അന്തരീക്ഷത്തിൽ നിന്ന് ഭസ്മം സൃഷ്ടിച്ചു അത് ഭക്തന്മാർക്കിടയിൽ വിതരണം ചെയ്ത ഹിന്ദു സനാസിമാർ എത്രയോ ഉണ്ടായിരുന്നു. ഇന്നും ഉണ്ട് എന്ന് ഞാൻ കരുതുന്നു. അവരുടെ ഒക്കെ കാൽക്കൽ വീഴുവാൻ പ്രശസ്ത ശാസ്ത്രജ്ഞാരും അങ്ങനെ ഉള്ള പല പ്രശസ്തരും വരി വരിയായി നിന്നതും നാം ഇത്രയും കാലം കണ്ടതാണ്. അന്നൊന്നും തോന്നാത്ത യുക്തി ഹീനത മരിച്ചവനെ ഉയര്തെഴുനെൽപ്പിക്കുന്ന പ്രവൃത്തിയിൽ ചിലര് കാണുന്നതിനെ അംഗീകരിക്കാൻ ബുദ്ധി മുട്ടുണ്ട്. ഇവിടെ ഉള്ള അയുക്തികത അങ്ങനെ നില്ക്കട്ടെ അവിടെ ഉള്ളത് ആദ്യം യുക്തി ഭദ്രമാക്കൂ എന്നുള്ള ചിന്താഗതി ശരിയല്ല. ആദ്യം ആത്മ പരിശോധനയാണ് വേണ്ടത്. മറ്റുള്ളവരെ കുറ്റം പറയുന്നത് അതിനു ശേഷമേ പാടുള്ളൂ. ഇത് പറഞ്ഞതും ഏതോ ഹിന്ദു സന്യാസി തന്നെയാണ്.
യുക്തിയോടെ വിശ്വസിക്കണം എന്ന് പറയുന്നതിൽ തന്നെ ഒരു തരം അയുക്തികതയുണ്ട്.. കാരണം വിശ്വാസം യുക്തിക്ക് അതീതമാണ്. അത് തെളിവുകൾ ആവശ്യപ്പെടുന്നില്ല. നമ്മൾ തെളിവുകൾ ചോദിക്കാതെ വിശ്വസിക്കുന്ന ഒന്ന് പോലെ, അവർ തെളിവുകൾ ചോദിക്കാതെ വിശ്വസിക്കുന്ന മറ്റൊന്നിനെയും ഒരു വിശ്വാസി അങ്ങീകരിക്കണം. കാരണം ഞാൻ ചെയ്യുന്ന പ്രവൃത്തിയുടെ മറ്റൊരു രൂപം മാത്രമാണ് അവനും ചെയ്യുന്നത്.

No comments:
Post a Comment