Thursday, 5 March 2015

മാന്ത്രികൻ

മാന്യ മഹാ ജനങ്ങളെ ഞാൻ ഇപ്പോൾ കാണിക്കാൻ പോകുന്നത് ലോകത്ത് ഒരു മാന്ത്രികനും ഇന്ന് വരെ കാണിക്കാത്ത ഒരു അതി മായാജാലമാണ്‌.  ഇതാ ഈ മരം കണ്ടോ.  എന്റെ കയ്യിലുള്ള ഈ വലിയ കയറു കണ്ടോ.  ഞാൻ ഈ കയറുമായി ഈ വലിയ മരത്തിൽ കയറുകയാണ്.  മരത്തിന്റെ വലത്തോട്ട് പോയ ചില്ലയിൽ ഞാൻ ഈ കയറു കുരുക്കിട്ടു കെട്ടിയിടുന്നതും, അതിനു ശേഷം ഈ കുരുക്ക് എന്റെ കഴുത്തിൽ ചുറ്റി ഞാൻ താഴോട്ടെക്ക് ചാടുന്നതും ആയിരിക്കും.  ഒരു അഞ്ചു മിനുട്ട് കഴിഞ്ഞാൽ ഞാൻ സ്വയം കുരുക്ക് അഴിച്ചു താഴേക്കു വരുന്നതായിരിക്കും..എല്ലാവരും വരിക. ഈ ഒരൊറ്റ അവസരം മാത്രം .  ലോകത്ത് ഇന്നേവരെ ഒരു മാന്ത്രികനും കാണിക്കാൻ ധൈര്യ പ്പെടാത മഹാത്ബുധം.

അങ്ങനെ ഈ മഹാ മായാജാലം കാണാൻ നാട്ടുകാർ മുഴുവൻ തടിച്ചു കൂടി.  ജാല വിദ്യക്കാരൻ മരത്തിൽ കയറുകയാണ്.  ആരൊക്കെയോ അത് ഫോട്ടോയിൽ പിടിക്കുന്നുണ്ട്.  ഇതാ കയറു മര ചില്ലയിൽ കെട്ടി. അതിനു ഒരു കുരുക്കിട്ടു.  കുരക്കു കഴുത്തിൽ ചുറ്റി മാന്ത്രികൻ താഴേക്കു ചാടാൻ ഒരുങ്ങുമ്പോൾ അദ്ദേഹം ഇങ്ങനെ പറയുന്നു.

എല്ലാവരും കയ്യടിച്ചു എന്നെ ഒന്ന് പ്രോൽസാഹിപ്പിച്ചേ.

ജനങ്ങള് മുഴുവൻ കയ്യടിക്കുന്നു.  ജാലവിദ്യക്കാരൻ താഴേക്കു ചാടുന്നു.  താഴെ നിന്ന് ചാത്തു ഏട്ടൻ തന്റെ വാച്ച് നോക്കി സമയമാ കണക്കു കൂട്ടുകയാണ്. അങ്ങനെ അഞ്ചു മിനുട്ട് കഴിഞ്ഞു.  അപ്പോൾ ചാത്തു ഏട്ടൻ.

എടോ അഞ്ചു മിനുട്ട് ആയല്ലോ. പഹയനോട് ഇറങ്ങി വരാൻ പറ.

ചന്തു: അഞ്ചു മിനുട്ട് അല്ലെ ആയുള്ളൂ. കുറച്ചു കൂടെ കിടക്കട്ടെ.  അണ്ടി കമ്പനിയിൽ നിന്ന് പണി കഴിഞ്ഞു വരുന്ന പെണ്ണുങ്ങള് ഇപ്പോൾ വരും. അവരുടെ ഒന്ന് കണ്ടോട്ടെ.

ചാത്തു:  ശരിയാ ഇങ്ങനത്തെ ചാൻസ് ഇനി കിട്ടില്ലല്ലോ.

അണ്ടി കമ്പനിയിലെ പെണ്ണുങ്ങൾ വന്നു.  തൂങ്ങിയവൻ കുരുക്കഴിച്ചു താഴേക്കു വന്നില്ല.  പിന്നെ രാത്രിയത്തെ മലബാർ എക്സ്പ്രെസ്സിനു തിരിച്ചു വരേണ്ടവർ ഒക്കെയും വന്നു. അപ്പോഴും തൂങ്ങിയവൻ ഇറങ്ങി വന്നില്ല.  നാട്ടു കാര് പരസ്പരം നോക്കി.  ഇവന്റെ ഒടുക്കത്തെ ഒരു മാജിക്.

ഇറങ്ങി വാടാ നായിന്റെ മോനെ ' ചാത്തു ഏട്ടൻ അലറി.

പക്ഷെ ആര് കേൾക്കാൻ . അവൻ കലാപരമായി തൂങ്ങി മരിച്ചതായിരുന്നല്ലോ

(പണ്ടു നടന്ന ഒരു സംഭവത്തിന്റെ പുനരവതരണം മാത്രമാണ് ഇത്.  ഇതിന്റെ പകർപ്പവകാശം തൂങ്ങി മരിച്ചവന് മാത്രമാണ്)

No comments:

Post a Comment