഗൈഡ് സമാധാനിപ്പിച്ചു.  കുറെ നേരം നമ്മെ നോക്കി നിന്നതിനു ശേഷം അവ വനത്തിലേക്ക് അപ്രത്യക്ഷമായി.  അവിടെ നമ്മെ വളരെ അധികം വിഷമിപ്പിച്ചത് അട്ടകൾ ആണ്.  ഒരു ചെറിയ കാട്ടു ചോല കണ്ടപ്പോൾ തന്നെ എല്ലാവരും അതിലേക്കു ചാടി ഇറങ്ങി.  കുളി കഴിഞ്ഞു കുറെ നേരത്തേക്ക് ആരും സംഭവം അറിഞ്ഞില്ല.  കുറച്ചു കഴിഞ്ഞപ്പോഴാണ് പലരുടെയും കാലുകളിൽ കടിച്ചു തൂങ്ങി നില്ക്കുന്ന അട്ടകളെ കണ്ടത്.  സിഗർ ലൈട്ടരിന്റെ തീ കൊണ്ടു  പൊള്ളിച്ചാണ് പലതിനെയും കൊന്നത്.

തിരുനെല്ലി അമ്പലത്തിന്റെ ഗാംഭീര്യം അതിന്റെ പിന്നിൽ ഉയര്ന്നു നില്ക്കുന്ന വലിയ കുന്നുകൾ ആണ്.  ആ കുന്നുകളുടെ അപ്പുറത്തുള്ള കൊടും കാടുകളിൽ  ഉള്ള പക്ഷി പാതാളം എന്ന സ്ഥലത്തായിരുന്നു  പഴയ നക്സൽ വിപ്ലവകാലത്ത് വര്ഗീസും സുഹൃത്തുക്കളും താമസിച്ചത്.  തിരുനെല്ലിയിലെക്കുള്ള വഴിയിൽ ഒരിടത്ത് വച്ചാണ് വർഗീസ്‌ കൊല്ലപ്പെട്ടത്.  അവിടെ ഇന്നും പലരും പുഷ്പ ചക്രങ്ങൾ അർപ്പിക്കുന്നു

അന്ന് മാനന്തവാടിയിൽ ഡിസംബർ മാസം അതി ശൈത്യം തന്നെ ആയിരുന്നു. എങ്കിലും മഴക്കാലമായിരുന്നു അവിടത്തെ ഭീകര കാലം.  നാട്ടുകാര് പറയുന്നത് പോലെ അവിടെ മഴ ചരിഞ്ഞു കൊണ്ടാണ് പെയ്യുക. കുട എടുത്തിട്ട് കാര്യമില്ല. നനയും.  കാട്ടു ചോലകളിൽ  നഗ്നരായി കുളിച്ചു പരിചയിച്ച കാലം.  സ്ത്രീകളുടെ നഗ്നത പോലും അന്ന് അത്ര വിരളമായിരുന്നില്ല. അന്ന് അവിടെ ഉണ്ടായിരുന്ന എന്റെ സുഹൃത്ത്‌ ജോയി പറഞ്ഞു. വളരെ അധികം വേശ്യകളുള്ള വല്ലാത്ത ഒരു ലോകമാണ് ഇത്.  അവരെ ഒക്കെ ഇങ്ങനെ ആക്കി തീർത്തത് കുറെ ഒക്കെ നിങ്ങളുടെ നാട്ടുകാരാണ്.  പിന്നെ അവരുടെ ദാരിദ്ര്യവും.  ഭൂമികളിൽ ഭൂരിഭാഗവും തോട്ടങ്ങൾ ആയിരിക്കുന്ന ഇടങ്ങളിൽ കൃഷിപ്പണി ക്കാരന് ദാര്ദ്ര്യം മാത്രമേ കൂട്ടിനു ഉണ്ടാകുകയുള്ളൂ.  ഒരിക്കൽ വയലരികിൽ വച്ച് മേരി പറഞ്ഞു. നിങ്ങളുടെ നാട്ടുകാർ നമ്മെ ഒരു കണ്ണ് കൊണ്ടു മാത്രമേ കണ്ടിട്ടുള്ളൂ.

Thursday, 19 March 2015

ജന്തു സ്നേഹികൾ



പരിപൂർണ്ണ സസ്യഭുക്കായി ജീവിക്കാൻ വളരെ പ്രയാസമുള്ള ഒരു തലമുറയിലാണ് നാം ജീവിക്കുന്നത്.  അങ്ങനെ  ജീവിക്കണം എന്ന് നിര്ബന്ധം ഉണ്ടെങ്കിൽ തൊടിയിൽ കൃഷി ചെയ്തു, അതിന്റെ ഫലങ്ങൾ കൊണ്ടു ജീവിച്ചു പോകണം. പാക്കറ്റിൽ അടച്ചു വരുന്ന ഭക്ഷണങ്ങലോ, നാം കഴിക്കുന്ന മരുന്നുകളോ,  തണുപ്പ് അകറ്റാൻ ഉപയോഗിക്കുന്ന കമ്പിളി കളോ, സോപ്പ് , ഷാമ്പൂ , ടൂത്ത് പേസ്റ്റ് എന്നിവ കളോ ,.... പോലും സസ്യ ജന്യമാണോ എന്ന് തിട്ടപ്പെടുത്താൻ വളരെ ബുദ്ധി മുട്ടാണ്. കാരണം അവയുടെ നൂറിൽ ഒരംശം ഭാഗം മൃഗ കൊഴുപ്പോ, അങ്ങനെ ഉള്ള ജന്തു ജന്യമായ ഏതെങ്കിലും വസ്തുക്കളോ ഉണ്ടാകാൻ  ഇടയുണ്ട്.  മറ്റൊരു തരത്തിൽ പറഞ്ഞാൽ ജന്തു വധം പൂർണ്ണമായി നിരോധിക്കാപ്പെടുന്ന കാലത്തോളമെങ്കിലും നമുക്ക് ഒരു സസ്യ ബുക്കായി ജീവിക്കാൻ വളരെ ഏറെ പ്രയാസമായിരിക്കും.  ഇത്തരം പരിതസ്ഥികളിലും ജന്തു സ്നേഹികളായി ജീവിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ടെന്നു ഞാൻ കരുതുന്നു.

Wednesday, 18 March 2015

അർഥം അനർത്ഥമാക്കിയ പ്രയോഗങ്ങൾ

ഒരു പാത്രത്തിൽ കുറച്ചു മോരെടുത്ത്‌ അതിൽ കുറച്ചു മുതിര ഒഴിക്കുക. ഓ. തെറ്റി പോയി. ഒരു പാത്രത്തിൽ കുറച്ചു മുതിര എടുത്തിട്ട് അതിൽ കുറച്ചു മോര് ഒഴിക്കുക. എത്ര നേരം അങ്ങനെ വച്ചിരുന്നാലും മോര് മോരായും , മുതിര മുതിര ആയും കിടക്കും. ഒരു ചേർച്ച അസാധ്യമായത് പോലെ . സ്വന്തം അസ്ഥിത്വം ബലി കഴിച്ചു കൊണ്ടുള്ള ഒരു ചേർച്ചക്കു നമ്മളില്ലെന്നു പ്രഖ്യാപിക്കുന്നത് പോലെ. അപ്പോൾ 'മോരും മുതിരയും പോലെ' എന്ന പ്രയോഗത്തിന്റെ അർഥം വളരെ വ്യക്തമാണ്. ഒരു തരത്തിലും ചേരാത്തവ.

പക്ഷെ 'പുലി വാല് പിടിക്കുക' എന്ന പ്രയോഗത്തിന്റെ അർഥം അത്തരം ഒരു സമാനത ഉണ്ടാക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്‌. മേലെ പറഞ്ഞ ഉദാഹരണത്തിലെ പോലെ ഇവിടെ, ഒരു പുലി, അതിന്റെ വാല്, പിന്നെ ഈ വാല് പിടിക്കുന്ന മനുഷ്യൻ എന്നീ കഥാപാത്രങ്ങൾ ഉണ്ട്. ഗുപ്തനായി നില്ക്കുന്ന മനുഷ്യൻ, പുലിയുടെ വാല് പിടിക്കുന്നതിന്റെ പ്രത്യാഘാതങ്ങലാണല്ലോ പ്രസ്തുത പ്രയോഗത്തിലൂടെ വ്യക്തമാക്കപ്പെടെണ്ടത് . പുലി എന്നത് നാട്ടിൽ ഇറങ്ങി ജീവിക്കാത്ത ഒരു ജീവി ആയതു കൊണ്ടു, പുലിയുടെ വാല് പിടിക്കുക എന്നത് കാനന വാസികൾ മാത്രമോ, മൃഗ നിരീക്ഷകർ മാത്രമോ അനുഭവിച്ചിട്ടുണ്ടാകേണ്ട ഒരു സ്ഥിതി വിശേഷമാണ്. അത്തരം ഒരു അനുഭവത്തെ കുറിച്ച് ആരെങ്കിലും പറഞ്ഞതായി അറിവില്ല. ഇനി ആരെങ്കിലും അതിനു തുനിഞ്ഞെങ്കിൽ തന്നെ ആ അനുഭവം പറയാൻ മാത്രം ആരെങ്കിലും പുറത്തു വന്നതായി അറിയില്ല. അവരെ ഒക്കെ കഥാ നായകനായ പുലി ഭക്ഷിചെക്കാനും ഇടയുണ്ട്. അപ്പോൾ പിന്നെ ബാക്കി കിടക്കുന്നത് പുലിയുമായി നേരിട്ട് ബന്ധമുള്ള നഗര വാസികൾ മാത്രമാണ്. അങ്ങനെ ഉള്ളവരെ സർക്കസ്സിൽ മാത്രമേ കാണാൻ പറ്റൂ. ഇപ്പോൾ നമ്മുടെ മുൻപിൽ ഇരിക്കുന്നത് ജോജോ സര്ക്കസ്സിലെ പുലി പരിശീലകൻ ഗോപാലാട്ടനാണ്.
ഹലോ. ഗോപലാട്ടാൻ. നിങ്ങള് വളരെ കൊല്ലം ജോജോ സര്ക്കസ്സിലെ നരികളെയും പുലികളെയും പരിശീലിപ്പിച്ചിട്ടുള്ള ആളല്ലേ. ഈ പുലി വാല് പിടിക്കുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്.

ഇതെന്തൊരു പൊട്ടൻ ചോദ്യമാണ്. ജീവിതത്തിൽ എപ്പോഴെങ്കിലും പുലി വാല് പിടിക്കാത്ത മനുഷ്യന്മാര് ഉണ്ടോ.

അല്ല ഗോപലാട്ട. ഞാൻ ആ പുലിവാല് പിടുത്തമല്ല ഉദ്ദേശിച്ചത്. യഥാർത്ഥ പുലി വാല് പിടുത്തം.

പുലി പാല് പിടുത്തത്തിൽ അങ്ങനെ യഥാർത്ഥവും അയഥാർത്ഥവും എന്ന ചേരി തിരിവൊന്നും ഇല്ല. പിടിച്ചത് പിടിച്ചത് തന്നെ.

നോ. ഗോപലാട്ടാ. യു അണ്ടർ സ്റ്റാന്റ് മി. ഞാൻ ഉദ്ദേശിച്ചത് അതല്ല. നിങ്ങളുടെ മുന്നില് ഒരു പുലി നില്ക്കുന്നു. നിങ്ങൾ പിന്നാലെ കയ്യിട്ടു അതിന്റെ വാല് പിടിക്കുന്നു. അപ്പോൾ എന്ത് സംഭവിക്കുന്നു എന്നതാണ് എന്ടെ ചോദ്യം.

