ഒരു അമേരിക്കകാരൻ വന്നു എന്റെ പത്തു സെന്റു സ്ഥലം വിൽക്കുന്നൊ എന്ന് ചോദിക്കുന്നു . എനിക്ക് വിൽക്കാൻ താല്പര്യം ഇല്ലെങ്കിലും അവനെ ഒഴിവാക്കാൻ വേണ്ടി സെന്റിന് പത്തു ലക്ഷം രൂപ വേണം എന്ന് പറയാൻ തീരുമാനിക്കുന്നു പറയുന്നു. അമേരിക്കകാരൻ അതിനെ തന്റെ നാട്ടിലെ പണത്തിലേക്ക് മാറ്റി നോക്കി. അപ്പോൾ എനിക്ക് കിട്ടേണ്ട ഒരു കോടി അവന്റെ നാട്ടിലെ 2 ലക്ഷം ഡോളറിലും താഴെ മാത്രമേ വരുന്നുള്ളൂ. ഒരു രണ്ടു കൊല്ലത്തെ ശമ്പളം കൂട്ടി വച്ചാൽ ശരിയാക്കി എടുക്കാവുന്ന തുക മാത്രം.(പ്രതിമാസം 15000 ഡോളർ ശമ്പളമുള്ള ഒരു നല്ല തൊഴിലാളിയായിരുന്നു അയാള്). ഇതും ബാങ്കും ലോണ്‍ തരും. ഉടനെ ഉത്തരം വരുന്നൂ. എന്നാൽ നാളെ സംഗതി രജിസ്റ്റർ ചെയ്യാം എന്ന്. ഡോളർ കിട്ടാൻ ഇങ്ങനെയും ഒരു വഴിയുണ്ട് എന്ന് നാം ആലോചിക്കണം. പിന്നെ എന്ത് കൊണ്ടാണ് നാം ഇതിനു നിൽക്കാത്തത്. ഒരു സായിപ്പിന് സ്ഥലം വിൽക്കാൻ താല്പര്യമില്ലാത്ത നമ്മൾ, പക്ഷെ ഈ സ്ഥലത്ത് നിന്ന് കിട്ടുന്ന അനുഭവം മുഴുവൻ എത്ര കാലം വേണമെങ്കിലും സായിപ്പിന് തുച്ചമായ വിലയിൽ പാട്ടത്തിനു കൊടുക്കാൻ തയ്യാറാണ്. ഒരു കോടി വിലയുള്ള ഒരു വീട്ടില് വെറും 15000 രൂപ വാടക കൊടുത്തു താമസിക്കുന്ന വാടക ക്കാരന്റെ സ്ഥാനത്താണ് സായ്പ്പ് ഉള്ളത്. വീടിന്റെ മുതലാളി വീടെടുക്കാൻ വേണ്ടി ബാങ്കിൽ നിന്നെടുത്ത ഒരു കോടി രൂപ കടത്തിന് പത്തു ശതമാനം നിരക്കിൽ പലിശ മാത്രം അയാള് ഒരു മാസം ഒരു ലക്ഷം രൂപയോളം കൊടുക്കണം. പക്ഷെ വീട് വാടകയ്ക്ക് കൊടുത്തത് വെറും 15000 രൂപയ്ക്കു. വെറും ഒരു മുതലാളി എന്ന പേരിനു വേണ്ടി ഒരു മനുഷ്യൻ ഇത്രയും നഷ്ടം സഹിക്കുന്നു. വീട് എന്റെതും അനുഭവിക്കാൻ മറ്റൊരുത്തനും.
No comments:
Post a Comment