Thursday, 26 March 2015

ജാതി വ്യവസ്ഥ

തൊഴിലിൽ നിന്നാണോ ജാതി വ്യവസ്ഥ ഉണ്ടായത്.  അങ്ങനെ അല്ലെന്നു പലരും പറഞ്ഞിട്ടുണ്ട്.  അമ്പലവാസികൾ ആകേണ്ട ബ്രാഹ്മണർ ചിലപ്പോൾ ഭരണം നടത്തിയിട്ടുണ്ട്.  യോദ്ധാക്കൾ മാത്രമായ ക്ഷത്രിയരും പലപ്പോഴും രാജ ഭരണം നടത്തിയിട്ടുണ്ട്.  വൈശ്യർ ചിലപ്പോൾ കച്ചവടക്കാരും, ചിലപ്പോൾ കര്ഷകരും ആയിട്ടുണ്ട്‌.  ജാതിയെ കുറിച്ചുള്ള ചോദ്യങ്ങൾ വിത്തോ അല്ലെങ്കിൽ ചെടിയോ ആദ്യം ഉണ്ടായത് എന്ന ചോദ്യം പോലെ വ്യര്തമാണ്.  പ്രബലർ എന്നും തങ്ങൾക്കു ഇഷ്ടമുള്ള , സമൂഹം മാന്യത കല്പിക്കുന്ന തൊഴിലുകൾ മാത്രമേ സ്വീകരിക്കാറുള്ളൂ.  അത് അന്നും ഇന്നും ഒരു പോലെ ആയിരിക്കാനാണ്‌ സാധ്യത. ആ രീതിയിൽ ചിന്തിച്ചാൽ ജാതികൾ ആദ്യം ഉണ്ടാകുകയും,  അതിലെ ബലത്തിന് അനുസരിച്ച് അവർ തൊഴിലുകളിൽ ഏര്പ്പെടുകയും ചെയ്തു വിശ്വസിക്കേണ്ടി വരും.  ആര്ക്കും വേണ്ടാത്ത തൊഴിലുകൾ ചെയ്യാൻ അവശര് മാത്രം. അത് ഇന്നും അങ്ങനെ തന്നെയാണ് എന്ന് തോന്നുന്നു.  എന്ത് തന്നെ ആയാലും ജാതി വ്യവസ്ഥ ഇന്നും ഇവിടെ നില നില്ക്കുന്നു എന്നുള്ളതും ദളിതർ വല്ലാതെ പീഡിപ്പിക്ക പെടുന്നു എന്നുള്ളതും വലിയ സത്യമായി അവശേഷിക്കുന്നു.  ഏതോ ഒരു ലേഖന കർത്താവ്‌ എഴുതിയത് പോലെ,  നമ്മുടെ രാജ്യത്ത് ചില ഇടങ്ങളിൽ ഹിന്ദുക്കൾ മുസ്ലീം ജാതികളിൽ നിന്ന് നേരിടുന്ന പീടനങ്ങലെക്കാൽ കൂടുതൽ പീഡനങ്ങൾ  , ചില ഇടങ്ങളിൽ ഹിന്ദുക്കളിലെ താഴ്ന്ന ജാതിക്കാര് , തങ്ങളുടെ തന്നെ മേൽ ജാതികളിൽ നിന്ന് നേരിടേണ്ടി വരുന്നുണ്ട് .  പാര്ശ്വ വൽകരിപ്പെട്ടവരുടെ വ്യഥ ആധുനിക മനുഷ്യൻ അറിയാതിരിക്കുന്നതിൽ നിന്ന് മനസ്സിലാക്കേണ്ടത് അവനു പോലും അടിച്ചമര്തപ്പെട്ടവന്റെ കാര്യത്തിൽ അത്ര വലിയ താല്പര്യങ്ങൾ ഒന്നും ഇല്ല എന്ന് തന്നെയാണ്.

No comments:

Post a Comment