പുലി എന്നെ തിന്നുന്നു. അത്ര തന്നെ. എടോ തന്റെ ഒക്കെ വിചാരം ഞാൻ ഒക്കെ വളരെ ജോളി ആയിട്ടാണ് ഈ പുലികളുടെ ഒക്കെ മുന്നില് നില്ക്കുന്നത് എന്നാണു. ജീവൻ പണയം വച്ചുള്ള കളിയാ ണെടോ ഇത്. ഒരിക്കല് എന്റെ നേരെ മുന്നില് നിന്നാ ഒരു പുലി ഇവിടത്തെ ഒരു പെണ്‍കുട്ടിയെ കടിച്ചു തിന്നത്. നമ്മള് പുലിയുടെ മുന്നില് ഇങ്ങനെ ആടിയില്ലെങ്കിൽ നമ്മളെ കടിച്ചു തിന്നാൻ നില്ക്കുന്ന വേറൊരു പുലി അകത്തുണ്ട്. അതെ നമ്മുടെ മുതലാളി തന്നെ. എന്തെങ്കിലും ഒക്കെ തിന്നു ജീവിച്ചു പോകേണ്ടേ.

അപ്പോൾ നമ്മുടെ ഈ അഭിമുഖത്തിൽ നിന്ന് മനസ്സിലാകുന്നത്‌, പുലി വാല് പിടിക്കുക എന്നത് അത്യന്തം അപകടകരമായ ഒരു പ്രവൃത്തി ആണെന്നാണ്‌. അപ്പോൾ 'മരണം കൊക്ക കെട്ടി പറിക്കുക' എന്ന് തലശ്ശേരിക്കാര് പറയുന്ന പ്രയോഗത്തിനോട് സമാനമായ ഒരു പ്രയോഗമാണ് ഇത്. പക്ഷെ യഥാർത്ഥത്തിൽ അത്തരം ഒരു അർത്ഥത്തിലല്ല നാം ഇതിനെ പ്രയോഗിക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്?

ഭ്രാന്തർ

എന്റെ ചുറ്റിലും നൂറു നൂറു നായ്ക്കൾ
എല്ലാവരും ഭ്രാന്തർ
ആരെയും കടിക്കാത്ത ഭ്രാന്തർ
വഴിയിൽ നിന്ന് വീണു കിട്ടിയ ഒരു പേരും
തലയ്ക്കു മുകളിൽ ഒരു വാളും
ഒരിക്കൽ ഒരു നായ എന്നോട് പറഞ്ഞു
ആരെങ്കിലും കൊല്ലുന്നതിനു മുന്നേ
ഒന്ന് നീയെന്നെ കൊന്നു തരുമോ.
എനിക്ക് ഭ്രാന്താണ്
ആരാച്ചാർ ഒരു ഓടകുഴലുമായാണ്
അന്ന് ഈ വഴി പോയത്.
കുഴലിനറ്റത്ത് ഒരു കുരുക്കും
ചുണ്ടിൽ ഒരു ചെറു ചിരിയും
നൂറു പേരില് ഒരൊറ്റ നായ മാത്രം ബാക്കി.
അവൻ എന്നെ നോക്കി വാലാട്ടി.
ഒന്നെന്നെ ഒളിപ്പിക്കൂ
ഒളിച്ചു കളിക്കുന്ന കുട്ടികളുടെ കൂടെ
അന്നവൻ കൂടയിൽ അന്തി ഉറങ്ങി
രാവിലെ വീണ്ടും അവൻ പറഞ്ഞു
ആരെങ്കിലും കൊല്ലുന്നതിനു മുന്നേ
ഒന്ന് നീയെന്നെ കൊന്നു തരുമോ.
എനിക്ക് ഭ്രാന്താണ്

Monday, 16 March 2015

വെയിലിനെയും മഴയേയും പേടിക്കുന്നവർ

 രണ്ടാം നിലയുടെ കല്ലിൽ കയറി വാർപ്പിനു കമ്പിയിടുന്നവരെ നോക്കി അമ്മ പറഞ്ഞു.

ഹോ. ഈ വെയിലില് അവിടെ ഇരുന്നെങ്ങനെയാ അവൻ പണി എടുക്കുന്നത്. ഞാൻ ആയിരുന്നെങ്കിൽ ഇരുന്ന ഇരുപ്പിൽ ഉരുകി പോകുമായിരുന്നു.

പണ്ടു പണ്ടു പണ്ടു ആറ്റുപുറം വയലിൽ കടും വെയിലിൽ രാവന്തിയോളം  നെല്ല് നട്ട ക്രുഷീവലനെ അറിഞ്ഞ അമ്മയാണ് ഇത് പറഞ്ഞത് എന്ന് ഓർക്കണം . ആറ്റുപുറം വയലിനെ , അത് എത്രയോ കാലം കണ്ടു പരിചയിച്ച അമ്മ പോലും മറന്നു പോയിരിക്കുന്നു.  വെയിൽ ഇന്ന് അമ്മയെ  വല്ലാതെ പേടിപ്പിക്കുന്നു.  അതിൽ ഇപ്പോൾ നമ്മെ ആക്രമിക്കാൻ തക്കം പാർത്തിരിക്കുന്ന പല പല ഭീകര പ്രകാശ രേണുക്കളും ഉണ്ട്.  ആറ്റു പുറം വയലിലെ കർഷകരായ ചാത്തു ഏട്ടനും, മാധവാട്ടനും ജീവിതത്തിൽ ഒരിക്കലും കേട്ടിട്ടില്ലാത്ത അപകട കാരികൾ.  എന്ന് മുതലാണ്‌ വെയിൽ ഇങ്ങനെ ആയി പോയത്.  മനുഷ്യ കുലം പോലെ അതും തിന്മയിലേക്ക് പടർന്നു കയറുകയാണോ

വിശാഖിലെ തെരുവീതി കളിലൂടെ  ബാബുവിന്റെ കൂടെ നടക്കുകയായിരുന്നപ്പോൾ ചെറിയ ഒരു ചാറ്റൽ മഴ പെയ്തു.  ബാബു ഉടനെ എന്റെ കൈ പിടിച്ചു വലിച്ചു അടുത്തുള്ള പീടിക തിണ്ണയിലേക്ക് ഓടി കയറി .

ഒരു ചാറ്റൽ മഴയെ ഇത്രയൊക്കെ പെടിക്കാനുണ്ടോ. ഞാൻ ബാബുവിനോടു ചോദിച്ചു.

അപ്പുറത്ത് നിൽക്കുന്ന ഒരു കാറിനെ ചൂണ്ടി അവൻ പറഞ്ഞു

'അതിനെ ശരീരം നോക്കുക.  അപ്പോൾ എന്റെ ഈ ഓട്ടത്തിന്റെ അർഥം നിനക്ക് മനസ്സിലാകും.'

കാറ് മുഴുവൻ ചളിയിൽ കുളിച്ചിരുന്നു.

ഇവിടത്തെ ആദ്യ  മഴ എപ്പോഴും ഇങ്ങനെ ആണ്.  അത് അന്തരീക്ഷത്തിലെ ചളികളെ കഴുകി താഴോട്ടു ഒഴുക്കും .  ചളി എന്നാൽ നമ്മുടെ നാട്ടിലെ മണ്ണിന്റെ ചെളി അല്ല.  ഇത് മുഴുവൻ വ്യവസായ ശാലകളിലൂടെ പുകയായി പടർന്ന അഴുക്കുകൾ മാത്രമാണ്.  നമ്മുടെ മേനി അതിനെ താങ്ങുമോ എന്ന് അറിയില്ല.

വിശാഖിൽ പക്ഷെ കൊതുകുകൾ ഇല്ല.

'അക്കാര്യത്തിലെങ്കിലും നിങ്ങൾ ഭാഗ്യവാന്മാർ ആണ്.  നാട്ടിലാണെങ്കിൽ വൈകുന്നേരം ആറു മണി നേരത്ത് നമ്മൾ ഷട്ടിൽ ബാറ്റുമായി അവയെ തുരത്തി ഓടിക്കണം.  ഇവിടെ ആ നേരത്ത് നിങ്ങൾക്ക് ഷട്ടിൽ കളിക്കാമല്ലോ.'

ബാബു ചിരിച്ചു കൊണ്ടു പറഞ്ഞു

കൊതുകുകൾക്ക് അറിയാം ഇവിടെ ജീവിക്കാൻ കൊള്ളില്ല എന്ന്. അവയ്ക്ക് പറക്കാം .  പറന്നു പറന്നു കാടുകളിലേക്ക് രക്ഷപ്പെടാം.  പറക്കാനറിയാത്ത നമ്മൾ എന്ത് ചെയ്യും.   കൊതുകുകൾ ജീവിക്കുന്ന അന്തരീക്ഷം ആരോഗ്യമുള്ള അന്തരീക്ഷമാണ്.  കൊതുകുകൾ ജീവിക്കാൻ ധൈര്യപ്പെടുന്ന ഇടത്ത് മനുഷ്യനും ധൈര്യമായി ജീവിക്കാം.

Friday, 13 March 2015

ടൂറിസം

ഒരു അമേരിക്കകാരൻ വന്നു എന്റെ പത്തു സെന്റു സ്ഥലം വിൽക്കുന്നൊ എന്ന്  ചോദിക്കുന്നു .  എനിക്ക് വിൽക്കാൻ താല്പര്യം ഇല്ലെങ്കിലും അവനെ ഒഴിവാക്കാൻ വേണ്ടി സെന്റിന് പത്തു ലക്ഷം രൂപ വേണം എന്ന് പറയാൻ തീരുമാനിക്കുന്നു പറയുന്നു.  അമേരിക്കകാരൻ അതിനെ തന്റെ നാട്ടിലെ പണത്തിലേക്ക് മാറ്റി നോക്കി.  അപ്പോൾ എനിക്ക് കിട്ടേണ്ട ഒരു കോടി അവന്റെ നാട്ടിലെ 2 ലക്ഷം ഡോളറിലും താഴെ മാത്രമേ വരുന്നുള്ളൂ.  ഒരു രണ്ടു കൊല്ലത്തെ ശമ്പളം കൂട്ടി വച്ചാൽ ശരിയാക്കി എടുക്കാവുന്ന തുക മാത്രം.(പ്രതിമാസം 15000 ഡോളർ ശമ്പളമുള്ള ഒരു നല്ല തൊഴിലാളിയായിരുന്നു അയാള്).  ഇതും ബാങ്കും ലോണ്‍ തരും.  ഉടനെ ഉത്തരം വരുന്നൂ. എന്നാൽ നാളെ സംഗതി രജിസ്റ്റർ ചെയ്യാം എന്ന്.   ഡോളർ കിട്ടാൻ ഇങ്ങനെയും ഒരു വഴിയുണ്ട് എന്ന് നാം ആലോചിക്കണം.  പിന്നെ എന്ത് കൊണ്ടാണ് നാം ഇതിനു നിൽക്കാത്തത്.  ഒരു സായിപ്പിന് സ്ഥലം വിൽക്കാൻ  താല്പര്യമില്ലാത്ത നമ്മൾ, പക്ഷെ ഈ സ്ഥലത്ത് നിന്ന് കിട്ടുന്ന അനുഭവം മുഴുവൻ എത്ര കാലം വേണമെങ്കിലും സായിപ്പിന് തുച്ചമായ വിലയിൽ പാട്ടത്തിനു കൊടുക്കാൻ തയ്യാറാണ്.  ഒരു കോടി വിലയുള്ള ഒരു വീട്ടില് വെറും 15000 രൂപ വാടക കൊടുത്തു താമസിക്കുന്ന വാടക ക്കാരന്റെ സ്ഥാനത്താണ് സായ്പ്പ് ഉള്ളത്.  വീടിന്റെ മുതലാളി വീടെടുക്കാൻ വേണ്ടി ബാങ്കിൽ നിന്നെടുത്ത ഒരു കോടി രൂപ കടത്തിന് പത്തു ശതമാനം നിരക്കിൽ പലിശ മാത്രം അയാള് ഒരു മാസം ഒരു ലക്ഷം രൂപയോളം കൊടുക്കണം.   പക്ഷെ വീട് വാടകയ്ക്ക് കൊടുത്തത് വെറും 15000 രൂപയ്ക്കു.  വെറും ഒരു മുതലാളി എന്ന പേരിനു വേണ്ടി ഒരു മനുഷ്യൻ ഇത്രയും നഷ്ടം സഹിക്കുന്നു.  വീട് എന്റെതും അനുഭവിക്കാൻ മറ്റൊരുത്തനും.

