Tuesday, 3 March 2015

ഉയര്ച്ചയിലൂടെയും താഴ്ച്ചയിലൂടെയും അകന്നു പോകുന്ന മനുഷ്യർ

ഇതൊരു സൈദ്ധാന്തിക ചർച്ചയാണെന്ന് തെറ്റി ധരിച്ചു പോകരുത്.  ഇവിടെ സൂചിപ്പിച്ച ഉയർച്ചയും താഴ്ചയും ജീവിതത്തിലെ ഉയര്ച്ചകളും  താഴ്ചകളും അല്ല. മറിച്ച്   മനുഷ്യ സൃഷ്ടിയായ  ഉയര്ച്ച്കളും താഴ്ചകളും മാത്രമാണ്.  അതായത് കുന്നുകളും കൊല്ലികളും പോലെ. (ഇവ രണ്ടും പ്രകൃത്യാ ഉള്ളത് പോലെ മനുഷ്യന് സൃഷ്ടിക്കാവുന്നതും ആണല്ലോ)

1970 കാലത്ത് എന്റെ അമ്മായി താമസിച്ചിരുന്നത് വളരെ വിശാലമായ ഒരു ഭൂവിഭാഗത്തിൽ ആയിരുന്നു (നമ്മളെല്ലാം അങ്ങനെ തന്നെ ആണെന്ന് സമ്മതിക്കുന്നു).  പരസ്പരം സ്നേഹിക്കുകയും, വെറുക്കുകയും ചെയ്യുന്ന അനേകം അയൽക്കാർ,  സ്വര്ഗം പോലെയും ഇടയ്ക്കിടയ്ക്ക് നരകം പോലെയും ഒഴുകുന്ന ജീവിതം.  ചീത്ത വിളിക്കെണ്ടവർക്ക് നേരെ ഇങ്ങോട്ട് വന്നു ചീത്ത വിളിക്കാവുന്ന രീതിയിൽ മതിലുകൾ ഇല്ലാത്ത പരിസരങ്ങൾ . (സ്നേഹിക്കുന്നവര്ക്ക് പക്ഷെ മതിലുകൾ ഉണ്ടായാലും കുഴപ്പമില്ല.  കാരണം അവര്ക്ക് മതില് ചാടുക എന്നത് ഒരു പ്രശ്നം അല്ലല്ലോ ).

അങ്ങനെ ഇരിക്കെ അമ്മായിയുടെ വീടിനു മുന്നില് വലിയ ഒരു കിടങ്ങ് കുഴിക്കാൻ തുടങ്ങി.  അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്‌ ജലസേച്ചനമാണ്‌ വിഷയം എന്ന്.  നാട്ടിൽ പരക്കെ കനാല് കുഴിക്കലാണ്.  അങ്ങ് ദൂരെയുള്ള ഏതോ നദിയിൽ നിന്ന് വെള്ളം ഇവിടേയ്ക്ക് ഒഴുകി വരും അത്രേ.  ഇത്രയും കാലം നാം കാത്തു നിന്നു. പക്ഷെ മഴക്കാലത്ത് ഒന്നോ രണ്ടോ അടി വെള്ളം പൊങ്ങുന്നത് ഒഴിച്ച് മറ്റൊരിക്കലും, ഒരു നദിയിലെയും വെള്ളം ഇവിടെ വന്നെത്തിയില്ല. പക്ഷെ അത് കൊണ്ടു ഒരു ഗുണമുണ്ടായി.  അമ്മായിയുടെ അയല്ക്കാരായിരുന്ന അനേകം മനുഷ്യർ ഒരു വിളിപ്പാടകലെ എങ്കിലും, വിളിച്ചാൽ വിളി കെൾക്കാതതോ, അല്ലെങ്കിൽ വിളി കേട്ടാൽ തന്നെ ഇങ്ങോട്ടേക്കു ഓടി വരാനാവാതതോ ആയ നിലയിൽ ആയി പ്പോയി. കാരണം അവർക്കിടയിൽ അവരെ അകത്തിയ വലിയ ആഴങ്ങൾ ഉണ്ടായിരുന്നല്ലോ.  അമ്മായി അന്നൊരിക്കൽ പറഞ്ഞു 'ഒന്നുമില്ലെങ്കിലും ആ ജാനുവിന്റെ ഇടയ്ക്കിടെ ഉള്ള തെറി കേൾക്കേണ്ടല്ലോ. പക്ഷെ ശാരദയെ കാണാൻ ഒരു നാഴിക ചുറ്റി പോകേണ്ടത് ആലോചിക്കുമ്പോൾ വിഷമവും ഉണ്ട്'.

