Tuesday, 24 March 2015

വിശ്വ സിനിമയിലെ മനോഹരമായ സ്വപ്ന രംഗങ്ങൾ

ഇൻറർനെറ്റിൽ ഇത്തരം ഒരു അന്വേഷണം നടത്തിയപ്പോൾ എനിക്ക് കിട്ടിയത് ഹോളി വൂഡിലെ ഏതാനും ചിത്രങ്ങളിലെ സ്വപ്ന രംഗങ്ങൾ ആണ്.  അത് കൊണ്ടു ഈ താഴെ കൊടുത്തവ നെറ്റിൽ അന്വേഷിച്ചാൽ നിങ്ങൾക്ക് കിട്ടി എന്ന് വരില്ല.  അവ അസാമാന്യമാണ് എന്നുള്ള എന്റെ അഭിപ്രായം തികച്ചും വ്യക്തി പരം മാത്രമാണ്.

1.  സൊൽറ്റാൻ ഫാബ്രി -----------  ഹങ്കെരിയൻസ്

ഒരു ലേബർ കാമ്പിൽ രാവന്തിയോളം പണിയെടുത്തു തളർന്നു മരിക്കാരാവുന്ന ഒരു യുവാവിന്റെ സ്വപ്നമാണ് ഇത്.  മനുഷ്യത്വം മരവിച്ച ഒരു ലോകം.  എല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ലോകത്തും പ്രതീക്ഷയുടെ ഒരു കണിക ബാക്കി നില്ക്കുന്നു എന്ന് ഓര്മിപ്പിക്കുന്ന അസാമാന്യമായ രംഗം.  ആ യുവാവ് തന്റെ ചുറ്റും നിന്ന സുഹൃത്തുക്കളോട്  താൻ ഇന്നലെ കണ്ട സ്വപ്നം വിവരിക്കുകയാണ്

മഞ്ഞു വീണു വെളുത്ത ഭൂവിഭാഗം.  അനന്തയോളം പരന്നു കിടക്കുന്ന  വെളുത്ത പോപ്ലാർ മരങ്ങൾ.  അവയ്ക്കു ഇടയിലൂടെ ഞാൻ ഓടുകയാണ്.  യുദ്ധത്തിൽ മരിക്കാതെ ബാക്കി ഉള്ള ഏതെങ്കിലും ഒരു ഹങ്കരിക്കാരനെ കണ്ടു കിട്ടും എന്നുള്ള പ്രതീക്ഷയോടെ.  ഓടുമ്പോൾ ഞാൻ 'ഏതെങ്കിലും ഹങ്കറി ക്കാരൻ ഇവിടെ എങ്ങാനും ഉണ്ടോ' എന്ന് വിളിച്ചു കൂവുന്നും ഉണ്ട്.  ഓടി ഓടി ഞാൻ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു ചെറിയ കുടിലിനു മുന്നിൽ എത്തി നില്ക്കുന്നു.  അതിന്റെ മുന്നിൽ മരിക്കാരായ ഒരു അധി വൃദ്ധൻ.

അദ്ദേഹം എന്ന്നോട് ചോദിച്ചു.  'നീ എന്താണ് മകനെ അന്വേഷിക്കുന്നത് '

ഞാൻ ഒരു ഹങ്കറി ക്കാരനെ അന്വേഷിച്ചു നടക്കുകയാണ്' ഞാൻ പറഞ്ഞു

അപ്പോൾ അയാള് ഇങ്ങനെ പറഞ്ഞു ' മകനെ ഇനി നീ മുന്നോട്ടേക്ക് ഓടേണ്ട കാര്യമില്ല.  ലോകത്തുള്ള എല്ലാ ഹങ്കറി ക്കാരും യുദ്ധത്തിൽ മരിച്ചു തീർന്നു.  ആകെ ബാക്കിയുള്ളത് ഈ ഞാൻ മാത്രമാണ്.  ഞാനും ഇപ്പോൾ മരിക്കും.