Thursday, 12 March 2015

ആസക്തിയിലൂടെ തകരുന്ന ലോകം -- സോദോമിനെ കുറിച്ചുള്ള ഒരു നൂതന കല്പന - സോരന്റിനോവിന്റെ THE GREAT BEAUTY

ആസക്തിയെ കയറൂരി വിട്ടാൽ ലോകം എവിടെ എത്തി ചേരും.  സാഹിത്യ ലോകത്ത് ഈ ചോദ്യം തൊടുത്തു വിട്ട മനുഷ്യനെ നമുക്കറിയാം.  അദ്ദേഹം ഇന്ന് ലൈങ്ങികാരജാകത്വത്തിന്റെ അപര നാമമാണ്.  സോടോമിലെ 120 ദിവസം എന്ന അദ്ധേഹത്തിന്റെ ആഖ്യായിക ഈ സമസ്യക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമമായിരുന്നു.  പക്ഷെ അദ്ധേഹത്തിന്റെ വിധി കൽ തുറുങ്കിൽ ജീവിക്കാനായിരുന്നു.

വർഷങ്ങൾക്കു ശേഷം 2013 ഇൽ ഇറ്റലിക്കാരനായ സോരന്റിനോ എന്ന മനുഷ്യനും ചോദിക്കുന്നത് സമാനമായ ഒരു ചോദ്യമാണ്.  ആസക്തിയുടെ പാരമ്യത്തിൽ നില്ക്കുന്ന മനുഷ്യ കുലം എവിടെ ചെന്ന് അവസാനിക്കും എന്ന്. അദ്ദേഹം  അത് പറയാൻ കണ്ടെത്തിയ സിനിമ എന്ന മാധ്യമം അപ്പോഴേക്കും സാദെ യുടെ കാലഘട്ടത്തിൽ നിന്ന് വളരെ ഏറെ വളർന്നു പോയിരുന്നു.  സാദെ പറഞ്ഞ കാര്യങ്ങൾ തെരുവരികിൽ വച്ച് ഉറക്കെ പറഞ്ഞാലും ഇന്ന് നിങ്ങളെ പോലീസ് പിടിക്കില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുന്നു.  ലോകം സാദെ വിചാരിച്ചതിനേക്കാൾ കൂടുതൽ മോശമായിരിക്കുന്നു.

ഒരു മൂന്നാം ലോക രാജ്യത്തെ തികച്ചും സാധാരണക്കാരനായ മനുഷ്യനെ സംബന്ദിചെടത്തോളം  സോരന്റിനോ വിന്റെ സിനിമ അവതരിപ്പിക്കുന്നത്‌ രണ്ടു തരം വെല്ലുവിളികൾ ആണ്.  ഒന്ന് അവനു പരിചയമില്ലാത്ത ഒരു സംസ്കാരം.  രണ്ടു ഈ സംസ്കാരം അത്ര മോശമില്ല എന്ന് അവന്റെ ഉള്ളിൽ നിന്ന് മർമര രൂപത്തിൽ പ്രഖ്യാപിക്കുന്ന അവന്റെ മനസ്സ്.  അവന്റെ മുന്നില് അവൻ കാണുന്നത് അവൻ ഒരിക്കൽ ലോകം ഇങ്ങനെ ആയാൽ കൊള്ളാമെന്നു, മനസ്സിൽ പറഞ്ഞു പോയ അതെ ലോകമാണ്.  അപ്പോൾ ഈ കാണുന്നത് അത്ര മോശമാണോ എന്ന് അവൻ ആത്മാര്തമായി തന്നോട് തന്നെ ചോദിക്കുന്നു.  അവന്റെ സുഹൃത്തുക്കളുടെ ആത്മാര്ത ഇല്ലായ്മ അവനെ ഒരു തരത്തിലും പ്രകൊപിപ്പിക്കുന്നില്ല.  എന്താണ് ഇത്തരം ഒരു ജീവിത രീതിയിൽ ഉള്ള മോശത്തരം.  നമ്മുടെ വ്യവസ്ഥാപിതമായ സദാചാര സങ്കൽപ്പങ്ങൾ മാത്രമല്ലേ. അതിൽ കൂടുതലായി എന്തെങ്കിലും ഉണ്ടോ.  പക്ഷെ ഉണ്ട് എന്നാണു കഥാ നായകനായ ജെപ് എന്ന മനുഷ്യനോടൊപ്പം സംവിധായകനായ സോരന്റിനോ വും പറയുന്നത്.  അദ്ദേഹം ഈ ജീവിതത്തിന്റെ ആഴങ്ങളിൽ മുങ്ങി അതിന്റെ ആഘാതങ്ങൾ ഏറ്റു തളർന്നവൻ ആണ്.  ഈ തളര്ച്ച ആയിരിക്കാം എന്നെ പോലെ ഉള്ള ഒരു സാധാരണക്കാരന് മനസ്സിലാക്കാൻ ബുദ്ധി മുട്ടുള്ളത്.  കാരണം നാം ഒരിക്കലും ഇത്തരം ഒരു തളര്ച്ചയെ നേരിട്ടിട്ടില്ല. ഇനി അടുത്ത കാലത്തൊന്നും അങ്ങനെ ഒന്ന് സംഭവിക്കാനും പോകുന്നില്ല

അറുപത്തഞ്ചു വർഷത്തെ (ബാല്യകാലത്തെ ഒഴിവാക്കാം) അത്യാസക്തി കലർന്ന ജീവിതത്തിനോടുവിൽ ജെപ് തന്റെ പഴയ കാലങ്ങളിലേക്ക് തിരിഞ്ഞു നോക്കുകയാണ്.  ശരീരത്തിനെ അതിന്റെ വഴിക്ക് നടക്കാൻ അനുവദിച്ചു കൊടുത്ത ആ പഴയ കാലത്തിലേക്ക്.  മദ്യവും മദിരയും ഒരു ആഘോഷമായി കൊണ്ടാടിയ ലോകം.  ഒരു സൌഹൃദ സംഭാഷണ ത്തിനിടയിൽ സൊരന്റിനൊ പറഞ്ഞതും ഇതാണ് .  റോമാ നഗരത്തിൽ ഇന്ന് പടര്ന്നു പിടിച്ചിരിക്കുന്ന തളര്ച്ചയുടെ പ്രതീകമാണ്, അവിടങ്ങളിലെ കോങ്ങാ നൃത്തവും അത്  പോലെ ഉള്ള മറ്റു നൃത്തങ്ങളും .  ഓരോ സുന്ദരനും, സുന്ദരിയും തന്റെ മുന്നിൽ ഉള്ള ഏതൊരു സുന്ദരനെയും സുന്ദരിയേയും ലൈങ്ങികമായി വശീകരിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്'.  ഇത് റോമാ നഗരത്തിന്റെ പ്രത്യേകത എന്നതിനേക്കാൾ ഒരു കാലഘട്ടത്തിന്റെ പ്രത്യേകതയാണ്.  അതിനെ കുറിച്ച് അറിയാത്ത  നമ്മൾ ഈ അത്യാഹിതത്തിൽ ഭാഗ ഭാക്കാവുന്നില്ല എന്നല്ല അർഥം, മറിച്ചു നാം അതിനെ കാത്തിരിക്കുന്ന ഒരു ജനതയാണെന്ന് മാത്രമാണ്.  ആഘാതങ്ങൾ അനുഭവിച്ചവനേ , ആഘാതങ്ങളുടെ ആഴം അറിയുകയുള്ളൂ.  അവിടെ ആണ് ഒരു ആസ്വാദകൻ എന്ന നിലയിൽ ഞാൻ തളർന്നു പോകുന്നത്.  കാരണം ഈ ആസക്തി എന്നിൽ ഉള്ള ആസക്തി തന്നെയെങ്കിലും,  അതിന്റെ മറു തീരങ്ങളിൽ വേദനകളും ഉണ്ടെന്ന കാര്യം എന്റെ മനസ്സിന് സമ്മതിച്ചു കൊടുക്കാൻ ബുദ്ധി മുട്ടാണ്.  എനിക്ക് അത് അറിയാനാവുന്നില്ല.  ആകെ കൂടി എന്റെ മുന്നിലുള്ളത് ആസക്തിയുടെ അപകടങ്ങളെ കുറിച്ച് നമ്മുടെ ഋഷിമാർ പറഞ്ഞത് മാത്രമാണ്.  പക്ഷെ അവരും ഈ പറഞ്ഞ ആസക്തിക്ക് ചിലപ്പോഴെങ്കിലും വശം വദരായിരുന്നെന്നു എനിക്കറിയാം.

റോമിന്റെ നല്ല ഒരു പൈതൃകത്തെ കുറിച്ചുള്ള ഓർമ്മപ്പെടുതലുകളിലൂടെ ആണ് സിനിമ തുടങ്ങുന്നത്.  കൊളോസിയം, ദേവാലയം,  ശാന്തമായ തടാകം,  ബാലികമാർ ആലപിക്കുന്ന കൊയർ   (പക്ഷെ ഇതിലൊക്കെയും സഞ്ചാരികൾക്ക് മാത്രമേ താല്പര്യമുള്ളൂ ) എന്നിവയൊക്കെ ഭോഗത്തിന്റെ മൂര്ധന്യതിനിടയിലും ജ്വലിച്ചു നില്ക്കുന്ന പ്രതീകങ്ങൾ ആണ്.  പക്ഷെ ഒരു സഞ്ചാരിക്ക് പോലും അതിലൊക്കെ ഭാഗികമായ താല്പര്യങ്ങൾ മാത്രമേ ഉള്ളൂ എന്ന്, ചിത്രം പകർത്താൻ മാത്രം വ്യഗ്രത കാണിക്കുന്ന ഒരു സഞ്ചാരിയിലൂടെ നാം അറിയുന്നു.  അത്തരം ഭാഗിക  ജീവിതത്തിനിടയിൽ അയാൾ വീണു മരിക്കുന്നു. പുഴയിൽ നീന്തുന്നു എങ്കിൽ നമ്മൾ വെള്ളമായി തീരണം.  അതാണ്‌ നമുക്ക് കഴിയാത്തതും.  നമ്മൾ എപ്പോഴും ജീവിതം എന്ന സാഗരത്തിന്റെ കരയിൽ വസിക്കുകയാണ്.   പക്ഷെ നമ്മുടെ ധാരണ നാം അതിൽ നീന്തി തുടിക്കുകയാണ് എന്നത്രെ.