ഇരു മെയ്യാണെങ്കിലും ഒറ്റ കരളു പോലെ ജീവിക്കുന്ന മനുഷ്യരെയും , അത് പോലെ കീരി മൂർഖൻ രീതിയിൽ ജീവിക്കുന്ന മനുഷ്യരെയും, ഒരൊറ്റയടിക്ക് അകറ്റി കളയാൻ, ഭൂമിയിൽ കുഴിക്കുന്ന ഒരു വലിയ കുഴിക്കു സാധിക്കും എന്നാണു ഇതിൽ നിന്നു മനസ്സിലാകുന്നത്‌.  സ്നേഹം സ്പര്ധ ഇവയൊക്കെ നിയന്ത്രിക്കുന്നത്‌ മനുഷ്യന്റെ മനസ്സ് മാത്രമല്ല, പ്രകൃതിയിൽ ഉണ്ടാകുന്ന ഭൌതിക മാറ്റങ്ങളിലൂടെയും കൂടെ ആണെന്ന് ഇതിൽ നിന്നു മനസ്സിലാക്കാം.

*********************************************************

ചാത്തു ഏട്ടന്റെ ഉയർച്ച:

ചാത്തു ഏട്ടനെ മറ്റുള്ളവരിൽ നിന്നു വിഭിന്നനാക്കുന്നത്‌ ഒരു കാര്യമാണ്. അദ്ധേഹത്തിന്റെ വീട് റോഡ്‌ അരികിൽ ആണ്.  പോരാത്തതിന് ബസ്‌ സ്റൊപ്പിനു നേരെ പുറകിലും.  ഒരു സ്കൂട്ടര് വാങ്ങിച്ചു കൂടെ ചാത്തു ഏട്ടാ എന്ന്  എന്ന് ആരെങ്കിലും ചോദിച്ചാൽ ചാത്തു ഏട്ടന്റെ മറുപടി ഇങ്ങനെ ആയിരിക്കും. 'എനിക്ക് എന്തിനാടാ  സ്കൂട്ടര്.  ഇതിലെ പോകുന്ന എല്ലാ ബസ്സും എന്റെ സ്വന്തം അല്ലെ. എന്റെ വീടിന്റെ മുന്നില് നിർത്തുന്നു. ഞാൻ കയറുന്നു. ഇറങ്ങുന്നു.

അങ്ങനെ ഇരിക്കെ ചാത്തു ഏട്ടന്റെ വീടിനു മുന്നില് പിക്കാസ് എടുത്തു ഒരു കൂട്ടം ആളുകൾ.  തമാശക്കാരനായ ചാത്തു ഏട്ടൻ അവരോടു ചോദിച്ചു 'എന്താടോ ഇന്ന് ആരെയെങ്കിലും കൊല്ലാനുണ്ടോ?  സർജൻ രാജു ആണ് അതിനു മറുപടി പറഞ്ഞത്. (സർജൻ രാജു ഒരു രാഷ്ട്രീയ പാർടിയുടെ സർജൻ ആണ്.  വയറു കുത്തി കീറലിൽ സ്പെഷൽ ട്രെയിനിംഗ് കിട്ടിയ ആളാണ്‌).  ' ഹോ. അതൊന്നും അല്ല ചാത്തു ഏട്ടാ. റോഡൊക്കെ നിരപ്പാക്കുകയാണ്. ഇവിടെ കുറെ ഉയരം കൂടുതൽ ആണ് എന്നാ അവര് പറഞ്ഞത്. അതൊന്നു ശരിയാക്കാനാ. കുറെ ദിവസം പിടിക്കും'.

ഓ. നിങ്ങള് എന്തെങ്കിലും ചെയ്യ്. ഞാൻ നാളെ ഗൾഫിൽ പോകുകയാ. മോന്റെ അടുത്തേക്ക്.. ഇനി ഒരു മാസം കഴിഞ്ഞേ വരൂ.  അപ്പോഴേക്ക് നിങ്ങള് ഇതൊക്കെ കുളമാക്കി തരുമല്ലോ.

ഓ. ചാത്തു ഏട്ടനെ ഒരു നല്ല നിലയിൽ ആക്കിയിട്ടെ നമ്മള് പോകൂ.

പക്ഷെ അവര് തന്നെ വല്ലാത്തൊരു നിലയിൽ ആക്കി കളയുമെന്ന് ചാത്തുയെട്ടൻ കരുതിയതെ ഇല്ല.  ഗൾഫിൽ നിന്നു തിരിച്ചു വന്ന ചാത്തുവേട്ടൻ തന്റെ വീടിന്റെ വര്ത്തമാന കാല പരിത സ്ഥിതി കണ്ടു വെറും റോഡിൽ കുന്തിച്ചിരുന്നു പോയി.  തന്റെ വീടിന്റെ മുന്നില് കുന്തിച്ചിരുന്ന  താൻ വീട്ടിൽ നിന്നും എത്രയോ ആഴങ്ങൾ അകലത്തി ലാണെന്ന വേദനിക്കുന്ന സത്യം അറിഞ്ഞു ചാത്തു ഏട്ടനോട് കരഞ്ഞു പോയി.  അങ്ങ് മേലെ ഒരു പൊട്ടു പോലെ ഇപ്പോഴും തനിക്കു എന്റെ വീട് കാണാം എന്നുള്ളത് ഒരു സമാധാനമായിരുന്നു.

ആ വഴിക്ക് വന്ന ചന്തുവിനോട് ചാത്തു ഏട്ടൻ ഇങ്ങനെ ചോദിച്ചു.

എന്റെ വീട്ടിലേക്കുള്ള വഴിയേതാണ്
  

No comments:

Post a Comment