Monday, 23 March 2015

വിശ്വ സിനിമയിലെ മരണങ്ങൾ

തോമസ്‌ ജീ എലിയ - ഒരു ബൂരോക്രാട്ടിന്റെ മരണം.

പ്രതിമാ നിർമാതാവായ കലാകാരൻ   എളുപ്പം പ്രതിമകൾ നിര്മ്മിക്കാൻ ഒരു യന്ത്രം കണ്ടു പിടിക്കുന്നു.  അതിലൂടെ പ്രതിമകൾ അനുനിമിഷം  പുറത്തേക്കു വന്നു കൊണ്ടിരിക്കുന്നു. ഒരു പ്രത്യേക ഘട്ടത്തിൽ അതിൽ നിന്ന് പുറത്തു വരുന്ന പ്രതിമകൾ കലാകാരന്റെത് തന്നെ ആണ്.

ആന്ദ്രി വൈദ  -  ആഷസ് ആൻഡ്‌ ഡായമണ്ട്സ്

മാസിക് ഒരു പുറം പോക്കിലൂടെ ഓടുന്നു.  പിന്നാലെ അവനെ വേട്ടയാടുന്ന പട്ടാളക്കാരും.  അസംഖ്യം വെള്ള തുണികൾ ആറ്റാൻ ഇട്ടിരിക്കുന്ന ഒരു വയലിലൂടെ അവൻ ഓടുന്നു. പിന്നിൽ വെടി ഒച്ചകൾ കേൾക്കുന്നു.  ആറിയിട്ട തുണികളിൽ ഒന്നിൽ രക്തം പരക്കുന്നു

ഗില്ലെർമൊ ദെൽ ടോറോ --   പാൻസ്‌ ലാബിരിന്ത്

അഗാധമായ ഊടു വഴിയിൽ ഒഫീലിയയും , പാൻ എന്ന വിചിത്ര ജീവിയും മുഖാ മുഖം നോക്കി നിൽക്കുന്നു. കെപ്റ്റൻ വിടാൽ പിന്നിൽ നിന്ന് അവളെ വെടി വച്ച് വീഴ്ത്തുന്നു.  പാതാള കിണറിന്റെ വക്കിൽ കൈകൾ തൂക്കിയിട്ടു അവൾ മരിക്കുന്നു.  അവളുടെ കയ്യിലൂടെ ഒഴുകി വീഴുന്ന രക്തം പാതാള മൂർത്തിയുടെ ശിരസ്സിൽ വീണു ഒഫീലിയക്കു മുന്നിൽ പാതാള  ലോകം തുറക്കുന്നു.  അവിടെ സിംഹാസനത്തിൽ ഇരിക്കുന്ന തന്റെ അച്ഛന്റെയും അമ്മയുടെയും മുന്നിലേക്ക്‌ അവൾ ആനയിക്കപ്പെടുന്നു.
(വിശ്വ സിനിമയിൽ എന്നെ ഏറ്റവും അധികം വേദനിപ്പിച്ച മരണ രംഗം ഇതാണ് )

ആൽഫ്രെഡ് ഹിച്ച്കോക്ക് -- സൈക്കോ

കൊലപാതകിയെ തേടി വീട്ടിൽ എത്തുന്ന ഡിറ്റക്റ്റിവ്  അർബൊഗസ്റ്റ് പടികൾ കയറി മേലോട്ടെക്ക് പോകുന്നു.  മുറിയിൽ നിന്ന് ചാടി വീണ സ്ത്രീ വേഷം ധരിച്ച നോർമൻ ബെറ്റ്സ് അയാളെ കുത്തി കൊല്ലുന്നു. ഈ രംഗത്തിന്റെ പ്രത്യേകത എന്തെന്നാൽ കുത്തേറ്റു പടികൾക്കു താഴേക്കു വീണു കൊണ്ടിരിക്കുന്ന മനുഷ്യന്റെ വീഴ്ചയിൽ ഉടനീളം ക്യാമറ അദ്ധേഹത്തിന്റെ മുഖത്ത് നിന്ന് മാറുന്നില്ല.

No comments:

Post a Comment