ചിത്രത്തിൽ ഉടനീളം ഒരു തരം മാസ്മരിക അന്തരീക്ഷം പടർന്നു പിടിച്ചതായി കാണാം.  അതിന്റെ ഉത്തുംഗതയിൽ നിൽക്കുന്ന പ്രതീകമാണ്, തനിക്കു മുന്നിൽ നിന്ന് ക്ഷിപ്രം അപ്രത്യക്ഷമായി പോയ ജിറാഫ് എന്ന ജീവി.  ഈ മായികത നമ്മുടെ ജീവിതത്തിൽ എവിടെയും നമുക്ക് ദർശിക്കാവുന്നതാണ്.  വർത്തമാന കാലം നമ്മെ വശീകരിക്കുന്നത് ഇത്തരം മാസ്മരികതകകളിലൂടെയാണ്‌ . ഒരു മാളിൽ സാധനം വാങ്ങാൻ പോകുമ്പോൾ പോലും നാം അനുഭവിക്കുന്നത് ഈ മായികതയാണ്.  ഒരു സാധാരണ അനാദി കടയിൽ നിന്ന് നമ്മെ പട്ടണത്തിലെ ഭീമാകാരമായ കച്ചവട സ്ഥാപനത്തിൽ എത്തിക്കുന്നത് അവിടെ കുടികൊള്ളുന്ന ഈ മാസ്മരികത തന്നെയാണ്.  നമ്മെ ആകര്ഷിക്കുന്നത് വസ്തുക്കളെക്കാൾ കൂടുതൽ അവയെ പൊതിഞ്ഞുവച്ച വർണ്ണ ശബളമായ പുറം ചട്ടകളാണ്. പ്രഭാ പൂരിതമായ ഒരു ലോകത്ത് വച്ച് സാധനങ്ങൾ വാങ്ങാൻ താല്പര്യമുള്ള ഒരു ജനതയായി നാം അധപതിച്ചു കൊണ്ടിരിക്കുകയാണ് .

തീർന്നില്ല

Saturday, 7 March 2015

തിന്നു മദിക്കുക

തിന്നു മദിക്കുക എന്നുള്ള പ്രയോഗം അമ്മയുടെ വായിൽ നിന്ന് പലപ്പോഴായി കേട്ടതാണ്.  അതിനെ കുറിച്ചുള്ള താത്വികമായ അവലോകനം മാത്രമാണ് ഇത്. സംസ്കാരത്തെ കുറിച്ച് പഠിച്ചവർക്കൊക്കെ അറിയാം, അതി ഭക്ഷണം സംസ്കാരത്തിന്റെ ഉത്ഭവത്തിനു കാരണമായി എന്ന്.  എല്ലാവരെയും തീറ്റിക്കാൻ കുറച്ചു പേരുടെ പ്രവർത്തി മാത്രം മതി എന്നാണെങ്കിൽ , ബാക്കിയുള്ളവർ ഒക്കെയും തൊഴിൽ രഹിതരാകുകയും, അവരൊക്കെ തങ്ങൾക്കു തോന്നുന്ന പലതും ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു.  അവർ ചെയ്ത ഇത്തരം പ്രവർത്തികൾ ആണ് പിന്നീട് സംസ്കാരം ആയി രൂപാന്തരപ്പെട്ടത്.  സംസ്കാരത്തെ കുറിച്ച് ഫ്രോഇദ് പറഞ്ഞത്, അത് മനുഷ്യനെ ലൈങ്ങികമായി നിരാശിതനാക്കും എന്നാണു.  മനുഷ്യൻ അടിസ്ഥാന പരമായ ജോലികൾക്കൊപ്പം, സംസ്കാര നിര്മ്മാണം എന്ന ജോലികളും ചെയ്തു കൊണ്ടിരിക്കെ ഒരു പ്രത്യേക ഘട്ടത്തിൽ ഒരു പ്രത്യേക വിഭാഗം ജനങ്ങള് ഒരു ജോലിയും ചെയ്യാതെ കഴിയേണ്ടി വരുന്നു.  അവരെല്ലാം സമൂഹത്തിലെ അതി ധനിക വിഭാഗത്തിൽ പെടുന്നവരാണ്.  മേൽ പറഞ്ഞ ലൈംഗിക നിരാശതയെ ആദ്യം ഇല്ലായ്മ ചെയ്യുന്നത് ഈ വിഭാഗമാണ്‌(രാജാക്കൻ മാരുടെ അന്തപുരങ്ങളെ ഓർമ്മിക്കുക).  അവർ രതിയിൽ മുഴുകി ജീവിക്കുന്നു.  ഈ ലോകം മെല്ലെ മെല്ലെ ഈ രീതിയിലേക്ക് പരിണമിച്ചു കൊണ്ടിരിക്കുന്നു.  ഇന്ന് അത് ഒരു ചെറിയ വിഭാഗമെങ്കിൽ നാളെ അത് ഒരു വലിയ ജന സാമാന്യത്തിന്റെ രീതി ആയേക്കാം.  പക്ഷെ അവയുടെ ഒക്കെ അടിയിൽ നേരത്തെ എന്റെ അമ്മ പറഞ്ഞ കാര്യം ഒളിഞ്ഞിരിക്കുന്നു.  'തിന്നു മദിക്കുക' എന്ന കാര്യം.  മറ്റൊരു തരത്തിൽ പറഞ്ഞാൽ തിന്നാനുള്ള വസ്തുക്കളുടെ ആധിക്യം, മദിക്കാൻ കാരണമാകുന്നു എന്ന് അർഥം.  അതായത് അതി ഭക്ഷണം സൃഷ്ടിക്കുന്നത് സംസ്കാരം മാത്രമല്ല, മദിക്കുന്ന ഒരു തലമുറയെ കൂടിയാണ് എന്ന് അർഥം.  ഇനി അങ്ങോട്ട്‌ അതി ഭക്ഷണം ഒരു അപകടം കൂടെ ആയി തീരാം എന്ന് അർഥം.  ആദി മനുഷ്യന്റെ നിയന്ത്രണങ്ങൾ ഇല്ലാത്ത ലൈങ്ങികതയും ഇതും വളരെ വ്യത്യാസപ്പെട്ടു കിടക്കുന്നു.  ആദി മനുഷ്യന് അതി ജീവനത്തിന്റെ തത്രപാടിനു ഇടയിൽ ഉള്ള ലൈങ്ങികത മാത്രമേ ഉണ്ടായിരുന്നുള്ളൂ.  പക്ഷെ ഇന്ന് ജോലിയില്ലാതെ സുഖിക്കുന്നവന്റെ ലൈങ്ങികതയാണ് ഉള്ളത്.  അലസന്റെ മനസ്സ് പിശാചിന്റെ വാസ സ്ഥാനമാണ് എന്ന് ആരോ പറഞ്ഞിട്ടുണ്ട്.

Friday, 6 March 2015

THE STORY OF DECADENCE – PAOLO SORRENTINO’S ‘GREAT BEAUTY’

After 65 years of luscious life, what will you do in your arm chair? Yes, you really introspects about  your adventures and misadventures.   Jep Gambardella does the same, but with a touch of  genius .  At the advent of the coming dusk, he understands the absurdity of those long 65 years of doing nothing, virtually nothing, but giving freedom to his flesh.  He sees with the same eyes, the fate of almost all of his contemporaries who are also trapped in this vast vanity.  What was he searching for , all those years through his spilled blood, or through the body of a women or through a bottle of wine.  He had no answer.

At the very beginning, Sorrentino hints that he is not speaking of flesh, especially the one prevalent in the Roman society at that time.  The society that he portrayed was for him, only a vehicle to impart certain thoughts originated in his mind, during the devilish life that he had witnessed during his life time, not only in Rome, but in the whole world.  The film starts in a spiritual atmosphere, where a group of church girls chant the holy hymn especially in front of a blue pond of peace.  the holy church in the background and a group of foreign visitors admiring the structure and a guide giving them lessons.

The opening caption states ‘travel is useful, it exercises the imagination, all the rest is disappointment and fatigue. Our journey is entirely imaginary, that is its strength. It goes from life to death…………………………’. 

The same is true of pain in a negative sense.  If you have survived pain of a long duration, the travel to your past will be really thrilling, giving you unlimited joy for being survived such a situation.  Then your  life now will be somewhat like heaven.  This is just the mirror image of what Jep have seen and experienced, just the opposite.  As one man had put, WHEN THE FINAL HOUR COME, THE DESTITUTE AND THE TORTURED WILL BE HILARIOUS, BECAUSE HIS TIME OF AGONY IS ENDING.  But for a man who was immersed in the thrills of life, the balance left is a real hell, because he knew that he is going to lose it.


THE NO WORK CULTURE

The first thing we note is that there is NO WORK in the real sense of the word, at least in the world exposed before us.   At the beginning,  such a ‘no work’ man (a landscape photographer, not a professional) collapses before us, during his ‘no work’ – he was doing nothing, but simply photographing, that is not seeing.  And in this sense , everyone of them were distanced from the atmosphere they were living, including the luscious protagonist.  (you can identify yourself in this everyone, even though we are not a society of hedonists. But we can be one in the nearest future. If Sorrentino’s story is of the life expended by a nation, then it may better be a warning to others, who are yet to live that life in the nearest future)

IF YOU ARE SWIMMING ,
THEN YOU ARE TO BECOME WATER

It is about this partial life, that Sorrentino, wants to elaborate.  The superficial life expended in philosophy and debauchery, and the one who understands this in his 65th anniversary.

THE SUNKEN VESSEL

In one of the sequences in the film, the protagonist inspects the sunken ship Costa Concordia. The camera pans from horizon, from top to bottom of the ship, as though it is a metaphor of something inevitable happened to him or to his country.   The whole plot is the story of a sunken ship, the sunken man being the one inhabiting the sunken planet. The story is the story of the decay of a society, not that of an individual.


Sorrentino said , IN ROME TODAY…………….’ There is a kind of lassitude that found its symbolic culmination in dancing , in conga lines,  in trying to seduce the beautiful woman of the moment or beautiful man of the moment’.  AND THIS IS THE CHARACTERISTIC OF HIS SOCIETY IN A SENSE, AND THAT IS TO BE THE CHARACTERISTIC OF EVERY SOCIETY OF  THE FUTURE.

THE VANISHING GIRAFFE
The modern world is a magic world, populated by vanishing Giraffes.   What we want are superficial expressions,  dazzling colors,  instant gratification of our wishes etc. etc.  A giraffe sniffs its food and rejects it if it does not tarry with its intestines, but we eat even plastic as our food.  We have lost our physical and mental abilities to ascertain what is good or what is bad.  We consume poison and digest it. Even our body is not aware of such things.
The fate of man is that he had no hope.  He is living in an incessant state of anxiety and fear.  He does not know the purpose of such unnecessary feelings, but it is there forever. He tries to discard it, but is more and more engulfed in it in that process.   Everyone, like Jep, is abandoned , because old age is a hell to everyone, even to those who are not even at the brim of that situation.  At the bar, Jep was once shocked to hear the question from an old lady

A world , where the prime motto  of everyone is the gratification of individual desires, is not a good world.  In such a world, all others , are mere tools to attain this goal and all those who are deprived of this faculties are discarded without regret.  If you are aged, it is better for you to die, and if you are child it is better for you become a youth early, or else your life will be in hell.  If you are penniless,  you are to swim against the tides or rules, to be out of this peril.  Or else you will be in the dustbin.  A heartless world is not a better abode for the helpless.

the film poses before you , the questions on the credibility of a nation, oh no. the credibility of the present day human society.  one can say that one is not part of this catastrophe, but when disaster occurs, the one immersed, and the one out of water, will equally perish.

