Sunday, 1 March 2015

ജന്മ ദേശത്തെ വിട്ടു പോകുന്നവർ

ഞാൻ ഒരിക്കലും കാണാത്ത ഒരു ഇളയച്ചനുണ്ട് എനിക്ക്. കുടുംബത്തിലെ പലരും അദ്ധേഹത്തിന്റെ പേര് പോലും മറന്നു പോയി. എന്നോ ഒരിക്കൽ വീട്ടുകാരോട് യാത്ര പോലും ചോദിക്കാതെ അദ്ദേഹം എങ്ങൊട്ടെക്കൊ പോയി. പോയവരെ പിന്നീടാരും അന്വേഷിക്കാത്ത കാലമായിരിക്കാം അത്. പോരാത്തതിനു വീട്ടില് കാത്തിരിക്കാൻ ഭാര്യയോ മക്കളോ ഇല്ലായിരുന്നു താനും. പക്ഷെ ജനിച്ചു വളരെ കാലത്തേക്ക് പോലും ഇങ്ങനെ ഒരു ബന്ധു ഉണ്ടെന്നുള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു. ആരും എന്നോട് അതിനെ കുറിച്ച് പറഞ്ഞില്ല. അതിന്റെ ആവശ്യമേ ഇല്ലെന്നു എല്ലാവര്ക്കും തോന്നിയിരിക്കണം. ചൊക്ലിയിലെ തറവാട്ടു വളപ്പിൽ നിന്ന് ഇറങ്ങി നടക്കുകയായിരുന്ന എന്നോട് വഴിപൊക്കനായ ഒരു വൃദ്ധൻ ചോദിച്ചു. 'ആരാ'. 'വാസുവിന്റെ മോനാ' ഞാൻ പറഞ്ഞു. 'ആണ്ടിയുടെ വല്ല വിവരവും ഉണ്ടോ'. ഞാൻ അറിയാത്ത ഒരു ആണ്ടിയെ കുറിച്ച് ജീവിതത്തിൽ ആദ്യമായി കേൾക്കുന്നത് അന്നാണ്. ഞാനൊരിക്കലും അറിയാത്ത ഒരു ബന്ധുവിനെ കുറിച്ച്, ഞാൻ ഒരിക്കലും അറിയാത്ത മറ്റൊരു മനുഷ്യനിൽ നിന്ന് അറിയേണ്ടി വന്നതിൽ എനിക്ക് വിഷമം തോന്നിയിരുന്നു.
പിലാക്കൂലെ കൃഷ്ണൻ വൈദ്യർ അവിടെ മരുന്ന് വാങ്ങാൻ ചെന്ന ഏതോ ഒരു ദിവസം എന്നോട് പറഞ്ഞു. 'ഒരിക്കൽ കാശിയിൽ പോയപ്പോൾ ഞാൻ നിന്റെ എളയച്ചനെ അവിടെ കണ്ടിരുന്നു. പക്ഷെ രണ്ടാമത്തെ പ്രാവശ്യം പോയപ്പോൾ കുറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല . മറ്റെവിടെക്കെങ്കിലും പോയിരിക്കാം.'
ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്. എന്ത് കൊണ്ടാണ് നമ്മളെല്ലാവരും ജീവിക്കുന്നത് പോലെ ജീവിച്ചു പോകാൻ ചിലരെങ്കിലും ആഗ്രഹിക്കാത്തത്. എന്ത് അജ്ഞാത ശക്തികളാകണം, അത്രയേറെ പ്രയാസങ്ങളൊന്നും അനുഭവിക്കാൻ ഇടയില്ലാത്ത എന്റെ ഈ ബന്ധുവിനെ, നമ്മളെവരും ആവേശത്തോടെ ഓർമ്മിച്ചു കൊണ്ടിരിക്കുന്ന ഈ ജന്മ ദേശം എന്ന പ്രതീകത്തിൽ നിന്ന് അകറ്റി നിരത്തിയത്?

epilogue

Isaiah 48:21
They did not thirst when He led them through the deserts. He made the water flow out of the rock for them; He split the rock and the water gushed forth.

Alfredo: Get out of here! Go back to Rome. You're young and the world is yours. I'm old. I don't want to hear you talk anymore. I want to hear others talking about you. Don't come back. Don't think about us. Don't look back. Don't write. Don't give in to nostalgia. Forget us all. If you do and you come back, don't come see me. I won't let you in my house. Understand? (FILM-- CINEMA PARADISO)

No comments:

Post a Comment