അപ്പോൾ ഞാൻ ഇങ്ങനെ മറുപടി പറഞ്ഞു

ഇല്ല നിങ്ങൾ കള്ളം പറയുകയാണ്‌.  ഞാനും ഒരു ഹങ്കറിക്കാരനാണ്.

ഇത്രയും പറഞ്ഞു ഞാൻ ഹങ്കറി ക്കാരനെ അന്വേഷിച്ചു കൊണ്ടുള്ള എന്റെ ഓട്ടം തുടർന്നു.

(ഇത്രയും പറഞ്ഞു ആ കഥാപാത്രം മരിച്ചു വീഴുന്നു.)

ആ ഒരു നിമിഷം ലോകത്തുള്ള ഓരോ ഹങ്കറിക്കാരനും മനുഷ്യത്വത്തിന്റെ പ്രതീകമായി തീരുന്നതാണ് നാം കാണുന്നത്. ലോകത്ത് മനുഷ്യത്വം ഒരിക്കലും മരിക്കില്ല എന്ന് ഫാബ്രി എന്നും വിശ്വസിച്ചിരുന്നു.  ഈ ശുഭാതി വിശ്വാസമാണ് ഇന്നും നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.


2.  ആൽഫ്രഡ്‌ ഹിച് കൊക്ക് ---- വെർറ്റിഗൊ (സ്കൊട്ടിയുടെ ദുസ്വപ്നം)

സ്കോട്ടി എന്ന പോലീസുകാരൻ ഒരു സ്ത്രീയുടെ ആത്മഹത്യക്ക് ദൃക് സാക്ഷിയാകുന്നു.  ഒരു ബെൽ ഗോപുരത്തിന് മുകലേക്ക് ഓടി കയറി ആത്മ ഹത്യക്ക് തുനിയുന്ന തന്റെ കാമുകിയെ സ്കൊട്ടിക്കു രക്ഷിക്കാമായിരുന്നു. പക്ഷെ അദ്ധേഹത്തിന്റെ അക്രോഫോബിയ എന്ന മാനസിക രോഗം, ഗോപുര മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന അദ്ധേഹത്തെ ബോധ രഹിതനാക്കുന്നു. അദ്ദേഹം ഉണരുമ്പോഴേക്കും ആത്മഹത്യ നടന്നു കഴിഞ്ഞിരുന്നു.  ജനാലയിലോട്ടെ പാളി നോക്കിയാ സ്കോട്ടി അങ്ങ് താഴെ വീണു കിടക്കുന്ന തന്റെ കാമുകിയുടെ മൃത ശരീരം കാണുന്നു. അന്ന് രാത്രി വീട്ടില് ഉറങ്ങാൻ കിടന്ന സ്കോട്ടി കാണുന്ന സ്വപ്നം ഇതാണ്.

ഒരു ബൊക്ക.  അതിലെ പുഷ്പങ്ങൾ നാലുഭാഗത്തേക്കും ചിതറുകയാണ്.   മരിച്ച സ്ത്രീയുടെ ഭർത്താവുമായി സ്കോട്ടി എന്തോ സംസാരിക്കുന്നു.  തൊട്ടടുത്ത്‌ ആ സ്ത്രീയും നിൽക്കുന്നു (പക്ഷെ ഈ സ്ത്രീയെ സ്കോട്ടി ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല.  അവരുടെ ഒരു ചിത്രം ഒരു മുസിയത്തിൽ കണ്ടത് മാത്രം). സ്ത്രീയുടെ ചിത്രവും അവർ അണിഞ്ഞ കമ്മലും വ്യക്തമായി കാണുന്നു.  ഒരു ശ്മശാന ഭൂമിയിലൂടെ സ്കോട്ടി നടക്കുന്നു.  തുറന്നു കിടക്കുന്ന ഒരു ശവ കല്ലറ ക്കരികിൽ സ്കോട്ടി നിൽക്കുന്നു.  സ്കൊട്ടിയുടെ തലമാത്രം ആ ശവ കല്ലറ യുടെ അഗാധതയിലേക്ക്‌ പറക്കുന്നു.   അതിന്റെ ആഴങ്ങളിൽ സ്കോട്ടി വീണു കൊണ്ടെ ഇരിക്കുന്നു.  ഒരു കെട്ടിടത്തിന്റെ മേലെ ഉള്ള ഓടു കളിലെക്കാണ് അദ്ദേഹം വീണു കൊണ്ടിരിക്കുന്നത് (ഈ ഓടുകൾ നാം മുൻപ് കണ്ടതാണ്. കഥാ നായിക വീണു മരിച്ചതും ഇവിടെ ആണ് )  സ്കൊട്ടിയുടെ ശരീരം അന്തരീക്ഷത്തിൽ തൂങ്ങി നിൽക്കുന്നു.