WITH THE RUINS OF THE COLLOSIUM AT THE BACKGROUND THROUGH WHICH WE ARE TO TRAVERSE ALL THROUGH THIS TWO HOURS, GIVES US A FEELING THAT WE ARE TRAVERSING IN AN UNIVERSE WHICH IS FALLING APART DAY BY DAY.  WE ARE TO EVALUATE WHETHER HEDONISM  OR MANS WISH TO ACQUIRE MORE AND MORE IS THE REAL CULPRIT

The Great Beauty was out of competition at Venice film festival.  when the whole world accepted the story of a disaster, his own country rejected it.  the world likes birthday parties and it is not in a position to reverse the order.


(Will continue)

Thursday, 5 March 2015

വിശ്വാസവും യുക്തിയും

അന്തരീക്ഷത്തിൽ നിന്ന് ഭസ്മം സൃഷ്ടിച്ചു അത് ഭക്തന്മാർക്കിടയിൽ വിതരണം ചെയ്ത ഹിന്ദു സനാസിമാർ എത്രയോ ഉണ്ടായിരുന്നു. ഇന്നും ഉണ്ട് എന്ന് ഞാൻ കരുതുന്നു. അവരുടെ ഒക്കെ കാൽക്കൽ വീഴുവാൻ പ്രശസ്ത ശാസ്ത്രജ്ഞാരും അങ്ങനെ ഉള്ള പല പ്രശസ്തരും വരി വരിയായി നിന്നതും നാം ഇത്രയും കാലം കണ്ടതാണ്. അന്നൊന്നും തോന്നാത്ത യുക്തി ഹീനത മരിച്ചവനെ ഉയര്തെഴുനെൽപ്പിക്കുന്ന പ്രവൃത്തിയിൽ ചിലര് കാണുന്നതിനെ അംഗീകരിക്കാൻ ബുദ്ധി മുട്ടുണ്ട്.  ഇവിടെ ഉള്ള അയുക്തികത  അങ്ങനെ നില്ക്കട്ടെ അവിടെ ഉള്ളത് ആദ്യം യുക്തി ഭദ്രമാക്കൂ  എന്നുള്ള ചിന്താഗതി ശരിയല്ല. ആദ്യം ആത്മ പരിശോധനയാണ് വേണ്ടത്. മറ്റുള്ളവരെ കുറ്റം പറയുന്നത് അതിനു ശേഷമേ പാടുള്ളൂ. ഇത് പറഞ്ഞതും ഏതോ ഹിന്ദു സന്യാസി തന്നെയാണ്.

യുക്തിയോടെ വിശ്വസിക്കണം എന്ന് പറയുന്നതിൽ തന്നെ ഒരു തരം അയുക്തികതയുണ്ട്.. കാരണം വിശ്വാസം യുക്തിക്ക് അതീതമാണ്.  അത് തെളിവുകൾ ആവശ്യപ്പെടുന്നില്ല.  നമ്മൾ തെളിവുകൾ ചോദിക്കാതെ വിശ്വസിക്കുന്ന ഒന്ന് പോലെ, അവർ തെളിവുകൾ ചോദിക്കാതെ വിശ്വസിക്കുന്ന മറ്റൊന്നിനെയും ഒരു വിശ്വാസി അങ്ങീകരിക്കണം.  കാരണം ഞാൻ ചെയ്യുന്ന പ്രവൃത്തിയുടെ മറ്റൊരു രൂപം മാത്രമാണ് അവനും ചെയ്യുന്നത്.

മാന്ത്രികൻ

മാന്യ മഹാ ജനങ്ങളെ ഞാൻ ഇപ്പോൾ കാണിക്കാൻ പോകുന്നത് ലോകത്ത് ഒരു മാന്ത്രികനും ഇന്ന് വരെ കാണിക്കാത്ത ഒരു അതി മായാജാലമാണ്‌.  ഇതാ ഈ മരം കണ്ടോ.  എന്റെ കയ്യിലുള്ള ഈ വലിയ കയറു കണ്ടോ.  ഞാൻ ഈ കയറുമായി ഈ വലിയ മരത്തിൽ കയറുകയാണ്.  മരത്തിന്റെ വലത്തോട്ട് പോയ ചില്ലയിൽ ഞാൻ ഈ കയറു കുരുക്കിട്ടു കെട്ടിയിടുന്നതും, അതിനു ശേഷം ഈ കുരുക്ക് എന്റെ കഴുത്തിൽ ചുറ്റി ഞാൻ താഴോട്ടെക്ക് ചാടുന്നതും ആയിരിക്കും.  ഒരു അഞ്ചു മിനുട്ട് കഴിഞ്ഞാൽ ഞാൻ സ്വയം കുരുക്ക് അഴിച്ചു താഴേക്കു വരുന്നതായിരിക്കും..എല്ലാവരും വരിക. ഈ ഒരൊറ്റ അവസരം മാത്രം .  ലോകത്ത് ഇന്നേവരെ ഒരു മാന്ത്രികനും കാണിക്കാൻ ധൈര്യ പ്പെടാത മഹാത്ബുധം.

അങ്ങനെ ഈ മഹാ മായാജാലം കാണാൻ നാട്ടുകാർ മുഴുവൻ തടിച്ചു കൂടി.  ജാല വിദ്യക്കാരൻ മരത്തിൽ കയറുകയാണ്.  ആരൊക്കെയോ അത് ഫോട്ടോയിൽ പിടിക്കുന്നുണ്ട്.  ഇതാ കയറു മര ചില്ലയിൽ കെട്ടി. അതിനു ഒരു കുരുക്കിട്ടു.  കുരക്കു കഴുത്തിൽ ചുറ്റി മാന്ത്രികൻ താഴേക്കു ചാടാൻ ഒരുങ്ങുമ്പോൾ അദ്ദേഹം ഇങ്ങനെ പറയുന്നു.

എല്ലാവരും കയ്യടിച്ചു എന്നെ ഒന്ന് പ്രോൽസാഹിപ്പിച്ചേ.

ജനങ്ങള് മുഴുവൻ കയ്യടിക്കുന്നു.  ജാലവിദ്യക്കാരൻ താഴേക്കു ചാടുന്നു.  താഴെ നിന്ന് ചാത്തു ഏട്ടൻ തന്റെ വാച്ച് നോക്കി സമയമാ കണക്കു കൂട്ടുകയാണ്. അങ്ങനെ അഞ്ചു മിനുട്ട് കഴിഞ്ഞു.  അപ്പോൾ ചാത്തു ഏട്ടൻ.

എടോ അഞ്ചു മിനുട്ട് ആയല്ലോ. പഹയനോട് ഇറങ്ങി വരാൻ പറ.

ചന്തു: അഞ്ചു മിനുട്ട് അല്ലെ ആയുള്ളൂ. കുറച്ചു കൂടെ കിടക്കട്ടെ.  അണ്ടി കമ്പനിയിൽ നിന്ന് പണി കഴിഞ്ഞു വരുന്ന പെണ്ണുങ്ങള് ഇപ്പോൾ വരും. അവരുടെ ഒന്ന് കണ്ടോട്ടെ.

ചാത്തു:  ശരിയാ ഇങ്ങനത്തെ ചാൻസ് ഇനി കിട്ടില്ലല്ലോ.

അണ്ടി കമ്പനിയിലെ പെണ്ണുങ്ങൾ വന്നു.  തൂങ്ങിയവൻ കുരുക്കഴിച്ചു താഴേക്കു വന്നില്ല.  പിന്നെ രാത്രിയത്തെ മലബാർ എക്സ്പ്രെസ്സിനു തിരിച്ചു വരേണ്ടവർ ഒക്കെയും വന്നു. അപ്പോഴും തൂങ്ങിയവൻ ഇറങ്ങി വന്നില്ല.  നാട്ടു കാര് പരസ്പരം നോക്കി.  ഇവന്റെ ഒടുക്കത്തെ ഒരു മാജിക്.

ഇറങ്ങി വാടാ നായിന്റെ മോനെ ' ചാത്തു ഏട്ടൻ അലറി.

പക്ഷെ ആര് കേൾക്കാൻ . അവൻ കലാപരമായി തൂങ്ങി മരിച്ചതായിരുന്നല്ലോ

(പണ്ടു നടന്ന ഒരു സംഭവത്തിന്റെ പുനരവതരണം മാത്രമാണ് ഇത്.  ഇതിന്റെ പകർപ്പവകാശം തൂങ്ങി മരിച്ചവന് മാത്രമാണ്)

Wednesday, 4 March 2015

പ്രാണി ഹിംസ

എല്ലാ ജീവ ജാലങ്ങളുടെ നേരെയും അതിക്രമം കാണിക്കുന്ന മനുഷ്യൻ, താനാണ് സൃഷ്ടിയിലെ രാജാവ് എന്ന് ധരിക്കുന്നു.  മറ്റുള്ള ജീവികൾ ഒക്കെയും സൃഷ്ടിക്കപ്പെട്ടത് തനിക്കു ഭക്ഷണം, വസ്ത്രം എന്നിവ നൽകാനും, തനിക്കു ഇഷ്ടമുള്ളപ്പോൾ വേദനിപ്പിക്കാനും ഇല്ലാതാക്കാനും വേണ്ടി മാത്രമാണ് എന്നും അവൻ കരുതുന്നു.

...................................................................ഐസക് ബഷീവിസ് സിങ്ങർ

&&&&&&&&&&&&

മൃഗ ഹിംസയുടെ നേരെയുള്ള മനുഷ്യന്റെ മനോഭാവം വിചിത്രമാണ്.  നമ്മുടെ പ്രതിഷേധങ്ങൾ പലപ്പോഴും ഭാഗികമാണ്.  മതങ്ങളിൽ ജൈന മതം മാത്രമേ പ്രാണി ഹിംസ പാപമായി കണക്കാക്കിയിട്ടുള്ളൂ.  മറ്റുള്ള മതങ്ങൾ ഒക്കെയും ഒന്നല്ലെങ്കിൽ മറ്റൊരു മൃഗത്തെ ദൈവ പ്രീതിക്കായി ബലി കൊടുത്തിട്ടുണ്ട്‌.

സാധാരണയായി മനുഷ്യൻ കൊലപാതകം നടത്തുന്നത് മൂന്നു കാരണങ്ങൾ കൊണ്ടാണ്.

1. കൊല്ലപ്പെടേണ്ട ജീവി അഥവാ മനുഷ്യൻ അത്രയേറെ നികൃഷ്ടനാണ് (മൃഗമാണ്‌)

2. അത് തന്റെ ഭക്ഷണമോ, അല്ലെങ്കിൽ മറ്റു വല്ലതുമോ ആകാവുന്ന ഒരു ജട വസ്തു പോലെ മാത്രമാണ്.

3. ദൈവ പ്രീതിക്ക് വേണ്ടി അതിനെ കൊല്ലേണ്ടത് ആവശ്യമാണ്‌.

ഇതിൽ ഒന്നാമതെത് നമ്മൾ ഇന്നും അനുവർത്തിച്ചു പോരുന്ന നീതിയാണ്.  അതായത് ആക്രമണകാരികളായ മൃഗങ്ങളെ കൊല്ലൽ.  ഒരു മൃഗത്തെ  (മനുഷ്യനെയും) നിക്രുഷ്ടൻ  എന്ന് ബ്രാന്റ് ചെയ്യാൻ എളുപ്പമാണ്.  ഇത്തരം കാര്യങ്ങളിൽ ഭാഷ എന്നും നമുക്ക് സഹായത്തിനുണ്ട്.  നമുക്ക് തോന്നുന്ന ഒരു സംജ്ഞ നാം ഒരു മൃഗത്തിന് ചാർത്തി കൊടുക്കുകയാണ്.  ഉദാഹരണമായി,  വിശന്നു വലഞ്ഞ ഒരു പട്ടി ഒരു വളർത്തു മൃഗത്തെ ആക്രമിച്ചാൽ നാം ആ പട്ടിയെ ഭ്രാന്തൻ എന്ന് വിളിക്കുന്നത്‌ പോലെ.  ഇവിടെ 'ഭ്രാന്തൻ' എന്ന സംജ്ഞ ആ മൃഗത്തെ സംബന്ദിചെടത്തോളം മരണ വാറന്റ് ആയി തീരുന്നു.  മനുഷ്യന്റെ കാര്യത്തിലായിരുന്നു എങ്കിലും സംഗതി ഇങ്ങനെ തന്നെ ആണ്.  നാം ഇവിടെ ശാസ്ത്രീയമായ ഒരു അപഗ്രഥനം ആവശ്യപ്പെടുന്നില്ല.  വിചാരങ്ങൾക്ക്‌ മേലെ വികാരം ആധിപത്യം നേടുന്നു.

രണ്ടാമത്തെ കാര്യമാണല്ലോ ഇപ്പോഴത്തെ തർക്ക വിഷയം.  മാംസം മനുഷ്യന്റെ ഭക്ഷണമല്ല എന്ന് പല പ്രശസ്തരും അഭിപ്രായപ്പെട്ടിട്ടുണ്ട്.  അവര് അതിനു പറയുന്ന മുഖ്യ കാരണം മനുഷ്യന് കോമ്പല്ലുകൾ ഇല്ല എന്നുള്ളതാണ്.  മറ്റൊന്ന് മാംസം ദഹിപ്പിക്കാൻ ഉതകുന്ന രീതിയിൽ അല്ല മനുഷ്യന്റെ ആന്തരികാവയവങ്ങൾ സൃഷ്ടിക്കാപ്പെട്ടിട്ടുള്ളത് എന്ന് . എതിര് അഭിപ്രായങ്ങൾ ഉള്ളവരും ഉണ്ട്.  പക്ഷെ എതിരാളികളും അനുകൂലികളും ഒരു കാര്യത്തിൽ സമവായത്തിൽ എത്തുന്നുണ്ട്.  രോഗികൾക്ക് മാംസ ഭക്ഷണം കൊടുക്കരുത് എന്ന കാര്യത്തിലാണ് അത്.  രോഗികളിൽ അപകടം ഉണ്ടാക്കുന്ന ഒരു ഭക്ഷണം ആരോഗ്യവാനിലും അങ്ങനെ ആകാനെ തരമുള്ളൂ.

അപ്പോൾ ഇതിൽ നിന്ന് മനസ്സിലാകുന്നത്‌ ഒരു ജീവിയെ (മനുഷ്യനെയോ) കൊല ചെയ്യുന്നതിനുള്ള മനോഭാവം സൃഷ്ടിക്കുന്നതിനു ആദ്യം വേണ്ടത്,  ഒന്നുകിൽ അവയെ മൃഗവൽകരിക്കുകയൊ, അല്ലെങ്കിൽ അവയെ ജടവൽക്കരിക്കുകയൊ ആണ്.  മൃഗവൽകരിക്കുന്നതിനു (മൃഗീയ വൽകരിക്കുന്നതിനു) ഭാഷ നമ്മെ സഹായിക്കുന്നു എന്ന് മുൻപ് പറഞ്ഞു കഴിഞ്ഞു.

മൃഗങ്ങളെ ജടവൽകരിക്കുക എന്നതിന് അർഥം ജീവനുള്ള അവയെ , ജീവനില്ലാത്ത ഒരു വസ്തുവായി തരം താഴ്തുകയാണ്.  അതായത് ജീവനുള്ള ഒരു മൃഗം എന്നുള്ള രീതിയിലെ അതിന്റെ നില നില്പ്പിനെ നിഷേധിച്ചു അതിനെ വെറും ഒരു ഭക്ഷണം, അല്ലെങ്കിൽ വസ്ത്രം, അല്ലെങ്കിൽ സൌന്ദര്യ വര്ധക വസ്തു, അല്ലെങ്കിൽ വാഹനം, .... എന്നീ രീതിയിൽ കാണുന്ന ഒരു മനോഭാവം നമ്മിൽ വളർത്തി എടുക്കുക.  ശാസ്ത്ര ലോകത്തെ പരീക്ഷണങ്ങൾ പലതും ഇത്തരത്തിൽ മൃഗങ്ങളെ ജട വല്കരിക്കുന്നതിനായി മനുഷ്യൻ ഉപയോഗിക്കുന്നു.

മൂന്നാമത്തെ രീതി, അതായത് ഒരു ബലി മൃഗം എന്ന രീതിയിലുള്ള മൃഗങ്ങളുടെ അസ്ഥിത്വം പൌരാണിക കാലം മുതൽ മിക്ക മതങ്ങളും മൃഗങ്ങളുടെ  മേല ആരോപിച്ചതാണ്.

ഇത്തരത്തിൽ രൂപ മാറ്റം വന്ന മൃഗത്തെ ഇനി അങ്ങോട്ട്‌ നമുക്ക് കൊല്ലാവുന്നതാണ്.  ഇനി മുതൽ ഇത്തരം കൊലപാതകങ്ങളിൽ നമുക്ക് കുറ്റ ബോധം ഉണ്ടാവേണ്ട കാര്യമില്ല.

ഇതിനു സമാന്തരമായി മനുഷ്യനിൽ മറ്റൊരു മാനസിക പ്രക്രിയ കൂടി സംഭവിക്കുന്നതായി ഞാൻ സംശയിക്കുന്നു.  അതിനെ 'മനുഷ്യ വൽകരണം' എന്ന് ഞാൻ വിളിക്കുന്നു.  പല മൃഗങ്ങളും, മൃഗീയ വല്കരിക്കപ്പെടുകയോ, ജട വൽകരിക്ക പെടുകയോ ചെയ്യുന്നതിന് സമാന്തരമായി , ചില മൃഗങ്ങൾ എങ്കിലും മനുഷ്യ വൽകരിക്ക പ്പെടുകയോ, ചിലപ്പോൾ ദൈവ വല്ക്കരിക്ക പ്പെടുകയോ ചെയ്യുന്നതായി ഞാൻ കരുതുന്നു.  അത്തരം മൃഗങ്ങളെ നമുക്ക് കൊല്ലാനും പറ്റുന്നില്ല.  അഥവാ കൊല്ലുന്നു എങ്കിൽ വര്ധിച്ച കുറ്റ ബോധത്തോടെ മാത്രമേ അത് ചെയ്യാനും പറ്റുന്നുള്ളൂ.

മേൽ പറഞ്ഞ മാനസിക പ്രക്രിയകൾ ഓരോരുത്തരിലും ഓരോ രീതിയിൽ ആണ് വർത്തിക്കുന്നത്. അതിനനുസരിച്ച് ഓരോരുത്തർക്കും മൃഗങ്ങളോടുള്ള മനോഭാവത്തിലും വ്യത്യാസം ഉണ്ടാകുന്നു.

ഉപജീവനത്തിന് വേണ്ടി കൊല ചെയ്യുന്നത് പ്രകൃതിയുടെ നീതിയാണ്.  മനുഷ്യൻ അത് ഉച്ചാടനം ചെയ്താലും, മൃഗങ്ങളിലൂടെ പ്രകൃതി അത് നില നിർത്തി കൊണ്ടിരിക്കും.  നീതി എന്താണ് എന്ന് ദൈവം തന്നെ തീരുമാനിക്കുന്നതാവും നല്ലത്

Tuesday, 3 March 2015

ഉയര്ച്ചയിലൂടെയും താഴ്ച്ചയിലൂടെയും അകന്നു പോകുന്ന മനുഷ്യർ

ഇതൊരു സൈദ്ധാന്തിക ചർച്ചയാണെന്ന് തെറ്റി ധരിച്ചു പോകരുത്.  ഇവിടെ സൂചിപ്പിച്ച ഉയർച്ചയും താഴ്ചയും ജീവിതത്തിലെ ഉയര്ച്ചകളും  താഴ്ചകളും അല്ല. മറിച്ച്   മനുഷ്യ സൃഷ്ടിയായ  ഉയര്ച്ച്കളും താഴ്ചകളും മാത്രമാണ്.  അതായത് കുന്നുകളും കൊല്ലികളും പോലെ. (ഇവ രണ്ടും പ്രകൃത്യാ ഉള്ളത് പോലെ മനുഷ്യന് സൃഷ്ടിക്കാവുന്നതും ആണല്ലോ)

1970 കാലത്ത് എന്റെ അമ്മായി താമസിച്ചിരുന്നത് വളരെ വിശാലമായ ഒരു ഭൂവിഭാഗത്തിൽ ആയിരുന്നു (നമ്മളെല്ലാം അങ്ങനെ തന്നെ ആണെന്ന് സമ്മതിക്കുന്നു).  പരസ്പരം സ്നേഹിക്കുകയും, വെറുക്കുകയും ചെയ്യുന്ന അനേകം അയൽക്കാർ,  സ്വര്ഗം പോലെയും ഇടയ്ക്കിടയ്ക്ക് നരകം പോലെയും ഒഴുകുന്ന ജീവിതം.  ചീത്ത വിളിക്കെണ്ടവർക്ക് നേരെ ഇങ്ങോട്ട് വന്നു ചീത്ത വിളിക്കാവുന്ന രീതിയിൽ മതിലുകൾ ഇല്ലാത്ത പരിസരങ്ങൾ . (സ്നേഹിക്കുന്നവര്ക്ക് പക്ഷെ മതിലുകൾ ഉണ്ടായാലും കുഴപ്പമില്ല.  കാരണം അവര്ക്ക് മതില് ചാടുക എന്നത് ഒരു പ്രശ്നം അല്ലല്ലോ ).