3. മൈകൾ ഹനാകെ ----- കാഷെ

ഒരു അറബി കുട്ടി ഒരു കോഴിയുടെ തല അറുക്കുന്നത് ജോര്ജ് സ്വപ്നം കാണുന്നു. അത് കണ്ടു കൊണ്ടിരിക്കുന്ന ജോര്ജിന്റെ കണ്ണിലേക്കു ഒരു തുള്ളി രക്തം തെറിച്ചു വീഴുന്നു.  തലയറ്റ പക്ഷി നിലത്തു വീണു ചിറകിട്ടടിക്കുമ്പോൾ, അറബി കുട്ടി മഴുവുമായി ജോര്ജിന്റെ അടുത്തേക്ക് നടന്നു വരുന്നു.

വളരെ നിസ്സാരമെന്നു തോന്നാമെങ്കിലും ഈ സ്വപ്നം ഒരു രാജ്യത്തിന്റെ ഇരുണ്ട ചരിത്രത്തെ ആണ് ഓർമിപ്പിക്കുന്നത്‌.  ആൾജീറിയാൻ അധിനിവേശക്കാലത്ത്‌ കൊല്ലപ്പെട്ട ഒരു മനുഷ്യന്റെ സന്തതിയായ ഈ അറബി കുട്ടിയെ ജോര്ജിന്റെ മാതാപിതാക്കൾ ദത്തെടുക്കാൻ തീരുമാനിച്ചു വരികയായിരുന്നു.  അതിനു എതിര് നില്കുന്ന ജോര്ജ് അവനെ കൊണ്ടു ഒരു കോഴിയുടെ തല അറുപ്പിക്കുകയും ആ കുറ്റം അവന്റെ മേൽ ചാർത്തുകയും, അതിൽ പ്രകോപിതരായ അവന്റെ മാതാപിതാക്കൾ കുട്ടിയെ വീട്ടില് നിന്ന് ഒഴിവാക്കുകയും ചെയ്യുന്നതാണ് ഇതിലൂടെ ദ്യോതിപ്പിക്ക പ്പെടുന്നത്. ഒപ്പം ഫ്രാൻസിന്റെ ഇരുണ്ട ഭൂതകാലവും.

4, ബെര്ഗ്മാൻ ---- വൈൽഡ് സ്ട്രോബെറീസ്

വൃദ്ധനായ പ്രൊഫസർ ഐസക്,  സൂചികളില്ലാത്ത ക്ലോക്ക് സ്വപ്നം കാണുന്നു.  ശൂന്യമായ ഇട വഴികളിലൂടെ ചലിച്ചു കൊണ്ടിരിക്കുന്ന കുതിരവണ്ടികൾ തകര്ന്നു വീഴുകയും, അതിൽ നിന്ന് പുറത്തു വന്ന ഒരു ശവപ്പെട്ടിയിൽ നിന്ന് ഐസക്കിന്റെ ശവം പുറത്തു തള്ളി വരികയും ചെയ്യുന്നു.

No comments:

Post a Comment