അങ്ങനെ ഇരിക്കെ അമ്മായിയുടെ വീടിനു മുന്നില് വലിയ ഒരു കിടങ്ങ് കുഴിക്കാൻ തുടങ്ങി.  അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്‌ ജലസേച്ചനമാണ്‌ വിഷയം എന്ന്.  നാട്ടിൽ പരക്കെ കനാല് കുഴിക്കലാണ്.  അങ്ങ് ദൂരെയുള്ള ഏതോ നദിയിൽ നിന്ന് വെള്ളം ഇവിടേയ്ക്ക് ഒഴുകി വരും അത്രേ.  ഇത്രയും കാലം നാം കാത്തു നിന്നു. പക്ഷെ മഴക്കാലത്ത് ഒന്നോ രണ്ടോ അടി വെള്ളം പൊങ്ങുന്നത് ഒഴിച്ച് മറ്റൊരിക്കലും, ഒരു നദിയിലെയും വെള്ളം ഇവിടെ വന്നെത്തിയില്ല. പക്ഷെ അത് കൊണ്ടു ഒരു ഗുണമുണ്ടായി.  അമ്മായിയുടെ അയല്ക്കാരായിരുന്ന അനേകം മനുഷ്യർ ഒരു വിളിപ്പാടകലെ എങ്കിലും, വിളിച്ചാൽ വിളി കെൾക്കാതതോ, അല്ലെങ്കിൽ വിളി കേട്ടാൽ തന്നെ ഇങ്ങോട്ടേക്കു ഓടി വരാനാവാതതോ ആയ നിലയിൽ ആയി പ്പോയി. കാരണം അവർക്കിടയിൽ അവരെ അകത്തിയ വലിയ ആഴങ്ങൾ ഉണ്ടായിരുന്നല്ലോ.  അമ്മായി അന്നൊരിക്കൽ പറഞ്ഞു 'ഒന്നുമില്ലെങ്കിലും ആ ജാനുവിന്റെ ഇടയ്ക്കിടെ ഉള്ള തെറി കേൾക്കേണ്ടല്ലോ. പക്ഷെ ശാരദയെ കാണാൻ ഒരു നാഴിക ചുറ്റി പോകേണ്ടത് ആലോചിക്കുമ്പോൾ വിഷമവും ഉണ്ട്'.

ഇരു മെയ്യാണെങ്കിലും ഒറ്റ കരളു പോലെ ജീവിക്കുന്ന മനുഷ്യരെയും , അത് പോലെ കീരി മൂർഖൻ രീതിയിൽ ജീവിക്കുന്ന മനുഷ്യരെയും, ഒരൊറ്റയടിക്ക് അകറ്റി കളയാൻ, ഭൂമിയിൽ കുഴിക്കുന്ന ഒരു വലിയ കുഴിക്കു സാധിക്കും എന്നാണു ഇതിൽ നിന്നു മനസ്സിലാകുന്നത്‌.  സ്നേഹം സ്പര്ധ ഇവയൊക്കെ നിയന്ത്രിക്കുന്നത്‌ മനുഷ്യന്റെ മനസ്സ് മാത്രമല്ല, പ്രകൃതിയിൽ ഉണ്ടാകുന്ന ഭൌതിക മാറ്റങ്ങളിലൂടെയും കൂടെ ആണെന്ന് ഇതിൽ നിന്നു മനസ്സിലാക്കാം.

*********************************************************

ചാത്തു ഏട്ടന്റെ ഉയർച്ച:

ചാത്തു ഏട്ടനെ മറ്റുള്ളവരിൽ നിന്നു വിഭിന്നനാക്കുന്നത്‌ ഒരു കാര്യമാണ്. അദ്ധേഹത്തിന്റെ വീട് റോഡ്‌ അരികിൽ ആണ്.  പോരാത്തതിന് ബസ്‌ സ്റൊപ്പിനു നേരെ പുറകിലും.  ഒരു സ്കൂട്ടര് വാങ്ങിച്ചു കൂടെ ചാത്തു ഏട്ടാ എന്ന്  എന്ന് ആരെങ്കിലും ചോദിച്ചാൽ ചാത്തു ഏട്ടന്റെ മറുപടി ഇങ്ങനെ ആയിരിക്കും. 'എനിക്ക് എന്തിനാടാ  സ്കൂട്ടര്.  ഇതിലെ പോകുന്ന എല്ലാ ബസ്സും എന്റെ സ്വന്തം അല്ലെ. എന്റെ വീടിന്റെ മുന്നില് നിർത്തുന്നു. ഞാൻ കയറുന്നു. ഇറങ്ങുന്നു.

അങ്ങനെ ഇരിക്കെ ചാത്തു ഏട്ടന്റെ വീടിനു മുന്നില് പിക്കാസ് എടുത്തു ഒരു കൂട്ടം ആളുകൾ.  തമാശക്കാരനായ ചാത്തു ഏട്ടൻ അവരോടു ചോദിച്ചു 'എന്താടോ ഇന്ന് ആരെയെങ്കിലും കൊല്ലാനുണ്ടോ?  സർജൻ രാജു ആണ് അതിനു മറുപടി പറഞ്ഞത്. (സർജൻ രാജു ഒരു രാഷ്ട്രീയ പാർടിയുടെ സർജൻ ആണ്.  വയറു കുത്തി കീറലിൽ സ്പെഷൽ ട്രെയിനിംഗ് കിട്ടിയ ആളാണ്‌).  ' ഹോ. അതൊന്നും അല്ല ചാത്തു ഏട്ടാ. റോഡൊക്കെ നിരപ്പാക്കുകയാണ്. ഇവിടെ കുറെ ഉയരം കൂടുതൽ ആണ് എന്നാ അവര് പറഞ്ഞത്. അതൊന്നു ശരിയാക്കാനാ. കുറെ ദിവസം പിടിക്കും'.

ഓ. നിങ്ങള് എന്തെങ്കിലും ചെയ്യ്. ഞാൻ നാളെ ഗൾഫിൽ പോകുകയാ. മോന്റെ അടുത്തേക്ക്.. ഇനി ഒരു മാസം കഴിഞ്ഞേ വരൂ.  അപ്പോഴേക്ക് നിങ്ങള് ഇതൊക്കെ കുളമാക്കി തരുമല്ലോ.

ഓ. ചാത്തു ഏട്ടനെ ഒരു നല്ല നിലയിൽ ആക്കിയിട്ടെ നമ്മള് പോകൂ.

പക്ഷെ അവര് തന്നെ വല്ലാത്തൊരു നിലയിൽ ആക്കി കളയുമെന്ന് ചാത്തുയെട്ടൻ കരുതിയതെ ഇല്ല.  ഗൾഫിൽ നിന്നു തിരിച്ചു വന്ന ചാത്തുവേട്ടൻ തന്റെ വീടിന്റെ വര്ത്തമാന കാല പരിത സ്ഥിതി കണ്ടു വെറും റോഡിൽ കുന്തിച്ചിരുന്നു പോയി.  തന്റെ വീടിന്റെ മുന്നില് കുന്തിച്ചിരുന്ന  താൻ വീട്ടിൽ നിന്നും എത്രയോ ആഴങ്ങൾ അകലത്തി ലാണെന്ന വേദനിക്കുന്ന സത്യം അറിഞ്ഞു ചാത്തു ഏട്ടനോട് കരഞ്ഞു പോയി.  അങ്ങ് മേലെ ഒരു പൊട്ടു പോലെ ഇപ്പോഴും തനിക്കു എന്റെ വീട് കാണാം എന്നുള്ളത് ഒരു സമാധാനമായിരുന്നു.

ആ വഴിക്ക് വന്ന ചന്തുവിനോട് ചാത്തു ഏട്ടൻ ഇങ്ങനെ ചോദിച്ചു.

എന്റെ വീട്ടിലേക്കുള്ള വഴിയേതാണ്
  

ചില ബീഫ് ചിന്തകൾ

അറവുശാലയുടെ വാതിൽക്കൽ മടിച്ചു നിന്ന ഒരു പശു കിടാവ് എന്നും എന്റെ ഉറക്കം കെടുത്തിയ ഒരു ഓർമ്മയാണ്. ഷാബ്രോന്റെ (Claude Chabrol---Le boucher ) 'ഇറച്ചി വെട്ടുകാരൻ' എന്ന സിനിമയിലെ സീരിയൽ കൊലപാതകി തന്റെ കാമുകിയോട് പറയുന്നത് ഇതാണ്. 'കുട്ടിയായിരുന്നപ്പോൾ എനിക്കും രക്തത്തിന്റെ കാഴ്ച സഹീക്കാൻ കഴിയുമായിരുന്നില്ല. നിങ്ങൾ രക്തത്തിന്റെ ഗന്ധം ശ്രദ്ധിച്ചിട്ടുണ്ടോ. അതെല്ലാം ഒരു പോലെ ആണ്. മനുഷ്യന്റെതും മൃഗങ്ങളുടെതും ഒക്കെ. ചിലതിനു ശോണിമ കൂടുതലെങ്കിലും എല്ലാറ്റിനും ഗന്ധം ഒരു പോലെയാണ്.'

മൃഗങ്ങളെ ഭക്ഷിക്കുന്നവന് അതിനെ കൊല്ലുന്നതിനെ കുറിച്ച് വേവലാതി പെടേണ്ട കാര്യമില്ല. തിന്നുക എന്നുള്ള അവന്റെ തീരുമാനം തന്നെ ഒരു മൃഗത്തിനുള്ള മരണ വാറന്റ് ആണ്. അറവു ശാലയ്ക്ക് മുന്നിൽ നിന്ന് നിലവിളിച്ച പശു കിടാവിന്റെ ഓർമ്മ പോലും തീൻ മേശയിലെ പാത്രത്തിനു മുന്നിലിരിക്കുമ്പോൾ നമ്മെ പിന്തിരിപ്പിക്കുന്നില്ല. കാരണം നമ്മുടെ മുന്നിലെ പാത്രത്തിലുള്ളതു അന്ന് കരഞ്ഞ മൃഗമല്ല , രൂപ മാറ്റം വന്ന ഒരു പ്രതീകം മാത്രമാണ്. അത് ഒരു ജട വസ്തു മാത്രമാണ്. ഒരു കല്ലിനോടോ ഒരു കരിഞ്ഞ മര കഷണത്തോടോ തോന്നുന്ന വികാരങ്ങൾ മാത്രമേ നമുക്ക് അവയോടും തോന്നെണ്ടതുള്ളൂ.

നായ്ക്കളും പൂച്ചകളും ഇവിടെ ഭാഗ്യം ചെയ്തവ ആണ്. രാബീസ് വാക്സിൻ ഉള്ള കാലത്തോളം ഈ ലോകത്ത് അവയെ സംരക്ഷിക്കാൻ ആളുകളുണ്ടാകും. തിന്നാൻ പറ്റാത്ത അവയെ കൊല്ലണം എന്ന് ശഠിക്കുന്നത് ഭ്രാന്തിനെ ഭയപ്പെടുന്നവർ മാത്രമാണ് . പക്ഷെ ആ ഭയം നമ്മിൽ സൃഷ്ടിച്ചവർ ഒരു മരുന്ന് ചിലവാക്കാൻ വേണ്ടി മാത്രമാണ് അത്തരം ഒരു ഭയം നമ്മിൽ സൃഷ്ടിച്ചത്. ആ ഭയം നില നിർത്താനെങ്കിലും ഈ ജീവികൾ ഈ ലോകത്ത് ജീവിച്ചേ ഒക്ക് എന്നുള്ള ശാട്യവും ആ ഭയം സൃഷ്ടിച്ചവർക്ക് ഉണ്ടാകുമെന്നുള്ളത് സ്വാഭാവികമാണ്.

ശരിക്കും ഈ മൃഗങ്ങളെ , നിങ്ങളുടെ പടച്ചവൻ സൃഷ്ടിച്ചു വിട്ടത് നിങ്ങളുടെ അടിമയായി ജീവിക്കാൻ തന്നെയാണോ. പടച്ചവൻമാർക്ക് പോലും അവയോടു കരുണ ഇല്ലായിരുന്നെന്ന് വേദ പുസ്തകങ്ങൾ വായിച്ചാൽ മനസ്സിലാകും. ഇന്ന് നമ്മുടെ ആരോഗ്യത്തിനും സൌന്ദര്യത്തിനും ഭക്ഷണത്തിനും ഒക്കെയായി അവയുടെ ജീവിതം ചിലവിട്ടു പോകുകയാണ്. അവയ്ക്ക് അവയുടേതായ ഒരു ജീവിതം ഇല്ലാതായി പോയതിനു കാരണക്കാർ ആരാണ്.

ഇന്ന് ഒരു രോഗത്തിൽ , നിസ്സഹായരായി അവ പിടഞ്ഞു മരിക്കുമ്പോൾ അവയെ ഭക്ഷിച്ച മനുഷ്യൻ പോലും അവയെ കയ്യോഴിയുകയാണ്.

ഇന്നലെ നീ കത്തിയിൽ അവസാനിച്ചതല്ലേ ,
ഇന്ന് നീ അഗ്നിയിൽ തീരുക.

മരണത്തിന്റെ വഴികൾ എന്തെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പോലും നിങ്ങൾക്കില്ല. അതും നിങ്ങളുടെ നന്മ്മക്ക് വേണ്ടി നമ്മൾ തീരുമാനിക്കും.

മനുഷ്യൻ നീണാൾ വാഴട്ടെ

ദൈവത്തിനു തിരക്കാണ്

ക്ഷേത്രങ്ങളിൽ ദൈവമുണ്ടോ എന്ന് എനിക്ക് അറിയില്ല. ഉണ്ടെങ്കിൽ തന്നെ അദ്ദേഹത്തിന് എല്ലാവരെയും ശ്രദ്ധിക്കാൻ ആവാത്ത തരത്തിൽ അത്ര ഏറെ തിരക്കാണ് ചില ഇടങ്ങളിൽ. തമിൾ നാട്ടുകാർ പക്ഷെ ഇതിനൊരു പ്രതിവിധി കണ്ടെത്തി. അവിടെ ഒരു ക്ഷേത്രത്തിൽ ഞാൻ കണ്ടത് ഇതാണ്. ഒരു വിഗ്രഹത്തിനു മുന്നിൽ ഒരു കൂമ്പാരം കടലാസുകൾ. എന്താണെന്ന് ചോദിച്ചപ്പോൾ ആരോ പറഞ്ഞു ഭക്തന്മ്മാർ ദൈവത്തിനു അയച്ച കത്തുകൾ ആണെന്ന്. നട തുറക്കാത്ത നേരങ്ങളിൽ ദൈവം ഫ്രീ ആണ്. കത്ത് വായിക്കാൻ വേണ്ടുവോളം സമയം.
കത്തയക്കുന്ന കാര്യത്തിൽ യുക്തി വാദികളും പുറകോട്ടല്ല. വായ്ക്കപ്പെടാത്ത എത്രയോ നിവേദനങ്ങൾ അവരും നിത്യമെന്നോണം അയക്കുന്നുണ്ടല്ലോ, കേൾക്കപെടാത്ത മുദ്രാവാക്യങ്ങൾ പോലെ. മുദ്രാവാക്യങ്ങൾ റെക്കോർഡ്‌ ചെയ്തു അവ കേൾക്കേണ്ട കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നെങ്കിൽ കുറച്ചു കൂടെ ഗുണം ഉണ്ടായിരുന്നേനെ. നാട്ടുകാർക്ക് മുദ്രാവാക്യം പണ്ടെ മടുത്തിരുന്നു . സന്ധ്യാ നാമം ചെല്ലുന്നത് പോലും അവർ നിർത്തിയത്, സംഗതി പരമ ബോർ ആണെന്ന് അവർക്ക് തോന്നിയത് കൊണ്ടാണ്. (മുദ്രാവാക്യക്കാർക്ക് പക്ഷെ ചെറിയ ഒരു ആശ്വാസമുണ്ട്. *ഒരു പ്രസിദ്ധനായ സിനിമക്കാരൻ അവരെ സമാധാനിപ്പിക്കാൻ വേണ്ടിയോ, അല്ലെങ്കിൽ യാതാർത്യമെന്നു അദ്ദേഹത്തിന് തോന്നിയത് കൊണ്ടോ ഇനി പറയുന്ന ഒരു വാചകം അദ്ധേഹത്തിന്റെ ഒരു സിനിമയിൽ പ്രത്യേകം എടുത്തു ചേർത്തിട്ടുണ്ട്. അത് ഇതാണ്. എല്ലാ ദിവസങ്ങളിലും ഒരു കൃത്യ സമയത്ത്, മനുഷ്യൻ ഒരു ആചാരം പോലെ ചെയ്യുന്ന പ്രവൃത്തി, കുറെ കാലം മനുഷ്യൻ തുടർന്നാൽ ഈ ലോകം തീര്ച്ചയായും മാറും.). അപ്പോൾ ഇനി എല്ലാ ദിവസവും കൃത്യമായ ഏതെങ്കിലും വേളയിൽ മുദ്രാവാക്യം വിളിച്ചു കൊണ്ടു നമുക്ക് ഈ ലോകത്തെ മാറ്റാനും ശ്രമിക്കാവുന്നതാണ്. കുറെ വര്ഷങ്ങളോളം സന്ധാനാമം എന്ന പ്രക്രിയ തുടര്ന്നതിന്റെ ഫലമായി ഈ ലോകം വലിയ ഒരളവു വരെ മാറിയിട്ടുണ്ടെന്നുള്ളത് ഒരു വലിയ സത്യം തന്നെ ആണ്.
ഉണ്ണിക്കണ്ണനു പലരും ഇന്നും ആ പഴയ വെണ്ണ തന്നെയാണ് നിവേദ്യമായി അർപ്പിക്കുന്നത്. പക്ഷെ തമിൾ നാട്ടുകാരൻ ഇവിടെയും നമുക്ക് പുതിയ അറിവുകൾ പകർന്നു തന്നിരിക്കുന്നു. അവിടെ ഒരു ക്ഷേത്രത്തിൽ ഉണ്ണിക്കണ്ണനു മുന്നിൽ കണ്ട നിവേദ്യ കൂമ്പാരം മിൽക്ക് ചോക്കലെട്ടുകളുടെത് ആയിരുന്നു. കണ്ണനും നമ്മളെ കയ്യൊഴിഞ്ഞു തമിൾ നാട്ടിലേക്ക് ചേക്കേറിയതിന്റെ കാരണം ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു.
യുക്തി വാദികൾ ഇപ്പോഴും രക്ത സാക്ഷി മണ്ടപങ്ങളിൽ അർപ്പിക്കുന്നത് പുഷ്പങ്ങൾ തന്നെയാണ്. ചത്തവനെ ചോകലെട്ടുകൾ കൊണ്ടു വശീകരിക്കാൻ ആവില്ലെന്ന് ഒരു യുക്തി വാദിയോളം നന്നായി അറിയുന്ന മറ്റാരും ഇല്ലല്ലോ.

Sunday, 1 March 2015

ജന്മ ദേശത്തെ വിട്ടു പോകുന്നവർ

ഞാൻ ഒരിക്കലും കാണാത്ത ഒരു ഇളയച്ചനുണ്ട് എനിക്ക്. കുടുംബത്തിലെ പലരും അദ്ധേഹത്തിന്റെ പേര് പോലും മറന്നു പോയി. എന്നോ ഒരിക്കൽ വീട്ടുകാരോട് യാത്ര പോലും ചോദിക്കാതെ അദ്ദേഹം എങ്ങൊട്ടെക്കൊ പോയി. പോയവരെ പിന്നീടാരും അന്വേഷിക്കാത്ത കാലമായിരിക്കാം അത്. പോരാത്തതിനു വീട്ടില് കാത്തിരിക്കാൻ ഭാര്യയോ മക്കളോ ഇല്ലായിരുന്നു താനും. പക്ഷെ ജനിച്ചു വളരെ കാലത്തേക്ക് പോലും ഇങ്ങനെ ഒരു ബന്ധു ഉണ്ടെന്നുള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു. ആരും എന്നോട് അതിനെ കുറിച്ച് പറഞ്ഞില്ല. അതിന്റെ ആവശ്യമേ ഇല്ലെന്നു എല്ലാവര്ക്കും തോന്നിയിരിക്കണം. ചൊക്ലിയിലെ തറവാട്ടു വളപ്പിൽ നിന്ന് ഇറങ്ങി നടക്കുകയായിരുന്ന എന്നോട് വഴിപൊക്കനായ ഒരു വൃദ്ധൻ ചോദിച്ചു. 'ആരാ'. 'വാസുവിന്റെ മോനാ' ഞാൻ പറഞ്ഞു. 'ആണ്ടിയുടെ വല്ല വിവരവും ഉണ്ടോ'. ഞാൻ അറിയാത്ത ഒരു ആണ്ടിയെ കുറിച്ച് ജീവിതത്തിൽ ആദ്യമായി കേൾക്കുന്നത് അന്നാണ്. ഞാനൊരിക്കലും അറിയാത്ത ഒരു ബന്ധുവിനെ കുറിച്ച്, ഞാൻ ഒരിക്കലും അറിയാത്ത മറ്റൊരു മനുഷ്യനിൽ നിന്ന് അറിയേണ്ടി വന്നതിൽ എനിക്ക് വിഷമം തോന്നിയിരുന്നു.
പിലാക്കൂലെ കൃഷ്ണൻ വൈദ്യർ അവിടെ മരുന്ന് വാങ്ങാൻ ചെന്ന ഏതോ ഒരു ദിവസം എന്നോട് പറഞ്ഞു. 'ഒരിക്കൽ കാശിയിൽ പോയപ്പോൾ ഞാൻ നിന്റെ എളയച്ചനെ അവിടെ കണ്ടിരുന്നു. പക്ഷെ രണ്ടാമത്തെ പ്രാവശ്യം പോയപ്പോൾ കുറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല . മറ്റെവിടെക്കെങ്കിലും പോയിരിക്കാം.'
ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്. എന്ത് കൊണ്ടാണ് നമ്മളെല്ലാവരും ജീവിക്കുന്നത് പോലെ ജീവിച്ചു പോകാൻ ചിലരെങ്കിലും ആഗ്രഹിക്കാത്തത്. എന്ത് അജ്ഞാത ശക്തികളാകണം, അത്രയേറെ പ്രയാസങ്ങളൊന്നും അനുഭവിക്കാൻ ഇടയില്ലാത്ത എന്റെ ഈ ബന്ധുവിനെ, നമ്മളെവരും ആവേശത്തോടെ ഓർമ്മിച്ചു കൊണ്ടിരിക്കുന്ന ഈ ജന്മ ദേശം എന്ന പ്രതീകത്തിൽ നിന്ന് അകറ്റി നിരത്തിയത്?

epilogue

Isaiah 48:21
They did not thirst when He led them through the deserts. He made the water flow out of the rock for them; He split the rock and the water gushed forth.

Alfredo: Get out of here! Go back to Rome. You're young and the world is yours. I'm old. I don't want to hear you talk anymore. I want to hear others talking about you. Don't come back. Don't think about us. Don't look back. Don't write. Don't give in to nostalgia. Forget us all. If you do and you come back, don't come see me. I won't let you in my house. Understand? (FILM-- CINEMA PARADISO)